05 June 2021 Malayalam Murli Today – Brahma Kumaris

05 June 2021 Malayalam Murli Today – Brahma Kumaris

4 June 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ബാബയില് നിന്നും മുഴുവന് സമ്പത്തും നേടുന്നതിനായി ബാബയോട് പൂര്ണ്ണ പ്രീതി വെക്കൂ, നിങ്ങളുടെ പ്രീതി ഒരു ദേഹധാരിയോടുമായിരിക്കരുത്.

ചോദ്യം: -

ദൈവീക സമ്പ്രദായത്തിലുള്ളവരുടെ മുന്നില് ഏതൊരു വാക്കുകളാണ് കറങ്ങിക്കൊണ്ടേയിരിക്കുക?

ഉത്തരം:-

ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് വികര്മ്മങ്ങള് വിനാശമാകുന്നത്, ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നതെന്ന് നിങ്ങള് പറഞ്ഞു കൊടുക്കുമ്പോള്, ദൈവീക സമ്പ്രദായത്തിലുളളവരുടെ മുന്നില് ഈ വാക്കുകള് കറങ്ങിക്കൊണ്ടേയിരിക്കുന്നു. അവരുടെ ബുദ്ധിയിലുണ്ടാകും നമുക്ക് ദേവതയായി മാറണം അതിനാല് നമ്മുടെ ഭക്ഷണരീതി ശുദ്ധമായിരിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാനാഥനെപ്പോലെ വിചിത്രനായി മറ്റാരും തന്നെയില്ല….

ഓം ശാന്തി. ഭോലാനാഥന്റെ കുട്ടികളാണ് കേള്ക്കുന്നത്. ആരില് നിന്ന്? ഭോലാനാഥനില് നിന്ന്. ഭോലാനാഥനനെന്ന് ശിവനെയാണ് പറയുന്നത്. ഭോലാനാഥന്റെ പേര് തന്നെ ശിവനെന്നാണ്. ഭോലാനാഥന്റെ കുട്ടികള് എന്നാല് ശിവന്റെ കുട്ടുകള്. ആത്മാക്കള് ഈ കാതുകളിലൂടെയാണ് കേള്ക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് ആത്മാഭിമാനിയായി മാറിയിരിക്കുകയാണ്. കുട്ടികള് ടേപില് മുരളി കേള്ക്കുമ്പോഴും മനസ്സിലാക്കണം ശിവബാബ നമുക്ക് തന്റെ പരിചയം നല്കുകയാണ്. നിങ്ങള് പരമപിതാ പരമാത്മാ അഥവാ പരമാത്മാവെന്നു പറയുന്ന ബാബ സര്വ്വാത്മാക്കളുടേയും അച്ഛനാണ്. ബാബയെ സദാ അച്ഛന് എന്നു തന്നെയാണ് പറയുന്നത്. അച്ഛനാണെന്ന് ആരാണ് പറയുന്നത്? ആത്മാവ്. ആത്മാവിന് ഇപ്പോഴാണ് ജ്ഞാനം ലഭിച്ചത്. ഈ ജ്ഞാനം മറ്റൊരു മനുഷ്യനുമില്ല. ആത്മാവിന് രണ്ട് അച്ഛന്മാരുണ്ട്-ഒന്ന് സാകാരം മറ്റൊന്ന് നിരാകാരനും. നിരാകാരനായ ബാബ പരമപിതാവാണ്. ഇങ്ങനെ മറ്റാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഇത് ചോദിക്കാനും സാധിക്കില്ല. ബാബ തന്നെയാണ് ചോദിക്കുന്നത്-പരമപിതാ പരമാത്മാവെന്നും ഗോഡ് ഫാദറെന്നും ആരെയാണ് വിളിക്കുന്നത്? ലൗകീക അച്ഛനെയാണോ അതോ പാരലൗകീക അച്ഛനെയാണോ? ലൗകീക അച്ഛനെ ഗോഡ് ഫാദര് എന്ന് പറയുമോ? ഹിന്ദിയില് പരമപിതാവെന്ന വാക്കുമുണ്ട്. പരമപിതാവ് ഒരു നിരാകരനാണ്. ഈശ്വരന്, പ്രഭൂ അല്ലെങ്കില് ഭഗവാന് എന്ന് പറയുന്നതിലൂടെ അച്ഛനാണെന്ന് തെളിയുന്നില്ല. ഗോഡ് ഫാദര് എന്ന വാക്ക് വളരെ നല്ലതാണ്. ആത്മാവാണ് ഗോഡ് ഫാദര് എന്ന് പറയുന്നത്. ലൗകീക അച്ഛന് ശരീരത്തിന്റെ പിതാവാണ്. നിങ്ങള്ക്കെത്ര അച്ഛന്മാരുണ്ടെന്ന് ചോദിക്കാറുണ്ട്. ഒന്ന് ലൗകീകവും മറ്റൊന്ന് പാരലൗകീകവും. ഇതില് ഉയര്ന്നതാരാണ്? തീര്ച്ചയായും പാരലൗകീക അച്ഛനെന്ന് പറയും. എല്ലാ പതിതരേയും പാവനമാക്കി മാറ്റുന്നു എന്നാണ് പാരലൗകീക അച്ഛന്റെ മഹിമ. ഇതും ഇപ്പോള് നിങ്ങളാണ് മനസ്സിലാക്കുന്നത്. ലോകത്തില് ആര്ക്കും ഇതറിയില്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്-നിങ്ങള്ക്ക് പാരലൗകീക അച്ഛനോടാണ് പ്രീതിയുള്ളത്. മറ്റുള്ള മനുഷ്യരുടെയെല്ലാം വിനാശകാലെ വിപരീത ബുദ്ധിയാണ്. ഇപ്പോള് വിനാശത്തിന്റെ സമയമാണ്. ഇപ്പോള് കല്പം മുമ്പത്തേതു പോലെയുള്ള മഹാഭാരത യുദ്ധമാണ് നടക്കാന് പോകുന്നത്. വിമാനവും, മിസൈലുകളുമെല്ലാം എല്ലാവര്ക്കും വിതരണം ചെയ്യുന്നുണ്ട്. എല്ലാവര്ക്കും കൊടുത്തു കൊണ്ടിരിക്കുന്നു. പൈസയും ആര്ക്ക് എത്ര വേണമോ അത്രയും കൊടുക്കുന്നു. കടമായിട്ടു പോലും കൊടുക്കുന്നുണ്ട്. അതിനാല് വിമാനവും വെടിയുണ്ടകളുമെല്ലാം വാങ്ങിക്കൊണ്ടേയിരിക്കുന്നു. ഇതെല്ലാം വളരെയധികം വിലപിടിപ്പുള്ളതാണ്. വിദേശത്തുള്ളവരാണ് ഇതെല്ലാം ഉണ്ടാക്കിയതിനു ശേഷം പിന്നീട് വില്ക്കുന്നത്. ഭാരതവാസികള് വിമാനമൊന്നും വില്ക്കില്ല. ഇതെല്ലാം വിദേശത്തു നിന്നാണ് വന്നിരിക്കുന്നത്. വാങ്ങിച്ച സാധനങ്ങള് തീര്ച്ചയായും ഉപയോഗിക്കുക തന്നെ ചെയ്യുമല്ലോ. കളയാന് വേണ്ടി വാങ്ങുകയില്ലല്ലോ. യൂറോപ്പില് വസിക്കുന്ന യാദവ സമ്പ്രദായത്തിലുള്ളവര് വിനാശ കാലെ വിപരീത ബുദ്ധിയുള്ളവരാണ്. അവരോടൊപ്പം എല്ലാവരും വന്നു. ഭാരതം അവിനാശീ ഖണ്ഡമാണ് കാരണം അവിനാശിയായ ബാബയുടെ ജന്മസ്ഥാനമാണ്. പഴയ ലോകം ഇല്ലാതാകുമ്പോഴാണ് ബാബ വരുന്നത്. ഒരിക്കലും നാശമില്ലാത്ത സ്ഥലത്താണ് ബാബ വന്ന് ജന്മമെടുക്കുന്നത്. ബാബ വന്നതു കൊണ്ടാണല്ലോ ശിവജയന്തി ആഘോഷിക്കുന്നത്. എന്നാല് മനുഷ്യര്ക്ക് ശിവബാബ എപ്പോഴാണ് വരുന്നതെന്ന് അറിയില്ല. വിനാശത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് വരുന്നത്.

യൂറോപ്പ് വാസികളായ യാദവ സമ്പ്രദായത്തിലുള്ളവര് സത്യയുഗത്തില് ഉണ്ടാകുന്നില്ല എന്ന് ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു. ബൗദ്ധരും ക്രിസ്ത്യാനികളും സത്യയുഗത്തിലുണ്ടാകുന്നില്ല. ബൗദ്ധരും ക്രിസ്ത്യാനികളുമെല്ലാം വിനാശകാലെ വിപരീത ബുദ്ധിയുള്ളവരാണ് കാരണം അവര് പരമാത്മാവാകുന്ന അച്ഛനെ സര്വ്വവ്യാപി എന്ന് പറയുന്നു. നിങ്ങളുടെ വിനാശ കാലെ പ്രീത ബുദ്ധിയാണ്. നിങ്ങളാണ് അച്ഛനെ അറിയുന്നത്. നമ്മള് തന്നെയാണ് 84 ജന്മങ്ങള് എടുത്തതെന്ന് നിങ്ങള് മനസ്സിലാക്കുന്നു. 84 ജന്മങ്ങള് എടുത്തപ്പോഴേക്കും പാപാത്മാവും തമോപ്രധാനവുമായി. ഭാരതവാസികള് തന്നെയാണ് 84 ജന്മങ്ങള് എടുത്തത്. ഇപ്പോള് നാടകം പൂര്ത്തിയായി എല്ലാവര്ക്കും തിരിച്ച് പോകണം. നിങ്ങളെ ബാബ രാജയോഗം പഠിപ്പിക്കുകയാണ്. ഇത് എല്ലാവരുടേയും കണക്കെടുപ്പിന്റെ സമയമാണ് അര്ത്ഥം മരണത്തിന്റെ സമയമാണ്. അപ്പോള് യാദവന്മാര്ക്കും ഈശ്വരനോട് പ്രീതിയില്ല. അതുകൊണ്ടാണ് വിനാശ കാലെ വിപരീത ബുദ്ധി എന്ന് പറയുന്നത്. ഒരു ദേഹധാരിയായ മനുഷ്യരോടും പ്രീതി വെക്കരുത്. ദേഹധാരികളായ മനുഷ്യര് രചനകളാണ്. അവരില് നിന്ന് സമ്പത്ത് ലഭിക്കില്ല. ഒരു സഹോദരന് മറ്റ് സഹോദരനില് നിന്ന് സമ്പത്ത് ലഭിക്കില്ലല്ലോ. ഇത് നല്ല രീതിയില് മനസ്സിലാക്കി തന്നിട്ടുണ്ട്.

