06 June 2021 Malayalam Murli Today – Brahma Kumaris
5 June 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
ഉദാസീനതയുടെ കാരണം ചെറുതും വലുതുമായ അവജ്ഞകള്
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് പരിധിയില്ലാത്ത, വലുതിലും വലിയ ബാബ, ഉയര്ന്നതിലും ഉയര്ന്നതാക്കി മാറ്റുന്ന ബാബ തന്റെ നാനാ ഭാഗത്തുമുള്ള കുട്ടികളില് നിന്നും വിശേഷിച്ച് ആജ്ഞാകാരി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആജ്ഞാകാരി കുട്ടികളാണെന്ന് എല്ലാവരും സ്വയം മനസ്സിലാക്കുന്നുണ്ട് എന്നാല് നമ്പര്വാറാണ്. ചിലര് സദാ ആജ്ഞാകാരി, ചിലര് ആജ്ഞാകാരി, സദാ ഇല്ല. ആജ്ഞാകാരിയുടെ ലിസ്റ്റില് സര്വ്വ കുട്ടികളും ഉള്പ്പെടുന്നുണ്ട് എന്നാല് തീര്ച്ചയായും വ്യത്യാസമുണ്ട്. ആജ്ഞ നല്കുന്ന ബാബ സര്വ്വ കുട്ടികള്ക്കും ഒരേ സമയത്ത് ഒരേ ആജ്ഞ തന്നെ നല്കുന്നു, വേറെ വേറെ വ്യത്യസ്ഥമായ ആജ്ഞ നല്കുന്നില്ല. എന്നാലും എന്ത് കൊണ്ട് നമ്പര്വാറായി മാറുന്നു? എന്തുകൊണ്ടെന്നാല് സദാ ഓരോ സങ്കല്പം അഥവാ കര്മ്മം ചെയ്തും ബാബയുടെ ആജ്ഞയുടെ സഹജ സ്മൃതി സ്വരൂപമാകുന്നവര് സ്വതവേ ഓരോ കര്മ്മം, വാക്ക്, സങ്കല്പത്തില് ആജ്ഞയനുസരിച്ച് നടക്കും. സ്മൃതി സ്വരൂപമാകാത്തവര്ക്ക് അടിക്കടി സ്മൃതി ഉണര്ത്തേണ്ടി വരുന്നു. ഇടയ്ക്ക് സ്മൃതി കാരണം ആജ്ഞാകാരിയായി മുന്നോട്ട് പോകുന്നു, ഇടയ്ക്ക് ചെയ്തതിന് ശേഷമാണ് ആജ്ഞ ഓര്ക്കുന്നത് കാരണം ആജ്ഞയുടെ സ്മൃതി സ്വരൂപമല്ല, ശ്രേഷ്ഠമായ കര്മ്മത്തിന്റെ പ്രത്യക്ഷ ഫലത്തിന്റെ അനുഭവമില്ലാത്തത് കാരണം, എന്ത് കൊണ്ട് ഇങ്ങനെയുള്ള ഫലമുണ്ടായി എന്ന് കര്മ്മം ചെയ്തതിന് ശേഷം ഓര്മ്മ വരുന്നു. കര്മ്മം ചെയ്തതിന് ശേഷം ചെക്ക് ചെയ്യുമ്പോള് മനസ്സിലാക്കുന്നു- ബാബയുടെ ആജ്ഞയനുസരിച്ച് നടക്കാത്തത് കാരണം, അനുഭവിക്കേണ്ട പ്രത്യക്ഷ ഫലം ഉണ്ടാകുന്നില്ല. ഇതിനെയാണ് പറയുന്നത് ആജ്ഞയുടെ സ്മൃതി സ്വരൂപമല്ലയെന്ന് എന്നാല് കര്മ്മത്തിന്റെ ഫലത്തെ കണ്ട് സ്മൃതി വന്നു. അതിനാല് നമ്പര് വണ് കുട്ടികളാണ്- സഹജം, സ്വതവേ സ്മൃതി സ്വരൂപം, ആജ്ഞാകാരി. രണ്ടാമത്തെ നമ്പറാണ്- ഇടയ്ക്ക് സ്മൃതിയിലൂടെ കര്മ്മം ചെയ്യുന്നവര്, ഇടയ്ക്ക് കര്മ്മത്തിന് ശേഷം സ്മൃതി വരുന്നവര്. മൂന്നാമത്തെ നമ്പറിന്റെ കാര്യം തന്നെ നോക്കണ്ട. രണ്ട് മാലകളാണ്. ആദ്യത്തേത് ചെറിയ മാലയാണ്, രണ്ടാമത്തേത് വലിയ മാലയാണ്. മൂന്നാമതില് വരുന്നവരുടെ മാലയേയില്ല അതിനാല് രണ്ട് മാലയുടെ കാര്യമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.
ആജ്ഞാകാരീ നമ്പര് വണ്, സദാ അമൃതവേള മുതല് രാത്രി വരെ മുഴുവന് ദിനത്തിന്റെ ദിനചര്യയിലെ ഓരോ കര്മ്മത്തില് ആജ്ഞയനുസരിച്ച് നടക്കുന്നത് കാരണം ഓരോ കര്മ്മത്തിലും പരിശ്രമം അനുഭവിക്കുന്നില്ല എന്നാല് ആജ്ഞാകാരിയായതിന്റെ വിശേഷ ഫലമായി ബാബയുടെ ആശീര്വാദത്തിന്റെ അനുഭവം ചെയ്യുന്നു കാരണം ആജ്ഞാകാരി കുട്ടികളുടെ മേല് ഓരോ ചുവടിലും ബാപ്ദാദയുടെ ഹൃദയത്തിന്റെ ആശീര്വാദം കൂടെയുണ്ട്, അതിനാല് ഹൃദയത്തിന്റെ ആശീര്വാദം കാരണം ഓരോ കര്മ്മവും ഫലദായകമായിരിക്കും എന്തു കൊണ്ടെന്നാല് കര്മ്മം ബീജമാണ്, ബീജത്തിലൂടെയുണ്ടാകുന്ന പ്രാപ്തിയാണ് ഫലം. നമ്പര് വണ് ആജ്ഞാകാരി ആത്മാവിന്റെ ഓരോ കര്മ്മമാകുന്ന ബീജം ശക്തിശാലിയായത് കാരണം ഓരോ കര്മ്മത്തിന്റെയും ഫലം അര്ത്ഥം സന്തുഷ്ടത, സഫലത പ്രാപ്തമാകുന്നു. സന്തുഷ്ടത സ്വയത്തിലും ഉണ്ടാകുന്നു, കര്മ്മത്തിന്റെ ഫലത്തിലൂടെയും ഉണ്ടാകുന്നു, അന്യ ആത്മാക്കളുടെ സംബന്ധ സമ്പര്ക്കത്തിലൂടെയും ഉണ്ടാകുന്നു. നമ്പര് വണ് ആജ്ഞാകാരി ആത്മാക്കളുടെ മൂന്ന് പ്രകാരത്തിലുള്ള സന്തുഷ്ടത സ്വതവേയും സദായും അനുഭവപ്പെടുന്നു. ചില കുട്ടികള് തന്റെ കര്മ്മത്തില് സ്വയം സന്തുഷ്ടമാകുന്നു- ഞാന് വളരെ വിധി പൂര്വ്വം കര്മ്മം ചെയ്തു എന്നാല്സഫലതയാകുന്ന ഫലം കാണപ്പെടുന്നില്ല, ചിലയിടത്ത് സ്വയവും സന്തുഷ്ടം, ഫലത്തിലും സന്തുഷ്ടം എന്നാല് സംബന്ധ സമ്പര്ക്കത്തില് സന്തുഷ്ടത അനുഭവപ്പെടുന്നില്ല. അപ്പോള് ഇതിനെ നമ്പര്വണ് ആജ്ഞാകാരിയെന്ന് പറയില്ല. നമ്പര്വണ് ആജ്ഞാകാരി മൂന്ന് കാര്യങ്ങളിലും സന്തുഷ്ടതയുടെ അനുഭവം ചെയ്യും.
