05 September 2021 Malayalam Murli Today | Brahma Kumaris

05 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

4 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

പുതിയ ലോകത്തിന്റെ ചിത്രത്തിന്റെ ആധാരമാണ് ശ്രേഷ്ഠമായ വര്ത്തമാന ബ്രാഹ്മണ ജീവിതം

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് വിശ്വ രചയിതാവ്, വിശ്വത്തിന്റെ ശ്രേഷ്ഠ ഭാഗ്യത്തെയുണ്ടാക്കുന്ന ബാപ്ദാദ തന്റെ ശ്രേഷ്ഠ ഭാഗ്യത്തിന്റെ ചിത്രത്തിന്റെ-സ്വരൂപരായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുന്നു. താങ്കള് സര്വ്വ ബ്രാഹ്മണ ആത്മാക്കള് വിശ്വത്തിന്റെ ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ ചിത്രമാണ്. ബ്രാഹ്മണ ജീവിതത്തിന്റെ ചിത്രത്തിലൂടെ ഭാവിയിലെ ശ്രേഷ്ഠമായ ഭാഗ്യം സ്പഷ്ടമായി കാണപ്പെടുന്നു. ബ്രാഹ്മണ ജീവിതത്തിന്റെ ഓരോ ശ്രേഷ്ഠ കര്മ്മം ഭാവിയിലെ ശ്രേഷ്ഠമായ ഫലത്തിന്റെ അനുഭവം ചെയ്യിക്കുന്നു. ബ്രാഹ്മണ ജീവിതത്തിന്റെ ഓരോ ശ്രേഷ്ഠമായ സങ്കല്പം ഭാവിയിലെ ശ്രേഷ്ഠമായ സംസ്ക്കാരം സ്പഷ്ടമാക്കുന്നു. അതിനാല് ഭാവിയിലെ ഭാഗ്യശാലി ലോകത്തിന്റെ ചിത്രമാണ് വര്ത്തമാന ബ്രാഹ്മണ ജീവിതത്തിന്റെ ചിത്രം. ബാപ്ദാദ അങ്ങനെയുള്ള ഭാവിയിലെ ചിത്രമായ കുട്ടികളെ കണ്ട് ഹര്ഷിതമാകുന്നു. ചിത്രവും നിങ്ങളാണ്, ഭാവിയിലെ ഭാഗ്യത്തിന്റെ ആധാരമൂര്ത്തികളും നിങ്ങളാണ്. നിങ്ങള് ശ്രേഷ്ഠമകുമ്പോള് ലോകവും ശ്രേഷ്ഠമാകുന്നു. നിങ്ങളുടെ പറക്കുന്ന കലയുടെ സ്ഥിതി വിശ്വത്തിന്റെയും പറക്കുന്ന കലയാണ്. നിങ്ങള് ബ്രാഹ്മണ ആത്മാക്കള് സമയത്തിനനുസരിച്ച് എങ്ങനെയുള്ള സ്ഥിതിയിലൂടെ കടന്നു പോകുന്നുവൊ, വിശ്വത്തിന്റെ സ്ഥിതിയും പരിവര്ത്തനപ്പെട്ടു കൊണ്ടിരിക്കുന്നു. നിങ്ങളുടേത് സതോപ്രധാന സ്ഥിതിയാണ് അതിനാല് വിശ്വവും സതോപ്രധാനമാണ്, സ്വര്ണ്ണിമ യുഗമാണ്. നിങ്ങള് പരിവര്ത്തനപ്പെടുമ്പോള് ലോകവും പരിവര്ത്തനപ്പെടുന്നു. അത്രയും ആധാരമൂര്ത്തിയാണ്.

വര്ത്തമാന സമയത്ത് ബാബയോടൊപ്പം എത്ര ശ്രേഷ്ഠമായ പാര്ട്ടാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മുഴുവന് കല്പത്തിലും ഏറ്റവും വലുതിലും വച്ച് വലിയ വിശേഷപ്പെട്ട പാര്ട്ട് ഈ സമയത്ത് അഭിനയിച്ചു കൊണ്ടിരിക്കുന്നു. ബാബയോടൊപ്പം സഹയോഗിയായി വിശ്വത്തിലെ ഓരോ ആത്മാവിന്റെയും അനേക ജന്മങ്ങളുടെ ആഗ്രഹങ്ങള് പൂര്ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ബാബയിലൂടെ ഓരോ ആത്മാവിനും മുക്തി ജീവന്മുക്തിയുടെ അധികാരം പ്രാപ്തമാക്കിക്കുന്നതിന് നിമിത്തമായിരിക്കുന്നു. സര്വ്വരുടെയും ഇച്ഛകളെ പൂര്ത്തീകരിക്കുന്ന ബാബയ്ക്ക് സമാനം കാമധേനുവാണ്, കാമനകള് പൂര്ത്തീകരിക്കുന്നവരാണ്. അങ്ങനെ ഓരോ ആത്മാവിനും ഇച്ഛാ മാത്രം അവിദ്യയുടെ സ്ഥിതിയുടെ അനുഭവം ചെയ്യിക്കുന്നു, അരക്കല്പം അനേക ജന്മം, ഭക്താത്മാക്കള്ക്കോ ജീവന്മുക്ത അവസ്ഥയിലുള്ള ആത്മാക്കള്ക്കോ യാതൊരു ഇച്ഛയും ഉണ്ടാകുന്നില്ല. ഒരു ജന്മത്തിന്റെ മാത്രം ഇച്ഛകള് പൂര്ത്തീകരിക്കുന്നവരല്ല എന്നാല് അനേക ജന്മം ഇച്ഛാ മാത്രം അവിദ്യയുടെ അനുഭവം ചെയ്യിപ്പിക്കുന്നവരാണ്. ബാബയുടെ സര്വ്വ ഖജനാക്കള് സദാ സമ്പന്നമാണ്, അപ്രാപ്തിയുടെ പേരോ അടയാളമോ ഇല്ല, അതേപോലെ ബാബയ്ക്ക് സമാനം സദാ സര്വ്വ ഖജനാക്കളാല് സമ്പന്നമാണ്.

ബ്രാഹ്മണ ആത്മാവ് അര്ത്ഥം പ്രാപ്തി സ്വരൂപരായ ആത്മാവ്, സമ്പന്നമായ ആത്മാവ്. ബാബ സദാ ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് ആണ്, അതേപോലെ ബ്രാഹ്മണാത്മാക്കളും ബാബയ്ക്ക് സമാനമാണ്, ലൈറ്റ് ഹൗസ് ആണ് അതിനാല് ഓരോ ആത്മാവിനെയും ലക്ഷ്യത്തിലെത്തിക്കുന്നതിന് നിമിത്തമാണ്. ബാബ ഓരോ സങ്കല്പം, ഓരോ വാക്ക്, ഓരോ കര്മ്മത്തിലൂടെ സദാ ദാതാവാണ്, വരദാതാവാണ്, അതേപോലെ നിങ്ങള് ബ്രാഹ്മണ ആത്മാക്കളും ദാതാവാണ്, മാസ്റ്റര് വരദാതാവാണ്. ബ്രാഹ്മണ ജീവിതത്തിന്റെ ചിത്രം അങ്ങനെയാണോ? ഏതൊരു ചിത്രം ഉണ്ടാക്കുമ്പോഴും അതില് സര്വ്വ വിശേഷതകളും കാണിക്കാറില്ലേ. അതേപോലെ വര്ത്തമാന സമയത്തെ ബ്രാഹ്മണ ജീവിതത്തിന്റെ ചിത്രത്തിന്റെ വിശേഷതകള് സ്വയത്തില് നിറച്ചോ? തന്റെ തന്നെ ചിത്രം ഉണ്ടാക്കി കൊണ്ടിരിക്കുന്ന നിങ്ങളാണ് വലുതിലും വച്ച് വലിയ ചിത്രകാരന്. നിങ്ങളുടെ ചിത്രം ഉണ്ടാകുമ്പോള് തന്നെ വിശ്വത്തിന്റെ ചിത്രവും ഉണ്ടായി കൊണ്ടിരിക്കുന്നു. അങ്ങനെ അനുഭവം ചെയ്യാറില്ലേ.

