05 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 4, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടിളെ - നിങ്ങള്ക്കിപ്പോള് പുതിയ ജീവിതം ലഭിച്ചിരിക്കയാണ്, പഴയ ജീവിതം മാറിയിരിക്കുന്നു എന്തുകൊണ്ടെന്നാല് നിങ്ങളിപ്പോള് ഈശ്വരീയ സന്താനമായിരിക്കുന്നു, നിങ്ങളുടെ പ്രീതി ഒരു ബാബയോടാണ്

ചോദ്യം: -

ദേവതയാകുന്ന ബ്രാഹ്മണരുടെ മുഖ്യ അടയാളം എന്തായിരിക്കും?

ഉത്തരം:-

അവര് ബ്രഹ്മാവിന്റെ മുഖവംശാവലീ ബ്രാഹ്മണര് എല്ലാവരും ഏകാഭിപ്രായമുള്ളവരായിരിക്കും. അവരില് ഒരിക്കലും അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കില്ല, ഭിന്നത ഉണ്ടായിരിക്കില്ല. ലൗകികത്തില് ആരെയാണോ ബ്രാഹ്മണരെന്ന് പറയുന്നത് അവരില് അനേക ഭിന്നതകളുണ്ട്. ചിലര് സ്വയത്തെ പുഷ്കരണിയെന്ന് പറയുന്നു, ചിലര് സ്വയം സാരസിദ്ധരെന്ന് പറയുന്നു. നിങ്ങള് ബ്രാഹ്മണര് ഒരു ബാബയുടെ മതത്തിലൂടെ ദേവതയാകുന്നു. ദേവതകളിലും ഒരിക്കലും ഭിന്നത ഉണ്ടായിരിക്കില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

എന്നാണോ നമ്മള് കണ്ടുമുട്ടിയത്. .

ഓം ശാന്തി. എപ്പോഴാണോ ജീവാത്മാക്കളും പരമാത്മാവും അഥവാ കുട്ടികളും അച്ഛനും കണ്ടുമുട്ടുന്നത് അപ്പോള് പുതിയ പ്രീതി ഉണ്ടാകുന്നു എന്തുകൊണ്ടെന്നാല് മറ്റെല്ലാ സംഗങ്ങളില് നിന്നും പ്രീതി വേറിടുന്നു. എങ്ങനെയാണോ കന്യകയ്ക്ക് ആദ്യം അച്ഛന്റെ വീടിനോടായിരിക്കും പ്രീതി, വിവാഹ നിശ്ചയം നടക്കുന്നതിലൂടെ പുതിയ പ്രീതി ആരംഭിക്കുന്നു. കന്യകയ്ക്ക് ഭര്തൃപിതാവിന്റെ വീട് തീര്ത്തും പുതിയതായിരിക്കും. പുതിയ ലോകത്തോടുള്ള പുതിയ പ്രീതി ആരംഭിക്കുമ്പോള് മുഴുവന് പുതിയ കുടുംബത്തോടും പ്രീതി വരുന്നു. ഇപ്പോള് മഹിമയുമുണ്ട് – ആത്മാവും പരമാത്മാവും വളരെക്കാലം വേര്പെട്ടിരുന്നു……. ഈ സുന്ദരമായ മേള പുതിയതാണ്. ഈ വീടും പുതിയതാണ്, സംബന്ധവും പുതിയതാണ്. നിങ്ങള്ക്കറിയാം നമ്മള് ബ്രഹ്മാകുമാരനും കുമാരിമാരുമാണ്. ശൂദ്ര കുമാരനും കുമാരിമാരും ഇപ്പോളില്ല. ബ്രഹ്മാവിനും ബ്രഹ്മാകുമാരനും കുമാരിമാര്ക്കും പരസ്പരം എത്ര സ്നേഹമാണ് എന്തുകൊണ്ടെന്നാല് ഈശ്വരീയ സന്താനങ്ങളായിരിക്കുന്നു. ഈശ്വരന് നിരാകാരനാണ്. ആ ഈശ്വരനോടൊപ്പം സ്നേഹം സാകാരത്തിലല്ലേ വേണ്ടത്. നിരാകാരനെ എങ്ങനെയാണ് സ്നേഹിക്കുക. ആത്മാവ് ശരീരത്തില് നിന്ന് വേറിട്ടാല് സ്നേഹമുണ്ടായിരിക്കില്ല. ആത്മാവും പരമാത്മാവും എപ്പോഴാണോ സാകാരത്തില് കണ്ടുമുട്ടുന്നത് അപ്പോഴാണ് സ്നേഹമുണ്ടാകുന്നത്. നിരാകാര രൂപത്തില് പാടാറുണ്ട് അങ്ങ് മാതാ-പിതാവാണ്… അങ്ങ് വരികയാണെങ്കില് അങ്ങയുടെ കൃപയിലൂടെ ഞങ്ങള്ക്ക് അളവില്ലാത്ത സുഖം ലഭിക്കും. പതിത-പാവനാ വരൂ… പാടാറില്ലേ. ശരിക്കും ഭാരതം ശ്രേഷ്ഠമായിരുന്നപ്പോള് അളവില്ലാത്ത സുഖമുണ്ടായിരുന്നു. അതിന്റെ പേര് തന്നെ സുഖധാമം എന്നായിരുന്നു, ഇതാണ് ദുഃഖധാമം ഇനി എവിടെയാണോ ആത്മാക്കള് വസിക്കുന്നത് അതാണ് ശാന്തിധാമം. അവിടെ ആത്മാക്കള് പവിത്രമാണ്. ഒരു അപവിത്ര ആത്മാവിനും അവിടെ ഇരിക്കാന് സാധിക്കില്ല. നിങ്ങള്ക്ക് ഇപ്പോള് ബാബയെ ലഭിച്ചിരിക്കുന്നു പുതിയ ജീവിതം ലഭിച്ചിരിക്കുന്നു. പഴയ ജീവിതം മാറി ഇപ്പോള് പുതിയ ജീവിതമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ബാബയില് നിന്ന് പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് നമ്മള് നേടിക്കൊണ്ടിരിക്കുന്നു. അളവില്ലാത്ത സുഖം ഭാരതത്തില് തന്നെയാണ് ഉണ്ടാകുന്നത് – സ്വര്ഗ്ഗത്തില്. അളവില്ലാത്ത ശാന്തി ലഭിക്കുന്നത് നിര്വ്വാണധാമത്തിലാണ്, അതാണ് എന്റേയും നിങ്ങളുടെയും വീട്. അപ്പോള് മനസ്സിലാക്കി കൊടുക്കണം നമ്മള് ആത്മാക്കള് ശാന്തിധാമത്തെ നിവാസികളാണ്. ബാബയും അവിടെയാണ് വസിക്കുന്നത്. ബാബ നമ്മളെ പോലെ ജനന-മരണ ചക്രത്തിലേക്ക് വരുന്നില്ല. ബാബയും ആത്മാവ് തന്നെയാണ്, എന്നാല് പരമമായ ആത്മാവാണ്, പരംധാമ നിവാസിയാണ്. നമ്മള് ആത്മാക്കളും പരംധാമ നിവാസിയായ പരമാത്മാവിന്റെ മക്കളായിരുന്നു. വീട് നമ്മുടേതെല്ലാവരുടേതും അതാണ്. വീടും എല്ലാവര്ക്കും ഓര്മ്മയുണ്ട്. ആരെങ്കിലും മരിക്കുകയാണെങ്കില് ഇന്നയാള് നിര്വ്വാണത്തിലേക്ക് പോയെന്ന് പറയുന്നു. അതാണ് ശബ്ദത്തിന് ഉപരിയായ സ്ഥാനം. സൂര്യ ചന്ദ്രന്മാരുടെ താപമവിടെയില്ല, നമ്മള് അവിടുത്തെ നിവാസികളാണ്. ഇപ്പോള് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. എപ്പോഴാണോ ബാബ വരുന്നത് അപ്പോള് പുതിയ കാര്യങ്ങള് വീണ്ടും കേള്പ്പിക്കുന്നു. മനുഷ്യര് ഈ നാടകത്തെ അറിയുകയാണെങ്കില് പറയും – ഞങ്ങള് വെയ്ക്കുന്ന ഓരോ ചുവടും സെക്കന്റ് ബൈ സെക്കന്റ് പുതിയതാണ്. പരിധിയില്ലാത്ത നാടകം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോള് ബാബ വന്ന് പുതിയ കാര്യങ്ങള് കേള്പ്പിക്കുന്നു. നിങ്ങള് കുട്ടികളെ ത്രികാല ദര്ശിയും, ത്രിനേത്രിയുമാക്കിക്കൊണ്ടിരിക്കുന്നു. ബാബ ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണെങ്കില് ത്രിലോകത്തിന്റെയും അധികാരിയല്ലേ എന്തുകൊണ്ടെന്നാല് മൂന്ന് ലോകങ്ങളുടെയും ജ്ഞാനം നല്കുന്നു. നിങ്ങള് മൂന്ന് ലോകത്തിന്റെയും അധികാരിയാകുന്നില്ല. നിങ്ങള് വിശ്വത്തിന്റെ അധികാരി മഹാരാജാ-മഹാറാണിയാകുന്നു. ത്രിലോകീ അര്ത്ഥം മൂന്ന് ലോകങ്ങളെയും അറിയുക. അധികാരിയാകുന്നത് ഇതിലൊരു ലോകം സ്വര്ഗ്ഗത്തിന്റേത് മാത്രമാണ്. അപ്പോള് ഇതെല്ലാം പുതിയ-പുതിയ കാര്യങ്ങളാണ്. ബാബയുടെ കുട്ടികളാകുന്നത് തന്നെ സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടുന്നതിന് വേണ്ടിയാണ്. ഏതൊരാള്ക്കും ഇത് മനസ്സിലാക്കി കൊടുക്കുക വളരെ എളുപ്പമാണ്. ചോദിക്കൂ ഭഗവാനുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണുള്ളത്? ഭഗവാന് മാതാ-പിതാവ് സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. ഭഗവാനെ ഒരിക്കലും നരകം അഥവാ ദുഃഖധാമത്തിന്റെ രചയിതാവെന്ന് പറയില്ല. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപനയാണ് ചെയ്യുന്നത്. തീര്ച്ചയായും പുതിയ ലോകം സ്വര്ഗ്ഗം തന്നെയാണ് രചിക്കുക. പരമാത്മാവ് ആദ്യം ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു, അവരെ രാജയോഗം പഠിപ്പിക്കുന്നു അവര് പിന്നീട് ബ്രാഹ്മണനില് നിന്ന് ദേവതയാകുന്നു. അപ്പോള് ബ്രഹ്മാവിലൂടെ ബ്രാഹ്മണരും പിന്നീട് വിഷ്ണുവിലൂടെ ദൈവീക ധര്മ്മവും ഉണ്ടാകും. ഈ സമയം നിങ്ങള് ബ്രാഹ്മണരായി പിന്നീട് ക്ഷത്രിയരുമാകുന്നു. വിഷ്ണു ധര്മ്മത്തിലേക്ക് പോകുന്നു. ഇപ്പോള് ഈശ്വരീയ ധര്മ്മം അഥവാ ബ്രാഹ്മണ ധര്മ്മത്തിലേക്ക് വന്നിരിക്കുന്നു പിന്നീട് ഭാവിയില് ദൈവീക ധര്മ്മത്തിലേക്ക് പോകും. ബ്രാഹ്മണ ധര്മ്മവും വേണ്ടേ. പ്രജാപിതാ ബ്രഹ്മാവിലൂടെ മുഖവംശാവലീ ബ്രാഹ്മണരെ രചിച്ചു, അവര് മക്കളാണ്. സന്യാസിയും മുഖത്തിലൂടെയാണ് രചിക്കുന്നത്. എന്നാല് അവര് മക്കളെയല്ല രചിക്കുന്നത്, അവര്പിന്ഗാമികളെയാണ് രചിക്കുന്നത്. അതിനെ വംശമെന്ന് പറയില്ല. മുഖത്തിലൂടെ പറയുന്നു നിങ്ങളെന്റെ പിന്ഗാമികളാണ്. വംശമാണെങ്കില് സമ്പത്ത് ലഭിക്കണം. ഈ കാര്യം നിങ്ങള്ക്കറിയാം അതായത് ദിനം-പ്രതിദിനം ബ്രഹ്മാ മുഖവംശാവലിയുടെ വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. ധാരാളം ബി. കെ-കള് ഉണ്ടായിക്കൊണ്ടിരിക്കും. എത്ര ദേവതകള് ഉണ്ടാകണോ, അത്രയും ബ്രാഹ്മണര് തീര്ച്ചയായും ഉണ്ടാകും. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ മനുഷ്യരെ ബ്രാഹ്മണനില് നിന്ന് ദേവതകളാക്കുന്നു, അപ്പോള് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ അധികാരിയായിരിക്കും. അവരെക്കുറിച്ചു തന്നെയുള്ള മഹിമയാണ് മനുഷ്യനില് നിന്ന് ദേവത. . . അപ്പോള് ബാബ വന്ന് ഈ പുതിയ-പതിയ കാര്യങ്ങള് കേള്പ്പിക്കുകയാണ്. പുതിയ ലോകത്തിനായുള്ള പുതിയ കാര്യങ്ങളായതു കാരണം ശാസ്ത്രങ്ങളിലെവിടെയും ഈ കാര്യങ്ങളില്ല അതിനാല് മനുഷ്യര് അമ്പരക്കുന്നു.

