04 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 3, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, സംഗദോഷം വളരെ ദോഷം ചെയ്യും, അതിനാല് സംഗദോഷത്തില് നിന്നും സ്വയത്തെ വളരെ-വളരെ സംരക്ഷിക്കണം, അത് വളരെ മോശമാണ്.

ചോദ്യം: -

മൂന്ന് പ്രകാരത്തിലുള്ള കുട്ടിക്കാലം ഏതെല്ലാമാണ്? ഏത് കുട്ടിക്കാലത്തെ ഒരിക്കലും മറക്കരുത്?

ഉത്തരം:-

ലൗകിക മാതാപിതാവിന്റെ അടുത്ത് ജന്മമെടുത്തതും ഒരു കുട്ടിക്കാലം ലഭിച്ചു. ഗുരുവിന്റെ ശിഷ്യനായപ്പോള് രണ്ടാമത്തെ കുട്ടിക്കാലവും കിട്ടി, പിന്നെ ലൗകിക മാതാപിതാവിനെ ഉപേക്ഷിച്ച് അലൗകിക മാതാ പിതാവിന്റേതായി മാറിയതാണ് മൂന്നാമത്തെ കുട്ടിക്കാലം. അലൗകിക കുട്ടിക്കാലം അര്ത്ഥം ഈശ്വരന്റെ മടിത്തട്ടില് വന്നു ചേര്ന്നു. ഈശ്വരന്റെ കുട്ടിയായി അര്ത്ഥം മര്ജീവയായി. ഈ അലൗകിക കുട്ടിക്കാലത്തെ ഒരിക്കലും മറക്കരുത്. അഥവാ മറന്നാല് വളരെ കരയേണ്ടി വരും. കരയുക അര്ത്ഥം മായയുടെ അടിയേല്ക്കുക.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

കുട്ടിക്കാലത്തിലെ ദിനങ്ങള് മറക്കരുത്………

ഓം ശാന്തി. മധുര മധുരമായ ആത്മീയ കുട്ടികള് ഗീതത്തിന്റെ അര്ത്ഥം മനസ്സിലാക്കിയോ. 3 പ്രകാരത്തിലുള്ള കുട്ടിക്കാലമാണുള്ളത്. ഒന്ന് ലൗകിക കുട്ടിക്കാലമാണ്, മറ്റൊന്ന് നിവൃത്തി മാര്ഗ്ഗത്തിലേതാണ്, അതിലും വീടെല്ലാം ഉപേക്ഷിച്ച് ജീവിച്ചിരിക്കെ മരിച്ച് ഗുരുവിന്റെതാകും അഥവാ സന്യാസിമാരുടെ കൂടെ പോകും. എന്നാല് ആ ഗുരുവിന് അവരുടെ പിതാവാകാന് സാധിക്കില്ല. ഗുരുവിന്റേതായി അവരുടെ കൂടെ ജീവിക്കാം. അവരും ജീവിച്ചിരിക്കെ മരിച്ച് ഗുരുവിന്റെതായി വനത്തിലേക്ക് പോകാറുണ്ട്. നിങ്ങളുടെ അത്ഭുതകരമായ ഈ മര്ജീവാ ജന്മമാണ് മൂന്നാമത്തെ ജന്മം. ഒരു മാതാപിതാവിനെ ഉപേക്ഷിച്ച് മറ്റൊരു മാതാപിതാവിന്റേതായി തീരുന്നു. ഇതാണ് ആത്മീയ മാതാ പിതാവ്. ഇത് നിങ്ങളുടെ മര്ജീവാ ജന്മമാണ്. ഈശ്വരീയ മടിത്തട്ടില് ലഭിച്ചിരിക്കുന്ന ആത്മീയ ജന്മമാണ്. നിങ്ങളോട് ഇപ്പോള് ആത്മീയ അച്ഛനാണ് സംസാരിക്കുന്നത്. അതെല്ലാം ഭൗതികമായ അച്ഛന്മാരാണ്. ഇത് ആത്മീയ അച്ഛനാണ് അതുകൊണ്ടാണ് പാടുന്നത് ബാബയുടേതായി, മര്ജീവയായി പിന്നെ ഈ ജന്മത്തെ മറക്കരുത്. ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ് ശിവബാബ. ആരെങ്കിലും ഗീതയുടെ വാദപ്രതിവാദം നടത്തുന്നുണ്ടെങ്കില് ആദ്യമാദ്യം ഈ കാര്യം ചോദിക്കണം ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് ആരാണ്? ബ്രഹ്മാ ദേവതായ നമ:, വിഷ്ണു ദേവതായ നമ:, എന്ന് പറയുന്നുണ്ട്. പിന്നെ ശിവപരമാത്മായ നമ:….എന്ന് പറയുന്നു. സര്വ്വധര്മ്മങ്ങളിലുള്ളവരുടെയും അച്ഛനാണ് ബാബ. ആദ്യമാദ്യം ഈ കാര്യം മനസ്സിലാക്കി കൊടുക്കണം ഉര്യന്നതിലും ഉയര്ന്ന അച്ഛന് ഒന്നാണ്. ബ്രഹ്മാവിനെയോ വിഷ്ണുവനെയോ ആരും ഗോഡ് ഫാദര് എന്ന് പറയില്ല. ആദ്യം ഇത് ഉറപ്പിക്കണം ഗോഡ് ഫാദര് ഒന്നാണ് നിരാകാരനാണ്, രചയിതാവാണ്. പതിതപാവനന് എന്നും വിളിക്കുന്നുണ്ട്. അച്ഛനില് നിന്ന് തീര്ച്ചയായും സമ്പത്ത് കിട്ടുമല്ലോ. ഇത് ചിന്തിക്കൂ, പരിധിയില്ലാത്ത അച്ഛനില് നിന്ന് ആര്ക്കാണ് സമ്പത്ത് ലഭിക്കുന്നത്. ബാബയാണ് പുതിയ ലോകം രചിക്കുന്നത്. ബാബയുടെ പേര് ശിവന് എന്നാണ്. ശിവപരമാത്മായ നമ: എന്ന് പറയുന്നുണ്ട്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. ശിവന് തന്നെയാണ് പതിതപാവനന്, രചയിതാവ്, ജ്ഞാനസാഗരന് പിന്നെ സര്വ്വവ്യാപിയുടെ കാര്യം തന്നെ ഇല്ലാതാകും. ബാബയുടെ മഹിമ കര്ത്തവ്യത്തിലുണ്ട്. ആരാണോ മുമ്പ് കര്ത്തവ്യം ചെയ്തിട്ട് പോയത് അവരുടെ മഹിമ പാടാറുണ്ട്. ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്, ബാബയെ തന്നെയാണ് മുക്തി ദാതാവ്, ദയാമനസ്കന്, ദു:ഖ ഹര്ത്താ സുഖ കര്ത്താവ് എന്നും പറയുന്നത്. വഴികാട്ടിയുമാണ്. ഏതെങ്കിലും പുതിയ സ്ഥലത്തേക്ക് പോവുകയാണെങ്കില് വഴികാട്ടിയെ കൂടെ കൊണ്ടു പോകാറുണ്ടല്ലോ. വിദേശത്തില് നിന്നും ആരെങ്കിലും ഇങ്ങോട്ട് വരുകയാണെങ്കില് അവര്ക്ക് ഇവിടുത്തെ വഴികാട്ടിയെ കൊടുക്കാറുണ്ട്. അവര് എല്ലാ സ്ഥലവും കാണിച്ചു കൊടുക്കും. തീര്ത്ഥയാത്രകള്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന വഴികാട്ടികളും ഉണ്ട്. ഇപ്പോള് ബാബയെ വഴികാട്ടി എന്ന് വിളിക്കുന്നുണ്ടെങ്കില് തീര്ച്ചയായും വഴി കാണിച്ചു തന്നിട്ടുണ്ടാകും. സര്വ്വവ്യാപി എന്ന് പറയുന്നതിലൂടെ എല്ലാ കാര്യവും ഇല്ലാതാകും. ആദ്യമാദ്യം എല്ലാവരുടേയും അച്ഛന് ഒന്നാണ് എന്ന് മനസ്സിലാക്കി കൊടുക്കണം. സര്വ്വശാസ്ത്ര ശിരോമണി ഗീതയാണ്, അത് ഭഗവാന് നല്കിയതാണ്. അത് തെളിഞ്ഞു കഴിഞ്ഞാല് ബാക്കി അതിന്റെ കുട്ടികളും പേരക്കുട്ടികളും അസത്യമാണെന്ന് എന്നത് തെളിയും. ആദ്യമാദ്യം സത്യമായ ഗീതയുടെ സാരം കേള്പ്പിക്കണം. ശിവ ഭഗവാനുവാച. ഇപ്പോള് ശിവബാബയുടെ ചരിത്രം എന്തായിരിക്കും? അവര് കേവലം വെറുതെ പറയുകയാണ്, എന്നാല് നിങ്ങള്ക്ക് അറിയാം ബാബ വന്ന് ഈ ശരീരത്തെ ആധാരമാക്കി നിങ്ങളെ പതിതത്തില് നിന്നും പാവനമാക്കുന്നതിനുള്ള വഴി പറഞ്ഞു തരുകയാണ്. കുട്ടികളെ രാജയോഗം പഠിപ്പിക്കുന്നതിനാണ് വരുന്നത്, ഇതില് ചരിത്രത്തിന് എന്ത് കാര്യം. ഈ ബാബ വൃദ്ധനാണ്. കേവലം വന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. പതിതരെ പാവനമാക്കുന്നതിന് രാജയോഗം അഭ്യസിപ്പിക്കുകയാണ്. നിങ്ങള് സത്യയുഗത്തില് പോയി രാജ്യം ഭരിക്കും. നിങ്ങള്ക്ക് സമ്പത്ത് കിട്ടും, ബാക്കി എല്ലാ ആത്മാക്കളും മുക്തിധാമത്തില്, നിരാകാരി ലോകത്തില് ഉണ്ടാകും. ഇത് വളരെ സഹജമായ കാര്യമാണ്. ഭാരതത്തില് ദേവി ദേവതകളുടെ രാജ്യം ഉണ്ടായിരുന്നു. ഒരു ധര്മ്മമാണ് ഉണ്ടായിരുന്നത്. ഇപ്പോള് കലിയുഗത്തില് എത്രയധികം മനുഷ്യരാണ്, അവിടെ കുറച്ച് മനുഷ്യരാണ് ഉണ്ടാവുക. പരംപിതാ പരമാത്മാവ് ഒരു ധര്മ്മത്തിന്റെ സ്ഥാപനയും അനേക ധര്മ്മങ്ങളുടെ വിനാശവും ചെയ്യാനാണ് വരുന്നത്. ബാക്കി എല്ലാവരും ശാന്തിധാമത്തിലേക്ക് പോകും. അവിടെ അപവിത്രമായ ആത്മാക്കള്ക്ക് കഴിയാന് സാധിക്കില്ല. ബാബയുടെ നാമമാണ് പതിത പാവനന്, സര്വ്വരുടെയും സദ്ഗതി ദാതാവ്. ഇത് പഴയ ലോകമാണ്, ഇരുമ്പ് യുഗമാണ്. സത്യയുഗത്തെ സ്വര്ണ്ണിമ യുഗം എന്നാണ് പറയുക. ആരാണോ ദേവതകളുടെ പൂജാരികള്, അവര്ക്ക് സഹജമായി ഇതെല്ലാം മനസ്സിലാക്കാന് സാധിക്കും. ആരാണോ പൂജ്യരായിരുന്നത് അവരാണ് ഇപ്പോള് പൂജാരിയായിരിക്കുന്നത്. അതിനാല് ആദ്യം ബാബയുടെ പരിചയം കൊടുക്കണം, നമ്മള് ബാബയുടെ കുട്ടികളാണ്, ഇത് മറക്കരുത്. മറന്നാല് കരയേണ്ടി വരും. എന്തെങ്കിലും രീതിയില് മായ മുറിവ് ഉണ്ടാക്കി കൊണ്ടിരിക്കും. ദേഹിഅഭിമാനിയാകണം. നമ്മള് ആത്മാക്കള്ക്ക് തിരിച്ച് ബാബയുടെ അടുത്ത് പോകണം. ഇത്രയധികം മനുഷ്യര് മരിച്ചു പോയാല് ആര് ആര്ക്കു വേണ്ടി കരയാന് ഉണ്ടാകും. ഭാരതത്തിലാണ് കൂടുതല് കരച്ചില് ഉള്ളത്. ആദ്യത്തെ 12 മാസം യാ ഹൂസൈന്, യാ ഹുസൈന്… എന്ന് കരയും. നെഞ്ചില് അടിച്ചു കരയും. ഇതെല്ലാം മൃത്യുലോകത്തിലെ രീതികളും ആചാരങ്ങളുമാണ്, നിങ്ങള്ക്ക് ഇപ്പോള് അമരലോകത്തിന്റെ ആചാരങ്ങളും രീതികളും പഠിപ്പിച്ചു തരികയാണ്. നിങ്ങള്ക്ക് ഇപ്പോള് ഈ പഴയ ലോകത്തിനോട് വൈരാഗ്യമാണ്. ബാബ പറയുകയാണ ്- എന്നെ മാത്രം