05 May 2021 Malayalam Murli Today – Brahma Kumaris

May 4, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ശ്രീമതത്തിലൂടെ നടന്ന് എല്ലാവര്ക്കും സുഖം നല്കൂ, ആസൂരീയ മതത്തിലൂടെ ദുഖം കൊടുത്തു വന്നു, ഇപ്പോള് സുഖം നല്കൂ, സുഖം നേടൂ.

ചോദ്യം: -

ബുദ്ധിവാന്മാരായ കുട്ടികള് ഏത് രഹസ്യം മനസ്സിലാക്കിയതുകാരണമാണ് ഉയര്ന്ന പദവി നേടുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യുന്നത്?

ഉത്തരം:-

അവര് മനസ്സിലാക്കുന്നു ഇത് ദു:ഖത്തിന്റെയും സുഖത്തിന്റെയും, തോല്വിയുടെയും ജയത്തിന്റെയും കളിയാണ്. ഇപ്പോള് പകുതി കല്പം സുഖത്തിന്റെ കളി നടക്കാന് പോവുകയാണ്. അവിടെ യാതൊരു പ്രകാരത്തിലുമുള്ള ദു:ഖം ഉണ്ടായിരിക്കുകയില്ല. ഇപ്പോള് പുതിയ രാജധാനി വരുകയാണ്, അതിന് വേണ്ടി ബാബ തന്റെ പരംധാമം വിട്ട് നമ്മള് കുട്ടികളെ പഠിപ്പിക്കാന് വന്നിരിക്കുകയാണ്, ഇപ്പോള് പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി നേടുക തന്നെ വേണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ലോകം മാറിയാലും നമ്മള് മാറുന്നില്ല…..

ഓം ശാന്തി. മധുര-മധുരമായ കുട്ടികള് അര്ത്ഥം മനസ്സിലാക്കിയോ. ഇവിടെ പ്രതിജ്ഞ ചെയ്യേണ്ടതിന്റെ ആവശ്യമില്ല. ഇതാണെങ്കില് ആത്മാവില് വിവേകമുണ്ടായിരിക്കണം. ആത്മാവ് തമോപ്രധാനമായതു കാരണം തികച്ചും വിവേകമില്ലാത്തവരായിരിക്കുന്നു. കുട്ടികള്ക്കറിയാം – നമ്മള് വളരെ അറിവില്ലാത്തവരായിരുന്നു. ഇപ്പോള് എത്ര വിവേകശാലിയായി മാറിയിരിക്കുന്നു. മറ്റുള്ള സത്സംഗങ്ങളില് ഈ കാര്യങ്ങള് ഉണ്ടായിരിക്കുകയില്ല. അവര് ശാസ്ത്രം, രാമായണം മുതലായവ പഠിക്കുന്നു. ഒരു കാതിലൂടെ കേട്ടു, മറ്റേ കാതിലൂടെ പുറത്ത് പോകുന്നു. ഒരു പ്രാപ്തിയുമില്ല. യജ്ഞം, തപം, ദാനം-പുണ്യം മുതലായവ ഒരുപാട് ചെയ്യുന്നു, ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രാപ്തി ഒന്നും തന്നെയില്ല. ഈ ലോകത്തില് ആര്ക്കും സുഖമില്ല. ഇപ്പോള് ബാബ എല്ലാ അറിവും തരുന്നു. എല്ലാവര്ക്കും സുഖം ശാന്തി നല്കുന്നത് ഒരേയൊരു ബാബ മാത്രമാണ്. മനുഷ്യാരാണെങ്കില് തികച്ചും ഘോരമായ അന്ധകാരത്തിലാണ്. ഭക്തിമാര്ഗ്ഗത്തിലുള്ളവരും ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു – അല്ലയോ ദു:ഖ ഹര്ത്താ, സുഖകര്ത്താ, സദ്ഗതി ദാതാ. നോക്കൂ, ലോകത്തില് എന്താണ് അനുഭവപ്പെടുന്നത്. എല്ലാവരും ദു:ഖം അനുഭവിച്ചുകൊണ്ടിരിക്കുക തന്നെയാണ്. മനുഷ്യരില് ആര്ക്കും ഇതറിയുകയില്ല ബാബ ആരാണ്, ബാബയില് നിന്ന് എന്ത് സമ്പത്താണ് ലഭിക്കുന്നത്? പരിധിയില്ലാത്ത ബാബയെ അറിയുന്നേയില്ല. ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്, ശാന്തിക്ക് വേണ്ടി. ഇപ്പോള് ഇത് ആരാണ് പറഞ്ഞത് മനസ്സിന് ശാന്തി വേണം? ആത്മാവാണ് പറയുന്നത്, ഇതും മനുഷ്യര് അറിയുന്നില്ല. ദേഹാഭിമാനമാണല്ലോ. ഋഷി-മുനി മുതലായവരെല്ലാം ദു:ഖികളാണ്, എല്ലാവരും ശാന്തി ആഗ്രഹിക്കുന്നു. അസുഖം മുതലായവ ഋഷി-മുനിമാര്ക്കും ഉണ്ടാകുന്നു. അപകടം ഉണ്ടാകുന്നു. ലോകത്തില് ദുഖമല്ലാതെ വേറൊന്നും തന്നെയില്ല. ഇപ്പോള് നിങ്ങള് ബുദ്ധിവാനായി മാറിയിരിക്കുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഡ്രാമയ്ക്കുള്ളില് പുതിയ ലോകവും പഴയ ലോകവും, സുഖത്തിന്റെയും ദു:ഖത്തിന്റെയും കളി ഉണ്ടാക്കപ്പെട്ടതാണ്. ബാബ നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറന്നു തന്നിരിക്കുന്നു ബാക്കി എല്ലാ മനുഷ്യരുടെയും ബുദ്ധി ഗോദ്റേജിന്റെ പൂട്ട് കൊണ്ട് പൂട്ടപ്പെട്ടിരിക്കുകയാണ്, തികച്ചും തമോപ്രധാന ബുദ്ധിയാണ്. നിങ്ങള് കുട്ടികള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് അറിയുന്നു. പരിധിയില്ലാത്ത ബാബയെ ലഭിച്ചു, ബാബ നമുക്ക് സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം കേള്പ്പിക്കുന്നു, ഈ കളി എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന്. എപ്പോള് സുഖമുണ്ടാകുന്നുവോ, അപ്പോള് ദുഖത്തിന്റെ പേരുണ്ടായിരിക്കുകയില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് നമ്മള് ബാബയില് നിന്ന് സുഖം-ശാന്തി-സമ്പത്തിന്റെ സമ്പാദ്യം എടുത്തുകൊണ്ടിരിക്കുകയാണ്. സത്യയുഗം മുതല് ത്രേതായുടെ അവസാനം വരെ ഒരു ദു:ഖവുമുണ്ടായിരിക്കുകയില്ല. ഇപ്പോള് നിങ്ങള് പ്രകാശത്തിലാണ്. നിങ്ങള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് – തന്റെ രാജധാനിയില് മറ്റുള്ളവരെക്കാള് ഉയര്ന്ന പദവി നേടാന്. ഇത് പരിധിയില്ലാത്ത സ്ക്കൂളാണ്. പരിധിയില്ലാത്ത ബാബ പഠിപ്പിക്കുകയാണ്. നിങ്ങള്ക്കറിയാം ബാബ നമ്മുടെ അതിസ്നേഹിയായ അച്ഛനാണ്, ആരുടെ മഹിമയാണോ അപരം അപാരം. ആ ഉയര്ന്നതിലും ഉയര്ന്ന ബാബ ശ്രീമതം നല്കുന്നു. ബാക്കി എല്ലാ മനുഷ്യരും പരസ്പരം ദു:ഖം തന്നെയാണ് നല്കുന്നത്. നിങ്ങള്ക്ക് ശ്രീമതത്തിലൂടെ എല്ലാവര്ക്കും സുഖം നല്കണം. ഈ ഡ്രാമയില് നമ്മള് അഭിനേതാക്കളാണ്, ഇതാര്ക്കും അറിയുകയില്ല. നിങ്ങള് കുട്ടികള്ക്കിപ്പോള് മനസ്സിലായി ഈ ഡ്രാമയില് ഭാരതവാസികള്ക്ക് തന്നെയാണ് ആള്റൗണ്ട് പാര്ട്ടുള്ളതെന്ന്. മുമ്പാണെങ്കിലോ നിങ്ങള്ക്ക് ഒന്നും അറിയുമായിരുന്നില്ല. ഇപ്പോഴാണെങ്കിലോ മൂലവതനം മുതല് സൂക്ഷ്മവതനം, സ്ഥൂലവതനം എല്ലാം നിങ്ങള് അറിഞ്ഞു കഴിഞ്ഞു. നിങ്ങള്ക്ക് സത്യമായ ജ്ഞാനമുണ്ട്. പരംപിതാ പരമാത്മാവ് ഇദ്ദേഹത്തിലൂടെ നമ്മേ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ നമുക്ക് ത്രിലോകത്തിന്റെ മുഴുവന് ജ്ഞാനവും നല്കികൊണ്ടിരിക്കുകയാണ്. ഇതാണ് മുള്ളുകളുടെ കാട്. കുട്ടികള്ക്കറിയാം – ഇപ്പോള് നമ്മള് മുള്ളില് നിന്ന് പുഷ്പം അര്ത്ഥം മനുഷ്യനില് നിന്ന് ദേവതയായി മാറുന്നുവെന്ന്. ഇവിടെയാണെങ്കില് ചെറിയവരും വലിയവരും എല്ലാം ദുഖം നല്കുന്നു. ഗര്ഭത്തില് മാതാവിന് കുട്ടി ദു:ഖം നല്കുന്നു. ഇത് വളരെ മോശമായ പഴയ ലോകമാണ്. ഈ സൃഷ്ടി ചക്രത്തെ ആര്ക്കും തന്നെ അറിയുകയില്ല. നമ്മള് എവിടെ നിന്ന് വന്നു, എത്ര ജന്മമെടുത്തു, പിന്നീട് എവിടെയ്ക്ക് പോകണം?…… ഒന്നും തന്നെ അറിയുകയില്ല, പരിധിയില്ലാത്ത ബാബ അര്ത്ഥം എല്ലാ സീതമാരുടെയും ഒരു രാമന് ആ നിരാകാരനാണ്. നിങ്ങള് എല്ലാവരും സീതമാരാണ്. ബാബയാണ് വരന്. ഒരു സാജന്റെ സജനിമാരും, ഭക്തകളുമാണെല്ലാവരും. ഏതെല്ലാം സീതമാരുണ്ടോ, എല്ലാവരും രാവണന്റെ ജയിലിലകപ്പെട്ട് ശോകവാടികയില് വന്നിരിക്കുകയാണ്. മുഴുവന് ലോകത്തിലെയും എല്ലാ മനുഷ്യരും ഒരു ഭഗവാനെയാണ് ഓര്മ്മിക്കുന്നത്. ഭക്തരുടെ രക്ഷകനെന്ന് ഒരു ഭഗവാനെയാണ് പറയുന്നത്. നിങ്ങള് എല്ലാവരും ഇപ്പോള് ബ്രഹ്മാമുഖ വംശാവലീ ബ്രാഹ്മണരാണ്. ബ്രാഹ്മണര്ക്കറിയാം – നമ്മേ ശിവബാബ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബയില് നിന്ന് തീര്ച്ചയായും സമ്പത്ത് ലഭിക്കുന്നു. ശിവബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. സ്വര്ഗ്ഗമെന്ന് പറഞ്ഞോളൂ അഥവാ ദൈവീക രാജധാനിയെന്ന് പറഞ്ഞോളൂ – ഇത് സ്വര്ഗ്ഗത്തിന്റെ രാജധാനിയാണല്ലോ. ലക്ഷ്മീ നാരായണന് സ്വര്ഗ്ഗത്തിന്റെ അധികാരിയാണ്. ഇതും ഇപ്പോള് നിങ്ങള് മനസ്സിലാക്കി. ഇവിടെ എപ്പോള് സത്യയുഗമായിരുന്നുവോ അപ്പോള് ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. ഇപ്പോള് കലിയുഗമാണ്. പാവം മനുഷ്യാരാണെങ്കിലോ ഘോരമായ അന്ധകാരത്തിലായതുകാരണം ഒന്നും തന്നെ അറിയുന്നില്ല ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണെന്ന്. വിനാശം അരികില് നില്ക്കുകയാണ്. നിങ്ങള് എല്ലാ സീതമാരുടെയും സദ്ഗതി ദാതാവ് ഒരു രാമനാണ്. സീതമാരെല്ലാവരും ദുര്ഗതിയിലാണ്, ഇതാരും അറിയുന്നില്ല നമ്മള് ദുര്ഗതിയിലാണെന്ന്. തന്റെ സമ്പന്നതയുടെ ലഹരിയിലാണ്. ഞങ്ങള്ക്ക് ഇത്ര വീടുണ്ട്, ഇത്ര ധനമുണ്ട്, ഇത്ര കൊട്ടാരമുണ്ട്, ദു:ഖത്തിന്റെ ലോകമിപ്പോള് മാറണമെന്ന് ആര്ക്കും തന്നെ അറിയില്ല. മരണം മുന്നില് നില്ക്കുകയാണ്. എല്ലാം മണ്ണില് ലയിച്ചു പോകും. ഈ പഴയ ലോകത്ത് എന്തെല്ലാം കാണുന്നുണ്ടോ, എല്ലാം വിനാശമാകും. വിനാശത്തിന് വേണ്ടിയാണ് മുഴുവന് തയ്യാറെടുപ്പും നടന്നുകൊണ്ടിരിക്കുന്നത്. ഇത് അതേ മഹാഭാരത യുദ്ധമാണ്. അതേ ഗീതയുടെ ഭഗവാനാണ്. പക്ഷെ അച്ഛന്റെ ജീവചരിത്രത്തില് മകന്റെ പേര് വെച്ചിരിക്കുന്നു. ഇപ്പോള് ശിവബാബ നിങ്ങള്ക്ക് രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വലുതിലും വലിയ തെറ്റിതാണ,് ഭഗവാന്റെ പേര് അപ്രത്യക്ഷമാക്കിയിരിക്കുന്നു.

നിങ്ങള് കുട്ടികള്ക്കറിയാം, നമ്മേ ഒരു മനുഷ്യന്, ഋഷി-മുനിമാരൊന്നുമല്ല പഠിപ്പിക്കുന്നത്, ശിവബാബ നമ്മേ പഠിപ്പിക്കുകയാണ്. ശിവബാബ അച്ഛനുമാണ്, ടീച്ചറുമാണ്, സത്ഗുരുവുമാണ്, എല്ലാമാണ്. ഇതാണെങ്കില് മറക്കരുതല്ലോ. ബാബ പറയുന്നു – എല്ലാവരും എന്റെ കുട്ടികളാണ് പക്ഷെ എല്ലാവരെയും പഠിപ്പിക്കുന്നില്ല. ബാബ പറയുന്നു – ഞാന് ഭാരതവാസികളെ വീണ്ടും രാജയോഗം