നിങ്ങളുടേത് ഈശ്വരീയ സമ്പ്രദായമാണ്. എന്നാല് ആരാണോ ഈശ്വരീയ സന്താനമായതിന് ശേഷം പിന്നീട് ഈശ്വരനെ ഉപേക്ഷിക്കുന്നത് അവര് വീണ്ടും ആസുരീയ സമ്പ്രദായികളായി മാറുന്നു. ഒരു പ്രാവശ്യം മമ്മാ-ബാബയെന്ന് പറഞ്ഞു, ജ്ഞാനം കേട്ടു എങ്കില് അവര്ക്ക് സമ്പത്ത് തീര്ച്ചയായും ലഭിക്കും. മമ്മാ-ബാബയെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. എഴുതാറുമുണ്ട്, പിതാശ്രീ, മാതേശ്വരീ. പ്രജാപിതാ ബ്രഹ്മാവ് പ്രസിദ്ധമല്ലേ! ശിവബാബയും പ്രസിദ്ധനാണ്. ഗോഡ് ഫാദറെന്ന് ആത്മാവാണ് പറയുന്നത്. ബാബ പറയുകയാണ് – ഞാന് ഏറ്റവും ആദ്യം പ്രജാപിതാ ബ്രഹ്മാവിനെയാണ് ദത്തെടുക്കുന്നത്. ബ്രഹ്മാവിലൂടെ ദത്തെടുത്തതാണ് ഈ എല്ലാ ബ്രാഹ്മണരും. അപ്പോള് പുതിയ രചനയായില്ലേ. തീര്ച്ചയായും വളരെ പേരുണ്ടായിരിക്കും. ഇത്രയും പേരെ വിഷത്തിലൂടെ ജന്മം നല്കാന് സാധിക്കില്ല. പാടിയിട്ടുമുണ്ട് പ്രജാപിതാ ബ്രഹ്മാവും ജഗദംബയും. ബ്രഹ്മാവും ഒന്നാണ്, വിഷ്ണുവും ഒന്നാണ്, ലക്ഷ്മീ-നാരായണനും ഒന്നാണ്, ജഗദംബയും ഒന്നാണ്. ഇതേ രൂപ-സ്വഭാവമുള്ളവരെ പിന്നീടൊരിക്കലും കാണില്ല. ഓരോ മുനുഷ്യനെയും പിന്നീട് കല്പത്തിന് ശേഷമേ അതേ രൂപ-സ്വഭാവത്തോടെ കാണാന് സാധിക്കൂ. ഇവിടെയാണെങ്കില് ഒരാളെ തന്നെ അനേക സ്വഭാവമുള്ളതാക്കി മാറ്റുന്നു. ഇവിടെ ധാരാളം ആളുകളുടെ പേര് രാധാ-കൃഷ്ണനെന്ന് വച്ചിട്ടുണ്ട്. എന്നാല് ഒട്ടും തന്നെ മനസ്സിലാക്കുന്നില്ല. രാധയും-കൃഷ്ണനുമെന്നത് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരന്റെയും രാജകുമാരിയുടെയും പേരാണ്. നമ്മള് പതിതരാണ്, നമുക്കെങ്ങെനെ ഈ പേര് വെയ്ക്കാന് സാധിക്കും. ശിവബാബ ഈ പുതിയ-പുതിയ കാര്യങ്ങള് കേള്പ്പിക്കുകയാണ്, പുതിയ ലോകത്തിനായുള്ള പുതിയ-പുതിയ കാര്യങ്ങള്, പുതിയ ജ്ഞാനമാണ്. ബാബ പറയുന്നു – ഞാന് തന്നെ കല്പം മുന്പും പുതിയ കാര്യങ്ങള് കേള്പ്പിച്ചിരുന്നു. ഇപ്പോള് വീണ്ടും കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളിപ്പോള് കേട്ടുകൊണ്ടിരിക്കുന്നു. നിങ്ങള് ദേവീ-ദേവതയായിക്കഴിഞ്ഞാല് ഈ ജഞാനം ഇല്ലാതാകും. അത്രയും ഉയര്ന്ന കയറ്റമാണ്. ഇങ്ങനെയും പാടിയിട്ടുണ്ട് ആശ്ചര്യത്തോടെ സ്വയം ബാബയുടേതാകുന്നു, കേള്ക്കുന്നു, മറ്റുള്ളവരെ കേള്പ്പിക്കുന്നു പിന്നീട് അഹോ മായാ, ഓടിപ്പോകുന്നു. പിന്നീട് ആരോടും ബി. കെ. യുടെ അടുത്തേക്ക് പോകൂ എന്ന് പോലും പറയാന് സാധിക്കില്ല. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. നത്തിംങ് ന്യൂ. ധാരാളം പേര് വന്നും പൊയ്ക്കൊണ്ടുമിരിക്കും. ഭഠ്ടിയില് ഇരുന്നിട്ട് പോലും മായയോട് തോറ്റ് ഓടിപ്പോയി. സ്വര്ഗ്ഗത്തിലേക്ക് വരും എങ്ങനെയുള്ള പുരുഷാര്ത്ഥമാണോ ചെയ്തത് അതുപോലെയുള്ള പദവി നേടും. തന്റേത് അഥവാ തന്റെ സംബന്ധികളുടേത് ആരെങ്കിലും ചോദിക്കുകയാണെങ്കില് പറയാന് സാധിക്കും. സ്വയവും മനസ്സിലാക്കാന് സാധിക്കും അതായത് ഈ അവസ്ഥയില് എന്ത് പദവി നേടും… ബാബയിരുന്ന് മനസ്സിലാക്കി തരുന്നു – ഡല്ഹിയില് എല്ലാ ധര്മ്മങ്ങളുടെയും സമ്മേളനം നടക്കാറുണ്ട്, ഇപ്പോള് സമ്മേളനം നടത്തുന്നത് സൃഷ്ടിയില് എങ്ങനെ ശാന്തി സ്ഥാപിക്കും അല്ലെങ്കില് എങ്ങനെ എല്ലാവരും ചേര്ന്ന് ഒന്നാകുന്നതിനാണ്… ഒന്നാകാന് സാധിക്കില്ല. മത നേതാക്കന്മാരുടെ സമ്മേളനമാണ് എന്നാല് അവര്ക്ക് ധര്മ്മങ്ങളുടെ സംഖ്യാക്രമമെങ്ങനെയാണെന്നറിയില്ല. ആദ്യത്തെ ധര്മ്മം ഏതാണ്? മത നേതാക്കളെന്നാല് ആരാരെല്ലാമാണോ ധര്മ്മം സ്ഥാപിച്ചത് അവരാണ് തലവന്മാരാകുക. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില് കലക്ടര്ക്കോ ജഡ്ജിക്കോ പോകാന് സാധിക്കാത്തത് പോലെ. ഗവര്ണര്മാരുടെ സമ്മേളനമാണെങ്കില് അതില് ഗവര്ണര്മാര് മാത്രമായിരിക്കും വരുന്നത്. കൂടിയാല് ഗവര്ണര് തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും മറ്റും കൂടെ കൊണ്ട് വന്നേക്കാം. ചിന്തിക്കണം ഈ ധര്മ്മങ്ങളെല്ലാം എങ്ങനെയാണ് നമ്പര്വൈസായി സ്ഥാപിക്കുന്നത്? ആദി സനാതന ദേവീ-ദേവതാ ധര്മ്മം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ ധര്മ്മത്തിന്റെ തലവന് എവിടെ? ആ ധര്മ്മം