ഓര്മ്മിക്കൂ. ഇതെല്ലാം ഇല്ലാതാകാന് പോവുകയാണ്. നാടകം പൂര്ത്തിയായി, നമ്മള് ഇപ്പോള് തിരിച്ച് പോകാന് പോവുകയാണ്. നാടകത്തില് എല്ലാവരും അഭിനേതാക്കളാണ് പിന്നെ ആരോടാണ് മോഹം വെക്കുന്നത്? മനസ്സിലാക്കുന്നുണ്ട് എതൊരാള്ക്കും ശരീരം ഉപേക്ഷിച്ചാല് അടുത്ത പാര്ട്ട് അഭിനയിക്കാന് പോകണം. ഇതില് എന്തിനാണ് കരയുന്നത്. ഓരോരുത്തരുടേയും പാര്ട്ട് ഉറച്ചതാണ്. ഏതുപോലെ ബാബ ജ്ഞാനത്തിന്റേയും ആനന്ദത്തിന്റേയും സ്നേഹത്തിന്റെയും സാഗരമാണോ അതുപോലെ ബാബയെ അനുകരിച്ച് അതുപോലെ ആകണം. സാഗരത്തില് നിന്നാണല്ലോ നദികള് ഉത്ഭവിക്കുന്നത്. എല്ലാം നമ്പര്വാറാണ്. ചിലര് നല്ല മഴ പെയ്യിക്കുന്നവരാണ്, തനിക്കു സമാനമാക്കി മാറ്റുന്ന കാര്യം തീവ്രതയോടെ ചെയ്യും. കണ്ണു കാണാത്തവര്ക്ക് ഊന്നുവടി ആകാറുണ്ട്. ബാബക്ക് വളരെയധികം സഹായികളുടെ ആവശ്യമുണ്ട്. ബാബ പറയുകയാണ്-നിങ്ങള് അന്ധന്മാര്ക്ക് ഊന്നു വടിയാകണം. സര്വ്വര്ക്കും വഴി പറഞ്ഞു കൊടുക്കണം. കേവലം ഒരു ബ്രാഹ്മണി മാത്രമല്ല കണ്ണു കാണാത്തവര്ക്ക് ഊന്നു വടിയാകേണ്ടത്. നിങ്ങള് എല്ലാവര്ക്കും ആകണം. നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചു, അതിനെയാണ് മൂന്നാമത്തെ നേത്രം ലഭിക്കുന്ന കഥ എന്നു പറയുന്നത്. ആത്മാവിനാണ് ദിവ്യ നേത്രമുള്ളത്. മനുഷ്യര് ഒന്നും മനസ്സിലാക്കുന്നില്ല. തീര്ത്തും തുച്ഛ ബുദ്ധികളായി മാറിയിരിക്കുകയാണ്. നമ്മുടെ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തത് ആരാണ് എന്നത് പോലും ഭാരതവാസികള്ക്ക് അറിയില്ല. ബാബയുടെ അവതരണവും ഇവിടെയാണ്. ശിവജയന്തി ആഘോഷിക്കുന്നുണ്ടല്ലോ. എങ്ങനെയാണ് സര്വ്വവ്യാപി ആകുന്നത്. ബാബയേയും രചനയേയും ലോകര്ക്ക് അറിയില്ല. ഋഷിമാരും മുനിമാരും നേതി- നേതി എന്നാണ് പറയുന്നത്. പരമാത്മാവ് സര്വ്വവ്യാപി ആണ് എന്ന് പറഞ്ഞതാണ് ഏറ്റവും വലിയ തെറ്റ്. നിങ്ങള്ക്ക് തെളിയിച്ച് പറഞ്ഞു കൊടുക്കാന് സാധിക്കും ബാബ സര്വ്വരുടേയും അച്ഛനാണ്, പതിത പാവനനാണ്, മുക്തിദാതാവാണ്. പഴയ ലോകത്തില് നിന്നും പുതിയ ലോകത്തിലേക്ക് കൊണ്ടു പോവുകയാണ്. അവിടെ ദു:ഖത്തിന്റെ ഒരു കാര്യവുമില്ല. ശാസ്ത്രങ്ങളില് എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത്. ലക്ഷ്മി നാരായണനെ കുറിച്ചും പറയുന്നുണ്ട്-അവിടെ വികാരമില്ലാതെ അവര്ക്ക് കുട്ടികള് എങ്ങനെയാണ് ഉണ്ടാവുക? അവരെ സര്വ്വഗുണ സമ്പന്നര്, 