06 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

April 5, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- ജ്ഞാനത്തിന്റെ ഗുഹ്യമായ കാര്യങ്ങള് തെളിയിക്കുന്നതിനു വേണ്ടി വിശാല ബുദ്ധിയുള്ളവരായി വളരെ യുക്തിയോടെ മനസ്സിലാക്കി കൊടുക്കണം, പറയാറുണ്ട്- പാമ്പ് ചാവുകയും വേണം, വടി ഒടിയാനും പാടില്ല.

ചോദ്യം: -

നിലവിളിയുടെ സമയത്ത് വിജയിക്കുന്നതിന് ഏതൊരു മുഖ്യമായ ഗുണം തീര്ച്ചയായും ഉണ്ടായിരിക്കണം?

ഉത്തരം:-

ധൈര്യതയുടെ. വിനാശ സമയത്ത് തന്നെയാണ് നിങ്ങളുടെ പ്രത്യക്ഷതയുണ്ടാകുന്നത്. ശക്തിശാലിയായിട്ടുള്ളവരേ പാസാവുകയുള്ളൂ, ഭയക്കുന്നവര് തോറ്റു പോകും. അന്തിമത്തില് നിങ്ങള് കുട്ടികളുടെ പ്രഭാവം ഉണ്ടാകും അപ്പോള് പറയും- പ്രഭൂ, നിന്റെ ലീല അപാരമാണ്….സര്വ്വരും അറിയും ഗുപ്ത വേഷത്തില് പ്രഭു വന്നിരിക്കുന്നുവെന്ന്.

ചോദ്യം: -

ഏറ്റവും വലിയ സൗഭാഗ്യം ഏതാണ്?

ഉത്തരം:-

സ്വര്ഗ്ഗത്തില് വരുക എന്നതും ഏറ്റവും വലിയ സൗഭാഗ്യമാണ്. സ്വര്ഗ്ഗത്തിലെ സുഖം നിങ്ങള് കുട്ടികള് തന്നെയാണ് കാണുന്നത്. അവിടെ ആദി-മദ്ധ്യ-അന്ത്യം ദുഃഖം ഉണ്ടായിരിക്കില്ല. ഈ കാര്യങ്ങള് മനുഷ്യരുടെ ബുദ്ധിയിലിരിക്കാന് പ്രയാസമാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

പുതിയ തലമുറയുടെ പൂമൊട്ടുകള്..