ആരാണ് സ്ഥാപിച്ചത്? കൃഷ്ണനാണെങ്കില് ഇപ്പോളില്ല. ഇല്ലെങ്കില് പിന്നീട് കൃഷ്ണനെ അംഗീകരിക്കുന്നവര് വേണം. അവരാണ് വല്ലഭാചാരികള്. അപ്പോള് തീര്ച്ചയായും നമ്മുടെ ദൈവീക ധര്മ്മമുണ്ടായിരുന്നു, അവര് പിന്നീട് ഹിന്ദുവെന്ന് പറയുന്നു. എന്നാല് ഹിന്ദുവെന്ന ധര്മ്മമില്ല. ദേവതാ ധര്മ്മത്തിന്റെയും ആരും ഇപ്പോള് ഇല്ല. അപ്പോള് ധര്മ്മത്തിന്റെ തലവന്മാരാണ് വരേണ്ടത്. കൂടെ സെക്രട്ടറിമാരെയും കൊണ്ട് വന്നേക്കാം. മുഖ്യമായ ധര്മ്മങ്ങള് നാലാണ്, അതിന്റെ തലവന്മാര് വേണം. ദേവീ-ദേവതകളുടെ ഹെഡ് ആരാണ്? ഗോഡസ് ഓഫ് നോളജായി (ജ്ഞാനേശ്വരി)സരസ്വതി, പ്രജാപിതാബ്രഹ്മാ…… ഇവരെയെല്ലാം പറയാറുണ്ട്. അപ്പോള് തീര്ച്ചയായും ഇവര് വലിയവരായിരിക്കും. ലോകരും മനസ്സിലാക്കാറുണ്ട് ബ്രഹ്മാവില് നിന്നാണ് ബ്രാഹ്മണ ധര്മ്മം ഉണ്ടായത്. എന്നാല് ബ്രാഹ്മണരെ പഠിപ്പിച്ച് എങ്ങനെയാണ് ദേവതയാക്കുന്നതെന്നറിയില്ല. ലൗകിക ബ്രാഹ്മണരും പറയാറുണ്ട് ഞങ്ങള് ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. എന്നാല് എങ്ങനെയാണ് ജന്മമെടുത്തതെന്നറിയില്ല. പിന്നീട് ബ്രാഹ്മണരിലും ചിലര് പുഷ്കരണി, ചിലര് സാരസിദ്ധര്, മറ്റ് ചിലര് വേറെ. ഇവിടെ ബ്രഹ്മാവിന്റെ കുട്ടികള് ഒരൊറ്റ ബ്രാഹ്മണരാണ് ഇതില് മറ്റ് ഭിന്നതകളൊന്നുമില്ല. മറ്റ് ബ്രാഹ്മണരില് ഭിന്നതകളുണ്ട്, ഇതില് ഇല്ല. ദേവതകളിലും ഭിന്നതകളില്ല. സൂര്യവംശികളെല്ലാവരും സൂര്യവംശികള്, മതഭേദത്തിന്റെ കാര്യമില്ല. ഭിന്നിപ്പില് എത്ര നഷ്ടങ്ങളാണുണ്ടാകുന്നത്. അപ്പോള് നിങ്ങള് ബാബയില് നിന്ന് ഈ പുതിയ-പുതിയ കാര്യങ്ങള് കേള്ക്കുകയല്ലേ. പാട്ടൊന്നുമല്ല പാടുന്നത്, പുതിയ തരത്തിലുള്ള ജ്ഞാനം കേള്പ്പിക്കുകയാണ്. മുഴുവന് സൃഷ്ടിയുടെയും ജ്ഞാനം നല്കുകയാണ് അത് ധാരണ ചെയ്യണം. ഇങ്ങനെയുള്ള അച്ഛന്, ടീച്ചര്, ഗുരുവിനെ വെടിഞ്ഞ് പഠിത്തം ഉപേക്ഷിക്കരുത്. പഠിത്തം ഉപേക്ഷിച്ചു അര്ത്ഥം ബാബയെ ഉപേക്ഷിച്ചു, വിദ്യാര്ത്ഥിയല്ലെങ്കില് സന്താനവുമല്ല. ബാബയെ ഉപേക്ഷിച്ചുവെന്നാല് സമ്പത്ത് നഷ്ടപ്പെടുത്തി. പതിത-പാവനന് ഒരേ ഒരു ബാബയാണ്.

