06 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 5, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഈ മഹാഭാരതയുദ്ധത്തില് പഴയ വൃക്ഷം നശിക്കാന് പോവുകയാണ്, അതിനാല് യുദ്ധത്തിനു മുമ്പ് ബാബയില് നിന്നും പൂര്ണ്ണ സമ്പത്തെടുക്കൂ.

ചോദ്യം: -

ബാബയ്ക്ക് മാതാക്കളുടെ സംഘടന വേണം, എന്നാല് ഈ സംഘടനയുടെ വിശേഷത എന്താണ്?

ഉത്തരം:-

ദേഹീയഭിമാനിയായിരിക്കാനുള്ള പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യുന്നവരുടെ സംഘടനയായിരിക്കണം. നമുക്ക് പാവനമായി മാറി പാവനമായ ലോകമുണ്ടാക്കണമെന്ന ലഹരി അവര്ക്കുണ്ടാകണം. പതിതമായി മാറരുത്. നഷ്ടോമോഹയായവരുടെ സംഘടനയാണെങ്കില് മാത്രമെ അത്ഭുതങ്ങള് ചെയ്തുകാണിക്കാന്സാധിക്കുകയുള്ളൂ. ആരിലും ആകര്ഷണമുണ്ടാകരുത്. മോഹത്തിന്റെ ചരട് വളരെയധികം നഷ്ടമുണ്ടാക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. മധുര-മധുരമായ കുട്ടികള്ക്കറിയാം, മധുരമായ ബാബ നമ്മളെ സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നതിനായി ഇവിടെ വന്നിരിക്കുയാണ്. ഇത് കുട്ടികളുടെ ബുദ്ധിയിലുണ്ട്. നമ്മള് ആത്മാവ് ഈ ഓര്മ്മയുടെ യാത്രയിലൂടെ പവിത്രമായി മാറുകയാണെന്ന് ഓരോരുത്തര്ക്കും മനസ്സിലാക്കിക്കൊടുക്കണം. ബാബയെ മാത്രം ഓര്മ്മിക്കണം, എത്ര സഹജമായ വഴിയാണ്. ബാബ ഒരു സെക്കന്റിലാണ് മുക്തിയുടെയും-ജീവന്മുക്തിയുടെയും സമ്പത്ത് നല്കുന്നത് എന്ന് കുട്ടികള്ക്കറിയാം. ഇപ്പോള് എല്ലാവരും ജീവന്ബന്ധനത്തിലാണ്, രാവണ രാജ്യത്തിലെ ബന്ധനത്തിലാണ്. ഈ കാര്യം ബാബയും കുട്ടികളുമാണ് അറിയുന്നത്, മറ്റാര്ക്കും അറിയില്ല. പരിധിയില്ലാത്ത ബാബയെ നമ്മള് ഓര്മ്മിക്കുമ്പോള് ആത്മാവിന് ഉള്ളിന്റെ ഉള്ളില് വളരെയധികം സന്തോഷമുണ്ടാകാറുണ്ട് എന്ന നിശ്ചയം കുട്ടികള്ക്കുണ്ട്. പകുതി കല്പമായി ഓര്മ്മിച്ചു വന്ന ബാബയെ നമുക്ക് ഇപ്പോള് ലഭിച്ചുകഴിഞ്ഞു. ദുഃഖത്തില് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളും സ്മരിച്ചിരുന്നു. എന്നാല് ഇപ്പോള് നിങ്ങള് ദുഃഖത്തില് സ്മരിക്കുന്നില്ല. മുഴുവന് ലോകവും സ്മരിക്കുന്ന ബാബ ഇപ്പോള് വന്നിരിക്കുകയാണ് എന്ന് നിങ്ങള്ക്കറിയാം. ഇവിടെ നിങ്ങള് ഇരിക്കുമ്പോള്, ഞാന് ആത്മാവാണെന്ന് മനസ്സിലാക്കൂ എന്ന് ബാബ വീണ്ടും-വീണ്ടും മനസ്സിലാക്കിതരുന്നു. ബാബ പരമധാമത്തില് നിന്നാണ് വന്നത്. ബാബ കല്പ-കല്പം നല്കിയ പ്രതിജ്ഞയനുസരിച്ചാണ് വരുന്നത്. ബാബയുടെ പ്രതിജ്ഞയാണ്-പകുതി കല്പം പൂര്ത്തിയായതിനുശേഷം നിങ്ങള് എന്നെ വിളിക്കുമ്പോഴാണ് എനിക്ക് വരേണ്ടി വരുന്നത്. കലിയുഗത്തെ സത്യയുഗമാക്കി മാറ്റാന് ബാബക്ക് വരണം. ഈ സംഗമയുഗത്തില് ബാബ വന്നിരിക്കുകയാണ് എന്ന് നിങ്ങള് കുട്ടികള്ക്ക് മാത്രമാണ് അറിയുന്നത്. നിങ്ങള് കുട്ടികളും സേവനങ്ങള് ചെയ്യുന്നുണ്ട്, ദിനംപ്രതി പരിചയം കൊടുത്തുകൊണ്ടിരിക്കുന്നു, ബാബയുടെ പരിചയം എല്ലാവര്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നു. പരിധിയില്ലാത്ത ശിവബാബ വീണ്ടും നമുക്ക് പരിധിയില്ലാത്ത സമ്പത്ത് നല്കാനായി വന്നിരിക്കുകയാണ് എന്ന് ബാബയുടെ സന്മുഖത്തിരിക്കുമ്പോള് നിങ്ങള്ക്ക് അറിയാം. നമ്മള് ബാബ-ബാബാ എന്നല്ലേ പറയുന്നത്. നമ്മള് ശിവബാബയുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്. ശിവബാബയും പറയുന്നു-ഞാന് കല്പം മുമ്പത്തെ പോലെ സാധാരണ ശരീരത്തിലാണ് വന്നിരിക്കുന്നത്. ഇത് ഒരിക്കലും മറക്കരുത്. എന്നാല് മായ ബാബയുടെ ഓര്മ്മയെ മറപ്പിക്കുന്നു. ബാബയുടെ ഓര്മ്മയിലൂടെ നമ്മള് പതിതത്തില് നിന്നും പാവനമായി മാറുന്നു. സര്വ്വരുടെയും സത്ഗതി ദാതാവ് ഒരു ബാബയാണ് എന്ന് നിങ്ങള്ക്കറിയാം. സത്-ശ്രീ-അകാല്(സത്യം-ശ്രേഷ്ഠം-അനശ്വരം) എന്ന് സിഖുകാരും പാടാറുണ്ട്, പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്ന ബാബയെയാണ് സത്ഗുരു എന്ന് പറയുന്നത്. അല്ലയോ പതിത-പാവനാ എന്ന് വിളിക്കുന്നു. ആത്മാവാണ് വിളിക്കുന്നത്. നമ്മള് ഇവിടെ സന്മുഖത്ത് ബാബയെ കാണാനായി വന്നിരിക്കുകയാണ് എന്ന് നിങ്ങള്ക്കറിയാം. വിശിഷ്ട വ്യക്തികള് കൂടിക്കാഴ്ച നടത്തുമ്പോള് അവര്ക്ക് എത്ര മഹിമയാണ് ഉണ്ടാകുന്നത്. ആഘോഷത്തോടെ വരവേല്ക്കുന്നതിനുവേണ്ടി സന്തോഷപൂര്വ്വം വാദ്യാഘോഷങ്ങളൊക്കെ മുഴക്കാറുണ്ട്. എന്നാല് ഗുപ്തമായ വേഷത്തില് ഈ വന്നിരിക്കുന്നത് ആരാണ്, ഇത് നിങ്ങള് മാത്രമേ അറിയുന്നുള്ളൂ. ബാബയെ ദൂരദേശത്തില് വസിക്കുന്ന യാത്രക്കാരനെന്നാണ് പറയുന്നത്.