നിങ്ങള് മനസ്സിലാക്കുന്നുണ്ട്-മനുഷ്യരുടേത് വിനാശ കാലെ വിപരീത ബുദ്ധിയാണ്. നിങ്ങളുടേത് പ്രീത ബുദ്ധിയാണ്. ഇതിലും തീവ്രമായ പ്രീതിയുളളവര് ബാബയോട് പൂര്ണ്ണ പ്രീതി വെക്കുന്നു. നമ്മള് ബാബയില് നിന്ന് 21 ജന്മത്തേക്കുള്ള സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടുന്നു. ബാബ മാത്രമാണ് സത്യം പറയുന്നത്. മറ്റാരോടും പ്രീതി വെക്കരുത്. പുതിയ കെട്ടിടമുണ്ടാക്കുമ്പോള് പുതിയ കെട്ടിടത്തിനോടായിരിക്കും പ്രീതി. പഴയ കെട്ടിടം ഇടിഞ്ഞു വീഴുമെന്നറിയാം. അപ്പോള് നമ്മളും ഹൃദയത്തില് നിന്നും പഴയ കെട്ടിടത്തില് നിന്നും അകറ്റി നിര്ത്തുന്നു. ബാബ മനസ്സിലാക്കി തരുന്നു- ദിവസന്തോറും അന്തരീക്ഷം മോശമായിക്കൊണ്ടേയിരിക്കും. എത്ര കോലാഹലമാണ് ഉണ്ടാകുന്നതെന്ന് കാണുന്നുണ്ടല്ലോ. അപ്പോള് എല്ലാവരും മനസ്സിലാക്കും, ഈ ലോകം പെട്ടെന്നു തന്നെ നശിക്കും. നമുക്ക് പുതിയ ലോകത്തിലേക്ക് പോകണം. അതിനാല് പുതിയ ലോകത്തെ ഓര്മ്മിക്കണം. പരിധിയില്ലാത്ത ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. മറ്റാരെയും ഓര്മ്മിക്കുന്നതിലൂടെ ഒന്നും ലഭിക്കില്ല. മനുഷ്യര് ഭക്തി മാര്ഗ്ഗത്തില് എത്രയാണ് ഓര്മ്മിക്കുന്നത്. അമ്മയേയും അച്ഛനേയും മിത്ര സംബന്ധികളേയുമെല്ലാം ഓര്മ്മിച്ചു കൊണ്ടു പോലും ദേവീ-ദേവതകളെ എത്രയാണ് ഓര്മ്മിക്കുന്നത്. വെള്ളത്തെ പതിത-പാവനിയാണെന്ന് മനസ്സിലാക്കി ഗംഗാസ്നാനം ചെയ്യുന്നു. അര്ജ്ജുനന് അമ്പെയ്ത ഉടന് തന്നെ ഗംഗ ഉത്ഭവിച്ചു എന്ന് കാണിക്കുന്നുണ്ട്. പലരും ഗംഗാ ജലത്തെ വായില് കൊടുക്കാറുണ്ട്. അല്പം ഗംഗ ജലം ലഭിക്കുന്നതിലൂടെ മുക്തി പ്രാപ്തമാക്കുമെന്ന് മനസ്സിലാക്കുന്നു. ഇവിടെ ജ്ഞാനത്തിന്റെ കാര്യമാണ് എന്ന് ബാബ മനസ്സിലാക്കിതരുന്നു. അല്പമെങ്കിലും ജ്ഞാനം കേള്ക്കുന്നതിലൂടെ നിങ്ങള്ക്ക് അതിന്റെ ഫലം ലഭിക്കുന്നു. ഇവിടെ ജ്ഞാനം കേള്ക്കുന്നതിന്റെ കാര്യമാണ്. അമൃത് കുടിക്കാനുള്ളതല്ല, ജ്ഞാനാമൃതമാണ്. ഭോഗ് ദിവസം അമൃത് കുടിപ്പിക്കുന്നു എന്ന് മനസ്സിലാക്കരുത്. അല്ല, അത് മധുരമായ വെള്ളം മാത്രമാണ്. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. ജ്ഞാനം എന്നാല് ബാബയേയും സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തേയും അറിയുക. സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, 84 ജന്മങ്ങള് ആരാണ് എടുക്കുന്നത്. എല്ലാവര്ക്കും എടുക്കാന് സാധിക്കില്ല. ആദ്യമാദ്യം വരുന്നത് ഭാരതവാസികളാണ്. ഭാരതവാസികളാണ് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നത്. ദേവതകള് തന്നെയാണ് 84 ജന്മങ്ങള് അനുഭവിച്ച് പതിതമാകുന്നത്. ബാബ വന്നാണ് മുള്ളില് നിന്നും പുഷ്പമാക്കി മാറ്റുന്നത്. മനുഷ്യര് ദേഹാഭിമാനത്തില് വന്ന് 5 വികാരങ്ങളില് അകപ്പെട്ടു പോകുന്നു. ഇപ്പോള് രാവണ രാജ്യമാണ്. സത്യയുഗം ദൈവീക രാജ്യമായിരുന്നു. ശിവബാബ തന്നെയാണ് സ്വര്ഗ്ഗപുരി രചിക്കുന്നത്. സൂര്യവംശി ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. ഇപ്പോള് സ്ഥാപന നിര്വ്വഹിച്ചു കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്ക്കറിയാം. നിങ്ങളുടേത് വിനാശ കാലെ പ്രീത ബുദ്ധിയായതു കൊണ്ട് വിജയിയാണ്. മുഴുവന് വിശ്വത്തിലും നിങ്ങളാണ് വിജയം പ്രാപ്തമാക്കുന്നത്. ഇത് നല്ല രീതിയില് ഓര്മ്മയില് വെക്കണം. ഭാരതവാസികളായ നമ്മള് കലിയുഗത്തില് നിന്നും മാറി സ്വര്ഗ്ഗത്തിലേക്ക് പോകും. പഴയ ലോകത്തെ ഉപേക്ഷിക്കണം. വികാരി സംബന്ധങ്ങളെയെല്ലാം ബന്ധനമെന്നാണ് പറയുന്നത്. നിങ്ങള് വികാരി ബന്ധങ്ങളില് നിന്നും നിര്വ്വികാരി സംബന്ധത്തിലേക്കാണ് പോകുന്നത്. അടുത്ത ജന്മത്തില് പിന്നീട് നിങ്ങള് വികാരീ സംബന്ധങ്ങളിലേക്ക് പോകുന്നില്ല. സത്യയുഗത്തില് നിര്വ്വികാരി സംബന്ധമാണ്. ഈ സമയം ആസുരീയ ബന്ധനമാണ്. നമുക്ക് ശിവബാബയോടാണ് പ്രീതിയുള്ളത് എന്ന് ആത്മാവ് പറയുന്നു. നിങ്ങള് ബ്രാഹ്മണര്ക്ക് യഥാര്ത്ഥ രീതിയില് ബാബയെ അറിയുന്നതു കാരണമാണ് പ്രീതിയുള്ളത്. ബാബയേയും സൃഷ്ടി ചക്രത്തേയും അറിഞ്ഞ്, പിന്നീട് നിങ്ങള് എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കുന്നു. മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്തോറും അനേകരുടെ മംഗളം ചെയ്യാന് സാധിക്കും. കൂടുതല് മനസ്സിലാക്കുന്നവരാണ് സമര്ത്ഥശാലികള്. അവര് തന്നെയാണ് ഉയര്ന്ന പദവിയും പ്രാപ്തമാക്കുന്നത്. സേവനം കുറച്ചാല് പദവി കുറയും. മുഴുവന് ലോകവും പതിതമാണ്. പതിതത്തില് നിന്നും പാവനമായി മാറാനുള്ള വഴി എല്ലാവര്ക്കും പറഞ്ഞു കൊടുക്കണം. മറ്റൊരു വഴിയുമില്ല. ഓര്മ്മയിലൂടെയാണ് വികര്മ്മം