ബാബ പറയുന്നു – ഇപ്പോള് കണക്കെടുപ്പിന്റെ സമയമാണ്, എല്ലാവര്ക്കും കണക്കുകള് തീര്ത്ത് തിരിച്ച് പോകണം. സ്വര്ണ്ണം അഗ്നിയിലിടുകയാണെങ്കില് ശുദ്ധമാകുന്നു. ഇപ്പോള് അഗ്നി മുഴുവന് ലോകത്തിനും പടിക്കണം എന്നാല് ഈ അഗ്നിയിലൂടെ പാവനമാകുകയില്ല. ഇതില് യോഗബലത്തിന്റെ കാര്യമാണ് അല്ലെങ്കില് പിന്നീട് ശിക്ഷകള് അനുഭവിച്ച് ശരീരം ഉപേക്ഷിക്കും, കണക്കുകള് ഇല്ലാതാകും. പാപങ്ങളുടെ കണക്കുകള് ഇല്ലാതാക്കി പാവനമായി പിന്നീട് തിരിച്ച് പോകണം. തിരിച്ച് പോകാനുള്ള സമയവും ഇതാണ്. മഹാഭാരത യുദ്ധവുമുണ്ട്. ഹോളിയും ആഘോഷിക്കാറുണ്ട്. രാവണ രാജ്യം ഇല്ലാതാകും പിന്നീട് രാമരാജ്യത്തില് വളരെ കുറച്ച് പേരേ ഉണ്ടായിരിക്കൂ. ഇപ്പോള് രാവണരാജ്യത്തില് ധാരാളം പേരുണ്ട്. ഈ എല്ലാ ആത്മാക്കളും എവിടേക്ക് പോകും? മുക്തിയും തീര്ച്ചയായും വേണം. ബാബ പറയുന്നു – ഞാന് എല്ലാവരെയും കൊണ്ട് പോകും. പിന്നീട് അവര്ക്ക് അവരവരുടെ ഭാഗം അഭിനയിക്കണം. നിങ്ങള്ക്കറിയാം നമ്മള് ദേവീ-ദേവതാ ധര്മ്മത്തില് വരും. മുക്തിധാമത്തിലേക്ക് പോയി പിന്നീട് തിരിച്ച് വരും. 84 ജന്മമെടുക്കും. സൂര്യവംശിയും, ചന്ദ്രവംശിയും. . . ആകും. മുഴുവന് ചക്രവും ബുദ്ധിയില് വന്നു. ആത്മാവിന് പറഞ്ഞ് കൊടുക്കാന് സാധിക്കും, നിങ്ങള് വന്നാല് ഞങ്ങള് നിങ്ങള്ക്ക് ശിവബാബയുടെ കര്ത്തവ്യത്തെക്കുറിച്ച് പറഞ്ഞ് തരാം. കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും പറയാന് സാധിക്കില്ല. അവര് പറയും പരമാത്മാവ് നിരാകാരനാണ്, അവരുടെ കര്ത്തവ്യം പിന്നെന്ത് പറയാനാണ്! നോക്കൂ പരമാത്മാവ് പതിത-പാവനനാണെങ്കില് തീര്ച്ചയായും പാവനമാക്കാന് അവര്ക്കറിയില്ലേ. എങ്ങനെയാണ് രാജയോഗം പഠിപ്പിക്കുന്നത്, ബ്രഹ്മാവിലൂടെ എങ്ങനെയാണ് ദൈവീക ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്, ഇത് ഞങ്ങള്ക്ക് പറഞ്ഞ് തരാന് സാധിക്കും. അതുകൊണ്ട് ബാബയിരുന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരികയാണ്, കുട്ടികള്ക്ക് തന്നെയാണ് മനസ്സിലാക്കിതരിക. കല്പം മുന്പ് ആര് പഠിച്ചിട്ടുണ്ടോ അവര് പഠിക്കുന്നു, പഠിക്കാന് സാധിക്കുന്നില്ലെങ്കില് ഓടിപ്പോകുന്നു. പുതിയ കാര്യമല്ല. എങ്കിലും അച്ഛന് എപ്പോഴും കുട്ടികളില് സ്നേഹമുണ്ട്. പാവങ്ങള് വീണ്ടും വന്ന് പൂര്ണ്ണമായ സമ്പത്ത് നേടട്ടെ. എന്നാല് ഭാഗ്യത്തിലില്ലെങ്കില് എന്ത് ചെയ്യാന് സാധിക്കും? ബാബയ്ക്ക് സ്നേഹമില്ലേ എന്തുകൊണ്ടെന്നാല് ഭക്തി മാര്ഗ്ഗത്തിലും ബാബയെ ധാരാളം ഓര്മ്മിക്കുന്നുണ്ട്. ദേവീ-ദേവതാ ധര്മ്മത്തില് ആരെല്ലാമാണോ ഉള്ളത് അവര് തീര്ച്ചയായും ഓര്മ്മിച്ചിട്ടുണ്ടായിരിക്കും. അരകല്പം നന്നായി ഓര്മ്മിക്കുന്നുണ്ട്. ആത്മാവ് സുഖം നേടിയിട്ടുണ്ട് അതുകൊണ്ട് ദുഃഖത്തില് ബാബയെ ഓര്മ്മിക്കും. അവര് കൂടുതല് ഭക്തി ചെയ്ത് പൂജാരിയില് നിന്ന് പൂജ്യരാകുന്നു. ആരാണോ ദേവീ-ദേവതകളായിരുന്നത് അവരുടെ തന്നെ നടീലാണ് നടക്കുന്നത്.

