05 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
4 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ബാബ വന്നിരിക്കുകയാണ് നിങ്ങളുടെ ഭാഗ്യമുണര്ത്താന്, പാവനമാകുന്നതിലൂടെ മാത്രമേ ഭാഗ്യമുണരൂ.
ചോദ്യം: -
ഏത് കുട്ടികളുടെ ഭാഗ്യമാണോ തെളിഞ്ഞിരിക്കുന്നത് അവരുടെ അടയാളമെന്തായിരിക്കും?
ഉത്തരം:-
അവര്‍ സുഖത്തിന്റെ ദേവതയായിരിക്കും. പരിധിയില്ലാത്ത ബാബയില്‍ നിന്ന് സുഖത്തിന്റെ സമ്പത്തെടുത്ത് എല്ലാവര്ക്കും സുഖം നല്‍കും. അവരാണ് വ്യാസന്റെ കുട്ടികള്‍ സത്യം സത്യമായ സുഖദേവന്‍. 2 – അവര്‍ 5 വികാരങ്ങളുടെ സന്യാസം ചെയ്ത് സത്യം സത്യമായ രാജയോഗി, രാജഋഷിയെന്ന് വിളിക്കപ്പെടുന്നു. 3 – അവരുടെ അവസ്ഥ ഏകരസമായിരിക്കുന്നു, അവര്‍ക്ക് ഏത് കാര്യത്തിലും കരച്ചില് വരില്ല. അവരെ തന്നെയാണ് മോഹാജീത്ത് എന്ന് പറയുന്നത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഭാഗ്യമുണര്ത്തി വന്നിരിക്കുന്നു….
ഓം ശാന്തി. ഗീതത്തിന്റെ ഒരു വരി കേള്‍ക്കുമ്പോഴേയ്ക്കും മധുര-മധുരമായ കുട്ടികള്‍ക്ക് രോമാഞ്ചമുണ്ടാവണം. ഇതാണെങ്കില്‍ സാധാരണയായ ഗീതമാണ് ന്നാല് ഇതിന്റെ സാരം മറ്റാര്‍ക്കും അറിയുകയില്ല. ബാബ തന്നെയാണ് വന്ന് ഓരോ ഗീതത്തിന്റെയും ശാസ്ത്രത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കി തരുന്നത്. മധുര-മധുരമായ കുട്ടികള്‍ക്ക് ഇതുമറിയാം കലിയുഗത്തില്‍ എല്ലാവരുടെയും ഭാഗ്യം ഉറങ്ങിക്കിടക്കുകയാണ്. സത്യയുഗത്തില്‍ ഭാഗ്യം ഉണര്‍ന്ന് തന്നെയിരിക്കുന്നു. ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണര്‍ത്തുന്നതും നിര്‍ദ്ദേശം നല്കുന്ന അഥവാ ഭാഗ്യമുണ്ടാക്കുന്നത് ഒരേയൊരു ബാബയാണ്. ബാബ തന്നെയാണിരുന്ന് കുട്ടികളുടെ ഭാഗ്യമുണര്ത്തുന്നത്. കുട്ടികള്‍ ജന്മമെടുക്കുമ്പോള് ഭാഗ്യമുണരുന്നത് പോലെ. കുട്ടി ജനിച്ചു അവര്‍ക്ക് അറിയാന്‍ കഴിയും ഞാന്‍ അവകാശിയാണ്. അതുപോലെ ഇത് പരിധിയില്ലാത്ത കാര്യമാണ്. കുട്ടികള്‍ക്കറിയാം കല്പ-കല്പം നമ്മുടെ ഭാഗ്യം ഉണരുകയും അണയുകയും ചെയ്യുന്നു. പാവനമാകുമ്പോള് ഭാഗ്യമുണരുന്നു. പാവന ഗൃഹസ്ഥാശ്രമമെന്ന് പറയപ്പെടുന്നു. ആശ്രമം അക്ഷരം പവിത്രമാകുന്നു. പവിത്ര ഗൃഹസ്ഥാശ്രമം, പിന്നെ അതിന് വിപരീതമായി