04 May 2021 Malayalam Murli Today – Brahma Kumaris

May 3, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-സ്വയം സ്വയത്തോട് ചോദിക്കൂ, ഞാനെത്ര സമയം ബാബയുടെ ഓര്മ്മയില് കഴിയുന്നുണ്ട്, എത്രസമയം ദേഹീഅഭിമാനി സ്ഥിതിയിലിരിക്കാന് സാധിക്കുന്നുണ്ട്.

ചോദ്യം: -

ബാബയുടെ ഏതൊരു നിര്ദേശമാണ് ഭാഗ്യശാലികളായ കുട്ടികള് മാത്രം പാലിക്കുക?

ഉത്തരം:-

ബാബയുടെ നിര്ദേശമാണ്-മധുരമായ കുട്ടികളെ, ആത്മാഭിമാനീ ഭവ. നിങ്ങള് എല്ലാ ആത്മാക്കളും പുരുഷനാണ്, സ്ത്രീയല്ല. ആത്മാക്കളായ നിങ്ങളില് തന്നെയാണ് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുള്ളത്. ഇപ്പോള് ഈ പരിശ്രമം അഥവാ അഭ്യാസം ചെയ്യൂ – നമുക്ക് എങ്ങനെ ദേഹീഅഭിമാനിയായി ഇരിക്കാം. ഇത് തന്നെയാണ് ഉയര്ന്ന ലക്ഷ്യവും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭാഗ്യം ഉണര്ത്തി വന്നിരിക്കുകയാണ്….

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടുവല്ലോ. ആത്മീയ കുട്ടികള് അര്ത്ഥം ജീവാത്മാക്കള് പറയുകയാണ് നമ്മള് പുതിയ ലോകത്തിന്റെ ഭാഗ്യം അഥവാ സ്വര്ഗ്ഗീയ ഭാഗ്യമുണ്ടാക്കി ആത്മീയ അച്ഛന്റെ അടുത്തിരിക്കുകയാണ്. ഇപ്പോള് കുട്ടികള്ക്ക് ആത്മീയ-അഭിമാനി അഥവാ ആത്മാഭിമാനിയായി മാറണം. ഉയര്ന്നതിലും ഉയര്ന്ന പരിശ്രമം ഇതാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഞാന് ആത്മാവ് തന്നെയാണ് 84 ജന്മങ്ങള് എടുത്തിട്ടുള്ളതെന്നു തന്നെ മനസ്സിലാക്കൂ. ചിലപ്പോള് വക്കീല്, ചിലപ്പോള് മറ്റു പലതും, മറ്റു പലരുമായി മാറിയിട്ടുണ്ട്. ആത്മാവ് പുരുഷനാണ്. എല്ലാവരും സഹോദരന്മാരാണ്. അല്ലാതെ സഹോദരിമാരല്ല. ആത്മാവാണ് പറയുന്നത് ഇത് എന്റെ ശരീരമാണെന്ന്. ഈ കണക്കനുസരിച്ച് ആത്മാവ് പുരുഷനും ശരീരം സ്ത്രീയുടെതുമായി മാറി. ഓരോ കാര്യത്തേയും നല്ല രീതിയില് മനസ്സിലാക്കണം. ബാബ വളരെ വിശാലവും സൂക്ഷ്മവുമായ ബുദ്ധിയുള്ളവരാക്കി മാറ്റുകയാണ്. ഇപ്പോള് നിങ്ങള്ക്കറിയാം ആത്മാവാകുന്ന ഞാന് 84 ജന്മങ്ങള് എടുത്തിട്ടുണ്ട്. മോശവും നല്ലതുമായ സംസ്കാരം ആത്മാവിലാണുള്ളത്. ആ സംസ്കാരങ്ങള്ക്ക നുസരിച്ചുള്ള ശരീരവും ആത്മാവിനു ലഭിക്കുന്നു. എല്ലാം