05 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
4 November 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, വിചാര സാഗര മഥനം ചെയ്ത് സേവനത്തിനുള്ള ഭിന്ന-ഭിന്ന യുക്തികള് കണ്ടെത്തൂ, അതിലൂടെ എല്ലാവര്ക്കും ബാബയുടെ പരിചയം ലഭിക്കട്ടെ.
ചോദ്യം: -
ബാബ ഓരോ കുട്ടിക്കും ഉയര്ന്ന ഭാഗ്യം ഉണ്ടാക്കുന്നതിനുള്ള ഏതൊരു യുക്തിയാണ് പറഞ്ഞ് തരുന്നത്?
ഉത്തരം:-
തന്റെ ഉയര്ന്ന ഭാഗ്യം ഉണ്ടാക്കുന്നതിന് വേണ്ടി ഉള്ളില് നിന്ന് എല്ലാ മോശമായ ശീലങ്ങളേയും ഒഴിവാക്കൂ. കള്ളം പറയുക, ദേഷ്യപ്പെടുക ഇതല്ലാം വളരെ മോശമായ ശീലങ്ങളാണ്. സേവനത്തിനുള്ള താത്പര്യം കാണിയ്ക്കൂ. ബാബ നിരഹങ്കാരിയായി സേവനം ചെയ്യുന്നത് പോലെ എത്ര സാധിക്കുമോ മറ്റുള്ളവരുടെ മംഗളാര്ത്ഥം ആത്മീയ സേവനത്തില് മുഴുകിയിരിക്കൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
മരിക്കുന്നതും നിന് വഴിയില് . .
ഓം ശാന്തി. മധുര-മധുരമായ കുട്ടികള് ഏറ്റവും ആദ്യം മനസ്സിലാക്കേണ്ട പോയന്റ് ബാബ ആരാണ് എന്നതാണ്! നമ്മള് പരിധിയില്ലാത്ത ബാബയുടെ സന്താനങ്ങളാണെന്ന നിശ്ചയം എപ്പോഴാണോ ഉണ്ടാകുന്നത് അപ്പോഴാണ് കുട്ടികള്ക്ക് അതീന്ദ്രിയ സുഖം അനുഭവമാകുന്നത്. കേവലം ഈ ഒരു കാര്യത്തിലൂടെ തന്നെ സന്തോഷത്തിന്റെ രസം ഉയരുന്നു. ഇതാണ് സ്ഥായിയായ സുഖത്തിനുള്ള പോയന്റ്. നിങ്ങള്ക്കറിയാം നമ്മള് സ്വയം ബ്രഹ്മാകുമാരനും കുമാരിയുമെന്നാണ് വിളിക്കപ്പെടുന്നത്. ഇത് പുതിയ രചനയാണ്. അതുകൊണ്ട് ആദ്യം എല്ലാവര്ക്കും ഇത് നമ്മുടെ പിതാവാണെന്ന നിശ്ചയമുണ്ടായിരിക്കണം. ബാബയ്ക്ക് താഴെയായി പിന്നീട് വിഷ്ണുവിന്റെ ചിത്രമുണ്ട് (ത്രിമൂര്ത്തിയുടെ ചിത്രം) ബാബയില് നിന്ന് വിഷ്ണുപുരിയുടെ സമ്പത്ത് ലഭിക്കുന്നുവെങ്കില് എത്ര സന്തോഷമുണ്ടായിരിക്കണം. ഈ നിശ്ചയം ചെയ്യിച്ചതിന് ശേഷം പിന്നീട് എഴുതിക്കണം. വിഷ്ണുവിന്റെ അര്ത്ഥമായി വൈഷ്ണവരെന്നും പറയാറുണ്ട്. ഈ ദേവീ-ദേവതകള് നിര്വ്വികാരികളായിരുന്നുവെന്ന് ഭാരതവാസിക്ക് നന്നായി അറിയാം. സ്വര്ഗ്ഗത്തില് ഇവരുടെ പവിത്ര പ്രവര്ത്തീ മാര്ഗ്ഗമായിരുന്നു. മഹിമ പാടാറുണ്ട് അങ്ങ് സമ്പൂര്ണ്ണ നിര്വ്വികാരിയാണ്, ഞങ്ങള് വികാരികളാണ്. കലിയുഗത്തില് സമ്പൂര്ണ്ണ വികാരികളാണ്. വികാരിയെയാണ് പതിതനും ഭ്രഷ്ടാചാരിയുമെന്ന് പറയുന്നത്. ക്രോധിയെ പതിതനും ഭ്രഷ്ടാചാരിയുമെന്ന് പറയില്ല. ക്രോധം സന്യാസിമാരിലുമുണ്ട്. അതുകൊണ്ട് ഏറ്റവും ആദ്യം ബാബയുടെ പരിചയം നല്കണം. ഉയര്ന്നതിലും ഉയര്ന്ന ബാബ എപ്പോഴാണോ ഭാരതത്തില് വരുന്നത് അപ്പോള് ഈ മഹാഭാരത യുദ്ധവും തീര്ച്ചയായും ഉണ്ടാകുന്നു എന്തുകൊണ്ടെന്നാല് പരമാത്മാവ് വന്ന് പതിത ലോകത്തില് നിന്ന് പാവന ലോകത്തിലേക്ക് കൊണ്ടുപോകുന്നു. ശരീരങ്ങളുടെ വിനാശം സംഭവിക്കണം. ഈ നിശ്ചയം ഉണ്ടായിരിക്കണം നമ്മളെ പഠിപ്പിക്കുന്നത് ബാബയാണ് എങ്കില് നാം എത്രത്തോളം റെഗുലറായിരിക്കണം. ഇവിടെ ഹോസ്റ്റലില്ല. ഹോസ്റ്റല് ഉണ്ടാക്കുകയാണെങ്കില് പിന്നീട് വളരെയധികം കെട്ടിടങ്ങള് വേണ്ടി വരും. 7 ദിവസത്തേക്കും, 4 ദിവസത്തേക്കും പോലും വരുമ്പോള് വളരെ കെട്ടിടങ്ങള് വേണ്ടിവരും. ബാബ പറയുന്നു ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും കേവലം ബാബയെ ഓര്മ്മിക്കൂ. ബാബ തന്നെ പതിത പാവനന് അത്രമാത്രം. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ – ഞാന് ഗ്യാരണ്ടി നല്കുകയാണ് എങ്കില് നിങ്ങളുടെ പാപം ഭസ്മമാകും. നമ്മള് ശിവബാബയുടെ മക്കളാണ്, വീണ്ടും നമ്മള് വിശ്വരാജ്യാധികാരത്തിന് അവകാശിയാകുന്നു ആദ്യം ഈ നിശ്ചയം എഴുതിക്കണം. രാജാവും-റാണിയും എല്ലാവരും വിശ്വത്തിന്റെ അധികാരികളാണ്. മേളകളിലും പ്രദര്ശിനികളിലുമെല്ലാം ആരെല്ലാമാണോ മനസ്സിലാക്കി കൊടുക്കുന്നത്, അവര്ക്ക് ബാബ നിര്ദ്ദേശം നല്കുകയാണ്-ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് ഒന്നുമാത്രമാണ് ഈ മര്മ്മമായ കാര്യം മനസ്സിലാക്കി കൊടുക്കണം. ആ ഭഗവാനാണ് ജ്ഞാനത്തിന്റെ സാഗരന്, പതിത-പാവനന്. ജ്ഞാനത്തിന്റെ സാഗരനായതുകൊണ്ട് നിര്ദ്ദേശവും ആ ഭഗവാന് തന്നെയാണ് നല്കുക. കൃഷ്ണന് നല്കാന് സാധിക്കില്ല. ശിവബാബയല്ലാതെ മറ്റാരും ഭഗവാനല്ല. ബ്രഹ്മാവും, വിഷ്ണുവും, ശങ്കരനും