ഓം ശാന്തി. ഭഗവാനുവാചാ. നേരത്തെ ശ്രീകൃഷ്ണ ഭഗവാനുവാചാ എന്ന് പറഞ്ഞിരുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് നിശ്ചയമുണ്ട് ശ്രീകൃഷ്ണ ഭഗവാനുവാചാ അല്ല എന്ന്. ശ്രീകൃഷ്ണന് ത്രികാലദര്ശി അര്ത്ഥം സ്വദര്ശനചക്രധാരിയല്ല. ഇത് ഭക്തര് കേള്ക്കുകയാണെങ്കില് പിണങ്ങും. പറയും- നിങ്ങള് ഇവരുടെ പ്രാധാന്യം എന്തിന് കുറയ്ക്കുന്നുവെന്ന്. ഇവര്ക്ക് നിശ്ചയം കൃഷ്ണനിലാണ്, സ്വദര്ശനചക്രം സദാ വിഷ്ണുവിന് അല്ലെങ്കില് കൃഷ്ണനാണ് കാണിക്കുന്നത്. സ്വദര്ശന ചക്രത്തിന്റെ അര്ത്ഥം പോലും ആര്ക്കും അറിയില്ല. കേവലം ഹിംസയ്ക്ക് വേണ്ടി ചക്രം കാണിക്കുന്നു. അതിനെ ഹിംസകമായ ആയുധമാക്കി. വാസ്തവത്തില് അവരുടെയടുത്ത് ഹിംസകമായ ചക്രവുമില്ല, അഹിംസക ചക്രവുമില്ല. രാധ- കൃഷ്ണന് അഥവാ വിഷ്ണുവിന്റെയടുത്ത് ജ്ഞാനവുമില്ല. ഏത് ജ്ഞാനം? ഈ സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം. അത് കേവലം നിങ്ങളുടെയടുത്തേയുള്ളൂ. ഇത് വളരെ ഗുഹ്യമായ കാര്യങ്ങളാണ്. ഈ കാര്യങ്ങളെല്ലാം യുക്തിയോടെ എങ്ങനെ മനസ്സിലാക്കി കൊടുക്കാം, അവര് മനസ്സിലാക്കുകയും വേണം, സ്നേഹവും നിലനില്ക്കണം. യുക്തി പൂര്വ്വം പറഞ്ഞു കൊടുത്തില്ലെങ്കില് പിണങ്ങും. പറയും – നിങ്ങള് ദേവീദേവതമാരുടെ നിന്ദ ചെയ്യുന്നുവെന്ന്, കാരണം നിങ്ങള് ബ്രാഹ്മണരൊഴികെ അവരെല്ലാം ഒരുപോലെയാണ്. നിങ്ങള് എത്ര ചെറിയ ചെറിയ പെണ്കുട്ടികളാണ്. ബാബ പറയുന്നു കൊച്ചു കൊച്ചു പെണ്കുട്ടികള് പ്രദര്ശനിയില് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിന് സമര്ത്ഥരാകണം. ജ്ഞാനമുള്ളവര് സ്വയം സന്നദ്ധരാകുന്നു- പ്രദര്ശിനി മനസ്സിലാക്കി കൊടുക്കാം എന്നു പറയുന്നു. ബ്രാഹ്മണിമാര്ക്ക് വളരെ വിശാലബുദ്ധിയുണ്ടായിരിക്കണം. പ്രദര്ശിനിയില് മനസ്സിലാക്കി കൊടുക്കാന് സേവനയുക്തരായവരെ അയയ്ക്കണം. കേവലം കാണാന് മാത്രം താല്പര്യമുള്ളവരാകരുത്. ആദ്യമാദ്യം ഈ നിശ്ചയം ഉണ്ടായിരിക്കണം- ഗീതയുടെ ഭഗവാന് നിരാകാരനായ പരമപിതാ പരമാത്മാ ശിവനാണ്, ശ്രീകൃഷ്ണനെ ഭഗവാന് എന്നു പറയില്ല, അതിനാല് ഗീതയും തെറ്റാണ്. ഇത് പുതിയ ലോകത്തേക്കുള്ള പുതിയ കാര്യമാണ്. ലോകത്തില് സര്വ്വരും പറയുന്നു- കൃഷ്ണന് ഗീത ഉച്ചരിച്ചുവെന്ന്. ഇവിടെ മനസ്സിലാക്കി തരുന്നു കൃഷ്ണന് ഗീത ഉച്ചരിക്കാന് സാധിക്കില്ല എന്ന്. മയില്പീലി ചൂടിയ, ഡബിള് കിരീടധാരി അഥവാ സിംഗിള് കിരീടധാരി സൂര്യവംശി, ചന്ദ്രവംശി അഥവാ വൈശ്യവംശി, ആര്ക്കും ഗീതാജ്ഞാനം അറിയില്ല. ഈ അറിവ് ഭഗവാന് തന്നെ കേള്പ്പിച്ചാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കിയത്. അപ്പോള് ലോകത്തില് സത്യമായ ഗീതാ ജ്ഞാനം എവിടെ നിന്ന് വന്നു? ഇവയെല്ലാം ഭക്തിയുടെ ലൈനില് വരുന്നു. വേദ ശാസ്ത്രങ്ങളെല്ലാം