അതുകൊണ്ട് സമ്മേളനങ്ങള് മുതലായവ എവിടെ ഉണ്ടാകുകയാണെങ്കിലും അതില് മുഖ്യ ധര്മ്മത്തില് പെട്ടവരെ വിളിക്കണം. ബി. കെ. കളെ വിളിക്കുകയാണെങ്കില് അവര് പൂര്ണ്ണമായ നിര്ദ്ദേശം നല്കും. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് ബ്രഹ്മാകുമാരനും കുമാരികള്ക്കും തന്നെയാണ് എന്ത് ചെയ്യണമെന്ന പൂര്ണ്ണമായ നിര്ദ്ദേശം നല്കാന് സാധിക്കുന്നത്. നിങ്ങള് ശാന്തി ആഗ്രഹിക്കുന്നു എന്നാല് ശാന്തി ലഭിക്കുന്നത് നിര്വ്വാണധാമത്തിലാണ്. ഇപ്പോള് ഇത് ദുഃഖധാമമാണ്, അനേക ധര്മ്മങ്ങളുണ്ട്. ഒരേഒരു ധര്മ്മമായിരുന്നപ്പോള് സുഖവും ശാന്തിയും എല്ലാമുണ്ടായിരുന്നു. ഇപ്പോള് ഈ വിനാശം തീര്ച്ചയായും സംഭവിക്കും, ഇതില് സന്തോഷിക്കുകയാണ് വേണ്ടത്, സ്വര്ഗ്ഗത്തിന്റെ കവാടം തുറന്നുകൊണ്ടിരിക്കു കയാണ്. ഇങ്ങനെയിങ്ങനെ കുമാരിമാര്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതായുണ്ട്. മനസ്സിലായോ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഒരിക്കലും ബാബയേയോ പഠിത്തത്തെയോ ഉപേക്ഷിച്ച് സമ്പത്ത് നഷ്ടപ്പെടുത്തരുത്. ഏകാഭിപ്രായത്തോടെയിരിക്കണം.

2) ശിക്ഷകളില് നിന്ന് മുക്തമാകുന്നതിന് വേണ്ടി യോഗബലത്തിലൂടെ പഴയ എല്ലാ കണക്കുകളും തീര്ക്കണം.

വരദാനം:-

നിമിത്തമാണെന്നഭാവം ഭാരത്തെ സഹജമായി ഇല്ലാതാക്കുന്നു. എന്റെ ഉത്തരവാദിത്വമാണ്, എനിക്കുതന്നെ സംരക്ഷിക്കണം, ഞാന് തന്നെ ചിന്തിക്കണം…ഇങ്ങനെയാണെങ്കില് ഭാരമാണ്. ഉത്തരവാദിത്വം ബാബയുടേതാണ്, ബാബ ട്രസ്റ്റി അതായത് നിമിത്തമാക്കിയിരിക്കയാണ്, ഈ സ്മൃതിയിലൂടെ ഡബിള് ലൈറ്റായി പറക്കുന്ന കലയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ. എവിടെ ڇഎന്റെڈ ഉണ്ടോ അവിടെ ഭാരമുണ്ട്, അതിനാല് എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തില് ഭാരം തോന്നുന്നുണ്ടെങ്കില് പരിശോധിക്കൂ അതായത് എവിടെയെങ്കിലും അബദ്ധവശാല് നിന്റെ എന്നതിന് പകരം എന്റെ എന്ന് പറയുന്നില്ലല്ലോ.

സ്ലോഗന്:-

ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി –
സാഗരത്തില് മുങ്ങിയിരുന്നാല് ആ സമയത്ത് സാഗരമല്ലാതെ മറ്റൊന്നും തന്നെ കാണപ്പെടുകയില്ല എന്നത് പോലെ താങ്കള് കുട്ടികള് സര്വ്വഗുണങ്ങളുടെ സാഗരത്തില് മുങ്ങിയിരിക്കൂ. ബാബയില് മുങ്ങേണ്ട, മറിച്ച് ബാബയുടെ ഓര്മ്മയില്, സ്നേഹത്തിന്റെ സാഗരത്തില് മുങ്ങിയിരിക്കൂ.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top