വിനാശമാകുന്നത്. ദൈവീക സമ്പ്രദായത്തിലുള്ളവരുടെ മുന്നിലാണ് ഈ വാക്കുകള് മുഴങ്ങുന്നത്. ഇത് ശരിയായ കാര്യമാണെന്ന് അവര് മനസ്സിലാക്കും. നമ്മളാണ് വാസ്തവത്തില് ദേവീ-ദേവതകളായി മാറുന്നത്. നമ്മുടെ ഭോജനവും ശുദ്ധമായിരിക്കണം. ഇവിടെ തന്നെ ദൈവീക ഗുണങ്ങള് ധാരണ ചെയ്ത് സര്വ്വഗുണ സമ്പന്നരായി മാറണം. ഇപ്പോള് നമ്മള് സമ്പന്നരായിക്കൊണ്ടിരിക്കുകയാണ്. ലക്ഷ്മീ-നാരായണന്മാര്ക്ക് ഭോഗ് സമര്പ്പിക്കുമ്പോള് സിഗററ്റാണോ ഭോഗായി വെക്കുന്നത്? സിഗററ്റ് വലിക്കുന്നവര്ക്ക് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. ഇത് ദൈവീക വസ്തുവല്ല. സിഗററ്റ് വലിക്കുകയും ഉള്ളി വെളുത്തുള്ളിയെല്ലാം കഴിക്കുകയാണെങ്കില് ഒന്നു കൂടി താഴേക്ക് വീഴും. ഇതെല്ലാം ഉപേക്ഷിക്കുന്നതിലൂടെ അസുഖമുണ്ടാകുമെന്ന് പറയും. ബാബ പറയുന്നു- ശിവബാബയെ ഓര്മ്മിക്കൂ. ഈ ശീലങ്ങളെല്ലാം ഉപേക്ഷിച്ചാല് നിങ്ങള്ക്ക് സത്ഗദി ലഭിക്കും. സിഗറട്ട് വലിക്കുന്നതിന്റെ ശീലം ഒരുപാട് പേരിലുണ്ട്. ദേവതകള്ക്ക് ഒരിക്കലും ഇതൊന്നും ഭോഗ് വെക്കാറില്ല. അതിനാല് നിങ്ങള്ക്ക് ഇവിടെ തന്നെ ദേവതകളെ പോലെയായി മാറണം. നിങ്ങള് അഴുക്ക് വസ്തുക്കള് കഴിച്ചു കൊണ്ടിരുന്നാല് ദുര്ഗന്ധം വന്നു കൊണ്ടേയിരിക്കും. സിഗറട്ടും മദ്യവുമെല്ലാം കഴിക്കുന്നവരില് നിന്ന് ദൂരെ നിന്നു തന്നെ ദുര്ഗന്ധം വരും. നിങ്ങള് കുട്ടികള്ക്ക് ദൈവീക ഗുണങ്ങള് ധാരണ ചെയ്ത് വൈഷ്ണവരായി മാറണം. നിങ്ങളും വിഷ്ണുവിന്റെ സന്താനങ്ങള് അഥവാ ദൈവീക സന്താനങ്ങളായി മാറുന്നു. ഇവിടെ നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്. നിങ്ങളുടേത് സര്വ്വോത്തമമായ ജന്മമാണ്. നിങ്ങളാണ് ദേവതകളെക്കാളും ഉത്തമര്. നിങ്ങള് മറ്റുള്ളവരേയും ഉത്തമരാക്കി മാറ്റുന്നവരാണ്. ഇതാണ് പരിധിയില്ലാത്ത ബാബയുടെ മിഷനറി. ക്രിസ്ത്യന് മിഷനറികളുണ്ടല്ലോ. ഇതിലൂടെ ഒരുപാട് പേരെ ക്രിസ്ത്യന് ധര്മ്മത്തിലേക്ക് മാറ്റുന്നുണ്ട്. ഇത് ഈശ്വരീയ മിഷനറിയാണ്. നിങ്ങള് ശൂദ്രനില് നിന്നും ബ്രാഹ്മണ ധര്മ്മത്തിലേക്ക് മാറിയാണ് ദേവത ധര്മ്മത്തിലേക്ക് മാറുന്നത്. നമ്മള് ശൂദ്രനില് നിന്നും ഇപ്പോള് ബ്രാഹ്മണരായി മാറിയിരിക്കുന്നു. നിങ്ങള് ജീവിച്ചിരിക്കെ മരിച്ചവരാണ് ദേവതകളായി മാറുന്നത്. അവിടെ ഗര്ഭത്തിലൂടെ ജന്മം ലഭിക്കും.

