05 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

April 4, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, അച്ഛന്, ടീച്ചര്, സദ്ഗുരു-മൂന്നും തന്നെ വളരെ പ്രിയപ്പെട്ടതാണ്, മൂന്നും ഒരാള് തന്നെയാണ്, അതുകൊണ്ട് ഓര്മ്മിക്കുന്നതും വളരെ സഹജമായിരിക്കേണ്ടതാണ്.

ചോദ്യം: -

ഈ കലിയുഗത്തില് ആരാണ് സദാ യുവാവായിരിക്കുന്നത്? എങ്ങിനെ?

ഉത്തരം:-

ഇവിടെ രാവണന് (വികാരങ്ങള്) സദാ യുവാവായിരിക്കുന്നു. മനുഷ്യര്ക്ക് വയസ്സായാലും അവരില് ഉള്ള വികാരങ്ങള്, ക്രോധം ഇവക്ക് ഒരിക്കലും വയസ്സാകുന്നില്ല. മരിക്കുന്നത് വരെയും വികാരങ്ങളുടെ ആശ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ബാബ പറയുകയാണ് – കാമം മഹാ ശത്രുവാണ്, എന്നാല് മനുഷ്യരുടെ പരമ മിത്രമാണ്, അതുകൊണ്ട് അന്യോന്യം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഞാനൊരു പിഞ്ചു പൈതലാണേ . .

ഓം ശാന്തി. കുട്ടികള് ബാബയെ ഓര്മ്മിക്കുകയാണ്. മനസ്സിലാക്കുകയാണ് നമ്മളിപ്പോള് മായ അഥവാ ബലവാനായ രാവണന്റെ ചങ്ങലയില് കുടങ്ങിക്കിടക്കുകയാണ്. ബാബ പറയുകയാണ് ഇതില് നിന്ന് മോചിപ്പിക്കുന്നവന് ശക്തിശാലിയാണ്. നിങ്ങള് കുട്ടികള് മനസ്സിലാക്കുകയാണ് നാം ആത്മാക്കള് ബലഹീനരാണ്. രാവണന് ബലഹീനരാക്കിയിരിക്കുകയാണ്. ഈ ജ്ഞാനം ഒരു മനുഷ്യരിലുമില്ല. ബാബയിരുന്ന് കുട്ടികള്ക്ക് ജ്ഞാനം നല്കുകയാണ്. നിങ്ങളെത്ര സര്വ്വശക്തിവാന്, വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇപ്പോള് എത്ര നിര്ധനരും ദുര്ബലരുമായിരിക്കുകയാണ്. അതുകൊണ്ടാണ് എല്ലാവരും വിളിക്കുന്നത് – അല്ലയോ പരമപിതാ പരമാത്മാവേ, വന്ന് ഞങ്ങളെ ഈ രാവണന്റെ ചങ്ങലയില് നിന്ന് മോചിപ്പിക്കൂ, അല്ലയോ പതിത പാവനാ, വരൂ. അദ്ദേഹം തന്നെയാണ് പതിതരെ പാവനമാക്കി മാറ്റുന്നത്. ഈ സമയത്ത് രാവണ രാജ്യമാണ്, സ്വര്ഗ്ഗത്തിനെ രാമരാജ്യമെന്നും നരകത്തിനെ രാവണ രാജ്യമെന്നും പറയപ്പെടുന്നു. രാവണനും ബലവാനാണ്, രാമനും ബലവാനാണ്, എന്തുകൊണ്ടെന്നാല് രണ്ടുപേരും പകുതി – പകുതി കല്പം രാജ്യം ഭരിക്കുന്നു. മനഷ്യരെല്ലാവരും പതിതരാണ്. നിങ്ങളും മുമ്പെ പതിതരായിരുന്നു, ഇപ്പോള് പതിത പാവനന് വന്ന് നിങ്ങള്ക്ക് പാവനമായി മാറ്റാനുള്ള ജ്ഞാനം നല്കിക്കൊണ്ടിരിക്കുകയാണ് – യോഗവും