05 October 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
4 October 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ:-ആത്മാവും ശരീരവും പതീതവും കറുത്തതുമായി മാറിയിരിക്കുന്നു, ബാബയുടെ ഓര്മ്മയിലൂടെ ഇവയെ പാവനമാക്കി മാറ്റൂ, എന്തുകൊണ്ടെന്നാല് ഇപ്പോള് പാവനലോകത്തിലേക്ക് പോകണം.
ചോദ്യം: -
ഭഗവാനെ ഏതു കുട്ടികള്ക്കാണ് ലഭിക്കുക. ബാബ ഏതൊരു കര്മ്മത്തിന്റെ കണക്കാണ് മനസ്സിലാക്കിത്തരുന്നത്?
ഉത്തരം:-
ആരാണോ ആരംഭം മുതലേ ഭക്തി ചെയ്തത് അവര്ക്ക് തന്നെയാണ് ഭഗവാനെ ലഭിക്കുക. ബാബ ഈ കര്മ്മരഹസ്യം മനസ്സിലാക്കിത്തരികയാണ്, അതായത് ഏറ്റവും ആദ്യം നിങ്ങളാണ് ഭക്തി ചെയ്തിരുന്നത, അതിനാലാണ് ആദ്യമാദ്യം ഭഗവാനിലൂടെ നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചത്. ഇതിലൂടെ പിന്നീട് നിങ്ങള് പുതിയ ലോകത്തില് രാജ്യം ഭരിച്ചിരുന്നു. ബാബ പറയുകയാണ് നിങ്ങള് പകുതി കല്പ്പം എന്നെ ഓര്മ്മിച്ചു. ഇപ്പോള് ഞാന് വന്നിരിക്കുകയാണ്, നിങ്ങള്ക്ക് ഭക്തിയുടെ ഫലം നല്കാന്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
മരിക്കുന്നതും നിന് പാതയില്..
ഓം ശാന്തി....കുട്ടികള് ഗീതം കേട്ടില്ലേ.. ആരെങ്കിലും മരിക്കുമ്പോള് ബാബയുടെ അടുത്ത് ജന്മം ലഭിക്കുന്നു. അറിയാമല്ലോ നമ്മള് ആത്മാക്കളാണ്. മറ്റുള്ളത് ശരീരത്തിന്റെ കാര്യമാണ്. ഒരു ശരീരം വിട്ട് പിന്നീട് മറ്റൊരു അച്ഛന്റെ അടുത്തേയ്ക്ക് പോകുന്നു. നിങ്ങള്ക്ക് സാകാരത്തില് എത്ര അച്ഛനുണ്ടായിരുന്നു. യഥാര്ത്ഥത്തില് നിങ്ങള് നിരാകാരിയായ അച്ഛന്റെ കുട്ടിയാണ്. നിങ്ങള് ആത്മാക്കള് പരംപിതാ പരമാത്മാവിന്റെ കുട്ടികളാണ്. സാകാരത്തില് ജീവിക്കുമ്പോഴും നിരാകാരീ ലോകവാസിയാകണം. അതിനെയാണ് പറയുക നിര്വ്വാണധാമം അഥവാ ശാന്തിധാമം. ബാബയും അവിടെയാണിരിക്കുന്നത്. നിങ്ങള് ഇവിടെ വന്ന് ലൗകീക അച്ഛന്റെ കുട്ടിയാകുന്നു. പിന്നീട് പരംപിതാവിനെ മറക്കുന്നു. സത്യയുഗത്തില് നിങ്ങള് സുഖികളായി മാറുന്നു. അപ്പോള് പാരലൗകീക അച്ഛനെ മറക്കുന്നു. സുഖത്തില് ആ അച്ഛനെ ഓര്മിക്കുന്നില്ല. ദു:ഖത്തില് ഓര്മ്മിക്കുന്നു. ആത്മാവാണ് ഓര്മ്മിക്കുന്നത്. ലൗകീക അച്ഛനെ ഓര്മ്മിക്കുമ്പോള് ബുദ്ധി ശരീരത്തിലേക്കാണ് പോകുന്നത്. ആത്മീയ അച്ഛനെ ഓര്മ്മിക്കുമ്പോള് പറയും അല്ലയോ അച്ഛാ..രണ്ടും അച്ഛന് തന്നെയാണ്. ശരിയായ അക്ഷരം അച്ഛന് എന്നാണ്. അതും അച്ഛന് ഇതും അച്ഛന് തന്നെയാണ്. ആത്മാവ് ആത്മീയ അച്ഛനെ ഓര്മ്മിക്കുമ്പോള് ബുദ്ധി അവിടേക്ക് പോകും. ഇത് ബാബ തന്നെയാണ് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായിക്കഴിഞ്ഞു ബാബ വന്നിരിക്കുകയാണ് നമ്മളെ ബാബയുടേതാക്കി മാറ്റാന്. ബാബ പറയുകയാണ് ആദ്യമാദ്യം ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിലേക്കയച്ചു. അവിടെ നിങ്ങള് വളരെ ധനവാനായിരുന്നു. 84 ജന്മം എടുത്തു. ഡ്രാമയുടെ പദ്ധതിയനുസരിച്ച് നിങ്ങള് ദു:ഖികളായി മാറി. ഡ്രാമയനുസരിച്ച് ഈ പഴയ ലോകം നശിക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഈ ആത്മാവും ശരീരമാകുന്ന വസ്ത്രവും സതോപ്രധാനമായിരുന്നു. പിന്നീട് സ്വര്ണ്ണിമ യുഗത്തില് നിന്നും ആത്മാവ് വെള്ളിയുഗത്തിലേക്ക് വന്നു. ശരീരവും വെള്ളിയായി മാറി. പിന്നീട് ചെമ്പുയുഗത്തിലേക്ക് വന്നു. ഇപ്പോള് നിങ്ങളുടെ ആത്മാവ് തികച്ചും പതീതമായി മാറി. അപ്പോള് ശരീരവും പതീതമായി. 14 കാരറ്റിന്റെ സ്വര്ണ്ണം ആരും ഇഷ്ടപ്പെടാത്തത് പോലെ, കാരണം കറുത്തതായിത്തീര്ന്നു. നിങ്ങളും ഇപ്പോള് കറുത്ത് കലിയുഗീവാസിയായി മാറി. ഇപ്പോള് ആത്മാവും ശരീരവും ഒരുപോലെ കറുത്തതായി മാറുമ്പോള് എങ്ങനെയാണ് പാവനമായി മാറുക. ആത്മാവ് പവിത്രമായി മാറുമ്പോഴാണ് പവിത്രമായ ശരീരം ലഭിക്കുക. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ഗംഗാസ്നാനം ചെയ്യുന്നതി ലൂടെയാണോ? അല്ല, വിളിച്ചിരുന്നു അല്ലയോ പതീത പാവനാ വരൂ..ഇപ്രകാരം ആത്മാവ് വിളിക്കുമ്പോള് ബുദ്ധി പാരലൗകിക അച്ഛന്റെ അടുത്തേക്കു പോകുന്നു. അല്ലയോ ബാബ നോക്കൂ, ബാബ എന്ന അക്ഷരം എത്ര മധുരമുള്ളതാണ്. ഭാരതവാസികള് തന്നെയാണ് ബാബ..ബാബ.. എന്നു വിളിക്കുന്നത്. ഇപ്പോള് നിങ്ങള് ആത്മാഭിമാനികളായി മാറി ബാബയുടേതായി മാറണം. ബാബ പറയുകയാണ്, ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് അയച്ചതായിരുന്നു. പുതിയ ശരീരവും നിങ്ങള് ധാരണ ചെയ്തിരുന്നു. ഇപ്പോള് നിങ്ങള് എന്തായിമാറി? ഈ കാര്യങ്ങള് സദാ ഉള്ളിലുണ്ടാവണം. ബാബയെ ഓര്മ്മിക്കണം. എല്ലാവരും ഓര്മ്മിക്കുന്നുണ്ട്. അല്ലയോ ബാബ ഞങ്ങള് ആത്മാക്കള് പതീതമായി മാറി. ഇപ്പോള് വരൂ, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. ഡ്രാമയില് ഈ പാര്ട്ടും ഉണ്ട്. നിങ്ങള് കുട്ടികള്ക്ക് നിശ്ചയം ഉണ്ടാവണം. ഏറ്റവും പ്രിയപ്പട്ടത് ബാബയാണ്. പറയാറുണ്ട് മധുരം, അതിമധുരം. ഇപ്പോള് മധുരം ആരാണ്. ലൗകീക സംബന്ധത്തിലും ആദ്യം ജന്മം നല്കുന്ന അച്ഛനാണ്, പിന്നീട് ടീച്ചര്. ടീച്ചറിലൂടെ പഠിപ്പ് പഠിച്ച് നിങ്ങള് മിടുക്കരായി മാറുന്നു. പഠിപ്പാണ് വരുമാനത്തിന് ആധാരം. ജ്ഞാനമാണ് അറിവ്. യോഗം ഓര്മ്മയാണ്. ഈ പരിധിയില്ലാത്ത കാര്യങ്ങള് മറ്റാര്ക്കും അറിയില്ല. ചിത്രങ്ങളില് വ്യക്തമായി കാണിച്ചിട്ടുണ്ട്. ശിവബാബ ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നത്. കൃഷ്ണന് എങ്ങനെയാണ് രാജയോഗം പഠിച്ചത്? രാജയോഗം പഠിച്ചത് സത്യയുഗത്തിലേക്ക് വേണ്ടിയാണ്. തീര്ച്ചയായും സംഗമയുഗത്തില് ബാബ തന്നെയാണ് പഠിപ്പിച്ചത്. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ശിവബാബയാണ്. ബ്രഹ്മാവിലൂടെയാണ് ചെയ്യുന്നത്. ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നത് ബാബയല്ലേ. ലോകത്തിലുള്ളവര് ത്രിമൂര്ത്തി ബ്രഹ്മാവ് എന്നു പറയുന്നു. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ശിവബാബയാണ്. ബ്രഹ്മാവ് സാകാരിയാണ്. ശിവബാബ നിരാകാരിയാണ്. സൃഷ്ടി നടക്കുന്നത് ഇവിടെയാണ്. ഈ സൃഷ്ടിയുടെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ആവര്ത്തിച്ചുകൊണ്ടേയിരിക്കുന്നു. സൂക്ഷ്മവതനത്തിലെ സൃഷ്ടിയുടെ ചക്രത്തെക്കുറിച്ച് മഹിമയില്ല. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കപ്പെടും. പറയാറുണ്ട് സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. ഇടയില് തീര്ച്ചയായും സംഗമയുഗം ഉണ്ടാവും. ഇല്ലെങ്കില് കലിയുഗത്തെ സത്യയുഗമാക്കി ആരാണ് മാറ്റുക. നരകവാസികളെ സ്വര്ഗ്ഗവാസിയാക്കി മാറ്റുന്ന ബാബ സംഗമത്തില് തന്നെയാണ് വരുന്നത്. ഈ പഴയ ലോകത്തില് അത്രയും ദു:ഖം തന്നെയാണുള്ളത്. ആത്മാവ് എത്രത്തോളം തമോപ്രധാനമായി മാറിയോ അത്രയും ദു:ഖിയായി മാറി. ദേവതകള് സതോപ്രധാനരാണ്. ഇതു തന്നെയാണ് ഏറ്റവും ഉയര്ന്ന ഈശ്വരീയ ഗവണ്മെന്റ്. ഒപ്പം ധര്മ്മരാജനും ഉണ്ട്.
