06 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 5, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ദിവസവും സ്വയം സ്വയത്തോട് ചോദിക്കണം, ഞാന് ആത്മാവ് എത്രത്തോളം ശുദ്ധമായിട്ടുണ്ട്, എത്രത്തോളം ശുദ്ധമാകുന്നോ അത്രയും സന്തോഷമുണ്ടാകും, സേവനം ചെയ്യാനുള്ള ഉന്മേഷം വരും.

ചോദ്യം: -

വജ്ര സമാനം ശ്രേഷ്ഠമാകുന്നതിനുള്ള പുരുഷാര്ത്ഥം എന്താണ്?

ഉത്തരം:-

ദേഹി അഭിമാനിയാകൂ, ശരീരത്തിനോട് കുറച്ച് പോലും മോഹം ഉണ്ടാകരുത്. ചിന്തയില് നിന്നും മുക്തമായി ഒരു ബാബയുടെ ഓര്മ്മയില് കഴിയണം – ഈ ശ്രേഷ്ഠമായ പുരുഷാര്ത്ഥം നിങ്ങളെ വജ്രസമാനമാക്കി മാറ്റും. അഥവാ ദേഹാഭിമാനമുണ്ടെങ്കില് മനസ്സിലാക്കണം എന്റെ അവസ്ഥ പാകപ്പെടാത്തതാണ്. ബാബയില് നിന്നും ദൂരെയാണ്. നിങ്ങള്ക്ക് ശരീരത്തിന്റെ സംരക്ഷണവും ചെയ്യണം എന്തുകൊണ്ടെന്നാല് ഈ ശരീരത്തില് കഴിഞ്ഞു കൊണ്ട് വേണം നിങ്ങള്ക്ക് കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കാന്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മുഖം നോക്കൂ ആത്മാവേ……

ഓം ശാന്തി. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് ആരാണോ യോഗബലത്തിലൂടെ പാപത്തെ മുറിക്കുന്നത്, അവരുടെ സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കും. തന്റെ അവസ്ഥ സ്വയം കുട്ടികള്ക്ക് തന്നെ മനസ്സിലാക്കാന് കഴിയും. സ്ഥിതി നല്ലതായിരിക്കുമ്പോള് സേവനം ചെയ്യാനുള്ള താല്പര്യവും കൂടുതലായിരിക്കും. എത്രത്തോളം ശുദ്ധമാകുന്നോ അത്രത്തോളം മറ്റുള്ളവരേയും ശുദ്ധം അഥവാ യോഗി ആക്കാനുള്ള ഉന്മേഷം വരും എന്തുകൊണ്ടെന്നാല് നിങ്ങള് രാജയോഗി അഥവാ രാജഋഷിയാണ്. ഹഠയോഗി ഋഷിമാര് തത്ത്വത്തെയാണ് ഭഗവാന് എന്ന് അംഗീകരിക്കുന്നത്. രാജയോഗി ഋഷിമാര് ഭഗവാനെ അച്ഛനായാണ് മാനിക്കുന്നത്. തത്ത്വത്തെ ഓര്മ്മിക്കുന്നതിലൂടെ ഒരു പാപവും മുറിയുന്നില്ല. തത്ത്വവുമായി യോഗം വെക്കുന്നതിലൂടെ ഒരു ബലവും കിട്ടില്ല. ഒരു ധര്മ്മത്തില് ഉള്ളവര്ക്കും യോഗത്തെ കുറിച്ച് അറിയില്ല അതിനാല് സത്യമായ യോഗി ആയി മാറി തിരിച്ച് പോകാനും സാധിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സ്വന്തം അവസ്ഥ മനസ്സിലാക്കാന് കഴിയും. ആത്മാവ് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നോ അത്രത്തോളം സന്തോഷിക്കും. തന്റെ പരിശോധന ചെയ്യണം. കുട്ടികള്ക്ക് മറ്റുള്ളവരുടേയും, സ്വയത്തിന്റേയും അവസ്ഥ മനസ്സിലാക്കാന് സാധിക്കും. നോക്കണം എനിക്ക് ശരീരബോധം ഇല്ലല്ലോ. ദേഹാഭിമാനിയാണെങ്കില് മനസ്സിലാക്കണം ഞാന് ഒട്ടും പാകപ്പെട്ടിട്ടില്ല. ബാബയില് നിന്നും വളരെ ദൂരെയാണ്. ബാബ ആജ്ഞ നല്കുകയാണ് കുട്ടികളെ, നിങ്ങള്ക്ക് ഇപ്പോള് വജ്ര സമാനമായി മാറണം. ബാബ ദേഹിഅഭിമാനിയാക്കി മാറ്റുകയാണ്. ബാബക്ക് ദേഹാഭിമാനം വരാറില്ല. ദേഹാഭിമാനം വരുന്നത് കുട്ടികള്ക്കാണ്. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങളും ദേഹിഅഭിമാനിയാകും. തന്റെ പരിശോധന ചെയ്തുകൊണ്ടിരിക്കണം, ഞാന് എത്ര സമയം ഓര്മ്മയില് ഇരിക്കുന്നുണ്ട്. എത്ര ഓര്മ്മിക്കുന്നോ അത്രയും സന്തോഷത്തിന്റെ അളവും വര്ദ്ധിക്കും ഒപ്പം സ്വയത്തെ യോഗ്യനാക്കി മാറ്റുകയും ചെയ്യാം. ചില കുട്ടികള് കര്മ്മാതീതമായി മാറിയിരിക്കുന്നു, ഇങ്ങനെയും കരുതരുത്. ഇല്ല, മത്സരം നടക്കുകയാണ്. മത്സരം എപ്പോഴാണോ പൂര്ത്തിയാകുന്നത് അപ്പോള് അന്തിമ ഫലം അറിയാന് കഴിയും. പിന്നെ വിനാശവും ആരംഭിക്കും. ഏത് വരെ കര്മ്മാതീതമാകുന്നില്ലയോ അതുവരേക്കും ഈ റിഹേഴ്സല് നടക്കും. നമുക്ക് ആരുടേയും അമംഗളം ചെയ്യാന് സാധിക്കില്ല. അന്തിമത്തില് എല്ലാം മനസ്സിലാക്കാന് സാധിക്കും. ഇപ്പോഴാണെങ്കില് കുറച്ചു കൂടി സമയം ബാക്കിയുണ്ട്. ഈ ദാദയും പറയുകയാണ് മധുരമായ കുട്ടികളേ, ഇനി കുറച്ച് സമയം കൂടിയുണ്ട്. ഈ സമയത്ത് ആര്ക്കും കര്മ്മാതീത സ്ഥിതി പ്രാപ്തമാക്കാന് സാധിക്കില്ല. രോഗങ്ങളെല്ലാം വരും – ഇതിനെ കര്മ്മകണക്ക് എന്നാണ് പറയുക. ഈ കര്മ്മകണക്ക് അനുഭവിക്കുന്നതിനെ കുറിച്ച് വേറെയാര്ക്കും അറിയില്ല. അവര്ക്ക് ഉള്ളില് വേദനയായിരിക്കും. ഇപ്പോഴും ആരുടേയും ഏകരസ സ്ഥിതി എത്തിയിട്ടില്ല. എത്ര പരിശ്രമിക്കുന്നോ അത്രത്തോളം വികല്പം, അഥവാ കൊടുങ്കാറ്റുകള് വര്ദ്ധിച്ചു കൊണ്ടേയിരിക്കും. അതിനാല് നിങ്ങള് എത്ര സന്തോഷമുള്ളവരായി ഇരിക്കണം. വിശ്വത്തിന്റെ അധികാരി ആകുന്നത് ചെറിയ കാര്യമാണോ? മനുഷ്യന് ധനവാനാണെങ്കില്, വലിയ വലിയ ബംഗ്ലാവെല്ലാം ഉണ്ടെങ്കില് വളരെ സന്തോഷത്തില് ഇരിക്കാറുണ്ട് എന്തുകൊണ്ടെന്നാല് ധാരാളം സുഖമുണ്ട്. ഇപ്പോഴും നിങ്ങള് ബാബയില് നിന്നും വളരെ സുഖം നേടുകയാണ്. അറിയുന്നുണ്ട് രാജ്യാധികാരം ബാബയിലൂടെ പ്രാപ്തമാവുകയാണ്. ധനത്തിലൂടെ കിട്ടുന്നത്രയും സന്തോഷം ശാന്തിയിലൂടെ കിട്ടുകയില്ല. സന്യാസിമാര് ഗൃഹസ്ഥമെല്ലാം ഉപേക്ഷിച്ച് കാടുകളില് പോയി ജീവിക്കുമായിരുന്നു. ഒരിക്കലും സ്വന്തം കൈയില് പൈസ വെച്ചിരുന്നില്ല, കേവലം ചപ്പാത്തി സ്വീകരിച്ചിരുന്നു. ഇപ്പോഴാണെങ്കില് അവരെല്ലാം എത്ര ധനവാന്മാരായിരിക്കുന്നു. സര്വ്വര്ക്കും ധനത്തിന്റെ വളരെയധികം ചിന്തയുണ്ട്. വാസ്തവത്തില് രാജാവിന് പ്രജകളെ കുറിച്ചുള്ള ചിന്തയുള്ളതു കൊണ്ടാണ് അവര് യുദ്ധത്തെ നേരിട്ടിരുന്നത്. സത്യയുഗത്തില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നമ്മള് രാജധാനിയിലേക്ക് പോവുകയാണ് എന്ന സന്തോഷം നിങ്ങള്ക്ക് ഉണ്ടായിരിക്കണം. അവിടെ ഭയത്തിന്റെ ഒരു കാര്യവും ഉണ്ടായിരുന്നില്ല. നികുതി അടക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ഈ ശരീരത്തെ കുറിച്ചുള്ള ചിന്തയെല്ലാം ഇവിടെയാണ് ഉള്ളത്. പാടാറുണ്ട് ചിന്തയില് നിന്നും മുക്തനായ സ്വാമി എന്നെല്ലാം……. നിങ്ങള്ക്ക് അറിയാം ചിന്തയില് നിന്നും മുക്തമാകുന്നതിന് നമ്മള് എത്ര പുരുഷാര്ത്ഥമാണ് ചെയ്യുന്നത്. പിന്നെ 21 ജന്മങ്ങളിലേക്ക് ചിന്തയുടെ ഒരു കാര്യവുമുണ്ടാകില്ല. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് ദൃഢതയുള്ളവരാകും. രാമായണ കഥയും നിങ്ങളെ കുറിച്ചാണ്. നിങ്ങളാണ് മഹാവീരനാകുന്നത്. ആത്മാവ് പറയുകയാണ് ഞങ്ങളെ ഇളക്കാന് രാവണന് സാധിക്കില്ല. ആ അവസ്ഥ അന്തിമത്തില് ഉണ്ടാകും. ഇപ്പോള് ആരും ഇളകും. ചിന്തയുമുണ്ടാകും. എപ്പോഴാണോ ലോകത്തില് യുദ്ധം ഉണ്ടാകുന്നത് അപ്പോള് മനസ്സിലാക്കാന് സാധിക്കും ഇപ്പോള് സമയം വന്നിരിക്കുകയാണ്. എത്രത്തോളം ബാബയെ ഓര്മ്മിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നോ അത്രത്തോളം പ്രയോജനം ഉണ്ടാകും. പുരുഷാര്ത്ഥം ചെയ്യാന് ഇനിയും സമയമുണ്ട്. പിന്നെ വിനാശത്തിന്റെ ആഘോഷം നടക്കും. ഇപ്പോഴാണെങ്കില് ശരീരത്തിനോടും മോഹമുണ്ട്. ബാബ സ്വയം പറയുകയാണ് ശരീരത്തെ സംരക്ഷിച്ചോളൂ. അന്തിമ ശരീരമാണ്, ഇതില് ഇരുന്നു കൊണ്ട് പുരുഷാര്ത്ഥം ചെയ്ത് കര്മ്മാതീത സ്ഥിതി പ്രാപിക്കണം. ജീവിച്ചിരിക്കെ ബാബയെ ഓര്മ്മിച്ചു കൊണ്ടേയിരിക്കണം. ബാബ മനസ്സിലാക്കി