നമ്മള് ആത്മാക്കള് പരമധാമത്തില് വസിക്കുന്നവരാണ്. ഈ സൃഷ്ടിയില് യാത്രക്കാരനായി പാര്ട്ടഭിനയിക്കാന് വന്നിരിക്കുന്നത്. ബാബ മനസ്സിലാക്കിതരുന്ന ഓരോ വാക്കുകളും ലോകത്തില് ആര്ക്കും തന്നെ അറിയില്ല. ബാബയില് നിന്നും കേട്ടതിനെ നല്ല രീതിയില് ധാരണ ചെയ്യണം. ബാബ മനസ്സിലാക്കിതരുന്നു -ഈ കര്മ്മക്ഷേത്രത്തില് നമ്മളെല്ലാവരും യാത്രക്കാരാണ്. ശാന്തിധാമത്തില് വസിക്കുന്ന നമ്മള് ഈ ശബ്ദത്തിന്റെ ലോകത്തിലേക്ക് വരുന്നു. നമ്മള് ശാന്തിധാമത്തില് നിന്നുമുള്ള യാത്രക്കാരാണ്. ഈ കര്മ്മക്ഷേത്രത്തിലാണ് 84 ജന്മങ്ങളുടെ പാര്ട്ട് അഭിനയിക്കുന്നത്. ഇത് അവസാന സമയമാണ്. ഈ പഴയ സൃഷ്ടിയെ പുതിയതാക്കി മാറ്റാനാണ് ബാബ വന്നിരിക്കുന്നത്. ഇതും നിങ്ങള്ക്ക് മാത്രമെ അറിയുകയുള്ളൂ. ശിവബാബ ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്ന ചിത്രവും വളരെ വ്യക്തമാണ്. കൃഷ്ണനിലൂടെ അല്ലെങ്കില് വിഷ്ണുവിലൂടെ സ്ഥാപന ചെയ്യുന്നു,എന്നല്ല. ബ്രഹ്മാവിലൂടെ സ്വര്ഗ്ഗം രചിക്കാനാണ് ബാബ വരുന്നത്. ബാബ സാധാരണ ശരീരത്തിലാണ് വന്നിരിക്കുന്നത്. ഈ ലോകം പതിതമാണ്, ഒരാളു പോലും പാവനമല്ല. ആദ്യ നമ്പറിലെ ലക്ഷ്മീ-നാരായണന് പോലും പതിതമായി മാറുന്നു. മുഴുവന് രാജ്യത്തിലുള്ളവര് സഹിതം പാവനമായവര് തന്നെയാണ് പതിതമായി മാറുന്നത്. ദേവതാ ധര്മ്മത്തിലുള്ളവര് ശൂദ്ര ധര്മ്മത്തിലുള്ളവരായി മാറിയിരിക്കുന്നു എന്ന് നിങ്ങള്ക്കറിയാം. അമേരിക്കയിലെല്ലാം വലിയ-വലിയ ധനവാന്മാരുണ്ടെങ്കിലും സത്യയുഗീ ലോകത്തിനു മുന്നില് ഈ അമേരിക്ക ഒന്നും തന്നെയല്ല. അമേരിക്കയെല്ലാം അവസാനമാണ് ഉണ്ടായത്. എല്ലാം അല്പകാലത്തെ പ്രകടനമാണ്(ഷോ). എന്തായാലും വിനാശമുണ്ടാകണം. നിങ്ങള് കുട്ടികള്ക്ക് വളരെ ലഹരിയുണ്ടായിരിക്കണം. സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ നമ്മള് കുട്ടികള് ഓര്മ്മിക്കാതിരിക്കുന്നത് എത്ര വലിയ അത്ഭുതമാണ്. എന്നാല് മായ ഓര്മ്മിക്കാന് അനുവദിക്കുന്നില്ല. നിങ്ങള് കുട്ടികള് പറയുന്നു- ബാബാ, മായ നമ്മളെ ഓര്മ്മിക്കാന് അനുവദിക്കുന്നില്ല. നോക്കൂ, 21 ജന്മത്തേക്കുവേണ്ടി നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ നിങ്ങള്ക്ക് ഓര്മ്മിക്കാന് സാധിക്കില്ലേ! പ്രജകളും സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറുന്നുണ്ടല്ലോ. എല്ലാവരും സുഖികളായിരിക്കും. ഇപ്പോള് എല്ലാവരും ദുഃഖികളാണ്. പ്രധാനമന്ത്രിക്കും, പ്രസിഡന്റിനും രാത്രിയും പകലും ചിന്തയുണ്ടായിരിക്കും. എത്ര പേരാണ് യുദ്ധത്തില് മരിക്കുന്നത്. മഹാഭാരത യുദ്ധവും പ്രസിദ്ധമാണ്, എന്നാല് യുദ്ധത്തില് എന്താണ് സംഭവിച്ചത് എന്ന് ആര്ക്കും അറിയില്ല. ഈ കാര്യങ്ങള് ബാബ നിങ്ങളുടെ ബുദ്ധിയില് മനസ്സിലാക്കിത്തന്നുകഴിഞ്ഞു. മഹാഭാരത യുദ്ധത്തില് എല്ലാവരും മരിച്ചു! മനുഷ്യ സൃഷ്ടി എത്ര വലുതാണ്! ആത്മാക്കളുടെയും വൃക്ഷമുണ്ട്. വൃക്ഷം പുതിയതാകുമ്പോള് ആദ്യം ചെറുതായിരിക്കും. പിന്നീട് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ആദ്യം പവിത്രമായ ധര്മ്മമായിരുന്നപ്പോള് വൃക്ഷം എത്ര ചെറുതായിരുന്നു എന്ന് നിങ്ങള്ക്കറിയാം. ആദി സനാതന ദേവീ-ദേവത ധര്മ്മമായിരുന്നു. എന്നാല് ഇപ്പോള് എത്രയധികം ധര്മ്മങ്ങളാണ്. മഹാഭാരത യുദ്ധത്തിലൂടെ അനേക ധര്മ്മങ്ങളുടെയെല്ലാം വിനാശമുണ്ടാകണം. എന്നാല് ഈ ജ്ഞാനം ആരിലുമില്ല. കല്പം മുമ്പത്തെ പോലുള്ള മഹാഭാരത യുദ്ധമാണ് എന്നെല്ലാം പറയും, എന്നാല് ഈ യുദ്ധത്തിലൂടെ എന്താണ് സംഭവിക്കാന് പോകുന്നതെന്ന് ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ വെളിച്ചം ലഭിച്ചു. വിനാശമുണ്ടാകുമെന്നറിയാം, അതിനാല് മഹാഭാരത യുദ്ധത്തിനു മുമ്പ് തന്റെ സമ്പത്തെടുത്തോളൂ. കാര്യം വളരെ സഹജമാണ്. പവിത്രമായി മാറി ബാബയെ ഓര്മ്മിക്കൂ. നിങ്ങള് കുട്ടികളുടെ മേലാണ് അത്യാചാരങ്ങളെല്ലാം ഉണ്ടാകുന്നത്. നിങ്ങള് മാതാക്കളുടെ സംഘടന പരസ്പരം രക്ഷിക്കാനുള്ളതായിരിക്കണം. എന്നാല്, അതിനുവേണ്ടി ദേഹീയഭിമാനിയായിരിക്കണം. നമുക്ക് തീര്ച്ചയായും പാവനമായി മാറണം എന്ന ഉറച്ച ലഹരി വേണം. ഈ ലഹരിയുള്ളവര്ക്കു മാത്രമെ മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുകയുള്ളൂ. നമുക്ക് ബാബയെ ഓര്മ്മിച്ച് പവിത്രമായി മാറണം. നമ്മള് സ്വദര്ശന ചക്രധാരികളാണെന്ന ലഹരിയുണ്ടായിരിക്കണം. നമുക്ക് രചയിതാവാകുന്ന ബാബയേയും രചനയേയും ചക്രത്തേയും അറിയാം. നമുക്ക് ഇപ്പോള് ബാബയില് നിന്നും പുതിയ സത്യയുഗീ ലോകത്തിന്റെ സമ്പത്തെടുക്കണം. എങ്ങനെയാണ് നമ്മള് 84 ജന്മങ്ങള് എടുക്കുന്നതെന്ന് മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കൂ. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപങ്ങളെല്ലാം ഇല്ലാതാകും. തീര്ച്ചയായും പാവനമായി മാറണം. പാവനമെന്നാല് പവിത്രം. കാമം മഹാശത്രുവാണ്. 84 ജന്മങ്ങളുടെ ചക്രം നമ്മള് പൂര്ത്തിയാക്കി, ഇപ്പോള് ബാബയില് നിന്നും സമ്പത്തെടുക്കണം. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാകും. ഇവിടെ വരുന്നത് റിഫ്രഷാകാനാണ്. അച്ഛനായ ബാബയെ ഓര്മ്മിക്കൂ, 21 ജന്മങ്ങളിലേക്കുള്ള സമ്പത്തെടുക്കണം. ആരിലും മോഹത്തിന്റെ ആകര്ഷണമുണ്ടാകരുത്. നഷ്ടോമോഹയായി മാറണം. ഈ ശരീരത്തില് പോലും മോഹമുണ്ടായിരിക്കരുത്. ഈ ശരീരം പഴയ തോലാണ്. എന്നാല് പഠിപ്പ് പഠിക്കാന് ഈ ശരീരത്തെ സംരക്ഷിക്കണം. ബുദ്ധിമുട്ടുണ്ടാകുമ്പോള് ചികിത്സിക്കുകയും വേണം. നിങ്ങളുടെ ഈ ശരീരം പഴയതും അഴുകിയതുമാണ്. ഈ ശരീരത്തിന് എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കും. ആത്മാവിനാണ് ദുഃഖമുണ്ടാകുന്നത്. ഇപ്പോള് ഈ ശരീരം ഉപേക്ഷിക്കണമെന്നറിയാം. യോഗബലത്തിലൂടെ ഈ ശരീരത്തെ ഉപേക്ഷിക്കണം. ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കണം. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിച്ചുകൊണ്ടി രിക്കണം. അത്രമാത്രം. ഒരു ലൗകീക സംബന്ധികളുടെയും ഓര്മ്മ വരരുത്. ദേഹമല്ല, ഞാന് ആത്മാവാണ്. ബാബ പറയുന്നു-ഞാന് നിങ്ങള്ക്ക് സമ്പത്ത് നല്കാനാണ് വന്നിരിക്കുന്നത്. ആത്മാവ് പവിത്രമാകുമ്പോഴാണ് പവിത്രമായ ശരീരം ലഭിക്കുന്നത്.

നമ്മുടെ ആത്മാവ് പാവനമായി മാറണമെന്ന് നിങ്ങള്ക്കറിയാം. പാവനമായിരുന്നപ്പോള് നമ്മള് ലക്ഷ്മീ-നാരായണനെ പോലെയായിരുന്നു. ലക്ഷ്മീ-നാരായണനാണ് 84 ജന്മങ്ങള് എടുത്തിട്ടുള്ളത്. സൂര്യവംശീ കുലത്തിലുള്ളവര് പൂര്ണ്ണമായും 84 ജന്മങ്ങള് എടുത്തവരാണ്. ചന്ദ്രവംശികള് 84 ജന്മങ്ങള് എടുക്കുന്നില്ല. സൂര്യവംശത്തില് ആദ്യമാദ്യം ദാസ-ദാസിമാരായി മാറുന്നവര്, ത്രേതായുഗത്തില് എന്തെങ്കിലും ചെറിയ പദവി പ്രാപ്തമാക്കുന്നു. അവരും 84 ജന്മങ്ങള് എടുക്കും. സൂര്യവംശത്തില് വരുന്ന രാജാക്കന്മാരും റാണിമാരും പ്രജകളും ദാസ-ദാസിമാരുമാണ് 84 ജന്മങ്ങള് എടുക്കുന്നത്. ഇങ്ങനെയെല്ലാം സ്വയത്തോട് സംസാരിക്കണം. എങ്ങനെയാണ് നമ്മള് 84 ജന്മങ്ങള് എടുക്കുന്നത് എന്ന് വിചാര സാഗര മഥനം ചെയ്യണം. ബാബയേയും സമ്പത്തിനേയും എത്രത്തോളം സാധിക്കുന്നുവോ ഓര്മ്മിച്ചു കൊണ്ടിരിക്കൂ. നമ്മള് ബാബയുടെ കുട്ടികളാണെന്ന് നടക്കുമ്പോഴും കറങ്ങുമ്പോഴും മനസ്സിലാക്കൂ. ആരെ കണ്ടുമുട്ടിയാലും അവര്ക്ക് ബാബയുടെ പരിചയം കൊടുക്കണം. ചിത്രങ്ങളിലുള്ള മുഴുവന് ജ്ഞാനവും പറഞ്ഞുകൊടുക്കണം. ബാബ ബ്രഹ്മാശരീരത്തില് വന്നിരിക്കുകയാണ്. നമ്മളെല്ലാവരും ബ്രഹ്മാകുമാരനും കുമാരിമാരുമാണ്. അവരവരുടെ കാര്ഡും കാണിക്കാം. ഓഫീസുകളിലെല്ലാം കാര്ഡ് നല്കിയാലും അവര്ക്ക് ബ്രഹ്മാകുമാരിമാര് ആരാണെന്ന് മനസ്സിലാക്കാന് സാധിക്കില്ല! ഒരുപാട് പ്രകാരത്തിലുള്ള വിഘ്നങ്ങളെല്ലാം വരുന്നു. ഇത് നമ്മള് ബ്രഹ്മാകുമാരിമാരുടെ കുടുംബമാണ് എന്ന് ഗവണ്മെന്റിനും മനസ്സിലാക്കിക്കൊടുക്കണം. ദാദയും ബാബയുമുണ്ട്. ബ്രഹ്മാവാകുന്ന ദാദയിലൂടെയാണ് നമ്മള് സമ്പത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇത് ഓര്മ്മിക്കുന്നതിലൂടെ സന്തോഷമുണ്ടായിരിക്കണം. സമ്പത്ത് ബാബയുടേതാണ്. സമ്പത്തില് പേരക്കുട്ടികള്ക്കാണ് അവകാശമുള്ളത്. അവര് അതില് തന്റെ ഭാഗം വീതിച്ചെടുക്കുന്നു.