നിങ്ങളെ ധര്മ്മാത്മാവാക്കി മാറ്റാന് ബാബ നിങ്ങള് കുട്ടികളെ ഇപ്പോള് ദത്തെടുത്തിരിക്കുകയാണ്. ബാബ നിങ്ങളെ തന്റേതാക്കി മാറ്റി. ബാബ കുട്ടികളെ പഠിപ്പിക്കുന്നു, ബ്രാഹ്മണരില് നിന്ന് ദേവതയാക്കി മാറ്റുന്നു. ദൈവീക മനുഷ്യര് എത്ര ഉയര്ന്നവരാണ്. അവരില് എല്ലാ ദൈവീക ഗുണങ്ങളുമുണ്ട്. ആത്മാവ് പവിത്രമായി മാറുമ്പോള് ശരീരവും പവിത്രമായതു വേണം. പഴയ ശരീരം നശിക്കണം. പിന്നീട് പുതിയതും സതോപ്രധാനവുമായ ശരീരം വേണം. സത്യയുഗത്തില് 5 തത്വങ്ങളും സതോപ്രധാനമായരിക്കും. ബാബ പറയുന്നു- നിങ്ങള് ശൂദ്ര വര്ണ്ണത്തിലുള്ളവരായിരുന്നു. ഇപ്പോള് ബ്രാഹ്മണ വര്ണ്ണത്തിലുള്ളവരായി മാറി. അതിനു ശേഷം ദേവത വര്ണ്ണത്തിലേക്ക് പോകും. 84 ജന്മങ്ങള് എടുക്കുമല്ലോ. ബ്രാഹ്മണ വര്ണ്ണത്തെ ചിത്രത്തില് കാണിക്കുന്നില്ല. ഇപ്പോള് ബാബ ശൂദ്രനില് നിന്ന് ബ്രാഹ്മണരാക്കി മാറ്റിയാണ് പിന്നീട് ദേവതയാക്കി മാറ്റുന്നത്. ഇപ്പോള് ബ്രാഹ്മണരായ നിങ്ങള് കുടുമികളാണ്. കുട്ടിക്കരണം മറിയുന്ന കളിയുണ്ടല്ലോ. ബ്രാഹ്മണരില് നിന്നും ദേവത, ക്ഷത്രിയരും……..പിന്നീട് വീണ്ടും ബ്രാഹ്മണരായി മാറും. ഇതിനെയാണ് ചക്രമെന്ന് പറയുന്നത്. ഇപ്പോള് നിങ്ങള് ബ്രാഹ്മണ വര്ണ്ണത്തിലാണ്. ഈ ജ്ഞാനം ഇപ്പോഴാണ് ഉള്ളത്. പിന്നീട് പ്രാപ്തി ലഭിക്കും. 21 ജന്മത്തേക്ക് ഈ സമയത്തെ സംഖ്യാക്രമമനുസരിച്ചുളള പുരുഷാര്ത്ഥമനുസരിച്ച് സത്യയുഗത്തില് സുഖികളായിരിക്കും. ചിലര് രാജ്യ കുലത്തിലേക്കും മറ്റു ചിലര് പ്രജയിലേക്കും വരും. രാജ്യകുലത്തില് ഒരുപാട് സുഖമുണ്ട്. പിന്നീട് കലകള് കുറഞ്ഞു പോകുന്നു. നിങ്ങള്ക്കിപ്പോള് 84 ജന്മങ്ങളുടെ ജ്ഞാനം ലഭിച്ചുകഴിഞ്ഞു. സ്മൃതി വന്നു കഴിഞ്ഞു. ബാബ വന്നാണ് മനസ്സിലാക്കി തരുന്നത്-മധുര-മധുരമായ കുട്ടകളെ, ഇപ്പോള് നിങ്ങളുടെ 84 ജന്മങ്ങള് പൂര്ത്തിയായി. ചിലര് 84 ജന്മം, മറ്റുചിലര് 80, 50, 60 ജന്മവും എടുത്തിട്ടുണ്ട്. നിങ്ങള് ഭാരതവാസികളാണ് ഏറ്റവും കൂടുതല് സുഖം അനുഭവിക്കുന്നത്. ഈ ഡ്രാമയില് നിങ്ങളുടെ പേര് പ്രശസ്തമാണ്. നിങ്ങള് ദേവകളെക്കാളും ഉയര്ന്നവരാണ്. നമ്മള് തന്നെയാണ് പൂജ്യരായി മാറുന്നതെന്ന് നിങ്ങള്ക്കറിയാം. സത്യയുഗത്തില് നമ്മള് ആരേയും പൂജിക്കുന്നില്ല, നമ്മളേയും ആരും