അപവിത്ര പതിത ധര്‍മ്മം, ആശ്രമമെന്ന് പറയില്ല. ഗൃഹസ്ഥ ധര്‍മ്മമാണെങ്കില്‍ എല്ലാവര്‍ക്കുമുണ്ട്. മൃഗങ്ങള്‍ക്കുമുണ്ട്. കുട്ടികളെല്ലാം ജനിക്കുന്നു. മൃഗങ്ങള്‍ക്ക് പോലും പറയും ഗൃഹസ്ഥ ധര്മ്മത്തിലാണെന്ന്. ഇപ്പോള്‍ കുട്ടികള്‍ക്കറിയാം നമ്മള് സ്വര്‍ഗ്ഗത്തില്‍ പവിത്ര ഗൃഹസ്ഥാശ്രമത്തിലായിരുന്നു, ദേവീ ദേവതയായിരുന്നു. അവരുടെ മഹിമയും പാടുന്നു സര്‍വ്വ ഗുണ സമ്പന്നന്…. നിങ്ങള്‍ സ്വയവും പാടിയിരുന്നു. ഇപ്പോള്‍ മനസ്സിലായി നമ്മള് മനുഷ്യനില്‍ നിന്നും വീണ്ടും ദേവതയായി മാറികൊണ്ടിക്കുകയാണ്. ദേവീ ദേവതകളുടെ ധര്‍മ്മമാണ്. പിന്നീട് ബ്രഹ്മാ-വിഷ്ണു-ശങ്കരനെയും ദേവതയെന്ന് പറയുന്നു. ബ്രഹ്മാ ദേവതായ നമ: വിഷ്ണു ദേവതായ നമ:… ശിവനെക്കുറച്ച് പറയും പരമാത്മായ നമ: അതിനാല്‍ വ്യത്യാസമുണ്ടല്ലോ. ശിവനും ശങ്കരനും ഒന്നാണെന്ന് പറയാന്‍ സാധിക്കില്ല. കല്ലു ബുദ്ധിയായിരുന്നു, ഇപ്പോള്‍ പവിഴ ബുദ്ധിയായി മാറികൊണ്ടിരിക്കുകയാണ്. ദേവതകളെ കല്ലു ബുദ്ധിയെന്ന് പറയുകയില്ല. പിന്നീട് ഡ്രാമാ പ്ലാന്‍ അനുസരിച്ച് രാവണ രാജ്യമാകുന്നതിലൂടെ അവര്‍ക്കും പടിയിറങ്ങണം. പവിഴ ബുദ്ധിയില്‍ നിന്ന് കല്ലു ബുദ്ധിയായി മാറണം. ഏറ്റവും ബുദ്ധിവാനാക്കി മാറ്റുന്നത് ഒരേയൊരു ബാബ തന്നെയാണ്. നിങ്ങളെ പവിഴ ബുദ്ധിയാക്കി മാറ്റുന്നു. നിങ്ങളിവിടെ പവിഴ ബുദ്ധിയായി മാറുന്നതിന് വന്നിരിക്കുകയാണ്. പവിഴ നാഥന്റെയും ക്ഷേത്രമുണ്ട്. അവിടെ മേള നടക്കുന്നു. പക്ഷെ ഇത് ആര്‍ക്കും അറിയുകയില്ല – പവിഴ നാഥനാരാണ്. വാസ്തവത്തില്‍ പവിഴമാക്കി മാറ്റുന്നത് ബാബ തന്നെയാണ്. ബാബ ബുദ്ധിവാന്മാരുടെയും ബുദ്ധിയാണ്. ഇതാണ് നിങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ടോണിക്ക്. ബുദ്ധിക്കെത്ര മാറ്റം വരുന്നു. പറയാറുണ്ടല്ലോ മോശമായത് കാണരുത്…. ഇപ്പോള്‍ കുരങ്ങന്മാരുടെയൊന്നുമല്ല കാര്യം. മനുഷ്യന് തന്നെയാണ് കുരങ്ങനെ പോലെയായിരിക്കുന്നത്. ഏപ്സിനെ (ചിമ്പാന്‍സി) മനുഷ്യരുമായി താരതമ്യം ചെയ്യുന്നു. ഇതിനെയാണ് പറയുന്നത് മുള്ളുകളുടെ കാട്. പരസ്പരം എത്രയാണ് ദുഃഖം കൊടുത്തുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ കുട്ടികളുടെ ബുദ്ധിക്ക് ടോണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. പരിധിയില്ലാത്ത