16 കലാ സമ്പൂര്ണ്ണര്, സമ്പൂര്ണ്ണ നിര്വ്വികാരികള്, നിര്വ്വികാരി ലോകം എന്നാണ് പറയാറുള്ളത്. ഈ ലോകത്തെയാണ് വികാരി ലോകം എന്ന് പറയുന്നത്, പിന്നെ അവിടെയും എങ്ങനെയാണ് വികാരം ഉണ്ടാവുക? ഏതുവരെ ആദ്യമാദ്യം ബാബയെ അറിയാത്തത് അതുവരെ അവര്ക്ക് ഒന്നും മനസ്സിലാകില്ല. സര്വ്വവ്യാപി ആണ് എന്നതാണ് ഏറ്റവും വലിയ തെറ്റ്. ആ തെറ്റില് നിന്നും മുക്തമാകുന്നതിന് അവര് ബാബയെ അറിയണം. നിശ്ചയം വരണം ബാബാ ഞങ്ങള് വീണ്ടും അങ്ങയുടേതായിരിക്കുകയാണ്, അങ്ങയില് നിന്നും രാജ്യഭാഗ്യം നേടും. ശാസ്ത്രങ്ങളില് എന്തൊക്കെയാണ് കാണിച്ചിരിക്കുന്നത്. ലക്ഷ്മി നാരയണനെ സത്യയുഗത്തിലാണ് കാണിക്കുന്നത് പിന്നെ രാധയേയും കൃഷ്ണനേയും ദ്വാപരത്തിലേക്ക് കൊണ്ടു പോവുകയും ചെയ്തു. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനായിരുന്നു. പിന്നെ ഓരോ ജന്മങ്ങള് എടുക്കുമ്പോഴും കൃഷ്ണന്റെ രൂപം മാറിക്കൊണ്ടിരിക്കും. ഒരു ജന്മത്തിലെ രൂപം ഒരിക്കലും മറ്റൊരു ജന്മത്തില് ഉണ്ടാകില്ല. സത്യയുഗത്തിലെ കൃഷ്ണന്റെ രൂപം തന്നെ വീണ്ടും ദ്വാപരത്തില് വരുന്നു എന്നത് അസംഭവ്യമായ കാര്യമാണ്.

നിങ്ങള്ക്ക് അറിയാം നമ്മള് വാസ്തവത്തില് മൂല വതനത്തില് വസിച്ചിരുന്നവരാണ്, അതാണ് നമ്മുടെ മധുരമായ വീട്, അങ്ങോട്ട് പോകുന്നതിനാണ് മനുഷ്യര് ഭക്തി ചെയ്യുന്നത്. ഞങ്ങള്ക്ക് ശാന്തി വേണം എന്നാണ് പറയുന്നത്. പാര്ട്ട് അഭിനയിക്കുന്നതിനാണ് ആത്മാവിന് കര്മ്മേന്ദ്രിയങ്ങള് ലഭിച്ചിരിക്കുന്നത്, പിന്നെ ഇവിടെ എങ്ങനെ ശാന്തിയിലിരിക്കും. ശാന്തിക്കു വേണ്ടിയാണ് ഗുഹകളില് പോകുന്നത്, ഹഠയോഗം അഭ്യസിക്കുന്നത്. ഒരു മാസം ഏതെങ്കിലും ഗുഹയിലിരിക്കുകയാണെങ്കില് അത് അവര്ക്ക് ശാന്തിധാമമാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് ഇപ്പോള് ശാന്തിധാമത്തിലേക്ക് പോകും, പിന്നെ സുഖധാമത്തിലേക്ക് പാര്ട്ടിനു വരും. മനുഷ്യര് പറയും ഇവിടെ ആര്ക്കാണോ സുഖമുള്ളത് അവര്ക്ക് സ്വര്ഗ്ഗം ഇവിടെ തന്നെയാണ്, ആരാണോ ദു:ഖം അനുഭവിക്കുന്നത് അവര്ക്ക് നരകം ഇത് തന്നെയാണ്. നിങ്ങള്ക്ക് അറിയാം പുതിയ ലോകം സ്വര്ഗ്ഗവും പഴയ ലോകമാണ് നരകവും. ഭഗവാനുവാചാ, ഈ ഭക്തി ചെയ്യുക, യജ്ഞം, തപസ്സ്, ദാനം പുണ്യം ഇതെല്ലാം ചെയ്യുന്നത് ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങളാണ്, ഇതില് ഒരു സാരവും ഇല്ല. സത്യ ത്രേതാ യുഗത്തെ ബ്രഹ്മാവിന്റെ പകല് എന്നാണ് പറയുക. ബ്രഹ്മാവിന്റെ പകലാണ് നിങ്ങള് ബ്രാഹ്മണരുടേയും പകല്, പിന്നെ നിങ്ങളുടെ രാത്രിയും ആരംഭിക്കും. നിങ്ങള് ആദ്യമാദ്യം സത്യയുഗത്തിലേക്ക് പോകും പിന്നീട് നിങ്ങള് തന്നെയാണ് ചക്രത്തിലേക്കും വരുന്നത്. ബ്രാഹ്മണന്, ദേവതാ, വൈശ്യന്, ശൂദ്രന് നിങ്ങള് തന്നെയാണ് ആകുന്നത്. നിങ്ങള് ശിവഭഗവാനുവാച എന്ന് പറയും, എന്നാല് അവര് കൃഷ്ണ ഭഗവാനുവാചാ എന്നാണ് പറയാറുള്ളത്. വ്യത്യാസം വളരെ വലുതാണ്. അവര് 84 ജന്മങ്ങള് പൂര്ണ്ണമായും എടുക്കും. അവരോടൊപ്പം മുഴുവന് സൂര്യവംശി സമ്പ്രദായത്തിലുള്ളവരും പുനര്ജന്മമെടുത്ത് ഇപ്പോള് വീണ്ടും അന്തിമത്തില് രാജ്യഭാഗ്യം എടുക്കുകയാണ്. നിങ്ങള് കുട്ടികള് എന്താണോ മനസ്സിലാക്കുന്നത്, ഇതിലൂടെയാണ് ആനന്ദം ഉണ്ടാകുന്നത്. പുതിയവര്ക്ക് ആനന്ദം ഉണ്ടാകില്ല. നിങ്ങള് ആരുടേയും നിന്ദ ചെയ്യുന്നില്ല, ബാബ എത്ര സഹജമായിട്ടാണ് മനസ്സിലാക്കി തരുന്നത്. ഇവിടെ ബാബയോടൊപ്പം ഇരിക്കുമ്പോള് നിങ്ങള്ക്ക് എത്ര നല്ലതായി തോന്നും. പുറത്ത് പോകുന്നതിലൂടെ ആ കൂട്ടുകെട്ടില് പെട്ട് നിങ്ങള് എന്തായി തീരും എന്നറില്ല. സംഗദോഷം വളരെ മോശമാണ്. സ്വര്ഗ്ഗത്തില് ഇങ്ങനെയുള്ള കാര്യമൊന്നും ഉണ്ടാകില്ല. അതിന്റെ നാമമാണ് സ്വര്ഗ്ഗം, വൈകുണ്ഠം, സുഖധാമം. ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട് അവിടെയും അസുരനുണ്ടായിരുന്നു എന്നെല്ലാം. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് വിശ്വത്തിന്റെ അധികാരികളായിരുന്നു, അവിടെ ആകാശത്തിലും ഭൂമിയിലുമൊന്നും വിഭജനം ഉണ്ടാകില്ല. ഇപ്പോഴാണെങ്കില് എത്ര വേര്തിരിവാണ്. അവരവരുടെ അതിരുകള് ഇട്ടു കൊണ്ടിരിക്കുകയാണ്. ലോകത്തില് എത്ര ലഹളയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാല് ആരെല്ലാം നിങ്ങളുടെ അടുത്തേക്ക് വരുന്നോ അവര്ക്കെല്ലാം ആദ്യം ബാബ ആരാണ് എന്നത് മനസ്സിലാക്കി കൊടുക്കണം, ഭഗവാന് എന്ന് വിളിക്കുന്നത് ആരെയാണ്? ബ്രഹ്മാവും വിഷ്ണുവും ശങ്കരനും ദേവതകളാണ്. ഭഗവാന് ഒന്നേയുള്ളൂ, പത്തെണ്ണമൊന്നുമില്ല. കൃഷ്ണന് ഭഗവാനാകില്ല. ഭഗവാന് എങ്ങനെയാണ് ഹിംസ ചെയ്യാന് പഠിപ്പിക്കുക. ഭഗവാനുവാച-കാമം മഹാശത്രുവാണ്, അതിന്റെ മുകളില് വിജയം പ്രാപ്തമാക്കുന്നതിന് വേണ്ടി പ്രതിജ്ഞ ചെയ്യണം. രാഖി അണിയണം. ഇത് ഇപ്പോഴുള്ള കാര്യമാണ്. എന്തെല്ലാം കഴിഞ്ഞോ ഇതെല്ലാം വീണ്ടും ഭക്തി മാര്ഗ്ഗത്തില് ആവര്ത്തിക്കപ്പെടും. ദീപാവലിക്ക് മഹാലക്ഷ്മിയുടെ പൂജ ചെയ്യാറുണ്ട്. ലക്ഷ്മി നാരായണന് ഒരുമിച്ചാണ് ഉണ്ടായിരുന്നത് എന്നത് പോലും ആര്ക്കും അറിയില്ല. ലക്ഷ്മിക്ക് എവിടെ നിന്നാണ് ധനം ലഭിക്കുക? സമ്പാദിക്കുന്നത് പുരുഷനായിരിക്കുമല്ലോ. എന്നാല് ലക്ഷ്മിയുടെ പേരാണ് പാടപ്പെട്ടിരിക്കുന്നത്. ആദ്യം ലക്ഷ്മിയും പിന്നെയാണ് നാരായണന്. എന്നാല് മനുഷ്യര് മഹാലക്ഷ്മി വേറെയാണ് എന്നാണ് മനസ്സിലാക്കുന്നത്. 4 കൈകളാണല്ലോ കാണിക്കാറുള്ളത്. സ്ത്രീയുടെ രണ്ടു കൈകളും, പുരുഷന്റെ രണ്ട് കൈകളും. എന്നാല് അവര് ഈ കാര്യങ്ങളെ അറിയുന്നില്ല. നിങ്ങള് ഇപ്പോള് വിശദമായി മനസ്സിലാക്കിയിട്ടുണ്ട്.

അപ്പോള് ഗീതം കേട്ടില്ലേ-കുട്ടിക്കാലത്തിലെ ദിനങ്ങള് മറക്കരുത്. ആത്മാവാണ് പറയുന്നത് – ബാബാ ഞങ്ങള്ക്ക് ഇപ്പോഴാണ് സ്മൃതി ഉണര്ന്നത്. അതിരാവിലെ എഴുന്നേറ്റ് ബാബയോട് സംസാരിക്കണം. അമൃതവേളയില് ബാബയെ ഓര്മ്മിക്കുന്നത് വളരെ നല്ലതാണ്. വൈകുന്നേരം ഏകാന്തതയില് ഇരിക്കൂ. അഥവാ സ്ത്രീയും പുരുഷനും ഒരുമിച്ചാണെങ്കിലും ഈ കാര്യങ്ങളെ കുറിച്ച് സംസാരിക്കണം. ശിവബാബ ബ്രഹ്മാബാബയുടെ ശരീരത്തിലൂടെ എന്താണ് പറയുന്നത്. നമ്മള് എപ്പോള് പൂജ്യരായിരുന്നോ അപ്പോള് ബാബയെ ഓര്മ്മിക്കുമായിരുന്നില്ല. എപ്പോഴാണോ പൂജാരിയായത് അപ്പോഴാണ് ബാബയെ ഓര്മ്മിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള് സംസാരിക്കണം, ഇതെല്ലാം ആരെങ്കിലും കേട്ടാല് അവര് അത്ഭുതപ്പെടണം. അരകല്പം നമ്മള് കാമചിതയില് ഇരുന്ന് കത്തി ഭസ്മമായിരിക്കുകയായിരുന്നു, ശ്മശാന തത്തിലേക്ക് പ്രവേശിച്ചപോലെയാണ്. ഇപ്പോള് നമുക്ക് ജ്ഞാന ചിതയിലിരിക്കണം, സ്വര്ഗ്ഗത്തിലേക്ക് പോകണം. ഇത് പഴയ ലോകമാണ്. ഭാരതവാസികള് മനസ്സിലാക്കുകയാണ് ഇത് സ്വര്ഗ്ഗമാണ്. സ്വര്ഗ്ഗം സത്യയുഗത്തിലാണ് ഉണ്ടാവുക. സ്വര്ഗ്ഗത്തില് ദേവി ദേവതകളുടെ രാജ്യമായിരുന്നു. ഇവിടെ മായയുടെ ഷോയാണ്. ഇപ്പോള് ബാബ പറയുകയാണ് സംഗദോഷത്തിലേക്ക് വന്ന് മരിച്ചു പോകരുത്. ഇല്ലെങ്കില് വളരെ പശ്ചാത്തപിക്കേണ്ടി വരും. പരീക്ഷയുടെ റിസള്ട്ട് വരുമ്പോള് എല്ലാം അറിയാന് കഴിയും. ആദ്യമെല്ലാം പെണ്കുട്ടികള് ധ്യാനത്തിലിരുന്ന് പറയുമായിരുന്നു ഇവര് രാജ്ഞി ആകും, ഇവര് ദാസിയാകും എന്നെല്ലാം. പിന്നെ ബാബാ അത് നിര്ത്തിച്ചു. അവസാനം നിങ്ങള്ക്ക് അറിയാന് കഴിയും