ബാബ പറയുകയാണ്, നിങ്ങള് ശിവാലയത്തില് വസിച്ചവരായിരുന്നു. ഇപ്പോള് വേശ്യാലയത്തിലാണ്. നിങ്ങള് പാവനരായിരുന്നു. ഇപ്പോള് പതീതരായി മാറിയപ്പോള് പറയുകയാണ് ഞങ്ങള് പാപികളാണ്. ആത്മാവ് പറയുകയാണ് -നിര്ഗുണരായ ഞങ്ങളില് ഗുണങ്ങള് ഇല്ല. ദേവതകളുടെ അമ്പലങ്ങളില് പോയി ഇപ്രകാരം പറയും. പറയേണ്ടത് ബാബയുടെ മുന്നിലാണ്. ബാബയെ വിട്ട് സഹോദരന്മാരുടെ അടുത്തുപോകുന്നു. ഈ ദേവതകള് സഹോദരന്മാരല്ലേ. സഹോദരനില് നിന്നും ഒന്നും കിട്ടില്ല. സഹോദരന്റെ പൂജ ചെയ്ത് ചെയ്ത് താഴെയെത്തി. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബ വന്നിരിക്കുകയാണ്. ബാബയിലൂടെയാണ് നമുക്ക് സമ്പത്ത് ലഭിക്കുക. മനുഷ്യരില് ആര്ക്കും തന്നെ ഇതറിയില്ല. ഭഗവാന് സര്വ്വവ്യാപിയെന്നു പറയുന്നു. ചിലര് പറയും അഖണ്ഡജ്യോതീ തത്ത്വം എന്ന്. ചിലര് പറയും ഭഗവാന് നാമരൂപങ്ങളില് നിന്നും വേറിട്ടതാണെന്ന്. എന്നാല് താങ്കള് കുട്ടികള് പറയും അഖണ്ഡജ്യോതിസ്വരൂപം എന്ന്. പിന്നീട് നാമരൂപത്തില് നിന്നും എങ്ങനെ വേറിട്ടതാകും. ബാബയെ യഥാര്ത്ഥരീതിയില് മനസ്സിലാകാത്തതു കാരണം പതീതമായി മാറി. തമോപ്രധാനമായി മാറുകതന്നെ വേണം. പിന്നീട് ബാബ വന്ന് സര്വ്വരേയും പാവനമാക്കി മാറ്റുന്നു. ആത്മാക്കള് എല്ലാവരും നിരാകാരീ ലോകത്ത് ബാബയോടൊപ്പം ഇരിക്കും. പിന്നീട് ഭൂമിയില് വന്ന് സതോ, രജോ, തമോ പാര്ട്ട് അഭിനയിക്കും. ആത്മാവ് തന്നെയാണ് ബാബയെ ഓര്മ്മിക്കുന്നത്. ബാബ വരുക തന്നെ ചെയ്യും. പറയാറുണ്ട് ബ്രഹ്മാവിന്റെ ശരീരത്തിനെ ആധാരമായെടുക്കുന്നു. ഇത് തന്നെയാണ് ഭാഗ്യശാലീ രഥം. ആത്മാവിന് രഥത്തെ ഉപേക്ഷിക്കണം. പറയാറുണ്ട് ഭഗീരഥന് ഗംഗയെ കൊണ്ടുവന്നു. ഇപ്പോള് ഈ കാര്യങ്ങള് സാധ്യമല്ല. ആര്ക്കും മനസ്സിലാകുന്നില്ല നമ്മള് എന്താണ് പറയുന്നത് എന്ന്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം. ഇതാണ് ജ്ഞാനത്തിന്റെ മഴ. ഇതിലൂടെ എന്താണ് ഉണ്ടാകുന്നത്. പതീതത്തില് നിന്നും പാവനമായി മാറുന്നു. ഗംഗയും യമുനയും സത്യയുഗത്തിലും ഉണ്ടായിരിക്കും. പറയാറുണ്ട് കൃഷ്ണന് യമുനയുടെ തീരത്ത് കളിച്ചിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള് ഒന്നുമില്ല. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്. അതീവ സമൃദ്ധിയോടെ പാലന അനുഭവിച്ച ആത്മാവാണ്. പുഷ്പമായിരുന്നില്ലേ, പുഷ്പം എത്ര സുന്ദരമാണ്. പുഷ്പത്തിന്റെ സുഗന്ധം സര്വ്വരും സ്വീകരിക്കുന്നു. മുള്ളില് നിന്നും അല്പം പോലും സുഗന്ധം ഉണ്ടാവില്ല. ഇപ്പോള് ഈ ലോകം മുള്ളുകളുടെ കാടാണ്. ബാബ മുള്ക്കാട്ടില് വന്ന് പൂക്കളുടെ തോട്ടം ഉണ്ടാക്കുകയാണ്. അതിനാല് ബാബയെ ബബൂള്നാഥന് എന്നു പറയുന്നു. മുള്ളുകളെ പൂക്കളാക്കി മാറ്റുന്നു അതിനാല് മഹിമയും പാടാറുണ്ട് മുള്ളുകളെ പൂക്കളാക്കി മാറ്റുന്ന ബാബ. ഇങ്ങനെയുള്ള ബാബയോട് കുട്ടികള്ക്ക് എത്ര സ്നേഹം ഉണ്ടാവണം? ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി നിങ്ങള് പരിധിയില്ലാത്ത അച്ഛന്റേതായി മാറിക്കഴിഞ്ഞു. ഇപ്പോള് നിങ്ങളുടെ സംബന്ധം ബാബയുമായിട്ടാണ്. ലൗകീകവുമായല്ല. പാരലൗകീക അച്ഛനെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് പാവനമായി മാറുകയാണ്. ആത്മാവ് മനസ്സിലാക്കുന്നുണ്ട് അത് എന്റെ ലൗകീക അച്ഛനും, ഇത് എന്റെ അലൗകീക അച്ഛനുമാണ്. അലൗകീക അച്ഛനെയും ലൗകീക അച്ഛനെയും ഭക്തിമാര്ഗ്ഗത്തിലും ആത്മാവ് മനസ്സിലാക്കുന്നുണ്ട്. അത് എന്റെ ലൗകീക അച്ഛനും ഇത് എന്റെ ഗോഡ് ഫാദറുമാണ്. അവിനാശിയായ അച്ഛനെ ഓര്മ്മിക്കുന്നു. ആ അച്ഛന് എപ്പോഴാണ് വന്ന് സ്വര്ഗ്ഗ സ്ഥാപന ചെയ്യുന്നത്? ഇത് ആര്ക്കും അറിയില്ല. ബാബ വരുന്നതുതന്നെ പതീതരെ പാവനമാക്കാനാണ്. തീര്ച്ചയായും വരുന്നത് സംഗമയുഗത്തില് തന്നെയാണ് ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷമാണെന്ന് പറഞ്ഞ് മനുഷ്യരെ ഘോരമായ അന്ധകാരത്തിലാക്കി. പറയാറുണ്ട് ആരാണോ അധികം ഭക്തി ചെയ്തത് അവര്ക്കാണ് ആദ്യം ഭഗവാനെ ലഭിക്കുക, ബാബ ഈ കര്മ്മ രഹസ്യം മനസ്സിലാക്കിത്തരികയാണ്. ഏറ്റവും ആദ്യം നിങ്ങള് തന്നെയാണ് ഭക്തി