ചിലര് ചോദിക്കുന്നു പുതിയ ലോകത്തിലെന്തായിരിക്കും? പുതിയ ലോകത്തിന്റെ ചിത്രം തന്നെ നിങ്ങളാണ്. നിങ്ങളുടെ ജീവിതത്തിലൂടെ ഭാവി സ്പഷ്ടമാകുന്നു. ഈ സമയത്തും തന്റെ ചിത്രത്തില് നോക്കൂ- എന്റെ ചിത്രം കാണുന്നവര് സദാ പ്രസന്നചിത്തരാകുന്നുണ്ടോ, അങ്ങനെയുള്ള ചിത്രമാണോ എന്റേത്. ലേശമെങ്കിലും അശാന്തിയുടെ അലകളുള്ളവര് നിങ്ങളുടെ ചിത്രം കണ്ട് അശാന്തി മറക്കണം, ശാന്തിയുടെ അലകളില് ആറാടണം. അപ്രാപ്തി സ്വരൂപരായവര് പ്രാപ്തിയുടെ അനുഭവം സ്വതവേ ചെയ്യണം. യാചകരായി വന്നവര് സമ്പന്നരായി പോകണം. നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് മനസ്സിന്റെ അഥവാ കണ്ണുകളുടെ കരച്ചില് മറക്കണം, പുഞ്ചിരിക്കാന് പഠിക്കണം. നിങ്ങളും ബാബയോട് പറയാറില്ലേ- പുഞ്ചിരിക്കാന് പഠിപ്പിച്ചുവെന്ന് അതിനാല് നിങ്ങളുടെ ജോലി തന്നെയാണ് കരച്ചിലില് നിന്നും മുക്തമാക്കി പുഞ്ചിരിക്കാന് പഠിപ്പിക്കുക എന്ന്. അങ്ങനെയുള്ള ചിത്രമാണ് ബ്രാഹ്മണ ജീവിതം. ഞാന് അങ്ങനെയുള്ള ആധാരമൂര്ത്തായ അടിത്തറയാണ് എന്ന സ്മൃതി സദാ ഉണ്ടാകണം. വൃക്ഷത്തിന്റെ ചിത്രത്തില് കണ്ടു- ബ്രാഹ്മണര് എവിടെയാണിരിക്കുന്നത്? അടിത്തറയിലല്ലേ ഇരിക്കുന്നത്. ബ്രാഹ്മണരുടെ അടിത്തറ ശക്തിശാലിയാണ്, അതിനാലാണ് അര കല്പം അചഞ്ചലരും സുദൃഢരുമായിട്ടിരിക്കുന്നത് സാധാരണ ആത്മാക്കളല്ല, ആധാരമൂര്ത്താണ്, അടിത്തറയാണ്.