പഠിപ്പിക്കാന് വന്നിരിക്കുകയാണ്. ഭാരതവാസികള് സ്വര്ഗ്ഗവാസിയായിരുന്നു, വജ്രസമാനമായിരുന്നു, ഇപ്പോള് കക്കയ്ക്ക് സമാനമായി മാറിയിരിക്കുന്നു. വീട്ടില് വളരെയധികം അശാന്തിയാണ്. പറയുന്നു – ബാബ എനിക്ക് ക്രോധം വരുന്നു, കുട്ടികളെ അടിക്കേണ്ടി വരുന്നു. ഭയം തോന്നുകയാണ്, നമ്മള് 5 വികാരങ്ങളെ ശിവബാബയ്ക്ക് ദാനം നല്കിയതാണ് പിന്നെ ഞങ്ങള് എന്തുകൊണ്ട് ഇത് ചെയ്യുന്നു? ബാബ മനസ്സിലാക്കി തരുകയാണ് – ഈ സമയം എല്ലാവരെയും 5 വികാരങ്ങളുടെ ഗ്രഹണം പിടിച്ചിരിക്കുകയാണ്. ദേഹാഭിമാനത്തിന്റെ ഭൂതം വരുന്നതോടെ പിന്നീട് എല്ലാ ഭൂതങ്ങളും വരുകയാണ്. ഇപ്പോള് ബാബ പറയുന്നു – ദേഹീ അഭിമാനിയായി മാറൂ. ഇപ്പോള് നിങ്ങള്ക്ക് വിവേകം ലഭിച്ചിരിക്കുകയാണ്. സത്യയുഗത്തിലും നമ്മള് ആത്മാഭിമാനിയായിരുന്നു. മനസ്സിലാക്കുന്നു – ആത്മാവിന്റെ ഈ ശരീരം ഇപ്പോള് പഴയതായിരിക്കുന്നു. ആയുസ്സ് പൂര്ത്തിയായിരിക്കുന്നു അതിനാല് ഇപ്പോള് ഈ ശരീരം ഉപേക്ഷിച്ച് പുതിയതെടുക്കണം.(സര്പ്പത്തിന് സമാനം) സര്പ്പത്തിന്റെ ഒരു തോല് പഴയതാകുമ്പോള് പിന്നീട് വേറൊന്ന് പുതിയത് എടുക്കുന്നു. ഇത് സത്യയുഗത്തെക്കുറിച്ചുള്ള ദൃഷ്ടാന്തമാണ്. അവിടെ നിങ്ങള് ഇതുപോലെ ശരീരം ഉപേക്ഷിക്കുന്നു, ദു:ഖത്തിന്റെ ഒരു കാര്യവുമുണ്ടാവില്ല. ഇവിടെ എത്ര ദു:ഖമാണുണ്ടാകുന്നത്. കരയുക-പീഡിപ്പിക്കുക മുതലായവ ചെയ്യുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം – ഇത് പഴയ തോലാണ്. ഇവിടെ ഒരു പുതിയ തോലും ലഭിക്കുന്നില്ല. ഇത് അവസാന പഴയ ചെരുപ്പാണ്. ഇപ്പോള് നിങ്ങള് അതുകൊണ്ട് കഷ്ടപ്പെടുകയാണ്. അവിടെയാണെങ്കില് സന്തോഷത്തോടുകൂടി ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു. ഈ കാര്യങ്ങളും നിങ്ങള് മനസ്സിലാക്കി. ഇവിടെ എത്ര പുതിയവരാണ് വരുന്നത്, മനസ്സിലാക്കുന്നേയില്ല. രണ്ട്-നാല് ദിവസം ഇവിടെ നിന്ന് മനസ്സിലാക്കി പോകുന്നു പിന്നീട് മറന്നു പോകുന്നു. അതെ, നല്ല രീതിയില് കേട്ടൂ, സന്തോഷമായെങ്കില് പ്രജയില് വരും. പ്രജകളെയും ഒരുപാട് ഉണ്ടാക്കണമല്ലോ. ഇതാണ് ഈശ്വരന്റെ വാതില് അഥവാ വീട് നിങ്ങള് ഈശ്വരന്റെ വീട്ടില്ഇരിക്കുകയാണ്. പരംപിതാവ് തന്റെ പരംധാമം