നിങ്ങള് എത്ര ബാബയുടെ സേവനം ചെയ്തു, എത്ര പേരെ തനിക്കു സമാനമാക്കിയിട്ടുണ്ട്. അതെല്ലാം ഓര്മ്മ വരും, സാക്ഷാത്കാരം ഉണ്ടാകും, സാക്ഷാത്കാരം നല്കാതെ ധര്മ്മരാജന് ശിക്ഷ നല്കാന് സാധിക്കില്ല. കുട്ടികള്ക്ക് വീണ്ടും വീണ്ടും മനസ്സിലാക്കി തരികയാണ് എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്. ബാബ വന്ന് മധുരമധുരമായ വൃക്ഷത്തിന്റെ തൈ വെച്ച് പിടിപ്പിക്കുകയാണ്. സര്ക്കാരാണെങ്കില് വൃക്ഷത്തിന്റെ തൈയാണ് വെച്ചു പിടിപ്പിക്കുന്നത്. അതിന്റെ ഉത്സവവും ആഘോഷിക്കുന്നുണ്ട്. ഇവിടെ പുതിയ ലോകത്തിന്റെ തൈയാണ് വെച്ചു പിടിപ്പിക്കുന്നത്. അതിനാല് ഇങ്ങനെയുള്ള അച്ഛനെ മറക്കരുത്. ബാബയുടെ സേവനത്തില് മുഴുകണം, ഇല്ലെങ്കില് അവസാനം വളരെ പശ്ചാത്തപിക്കേണ്ടി വരും. ഇപ്പോള് സമ്പത്ത് എടുത്തിട്ടില്ലെങ്കില് കല്പ-കല്പാന്തരത്തിലേക്ക് കണക്കാകും, അതിനാല് പൂര്ണ്ണമായും പുരുഷാര്ത്ഥം ചെയ്യണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഏതുപോലെ ബാബ ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ, സ്നേഹത്തിന്റെ സാഗരനായിരിക്കുന്നോ അതുപോലെ ബാബക്കു സമാനമാകണം ഒപ്പം തനിക്കു സമാനമാക്കുന്നതിനുള്ള സേവനം ചെയ്യണം. സര്വ്വര്ക്കും ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം കൊടുക്കണം.

2) പശ്ചാത്തപിക്കേണ്ടി വരുന്ന വിധത്തിലുള്ള ഒരു കൂട്ടുകെട്ടിലേക്കും പോകരുത്. സംഗദോഷം വളരെ മോശമാണ് അതിനാല് തന്റെ സംരക്ഷണം ചെയ്യണം. ബാബയില് നിന്ന് സമ്പത്ത് നേടുന്നതിന് വേണ്ടി പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം.

വരദാനം:-

ദീപാവലിക്ക് ശ്രീലക്ഷ്മിയെ ആഹ്വാനം ചെയ്യുന്നത് പോലെ താങ്കള് കുട്ടികള് സ്വയത്തില് ദിവ്യഗുണങ്ങളുടെ ആഹ്വാനം ചെയ്യൂ, എങ്കില് അവഗുണങ്ങള് ആഹുതിയുടെ രൂപത്തില് ഇല്ലാതാകും. പിന്നെ പുതിയ സംസ്കാരങ്ങളാകുന്ന പുതിയ വസ്ത്രം ധരിക്കും. ഇപ്പോള് പഴയ വസ്ത്രത്തോട് അല്പം പോലും ഇഷ്ടം തോന്നരുത്. ബലഹീനതകള്, കുറവുകള്, ദുര്ബ്ബലത, കോമളത ഇവ എന്തൊക്കെ അവശേഷിച്ചിട്ടുണ്ടോ ആ എല്ലാ പഴയ കണക്കുകളും ഇപ്പോള് മുതല് സദാ കാലത്തേക്ക് സമാപ്തമാക്കൂ, അപ്പോള് ദിവ്യഗുണധാരിയാകാം, മാത്രമല്ല ഭാവിയില് കിരീടധാരിയുമാകും. അതിന്റെ ഓര്മ്മചിഹ്നം തന്നെയാണ് ഈ ദീപാവലി.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top