ബാബ ടോണിക്ക് നല്കികൊണ്ടിരിക്കുന്നു. ഇത് പഠിപ്പാണ്, ഇതിനെ ജ്ഞാനാമൃതമെന്നും പറയുന്നു. വെള്ളമൊന്നുമല്ല. ഇക്കാലത്ത് എല്ലാ വസ്തുക്കളെയും അമൃതമെന്ന് പറയുന്നു. ഗംഗാജലത്തെയും അമൃതമെന്ന് പറയുന്നു. ദേവതകളുടെ കാല് കഴുകി കുടിക്കുന്നു, വെള്ളം സൂക്ഷിച്ച് വെയ്ക്കുന്നു, അതിനെയും അമൃതത്തിന്റെ അഞ്ജലിയെന്ന് മനസ്സിലാക്കുന്നു. ഇങ്ങനെ എടുക്കുന്ന അഞ്ജലിയെ ഇങ്ങനെ പറയുകയില്ല ഇത് പതിതരെ പാവനമാക്കി മാറ്റുന്നതാണ്. ഗംഗാജലത്തെ പറയുന്നു പതിത പാവനിയെന്ന്. പറയുകയും ചെയ്യുന്നു മനുഷ്യന് മരിച്ചാല്‍ ഗംഗജലം വായില്‍ കൊടുക്കാന്‍. കാണിച്ചിരിക്കുന്നു അര്ജ്ജുനന് ബാണം അയച്ചു ഗംഗാജലം കുടിപ്പിച്ചു. നിങ്ങള്‍ കുട്ടികള്‍ ബാണം മുതലായവയൊന്നും അയക്കുന്നില്ല. ഒരു ഗ്രാമമുണ്ട് അവിടെ ബാണങ്ങളുപയോഗിച്ച് യുദ്ധം ചെയ്യുന്നു. അവിടുത്തെ രാജാവിനെ ഈശ്വരന്റെ അവതാരമെന്ന് പറയുന്നു. ബാബ പറയുന്നു – ഇതെല്ലാം ഭക്തി മാര്‍ഗ്ഗത്തിലെ ഗുരുവാണ്. സത്യം സത്യമായ സത്ഗുരു ഒന്ന് മാത്രമാണ്. സര്‍വ്വരുടെയും സദ്ഗതി ദാതാവ് ഒന്നാണ്, ആരാണോ എല്ലാവരെയും കൂടെ കൂട്ടികൊണ്ട് പോകുന്നത്. തിരിച്ച് കൂട്ടികൊണ്ട് പോകാന്‍ ബാബയ്ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ബ്രഹ്മത്തില്‍ ലീനമാകുന്നതിന്റെ കാര്യമൊന്നുമില്ല. ഈ നാടകം ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്, ആ ചക്രം അനാദിയായി കറങ്ങികൊണ്ടിരിക്കുന്നു. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവര്‍ത്തിക്കുന്നത്, ഇതിപ്പോള്‍ നിങ്ങള്‍ക്കറിയാം. മനുഷ്യര്‍ അര്‍ത്ഥം ആത്മാക്കള്‍ തങ്ങളുടെ അച്ഛനായ രചിയിതാവിനെ അറിയുന്നില്ല, ഓര്‍മ്മിക്കുകയും ചെയ്യുന്നുണ്ട് – അല്ലയോ ഗോഡ് ഫാദര്‍. പരിധിയുള്ള അച്ഛനെ ഒരിക്കലും ഗോഡ് ഫാദര്‍ എന്ന് പറയുകയില്ല. ഗോഡ് ഫാദര്‍ അക്ഷരം വളരെ വിനയത്തോടെ പറയുന്നു. അവര്‍ക്ക് വേണ്ടി തന്നെയാണ് പറയുന്നത് പതിത പാവനന്‍, ദുഖത്തെ ഹരിച്ച് സുഖം തരുന്നവന് എന്ന് പറയുന്നത്. ഒരു ഭാഗത്ത് പറയുന്നു അവര്‍ ദുഖത്തെ ഹരിച്ച് സുഖം തരുന്നവനാണ്, പിന്നെ എന്തെങ്കിലും ദുഖമുണ്ടാവുകയാണ് അഥവാ കുട്ടി മുതലായവര്‍ മരിക്കുകയാണെങ്കില്‍ പറയുന്നു ഈശ്വരന് തന്നെയാണ് സുഖവും ദുഖവും തരുന്നത് എന്ന്. ഈശ്വരന് ഞങ്ങളുടെ കുട്ടിയെ തിരിച്ചെടുത്തു, ഇത് എന്താണ് ചെയ്തത്! ഈശ്വരനെ പിന്നെ നിന്ദിക്കുന്നു. പറയുകയും ചെയ്യുന്നു ഈശ്വരന് കുട്ടിയെ നല്കി പിന്നീട് അഥവാ ഈശ്വരന് തിരിച്ചെടുത്തുവെങ്കില് നിങ്ങള്‍ എന്തിന് കരയണം. ഈശ്വരന്റെയടുത്ത് പോയതല്ലേ. സത്യയുഗത്തില്‍ ആരും ഒരിക്കലും കരയുകയില്ല. ബാബ മനസ്സിലാക്കി തരികയാണ് കരയുന്നതിന്റെ ഒരു കാര്യവുമില്ല. ആത്മാവിന് തന്റെ കര്മ്മക്കണക്കനുസരിച്ച് പോയി പാര്ട്ടഭിനയിക്കണം. ജ്ഞാനമില്ലാത്തത് കാരണം മനുഷ്യര്‍ എത്രയാണ് കരയുന്നത്. ഭ്രാന്തന്മാരെപ്പോലെ, ഇവിടെയാണെങ്കില്‍ ബാബ മനസ്സിലാക്കി തരുന്നു – അമ്മ മരിച്ചാലും ഹല്‍വ കഴിക്കണം…. അച്ഛന് മരിച്ചാലും ഹല്‍വ കഴിക്കണം…. നഷ്ടോമോഹയായി മാറണം. നമുടെയാണെങ്കില് പരിധിയില്ലാത്ത് ഒരേയൊരു ബാബയാണ്, രണ്ടാമതൊരാളില്ല. കുട്ടികള്‍ക്ക് അങ്ങനെയുള്ള അവസ്ഥയുണ്ടാവണം. മോഹാജീത്ത് രാജാവിന്റെ കഥയും കേട്ടിട്ടുണ്ടല്ലോ. സത്യയുഗത്തില്‍ ഒരിക്കലും ദുഖത്തിന്റെ കാര്യം തന്നെയില്ല. അകാല മൃത്യുവും ഒരിക്കലും ഉണ്ടാവുന്നില്ല. കുട്ടികള്‍ക്കറിയാം നമ്മള് കാലന് മേല്‍ വിജയം നേടിയിരിക്കുകയാണ്. ബാബയെ മഹാകാലനെന്നും പറയുന്നു, കാലന്റെയും കാലന്. നിങ്ങള്‍ക്ക് കാലന് മേല്‍ വിജയം നേടണം അര്‍ത്ഥം കാലന് ഒരിക്കലും വിഴുങ്ങുകയില്ല. കാലന് ആത്മാവിനെയും, ശരീരത്തെയും വിഴുങ്ങാന്‍ സാധിക്കില്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു. അതിനെയാണ് പറയുന്നത് കാലന് വിഴുങ്ങിയെന്ന്, ബാക്കി കാലന് ഒരു വസ്തുവൊന്നുമല്ല. മനുഷ്യര്‍ മഹിമ പാടികൊണ്ടിരിക്കുന്നു, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അച്യുതം കേശവം…. ബാബ മനസ്സിലാക്കി തരുന്നു ഈ 5 വികാരങ്ങള്‍ നിങ്ങളുടെ ബുദ്ധിയെ വളരെയധികം മോശമാക്കി മാറ്റിയിരിക്കുന്നു. ഈ സമയം ആരും തന്നെ ബാബയെ അറിയുന്നില്ല അതിനാല്‍ ഇതിനെ അനാഥരുടെ ലോകമെന്ന് പറയുന്നു. എത്രയാണ് പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുന്നത്. ഈ മുഴുവന്‍ ലോകവും ബാബയുടെ വീടാണല്ലോ. ബാബ മുഴുവന്‍ ലോകത്തിലേയും കുട്ടികളെ പതിതത്തില് നിന്ന് പാവനമാക്കി മാറ്റാന്‍ വന്നിരിക്കുകയാണ്. പകുതി കല്പം തീര്‍ത്തും പാവന ലോകമായിരുന്നല്ലോ. പാടിയിട്ടുമുണ്ട് രാമ രാജാവ് രാമ പ്രജ….. അവിടെ പിന്നെ അധര്‍മ്മത്തിന്റെ കാര്യം എങ്ങനെയുണ്ടാവാന്‍ സാധിക്കും. പറയുന്നുമുണ്ട് അവിടെ സിംഹവും ആടും ഒരുമിച്ച് വെള്ളം കുടിക്കുന്നു, പിന്നെ അവിടെ രാവണന് മുതലായവര്‍ എവിടെ നിന്ന് വന്നു. മനസ്സിലാക്കുന്നില്ല, പുറത്തുള്ളവര്‍ ഇങ്ങനെയുള്ള കാര്യം കേട്ട് ചിരിക്കുകയാണ്. ബാബ വന്ന് ജ്ഞാനം നല്കുന്നു, ഇത് പതിത ലോകമാണല്ലോ. ഇപ്പോള്‍ പ്രേരണയിലൂടെ പതിതരെ പാവനമാക്കി മാറ്റുമോ! വിളിക്കുകയാണ് പതിത പാവനാ വരൂ അപ്പോള്‍ തീര്‍ച്ചയായും ഭാരതത്തില്‍ തന്നെയാവും വന്നിട്ടുണ്ടാവുക. ഇപ്പോഴും പറയുന്നു ജ്ഞാനത്തിന്റെ സാഗരനായ ഞാന്‍ വന്നിരിക്കുന്നു – നിങ്ങളെ എനിക്ക് സമാനം മാസ്റ്റര്‍ ജ്ഞാന സാഗരനാക്കി മാറ്റാന്‍. ബാബയെ തന്നെയാണ് സത്യം സത്യമായ വ്യാസന് എന്ന് പറയുന്നത്. അതിനാല്‍ ബാബ വ്യാസ ദേവനും അവരുടെ കുട്ടികളായ നിങ്ങള്‍ സുഖദേവനും, നിങ്ങള്‍ ഇപ്പോള്‍ സുഖത്തിന്റെ ദേവതയായി മാറുകയാണ്. സുഖത്തിന്റെ സമ്പത്ത് വ്യാസനില്‍നിന്ന്, ശിവാചാര്യനില് നിന്ന് എടുത്തുകൊണ്ടിരിക്കുകയാണ്. വ്യാസന്റെ കുട്ടികളാണ് നിങ്ങള്‍. പക്ഷെ മനുഷ്യര്‍ ആശയക്കുഴപ്പത്തിലാകരുത,് അതിനാല്‍ പറയുകയാണ് ശിവന്റെ കുട്ടികള്‍. ബാബയുടെ യഥാര്‍ത്ഥ പേരാണ് ശിവന്. ആത്മാവിനെയും അറിയണം, പരമാത്മാവിനെയും അറിയണം. ബാബ തന്നെയാണ് വന്ന് പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്നതിന്റെ വഴി പറഞ്ഞു തരുന്നത്. പറയുന്നു ഞാന്‍ നിങ്ങള്‍ ആത്മാക്കളുടെ അച്ഛനാണ്. പറയുന്നു പെരുവിരല്‍ പോലെ. ഇത്രയും വലുതിനൊന്നും ഇവിടെ ഇരിക്കന്‍ സാധിക്കില്ല. അതാണെങ്കില്‍ വളരെ സൂക്ഷ്മമാണ്. ഡോക്ടര്‍മാരും തല പുണ്ണാക്കുന്നു – ആത്മാവിനെ കാണുന്നതിന് വേണ്ടി. പക്ഷെ കാണാന്‍ സാധിക്കുകയില്ല. ആത്മാവിനെ തിരിച്ചറിയാന്‍ സാധിക്കുന്നു. ബാബ ചോദിക്കുകയാണ് ഇപ്പോള്‍ നിങ്ങള്‍ ആത്മാവിനെ തിരിച്ചറിഞ്ഞോ? ഇത്രയും ചെറിയ ആത്മാവില്‍ അവിനാശിയായ പാര്ട്ടടങ്ങിയിരിക്കുന്നു. ഒരു റിക്കാര്‍ഡ് പോലെ. ആദ്യം നിങ്ങള്‍ ദേഹാഭിമാനികളായിരുന്നു, ഇപ്പോള്‍ ദേഹീ അഭിമാനിയായി മാറിയിരിക്കുകയാണ്. നിങ്ങള്‍ക്കറിയാം നമുടെ ആത്മാവ് 84 ജന്മങ്ങള് എങ്ങനെയാണ് എടുത്തുകൊണ്ടിരിക്കുന്നത്. അതിന് അവസാനമുണ്ടാവില്ല. ചിലര്‍ ചോദിക്കുകയാണ് – ഈ ഡ്രാമ എപ്പോള്‍ മുതല്‍ ആരംഭിച്ചു. പക്ഷെ ഇതാണെങ്കില്‍ അനാദിയാണ്, ഇതൊരിക്കലും നശിക്കുന്നില്ല. ഇതിനെയാണ് പറയുന്നത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ അവിനാശീ വേള്‍ഡ് ഡ്രാമ. ലോകത്തെയും നിങ്ങള്‍ക്കറിയാം. എങ്ങനെയാണോ പഠിപ്പില്ലാത്ത കുട്ടികള്‍ക്ക് പഠിപ്പ് നല്‍കുന്നത്, അതുപോലെ ബാബ നിങ്ങള്‍ കുട്ടികള്‍ക്ക് പഠിപ്പ് നല്കികൊണ്ടിരിക്കുകയാണ്. ആത്മാവ് തന്നെയാണ് ശരീരത്തിലൂടെ പഠിക്കുന്നത്. ഇതാണ് കല്ലു ബുദ്ധികള്‍ക്ക് വേണ്ടിയുള്ള ഭക്ഷണം. ബുദ്ധിക്ക് വിവേകം ലഭിച്ചിരിക്കുകയാണ്. നിങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി തന്നെയാണ് ബാബ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. വളരെ സഹജമാണ്. ത്രിമൂര്‍ത്തി, ബ്രഹ്മാ, വിഷ്ണു, ശങ്കരന്, ഇപ്പോള്‍ എന്തുകൊണ്ടാണ് ബ്രഹ്മാവിനെ ത്രിമൂര്ത്തിയെന്ന് പറയുന്നത്! ദേവ ദേവ മഹാദേവന്…… ഒന്നിനു മുകളില്‍ മറ്റൊന്ന് വെച്ചിരിക്കുന്നു. അര്‍ത്ഥം ഒന്നും തന്നെ അറിയുന്നില്ല. ഇപ്പോള്‍ ബ്രഹ്മാവിനെങ്ങനെ ആകാന്‍ സാധിക്കും, പ്രജാപിതാ ബ്രഹ്മാവെന്നാണ് പറയുന്നത്. അതിനാല്‍ സൂക്ഷ്മവതനത്തില് ദേവതയെങ്ങനെയാകാന് സാധിക്കും. പ്രജാപിതാ ബ്രഹ്മാവാണെങ്കില്‍ ഇവിടെയായിരിക്കണം. ഈ കാര്യങ്ങള്‍ ഒരു ശാസ്ത്രങ്ങളിലുമില്ല. ബാബ പറയുകയാണ് – ഞാന്‍ ഈ ശരീരത്തില്‍ പ്രവേശിച്ച് ഇതിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കി തരികയാണ്, ഇദ്ദേഹത്തെ എന്റെ രഥമാക്കി മാറ്റുകയാണ്. ഇദ്ദേഹത്തിന്റെ അനേക ജന്മങ്ങളുടെ അവസാനത്തില്‍ ഞാന്‍ വരുന്നു. ഇദ്ദേഹവും 5 വികാരങ്ങളുടെ സന്യാസം ചെയ്യുന്നു. സന്യാസം ചെയ്യുന്നവരെ യോഗി, ഋഷിയെന്ന് പറയുന്നു. ഇപ്പോള്‍ നിങ്ങള്‍ രാജഋഷിയാണ്. നിങ്ങള്‍ പ്രതിജ്ഞ ചെയ്യുകയാണ്. ആ സന്യാസിമാരാണെങ്കില്‍ വീടെല്ലാം ഉപേക്ഷിച്ച് പോവുകയാണ്. ഇവിടെയാണെങ്കില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചാണിരിക്കുന്നത്. പറയുകയാണ് ഞങ്ങള്‍ വികാരത്തിലൊരിക്കലും പോകില്ല. മുഖ്യമായ കാര്യം തന്നെയാണ് വികാരത്തിന്റെത്.