ദേവതകളാണ്. സ്വര്ഗ്ഗത്തിലുള്ളത് ദൈവീക ഗുണങ്ങളുള്ള മനുഷ്യരാണ്, ഇവിടെ കലിയുഗത്തിലുള്ളത് ആസുരീയ ഗുണങ്ങളുള്ള മനുഷ്യരാണ്. ഇതും അതിന് ശേഷം മനസ്സിലാക്കി കൊടുക്കണം. ഏറ്റവുമാദ്യം ബാബയുടെ പരിചയം നല്കി തിരുത്തണം. വിചാര സാഗര മഥനം ചെയ്ത് ഭിന്ന-ഭിന്ന യുക്തികള് രചിക്കണം എന്നിട്ട് ബാബയോട് പറയുകയും വേണം ബാബാ ഇപ്രകാരത്തിലുള്ള ചോദ്യം ചോദിക്കുന്നുണ്ട്, ഞാന് ഇങ്ങനെയാണ് മനസ്സലാക്കികൊടുത്തത്. പിന്നീട് ബാബയും ഇങ്ങനെയുള്ള പോയന്റുകള് കേള്പ്പിക്കും അത് അവരെ പ്രഭാവിതരാക്കും. ബാബയെ സര്വ്വവ്യാപി അഥവാ മത്സ്യ, കൂര്മ്മമായി അവതരിച്ചെന്നു പറയുക ഇതും നിന്ദയാണ്, അതുകൊണ്ട് ബാബയുടെ പരിചയം നല്കണം. ബാബ തന്നെയാണ് വിശ്വത്തിന്റെ അധികാരിയാക്കുന്നത്. ഈ ലക്ഷ്മീ-നാരായണന് വിശ്വത്തിന്റെ അധികാരികളായിരുന്നു, സതോപ്രധാനമായിരുന്നു. പിന്നീട് പുനര്ജന്മമെടുത്തെടുത്ത് തമോപ്രധാനമായി. പിന്നീട് ബാബ പറയുന്നു, എന്നെ ഓര്മ്മിക്കുകയാണെങ്കില് സതോപ്രധാനമായി മാറും. ഏതു ധര്മ്മത്തിലുള്ളവരാകട്ടെ ബാബയുടെ സന്ദേശം എല്ലാവര്ക്കുമുള്ളതാണ്. ബാബയെ പറയുന്നത് ഗോഡ് ഫാദര്, ലിബറേറ്റര് എന്നാണ്. മുക്തമാക്കുന്നതിന് വേണ്ടി തീര്ച്ചയായും പതിത ലോകത്തിലേക്ക് വരും. കലിയുഗ അന്ത്യത്തില് മുഴുവന് ലോകവും തന്നെ തമോപ്രധാനമാണ്, എപ്പോള് സതോപ്രധാനമാകുന്നോ അപ്പോഴാണ് പുതിയ ലോകത്തിലേക്ക് പോകാന് സാധിക്കുന്നത്. ബാക്കി ആരാണോ അവിടെ വരാത്തത് അവര് ശാന്തിധാമത്തില് കഴിയുന്നു. ഇത് ബുദ്ധിയില് വ്യക്തമാക്കി കൊടുക്കണം, അതിലൂടെ മനസ്സിലാക്കണം നമുക്ക് ബാബയെ ഓര്മ്മിക്കണം. ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. ബാബ വിദേഹിയും, വിചിത്രനുമാണ് മറ്റെല്ലാവര്ക്കും ഭിന്ന-ഭിന്ന ചിത്രങ്ങളുണ്ട്. ആര്ക്കും മനസ്സിലാക്കി കൊടുക്കുന്നതിനുള്ള താത്പര്യം ഉണ്ടായിരിക്കണം. പ്രദര്ശിനികളില് ധാരാളം പേര് വരാറുണ്ട്. സെന്ററുകളില് ഇത്രയും പേര് വരാറില്ല. സേവനത്തില് കഴിയുന്നതിലൂടെ കുട്ടികള്ക്ക് വളെയധികം ഉത്സാഹമുണ്ടായിരിക്കും. ഇവിടെ ബാബയെ എപ്പോഴും