ചെയ്തത് നിങ്ങള്ക്കുതന്നെയാണ് ആദ്യമാദ്യം ഭഗവാനിലൂടെ ജ്ഞാനം ലഭിക്കുക. പിന്നീട് നിങ്ങള് പുതിയലോകത്തില് രാജ്യം ഭരിക്കും. പരിധിയില്ലാത്ത അച്ഛന് നിങ്ങള്ക്ക് ജഞാനം നല്കിക്കൊണ്ടി രിക്കുകയാണ്. ഇതില് ബുദ്ധിമുട്ടിന്റെ കാര്യം ഒന്നും ഇല്ല. ബാബ പറയുകയാണ് നിങ്ങള് അര കല്പം ബാബയെ ഓര്മ്മിച്ചു. സുഖത്തില് ആരും തന്നെ ഓര്മ്മിക്കുകയില്ല. എപ്പോഴാണോ ദുഃഖിയായി മാറുന്നത് അപ്പോഴാണ് ബാബ വന്ന് സുഖിയാക്കി മാറ്റുന്നത്. ഇപ്പോള് നിങ്ങള് വളരെ വലിയ ആള്ക്കാരായി മാറുകയാണ്. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവരുടെ ബംഗ്ലാവുകള് എത്ര ഒന്നാന്തരമാണ്. മുഴുവന് ഫര്ണിച്ചറുകളും ഒന്നാന്തരമായിരിക്കും. നിങ്ങള് എത്ര വലിയ ദേവതയായാണ് മാറുന്നത്. ദൈവീക ഗുണങ്ങള് ഉള്ള ദേവതകള് സ്വര്ഗ്ഗത്തിന്റെ അധികാരികളായാണ് മാറുന്നത്. അവിടെ നിങ്ങള്ക്കായുള്ള കൊട്ടാരങ്ങള് രത്നങ്ങളും വൈഡൂര്യങ്ങളും പതിച്ചതായിരിക്കും. അവിടെ നിങ്ങളുടെ ഫര്ണ്ണീച്ചര് സ്വര്ണ്ണം കൊണ്ടുണ്ടാക്കിയ ഫസ്റ്റ് ക്ലാസ്സ് ആയിരിക്കും.
ഇത് രുദ്രജ്ഞാന യജ്ഞമാണ്. ശിവനെ രുദ്രന് എന്നും പറയുന്നു. എപ്പോഴാണോ ഭക്തി പൂര്ത്തിയാകുന്നത് അപ്പോള് ഭഗവാന് രുദ്രയജ്ഞം രചിക്കും. സത്യയുഗത്തില് യജ്ഞത്തിന്റേയും ഭക്തിയുടേയും കാര്യമേയില്ല. ഈ സമയത്താണ് ബാബ ഈ അവിനാശീ രുദ്രജ്ഞാന യജ്ഞം രചിക്കുന്നത്. ഇതിനെക്കുറിച്ച് പിന്നീട് മഹിമ ചെയ്തുവരുന്നു. ഭക്തി സദാ ഉണ്ടായിരിക്കില്ല. ഭക്തിയും ഉണ്ട് ജ്ഞാനവും ഉണ്ട്. ഭക്തി രാത്രിയാണ്. ജ്ഞാനം പകലാണ്. ബാബ വന്നാണ് പകല് രചിക്കുന്നത്. കുട്ടികള്ക്ക് ബാബയോട് എത്ര സ്നേഹം ഉണ്ടാവണം. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരികളാക്കിയാണ് മാറ്റുന്നത്. ഏറ്റവും പ്രിയപ്പെട്ടത് ബാബയല്ലേ-ഇത്രത്തോളം പ്രിയപ്പെട്ട ഒരു വസ്തു ലോകത്തിലില്ല. പകുതി കല്പം ഓര്മിച്ചു. ബാബാ വരൂ, ഞങ്ങളുടെ ദുഃഖത്തെ ഇല്ലാതാക്കൂ…ഇപ്പോള് ബാബ വന്നിരിക്കുകയാണ്. കുട്ടികള്ക്ക് മനസ്സിലാക്കിതരുന്നു-കുട്ടികളേ നിങ്ങള്ക്ക് നിങ്ങളുടെ ഗൃഹസ്ഥവ്യവഹാരത്തില് ഇരിക്കുക തന്നെ വേണം. ഇവിടെ ബാബയ്ക്കൊപ്പം ഏതുവരെ ഇരിക്കുന്നുവോ ഒപ്പം പരമധാമിലും ഇരിക്കും. ഇവിടെ ഇരിക്കാന് സാധിക്കില്ല. ഇവിടെ ജ്ഞാനം പഠിക്കുക തന്നെ വേണം. ജ്ഞാനം എടുക്കുന്നവര് കുറവാണ്. ലൗഡ് സ്പീക്കറില് പഠിപ്പിക്കാന് സാധിക്കുമോ? ടീച്ചര് എങ്ങനെ ചോദ്യം ചോദിക്കും? ലൗഡ് സ്പീക്കറില് എങ്ങനെ പ്രതികരിക്കും? അതിനാല് കുറച്ചു കുട്ടികളാണ് പഠിക്കുക. ജ്ഞാനം ധാരാളം ഉണ്ട്. പിന്നീട് പരീക്ഷയും ഉണ്ടാകും. റിസള്ട്ടും വരും. ഇവിടെ ഒരേ ഒരു ബാബയാണ് പഠിപ്പിക്കുന്നത്. ഇതും മനസ്സിലാക്കണം-രണ്ടച്ഛന്മാരുണ്ട്. ഒന്ന് ലൗകിക അച്ഛന്, രണ്ടാമത്തേത് പാരലൗകിക അച്ഛന്. ദുഃഖത്തില് പാരലൗകിക അച്ഛനെയാണ് ഓര്മിക്കുക. ഇപ്പോള് ആ അച്ഛനാണ് വന്നിരിക്കുന്നത്. മഹാഭാരതയുദ്ധം മുന്നിലാണ്. പറയാറുണ്ട് മഹാഭാരതയുദ്ധത്തില് കൃഷ്ണന് വന്നു. ഇത് ഒരിക്കലും സംഭവിക്കില്ല. പാവങ്ങളെല്ലാവരും ആശയക്കുഴപ്പത്തിലാണ്. പിന്നീട് കൃഷ്ണാ കൃഷ്ണാ എന്നു പറയുന്നു. ഇപ്പോള് ഏറ്റവും പ്രിയപ്പെട്ടത് ശിവനും ആണ്, കൃഷ്ണനും ആണ്. എന്നാല് ശിവബാബ നിരാകാരനാണ്, കൃഷ്ണന് സാകാരിയാണ്. നിരാകാരനായ ബാബ സര്വ്വാത്മാക്കളുടെയും അച്ഛനാണ്. രണ്ടുപേരും ഏറ്റവും പ്രിയപ്പെട്ടവര് തന്നെയാണ്. കൃഷ്ണന് വിശ്വത്തിന്റെ അധികാരിയല്ലേ. ഇപ്പോള് നിങ്ങള് നിര്ണ്ണയിക്കൂ-ഏറ്റവും പ്രിയപ്പെട്ടത് ആരാണ്? യോഗ്യതയുള്ളവരാക്കി മാറ്റുന്നത് ശിവബാബയല്ലേ. കൃഷ്ണന് എന്താണ് ചെയ്യുന്നത്. ബാബ തന്നെയാണ് കൃഷ്ണനെ അധികാരിയാക്കി മാറ്റിയത്. അതിനാല് മഹിമയും അധികം ബാബയ്ക്കാണുള്ളത്. ബാബ മനസ്സിലാക്കിത്തരുകയാണ്-നിങ്ങള് എല്ലാവരും പാര്വതിമാരാണ്. ഇവിടെ അമരനാഥനായ ശിവന് നിങ്ങള്ക്ക് കഥ കേള്പ്പിക്കുകയാണ്. നിങ്ങള് എല്ലാവരും അര്ജ്ജുനന്മാരാണ്. നിങ്ങളെല്ലാവരും ദ്രൗപദിമാരുമാണ്. ഈ വികാരി ലോകം രാവണരാജ്യമാണ്. അവിടെ നിര്വികാരി ലോകമാണ്. വികാരത്തിന്റെ കാര്യമില്ല. നിരാകാരനായ അച്ഛന് വികാരി