വിട്ട് ഇവിടെ സാധാരണ ശരീരത്തില് വന്നിരിക്കുകയാണ്. അവിടെയാണെങ്കില് ബാബയുടെയടുത്ത് ആത്മാക്കള് ഇരിക്കുന്നു. ഇവിടെ സംഗമത്തില് ബാബ സ്വയം വന്നിരിക്കുകയാണ് – പതിതരെ പാവനമാക്കി മാറ്റാന്. അവരെ ശിവന് നിരാകാരന് എന്ന് തന്നെയാണ് പറയുന്നത്. നിരാകാരനായ ബാബയെ ആത്മാക്കള്, അല്ലയോ ഗോഡ് ഫാദര് എന്ന് പറഞ്ഞ് വിളിക്കുന്നു. മനുഷ്യര് മനസ്സിലാക്കാതെ അല്ലയോ ഗോഡ് ഫാദര് എന്ന് വിളിക്കുന്നു. ഈ ലക്ഷ്മീ നാരായണനെയും യൂറോപ്യന്മാര് ഭഗവാന് ഭഗവതിയെന്ന് പറയുന്നു. ഇവരെ അതുപോലെയാക്കി മാറ്റിയതാരാണ്? ഈ ദേവതകളെ പറയുന്നു അങ്ങ് സര്വ്വ ഗുണ സമ്പന്നനാണ്, 16 കലാ സമ്പൂര്ണ്ണമാണ് പിന്നെ സ്വയം എന്താണ് പറയുന്നത്? ഇതറിയുന്നില്ല ഇവരും മനുഷ്യരാണ്. ഭാരതത്തില് തന്നെയാണ് രാജ്യം ഭരിച്ച് പോയത്. അവരുടെ മുന്നില് പോയി മഹിമ പാടുന്നു. സ്വയം നീചനെന്നും പാപിയെന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. കൃഷ്ണന്റെ ക്ഷേത്രത്തത്തിലും പോയി മഹിമ ചെയ്യും. ശിവന്റെ ഈ മഹിമ ചെയ്യില്ല. ശിവന്റെ മഹിമ വേറെയാണ്. സാധാരണമായി ശിവന്റെയടുത്ത് പോകുന്നു എന്നിട്ട് പറയുന്നു സഞ്ചി നിറച്ചു തരൂ. പിന്നീട് പറയുകയാണ് ശിവന് കഞ്ചാവ് വലിക്കുന്നയാളാണ്, ഉമ്മത്തിന്കായ കഴിക്കുന്നയാളാണ്. അവിടെ കഞ്ചാവും ഉമ്മത്തിന്കായയും എവിടെ നിന്ന് വന്നു? ഒന്നും മനസ്സിലാക്കുന്നില്ല. യാചിച്ചുകൊണ്ടിരിക്കുന്നു – പതിയെ വേണം, ഇത് വേണം……. ദീപാവലിയ്ക്കും ലക്ഷ്മിയെ ആഹ്വാനം ചെയ്യുന്നു. അതാരാണ്, ഇതാര്ക്കും അറിയുകയില്ല. 8-10 കൈകള് ആര്ക്കെങ്കിലും ഉണ്ടാകുമോ? ഈ ചതുര്ഭുജ രൂപം കാണിച്ചിരിക്കുകയാണ് എന്തുകൊണ്ടെന്നാല് പ്രവൃത്തി മാര്ഗ്ഗമാണ്. അവരുടെ പേര് വിഷ്ണുവെന്ന് വെച്ചിരിക്കുന്നു. ലക്ഷ്മീ നാരായണനാണെങ്കില് സത്യയുഗത്തിലാണ്. മനുഷ്യര്ക്ക് ഇതറിയുകയില്ല വിഷ്ണുവിന്റെ രണ്ട് രൂപം, ലക്ഷ്മീ നാരായണനിലൂടെ പാലനയുണ്ടാകുന്നു. ചിത്രങ്ങളില് ലക്ഷ്മിക്ക് 4 കൈകള് നല്കകിയിരിക്കുന്നു. 4 കൈകളുള്ളവര്ക്ക് കുട്ടിയുണ്ടായിയെങ്കില് അവര്ക്കും 4 കൈകള് ഉണ്ടാവണം. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങള്ക്കിപ്പോള് മനസ്സിലായി – ബാബ ഏതുവരെ വരുന്നില്ലയോ അപ്പോള് നമുക്കും ഒന്നും അറിയുമായിരുന്നില്ല. ഇപ്പോള് മുഴുവന് വിശ്വത്തിന്റെ ആദി-മധ്യ-അന്ത്യത്തെ അറിഞ്ഞു. ബാബ വന്ന് പതിത ലോകത്തെ പാവനമാക്കി മാറ്റുന്നു. വിളിക്കുകയും ചെയ്യുന്നു – അല്ലയോ പതിത പാവനാ വരൂ. ഇപ്പോള് പരമാത്മാവെങ്ങനെ വന്നു? എങ്ങനെ വന്ന് പതിതരെ പാവനമാക്കി മാറ്റും? ബാബ പറയുന്നു 5000 വര്ഷങ്ങള്ക്ക് മുമ്പ് ഞാന് ദൈവീക സ്വരാജ്യം ഉണ്ടാക്കിയിരുന്നു പിന്നീട് നിങ്ങള് 84 ജന്മങ്ങളെങ്ങനെയെടുത്തു? ഈ അറിവ് മുമ്പ് നിങ്ങളുടെ ബുദ്ധിയില് ഒട്ടും ഉണ്ടായിരുന്നില്ല. ഈ ബ്രഹ്മാവിനും അറിയുമായിരുന്നില്ല. രാധയുടെയും കൃഷ്ണന്റെയും, ലക്ഷ്മീ നാരായണന്റെയും പൂജ ചെയ്തുകൊണ്ടിരിന്നു. പക്ഷെ ഇതും അറിയില്ല രാധയും കൃഷ്ണനും തന്നെയാണ് സ്വയം വരത്തിന് ശേഷം ലക്ഷ്മീ നാരായണനായി മാറുന്നത് അതിനാല് രാജകുമാരി രാധ, രാജകുമാരന് കൃഷ്ണനെന്ന് പറയപ്പെടുന്നു. സ്വയംവരത്തിന് ശേഷം മഹാരാജാവും മഹാറാണിയുമായി മാറുന്നു. ഇങ്ങനെ ആരാണോ സ്വയം ആയികൊണ്ടിരിക്കുന്നത്, അവര്ക്ക് പോലും അറിയുമായിരുന്നില്ല. കേവലം ചിലര്ക്ക് ദര്ശനം ഉണ്ടാകുന്നു പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല. എന്നിട്ടും ഭക്തരുടെ ഭാവന അല്പകാലത്തേയ്ക്ക് പൂര്ത്തീകരിക്കുന്നതിന് വേണ്ടി ഞാന് സാക്ഷാത്ക്കാരം ചെയ്യിക്കുന്നു. ഇവിടെയാണെങ്കില് ധ്യാനം- ദര്ശനത്തിന്റെ കാര്യമേയില്ല. ബാബയാണെങ്കില് മനസ്സിലാക്കി തരുന്നു – സാക്ഷാത്ക്കാരത്തില് മായ പ്രവേശിക്കുകയാണെങ്കില് നിങ്ങള് പദഭ്രഷ്ടരാകും. അനേകര് വന്ന് പറയുന്നു – ഞങ്ങള്ക്ക് ശിവബാബയുടെ സാക്ഷാത്ക്കാരമുണ്ടായി. നിങ്ങള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് – മിന്നാമിനുങ്ങ് എത്ര ചെറുതാണ്, കണ്ണ് കൊണ്ട് കാണാന് പറ്റുന്നു. ആത്മാവാണെങ്കില് അതിനേക്കാള് ചെറിയ ബിന്ദുവാണ്. എങ്ങനെയാണോ ആത്മാവ് അതുപോലെ തന്നെയാണ് പരമാത്മാവിന്റെ രൂപവും. സാക്ഷാത്ക്കാരമുണ്ടാകുന്നുവെങ്കില് അതേ ചെറിയ ബിന്ദുവിന്റെയാകും. ഇതാണെങ്കില് ഭ്രുകുടിയുടെ മധ്യത്തിലിരിക്കുന്ന ചെറിയൊരു ബിന്ദുവാണ്. ആത്മാവിന്റെ സാക്ഷാത്ക്കാരമുണ്ടായാലും ഒന്നും മനസ്സിലാകില്ല.