ആത്മാവിനെ ആധാരമാക്കിയാണ്. ഇത് വളരെ ഉയര്ന്ന പ്രയത്നമാണ്. ജന്മ-ജന്മാന്തരങ്ങളായി ലൗകീക അച്ഛനെ ഓര്മ്മിച്ചു വന്നു. ഇപ്പോള് പാരലൗകീക അച്ഛനെ ഓര്മ്മിക്കണം. സ്വയം ഇടയ്ക്കിടക്ക് ആത്മാവാണെന്ന് മനസ്സിലാക്കണം. ആത്മാവാകുന്ന ഞാന് ഈ ശരീരം എടുക്കുന്നു. ഇപ്പോള് നമ്മള് ആത്മാക്കളെ ബാബയാണ് പഠിപ്പിക്കുന്നത്. ഈ ആത്മീയ ജ്ഞാനം ആത്മീയ അച്ഛനാണ് നല്കുന്നത്. ഏറ്റവുമാദ്യത്തെ മുഖ്യമായ കാര്യം തന്നെ കുട്ടികള്ക്ക് ദേഹീഅഭിമാനിയായി ഇരിക്കണം. ദേഹീഅഭിമാനിയായിരിക്കുക എന്നത് വളരെ ഉയര്ന്ന ലക്ഷ്യമാണ്. ജ്ഞാനം ഉയര്ന്നതല്ല. ജ്ഞാനത്തില് പരിശ്രമമില്ല. സൃഷ്ടി ചക്രത്തെ അറിയുക എന്നതാണ് ചരിത്രവും ഭൂമിശാസ്ത്രവും. ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്, പിന്നീടാണ് സൂക്ഷ്മവതനത്തിലെ ദേവതകള്. സൃഷ്ടിയിലെ ചരിത്രവും ഭൂമിശാസ്ത്രവും മനുഷ്യസൃഷ്ടിയിലാണ് ഉണ്ടാകുന്നത്. മൂലവതനത്തിലും സൂക്ഷ്മവതനത്തിലും ഒരു ചരിത്രവും ഭൂമിശാസ്ത്രവുമില്ല. മറ്റേത് ശാന്തിധാമമാണ്. സത്യയുഗം സുഖധാമമാണ്. കലിയുഗം ദുഃഖധാമമാണ്. ഈ രാവണ രാജ്യത്തില് ആര്ക്കും ശാന്തി ലഭിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം ലഭിച്ചു കഴിഞ്ഞു -നമ്മള് ആത്മാക്കള് ശാന്തിധാമത്തില് വസിക്കുന്നവരാണ്. ഈ കര്മ്മേന്ദ്രിയങ്ങളെല്ലാം കര്മ്മം ചെയ്യാനുളളതാണ്. കര്മ്മം ചെയ്യാം ചെയ്യാതിരിക്കാം. നമ്മള് ആത്മാവാണ്. നമ്മുടെ സ്വധര്മ്മം ശാന്തിയാണ്. കര്മ്മയോഗിയാണല്ലോ. കര്മ്മവും തീര്ച്ചയായും ചെയ്യണം. കര്മ്മ സന്യാസിയായി മാറാന് സാധിക്കില്ല. അത് ഈ സന്യാസിമാരുടെ പാര്ട്ടാണ്. വീടെല്ലാം ഉപേക്ഷിച്ചുപോകുന്നു. ഭക്ഷണമൊന്നും പാകം ചെയ്യുന്നില്ല. ഗൃഹസ്ഥത്തിലുള്ളവരുടെ അടുത്തുചെന്ന് ഭിക്ഷ യാചിക്കുന്നു. എന്നാലും ഗൃഹസ്ഥികളില് നിന്നല്ലേ കഴിക്കുന്നത്. വീടെല്ലാം ഉപേക്ഷിച്ചാലും കര്മ്മം ചെയ്യുന്നുണ്ട്. കര്മ്മ സന്യാസിയാകാന് സാധിക്കില്ല. ആത്മാവ് ശാന്തിധാമത്തില് വസിക്കുമ്പോഴാണ് കര്മ്മ സന്യാസിയാകുന്നത്. ശാന്തിധാമത്തില് കര്മ്മേന്ദ്രിയങ്ങള് തന്നെയില്ലെങ്കില് പിന്നെങ്ങനെ കര്മ്മം ചെയ്യാനാണ്. ഈ ലോകത്തെയാണ് കര്മ്മ ക്ഷേത്രമെന്ന് പറയുന്നത്. എല്ലാവര്ക്കും കര്മ്മ ക്ഷേത്രത്തിലേക്ക് വരുക തന്നെ വേണം. കര്മ്മമില്ലാത്തത് ശാന്തിധാമം അഥവാ മൂലവതനത്തിലാണ്. ആത്മാക്കള് ബ്രഹ്മത്തില് പോയി ലയിക്കുന്നില്ലല്ലോ. ആത്മാക്കള് ശാന്തിധാമത്തിലാണ് വസിക്കുന്നത്. പിന്നീട് ഈ കര്മ്മ ക്ഷേത്രത്തിലേക്ക് പാര്ട്ടഭിനയിക്കാന് വരുന്നു. ഇതാണ് വിസ്താരത്തിലുള്ള കാര്യങ്ങള്. ചുരുക്കത്തില് പറയുന്നു-സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്നാല് വികര്മ്മങ്ങള് വിനാശമാകും. ഇതിനെ തന്നെയാണ് ഭാരതത്തിലെ പ്രാചീന യോഗമെന്ന് പറയുന്നത്. വാസ്തവത്തില് ഇതിനെ യോഗം എന്നുമല്ല, ഓര്മ്മ എന്നു വേണം പറയാന്. ഓര്മ്മിക്കാനാണ് പരിശ്രമം. യോഗികളായ കുട്ടികള് വളരെ കുറവാണ്. യോഗത്തിനുള്ള പഠിപ്പാണ് ആദ്യം വേണ്ടത്. പിന്നീടാണ് ജ്ഞാനം. ആദ്യമാദ്യം ബാബയുടെ ഓര്മ്മയാണ്.

ബാബ പറയുന്നു-ദേഹീഅഭിമാനിയായി മാറൂ. ഇതാണ് ആത്മീയ ഓര്മ്മയുടെ യാത്ര. ജ്ഞാനത്തിന്റെ യാത്രയല്ല. ഓര്മ്മയുടെ യാത്രയില് ഒരുപാട് പരിശ്രമിക്കണം. ചിലര് ബ്രഹ്മാകുമാര്-കുമാരി എന്നെല്ലാം പറയുന്നുണ്ട് എന്നാല് ബാബയെ ഓര്മ്മിക്കുന്നില്ല. ബാബ വന്നാണ് ബ്രഹ്മാവിലൂടെ നിങ്ങളെ ദേഹീഅഭിമാനിയാക്കി മാറ്റുന്നത്. ബ്രഹ്മാവും ദേഹാഭിമാനിയായിരുന്നു. ഇപ്പോള് ദേഹീഅഭിമാനിയായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ബ്രഹ്മാവ് ഭഗവാനല്ല. ഈ ലോകത്തില് എല്ലാ മനുഷ്യരും പതിതരാണ്. ഒരാളുപോലും പാവനവും ശ്രേഷ്ഠാചാരികളുമല്ല. ആത്മാവിനെക്കുറിച്ചു തന്നെയാണ് പുണ്യാത്മാവെന്നും പാപാത്മാവെന്നും പറയുന്നത്. മനുഷ്യരും പറയുന്നു-ആത്മാവായ എന്നെ ഉപദ്രവിക്കരുത്. എന്നാല് ഞാന് ആരാണ് എന്ന് മനസ്സിലാക്കുന്നില്ല? ചോദിക്കാറുണ്ട്-ഹേ ജീവാത്മാവേ, നിങ്ങളെന്ത് ജോലി ചെയ്യുന്നു? ഞാന് ആത്മാവ് ഈ ശരീരത്തിലൂടെ ഇന്ന ജോലി ചെയ്യുന്നതെന്ന് പറയും. അതിനാല് ആദ്യമാദ്യം ഈ നിശ്ചയത്തോടെ ബാബയെ ഓര്മ്മിക്കൂ. ഈ ആത്മീയ ജ്ഞാനം ബാബക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ബാബ വന്നാണ് ദേഹീഅഭിമാനിയാക്കി മാറ്റുന്നത്. ചിലര് ജ്ഞാനത്തില് തീവ്രഗതിയിലാണെങ്കില് അവര് പക്കാ ദേഹിഅഭിമാനികളെന്നല്ല