മറക്കുന്നു. സേവനത്തില് കഴിയുകയാണെങ്കില് ഓര്മ്മയുടെ യാത്ര മറക്കുകയില്ല. സ്വയവും ഓര്മ്മിക്കും മറ്റുള്ളവരെയും ഓര്മ്മിപ്പിക്കും. നിങ്ങള് കുട്ടികള് പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് രാജ്യം തീര്ച്ചയായും നേടുമെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഈ ഓര്മ്മ നിലനില്ക്കുകയാണെങ്കില് പോലും സന്തോഷമുണ്ടായിരിക്കും. മറക്കുന്നതിലൂടെയാണ് പരിഭ്രാന്തരാകുന്നത്. ബാബയ്ക്ക് എഴുതണം ബാബാ ഞങ്ങള് അതീന്ദ്രിയ സുഖത്തിലാണ്. കുറച്ച് സമയത്തിനുള്ളില് ഞങ്ങള് സുഖധാമത്തിലേക്ക് പോകും. 63 ജന്മം ഞങ്ങള് വളരെ രോഗികളായിരുന്നു. മരുന്നുകളൊന്നും ലഭിക്കാതെ വ്രണമായി. രക്ഷയൊന്നും ലഭിച്ചില്ല, രോഗമങ്ങനെ ഉള്ളിന്റെ ഉള്ളിലേക്ക് പടര്ന്നു. ഇത് അങ്ങനെയുള്ള രോഗമാണ് അത് അവിനാശി സര്ജനില്ലാതെ ഒരിക്കലും മാറില്ല. ഇപ്പോള് എല്ലാവരുടെ രോഗവും മാറാനുള്ള സമയമാണ്. പവിത്രമായി മുക്തിധാമത്തലേക്ക് പോകും. ചിലര് പറയാറുണ്ട് മുക്തിയില് ഇരിക്കുന്നതാണ് നല്ലത്, പാര്ട്ടേ വേണ്ട. നാടകത്തില് ആരെങ്കിലും അഥവാ ചെറിയ പാര്ട്ടാണ് അഭിനയിക്കുന്നതെങ്കില് അവരെ ഹീറോ-ഹീറോയിന് അഥവാ ഉയര്ന്ന അഭിനേതാവെന്ന് പറയില്ല. ബാബ പറയുന്നു എത്ര സാധിക്കുമോ ബാബയെ ഓര്മ്മിക്കൂ എങ്കില് ഉറച്ചവരാകും. ഓര്മ്മ മറക്കരുത്. ഒരു ബാബയാണ് മുഖ്യം. ബാക്കി ഇതെല്ലാം മനസ്സിലാക്കി കൊടുക്കുന്നതിനുള്ള ചെറിയ ചെറിയ ചിത്രങ്ങളാണ്, ഇതിലൂടെ തെളിയിക്കണം ശിവനും-ശങ്കരനും ഒന്നല്ല. സൂക്ഷ്മവതനത്തില് ഒരു സംഭവവും നടക്കുന്നില്ല. ഇപ്പോള് നിങ്ങള്ക്കറിയാം അതെല്ലാം ഭക്തി മാര്ഗ്ഗമാണ്, ജ്ഞാനം നല്കുന്നത് ഒരേഒരു ബാബയാണ്. അത് നല്കുന്നത് സംഗമത്തിലാണ്, ഇത് പക്കയാക്കൂ. ഭാരതവാസികള്ക്ക് കല്പ-കല്പം സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുക തന്നെ ചെയ്യുന്നുണ്ട്. അയ്യായിരം വര്ഷത്തിന്റെ കാര്യമാണ്. അവര് പിന്നീട് ലക്ഷം വര്ഷങ്ങളെന്ന് പറയുന്നു. അവര് പറയുന്നു കലിയുഗം മാത്രം ലക്ഷക്കണക്കിന് വര്ഷങ്ങളുണ്ടെന്ന് നമ്മള് പറയുന്നു ഈ മുഴുവന് ചക്രം തന്നെ അയ്യായിരം