ഈ സമയത്തെ നിങ്ങളുടെ സമ്പൂര്ണ്ണ സ്ഥിതി സത്യയുഗത്തിലെ 16 കലാ സമ്പൂര്ണ്ണ സ്ഥിതിയുടെ ആധാരം. ഇപ്പോഴത്തെ ഒരു അഭിപ്രായം അവിടത്തെ ഒരു രാജ്യത്തിന്റെ ആധാരമൂര്ത്താണ്. ഇവിടത്തെ സര്വ്വ ഖജനാക്കളുടെ സമ്പന്നത- ജ്ഞാനം, ഗുണം, ശക്തികള്, സര്വ്വ ഖജനാക്കള് അവിടത്തെ സമ്പന്നതയുടെ ആധാരമാണ്. ഇവിടത്തെ ദേഹത്തിന്റെ ആകര്ഷണത്തില് നിന്നും വേറിടുക, അവിടത്തെ ശരീരത്തിന്റെ ആരോഗ്യത്തിന്റെ പ്രാപ്തിയുടെ ആധാരമാണ്. അശരീരി സ്ഥിതി, നിരോഗി സ്ഥിതി ഉയര്ന്ന ആയുസ്സിന്റെ ആധാര സ്വരൂപമാണ്. ഇവിടത്തെ നിശ്ചിന്ത ചക്രവര്ത്തി ജീവിതം അവിടത്തെ ഓരോ നിമിഷം മനസ്സിന്റെ ആനന്ദം നിറഞ്ഞ ജീവിതം, ഈ സ്ഥിതിയുടെ പ്രാപ്തിയുടെ ആധാരമായി മാറുന്നു. ഒരേയൊരു ബാബ രണ്ടാമതായി ആരുമേയില്ല- ഇവിടത്തെ ഈ അഖണ്ഡമായ സാധന അവിടെ അഖണ്ഡമായ, അളവറ്റ, നിര്വ്വിഘ്ന സാധനങ്ങളുടെ പ്രാപ്തിയുടെ ആധാരമായി മാറുന്നു. ഇവിടത്തെ ചെറിയൊരു ലോകം ബാപ്ദാദ അഥവാ മാതാ പിതാവ്, സഹോദരി സഹോദരന്, അവിടത്തെ ചെറിയ ലോകത്തിന്റെ ആധാരമായി മാറുന്നു. ഇവിടെ ഒരു മാതാ പിതാവിന്റെ സംബന്ധത്തിന്റെ സംസ്ക്കാരം, അവിടെയും ഒരേയൊരു വിശ്വത്തിന്റെ വിശ്വ മഹാരാജന് അഥവാ വിശ്വ മഹാറാണിയെ മാതാ പിതാവിന്റെ രൂപത്തില് അനുഭവിക്കുന്നു. ഇവിടത്തെ സ്നേഹം നിറഞ്ഞ പരിവാരത്തിന്റെ സംബന്ധം, അവിടെയും രാജാവായാലും പ്രജയായാലും എന്നാല് പ്രജയും സ്വയത്തെ പരിവാരത്തിലേതെന്ന് മനസ്സിലാക്കുന്നു സ്നേഹത്തിന്റെ സമീപത പരിവാരത്തിലുണ്ടായിരിക്കും. പദവിയുണ്ടായിരിക്കും എന്നാല് സ്നേഹത്തിന്റെ പദവികളാണ്, സംശയത്തിന്റേതോ ഭയത്തിന്റേതോയല്ല. അതിനാല് ഭാവിയിലെ ചിത്രം നിങ്ങളല്ലേ. ഈ സര്വ്വ കാര്യങ്ങളും തന്റെ ചിത്രത്തില് ചെക്ക് ചെയ്യൂ- എത്രത്തോളം ശ്രേഷ്ഠമായ ചിത്രമായി തയ്യാറായി അതോ ഇപ്പോഴും രേഖകള് വരച്ചു കൊണ്ടിരിക്കുകയാണോ? സമര്ത്ഥരായ ചിത്രകാരന്മാരല്ലേ.

ബാപ്ദാദ ഇവിടെ കണ്ടു കൊണ്ടിരിക്കുന്നു- ഓരോരുത്തരും എത്രത്തോളം ചിത്രം തയ്യാറാക്കി? മറ്റുള്ളവരോട് പരാതി പറയാന് സാധിക്കുന്നില്ല – ഇവര് ഇത് ശരിയായി ചെയ്യാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്ന്. തന്റെ ചിത്രം സ്വയം തന്നെ രചിക്കണം. മറ്റെല്ലാ സാധനങ്ങളും ബാപ്ദാദായില് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നു, അതില് കുറവൊന്നുമില്ലല്ലോ. ഇവിടെയും കളി പഠിപ്പിക്കാറില്ലേ- അതില് സാധനങ്ങള് മേടിക്കുന്നു, പിന്നെ ഉണ്ടാക്കുന്നു. ഉണ്ടാക്കുന്നവരെ ആശ്രയിച്ചിരിക്കും, എത്ര ആഗ്രഹിക്കുന്നുവൊ അത്രയും എടുക്കൂ. എടുക്കുന്നവര്ക്ക് കേവലം എടുക്കാം. തുറന്ന കടയാണ്, രണ്ട് എടുക്കണം അല്ലെങ്കില് നാല് എടുക്കണം എന്ന കണക്ക് ബാബ വയ്ക്കുന്നില്ല. ഏറ്റവും വിശേഷപ്പെട്ട ശ്രേഷ്ഠമായ ചിത്രമല്ലേ ഉണ്ടാക്കിയത്. നമ്മള് തന്നെയാണ് ഭാവിയിലെ ഭാഗ്യത്തിന്റെ ചിത്രം എന്ന് സദാ മനസ്സിലാക്കൂ. അങ്ങനെ മനസ്സിലാക്കി ഓരോ ചുവടും വയ്ക്കൂ. സ്നേഹിയായത് കാരണം സഹയോഗിയുമാണ്, സഹയോഗിയായത് കാരണം ബാബയുടെ സഹയോഗം ഓരോ ആത്മാവിനും ഉണ്ട്. കുറച്ചാത്മാക്കള്ക്ക് കൂടുതല് സഹയോഗമുണ്ട്, ചിലര്ക്ക് കുറവ് അങ്ങനെയല്ല. ബാബയുടെ സഹയോഗം സര്വ്വാത്മാക്കളെ പ്രതി ഒന്നിന് റിട്ടേണായി കോടിമടങ്ങായിട്ടുണ്ട്. സഹയോഗി ആത്മാക്കള്ക്ക് ബാബയുടെ സഹയോഗം സദാ പ്രാപ്തമാണ്, ഏപ്പോള് വരെയുണ്ടോ അത് വരെ ലഭിച്ചിരിക്കും. ബാബയുടെ സഹയോഗമുള്ളതിനാല് ഒരോ കാര്യവും നല്ലതായി തന്നെ സംഭവിക്കുന്നു. അങ്ങനെയുള്ള അനുഭവം ചെയ്യുന്നുണ്ട്, ചെയ്തു കൊണ്ടിരിക്കൂ. യാതൊരു പ്രയാസവുമില്ല കാരണം ഭാഗ്യവിദാതാവിലൂടെ ഭാഗ്യത്തിന്റെ പ്രാപ്തിയുടെ ആധാരമാണ്. ഭാഗ്യമുള്ളയിടത്ത് വരദാനമുണ്ട്, അവിടെ പ്രയാസമുണ്ടാകുന്നില്ല.