തരികയാണ് കുട്ടികളെ ജീവിച്ചിരിക്കൂ. എത്ര കാലം ജീവിക്കുന്നോ അത്രയും ബാബയെ ഓര്മ്മിച്ച് ഉയര്ന്ന സമ്പത്ത് നേടണം. ഇപ്പോള് നിങ്ങളുടെ സമ്പാദ്യം നടക്കുകയാണ്. ശരീരത്തെ നിരോഗിയും ആരോഗ്യമുള്ളതുമാക്കി വെക്കണം, ഒരു ഉപേക്ഷയും ചെയ്യരുത്. ഭക്ഷണപാനീയങ്ങളില് ശ്രദ്ധ വെക്കുകയാണെങ്കില് ഒന്നും വരില്ല. ഏകരസമായി കഴിയുന്നതിലൂടെ ശരീരവും ആരോഗ്യമുള്ളതാകും. ഇത് വിലപ്പെട്ട ശരീരമാണ്. ഇതില് ഇരുന്ന് പുരുഷാര്ത്ഥം ചെയ്ത് ദേവി ദേവതയാകണം അപ്പോള്ബലിയര്പ്പണം ഈ സമയത്തിന്റേതാണ്. സന്തോഷമുണ്ടായിരിക്കണം. എത്രത്തോളം ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കുന്നോ അത്രയും നാരായണി ലഹരി വര്ദ്ധിക്കും. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങള്ക്ക് ഉയര്ന്നതിലും ഉയര്ന്ന പദവി നേടാന് കഴിയും. നോക്കണം ഞാന് എത്ര ലഹരിയില്, സന്തോഷത്തില് കഴിയുന്നുണ്ട്. ദരിദ്രര്ക്ക് കൂടുതല് സന്തോഷമുണ്ടായിരിക്കണം. ധനവാന്മാര്ക്ക് ധനത്തിന്റെ ചിന്തയായിരിക്കും. നിങ്ങളില് തന്നെ കുമാരിമാര് ഒരു ചിന്തയും ഇല്ലാത്തവരാണ്. ഏതെങ്കിലും മിത്ര സംബന്ധികള് ദരിദ്രരാണെങ്കില് അവരെ സംരക്ഷിക്കണം. അവരെ ഉണര്ത്തണം. അഥവാ ഉണരുന്നില്ലെങ്കില് എത്ര അവരെ സഹായിച്ചു കൊണ്ടിരിക്കും. ബാബ പറയുകയാണ്- നിങ്ങള് സ്വയം സേവാധാരിയാകണം അല്ലെങ്കില് തന്റെ സ്ത്രീക്ക് ആത്മീയ സേവനം ചെയ്യാന് അവസരം കൊടുക്കൂ. നിങ്ങള് ബാബയുടെ സഹയോഗികളാണ്. സഹായം എല്ലാവര്ക്കും വേണം. ഒറ്റക്ക് ബാബയും എന്താണ് ചെയ്യുക, എത്ര പേര്ക്ക് മന്ത്രം കൊടുക്കും. ഞാന് നിങ്ങള്ക്ക് നല്കുകയാണ് പിന്നെ നിങ്ങള് മറ്റുള്ളവര്ക്ക് കൊടുക്കണം, തൈ വെച്ചു പിടിപ്പിക്കണം. കുട്ടികളോട് പറഞ്ഞു കൊണ്ടിരിക്കുകയാണ് എത്ര കഴിയുമോ സഹായികളാകണം. മന്ത്രം സര്വ്വര്ക്കും കൊടുക്കണം. നിങ്ങളുടെ ശാസ്ത്രങ്ങളിലും, ബാബ വന്നിരിക്കുകയാണ് അതിനാല് തന്റെ സമ്പത്ത് എടുക്കണമെങ്കില് അച്ഛനെ ഓര്മ്മിച്ചുകൊള്ളൂ എന്ന സന്ദേശം കൊടുത്തതായി കാണിച്ചിട്ടുണ്ട് എന്ന്. ദേഹധാരികളെ ഓര്മ്മിക്കരുത്. സ്വയത്തെ ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും അതോടൊപ്പം സമ്പത്തും കിട്ടും. ധാരാളം ഗീത കേട്ടവരും കേള്പ്പിച്ചവരുമാണല്ലോ. മന്മനാഭവ എന്നതാണ് അതിലെ പ്രസിദ്ധമായ ശബ്ദം. ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങള്ക്ക് മുക്തി ലഭിക്കും. സന്യാസിമാര്ക്കും ഇത് ഇഷ്ടമാണ്. മദ്ധ്യാജി ഭവ അര്ത്ഥം ജീവന്മുക്തിയാണ്. കുട്ടികള് ബാബയുടേതാകുമ്പോള് ബാബ പറയുകയാണ് – കുട്ടികളെ നിങ്ങള് പതിത ആത്മാക്കളായി മാറി, പതിതര്ക്ക് തിരിച്ച് പോകാന് സാധിക്കില്ല. ഇത് മനസ്സിലാക്കാനുള്ള കാര്യമാണ്. നിങ്ങള് ഭാരതവാസികള് സതോപ്രധാനമായിരുന്നു, പിന്നെ തമോപ്രധാനമായി ഇപ്പോള് വീണ്ടും സതോപ്രധാനമാകണം അതിനാല് ബാബ പറയുകയാണ് പുരുഷാര്ത്ഥം ചെയ്യൂ എങ്കില് ഉയര്ന്ന പദവി കിട്ടും. ജന്മജന്മാന്തരങ്ങളായി ഭക്തി ചെയ്തവരാണല്ലോ. നിങ്ങള്ക്ക് അറിയാം – ആദ്യമാദ്യം ആരംഭിച്ചത് അവ്യഭിചാരി ഭക്തിയായിരുന്നു. ഇപ്പോള് വ്യഭിചാരി ഭക്തിയാണ് ചെയ്യുന്നത്. ശരീരങ്ങളുടെ പൂജയാണ് ചെയ്യുന്നത്, അതാണ് ഭൂത പൂജ. ദേവതകള് പിന്നെയും പവിത്രരാണ്. എന്നാല് ഈ സമയത്ത് എല്ലാവരും തമോപ്രധാനമാണ്. അതിനാല് പൂജയും തമോപ്രധാനമായി മാറുകയാണ്. ഇപ്പോള് ബാബയുടെ ഓര്മ്മയില് കഴിയണം. ഭക്തിയുടെ വാക്കുകളൊന്നും പറയരുത്. അയ്യോ രാമാ- ഇതും ഭക്തിയിലെ ശബ്ദമാണ്. ഇങ്ങനെ ആരും വിളിക്കരുത്. ഇവിടെ ഒന്നും ഉച്ചരിക്കേണ്ട കാര്യമില്ല. ഇടയ്ക്കിടക്ക് ഓം ശാന്തി എന്നും പറയേണ്ടതില്ല. ശാന്തി അര്ത്ഥം ഞാന് ആത്മാവ് ശാന്തസ്വരൂപമാണ് എന്നതാണ്. ആണല്ലോ. ഇവിടെ സംസാരിക്കേണ്ട കാര്യമൊന്നുമില്ല. മറ്റുള്ളവരും അര്ത്ഥമൊന്നും അറിയാതെ ഓം ശാന്തി എന്നെല്ലാം പറയുന്നുണ്ട്. അവര് ഓം എന്നതിന്റെ ഉയര്ന്ന അര്ത്ഥമെല്ലാം പറയാറുണ്ട്. നിങ്ങള് അര്ത്ഥം മനസ്സിലാക്കിയിട്ടുണ്ട് പിന്നെ ഓം ശാന്തി എന്ന് പറയുന്നതും തെറ്റാണ്. വേണമെങ്കില് പരസ്പരം ചോദിക്കാം – ശിവബാബയുടെ ഓര്മ്മയുണ്ടോ? ഞാനും ഈ പെണ്കുട്ടിയോട് ആരുടെ അലങ്കാരമാണ് ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ട,് അപ്പോള് പറയും ഞാന് ശിവബാബയുടെ രഥത്തിന്റെ അലങ്കാരമാണ് ചെയ്യുന്നത്. ഈ ശരീരം ശിവബാബയുടെ രഥമാണ്. ഏതുപോലെയാണോ ഹൂസൈന്റെ കുതിര ഉണ്ടായിരുന്നത്. കുതിരയെ അലങ്കരിക്കുമായിരുന്നു. കുതിരയുടെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ധര്മ്മത്തിന്റെ സ്ഥാപനക്കു വേണ്ടി ആരെല്ലാം വരുന്നുണ്ടോ ആ ആത്മാക്കള് പവിത്രരായിരിക്കും. പഴയ പതിതമായ ആത്മാക്കള്ക്ക് ധര്മ്മ സ്ഥാപന ചെയ്യാന് സാധിക്കില്ല. നിങ്ങള് ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നില്ല, ശിവബാബ നിങ്ങളിലൂടെയാണ് ചെയ്യുന്നത്. നിങ്ങളെ പവിത്രമാക്കുകയാണ്. ഭക്തി മാര്ഗ്ഗത്തില് ഉള്ളവര് വളരെ അലങ്കാരങ്ങളെല്ലാം ചെയ്യുന്നുണ്ട്. ഇവിടെ അലങ്കാരങ്ങളൊന്നും ഇഷ്ടപ്പെടുന്നില്ല. ബാബ എത്ര നിരഹങ്കാരിയാണ്. സ്വയം പറയുകയാണ് ഞാന് അനേക ജന്മങ്ങളുടെ അന്തിമത്തിലാണ് വരുന്നത്. ആദ്യം സത്യയുഗത്തില് ശ്രീനാരായണനുണ്ടാകും. ശ്രീ ലക്ഷ്മിക്കു മുമ്പ് ശ്രീ നാരായണ് വരും. കൃഷ്ണന്റെ പേര് പ്രശസ്തമാണല്ലോ. നാരായണനെക്കാളും മഹിമ കൃഷ്ണനാണ്. കൃഷ്ണന്റെ ജന്മാഷ്ടമിയാണ് ആഘോഷിക്കാറുള്ളത്. നാരായണന്റെ ജന്മദിനം ആഘോഷിക്കാറില്ല. കൃഷ്ണന് തന്നെയാണ് നാരായണനാകുന്നത് എന്നത് ആര്ക്കും അറിയില്ല. പേര് കുട്ടിക്കാലത്ത് ഉള്ളത് ഓര്മ്മിക്കുമല്ലോ. ആരാണോ ജനിച്ചത്, അവരുടെ ജന്മദിനം ആഘോഷിക്കും, അതിനാല് കൃഷ്ണന്റെ തന്നെയാണ് ആഘോഷിക്കുക. നാരായണന്റേത് ആര്ക്കും അറിയില്ല. ആദ്യമാദ്യം ശിവജയന്തിയാണ് വരുന്നത് അതിനു ശേഷം കൃഷ്ണ ജയന്തി പിന്നെ രാമന്റെ…….ശിവജയന്തിയോടൊപ്പം ഗീതാ ജയന്തിയും നടക്കും. അനേക ജന്മങ്ങളുടെ അന്തിമത്തിലാണ് ബാബ വരുന്നത്. വൃദ്ധനായ അനുഭവി രഥത്തിലാണ് വരുന്നത്. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്, ഇതും ആരുടെ ബുദ്ധിയിലും വരുന്നില്ല.

ബാബ പറയുകയാണ് ഈ ജ്ഞാനം പ്രായലോപമാകും. എപ്പോഴാണോ ഞാന് വന്ന് കേള്പ്പിക്കുന്നത് അപ്പോള് നിങ്ങളും കേള്പ്പിക്കാന് തുടങ്ങും. അപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് ഭാവിയില് ദേവി ദേവതകളായി മാറും. ബാബക്ക് 2-3 പ്രകാരത്തിലുള്ള സാക്ഷാത്കാരങ്ങള് ലഭിച്ചിരുന്നു. എന്തായി തീരും, കിരീടമുള്ള രാജാവാകും. 2-4 രാജ്യാധികാരമുള്ള ജന്മങ്ങളുടെ സാക്ഷാത്കാരം കണ്ടിട്ടുണ്ട്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കാന് കഴിയും – ഈ കാര്യങ്ങളെ ലോകത്തില് വേറെയാരും അറിയുന്നില്ല. ബാക്കി നല്ല കര്മ്മം ചെയ്താല് നല്ല ജന്മം കിട്ടും എന്നതെല്ലാം അറിയുന്നുണ്ട്. ഇപ്പോള് നിങ്ങള് ഭാവിയിലേക്കുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നത്. നരനില് നിന്നും നാരായണനാകാന് പോവുകയാണ്. നിങ്ങള്ക്ക് അറിയാം – ഞാന് ഏത് പദവി പ്രാപ്തമാക്കും. ആരാണോ കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നത് അവര്ക്ക് ഇതിന്റെ വളരെ സന്തോഷമുണ്ടായിരിക്കും. പറയുന്നുണ്ട് ഞങ്ങള് ബാബയേയും മമ്മയേയും ഫോളോ ചെയ്യും എങ്കിലെ ഞങ്ങള്ക്ക് സിംഹാസനം കിട്ടുകയുള്ളൂ. ഇതിനും വിവേകം വേണം, നമ്മള് എത്ര സേവനം ചെയ്യുന്നുണ്ട്, എത്ര സന്തോഷത്തില് കഴിയുന്നുണ്ട്. സ്വയം സന്തോഷത്തോടെ കഴിയുകയാണെങ്കില് മറ്റുള്ളവരേയും സന്തോഷിപ്പിക്കാന് സാധിക്കും. ഉള്ളില് എന്തെങ്കിലും അഴുക്ക് ഉണ്ടെങ്കില് അത് നമ്മെ തന്നെ ബുദ്ധിമുട്ടിക്കും. ചിലര് വന്ന് പറയുന്നുണ്ട് – ബാബാ എന്നില് ക്രോധമുണ്ട്. ബാബാ എന്നില് ഈ ഭൂതമുണ്ട്. ഇത് ചിന്തയുടെ കാര്യമായില്ലേ. ഭൂതത്തെ ഇരിക്കാന് അനുവദിക്കരുത്. എന്തിനാണ് ക്രോധിക്കുന്നത്. സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. ബാബ ഒരിക്കലും ആരോടും ക്രോധിക്കാറില്ല. ശിവബാബയുടെ മഹിമയാണല്ലോ പാടാറുള്ളത്. പലരും വ്യര്ത്ഥമായ അസത്യമായ മഹിമകളും പാടാറുണ്ട്. എന്നാല് അതൊന്നും ബാബയല്ല ചെയ്യുന്നത്. പതിതത്തില് നിന്നും പാവനമാക്കാന് വരൂ എന്നാണ് വിളിക്കുന്നത്. എന്റെ രോഗത്തെ മാറ്റി തരൂ എന്ന് വൈദ്യനോട് പറയുന്നത് പോലെയാണിത്. അവര് മരുന്ന് നല്കി ഇന്ജക്ഷന് നല്കുന്നു, അത് അവരുടെ ജോലി തന്നെയാണ്. വലിയ കാര്യമൊന്നുമല്ല. സേവനത്തിനു വേണ്ടിയാണ് പഠിക്കുന്നതും. കൂടുതല് പഠിച്ചവരാണെങ്കില് കൂടുതല് സമ്പാദിക്കാന് സാധിക്കും. ബാബക്ക് ഒരു സമ്പാദ്യവും ഉണ്ടാക്കേണ്ട ആവശ്യമില്ല. ബാബക്ക് സമ്പാദ്യം ചെയ്യിപ്പിക്കുകയാണ് ചെയ്യേണ്ടത്. ബാബ പറയുകയാണ് നിങ്ങള് എന്നെ അവിനാശി വൈദ്യന് എന്നാണല്ലോ വിളിക്കാറുള്ളത്, ഇത് കൂടുതല് മഹിമ ചെയ്യുകയാണ് ചെയ്യുന്നത്. പതിത പാവനനെ ആരും വൈദ്യന് എന്ന് വിളിക്കാറില്ല. ഇത് കേവലം മഹിമയാണ്. ബാബ കേവലം പറയുന്നത് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. ഇത്രയെ ഉള്ളൂ. എന്നെ മാത്രം ഓര്മ്മിക്കൂ, എത്ര ഓര്മ്മിക്കുന്നോ അത്രയും ഉയര്ന്ന പദവി കിട്ടും ഇത് മനസ്സിലാക്കി തരുകയാണ് എന്നതാണ് എന്റെ പാര്ട്ട്. ഇത് രാജയോഗത്തിന്റെ ജ്ഞാനമാണ് ആരാണോ ഗീത പഠിച്ചിട്ടുള്ളവര് അവര്ക്ക് ഇത് സഹജമായി മനസ്സിലാക്കാന് സാധിക്കും. നിങ്ങള് പൂജ്യരും