നിങ്ങള് കുട്ടികള്ക്കറിയാം – ഇപ്പോള് നമ്മള് ശിവബാബയുടെ സന്താനങ്ങളാണ്. എല്ലാ ബ്രഹ്മാകുമാരനും ബ്രഹ്മാകുമാരിമാരും ശിവബാബയില് നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ ലക്ഷ്യം തന്നെയിതാണ്. വിദ്യാര്ത്ഥികളാണല്ലോ. നിങ്ങള് പറയുകയാണ് – ബാബയില് നിന്ന് സഹജ രാജയോഗം പഠിക്കാന് വന്നിരിക്കുകയാണ്. ഇതാണ് ലക്ഷ്യം. ഇത് കുട്ടികള് മറക്കരുത്. ഭക്തിമാര്ഗ്ഗത്തില് ഭക്തജനങ്ങള് ദേവതകളുടെ ചിത്രം കൂടെ വെയ്ക്കുന്നു. നിങ്ങള്ക്ക് പിന്നെ ഈ ത്രിമൂര്ത്തിയുടെ ചിത്രം പോക്കറ്റില് വെയ്ക്കണം. ഈ ശിവബാബയിലൂടെ നമ്മള് ഈ ലക്ഷ്മീ നാരായണനായി മാറികൊണ്ടിരിക്കുകയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ശിവബാബയ്ക്ക് വികാരങ്ങളെ ദാനം നല്കിയ ശേഷം ഒരിക്കലും തിരിച്ചെടുക്കരുത്. ദേഹാഭിമാനത്തിന്റെ ഭൂതത്തില് നിന്ന് രക്ഷപ്പെടണം. ഈ ഭൂതത്തിലൂടെ ബാക്കി എല്ലാ ഭൂതങ്ങളും വന്നു ചേരുന്നു അതിനാല് ആത്മാഭിമാനിയായി മാറുന്നതിന്റെ അഭ്യാസം ചെയ്യണം.

2. ധ്യാന സാക്ഷാത്കാരത്തിന്റെ ആശ വെയ്ക്കരുത്. ലക്ഷ്യത്തെ മുന്നില് വെച്ച് പുരുഷാര്ത്ഥം ചെയ്യണം. ശ്രീമതത്തിലൂടെ എല്ലാവര്ക്കും സുഖം നല്കണം.

വരദാനം:-

സാകാരത്തില് സ്വയത്തിന്റെ സ്മൃതിയിലിരിക്കുന്നതിലൂടെ ഏത് കര്മ്മം ചെയ്യുന്നുവോ അത് തന്നെയാണ് ബ്രാഹ്മണ പരിവാരത്തിന്റെ നിയമമായി മാറുക. സ്വയത്തിന്റെ ലഹരിയില് ഇരിക്കുന്നതിനാല് അധികാരത്തോടെ പറയാന് സാധിക്കുമായിരുന്നു, അതായത് അഥവാ സാകാരത്തിലൂടെ ഏതെങ്കിലും തല കീഴായ കര്മ്മം സംഭവിച്ചു പോയാലും അത് നേരെയാക്കും. സ്വയത്തിന്റെ സ്വരൂപത്തിന്റെ സ്മൃതിയില് ഇരിക്കുന്നതിലൂടെ ഒരു കര്മ്മവും തല കീഴായിപ്പോവുക തന്നെയില്ല എന്ന ലഹരിയുണ്ടായിരിക്കും. താങ്കള് കുട്ടികളും സ്വയത്തിന്റെ സ്ഥിതിയില് സ്ഥിതി ചെയ്യുകയാണെങ്കില് എന്ത് സങ്കല്പ്പം രചിക്കുന്നുവോ, എന്ത് വാക്ക് പറയുന്നുവോ, കര്മ്മം ചെയ്യുന്നുവോ അത് തന്നെ നിയമമായി മാറും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top