നിങ്ങള്‍ക്കറിയാം ശിവബാബ രചയിതാവാണ്. ശിവബാബ പുതിയ രചന രചിക്കുന്നു. ശിവബാബ തന്നെയാണ് ബീജ രൂപന്‍, സച്ചിതാനന്ദ സാഗരന്, ജ്ഞാനത്തിന്റെ സാഗരന്. സ്ഥാപന, പാലന, വിനാശം ചെയ്യുന്നതെങ്ങനെയാണ് – ഇത് ബാബയ്ക്കേ അറിയൂ. ഈ കാര്യങ്ങളൊന്നും മനുഷ്യര്ക്കറിയുകയില്ല. നിങ്ങള്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ ഈ എല്ലാ കാര്യങ്ങളുമറിയാം, അതിനാല്‍ എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കും. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്‍ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓരോ ആത്മാവിന്റെയും കര്‍മ്മ കണക്ക് അവരവരുടെതാണ്, അതിനാല്‍ ആരെങ്കിലും ശരീരം വിടുകയാണെങ്കില്‍ കരയരുത്. പൂര്‍ണ്ണമായും നഷ്ടോമോഹയായി മാറണം. ബുദ്ധിയിലുണ്ടാവണം നമുടെത് ഒരു പരിധിയില്ലാത്ത ബാബയാണ്, രണ്ടാമതൊരാളില്ല.
2) ബുദ്ധിയെ മോശമാക്കുന്ന 5 വികാരങ്ങളെ ത്യാഗം ചെയ്യണം. സുഖത്തിന്റെ ദേവതയായി മാറി എല്ലാവര്ക്കും സുഖം നല്‍കണം. ആര്‍ക്കും ദുഖം കൊടുക്കരുത്.
വരദാനം:-
ഏത് കുട്ടികളാണോ മറ്റുള്ളവരുടെ സംസ്ക്കാരങ്ങളെ അറിഞ്ഞ് സംസ്ക്കാര പരിവര്‍ത്തനത്തിന്റെ ലഹരിയില്‍ കഴിയുന്നത്, അവര്‍ ഒരിക്കലും, ഇവര്‍ ഇങ്ങനെ തന്നെയാണ്, ഇങ്ങനെ ചിന്തിക്കില്ല, അവരെ പറയും ജ്ഞാനസമ്പന്നര്‍. അവര്‍ സ്വയത്തെ നോക്കി നിര്വ്വിഘ്നരായി കഴിയുന്നു. അവരുടെ സംസ്ക്കാരം ബാബയ്ക്ക് സമാനം ദയാഹൃദയത്തിന്റേതായിരിക്കും. ദയയുടെ ദൃഷ്ടി, വെറുപ്പിന്റെ ദൃഷ്ടിയെ സമാപ്തമാക്കുന്നു. ഇങ്ങനെയുള്ള ദയാഹൃദയരായ കുട്ടികള്‍ ഒരിക്കലും പരസ്പരം വഴക്കിടില്ല. അവര്‍ സത്പുത്രരായി തെളിവ് നല്കുന്നു.