അതിനര്ത്ഥം. ദേഹീഅഭിമാനികള് ജ്ഞാനത്തെ വളരെ നല്ല രീതിയില് ധാരണ ചെയ്യുന്നു. ജ്ഞാനത്തെ നല്ല രീതിയില് മനസ്സിലാക്കുന്നവര് ഒരുപാട് പേരുണ്ട് എന്നാല് ശിവബാബയുടെ ഓര്മ്മ മറന്നുപോകുന്നു. ഇടയ്ക്കിടെ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ഓര്മ്മയുടെ കാര്യത്തില് ജിന്നായി മാറണം. ജിന്നിന്റെ കഥയില്ലേ. ബാബയും ഓര്മ്മിക്കാനുള്ള ജോലിയാണ് തരുന്നത്, ഇല്ലായെന്നുണ്ടങ്കില് മായ നിങ്ങളെ വിഴുങ്ങും. മായായാണ് ജിന്ന്. ബാബയെ എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം വികര്മ്മങ്ങള് വിനാശമാകുകയും നിങ്ങള്ക്ക് വളരെ ശക്തി ലഭിക്കുകയും ചെയ്യും. മായ നിങ്ങളെ തലകീഴാക്കി കൊടുങ്കാറ്റിലകപ്പെടുത്തുന്നു. നമ്മള് ആത്മാക്കള് ബാബയുടെ കുട്ടികളാണെന്ന് ബുദ്ധിയില് ഓര്മ്മയുണ്ടാകണം. ഈ സന്തോഷത്തില് തന്നെയിരിക്കണം.

ദേഹാഭിമാനത്തിലേക്ക് വരുമ്പോഴാണ് മായയുടെ അടിയേല്ക്കുന്നത്. ഹാത്മതായി കളിയെക്കുറിച്ചും കാണിക്കാറുണ്ട്. നാണയം വായിലിടുന്നതിലൂടെ മായ അപ്രത്യക്ഷമാകുന്നു. നിങ്ങളും ബാബയുടെ ഓര്മ്മയിലിരിക്കുകയാണെങ്കില് മായ ശല്യം ചെയ്യില്ല. ഇതില് തന്നെയാണ് യുദ്ധം നടക്കുന്നത്. നിങ്ങള് ഓര്മ്മിക്കാനുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നത് എന്നാല് മായ മൂക്കിനു പിടിച്ച് ഓര്മ്മിക്കാന് അനുവദിക്കില്ല. മായയുടെ ശല്യം സഹിക്കവയ്യാതാകുമ്പോള് നിങ്ങള് ഉറങ്ങിപ്പോകുന്നു. ഇത്രയും മായയുമായി യുദ്ധം നടക്കും. പിന്നെ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വളരെ എളുപ്പമാണ്. എപ്പോഴും മനസ്സിലാക്കൂ നിങ്ങളുടെ 84 ജന്മങ്ങള് പൂര്ത്തിയായി, ഇനി നമ്മള് ബാബയെ കാണാനാണ് പോകുന്നത്. ഇത് ഓര്മ്മിക്കാനും ബുദ്ധിമുട്ടാണ്. മറ്റുളളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് ബുദ്ധിമുട്ടൊന്നുമില്ല. നമ്മള് വളരെ നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുന്നുണ്ടല്ലോ എന്നു മാത്രം ചിന്തിക്കരുത്. ഇല്ല, ഏറ്റവും ആദ്യം ഓര്മ്മയുടെ കാര്യമാണ്. പ്രദര്ശിനിയില് ഒരുപാട് പേര് വരുന്നുണ്ട്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്നാല് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും എന്ന പാഠം ആദ്യമാദ്യം പഠിപ്പിക്കണം. ആദ്യത്തെ പാഠം തന്നെ ഇതാണ് പറഞ്ഞുകൊടുക്കേണ്ടത്. ഭാരതത്തിന്റെ പ്രാചീന യോഗം ആര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ബാബ വന്ന് പഠിപ്പിക്കുമ്പോഴാണ് പഠിക്കുന്നത്. ഒരു മനുഷ്യര്ക്കും രാജയോഗം പഠിപ്പിക്കാന് സാധിക്കില്ല. ഇത് സംഭവ്യമല്ലാത്ത കാര്യമാണ്. സത്യയുഗത്തില് പാവന ആത്മാക്കളാണ്. അവിടെ പ്രാപ്തിയാണ് അനുഭവിക്കുന്നത്. സത്യയുഗത്തില് ജ്ഞാനത്തിന്റേയോ അജ്ഞാനത്തിന്റേയോ കാര്യമില്ല. ഭക്തി മാര്ഗ്ഗത്തില് തന്നെയാണ് ബാബയെ വിളിക്കുന്നത് -വന്ന് ദുഃഖത്തെ ഹരിച്ച് സുഖം നല്കൂ… സത്യ-ത്രേതായുഗത്തില് ഒരു ഗുരുക്കന്മാരുമില്ല. സത്യയുഗത്തില് സത്ഗതിയിലാണ്. നിങ്ങള്ക്ക് 21 ജന്മത്തേക്കുള്ള സത്ഗദിക്കുള്ള സമ്പത്ത് പ്രാപ്തമാക്കാന് സാധിക്കും. 21 കുലത്തിലേക്കുള്ളത്. 21 കുലത്തെ ഉദ്ധരിക്കുന്നവരെയാണ് ബ്രഹ്മാകുമാരി എന്ന് പറയുന്നത്. ഇത് ഭാരതത്തില് തന്നെയുളള മഹിമയാണ്. ഭാരതത്തില് തന്നെയാണ് നിങ്ങള്ക്ക് 21 കുലത്തേക്കുള്ള സമ്പത്ത് ലഭിക്കുന്നത്. സത്യയുഗത്തില് നിങ്ങള് ഒരേ ഒരു ദേവീ-ദേവത ധര്മ്മത്തിലുള്ളവരായിരിക്കും. മറ്റൊരു ധര്മ്മവുമില്ല. ബാബ വന്നാണ് നിങ്ങളെ മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നത്. പവിത്രമാകാതെ നമുക്ക് എങ്ങനെ തിരിച്ച് പോകാന് സാധിക്കും! ഈ ലോകത്തില് എല്ലാവരും വികാരിയും പതിതരുമാണ്. ധര്മ്മ സ്ഥാപകരെല്ലാം പാലന ചെയ്യുമ്പോള് അവരുടെ ധര്മ്മത്തിന്റെ വൃദ്ധിയുണ്ടായിക്കൊണ്ടിരിക്കുന്നു. തിരിച്ച് ആര്ക്കും പോകാന് സാധിക്കില്ല. ഒരു അഭിനേതാവിന് പോലും തിരികെ പോകാന് സാധിക്കില്ല. എല്ലാവര്ക്കും സതോപ്രധാനത്തില് നിന്ന് സതോ, രജോ തമോവിലേക്ക് വരുക തന്നെ വേണം. ബ്രഹ്മാവിനെക്കുറിച്ചും പറയാറുണ്ട്-ബ്രഹ്മാവിന്റെ രാത്രിയും ബ്രഹ്മാവിന്റെ പകലെന്നും. അപ്പോള് സൃഷ്ടിയില് ബ്രഹ്മാവ് ഒറ്റക്കായിരിക്കുമോ? ഇപ്പോള് നിങ്ങള് ബ്രാഹ്മണ കുലത്തിലേതാണ്. നിങ്ങള് രാത്രിയിലായിരുന്നു, ഇപ്പോള് പകലിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.