ജ്ഞാനവും. ആദ്യമായി ബാബയോടൊപ്പം യോഗം വേണം. ഈ ലോകത്തില് അച്ഛന്, ടീച്ചര്, ഗുരു എല്ലാം വേറെ-വേറെയാണ്. ഓര്മ്മിക്കേണ്ടിയിരിക്കുന്നു, ഇന്ന ടീച്ചര് എന്നെ പഠിപ്പിക്കുകയാണ്. നിങ്ങള് മൂന്നു സംബന്ധങ്ങളിലും ഒരാളെയാണ് ഓര്മ്മിക്കുന്നത്. മൂന്നുപേരുടെയും പേര് ഒരേയൊരു ശിവനെന്നാണ്. പരമ പ്രിയനായ പരമപിതാവും, പരമ പ്രിയനായ ടീച്ചറും, പരമ പ്രിയനായ സദ്ഗുരുവും ഒന്ന് തന്നെയാണ്. മനുഷ്യരാണെങ്കില് ടീച്ചറെ വേറെ, ഗുരുവിനെ വേറെ, അച്ഛനെ വേറെ ഓര്മ്മിക്കും. അവരുടെ പേരും രൂപവും വേറെ വേറെയാണ്. ഇവിടെ മൂന്നു പേരുടെ പേരും രൂപവും ഒന്നുതന്നെയാണ് ബുദ്ധിയില് വരുന്നത്. രൂപത്തില് നിരാകാരനാണ്, പേര് ശിവനെന്നാണ്. ബുദ്ധിയില് ഒരാളാണ് ഓര്മ്മയില് വരുന്നത്. ശിവബാബ പറയുകയാണ് – ഞാന് വരുന്നത് നിങ്ങള് കുട്ടികളെ ഈ മൃത്യൂലോകത്തില് നിന്നും കൊണ്ടുപോകാനാണ്, അതിന്റെ അടയാളവും നിങ്ങള് കണ്ടുകൊണ്ടിരിക്കുകയാണ്. ബലവാനായി മാറുന്നതില് മായ വളരെയധികം നേരിടുന്നു, വിഘ്നങ്ങള് കൊണ്ടുവരുന്നു. നിങ്ങള്ക്ക് വളരെയധികം മുറിവേല്ക്കുന്നു. മായ ഇടക്ക് വളരെ ശക്തിയില് അടിക്കുന്നു, ഇടക്ക് പതുക്കെയും. ഇത്രയും ശക്തിയില് അടിക്കുന്നു, അതിന്റെ ഫലമായി വികാരത്തിലും വീണുപോകുന്നു. പിന്നെ അതിന്റെ പ്രഭാവം വളരെ സമയമുണ്ടാകുന്നു. ബുദ്ധിക്ക് പുട്ടിട്ടതുപോലെയാകുന്നു. ഇപ്പോള് ബാബ പറയുകയാണ് മായ മറപ്പിക്കാന് വളരെയധികം പരിശ്രമിക്കും. എന്നാല് നിങ്ങള് മറക്കരുത്, എത്രയും നിങ്ങള് എന്നെ ഓര്മ്മിക്കുന്നുവോ അത്രയും സമ്പത്തും ബുദ്ധിയില് വരും ഉയര്ന്ന പദവിയും പ്രാപ്തമാകും. അച്ഛന്റെ സമ്പത്തിനെ ഓര്മ്മിക്കാത്ത ഒരു കുട്ടിപോലുമുണ്ടാകുകയില്ല. സമ്പത്ത് കുട്ടിയില് നിന്ന് ഒളിഞ്ഞിരിക്കുകയില്ല. നിങ്ങളും മനസ്സിലാക്കുകയാണ് നമുക്ക് വിശ്വത്തിന്റെ രാജ്യപദവി എടുക്കാന് കഴിയും, നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ച്. എല്ലാവരും ഒരേപോലെയുള്ള പദവിയിലായിരിക്കുകയില്ല. ഇപ്പോള് രാജധാനി സ്ഥാപനമായിക്കൊണ്ടിരിക്കുകയാണ്, പിന്നീട് വരുന്നവരൊന്നും (ധര്മ്മ സ്ഥാപകര്) രാജധാനി സ്ഥാപനചെയ്യുന്നില്ല. ഇങ്ങിനെയും പറയുകയില്ല അവര് രാവണന്റ രാജ്യത്താണ് വരുന്നതെന്ന്. രാവണന്റെ ബന്ധം