വര്ഷത്തിന്റേതാണ്. എത്ര വലിയ പൊള്ളത്തരമാണ് പറഞ്ഞിരിക്കുന്നത്. അല്ലയോ പതിത-പാവനാ എന്ന് വിളിക്കുന്നുണ്ട്. കൃഷ്ണനെ പതിത-പാവനനെന്ന് പറയില്ല. ഒരു ധര്മ്മത്തിലുള്ളവരും കൃഷ്ണനെ മുക്തിദാതാവെന്ന് പറയില്ല. അല്ലയോ പതിത-പാവനാ എന്ന് പറഞ്ഞ് വിളിക്കുമ്പോള് ബുദ്ധി മുകളിലേക്ക് പോകുന്നു എന്നിട്ടും മനസ്സിലാക്കുന്നില്ല. മായയുടെ അന്ധകാരം എത്രയാണ്, തെറ്റില് തന്നെ കുടുങ്ങിയിരിക്കുന്നു. പറയുന്നു ശാസ്ത്രം അനാദിയാണ്. എന്നാല് സത്യ ത്രേതായുഗത്തില് ഇത് ഉണ്ടായിരിക്കില്ല. ഈ പഠിത്തം അങ്ങനെയുള്ളതാണ് ഇത് രോഗാവസ്ഥയില് പോലും ക്ലാസ്സിലിരുന്ന് പഠിക്കാന് സാധിക്കും. ഇവിടെ ഒഴിവ് കഴിവ് നടക്കില്ല. പശു വളരെ നല്ലതാണ്, എന്നാല് ചിലത് തൊഴിക്കാറുമുണ്ട്. ഇവിടെയും ആരിലെങ്കിലും ക്രോധമുണ്ടെങ്കില് അഹങ്കാരത്തിന് വശപ്പെട്ട് തൊഴിക്കുകയും ചെയ്യും. ഡിസ്സര്വ്വീസ് ചെയ്യുന്നു. ഒരവഗുണവും ഉണ്ടായിരിക്കരുത്. എന്നാല് കര്മ്മബന്ധനം ഇങ്ങനെയാണ് അത് ഉയര്ന്ന പദവി നേടാന് അനുവദിക്കില്ല. ബാബ ഉയര്ന്ന ഭാഗ്യമുണ്ടാക്കുന്നതിനുള്ള വഴിയാണ് പറഞ്ഞ് തരുന്നത്. എന്നാല് ആരും ഉണ്ടാക്കുന്നില്ലെങ്കില് ബാബ എന്ത് ചെയ്യും, വളരെ വലിയ സമ്പാദ്യമാണ്. സമ്പാദിക്കുന്നതിനുള്ള ലഹരി ഉണ്ടായിരിക്കണം. സമ്പാദിക്കുന്നില്ലെങ്കില് ഫലമെന്തായിരിക്കും! കല്പ-കല്പം ഇതേ അവസ്ഥയാകും. ബാബ എല്ലാവര്ക്കും ജാഗരൂകരാക്കുകയാണ്, ഇന്സല്ട്ട് ചെയ്യുകയല്ല. കുട്ടികളില് ഒരു മോശമായ ശീലവും ഉണ്ടായിരിക്കരുത്. കള്ളം പറയുന്നത് വളരെ മോശമാണ്. യജ്ഞത്തിന്റെ സേവനം വളരെ സന്തോഷത്തോടെ ചെയ്യണം. ബാബയുടെ അടുത്ത് വരികയാണെങ്കില് ബാബ സേവനം ചെയ്യുന്നതിനുള്ള സൂചന നല്കുന്നു. ആരാണോ നിങ്ങളെ പഠിപ്പിക്കുന്നത് അവരുടെ സേവനം തീര്ച്ചയായും ചെയ്യണം. സേവനം ചെയ്യാന് ബാബ പഠിപ്പിക്കുന്നു. നോക്കൂ, ഉയര്ന്നതിലും ഉയര്ന്ന ബാബ പോലും എത്ര സേവനമാണ് ചെയ്യുന്നത്. ഏതെല്ലാം കര്മ്മമാണോ അജ്ഞാനത്തില് പോലും ചെയ്യാതിരുന്നത്, അത് വരെ ചെയ്യേണ്ടി വന്നു. അത്രയും നിരഹങ്കാരിയായി. നിയമ വിരുദ്ധമായി ഒരു കര്മ്മവും