വളരെ നല്ല ചിത്രമുള്ളവര് തീര്ച്ചയായും ഫസ്റ്റ് നമ്പറില് തന്നെ വരുന്നു. അതിനാല് സര്വ്വരും ഫസ്റ്റ് ഡിവിഷനില് തന്നെ വരുന്നവരല്ലേ. ഫസ്റ്റ് നമ്പറില് ഒരാളേ വരികയുള്ളൂ എന്നാല് ഫസ്റ്റ് ഡിവിഷന് ഉണ്ടല്ലോ. അപ്പോള് ഏതില് വരണം? ഫസ്റ്റ് ഡിവിഷന് സര്വ്വര്ക്കും വേണ്ടിയുള്ളതാണ്. എന്തെങ്കിലും ചെയ്യുന്നത് നല്ലതാണ്. ബാപ്ദാദ സര്വ്വര്ക്കും അവസരം നല്കി കൊണ്ടിരിക്കുന്നു- ഭാരതവാസികളാകട്ടെ ഡബിള് വിദേശികളാകട്ടെ കാരണം ഇപ്പോള് റിസള്ട്ട് ഔട്ടായിട്ടില്ല. ചിലപ്പോള് നല്ല നല്ല റിസള്ട്ട് ഔട്ടാകുന്നതിന് മുമ്പേ ഔട്ടാകുന്നുണ്ട്, അപ്പോള് ഈ സ്ഥലം ലഭിക്കില്ലേ. അതിനാല് എന്ത് നേടാന് ആഗ്രഹിക്കുന്നുവൊ ഇപ്പോള് അവസരമുണ്ട്. പിന്നീട് ബോര്ഡ് വയ്ക്കുമല്ലോ- ഇപ്പോള് ഇനി സ്ഥലമില്ല എന്ന്. സീറ്റ് ഫുള് ആയി തീരും, അതിനാല് നന്നായി പറക്കൂ. ഓടുകയല്ല ചെയ്യേണ്ടത്, പറക്കൂ. ഓടുന്നവര് താഴെ തന്നെ അവശേഷിക്കും, പറക്കുന്നവര് പറന്നു പൊകും, പറക്കൂ, പറത്തിക്കൂ. ശരി.