ഭാരതവുമായിട്ടാണ്. ഇവിടെത്തന്നെയാണ് രാവണനെ കത്തിക്കുന്നത്, മറ്റുളളിടത്തൊന്നും രാവണനെ കത്തിക്കാറില്ല. അരക്കല്പത്തിനു ശേഷമാണ് രാവണരാജ്യം വരുന്നത്. തീര്ച്ചയായും സൂര്യവംശീ-ചന്ദ്രവംശികളില് നിന്നു തന്നെയായിരിക്കും ഇസ്ലാം ധര്മ്മവും ഉണ്ടായത്. ഒരു ധര്മ്മത്തില് നിന്നുതന്നെയാണ് മറ്റ് ശാഖകള് ഉത്ഭവിക്കുന്നത്. അല്ലാതെ ആ ധര്മ്മം തുടങ്ങിയപ്പോള് അവിടെ രാവണരാജ്യമായിരുന്നു എന്നല്ല. അല്ല, രാവണന് പിന്നീടാണ് വരുന്നത്. ബാബയാണെങ്കില് വന്ന് രാജധാനി സ്ഥാപിക്കുകയാണ്. അവരെല്ലാം, ചിലര് കാല്ഭാഗമാകുമ്പോള്, ചിലര് പകുതിയാകുമ്പോഴാണ് വരുന്നത്. സതോപ്രധാനത്തില് നിന്ന് തമോപ്രധാനമാകുന്നു. അവരെ സംബന്ധിച്ചിടത്തോളം കുറച്ചുകാലത്തെ സുഖവും വളരെക്കാലത്തെ ദുഃഖവുമാണ്. ബാബ ഡ്രാമയുടെ ഈ രഹസ്യവും പറഞ്ഞുതരികയാണ്. ആദ്യം പാവനമായിരുന്നു, പിന്നീടാണ് പതിതമായി മാറിയത്. ആദ്യം ഒരേയൊരു ദേവതാ ധര്മ്മം മാത്രമേയുണ്ടായിരുന്നുള്ളൂ, ശേഷം മറ്റു ധര്മ്മങ്ങള് വൃദ്ധി പ്രാപിക്കുന്നു. ദേവതകള് സ്വയം തന്നെ ഹിന്ദുക്കളായിമാറുന്നു, പിന്നീട് വളരെ വളരെ ശാഖോപശാഖകളുണ്ടാകുന്നു. ഒരോരുത്തരും തന്റെ ധര്മ്മ സ്ഥാപകരുടെ പിന്നാലെ പോകുന്നു. ദേവതാ ധര്മ്മം പ്രായലോപമായിരിക്കുകയാണ്. വാസ്തവത്തില് എല്ലാവരും ദേവതാ ധര്മ്മത്തില് പെട്ടവരാണ്, എന്നാല് സ്വയം ദേവതയെന്ന് പറയാന് കഴിയുകയില്ല കാരണം അപവിത്രമാണ്. പവിത്രതയില്ലാതെ സ്വയത്തെ ദേവതയെന്നു പറയുന്നത് നിയമവിരുദ്ധമാണ്. ആരാണോ ദേവതകളായിരുന്നത്, അവര് തന്നെയാണ് പിന്നീട് ക്ഷത്രിയര്, പിന്നെ വൈശ്യ-ശൂദ്രരായി മാറുന്നത്. ഇപ്പോള് നിങ്ങള് ബ്രാഹ്മണരായിരിക്കുകയാണ്. മറ്റുധര്മ്മത്തില്പ്പെട്ടവര്ക്ക് ഇത് മനസ്സിലാകുകയില്ല. ദേവതാ ധര്മ്മത്തില്പ്പെട്ടവരേ ഇവിടെ വരികയുള്ളൂ, ബാക്കിയുള്ളവരെല്ലാം പിന്നീട് വരാന് തുടങ്ങും. മുന്നോട്ട് പോകവെ വളരെയധികം വൃദ്ധിപ്രാപിക്കും. മുഖവംശാവലിയുടെ വൃദ്ധിയുണ്ടാകുന്നു. പ്രജാപിതാ ബ്രഹ്മാവ്, ബ്രാഹ്മണ ധര്മ്മം ഇപ്പോള് സ്ഥാപന ചെയ്യുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് തീര്ച്ചയായും ബ്രഹ്മാകുമാരന്മാരും കുമാരികളുമാകുമല്ലോ. ബ്രാഹ്മണ ധര്മ്മത്തില്പ്പെട്ടവര് തന്നെയാണ് ദേവതകളാകുന്നത്. വളരെയധികം പേര് വന്ന് ഈ ജ്ഞാനമെടുക്കും.