വര്ത്തമാന സമയത്തിനനുസരിച്ച് ചില ശ്രേഷ്ഠ ആജ്ഞാകാരി കുട്ടികളിലൂടെ ഇടയ്ക്കിടയ്ക്ക് ചില ആത്മാക്കള് സ്വയം അസന്തുഷ്ടതയുടെ അനുഭവം ചെയ്യുന്നു. സര്വ്വരാലും സന്തുഷ്ടമായിരിക്കുന്ന വ്യക്തി ആരും തന്നെയുണ്ടാവില്ലായെന്ന് നിങ്ങള് ചിന്തിക്കുന്നുണ്ടാകും. പല കാരണങ്ങളാലും അസന്തുഷ്ടരാകുന്നുണ്ട്. തന്റെ കാരണത്തെ കുറിച്ച് മനസ്സിലാക്കാതെ തെറ്റിദ്ധാരണയുണ്ടാകുന്നു. രണ്ടാമത്തെ കാര്യം- തന്റെ ബുദ്ധിക്കനുസരിച്ച് മുതിര്ന്നവരില് നിന്നും പ്രതീക്ഷ, ഇച്ഛ കൂടുതല് വയ്ക്കുന്നു, ആ ഇച്ഛ പൂര്ത്തിയാകാതെ വരുമ്പോള് അസന്തുഷ്ടരായി മാറുന്നു. മൂന്നാത്തെ കാര്യം- ചില ആത്മാക്കള് മുന് ജന്മ സ്വഭാവ- സംസ്ക്കാരം, കര്മ്മകണക്ക് കാരണവും സന്തുഷ്ടരാകുന്നില്ല. ഈ കാരണത്താല്, നമ്പര്വണ് ആജ്ഞാകാരി ആത്മാവിന്റെ അഥവാ ശ്രേഷ്ഠ ആത്മാക്കളിലൂടെ സന്തുഷ്ടത ലഭിക്കാത്തതല്ല കാരണമാകുന്നത്, പക്ഷെ തന്റെ കാരണങ്ങളാല് അസന്തുഷ്ടരായി മാറുന്നു അതിനാല് ചിലയിടങ്ങളില് കാണുന്നുണ്ട്- പരസ്പരം അസന്തുഷ്ടരാണ്. എന്നാല് അതിലും ഭൂരിപക്ഷം 95 ശതമാനം സന്തുഷ്ടരായിരിക്കും. 5 ശതമാനം അസന്തുഷ്ടരായി കാണപ്പെടുന്നു. നമ്പര്വണ് ആജ്ഞാകാരി കുട്ടികള് ഭൂരിപക്ഷം 3 രൂപത്തിലൂടെയും സന്തുഷ്ടതയുടെ അനുഭവം ചെയ്യും, സദാ ആജ്ഞയനുസരിച്ചുളള ശ്രേഷ്ഠ കര്മ്മമായത് കാരണം ഓരോ കര്മ്മത്തിന് ശേഷം സന്തുഷ്ടമായിരിക്കുന്നത് കാരണം അടിക്കടി ബുദ്ധിയെ, മനസ്സിനെ ചഞ്ചലമാക്കില്ല- ശരിയാകുമോ ഇല്ലയോ എന്ന്. ഇതിനെ നിങ്ങള് നിങ്ങളുടെ ഭാഷയില് പറയാറുണ്ട്- മനസ്സില് കുറ്റബോധമുണ്ടാകുന്നുവെന്ന്. നമ്പര്വണ് ആജ്ഞാകാരി ആത്മാവിന്റെ മനസ്സില് ഒരിക്കലും കുറ്റബോധമുണ്ടാകില്ല, ആജ്ഞയനുസരിച്ച് നടക്കുന്നത് കാരണം സദാ ഭാര രഹിതരായിട്ടിരിക്കുന്നു കാരണം കര്മ്മത്തിന്റെ ബന്ധനത്തിന്റെ ഭാരമില്ല. നേരത്തെയും കേള്പ്പിച്ചിരുന്നു- ഒന്നുണ്ട് കര്മ്മത്തിന്റെ സംബന്ധത്തില് വരിക, രണ്ടാമത്തേത് കര്മ്മത്തിന്റെ ബന്ധനത്തിന് വശപ്പെട്ട് കര്മ്മം ചെയ്യുക. അതിനാല് നമ്പര്വണ് ആത്മാവ് കര്മ്മത്തിന്റെ സംബന്ധത്തില് വരും, സദാ ഭാരരഹിതവുമാണ്. നമ്പര്വണ് ആത്മാവ് ഓരോ കര്മ്മത്തില് ബാപ്ദാദയിലൂടെ ആശീര്വാദത്തിന്റെ പ്രാപ്തിയുടെ കാരണം ഓരോ കര്മ്മം ചെയ്തും ആശീര്വാദത്തിന്റെ ഫല സ്വരൂപമായി സദാ ആന്തരികമായി ഇച്ഛാശക്തി അനുഭവിക്കും. സദാ അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ചെയ്യും, സദാ സ്വയം നിറവിന്റെ അര്ത്ഥം സമ്പന്നതുടെ അനുഭവം ചെയ്യും.