എത്ര സമയമാണ് പൂജ്യ സ്ഥിതിയില് ഇരിക്കുന്നതെന്നും എത്ര ജന്മമാണ് പൂജാരിയായി മാറുന്നതെന്നും നിങ്ങള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ബാബ വരാതെ ആര്ക്കും ഭ്രഷ്ടാചാരിയില് നിന്നും ശ്രേഷ്ഠാചാരിയായി മാറാന് സാധിക്കില്ല. വികാരത്തില് നിന്ന് ജന്മമെടുക്കുന്നവരെയാണ് ഭ്രഷ്ടാചാരിയെന്ന് പറയുന്നത്. ഈ ലോകത്തെ നരകമെന്നാണ് പറയുന്നത്. നരകത്തിലും സ്വര്ഗ്ഗത്തിലും ദുഃഖമുണ്ടെങ്കില് പിന്നെങ്ങനെ സ്വര്ഗ്ഗമെന്നതിനെ പറയാന് സാധിക്കും. പൂര്ണ്ണമായി മനസ്സിലാക്കാത്തിടത്തോളം തലകീഴായ ചോദ്യങ്ങളെല്ലാം ചോദിച്ചുകൊണ്ടിരിക്കും. ഭാരതം വളരെ ഉയര്ന്നതായിരുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കണം. ഈശ്വരന്റെ മഹിമ അപരം അപാരമായതുപോലെ ഭാരതത്തിന്റെ മഹിമയും അപരം അപാരമാണ്. ഭാരതം എന്തായിരുന്നു! സ്വര്ഗ്ഗമാക്കി മാറ്റിയതാരാണ്? മഹിമയ്ക്ക് അര്ഹനായ ബാബ. ബാബ തന്നെ വന്നാണ് കുട്ടികളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. എല്ലാ മനുഷ്യരേയും ദുര്ഗതിയില് നിന്നും സത്ഗതിയിലേക്ക് കൊണ്ടുപോകുന്നു. ശാന്തിധാമത്തിലേക്കാണ് കൊണ്ടുപോകുന്നത്. മനുഷ്യര് പുരുഷാര്ത്ഥം ചെയ്യുന്നത് അതിനുവേണ്ടിയാണ്. ശാന്തിധാമത്തില് സ്ഥിരമായ സുഖം, ശാന്തി, പവിത്രത എന്നാണ് പറയുന്നത്. അവിടെ നിങ്ങള് സുഖത്തിലുമായിരുന്നു ശാന്തിയിലുമായിരുന്നു. ബാക്കിയെല്ലാ ആത്മാക്കളും ശാന്തിയിലാണ് കഴിയുന്നത്. കൂടുതല് ജന്മം നിങ്ങളാണ് എടുക്കുന്നത്. ബാക്കി കുറച്ച് ജന്മമെടുക്കുന്നവര് കൂടുതല് ശാന്തിയിലാണ് കഴിയുന്നത്. അവര് കൊതുകിനു സമാനം വന്ന് ഒന്നോ അരയോ ജന്മം പാര്ട്ടഭിനയിച്ചു പോകും, ഇതിലെന്താണുളളത്? അതിലൊന്നും ഒരു വിലയുമില്ല. കൊതുകുകള്ക്ക് എന്ത് വിലയാണ് ഉള്ളത്. രാത്രി ജനിച്ച് രാത്രി തന്നെ മരിക്കുന്നു. ഈ സമയം കൂടുതലും ശാന്തിയാണ് ആഗ്രഹിക്കുന്നത്. കാരണം ഈ സമയത്തെ ഗുരുക്കന്മാര് ശാന്തിയിലേക്ക് പോകുന്നവരാണ്.