സ്ലോഗന്:-
മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യം – ڇഅഖണ്ഢ ജ്യോതി തത്വം ശാന്തിയുടെ വിശ്രമ സ്ഥാനവും സാകാരീ ലോകം കളിസ്ഥലവുംڈ
ആത്മാക്കളുടെ നിവാസ സ്ഥാനം അഖണ്ഢ ജ്യോതി മഹത്തത്വം, അവിടെ ഈ ശരീരത്തിന്റെ പാര്‍ട്ടില്‍ നിന്ന് മുക്തമാണ് അര്‍ത്ഥം ദുഃഖ സുഖത്തില്‍ നിന്ന് വേറിട്ട അവസ്ഥയിലാണ് ആ ലോകത്തെ ശാന്തിയുടെ വിശ്രമ സ്ഥാനമെന്നും പറയുന്നു അതുപോലെ ആത്മാക്കളുടെ ശരീര സഹിതം പാര്‍ട്ടഭിനയിക്കുന്ന കളിസ്ഥലമാണ് ഈ സാകാരി ലോകം. അപ്പോള്‍ മുഖ്യമായും രണ്ട് ലോകങ്ങളാണ് ഒന്ന് നിരാകാരി ലോകം, രണ്ടാമത് സാകാരി ലോകം. ലോകര്‍ കേവലം പേരിന് മാത്രം പറയുന്നു, പരമാത്മാവ് രചനയും, പാലനയും, സംഹാരവും നടത്തുന്നു കഴിപ്പിക്കുന്നതും, വധിക്കുന്നതും, കത്തിക്കുന്നതും പരമാത്മാവാണ്. ദുഃഖവും സുഖവും നല്‍കുന്നതും പരമാത്മാവാണ്, എപ്പോള്‍ ആര്‍ക്കെങ്കിലും ദുഃഖം വരുന്നോ അപ്പോള്‍ പറയുന്നു അല്ലയോ പ്രഭൂ അങ്ങയിലൂടെ മധുര്യമുണ്ടാകട്ടെ, ഇത് അയഥാര്‍ത്ഥ ജ്ഞാനമാണ് എന്തുകൊണ്ടെന്നാല്‍ ഇത് പരമാത്മാവിന്റെ കര്‍ത്തവ്യമല്ല, പരമാത്മാവ് ദുഃഖ ഹര്ത്താവോ, ദുഃഖ കര്‍ത്താവോ അല്ല. ജന്മം എടുക്കുക ജന്മം ഉപേക്ഷിക്കുക, ദുഃഖ-സുഖം അനുഭവിക്കുക ഓരോ മനുഷ്യ ആത്മാവിന്റേയും സംസ്ക്കാരമാണ്. ശാരീരിക ജന്മം നല്കുന്ന മാതാ-പിതാ അവരും കര്‍മ്മ ബന്ധനമനുസരിച്ചാണ് അച്ഛനും മക്കളുമാകുന്നത്, ഈ രീതിയില്‍ ആത്മാക്കളുടെ പിതാവ് പരംപിതാ പരമാത്മാവാണ് അവരെങ്ങനെയാണ് പരിധിയില്ലാത്ത രചനയുടെ സ്ഥാപനയും, പാലനയും ചെയ്യുന്നത്! എങ്ങനെയാണവര്‍ തന്റെ മൂന്ന് രൂപം ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെ രചയിതാവായിട്ടുള്ളത് പിന്നീട് ഈ ആകാരീ രൂപങ്ങളിലൂടെ ദൈവീക സൃഷ്ടിയുടെ സ്ഥാപനയും, ആസുരീയ ലോകത്തിന്റെ വിനാശവും പിന്നീട് ദൈവീക ലോകത്തിന്റെ പാലനയും ചെയ്യിക്കുന്നു. പരമാത്മാവിന്റെ ഈ മൂന്ന് കാര്യങ്ങളും പരിധിയില്ലാത്തതാണ്. ബാക്കി ഈ ദുഃഖ-സുഖം, ജന്മ-മരണം കര്‍മ്മമനുസരിച്ചാണ് ഉണ്ടാകുന്നത്. പരമാത്മാവ് സുഖദാതാവ് മാത്രമാണ് അവര്‍ തന്റെ കുട്ടികള്‍ക്ക് ദുഃഖം നല്‍കുന്നില്ല. ശരി – ഓം ശാന്തി.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!