ഇടയ്ക്കിടയ്ക്ക് ചില കുട്ടികള് ബാബയുടെ മുന്നില് തന്റെ ഹൃദയത്തിലെ കാര്യങ്ങള് കേള്പ്പിക്കുമ്പോള് പറയുന്നു- എന്താണെന്നറിയില്ല, ഇന്ന് വളരെ ശൂന്യത അനുഭവപ്പെടുന്നു, ഒരു കാര്യവുമില്ല എന്നാലും സമ്പന്നത അഥവാ സുഖത്തിന്റെ അനുഭവം ഉണ്ടാകുന്നില്ല. പല പ്രാവശ്യവും ആ സമയത്ത് തെറ്റായ കാര്യമോ ചെറിയ തെറ്റോ ഒന്നും സംഭവിക്കുന്നില്ല എന്നാല് മുന്നോട്ടു പോകുന്തോറും അറിവില്ലായ്മ അഥവാ അലസതയില് സമയത്തിനനുസരിച്ച് ആജ്ഞയനുസരിച്ച് പ്രവര്ത്തിക്കുന്നില്ല. ആദ്യം സമയത്തെ അവജ്ഞ ചെയ്തതിന്റെ ഭാരം ഏത് സമയത്തും തന്റെ നേര്ക്ക് ആകര്ഷിക്കുന്നു. ഏതുപോലെ മുന് ജന്മത്തെ കടുത്ത സംസ്ക്കാരം, സ്വഭാവം ഇടയ്ക്കിടയ്ക്ക് ആഗ്രഹിക്കുന്നില്ലെങ്കിലും തന്റെ നേര്ക്ക് ആകര്ഷിക്കുന്നു, അതേപോലെ ഓരോ സമയത്തും ഉണ്ടായിട്ടുള്ള അവജ്ഞകളുടെ ഭാരം ഇടയ്ക്കിടയ്ക്ക് തന്റെ നേര്ക്ക് ആകര്ഷിക്കുന്നു. അതാണ് മുന് ജന്മത്തെ കര്മ്മകണക്ക്, ഇതാണ് വര്ത്തമാന ജീവിതത്തിന്റെ കണക്ക് കാരണം ഏതൊരു കണക്കും- ഈ ജന്മത്തെയാകട്ടെ, മുന് ജന്മത്തെയാകട്ടെ, സ്നേഹത്തിന്റെ അഗ്നി-സ്വരൂപത്തിന്റെ സ്ഥിതിയിലൂടെയല്ലാതെ ഭസ്മമാകില്ല. സദാ അഗ്നി സ്വരൂപത്തിന്റെ സ്ഥിതി അര്ത്ഥം ശക്തിശാലി ഓര്മ്മയുടെ സ്ഥിതി, ബീജരൂപം, ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് സ്ഥിതി സദാ ഇല്ലാത്തത് കാരണം കര്മ്മ കണക്കിനെ ഭസ്മമാക്കാന് സാധിക്കുന്നില്ല അതിനാല് അവശേഷിച്ചിട്ടുള്ള കണക്ക് തന്റെ നേര്ക്ക് ആകര്ഷിക്കുന്നു. ആ സമയത്ത് തെറ്റൊന്നും ചെയ്യുന്നില്ല- അറിയില്ല എന്ത് സംഭവിച്ചുവെന്ന്! ഓര്മ്മയില്, സേവനത്തില് മനസ്സ് പോകില്ല അഥവാ ഇടയ്ക്ക് ഉദാസിനതയുടെ അലകളുണ്ടാകുന്നു. ഒന്നുണ്ട് ജ്ഞാനത്തിലൂടെ ശാന്തിയുടെ അനുഭവം, രണ്ടാമത്തേത് സന്തോഷമില്ലാതെ, ആനന്ദമില്ലാതെ സൈലന്സിന്റെ ശാന്തി. അത് രസമില്ലാത്ത ശാന്തിയായിരിക്കും. മനസ്സ് ആഗ്രഹിക്കും- എവിടെയെങ്കിലും ഒറ്റയ്ക്ക് പോകണം, ഒറ്റയ്ക്കിരിക്കണം എന്ന്. ഇതെല്ലാം എന്തെല്ലാം അവജ്ഞകള് ചെയ്തതിന്റെ ലക്ഷണമാണ്. കര്മ്മത്തിന്റെ ഭാരം ആകര്ഷിക്കുന്നു.