നിങ്ങള് ഇവിടെ സ്വര്ഗ്ഗവാസികളായി മാറാനാണ് വന്നിരിക്കുന്നത്. സ്വര്ഗ്ഗവാസിയെ ശാന്തിയില് വസിക്കുന്നവര് എന്ന് പറയില്ല. ശാന്തിയില് വസിക്കുന്നത് നിരാകാരി ലോകത്തിലാണ്. മുക്തി എന്ന വാക്ക് ഗുരുക്കന്മാരില് നിന്നാണ് പഠിക്കുന്നത്. വൈകുണ്ഡത്തിലേക്ക് പോകുന്നതിനുവേണ്ടി മാതാക്കള് വ്രതമെല്ലാം എടുക്കാറുണ്ട്. ആരെങ്കിലും മരിച്ചാല് പറയും സ്വര്ഗ്ഗവാസിയായി മാറി എന്ന്. ആരും സ്വര്ഗ്ഗത്തിലേക്ക് പോകുന്നില്ല എന്നാല് ഭാരതവാസികള് സ്വര്ഗ്ഗത്തെ തന്നെയാണ് അംഗീകരിക്കുന്നത്. ഭാരതം സ്വര്ഗ്ഗമായിരുന്നു എന്ന് മനസ്സിലാക്കുന്നു. ശിവബാബ ഭാരതത്തില് തന്നെ വന്നാണ് സ്വര്ഗ്ഗത്തെ രചിക്കുന്നത്. അതിനാല് തീര്ച്ചയായും ഇവിടെ തന്നെയല്ലേ രചിക്കൂ. സ്വര്ഗ്ഗത്തിലേക്ക് വരില്ലല്ലോ. ബാബ പറയുന്നു-ഞാന് വരുന്നത് സ്വര്ഗ്ഗത്തിന്റേയും നരകത്തിന്റേയും സംഗമത്തിലാണ്. കല്പ-കല്പത്തിലെ സംഗമത്തിലാണ് വരുന്നത്. മനുഷ്യര് പിന്നീട് ഓരോ യുഗത്തിലും വരുന്നു എന്ന് കാണിച്ചു. കല്പം എന്ന വാക്ക് മറന്നിരിക്കുകയാണ്. ഇങ്ങനെയാണ് കളി ഉണ്ടാക്കപ്പെട്ടിട്ടുളളത്. ഇനി വീണ്ടും ഇതു തന്നെ ആവര്ത്തിക്കപ്പെടും. ഈ അന്തിമ ജന്മത്തില് നിങ്ങള്ക്ക് ബാബയേയും സൃഷ്ടി ചക്രത്തേയും അറിയാം. എങ്ങനെയാണ് സംഖ്യാക്രമമനുസരിച്ച് സ്ഥാപനയുണ്ടാകുന്നത് എന്ന് നിങ്ങള്ക്കറിയാം. ഈ മുഴുവന് കളിയും നിങ്ങള് ഭാരതവാസികളെക്കുറിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോള് നിങ്ങള് ബാബയിലൂടെ രാജയോഗം പഠിക്കുകയാണ്. ബാബയുടെ ഓര്മ്മയിലൂടെയാണ് രാജ്യപദവി പ്രാപ്തമാക്കുന്നത്. ചിത്രവുമുണ്ടല്ലോ. ഈ ചിത്രങ്ങളെല്ലാം ആരാണ് ഉണ്ടാക്കിയത്! ബ്രഹ്മാവിന് ഗുരുവൊന്നുമില്ലല്ലോ. അഥവാ ഗുരുവുണ്ടെങ്കില് ഗുരുവിന് ഒരു ശിഷ്യനല്ലല്ലോ ഉണ്ടായിരിക്കുക. ഒരുപാട് ശിഷ്യരുണ്ടാകുമല്ലോ. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാര്ക്കും അറിയാന് സാധിക്കില്ല. ഈ ചിത്രം നിങ്ങളുടെ ദാദയാണോ ഉണ്ടാക്കിച്ചത് എന്ന് പലരും ചോദിക്കാറുണ്ട്? ഈ ചിത്രങ്ങളെല്ലാം ബാബ ദിവ്യ ദൃഷ്ടിയിലൂടെ സാക്ഷാത്കാരം ചെയ്യിച്ചിട്ടുള്ളതാണ്. വൈകുണ്ഡത്തിന്റെ സാക്ഷാത്കാരവും ചെയ്യിപ്പിച്ചിട്ടുണ്ട്. സത്യയുഗത്തിലുളള സ്കൂളുകളെല്ലാം എങ്ങനെയായിരിക്കും, എന്ത് ഭാഷയാണ് ഉണ്ടായിരിക്കുക എന്നെല്ലാം സാക്ഷാത്കരം ചെയ്തിട്ടുണ്ട്. കുട്ടികള് ഭട്ഠിയിലായിരുന്നപ്പോള് ബാബ കുട്ടികള്ക്ക് പാലന നല്കുമായിരുന്നു. കറാച്ചിയില് നിങ്ങള് മാത്രമാണ് ഉണ്ടായിരുന്നത്, അവിടെ നിങ്ങള് വേറിട്ട രീതിയിലാണ് ജീവിച്ചിരുന്നത്, തന്റെതായ രാജ്യമായിരുന്നു. എല്ലാം വ്യത്യസ്തരീതിയിലായിരുന്നു….മറ്റൊരാള്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഇത് ഈശ്വരീയസഭയാണെന്ന് മനസ്സിലാക്കിയിരുന്നു. ബാബ മനസ്സിലാക്കിതന്നിരുന്നു-നിങ്ങള് നണ്സാണ്(കന്യാസ്ത്രീകള്). നിങ്ങള്ക്ക് ഒന്നല്ലാതെ മറ്റാരുമില്ല. ഒരു ബാബയെ അല്ലാതെ മറ്റാരേയും ഓര്മ്മിക്കരുത്. ആ കന്യാസ്ത്രീകള്ക്ക് ക്രിസ്തുവിനെ മാത്രമെ അറിയൂ. ക്രിസ്തുവിനെയല്ലാതെ മറ്റാരേയും അറിയില്ല.