നാല് ഭാഗത്തുമുള്ള സര്വ്വ ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ ശ്രേഷ്ഠമായ ചിത്രത്തിന്റെ സ്വരൂപരായ മഹാന് ആത്മാക്കള്ക്ക്, സദാ സ്വയത്തെ വിശ്വത്തിന്റെ ആധാരമൂര്ത്താണെന്ന അനുഭവം ചെയ്യുന്ന ആത്മാക്കള്ക്ക്, സദാ സ്വയത്തെ പ്രാപ്തി സ്വരൂപത്തിന്റെ അനുഭവങ്ങളിലൂടെ മറ്റുള്ളവരെയും പ്രാപ്തി സ്വരൂപത്തിന്റെ അനുഭവം ചെയ്യിക്കുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ ബാബയുടെ സ്നേഹത്തിന്റെയും സഹയോഗത്തിന്റെയും കൊടിമടങ്ങ് അധികാരം പ്രാപ്തമാക്കുന്ന പൂജനീയ ബ്രാഹ്മണര് തന്നെ ദേവാത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

വ്യക്തിപരമായ മിലനം

ബാബയുടെ കൈ സദാ മസ്തകത്തിലുണ്ട് എന്ന അനുഭവം ചെയ്യുന്നുണ്ടോ? ശ്രേഷ്ഠമായ നിര്ദ്ദേശം തന്നെയാണ് ശ്രേഷ്ഠമായ കൈ. ഓരോ ചുവടിലും ബാബയുടെ കൈ അര്ത്ഥം ശ്രേഷ്ഠമായ നിര്ദ്ദേശമുണ്ട്, അവിടെ ശ്രേഷ്ഠമായ നിര്ദ്ദേശത്തിലൂടെ ശ്രേഷ്ഠമായ കാര്യം സ്വതവേയുണ്ടാകുന്നു. സദാ കൈയ്യിന്റെ സ്മൃതിയിലൂടെ സമര്ത്ഥരായി മുന്നോട്ടുയര്ത്തൂ. ബാബയുടെ കൈ സദാ മുന്നോട്ടുയര്ത്തുന്നതിന്റെ അനുഭവം സഹജമായി ചെയ്യിക്കുന്നു അതിനാല് ഈ ശ്രേഷ്ഠമായ ഭാഗ്യത്തെ ഓരോ കാര്യത്തിലും സ്മൃതിയില് വച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ. സദാ കൈയ്യുണ്ട്, സദാ വിജയവുമുണ്ട്.

ചോദ്യം- സദാ സഹജയോഗിയായിട്ടിരിക്കുന്നിനുള്ള സഹജമായി വിധിയേതാണ്?

ഉത്തരം- ബാബ തന്നെയാണ് ലോകം- ഈ സ്മൃതിയിലിരിക്കൂ എങ്കില് സഹജയോഗിയായി തീരും കാരണം മുഴുവന് ദിനം ലോകത്തിലേക്ക് തന്നെയാണ് ബുദ്ധി പോകുന്നത്. ബാബ തന്നെയാണ് ലോകമെങ്കില് പിന്നെ ബുദ്ധിയെങ്ങോട്ട് പോകും? ലോകത്തിലേക്ക്േ തന്നെയല്ലേ പോകുന്നത്, കാട്ടിലൊന്നും പോകില്ലല്ലോ. അതിനാല് ബാബ തന്നെ ലോകമാകുമ്പോള് സഹജയോഗിയായി മാറും ഇല്ലായെങ്കില് പരിശ്രമിക്കേണ്ടി വരുന്നു- ഇവിടെ നിന്ന് ബുദ്ധിയെയകറ്റൂ, അവിടെ യോജിപ്പിക്കൂ. സദാ ബാബയുടെ സ്നേഹത്തില് മുഴുകിയിരിക്കൂ എങ്കില് അത് മറക്കാന് സാധിക്കില്ല. ശരി.