അവജ്ഞയുടെ ഒരര്ത്ഥമാണ് പാപ കര്മ്മം ചെയ്യുക അഥവാ ഏതെങ്കിലും വലിയ തെറ്റ് ചെയ്യുക രണ്ടാമത്തേത് ചെറിയ ചെറിയ അവജ്ഞകളും ഉണ്ടാകുന്നു. ഏതു പോലെ ബാബയുടെ ആജ്ഞയാണ് -അമൃതവേളയില് വിധി പൂര്വ്വം ശക്തിശാലി ഓര്മ്മയിലിരിക്കൂ എന്ന്. അതിനാല് അമൃതവേള ഈ ആജ്ഞയനുസരിച്ച് പോകുന്നില്ലായെങ്കില് അവരെയെന്ത് പറയും? ആജ്ഞാകാരി അഥവാ അവജ്ഞ? ഓരോ കര്മ്മവും കര്മ്മയോഗിയായി ചെയ്യൂ, നിമിത്ത ഭാവത്തോടെ ചെയ്യൂ, വിനയമുള്ളവരായി ചെയ്യൂ- ഇതാണ് ആജ്ഞകള്. ഇതേപോലെ വലിയ ലിസ്റ്റുണ്ട് എന്നാല് ഉദാഹരണത്തിന്റെ രീതിയില് കേള്പ്പിച്ചു കൊണ്ടിരിക്കുന്നു. ദൃഷ്ടി, വൃത്തി സര്വ്വതിനും ആജ്ഞയുണ്ട്. ഈ സര്വ്വ ആജ്ഞകളില് ഏതെങ്കിലും ഒരു ആജ്ഞ വിധിപൂര്വ്വം പാലിക്കുന്നില്ലായെങ്കില് ഇതിനെ പറയുന്നു- ചെറുതും സൂക്ഷ്മവുമായ അവജ്ഞകള് എന്ന്. ഈ കണക്ക് ശേഖരിക്കപ്പെടുന്നുവെങ്കില് തീര്ച്ചയായും അത് തന്റെ നേര്ക്ക് ആകര്ഷിക്കില്ലേ. അതിനാല് പറയുന്നു- എത്രത്തോളം വേണമോ അത്രത്തോളം ഉണ്ടാകുന്നില്ല. നന്നായി പോകുന്നുണ്ടോ എന്ന് ചോദിച്ചാല് അതെ എന്ന് പറയുന്നു. പിന്നീട് എത്രമാത്രം ഉണ്ടാകണമോ അത്രയും ഉണ്ടോ എന്ന് ചോദിച്ചാല് ചിന്തിക്കാന് തുടങ്ങുന്നു.. ഇത്രയും സൂചന ലഭിച്ചിട്ടും, നോളേജ്ഫുള്ആയിട്ടും എത്രത്തോളം വേണമോ അത്രത്തോളം ഉണ്ടാകുന്നില്ല, കാരണം? പഴയ അഥവാ വര്ത്തമാന സമയത്തെ ഭാരം ഡബിള് ലൈറ്റാകാന് അനുവദിക്കുന്നില്ല. ഇടയ്ക്ക് ഡബിള് ലൈറ്റായി മാറുന്നു, ഇടയ്ക്ക് ഭാരം താഴേക്ക് കൊണ്ടു വരുന്നു. സദാ അതീന്ദ്രിയ സുഖം അഥവാ സന്തോഷത്താല് സമ്പന്നമായ ശാന്ത സ്ഥിതിയുടെ അനുഭവം ചെയ്യുന്നില്ല. ബാപ്ദാദായുടെ ആജ്ഞാകാരിയാകുന്നതിന്റെ വിശേഷ ആശീര്വാദത്തിന്റെ ലിസ്റ്റിന്റെ പ്രാപ്തിയുടെ അനുഭവമുണ്ടാകുന്നില്ല. അതിനാല് ചില സമയത്ത് സഹജമാകുന്നു, ചിലപ്പോള് പരിശ്രമം അനുഭവപ്പെടുന്നു. നമ്പര്വണ് ആജ്ഞാകാരിയുടെ വിശേഷതകള് സ്പഷ്ടമായി കേട്ടു. ബാക്കി നമ്പര് രണ്ട് ആരായി? ഈ വിശേഷതകളുടെ കുറവുള്ളവര് നമ്പര് ടൂ ആയി, രണ്ടാമത്തെ നമ്പറിലെ മാലയിലേതായി. അതിനാല് ആദ്യത്തെ മാലയില് വരണ്ടേ? പ്രയാസമൊന്നുമില്ല. ഓരോ ചുവടിനുള്ള ആജ്ഞ സ്പഷ്ടമാണ്, അതനുസരിച്ച് നടക്കുന്നത് സഹജമാണോ അതോ പ്രയാസമാണോ? ആജ്ഞ തന്നെയാണ് ബാബയുടെ ചുവട്. അപ്പോള് ചുവടിന്മേല് ചുവട് വയ്ക്കുക എന്നത് സഹജമല്ലേ. സര്വ്വരും സത്യമായ സീതമാരാണ്, പ്രിയതമകളാണ്. അപ്പോള് പ്രിയതമകള് ചുവടിന്മേല് ചുവട് വയ്ക്കുന്നില്ലേ? ഇതല്ലേ വിധി. അപ്പോള് എന്താണ് പരിശ്രമം! കുട്ടിയെന്നുള്ള ബന്ധത്തിലൂടെ നോക്കൂ കുട്ടി അര്ത്ഥം ബാബയുടെ ചുവടിന്മേല് ചുവട് വച്ച് പോകുന്നവര്. ബാബയെന്ത് പറഞ്ഞുവൊ അതേപോലെ ചെയ്തു. ബാബ പറയുന്നു കുട്ടികള് ചെയ്യുന്നു- അങ്ങനെയുള്ളവരെയാണ് നമ്പര്വണ് ആജ്ഞാകാരിയെന്ന് പറയുന്നത്. അതിനാല് ചെക്ക് ചെയ്യൂ, പരിവര്ത്തനപ്പെടുത്തൂ. ശരി.
നാനാ ഭാഗത്തുമുള്ള സര്വ്വ ആജ്ഞാകാരി ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ ബാബയിലൂടെ പ്രാപ്തമായിട്ടുള്ള ആശീര്വാദത്തിന്റെ അനുഭവം ചെയ്യുന്ന വിശേഷ ആത്മാക്കള്ക്ക്, സദാ ഓരോ കര്മ്മത്തിലും സന്തുഷ്ടത, സഫലത അനുഭവിക്കുന്ന മഹാനാത്മാക്കള്ക്ക്, സദാ ചുവടിന്മേല് ചുവട് വയ്ക്കുന്ന ആജ്ഞാകാരി കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
പാര്ട്ടികളുമായുള്ള അവ്യക്ത ബാപ്ദാദായുടെ മധുര മിലനം-
1) സദാ സ്വയത്തെ ആത്മീയ യാത്രിയാണെന്ന് മനസ്സിലാക്കുന്നുണ്ടോ? യാത്ര ചെയ്യുമ്പോള് എന്ത് ഓര്മ്മയുണ്ടാകും? എവിടെയാണൊ പോകേണ്ടത് അതല്ലേ ഓര്മ്മ വരുന്നത്! മറ്റെന്തെങ്കിലും കാര്യം ഓര്മ്മ വരുന്നുവെങ്കില് അതിനെ മറക്കുന്നു. ഏതെങ്കിലും തീര്ത്ഥയാത്ര അല്ലെങ്കില് ദേവീ ദര്ശനത്തിന് പോകുകയാണെങ്കില്- ജയ് മാതാ- ജയ് മാതാ-എന്ന് പറയുന്നു. മറ്റെന്തെങ്കിലും ഓര്മ്മ വരുന്നുവെങ്കില് അത് ശരിയല്ല എന്ന് മനസ്സിലാക്കുന്നു. പരസ്പരവും ഓര്മ്മിപ്പിക്കുന്നു- ജയ് മാതാവിനെ ഓര്മ്മിക്കൂ, വീടിനെയോ, കുട്ടികളെയോ ഓര്മ്മിക്കാതിരിക്കൂ, മാതാവിനെ ഓര്മ്മിക്കൂ എന്ന് പറയുന്നു. അപ്പോള് ആത്മീയ യാത്രികര്ക്ക് സദാ എന്ത് ഓര്മ്മ നില നില്ക്കുന്നു? തന്റെ വീട് പരംധാമം ഓര്മ്മയുണ്ടോ? അവിടെ തന്നെയാണ് പോകേണ്ടത്. തന്റെ വീട്, തന്റെ രാജ്യം സ്വര്ഗ്ഗം- രണ്ടും ഓര്മ്മയുണ്ടോ അതോ മറ്റ് കാര്യങ്ങള് ഓര്മ്മ വരുന്നുണ്ടോ? പഴയ ലോകത്തിന്റെ ഓര്മ്മ വരുന്നില്ലല്ലോ? ഇവിടെ വസിച്ചു കൊണ്ടും പഴയ ലോകത്തിന്റെ ഓര്മ്മ വരുന്നില്ലല്ലോ. ഇവിടെ വസിച്ചും വേറിട്ടിരിക്കണം, കാരണം എത്രത്തോളം നിര്മ്മോഹിയായിട്ടിരിക്കുന്നുവൊ അത്രത്തോളം സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കാന് സാധിക്കും. അതിനാല് ചെക്ക് ചെയ്യൂ- പഴയ ലോകത്തില് വസിച്ചും പഴയ ലോകത്തില് കുടുങ്ങുന്നില്ലല്ലോ? കമല പുഷ്പം അഴുക്കിലാണ് വസിക്കുന്നത് എന്നാല് അഴുക്കില് നിന്നും വേറിട്ടിരിക്കുന്നു. അതേപോലെ സേവനത്തിനായി വസിക്കണം, മോഹം കാരണമാകരുത്. മാതാക്കള്ക്ക് മോഹമൊന്നുമില്ലല്ലോ? പേരക്കുട്ടികള്ക്ക് എന്തെങ്കിലും സംഭവിച്ചാല് മോഹമുണ്ടാകുമോ? അവര് കുറച്ചൊന്ന് കരഞ്ഞാല് നിങ്ങളും മനസ്സ് കൊണ്ട് കരയുമോ? കാരണം മോഹമുള്ളയിടത്ത് മറ്റുള്ളവരുടെ ദുഃഖവും സ്വന്തം ദുഃഖമായി അനുഭവപ്പെടുന്നു. അവര്ക്ക് പനി വന്നാല് നിങ്ങളുടെ മനസ്സിനും പനി വരുന്നു. മോഹം ആകര്ഷിക്കുന്നില്ലേ. പരീക്ഷണങ്ങള് വരുന്നുണ്ടല്ലോ. ഇടയ്ക്ക് പേരക്കുട്ടികള്ക്ക് രോഗം വരും, ഇടയ്ക്ക് ധനത്തിന്റെ പ്രശ്നം ഉണ്ടാകും, ഇടയ്ക്ക് സ്വന്തം രോഗങ്ങള്. ഇതെല്ലാം ഉണ്ടാകുക തന്നെ ചെയ്യും. എന്നാല് സദാ നിര്മ്മോഹിയായിട്ടിരിക്കണം, മോഹം ഉണ്ടാകരുത്- അങ്ങനെ നിര്മ്മോഹിയായോ? മാതാക്കള്ക്ക് സംബന്ധങ്ങളില് മോഹമുണ്ടാകുന്നു, പാണ്ഡവര്ക്ക് പൈസയോടും. പൈസ സമ്പാദിക്കുന്നതിന്റെയിടയില് ഓര്മ്മയും മറന്നു പോകുന്നു. ശരീരത്തിന് വേണ്ടി നിമിത്തമായി ജോലി ചെയ്യുക അത് വേറെ കാര്യം എന്നാല് പഠിത്തവും ഓര്മ്മയും മറന്നു പോകുന്ന രീതിയില് ജോലിയില് മുഴുകുക…. അതിനെ മോഹം എന്നു പറയും. അപ്പോള് മോഹമില്ലല്ലോ. എത്രത്തോളം നഷ്ടോമോഹാ ആകുന്നുവൊ അത്രത്തോളം സ്മൃതി സ്വരൂപരുമാകും.