പഠിച്ച് പഠിച്ച് എന്ത് സംഭവിച്ചു? അധഃപതിച്ചു വന്നു, കലകള് കുറഞ്ഞ് കുറഞ്ഞ് വന്നു. എത്ര തന്നെ അഗാധമായ തപസ്സ് ചെയ്താലും തലയറുത്ത് വച്ചാലും യാതൊരു നേട്ടവുമില്ല. ഓരോ മനുഷ്യരും തീര്ച്ചയായും തമോപ്രധാനമാകുക തന്നെ വേണം. അതിലും പ്രത്യേകിച്ച് ഭാരതവാസി ദേവീദേവതാ ധര്മ്മത്തിലുളളവര് തന്നെയാണ് ഏറ്റവും അധഃപതിച്ചത്. ആദ്യം ഏറ്റവും സതോപ്രധാനമായിരുന്നു, ഇപ്പോള് തമോപ്രധാനമായി. ഏറ്റവും ഉയര്ന്ന സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നവര് ഇപ്പോള് നരകത്തിന്റെ അധികാരിയായി മാറി. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഉണ്ടായിരിക്കണം- ശരീരം പഴയ ചെരിപ്പാണ്, ഇതിലൂടെയാണ് നമ്മള് പഠിച്ചു കൊണ്ടിരിക്കുന്നത്. ദേവീദേവതമാരുടേത് ഏറ്റവും പഴയ ചെരിപ്പായി. ഭാരതം ശിവാലയമായിരുന്നു, ദേവതമാരുടെ രാജ്യമായിരുന്നു. രത്നങ്ങളുടെയും വജ്രങ്ങളുടെയും കൊട്ടാരമായിരുന്നു. ഇപ്പോള് വേശ്യാലയത്തില് അസുര വികാരികളുടെ രാജ്യമാണ്. ഡ്രാമയനുസരിച്ച് വീണ്ടും വേശ്യാലയത്തില് നിന്നും ശിവാലയമാകുക തന്നെ വേണം. ബാബ മനസ്സിലാക്കി തരുന്നു, ഏറ്റവും കൂടുതല് അധഃപതിച്ചത് ഭാരതവാസികള് തന്നെയാണ്. അരകല്പം നിങ്ങള് തന്നെ വികാരികളായിരുന്നു. അജാമിലനെ പോലെ പാപി ആത്മാക്കളും ഭാരതത്തില് തന്നെയായിരുന്നു. ഏറ്റവും വലിയ പാപമാണ് വികാരത്തില് പോകുക എന്നത്. സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്ന ദേവതമാര് ഇപ്പോള് വികാരികളായി. പാവനമായിരുന്നവര് പതിതമായി. ഏറ്റവും ഉയര്ന്നവരായിരുന്നവര് തന്നെ ഏറ്റവും അധഃപതിച്ചു. ബാബ പറയുന്നു സമ്പൂര്ണ്ണ തമോപ്രധാനമായി തീരുമ്പോള് അവരെ ഞാന് വന്ന് സമ്പൂര്ണ്ണ സതോപ്രധാനമാക്കുന്നു. ഇപ്പോള് ആരെയും സമ്പൂര്ണ്ണ നിര്വ്വികാരിയെന്നു പറയാന് സാധിക്കില്ല, വളരെ വ്യത്യാസമുണ്ട്. ഈ ജന്മം നല്ലതാണെങ്കിലും. മുന് ജന്മം അജാമിലനെ പോലെ പാപിയുടെ ജന്മമാകാം. ബാബ പറയുന്നു- ഞാന് പതിത ലോകത്തില്, 84 ജന്മമെടുത്ത പതിത ശരീരത്തില് പ്രവേശിക്കുന്നു. ഈ സമയത്ത് നല്ല കുടുംബത്തിലാണ് ജന്മമെടുത്തിരിക്കുന്നത്, എന്തുകൊണ്ടെന്നാല് വീണ്ടും ബാബയുടെ രഥം ആകുക തന്നെ വേണം. ഡ്രാമയും നിയമമനുസരിച്ച് ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്, അതിനാലാണ് ബാബ സാധാരണ രഥത്തെ തിരഞ്ഞെടുത്തത്. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. നിങ്ങള് കുട്ടികള്ക്ക് സേവനത്തില് വളരെ താല്പര്യം ഉണ്ടായിരിക്കണം, ബാബയ്ക്ക് നോക്കൂ എത്ര താല്പര്യമുണ്ട്. ബാബ പതിത പാവനനാണ്, സര്വ്വരുടെയും അവിനാശി സര്ജനാണ്. നിങ്ങള്ക്ക് എത്ര നല്ല മരുന്നാണ് നല്കുന്നത്. പറയുന്നു- എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് ഒരിക്കലും രോഗിയാകില്ല. നിങ്ങള്ക്ക് വേറെ മരുന്നൊന്നും കഴിക്കേണ്ടി വരില്ല. ഇത് ശ്രീമത്താണ് അല്ലാതെ ഗുരുവിന്റെ മന്ത്രമൊന്നുമല്ല. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം ഭസ്മമാകും. പിന്നെ മായയുടെ വിഘ്നം വരില്ല. നിങ്ങള് മഹാവീരര് എന്ന് അറിയപ്പെടും. സ്ക്കൂളില് റിസള്ട്ട് അവസാനമാണ് വരുന്നത്. ഇവിടെയും അവസാനം അറിയാന് സാധിക്കും. വിനാശം ആരംഭിക്കുമ്പോള് നിങ്ങളുടെ പ്രത്യക്ഷതയുണ്ടാകും. നിങ്ങള് എത്ര നിര്ഭയരായി എന്ന് ബാബ നോക്കും. ബാബയും നിര്ഭയനല്ലേ. എത്ര തന്നെ നിലവിളിയുണ്ടായാലും, ധൈര്യത്തോടെ മനസ്സിലാക്കി കൊടുക്കണം- നമുക്ക് തിരികെ പോകുക തന്നെ വേണം, വരൂ നമ്മുടെ ലക്ഷ്യം മൗണ്ട് ആബുവാണ്…..ബാബയുടെയടുത്തേക്ക് പോകാം. ഭയപ്പെടരുത്, ഭയന്നാല് പരാജയപ്പെടും. അത്രയും ശക്തിശാലിയാകണം. ആദ്യം വരുന്ന ആപത്ത് ക്ഷാമമായിരിക്കും. പുറമേ നിന്ന് ധാന്യങ്ങളൊന്നും വരില്ല, യുദ്ധം ആരംഭിക്കും. ആ സമയത്ത് എത്ര നിര്ഭയരായിരിക്കണം. യുദ്ധത്തില് എത്ര മല്ലയുദ്ധക്കാരുണ്ടായിരിക്കും, പറയുന്നു മരിക്കണം കൊല്ലണം. പ്രാണനെ പോലും ഭയമില്ല. ശരീരം വിട്ടാല് മറ്റൊന്ന് എടുക്കും എന്ന ജ്ഞാനം അവര്ക്കില്ല. അവര്ക്ക് സേവനമാണ് ചെയ്യേണ്ടത്. അവര് പറയാന് പഠിപ്പിക്കുന്നു- ഗുരുനാനക്ക് വിജയിക്കട്ടെ….ഹനുമാന് വിജയിക്കട്ടെ… നിങ്ങള്ക്കുള്ള ശിക്ഷണമാണ് ശിവബാബയെ ഓര്മ്മിക്കൂ. തിരികെ പോകണം, പിന്നെ സ്വര്ഗ്ഗത്തില് വരണം. ഇപ്പോള് സൂര്യവംശി, ചന്ദ്രവംശി രണ്ട് രാജ്യവും സ്ഥാപിതമായി കൊണ്ടിരിക്കുന്നു. ഈ ജ്ഞാനം സര്വ്വര്ക്കും ലഭിക്കും. പ്രജകളാകേണ്ടവര് കുറച്ചേ മനസ്സിലാക്കുകയുള്ളൂ. അന്തിമത്തില് നിങ്ങളുടെ വളരെ പ്രഭാവമുണ്ടാകും, അപ്പോള് പറയും പ്രഭൂ, നിന്റെ ലീല വളരെ അപാരമാണ്. പ്രഭു ഗുപ്ത വേഷത്തില് വന്നിരിക്കുന്നുവെന്ന് മനസ്സിലാക്കും. ചിലര് പറയും ആത്മാവിന്റെയും പരമാത്മാവിന്റെയും സാക്ഷാത്ക്കാരം ഉണ്ടാകണം എന്ന്, എന്നാല് അതിലൂടെ യാതൊരു നേട്ടവുമില്ല. കേവലം പ്രകാശം കണ്ടുവെന്നിരിക്കട്ടെ, അതെന്താണെന്ന് ഒരിക്കലും മനസ്സിലാക്കാന് സാധിക്കില്ല. ആരുടെ ആത്മാവാണ് അഥവാ പരമാത്മാവാണ്? ദേവതമാരുടെ സാക്ഷാത്ക്കാരത്തിലാണെങ്കില് പിന്നെ അല്പം ഷോ ഉണ്ട്, സന്തോഷവും ഉണ്ട്. ഇവിടെ പരമാത്മാവിന്റെ രൂപമെന്താണെന്ന് പോലും മനസ്സിലാക്കുന്നില്ല, അന്തിമ സമയം അടുക്കുന്തോറും ബാബ ബുദ്ധിയുടെ പൂട്ട് തുറക്കും. സ്വര്ഗ്ഗത്തില് വരുക എന്നതും സൗഭാഗ്യമാണ്. സ്വര്ഗ്ഗത്തിന്റെ സുഖം മറ്റാര്ക്കും കാണാന് സാധിക്കില്ല. സ്വര്ഗ്ഗത്തില് രാജാവും പ്രജകളും വസിക്കുന്നു. ഇപ്പോള് ന്യൂ ദില്ലി എന്ന പേര് വച്ചിട്ടുണ്ട്. എന്നാല് പുതിയ ഭാരതം എപ്പോഴായിരുന്നു? ഇത് പഴയ ഭാരതമാണ്. പത്രത്തിലൂടെയും മനസ്സിലാക്കി കൊടുക്കാന് സാധിക്കും.

നിങ്ങള് പുതിയ ദില്ലി, പുതിയ ഭാരതം എന്നു പറയുന്നു എന്നാല് നവ ഭാരതം, പുതിയ ദില്ലി പുതിയ ലോകത്തിലായിരിക്കും. അത് സ്വര്ഗ്ഗമായിരിക്കും, അതെങ്ങനെ സ്ഥാപിക്കും. ഇവിടെ അനേക ധര്മ്മങ്ങളുണ്ട്. .അവിടെ ഒരേയൊരു ധര്മ്മമേയുള്ളൂ. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. നമ്മളെല്ലാവരും മൂലവതനത്തില് നിന്നാണ് വന്നത്. നമ്മള് ആത്മാക്കള് ജ്യോതിര് ബിന്ദുവാണ്, ആകാശത്തില് നക്ഷത്രമുണ്ട്, താഴെ വീഴുന്നില്ല, അതേപോലെ നമ്മള് ആത്മാക്കള് ബ്രഹ്മാണ്ഡത്തില് നിവസിക്കുന്നു. കുട്ടികള്ക്കിപ്പോള് മനസ്സിലായി നിര്വ്വാണധാമില് ആത്മാവിന് സംസാരിക്കാന് സാധിക്കില്ല കാരണം ശരീരമില്ല. നിങ്ങള്ക്ക് പറയാന് സാധിക്കും നമ്മള് ആത്മാക്കള് പരംധാമില് നിവസിക്കുന്നവരാണ്, ഇത് പുതിയ കാര്യമാണ്. ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട്- ആത്മാവ് നീര്കുമിളകള്ക്ക് സമാനമാണെന്ന്. സാഗരത്തില് ലയിച്ചു ചേരുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം പതിത പാവനനായ ബാബ സര്വ്വരെയും കൊണ്ടു പോകാനാണ് വന്നിരിക്കുന്നതെന്ന്. 5000 വര്ഷങ്ങള്ക്ക് ശേഷമാണ് ഭാരതം സ്വര്ഗ്ഗമാകുന്നത്. ഈ ജ്ഞാനം ആരുടെയും ബുദ്ധിയിലില്ല. ബാബ തന്നെ വന്നാണ് മനസ്സിലാക്കി തരുന്നത്- നമ്മള് തന്നെ രാജ്യം നേടുന്നു, നമ്മള് തന്നെ നഷ്ടപ്പെടുത്തുന്നു. ഇതിന് അന്ത്യമില്ല. ഡ്രാമയില് നിന്നും ആര്ക്കും വിട്ടു നില്ക്കാന് സാധിക്കില്ല. എത്ര സഹജമായ കാര്യങ്ങളാണ് എന്നാല് ആരുടെയും ബുദ്ധിയില് നിലനില്ക്കുന്നില്ല. ഇപ്പോള് ആത്മാവില് തന്റെ 84 ജന്മങ്ങളുടെ ചക്രത്തെ മനസ്സിലാക്കാന് സാധിച്ചു, അതിലൂടെ ചക്രവര്ത്തി മഹാരാജാവും, മഹാറാണിയുമായി തീരുന്നു. ഇതെല്ലാം നശിക്കേണ്ടതാണ്. വിനാശം തൊട്ടു മുന്നിലാണ്, പിന്നെന്തിന് കൂടുതല് ധനം സമ്പാദിക്കുന്നതിന്റെ ലോഭം വയ്ക്കണം. സേവനയുക്തരായ കുട്ടികളാണെങ്കില് അവരുടെ പാലന യജ്ഞത്തിലൂടെ നടക്കും. സേവനം ചെയ്യുന്നില്ലായെങ്കില് ഉയര്ന്ന പദവി ലഭിക്കില്ല. ബാബയോട് ചോദിക്കാം- ഉയര്ന്ന പദവി ലഭിക്കുന്നതിന് യോഗ്യതയുള്ള സേവനമാണോ ഞാന് ചെയ്യുന്നത്? ബാബ പറയുന്നു- ഇങ്ങനെയാണെങ്കില് പ്രജകളിലേക്ക് പോകും. ഇവിടെ തന്നെ അറിയാന് സാധിക്കും. ചെറിയ ചെറിയ കുട്ടികളെയും സമര്ത്ഥരാക്കണം-പഠിപ്പിച്ച് പ്രദര്ശനിയില് സേവനം ചെയ്ത് പ്രത്യക്ഷത കൊണ്ടുവരണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയ്ക്ക് സമാനം നിര്ഭയരാകണം. ധൈര്യത്തോടെ പ്രവര്ത്തിക്കണം, ഭയക്കരുത്.