ചെയ്യരുത്. എത്ര സാധിക്കുമോ മറ്റുള്ളവരുടെ മംഗളാര്ത്ഥം എല്ലാം തന്റെ കൈകള് കൊണ്ട് തന്നെ ചെയ്യണം. നിസ്സഹായ അവസ്ഥയില് ആരിലൂടെയെങ്കിലും ചെയ്യിക്കുന്നത് വേറെക്കാര്യം. സ്വയത്തെ നിരഹങ്കാരിയും, നിര്മ്മോഹിയുമാക്കണം. ബാബയുടെ ഓര്മ്മയില്ലാതെ ആരുടെയും മംഗളം ഉണ്ടാകില്ല. എത്രത്തോളം ഓര്മ്മിക്കുന്നോ അത്രത്തോളം പാവനമാകും. ഓര്മ്മയില് തന്നെയാണ് വിഘ്നമുണ്ടാകുന്നത്. ജ്ഞാനത്തില് ഇത്രയും വിഘ്നമുണ്ടാകില്ല, ജ്ഞാനത്തിന്റേതായി അനേകം പോയന്റുകളുണ്ട്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സുഗന്ധമുള്ള പുഷ്പമാകും. കുറവാണ് ഓര്മ്മിക്കുന്നതെങ്കില് രത്ന-പ്രഭ മാത്രമായി മാറും. എരിക്കിന് പൂക്കളുമുണ്ട്. അതുകൊണ്ട് സ്വയത്തെ സുഗന്ധമുള്ള പുഷ്പമാക്കണം. ഒരു ദുര്ഗന്ധവും ഉണ്ടായിരിക്കരുത്. ആത്മാവിനെ സുഗന്ധപൂരിതമാക്കണം. ഇത്രയും ചെറിയ ബിന്ദുവില് മുഴുവന് ജ്ഞാനവും നിറഞ്ഞിരിക്കുന്നു, അദ്ഭുതമാണ്. സൃഷ്ടി ഒന്നുമാത്രമാണുള്ളത്, താഴെയോ മുകളിലോ സൃഷ്ടി ഇല്ല. ത്രിമൂര്ത്തിയുടെ അര്ത്ഥവും നിങ്ങള്ക്കറിയാം. അവര് കേവലം ത്രിമൂര്ത്തീ മാര്ഗ്ഗ് എന്ന് പേര് നല്കിയിരിക്കുന്നു. ചിലര് ബ്രഹ്മാവിനെ ത്രിമൂര്ത്തിയെന്ന് പറയുന്നു. ബ്രഹ്മാവിന്റെ ജീവിത കഥ ഒന്നും തന്നെ അറിയില്ല. ശാസ്ത്രങ്ങളിലുള്ളത് ശ്രേഷ്ഠാചാരീ മനുഷ്യരുടെ ജീവിത കഥകളാണ്. ലക്ഷ്മീ-നാരായണന്, രാധാ-കൃഷ്ണന് തുടങ്ങി എല്ലാവരും മനുഷ്യരാണ്. എന്നാല് മറ്റാരുടെയും ജീവിത കഥകളെ ശാസ്ത്രമെന്ന് പറയില്ല. ദേവതകളുടെ ജീവിത കഥയെ ശാസ്ത്രമെന്ന് പറയുന്നു. ബാക്കി ശിവബാബയുടെ ജീവിത കഥ എവിടെ? ബാബ നിരാകാരനാണ്. സ്വയം പറയുന്നു ഞാന് പതിത-പാവനനാണ്, എന്നെ എല്ലാവരും പിതാവെന്ന് പറഞ്ഞ് വിളിക്കുന്നു. ഞാന് വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. ഭാരതം 5000 വര്ഷങ്ങള്ക്ക് മുന്പ് സ്വര്ഗ്ഗമായിരുന്നു. ഇപ്പോള് വീണ്ടുമാകണം. എത്ര എളുപ്പമാണ്. എന്നാല് കല്ലുബുദ്ധി ഇങ്ങനെയാണ് പൂട്ട് തുറക്കുന്നതേയില്ല. ജ്ഞാന യോഗത്തിന്റെ പൂട്ട് ബന്ധിച്ചുതന്നെ കിടക്കുന്നു.