കുമാരന്മാരോട്- അത്ഭുതം ചെയ്തു കാണിക്കുന്ന കുമാരന്മാരല്ലേ? എന്ത് അത്ഭുതം കാണിക്കും? സദാ ബാബയെ പ്രത്യക്ഷമാക്കുന്നതിന്റെ ഉത്സാഹം ഉണ്ട് എന്നാല് അതിന്റെ വിധിയെന്താണ്? ഇന്നത്തെ കാലത്ത് യുവാക്കളുടെ നേര്ക്കാണ് സര്വ്വരുടെയും ദൃഷ്ടി. ആത്മീയ യുവാക്കള് തന്റെ മനസ്സാ ശക്തിയിലൂടെ, വാക്കുകളിലൂടെ, പെരുമാറ്റത്തിലൂടെ അങ്ങനെയുള്ള ശാന്തിയുടെ ശക്തിയുടെ അനുഭവം ചെയ്യിക്കണം, അവര് മനസ്സിലാക്കണം ഇവര് ശാന്തിയുടെ ശക്തിയിലൂടെ പരിവര്ത്തനം കൊണ്ടു വരുന്നവരാണ് എന്ന്. ഏതു പോലെ ഭൗതീക യുവാക്കളുടെ പെരുമാറ്റത്തിലൂടെ, മുഖത്തിലൂടെ ആവേശം കാണപ്പെടുന്നില്ലേ. കാണുമ്പോള് തന്നെ അറിയാന് സാധിക്കുന്നു ഇവര് യുവാക്കളാണെന്ന്. അതേപോലെ നിങ്ങളുടെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും ശാന്തിയുടെ അനുഭവമുണ്ടാകുന്നു- ഇതിനെയാണ് അത്ഭുതം കാണിക്കുക എന്ന് പറയുന്നത്. ഓരോരുത്തരുടെയും മനോവൃത്തിയിലൂടെ പ്രകമ്പനങ്ങള് ഉണ്ടാകണം. ഏതുപോലെ അവരുടെ പെരുമാറ്റത്തിലൂടെ, മുഖത്തിലൂടെ- ഇവര് ഹിംസക വൃത്തിയുള്ളവരാണ് എന്ന വൈബ്രേഷന് വരുന്നുവോ, അതേപോലെ നിങ്ങളുടെ വൈബ്രേഷനിലൂടെ ശാന്തിയുടെ കിരണങ്ങളുടെ അനുഭവം ചെയ്യണം. അങ്ങനെയുള്ള അത്ഭുതം ചെയ്ത് കാണിക്കൂ. എന്തെങ്കിലും വിപ്ലവകരമായ കാര്യം ചെയ്യുമ്പോള് സര്വ്വരുടെയും ശ്രദ്ധ അതിലേക്ക് പോകുന്നില്ലേ. അതേപോലെ നിങ്ങളുടെ മേല് സര്വ്വരുടെയും ശ്രദ്ധ വരണം- അങ്ങനെയുള്ള വിശാലമായ സേവനം ചെയ്യൂ കാരണം ജ്ഞാനം കേള്പ്പിക്കുമ്പോള് നല്ലതായി തോന്നുന്നു എന്നാല് പരിവര്ത്തനത്തിന്റെ അനുഭവത്തെ കണ്ട് അനുഭവിയാകുന്നു. അങ്ങനെയുള്ള വ്യത്യസ്ഥമായ കാര്യം ചെയ്ത് കാണിക്കൂ. വാണിയിലൂടെ മാതാക്കളും സേവനം ചെയ്യുന്നുണ്ട്, നിമിത്തമായ സഹോദരിമാരും സേവനം ചെയ്യുന്നു എന്നാല് നിങ്ങള് നവീനത ചെയ്ത് കാണിക്കൂ അപ്പോള് ഗവണ്മെന്റിന്റെയും ശ്രദ്ധ വരണം. ഏതുപോലെ സൂര്യന് ഉദിക്കുമ്പോള്സ്വതവേ പ്രകാശത്തിലേക്ക് ശ്രദ്ധ പോകുന്നില്ലേ. അതേപോലെ നിങ്ങളുടെ നേര്ക്കും ശ്രദ്ധ വരണം. മനസ്സിലായോ?
വരദാനം:-
ആത്മാക്കളുടെ വളരെക്കാലമായുള്ള ഇച്ഛ അഥവാ ആഗ്രഹമാണ്- മുക്തിധാമം അഥവാ നിര്വ്വാണധാമത്തിലേക്ക് പോകുക എന്ന്. ഇതിന് വേണ്ടി തന്നെ അനേക ജന്മങ്ങളായി അനേക പ്രകാരത്തിലുള്ള സാധന ചെയ്ത് ചെയ്ത് ക്ഷീണിച്ചിരിക്കുന്നു. ഇപ്പോള് ഓരോരുത്തരും സിദ്ധി ആഗ്രഹിക്കുന്നുണ്ട്, സാധനയല്ല. സിദ്ധി അര്ത്ഥം സത്ഗതി- അതിനാല് അങ്ങനെയുള്ള അലയുന്ന, ക്ഷീണിച്ചിരിക്കുന്ന ദാഹിച്ചിരിക്കുന്ന ആത്മാക്കളുടെ ദാഹത്തെ ശമിപ്പിക്കുന്നതിന് നിങ്ങള് ശ്രേഷ്ഠ ആത്മാക്കള് തന്റെ സൈലന്സിന്റെ ശക്തി അഥവാ സര്വ്വ ശക്തികളിലൂടെ ഒരു സെക്കന്റില് സിദ്ധി നല്കൂ എങ്കില് പറയാം ഈശ്വരീയ സേവാധാരി.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!