ലോകം രചിക്കുമോ. വികാരിലോകം ദുഃഖമാണ്. സന്യാസിമാരുടെത് ഹഠയോഗമാണ്. നിവൃത്തി മാര്ഗം. ആത്മാവ് ശരീരത്തില് നിന്ന് വേറിടുന്നതുവരെ കര്മം ചെയ്യണം. ഗര്ഭജയിലില് തന്നെ കര്മത്തിന്റെ കണക്ക് തുടങ്ങുകയാണ്. അല്ലാതെ കര്മസന്യാസം എന്നു പറയുന്നത് തെറ്റാണ്. ഹഠയോഗങ്ങളൊക്കെ പഠിക്കുന്നു. ഗുഹകളില് പോയിരിക്കുന്നു. അഗ്നിയിലൂടെ നടക്കുന്നു. ഇപ്രകാരം സിദ്ധികളും അനേകതരത്തിലുണ്ട്. മാന്ത്രികനിദ്യയിലൂടെ പല സാധനങ്ങളും പുറത്തെടുക്കും. ബാബയേയും ഇന്ദ്രജാലക്കാരന്, രത്നവ്യാപാരി, കച്ചവടക്കാരന് എന്നൊക്കെ പറയാറുണ്ട്. മറ്റുള്ളവര്ക്ക് ഗതിയും സത്ഗതിയും നല്കാന് സാധിക്കില്ല. ഒരേ ഒരു സത്യമായ സദ്ഗുരു വന്നിട്ടാണ് സര്വ്വര്ക്കും സത്ഗതി നല്കുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഏറ്റവും പ്രിയപ്പെട്ട ഒരേ ഒരു ബാബയാണ് മുള്ളുകളെ പൂക്കളാക്കി മാറ്റുന്നത്. അതിനാല് വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. സുഗന്ധമുള്ള പവിത്ര പുഷ്പമായി മാറി സര്വ്വര്ക്കും സുഖം നല്കണം
2. ഈ ജ്ഞാനം വരുമാനമാര്ഗമാണ്. ഇതിലൂടെ നിങ്ങള് 21 ജന്മത്തേക്ക് ഉയര്ന്ന ദേവതകളായി മാറുന്നു. അതിനാല് നല്ല രീതിയില് പഠിക്കണം, പഠിപ്പിക്കണം. ആത്മാഭിമാനിയായി മാറണം.
വരദാനം:-
ഏത് കാര്യം ചെയ്യുമ്പോഴും ബാപ്ദാദയെ തന്റെ കൂട്ടുകാരനാക്കൂ എങ്കില് ഡബിള് ഫോഴ്സിലൂടെ കാര്യങ്ങള് നടക്കും മാത്രമല്ല ഓര്മ്മയും വളരെ സഹജമായിരിക്കും, എന്തുകൊണ്ടെന്നാല് ആരാണോ സദാ കൂടെയിരിക്കുന്നത് അവരുടെ ഓര്മ്മ സ്വതവേ വന്നുകൊണ്ടിരിക്കും. അതിനാല് അങ്ങനെയുള്ള കൂട്ടുകാരനായിരിക്കുന്നതിലൂടെ അഥവാ ബുദ്ധി മുഖേന നിരന്തരം സത്യവുമായുള്ള കൂട്ടുകെട്ടിലൂടെ സഹജയോഗിയായി മാറും. മാത്രമല്ല പവര്ഫുള് കൂട്ടുകെട്ടുള്ളത് കാരണം ഏതൊരു കര്ത്തവ്യത്തിലും താങ്കള്ക്ക് ഡബിള് ഫോഴ്സ് ഉണ്ടായിരിക്കും, അതിലൂടെ ഓരോ കാര്യത്തിലും സഫലതയുടെ അനുഭൂതിയുണ്ടാകും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!