ശിവബാബയുടെ സമ്പത്ത് ബ്രഹ്മാവിലൂടെയാണ് നമ്മള് എടുക്കുന്നത് എന്ന് നിങ്ങള്ക്കറിയാം. ഇത് ഓര്മ്മിക്കണം. പഠിക്കുകയും പഠിപ്പിക്കുകയും വേണം. കുട്ടികളെ പാലിക്കേണ്ടത് അച്ഛന്റെ ഉത്തരവാദിത്വമാണ്. കുമാരനെയും കുമാരിയെയും പ്രായപൂര്ത്തിയാകുന്നതുവരെ അച്ഛന് സംരക്ഷിക്കണം. പഠിക്കുക കുട്ടികളുടെ ജോലിയാണ്. സ്വന്തം കാലില് നില്ക്കാനാണ് പഠിക്കുന്നത്. ബാബ നമുക്ക് 21 ജന്മങ്ങളിലേക്ക് വേണ്ടിയാണ് പഠിപ്പിക്കുന്നത് എന്ന് നിങ്ങള്ക്ക് അറിയാം. പിന്നീട് നമുക്ക് നമ്മുടെ സ്വന്തം കാലില് നില്ക്കാന് സാധിക്കും. പഠിക്കുന്തോറും ഉയര്ന്ന പദവി പ്രാപ്തമാക്കും. നമ്മള് ശ്രീ ലക്ഷ്മിയും-നാരയണനുമായി മാറാനാണ് ഇവിടെ വന്നിരിക്കുന്നത് എന്ന് നിങ്ങള് സ്വയം പറയുന്നു. ഇത് സത്യനാരായണന്റെ കഥയല്ലേ. ലക്ഷ്മീ-നാരായണന് എങ്ങനെയാണ് 84 ജന്മങ്ങള് എടുക്കുന്നതെന്ന് ആര്ക്കും അറിയില്ല. രാധയുടെ ഭക്തര് പറയുന്നു- രാധ സദാ ഇവിടെയുണ്ട് എന്ന്. എവിടെ നോക്കിയാലും രാധ മാത്രമാണ്,കൃഷ്ണന് മാത്രമാണ്, ശിവന് മാത്രമാണ്. മനുഷ്യര് എല്ലാം കൂട്ടികലര്ത്തിയിരിക്കുന്നു. ഈശ്വരനും, രാധയും കൃഷ്ണനും എല്ലാവരും സര്വ്വവ്യാപികളാണ്. ഇതെല്ലാം ഈശ്വരന്റെ രൂപമാണ്. ഈ രൂപം ഭഗവാനാണ് ധാരണ ചെയ്തിരിക്കുന്നത്. എവിടെ നോക്കിയാലും അങ്ങ് മാത്രമാണ്….തികച്ചും വിവേകശൂന്യരായി മാറിയിരിക്കുകയാണ്. ഈ ലോകം പതിതവും വികാരിയുമാണ്. സത്യയുഗം നിര്വ്വികാരിയും പാവനമായ ലോകവുമാണ്. നിര്വ്വികാരി ലോകമെന്നാല് സ്വര്ഗ്ഗം. മനുഷ്യര് പറയുന്നു-സത്യയുഗത്തില് കുട്ടികള് എങ്ങനെയാണ് ജന്മമെടുക്കുന്നത്. ഈ ചോദ്യം മാത്രമെ ചോദിക്കുകയുള്ളൂ. കുട്ടികള് ജന്മമെടുക്കാതിരുന്നാല് ഈ സൃഷ്ടി എങ്ങനെ മുന്നോട്ട് പോകും! എന്ന് ചോദിക്കുന്നു. എല്ലാ വര്ഷവും ജനസംഖ്യാകണക്കെടുപ്പ് നടത്താറുണ്ട് മനുഷ്യര് എത്ര വര്ദ്ധിച്ചു എന്നറിയുന്നതിനുവേണ്ടി. എന്നാല് മരിച്ചവരുടെ കണക്ക് പറയാറില്ല. അതിനാല് കുട്ടികള്ക്ക് ആദ്യം സ്വയത്തിന്റെ മംഗളം ചെയ്യണം. ഞാന് ആത്മാവാണെന്ന് ആദ്യം നിശ്ചയിക്കൂ. ബാബയെ ഓര്മ്മിക്കണം. അവസാന സമയം നാരായണനെ സ്മരിച്ചവര്……നാരായണനെ സ്മരിക്കൂ എന്ന വാക്ക് അസത്യമാണ്. അവസാന സമയം ശിവബാബയെ സ്മരിക്കുന്നവരും