നിങ്ങള് സൂര്യവംശീ രാജധാനിയില് വരുന്നതിനുവേണ്ടി പുരാഷാര്ത്ഥം ചെയ്യുകയാണ്. ഇതില് മുഖ്യമായത് 8 പേരാണ്, ബാക്കി വൃദ്ധിയുണ്ടാകുന്നു. ആരാണോ മമ്മാ-ബാബയുടേതാകുന്നത്, കുറച്ച് കേട്ടാല് അവര് വരും. പ്രദര്ശിനികളില് വളരെയധികം പേര് വരുന്നു. അതില് നിന്ന് നല്ലവണ്ണം പുരുഷാര്ത്ഥം ചെയ്യുന്നവര് ബാബയുടേതായി മാറുന്നു. ഒന്നാമതായി ബാബയുടെ പരിചയം തീര്ച്ചയായും വേണം. ബാബയെ മനസ്സിലാക്കിയാല് പിന്നെ ലിംഗരൂപമെന്നു പറയുന്നവരും ജ്യോതിസ്വരൂപമെന്നു പറയുന്നവരുമെല്ലാം, ബ്രഹ്മ-മഹാതത്വത്തെ ഭഗവാനെന്നു പറയുകയില്ല. പരമപിതാ പരമാത്മാവ് നോളേജ്ഫുള്ളാണ്, ബ്രഹ്മം നോളേജ്ഫുള് ആണോ? നിങ്ങള് ചോദിക്കുകയാണ് ആത്മാവിന്റ രൂപമെന്താണ്? അപ്പോള് പറയുന്നു ലിംഗ രൂപമാണ്, എന്തുകൊണ്ടെന്നാല് ലിംഗരൂപത്തിന്റെയാണ് പൂജ നടക്കുന്നത്. നക്ഷത്രത്തിന്റെ പൂജ എവിടെയുമില്ല. അറിയാത്തതുകാരണം എന്തെങ്കിലുമൊക്കെ ഉണ്ടാക്കിവെക്കുന്നു. കല്ലിലും മുള്ളിലുമെല്ലാം ഭഗവാനാണെന്നു പറയുന്നു. ബാബ പറഞ്ഞുതരികയാണ് ആത്മാവ് നക്ഷത്രരൂപമാണ്, ആത്മാക്കളുടെ ഒന്നിച്ചുള്ള കൂട്ടവും കാണാന് കഴിയും. എല്ലാവരും ഒന്നിച്ച് തിരിച്ചു പോകുമ്പോള് വലിയ കൂട്ടമായിരിക്കുമല്ലോ. ഇതിനെയാണ് പറയുന്നത് സൂക്ഷ്മത്തിലും സൂക്ഷ്മമെന്ന്. സാക്ഷാല്ക്കാരം കൊണ്ട് ഒന്നും മനസ്സിലാക്കാന് കഴിയുകയില്ല. വിചാരിക്കൂ, ആര്ക്കെങ്കിലും ശിവന്റെയൊ, ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെയോ സാക്ഷാല്ക്കാരം തന്നെയുണ്ടായി, എന്നാല് ഇതുകൊണ്ട് യതൊരു പ്രയോജനവുമില്ല. ഇവിടെ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത് പഠനമാണ്. പരമാത്മാവും ഒരു നക്ഷത്രമാണ്. നോക്കൂ, ഇത്രയും ചെറിയ വസ്തുവിന് എത്ര മഹിമയാണ്, ജ്ഞാന സാഗരനാണ്, പ്രേമ സാഗരനാണ്, സുഖ സാഗരനാണ്, അദ്ദേഹം തന്നെയാണ് മുഴുവന് കാര്യവും ചെയ്യുന്നത്. ഇതിനെയാണ് പറയുന്നത് -ഗുഹ്യത്തിലും ഗുഹ്യമായ കാര്യങ്ങളാണെന്ന്.