അവ്യക്ത ബാപ്ദാദായുമായുളള ഡബിള് വിദേശി സഹോദരി സഹോദരന്മാരുടെ മിലനം

ഡബിള് വിദേളികളില് സേവനത്തിന്റെ ഉത്സാഹം വളരെയുണ്ട്, അതിനാല് അഭിവൃദ്ധിയും നന്നായി ചെയ്തു കൊണ്ടിരിക്കുന്നു. വിദേശ സേവനത്തില് 14 വര്ഷം നന്നായി അഭിവൃദ്ധി ചെയ്തു. ലൗകീകവും അലൗകീകവും- ഡബിള് കാര്യം ചെയ്ത് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. ഡബിള് കാര്യത്തില് സമയവും എടുക്കുന്നുണ്ട്, ബുദ്ധിയുടെയും ശരീരത്തിന്റെയും ശക്തിയും ഉപയോഗിക്കുന്നു. ഇതും ബുദ്ധിയുടെ അത്ഭുതമാണ്. ലൗകീക കാര്യം ചെയ്തും സേവനത്തില് മുന്നോട്ടുയരണം- ഇതും ധൈര്യത്തിന്റെ കര്മ്മമാണ്. അങ്ങനെ ധൈര്യമുള്ള കുട്ടികള്ക്ക് ബാപ്ദാദ സദാ സഹയോഗിയായിട്ടുണ്ട്. എത്രത്തോളം ധൈര്യം അത്രത്തോളം ബാബ കോടിമടങ്ങ് സഹയോഗിയുമാണ്. എന്നാല് രണ്ട് പാര്ട്ടും അഭിനയിച്ച് ഉന്നതി പ്രാപ്തമാക്കി കൊണ്ടിരിക്കുന്നു- ഇത് കണ്ട് ബാപ്ദാദ സദാ കുട്ടികളുടെ മേല് ഹര്ഷിതമാകുന്നു. മായയില് നിന്നും മുക്തരല്ലേ? യോഗയുക്തരാണ് അതിനാല് സ്വതവേ മായയില് നിന്നും മുക്തമാണ്. യോഗയുക്തമല്ലായെങ്കില് മായയില് നിന്നും മുക്തവുമല്ല. മായക്കും ബ്രാഹ്മണാത്മാക്കള് വളരെ പ്രിയപ്പെട്ടവരാണ്. മല്ലയുദ്ധക്കാര് സമാനമായിട്ടുള്ളവരുമായി കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. മായയും ശക്തിശാലിയാണ്. നിങ്ങളും സര്വ്വശക്തിവാനാണ്, അതിനാല് മായക്കും സര്വ്വശക്തിമാനോട് കളിക്കാനാണ് ഇഷ്ടം. ഇപ്പോള് മായയെ നല്ല രീതിയില് മനസ്സിലാക്കിയില്ലേ- ഇടയ്ക്കിടയ്ക്ക് മായ പുതിയ രൂപത്തിലൂടെ വരുന്നു. നോളേജ്ഫുളിന്റെ അര്ത്ഥം തന്നെയാണ്- ബാബയെയും മനസ്സിലാക്കുക. രചനയെയും മനസ്സിലാക്കുക, മായയെയും മനസ്സിലാക്കുക. രചയിതാവിനെയും രചനയെയും മനസ്സിലാക്കി, മായയെ മനസ്സിലാക്കിയില്ലായെങ്കില് നോളേജ്ഫുള് എന്ന് പറയില്ല.

ഒരിക്കലും ഒരു കാര്യത്തിലും ശരീരം ശക്തിഹീനമായാലും അല്ലെങ്കില് കാര്യങ്ങളുടെ ഭാരം കൂടുതലായി വന്നാലും മനസ്സ് കൊണ്ട് ഒരിക്കലും ക്ഷീണിക്കരുത്. ശരീരത്തിന്റെ ക്ഷീണം മനസ്സിന്റെ സന്തോഷത്തിലൂടെ സമാപ്തമാകുന്നു. എന്നാല് മനസ്സിന്റെ ക്ഷീണം ശരീരത്തിന്റെ ക്ഷീണത്തെയും വര്ദ്ധിപ്പിക്കുന്നു. മനസ്സ് ഒരിക്കലും ക്ഷീണിക്കരുത്. ക്ഷീണിക്കുമ്പോള് സെക്കന്റില് ബാബയുടെ വതനത്തിലേക്ക് പോകൂ. മനസ്സിനെ ക്ഷീണിപ്പിക്കുന്ന ശീലമുണ്ട് എങ്കില് ബ്രാഹ്മണ ജീവിതത്തിന്റെ ഉണര്വ്വും ഉത്സാഹത്തിന്റെയും അനുഭവം ഉണ്ടായിരിക്കില്ല. നടത്തിച്ചു കൊണ്ടിരിക്കുന്നു എന്നാല് നടത്തിക്കുന്നവന് നടത്തിച്ചു കൊണ്ടിരിക്കുന്നു എന്ന അനുഭവം ഉണ്ടാകില്ല. പരിശ്രമത്തോടെ നടന്നു കൊണ്ടിരിക്കുന്നു, പരിശ്രമം അനുഭവപ്പെടുമ്പോള് ക്ഷീണവും ഉണ്ടാകുന്നു. അതിനാല് സദാ മനസ്സിലാക്കൂ- ചെയ്യിക്കുന്ന ആള് ചെയ്യിച്ചു കൊണ്ടിരിക്കുന്നു, നടത്തിക്കുന്നവന് നടത്തിച്ചു കൊണ്ടിരിക്കുന്നു.