ബാബ പറയുന്നു – വീട്-വീടുകളില് സന്ദേശം നല്കൂ ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്. ആദ്യത്തെ നില മൂലവതനമാണ്, രണ്ടാം നില സൂക്ഷ്മവതനമാണ്, മൂന്നാം നിലയാണ് ഈ സാകാരീ ലോകം. അഥവാ ഈ നിലകളുടെയെങ്കിലും ഓര്മ്മ ഉണ്ടായിരിക്കുകയാണെങ്കില് കുട്ടികള്ക്ക് ആദ്യം ബാബയുടെ ഓര്മ്മ തീര്ച്ചയായും വരും. സേവനത്തിനായി ഓടിനടക്കണം. ബാബ എവിടെയും പോകാന് വിലക്കുന്നില്ല. കല്യാണത്തിന് പൊയ്ക്കോളൂ, തീര്ത്ഥാടനത്തിന് പൊയ്ക്കോളൂ, എന്നാല് സേവനം ചെയ്യുന്നതിനായിരിക്കണം പോകുന്നത്. ഭാഷണം നടത്തൂ – പറയൂ ഒന്നാണ് ആത്മീയ യാത്ര, അടുത്തതാണ് ഭൗതീക യാത്ര. പോയന്റുകള് ധാരാളം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. വാനപ്രസ്ഥികളുടെ സംഗത്തില് പോയി സേവനം ചെയ്യൂ. അവരുടെ കാര്യങ്ങളും കേള്ക്കൂ. അവരെന്താണ് പറയുന്നത്. കയ്യില് സന്ദേശമുണ്ടായിരിക്കണം. മുഖ്യമായ 4-5 കാര്യങ്ങള് എഴുതിയിട്ടുണ്ടായിരിക്കണം – ഈശ്വരന് സര്വ്വവ്യാപിയല്ല, ഗീതയുടെ ഭഗവാന് കൃഷ്ണനല്ല, ഇത് വ്യക്തമായി എഴുതൂ. പഠിപ്പുള്ള ആരെങ്കിലുമുണ്ടെങ്കില് മനസ്സിലാക്കും ഇത് ശരിയാണല്ലോ, ഇതില് വളരെയധികം സമര്ത്ഥത ആവശ്യമാണ്. ബാബ ത്രിമൂര്ത്തിയെക്കുറിച്ചും മനസ്സിലാക്കി തരുന്നു. ഇത് ഇടക്കിടക്ക് പോക്കറ്റില് നിന്നെടുത്ത് നോക്കികൊണ്ടിരിക്കൂ. ആര്ക്കും മനസ്സിലാക്കി കൊടുക്കൂ – ഇത് അച്ഛന്, ഇത് സമ്പത്ത്. വിഷ്ണുവിന്റെ ചിത്രവും നല്ലതാണ്. ട്രെയ്നിലും സേവനം ചെയ്യാന് സാധിക്കും, ബാബയെ ഓര്മ്മിക്കുകയാണെങ്കില് വിശ്വത്തിന്റെ അധികാരിയായി തീരും. ധാരാളം സേവനം ചെയ്യാന് സാധിക്കും. എന്നാല് പലര്ക്കും ബുദ്ധി വരുന്നില്ല. വളരെ പുരുഷാര്ത്ഥം ചെയ്യണം. യുദ്ധത്തിന്റെ മൈതാനത്ത് ഒരിക്കലും ആലസ്യത്തിലിരിക്കരുത്. വളരെ ജാഗ്രത വെയ്ക്കണം. ക്ഷേത്രങ്ങളില് ധാരാളം സേവനം സാധ്യമാണ്. കേവലം ബാബ പറയുന്നു മന്മനാഭവ. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകൂ. മുഖ്യമായ കാര്യം പക്കയാക്കണം. കുട്ടികള്ക്ക് സേവനത്തിന്റെ വളരെയധികം ചിന്ത ഉണ്ടായിരിക്കണം. ത്രിമൂര്ത്തിയുടെ ചിത്രത്തില് മുഴുവന് ജ്ഞാനവും നിറഞ്ഞിരിക്കുന്നുണ്ട്. ഏണിപ്പടിയും നല്ലതാണ്. ഓരോരുത്തരും ധനം സമ്പാദിക്കുന്നതിന,് അവരവരുടെ ഉന്നതി ഉണ്ടാക്കുന്നതിന് ആഗ്രഹിക്കുന്നുണ്ട്. ചെറിയ കുട്ടികളെയും യുക്തികള് പഠിപ്പിക്കൂ, എങ്കില് എല്ലാവരും നന്ദി അറിയിക്കും. ബ്രഹ്മാകുമാരന്മാരും- കുമാരിമാരുടേതും അദ്ഭുതമാണ്, ചെറിയ കുട്ടികള് പോലും സന്യാസിമാര്ക്കും പോലും നല്കാനാകാത്ത എത്ര ജ്ഞാനമാണ് നല്കുന്നത്. ചിലവില്ലാതെ വസ്തു ലഭിക്കുകയാണെങ്കില് മനസ്സിലാക്കും ഇവര് നമ്മുടെ മംഗളത്തിനായാണ് നല്കുന്നത്. പറയൂ, ഇത് സൗജന്യമാണ്. താങ്കള് ശരിക്ക് വായിക്കൂ, ഇതിലൂടെ നിങ്ങളുടെ മംഗളമുണ്ടാക്കൂ. ശിവബാബ ഭോലാ ഭണ്ഢാരിയല്ല. ധാരാളം കുട്ടികളുണ്ട്. ബാബയ്ക്ക് പണത്തിന്റെ എന്താവശ്യമാണുള്ളത്. ട്രെയ്നിലും നിങ്ങള്ക്ക് വളരെയധികം സേവനം ചെയ്യാന് സാധിക്കും. നല്ല വ്യക്തിയെ കാണുകയാണെങ്കില് ഉടനെ തന്നെ മനസ്സിലാക്കി കൊടുത്ത് ചിത്രം നല്കണം. പറയൂ നിങ്ങള് നിങ്ങളുടെ മംഗളവും ചെയ്യൂ ഒപ്പം മറ്റുള്ളവരുടെ മംഗളവും ചെയ്യണം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു കര്മ്മവും നിയമ വിരുദ്ധമായി ചെയ്യരുത്. വളരെ-വളരെ നിരഹങ്കാരിയും, നിര്മ്മോഹിയുമായി കഴിയണം. എത്രത്തോളം സാധിക്കുമോ ഓരോ കാര്യവും തന്റെ കൈകള് കൊണ്ട് തന്നെ ചെയ്യണം. യജ്ഞത്തിന്റെ സേവനം വളരെ സന്തോഷത്തോടെ ചെയ്യണം.
2) പഠിത്തത്തില് ഒരിക്കലും ഒഴിവ് കഴിവ് പറയരുത്. രോഗത്തിലും തീര്ച്ചയായും പഠിക്കണം. ഉത്സാഹത്തില് കഴിയുന്നതിന് വേണ്ടി സേവനത്തിനുള്ള താത്പര്യം വെയ്ക്കണം.
വരദാനം:-
ഭക്തി മാര്ഗ്ഗത്തില് ഗണേശനെ വിഘ്ന വിനാശകനെന്ന് സങ്കല്പ്പിച്ച് പൂജിക്കുന്നു, അതോടൊപ്പം മാസ്റ്റര് നോളേജ്ഫുള് അര്ത്ഥം വിദ്യാപതിയായും മാനിക്കുന്നു. അതിനാല് ഏത് കുട്ടികളാണോ മാസ്റ്റര് നോളേജ്ഫുള് ആകുന്നത് അവര് ഒരിക്കലും വിഘ്നങ്ങളില് തോല്വിയടയുകയില്ല, എന്തുകൊണ്ടെന്നാല് ജ്ഞാനത്തെ ലൈറ്റ്-മൈറ്റ് എന്ന് പറയുന്നു, അതിലൂടെ ലക്ഷ്യത്തിലെത്തിച്ചേരുക സഹജമായി മാറുന്നു. അതേപോലെ ആരാണോ വിഘ്ന വിനാശകര്, ബാബയോടൊപ്പം സദാ കമ്പൈന്റായിരുന്നുകൊണ്ട് ജ്ഞാനത്തെ സ്മരിച്ചുകൊണ്ടിരിക്കുന്നവര്, അവര് ഒരിക്കലും വിഘ്നത്തില് തോല്ക്കുന്നവരായിരിക്കുകയില്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!