ബാബായെന്നു പറയുമ്പോള് സ്വര്ഗ്ഗത്തിന്റെ രചയിതാവാണെന്ന് ബുദ്ധിയില് തീര്ച്ചയായും വരണം. പറയുന്നുമുണ്ട് ഭഗവാന് എവിടെയെങ്കിലുമൊക്കെ വന്നിട്ടുണ്ട്. ഗീതയുടെ ഭഗവാന് ശ്രീകൃഷ്ണനാണെങ്കില് ആ ശരീരധാരിക്ക് എവിടെയും ഒളിച്ചിരിക്കാന് കഴിയുകയില്ല. ഇതെല്ലാം വളരെ ഗുഹ്യമായ കാര്യങ്ങളാണ്. ഒരിക്കലും കേട്ടിട്ടുപോലുമില്ല പരമപിതാ പരമാത്മാവ് എന്തു വസ്തുവാണെന്ന്, ആത്മാവ് എന്താണെന്ന്. വെറുതെ പറയുക മാത്രം ചെയ്യുകയാണ് മസ്തക മദ്ധ്യത്തില് തിളങ്ങുന്ന വിചിത്രമായ നക്ഷത്രമെന്ന്. പിന്നീട് അതിനെ പരമപിതാ പരമാത്മാവെന്നു പറയുന്നു. ആത്മാവും പരമാത്മാവും തമ്മില് രൂപത്തില് വ്യത്യാസമൊന്നുമില്ല. എന്താ പരമാത്മാവ് ഏതെങ്കിലും ഭാരിച്ച വസ്തുവോ അതോ വളരെ വലിയ പ്രകാശമോ ആണോ? അല്ല, അദ്ദേഹം നോളേജ്ഫുള്ളാണ്. ഗതി-സദ്ഗതിക്കുള്ള ജ്ഞാനം നല്കുന്നു, അതുകൊണ്ട് ജ്ഞാന സാഗരനാണ്. ഇപ്പോള് ജ്ഞാനസാഗരനെന്ന് പരമപിതാ പരമാത്മാവിനെ പറയുമോ അതോ രാവണ മതപ്രകാരം നടക്കുന്ന മനുഷ്യനെപ്പറയുമോ? ബാബ പറയുകയാണ് ഞാന് അധികാരിയാണ്, ബാക്കി ഈ കാണുന്നതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളാണ്. ബ്രഹ്മാവിന്റെ കൈകളില് ശാസ്ത്രങ്ങളെക്കാണിക്കുന്നു. എന്നാല് ബ്രഹ്മാവാരാണെന്നു പോലും അറിയുകയില്ല. ബാബ പറയുകയാണ് ഞാന് മുമ്പെയും പറഞ്ഞിട്ടുണ്ട് – ഞാന് സാധാരണ വൃദ്ധ ശരീരത്തിലാണ്

വരുന്നത്. ഈ നന്ദീഗണത്തിലൂടെ ജ്ഞാനം കേള്പ്പിക്കുകയാണ്. മനഷ്യര് ഭഗീരഥനെയും കാണിക്കുന്നുണ്ട്, ഗോമുഖത്തേയും കാണിക്കുന്നു. ഭഗീരഥനില് നിന്നും ഗംഗ, കാളയില് നിന്നും ഗംഗ ഉത്ഭവിക്കുന്നതായി കാണിക്കുന്നു. സത്യമെന്താണെന്ന് മനസ്സിലാക്കുന്നില്ല. എന്താ കാളയില് നിന്ന് ഗംഗ ഉത്ഭവിക്കുമോ? ഗോമുഖം കാണിക്കുകയാണെങ്കില് പശുവാകേണ്ടിയിരുന്നു. നന്ദീഗണത്തിനെ കാളയായാണ് കാണിക്കുന്നത്, ഇദ്ദേഹം പുരുഷനാണെന്നുള്ളത് ശരിയാണ്. മനുഷ്യനാണ്. പശു എന്ന് പറഞ്ഞാല്, അതും