രാജാക്കന്മാരുടേയും രാജാവാകുകയാണ്, പിന്നെ പൂജാരിയാകും. നിങ്ങള്ക്ക് പരിശ്രമം ചെയ്യണം. നിങ്ങള് വിശ്വത്തെ പവിത്രമാക്കുകയാണ്. എത്ര ഉയര്ന്ന പദവിയാണ്. കലിയുഗമാകുന്ന പര്വ്വതത്തെ മാറ്റുന്നതിനുള്ള ഒരു വിരല് സഹായമാണ് നിങ്ങള് ചെയ്തിരിക്കുന്നത്. ബാക്കി പര്വ്വതത്തിന്റെ കാര്യമൊന്നുമില്ല. ഇപ്പോള് നിങ്ങള്ക്ക് അറിയാം- പുതിയ ലോകം വരണം അതിനാല് തീര്ച്ചയായും രാജയോഗം അഭ്യസിക്കണം. ബാബ വന്ന് അഭ്യസിപ്പിക്കുകയാണ്. സതോപ്രധാനമാകണം. ആരാണോ കല്പം മുമ്പ് ആയിട്ടുള്ളത് അവര്ക്ക് മനസ്സിലാക്കി കൊടുത്താല് ഇത് തറയ്ക്കും. ശരിയായ കാര്യമാണ് പറയുന്നത്. തീര്ച്ചയായും ബാബ മന്മനാഭവ എന്ന് പറഞ്ഞിട്ടുണ്ട്. സംസ്കൃത അക്ഷരമാണ്. ബാബ ഹിന്ദിയില് എന്നെ ഓര്മ്മിക്കൂ എന്നാണ് പറയുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് എത്ര ഉയര്ന്ന ധര്മ്മം, ഉയര്ന്ന കര്മ്മം ചെയ്തവരായിരുന്നു അതുകൊണ്ടാണ് പാട്ടുള്ളത് 16 കലാ സമ്പൂര്ണ്ണര്. ഇപ്പോള് വീണ്ടും അതായി തീരണം. സ്വയത്തെ നോക്കണം ഞാന് എത്രത്തോളം സതോപ്രധാനമായി, പാവനമായിട്ടുണ്ട്. നരകവാസികളെ സ്വര്ഗ്ഗവാസിയാക്കുന്ന സേവനം എത്ര ചെയ്യുന്നുണ്ട്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബക്കു സമാനം നിരഹങ്കാരിയാകണം. ഈ ശരീരത്തിന്റെ സംരക്ഷണം ചെയ്തുകൊണ്ട് ശിവബാബയെ ഓര്മ്മിക്കണം. ആത്മീയ സേവനത്തില് ബാബയുടെ സഹായി ആകണം.

2) ഉള്ളില് ഒരു ഭൂതത്തെയും കഴിയാന് അനുവദിക്കരുത്. ഒരിക്കലും ആരോടും ക്രോധിക്കരുത്. എല്ലാവരുടെ കൂടെയും വളരെ സ്നേഹത്തോടെ നടക്കണം. മാതാ പിതാവിനെ അനുകരിച്ച് സിംഹാസനധാരിയാകണം.

വരദാനം:-

ബ്രഹ്മാബാബ ജ്ഞാനി-അജ്ഞാനികളായ ആത്മാക്കളിലൂടെ നിന്ദ സഹിച്ച് അവരെ പരിവര്ത്തനപ്പെടുത്തിയിരുന്നു, അതുപോലെ അച്ഛനെ ഫോളോ ചെയ്യൂ, ഇതിന് വേണ്ടി തന്റെ സങ്കല്പങ്ങളില് കേവലം ദൃഢതയെ ധാരണ ചെയ്യൂ. എത്രത്തോളം സഹിക്കും, ഇങ്ങനെ ചിന്തിക്കരുത്. ആദ്യം അല്പം ഇങ്ങനെ തോന്നാം, എത്രത്തോളം സഹിക്കും എന്ന്. പക്ഷെ അഥവാ താങ്കളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും ശരി താങ്കള് മിണ്ടാതിരിക്കൂ, സഹിക്കൂ എങ്കില് അവരും പരിവര്ത്തനപ്പെടും. കേവലം നിരാശരാകരുത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top