ബാബയുടെ ഓര്മ്മയില് മരിക്കുന്നവരും തന്നെയാണ് സ്വര്ഗ്ഗത്തില് നാരായണനായി മാറുന്നത്. അവസാനം നാരായണനെന്ന് അവര് എന്തുകൊണ്ടാണ് പറയുന്നത്? കൃഷ്ണനാണ് ജ്ഞാനം നല്കിയതെന്ന് മനസ്സിലാക്കുന്നു, അതിനാല് ഓര്മ്മിക്കേണ്ടത് കൃഷ്ണനെയല്ലേ. കൃഷ്ണനെയാണ് ഓര്മ്മിക്കുന്നത്. നാരായണനെക്കുറിച്ച് ആര്ക്കും അറിയില്ല. കൃഷ്ണ ജയന്തി ആഘോഷിക്കുന്നുണ്ട്, അപ്പോള് രാധയുടെ ജയന്തി എവിടെ? കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്നു, നാരായണന്റെ എവിടെ? വിശ്വത്തിന്റെ രാജാവും റാണിയുമായ ലക്ഷ്മീ-നാരായണനെക്കുറിച്ച് ആര്ക്കും അറിയില്ല. അവര് പ്രജാപിതാ ബ്രഹ്മാവിന്റെ മുഖ വംശാവലികളായിരിക്കുമല്ലോ! എവിടെ പോയി! ബ്രാഹ്മണ ദേവീ-ദേവതായേ നമ: എന്ന് പറയുന്നു. ബ്രഹ്മാമുഖവംശാവലികളായിരുന്നല്ലോ. ബ്രഹ്മാവിലൂടെ ശിവബാബ ബ്രാഹ്മണ ധര്മ്മത്തെ സ്ഥാപിക്കുന്നു. ബ്രാഹ്മണ ധര്മ്മം രചിച്ചത് ബ്രഹ്മാവല്ല, ശിവബാബയാണ് രചിച്ചത്. ഇപ്പോഴാണ് ബ്രഹ്മാവായി മാറിയത്. ശരി-

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ പഴയ ശരീരത്തിലിരുന്ന് പഠിപ്പ് പഠിച്ച് 21 ജന്മങ്ങളിലേക്ക് വേണ്ടി സമ്പാദിക്കണം. അതുകൊണ്ട് ഈ ശരീരത്തെ സംരക്ഷിക്കണം. എന്നാല് ഈ ശരീരത്തില് മോഹം വെയ്ക്കരുത്.

2) അവസാന സമയം ഒരു ബാബയുടെ മാത്രം ഓര്മ്മയുണ്ടാകുന്നതിനുവേണ്ടി പരിശ്രമിക്കണം. മറ്റൊരു ചിന്തയിലേക്കും പോകരുത്. സ്വയത്തിന്റെ മംഗളം ചെയ്യണം.

വരദാനം:-

ഏതുപോലെയാണോ ശിവശക്തി കമ്പയിന്ഡായിട്ടുള്ളത്, അതുപോലെ പാണ്ഢവപതിയും പാണ്ഢവരും കമ്പയിന്ഡാണ്. ആരാണോ ഇങ്ങനെ കമ്പയിന്ഡ് രൂപത്തില് കഴിയുന്നത് അവരുടെ മുന്നില് ബാപ്ദാദ സാകാരത്തില് സര്വ്വ സംബന്ധളോടെ മുന്നിലുണ്ടായിരിക്കും. ഇനി ദിനംപ്രതിദിനം കൂടുതല് അനുഭവം ചെയ്യും ഏതുപോലെയാണോ ബാപ്ദാദ മുന്നില് വന്നു, കൈപിടിച്ചു, ബുദ്ധികൊണ്ടല്ല, കണ്ണുകള് കൊണ്ട് കാണും, അനുഭവമുണ്ടാകും. എന്നാല് കേവലം ഒരു ബാബ രണ്ടാമതൊരാളില്ല, ഈ പാഠം ഉറച്ചതായിരിക്കണം പിന്നീട് ഏതുപോലെയാണോ നിഴല് കൂടെയുള്ളത് അതുപോലെ ബാപ്ദാദ കണ്ണുകളില് നിന്ന് മായുകയില്ല, സദാ സന്മുഖത്തിന്റെ അനുഭൂതിയുണ്ടാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top