പൂജിക്കുന്നില്ല. സത്യയുഗത്തില് നമ്മള് പൂജ്യരാണ്. പിന്നീട് കലകള് കുറഞ്ഞു കൊണ്ടേയിരിക്കുന്നു. നമ്മള് പൂജ്യരില് നിന്നും പൂജാരിയായി തല കുനിക്കുന്നു. ദ്വാപരയുഗം മുതലാണ് നമ്മള് പൂജാരിയായി മാറാന് തുടങ്ങുന്നത്. അവസാനം എല്ലാവരും വ്യഭിചാരികളായി മാറുന്നു(സര്വ്വരെയും ഓര്മ്മിക്കുന്നു). ഈ ശരീരം 5 തത്വങ്ങള് കൊണ്ട് നിര്മ്മിച്ചതാണ്. ഈ ശരീരത്തിന്റെ പൂജ ചെയ്യുന്നതിനെയാണ് ഭൂത പൂജയെന്ന് പറയുന്നത്. ഓരോരുത്തരിലും 5 ഭൂതങ്ങളുണ്ട്. ദേഹാഭിമാനത്തിന്റെ ഭൂതം പിന്നീട് കാമം ക്രോധം. ഭൂത സമ്പ്രദായമെന്നോ അല്ലെങ്കില് ആസുരീയ സമ്പ്രദായമെന്നു പറഞ്ഞാലും ഒന്നു തന്നെയാണ്. ബാബ വന്നാണ് ദൈവീക സമ്പ്രദായത്തിലുള്ളവരാക്കി മാറ്റുന്നത്. ബാബ വരുന്നത് ഭൂതങ്ങളില് നിന്ന് മുക്തമാക്കി, യോഗത്തിലൂടെ നമ്മെ ദേവതയാക്കി മാറ്റാനാണ്. പരമപിതാ പരമാത്മാവ് മനുഷ്യനെ ദേവതയാക്കി മാറ്റി എന്ന് ഗുരുനാനാക്കു പോലും മഹിമ പാടിയിട്ടുണ്ട്. ബാബ തന്നെയാണ് പതിതരെ പാവനമാക്കി മാറ്റുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബ്രാഹ്മണനില് നിന്ന് ദേവതയായി മാറുന്നതിനു വേണ്ടി മോശമായ ശീലങ്ങളെയെല്ലാം ഉപേക്ഷിക്കണം. ശൂദ്രന്മാരെ ബ്രാഹ്മണ ധര്മ്മത്തിലേക്ക് പരിവര്ത്തനപ്പെടുത്തി ദേവതയാക്കി മാറ്റുന്ന ഈശ്വരീയ മിഷനറിയുടെ കാര്യത്തില് സഹയോഗിയായി മാറണം.

2. ഈ വിനാശ കാലത്ത് ഒരു ബാബയോട് സത്യമായ പ്രീതി വെക്കണം. പഴയ കെട്ടിടം ഇടിയാന് പോവുകയാണ് അതിനാല് ഈ ലോകത്തില് നിന്ന് ഹൃദയത്തെ അകറ്റി പുതിയതിലേക്ക് വെക്കണം.

വരദാനം:-

ഏതൊരു സ്ഥൂലമായ കാര്യം ചെയ്തുകൊണ്ടും സദാ ഈ സ്മൃതി ഉണ്ടായിരിക്കണം ഞാന് വിശ്വത്തിന്റെ സ്റ്റേജില് വിശ്വ മംഗളത്തിന്റെ സേവനാര്ത്ഥം നിമിത്തമാണ്. എനിക്ക് എന്റെ ശ്രേഷ്ഠ മനസ്സിലൂടെ വിശ്വ പരിവര്ത്തനതത്തനം ചെയ്യുന്നതിന്റെ വളരെ വലിയ ഉത്തരവാദിത്ത്വം ലഭിച്ചിരിക്കുന്നു. ഈ സ്മൃതിയിലൂടെ അശ്രദ്ധ സമാപ്തമാകും സമയവും വ്യര്ത്ഥമായി പോകുന്നതില് നിന്ന് സംരക്ഷിക്കപ്പെടും. ഓരോരോ നിമിഷവും അമൂല്യമാണെന്ന് മനസ്സിലാക്കികൊണ്ട് വിശ്വ മംഗളത്തിന്റെ അഥവാ ജഡ-ചൈതനത്തെ പരിവര്ത്തനം ചെയ്യുന്നതിന്റെ കാര്യത്തില് സഫലമാക്കിക്കൊണ്ടിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top