2) വിനാശം തൊട്ടു മുന്നിലുണ്ട് അതിനാല് കൂടുതല് ധനം സമ്പാദിക്കുന്നതിന്റെ ലോഭം വെയ്ക്കരുത്. ഉയര്ന്ന പദവിക്ക് വേണ്ടി ഈശ്വരീയ സേവനം ചെയ്ത് സമ്പാദ്യം ഉണ്ടാക്കണം.

വരദാനം:-

ബാപ്ദാദയിലൂടെ സര്വ്വ മക്കള്ക്കും അളവറ്റ ഖജനാവ് ലഭിച്ചിട്ടുണ്ട്. ആര് തന്റെ കൈവശം എത്ര ഖജനാവുകള് സമാഹരിച്ചിട്ടുണ്ടോ അത്രയും അവരുടെ പെരുമാറ്റത്തിലും മുഖത്തും ആ ലഹരി കാണപ്പെടും, സമ്പാദിക്കാനുള്ള ആത്മീയ ലഹരിയുടെ അനുഭവമുണ്ടാകും. ആര്ക്ക് എത്ര ആത്മീയ ലഹരി ഉണ്ടോ അത്രയും തന്നെ അവരുടെ ഓരോ കര്മ്മത്തിലും ചിന്തയില്ലാത്ത ചക്രവര്ത്തിയുടെ തിളക്കം കാണപ്പെടും, എന്തുകൊണ്ടെന്നാല് എവിടെ ലഹരിയുണ്ടോ അവിടെ ചിന്തയ്ക്ക് ഇരിക്കാന് സാധിക്കില്ല. ആരാണോ അങ്ങനെയുള്ള ചിന്തയില്ലാത്ത ചക്രവര്ത്തി, അവര് സദാ പ്രസന്നചിത്തരായിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top