നിങ്ങള്ക്കറിയാം സമ്പത്ത് ഒരു ബാബയില് നിന്ന് മാത്രമാണ് ലഭിക്കുന്നത്. ശിവബാബ ബിന്ദുവാണ്. ഇതും ആരിലൂടെയെങ്കിലുമായിരിക്കുമല്ലോ മനസ്സിലാക്കി തരുന്നത്. തീര്ച്ചയായും പ്രജാപിതാ ബ്രഹ്മാവ് ഇവിടെയായിരിക്കും. ബാബ പറയുന്നു-ഈ ബ്രഹ്മാവിന്റെ ഒരുപാട് ജന്മങ്ങളുടെ അന്തിമ ജന്മത്തില് പതിതമായ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ജ്ഞാനത്തെ നല്ല രീതിയില് ധാരണ ചെയ്ത് ദേഹീഅഭിമാനിയായി മാറണം. ഇതില് തന്നെയാണ് പ്രയത്നമുള്ളത്. ഇത് തന്നെയാണ് ഉയര്ന്ന ലക്ഷ്യം. ഈ പരിശ്രമത്തിലൂടെ ആത്മാവിനെ സതോപ്രധാനമാക്കി മാറ്റണം.

2. ജിന്നായി മാറി ഓര്മ്മയുടെ യാത്ര ചെയ്യണം. മായ എത്ര തന്നെ വിഘ്നമുണ്ടാക്കിയാലും വായില് നാണയമിട്ടിരിക്കണം. മായയോട് തോല്ക്കരുത്. ഒന്നിന്റെ ഓര്മ്മയില് ഇരുന്ന് കൊടുങ്കാറ്റിനെ അകറ്റണം.

വരദാനം:-

അലൗകിക ജീവിതത്തില് മായയുടെ വിഘ്നങ്ങള് വരുന്നതും അലൗകിക കളിയാണ്. ശരീരത്തിന്റെ ശക്തിക്കുവേണ്ടി കളികള് നടത്താറുള്ളത് പോലെ അലൗകിക യുഗത്തില് പരിതസ്ഥിതികളെ കളിപ്പാട്ടങ്ങളെന്ന് മനസ്സിലാക്കി ഈ അലൗകിക കളി കളിക്കൂ. ഇവയെ പേടിക്കുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്. എല്ലാ സങ്കല്പങ്ങളും സഹിതം സ്വയത്തെ ബാപ്ദാദയില് സമര്പ്പിക്കൂ എങ്കില് മായക്ക് ഒരിക്കലും യുദ്ധം ചെയ്യാന് സാധിക്കില്ല. ദിവസവും അമൃതവേളയില് സാക്ഷിയായി മാറി സ്വയത്തെ സര്വ്വശക്തികളാലും അലങ്കരിക്കൂ എങ്കില് അചഞ്ചലവും ദൃഢവുമായിരിക്കാം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top