മാതാവാണല്ലോ. ഈ കാര്യങ്ങളെല്ലാം മനുഷ്യര് മറന്നിരിക്കുകയാണ്, സത്യമൊന്നും പറയുന്നില്ല. ബ്രഹ്മാവിലൂടെ സൂര്യവംശീ രാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള് ഇവിടെ ഒരു രാജ ഭരണമൊന്നുമില്ല. ഇത് പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത രാജ്യം തരികയാണ്. പഠനം കൊണ്ടാണ് സൂര്യവംശി-ചന്ദ്രവംശി രാജ്യത്തില് വരുന്നത്, അവരുടെ ബുദ്ധിയിലേ ഈ കാര്യങ്ങള് ഇരിക്കുകയുള്ളൂ. ആദ്യമായി ഈ നിശ്ചയം വേണം ശിവബാബ തന്നെയാണ് നമ്മെ കൂടെക്കൊണ്ടുപോകുക. ഒരു ഗുരുവിനോ സന്യാസിക്കോ ഇങ്ങിനെ പറയാനുള്ള ശക്തിയില്ല. പതിത പാവനന് ഒരേയൊരു ബാബയാണ്, അദ്ദേഹത്തെത്തന്നെയാണ് ഓര്മ്മിക്കുന്നത്, പാവനമാക്കി മാറ്റാന്. പുതിയതില് നിന്ന് പഴയത്, പഴയതില് നിന്ന് പുതിയത് – ഇത് നടക്കുക തന്നെ വേണം. പരമപിതാ പരമാത്മാവിനല്ലാതെ പാവനമായ ലോകം ആര്ക്കും സ്ഥാപിക്കാന് കഴിയുകയില്ല. ബാബയില് നിന്നുതന്നെയാണ് സൂര്യവംശീ-ചന്ദ്രവംശി രാജ്യത്തിന്റെ സമ്പത്ത് ലഭിക്കുന്നത്. ഇവിടെയിപ്പോള് ഒരു രാജ്യഭരണവുമില്ല. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. മനുഷ്യര് കരുതുകയാണ് ശാസ്ത്രം ശരിയാണ്, എന്തുകൊണ്ടെന്നാല് ഭഗവാനാണ് ഉണ്ടാക്കിയത്. അവര്ക്കിതറിയുകയില്ല ഭഗവാന് മനുഷ്യ ശരീരത്തില് വന്നാണ് ഗീത കേള്പ്പിച്ചത്, അതിന് കൃഷ്ണന്റെ പേര് നല്കിയിരിക്കുകയാണെന്ന്. ഈ തെറ്റ് ആദ്യമായി ബുദ്ധിയില് നിന്ന് പോകണം. ഒന്നാമതായി ശിവബാബയെ മനസ്സിലാക്കണം, അപ്പോള് അറിയും അദ്ദേഹമാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപകന്. അറിയാത്തതുകാരണം അന്യോന്യം വഴക്കടിച്ചുകൊണ്ടിരിക്കുകയാണ്. ബാബ പറയും നിങ്ങള് സ്വര്ഗ്ഗത്തില് ഉയര്ന്ന പദവിക്ക് യോഗ്യരല്ല. ദേവീകഗുണങ്ങളുള്ളവരല്ല, ധാരണയില്ലായെങ്കില് തീര്ച്ചയായും വികാരങ്ങളുണ്ടാകും. ശരി, വൃദ്ധരായിരിക്കാം, എന്നാലും അവരിലും ക്രോധമുണ്ടാകുമല്ലോ? ക്രോധത്തിന് വയസ്സാകുന്നില്ല. ഇന്നാണെങ്കില് വൃദ്ധരും വികാരത്തില് പോകുന്നു. ബാബ പറയുകയാണ് – കാമം മഹാശത്രുവാണ്, എന്നാല് മനഷ്യര്ക്കത് മിത്രമാണ്. നോക്കൂ, വികാരത്തിനുവേണ്ടി എത്രയാണ് ശല്യപ്പെടുത്തുന്നത്. രാവണന് എല്ലാവരുടേയും മിത്രമാണ്. വിഷത്തില് നിന്ന് ഉണ്ടായവരാണല്ലോ. വിഷത്തില് നിന്നുണ്ടായവര് അര്ത്ഥം രാവണന്റെ മക്കള്. മനഷ്യര് ഇത് മനസ്സിലാക്കുന്നില്ല. ബാബയുടെ ശ്രീമതപ്രകാരം നടന്നാല് മാത്രമേ സല്പുത്രരെന്നു പറയൂ. വികര്മ്മങ്ങളുണ്ടാകുകയാണെങ്കില് ഉടനെത്തന്നെ അത് മനസ്സിലാക്കിക്കൊടുക്കുന്നു. വളരെ പേരിലും പല സ്വഭാവങ്ങളുമുണ്ട് – കള്ളം പറയുന്നതിന്റെ, മോഷ്ടിക്കുന്നതിന്റെ, യാചിക്കുന്നതിന്റെ. ബാബ പറയുകയാണ്, ഞാന് ദാതാവാണ്, നിങ്ങളെന്തിന് മറ്റുള്ളവരോട് ഇരക്കണം. ആര്ക്കാണോ ഇന്ഷ്വര് ചെയ്യേണ്ടത് അവര് സ്വയം തന്നെ ചെയ്യും. ഒരിക്കലും യാചിക്കരുത്. ഇന്ന് ബാബയുടെ ജന്മദിനമാണ്, എന്തെങ്കിലുമൊക്കെ കൊടുത്തയക്കൂ, ഇങ്ങിനെ യാചിക്കരുത്. മനസ്സിലാക്കിക്കൊടുക്കണം ഇന്ഷ്വര് ചെയ്യണമെങ്കില് ചെയ്യൂ. ഭക്തി മാര്ഗ്ഗത്തില് മനുഷ്യര് സ്വയത്തെ ഈശ്വരന്റെ പക്കല് ഇന്ഷ്വര് ചെയ്യാറുണ്ട്, ഇതിനെ ദാനമെന്നാണ് പറയാറ്. ഇതിന്റെ ഫലം ബാബ നല്കുന്നു. അത് പരിധിയുള്ള ഇന്ഷ്വറന്സാണ്, ഇത് പരിധിയില്ലാത്ത ഇന്ഷ്വറന്സാണ്. ഭക്തിമാര്ഗ്ഗത്തില് പറഞ്ഞു വരികയാണ്, ഇത് പരംപിതാ പരമാത്മാവ് എന്റെ ഭക്തിയുടെ ഫലം നല്കിയതാണ്. ധനികരാണെങ്കില് പറയും ഇത് മുന്ജന്മ കര്മ്മ ഫലമാണെന്ന്. ചിലര് ദിരദ്രരാണ് എന്തുകൊണ്ടെന്നാല് ഇന്ഷ്വര് ചെയ്തില്ല, ധനവും ലഭിച്ചില്ല. ബാബ പറയുകയാണ് എല്ലാവരും എന്റെ പക്കലാണ് ഇന്ഷ്വര് ചെയ്യുന്നത്. എല്ലാവരും പറയുന്നല്ലോ, ഇത് ഭഗവന് നല്കിയാതാണെന്ന്. ഭക്തിയില് നിങ്ങള് പരിധിയുള്ള ഇന്ഷ്വറന്സാണ് ചെയ്യുന്നത്, ഇപ്പോള് നേരിട്ട് പരിധിയില്ലാത്ത ഇന്ഷ്വറന്സാണ് ചെയ്യുന്നത്. നോക്കൂ, മാതാ-പിതാവ് ഇന്ഷ്വര് ചെയ്തിട്ടുണ്ട്, അതിന്റെ ഫലമായി