സമയം, ശക്തി- രണ്ടിനുമനുസരിച്ച് സേവനം ചെയ്തു കൊണ്ടിരിക്കൂ. സേവനം ഒരിക്കലും നിന്നു പോകില്ല, ഇന്നല്ലെങ്കില് നാളെ നടക്കും. സത്യമായ ഹൃദയത്തോടെ, ഹൃദയത്തിന്റെ സ്നേഹത്തിലൂടെ എത്രത്തോളം സേവനം ചെയ്യാന് സാധിക്കുന്നുവൊ അത്രത്തോളം ചെയ്യുന്നു അതിനാല് ബാപ്ദാദ ഒരിക്കലും പരാതി പറയില്ല- ഇത്രയും ചെയ്തു, ഇത്രയും ചെയ്തില്ല എന്ന്. സബാഷ് എന്ന് പറയും. സമയത്തിനനുസരിച്ച് ശക്തിക്കനുസരിച്ച് സത്യമായ ഹൃദയത്തോടെ സേവനം ചെയ്യുന്നുവെങ്കില് സത്യമായ ഹൃദയമുള്ളവരില് ബാബ സന്തുഷ്ടനായിരിക്കും. നിങ്ങളുടെ കാര്യം എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില് ബാബ അത് പൂര്ത്തിയാക്കും. ഏത് സേവനം ഏത് സമയത്ത് നടക്കണമോ അത് തീര്ച്ചയായും നടക്കും, നടക്കാതിരിക്കില്ല. ഏതെങ്കിലും ആത്മാവിനെ ടച്ചാക്കി അവരെ ബാപ്ദാദ തന്റെ കുട്ടികളുടെ സഹയോഗിയാക്കും. യോഗി കുട്ടികള്ക്ക് സര്വ്വ പ്രകാരത്തിലുള്ള സഹയോഗം സമയത്ത് ലഭിച്ചു കൊണ്ടിരിക്കുന്നു. എന്നാല് ആര്ക്ക് ലഭിക്കുന്നു? സത്യമായ ഹൃദയമുള്ള സത്യമായ സേവാധാരികള്ക്ക്. അതിനാല് സര്വ്വരും സത്യമായ സേവാധാരി കുട്ടികളല്ലേ? ബാബ നമ്മളില് സന്തുഷ്ടനാണ്- അങ്ങനെയുള്ള അനുഭവം ചെയ്യുന്നുണ്ടല്ലോ. ശരി.

വരദാനം:-

സേവനത്തില് അഥവാ സ്വയത്തിന്റെ ഉയരുന്ന കലയില് സഫലതയുടെ മുഖ്യമായ ആധാരമാണ്- ഒരേയൊരു ബാബയോടുള്ള അളവറ്റ സ്നേഹം. ബാബയല്ലാതെ മറ്റൊന്നും കാണപ്പെടരുത്. സങ്കല്പത്തിലും ബാബ, വാക്കുകളിലും ബാബ, കര്മ്മത്തിലും ബാബയുടെ കൂട്ട്ക്കെട്ട്. അങ്ങനെ സ്നേഹത്തില് മുഴുകുന്ന ആത്മാവ് ഒരു ശബ്ദമാണ് പറയുന്നതെങ്കിലും അവരുടെ സ്നേഹത്തിന്റെ വാക്ക് മറ്റൊരാത്മാവിനെയും സ്നേഹത്തില് ബന്ധിക്കുന്നു. അങ്ങനെയുള്ള ലവ്ലീന് ആത്മാവിന്റെ ബാബ എന്ന ശബ്ദം തന്നെ ജാലവിദ്യയായി പ്രവര്ത്തിക്കുന്നു. അവര് ആത്മീയ ജാലവിദ്യക്കാരായി മാറുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top