എന്താണ് ലഭിക്കുന്നത്. കന്യകമാരുടെ പക്കല് പണമുണ്ടാകുകയില്ല. അവര് ഈ സേവനത്തില് മുഴുകുകയാണെങ്കില്, ഏറ്റവും ഉയരത്തില് പോകാന് കഴിയും. മമ്മ ഒന്നും തന്നെ ഇന്ഷ്വര് ചെയ്തില്ല. ശരീരം ഈ സേവനത്തിനു നല്കി, എത്ര ഉയര്ന്ന പദവിയാണ് ലഭിക്കുന്നത്. ആത്മാവിനറിയാം ഞാന് ഈ ശരീരം കൊണ്ട് പരിധില്ലാത്ത ബാബയുടെ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. ജഗദംബയുടെ എത്ര ഉയര്ന്ന പദവിയാണ്. ജഗദംബ, ജ്ഞാന ജ്ഞാനേശ്വരി പിന്നീട് രാജ രാജേശ്വരിയായി മാറുന്നു. ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്കു മാത്രമേ അറിയുകയുള്ളൂ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സല്പുത്രരായി മാറുന്നതിന് ബാബയുടെ ശ്രീമത പ്രകാരം നടക്കണം. ഏതെല്ലാം ചീത്ത സ്വഭാവങ്ങളുണ്ടോ -യാചിക്കുന്നതിന്റെ, മോഷ്ടിക്കുന്നതിന്റെ, കള്ളം പറയുന്നതിന്റെ, എല്ലാം തന്നെ ഉപേക്ഷിക്കണം.

2. തന്റെ സര്വ്വതും ബാബയുടെ പക്കല് ഇന്ഷ്വര് ചെയ്യണം. ശരീരവും ഈശ്വരീയ സേവനത്തിലുപയോഗിക്കണം. ഒരു കാരണവശാലും മായയുടെ പ്രവേശതയില്ലാതിരിക്കാന് ശ്രദ്ധവെക്കണം.

വരദാനം:-

സംഗമയുഗത്തില് താങ്കള് കുട്ടികള് ഏറ്റവും കൂടുതല് ഭാഗ്യശാലികളാണ്, എന്തുകൊണ്ടെന്നാല് സ്വയം ഭഗവാന് നിങ്ങളെ ഇഷ്ടപ്പെട്ടു. പരിധിയില്ലാത്ത അധികാരിയായി മാറി. ഭഗവാന്റെ നിഘണ്ഡുവില് ڇആര് ആരാണ്ڈ (ഹു ഈസ് ഹു) എന്നതില് താങ്കളുടെ പേരുണ്ട്. പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു, പരിധിയില്ലാത്ത രാജ്യഭാഗ്യം ലഭിച്ചു, പരിധിയില്ലാത്ത ഖജനാവ് ലഭിച്ചു…..ഈ ലഹരി സദാ ഇരിക്കുകയാണെങ്കില് അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ഉണ്ടായിക്കൊണ്ടേയിരിക്കും. ഇതാണ് പരിധിയില്ലാത്ത ആത്മീയ ലഹരി, ഇതിന്റെ അനുഭവം ചെയ്തുകൊണ്ടും ചെയ്യിച്ചുകൊണ്ടുമിരിക്കൂ, അപ്പോള് പറയാം ഭാഗ്യശാലിയെന്ന്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top