04 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 3, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ധൈര്യത്തിന്റെ രണ്ടാമത്തെ ചുവട്- സഹനശീലത

(ബ്രഹ്മാബാബയുടെ ജീവിതകഥ) -

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് സര്വ്വജ്ഞനായ ബാബ തന്റെ ആദ്യത്തെ ശ്രേഷ്ഠമായ രചനയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആദ്യത്തെ രചന ബ്രാഹ്മണരുടെ രചനയാണ്. ബാബയുടെ ആദ്യത്തെ രചനയിലും ഫസ്റ്റ് നമ്പര് ബ്രഹ്മാബാബ തന്നെയാണ്. ആദ്യത്തെ രചനയിലെ ആദ്യ നമ്പറായത് കാരണം ബ്രഹ്മാവിനെ ആദിദേവന് എന്ന് പറയുന്നു. ഇതേ പേരില് ഈ ആബു പര്വ്വതത്തിലുളള ഓര്മ്മചിഹ്നവും ഈ ആദിദേവന് എന്ന പേരില് തന്നെയാണ്. ആദിദേവന് അര്ത്ഥം ആദി രചയിതാവെന്നും പറയപ്പെടുന്നു, അതോടൊപ്പം ആദിദേവന് അര്ത്ഥം പുതിയ സൃഷ്ടിയുടെ ആദിയിലെ ആദ്യത്തെ നമ്പര് ദേവനാണ്. ആദ്യത്തെ ദേവാത്മാവ് ശ്രീകൃഷ്ണന്റെ രൂപത്തില് ബ്രഹ്മാവ് തന്നെയാണ് ആകുന്നത് അതിനാല് പുതിയ സൃഷ്ടിയുടെ ആദിയിലെ ആദിദേവന് എന്നും പറയുന്നു. സംഗമയുഗത്തിലും ആദി രചനയുടെ ആദ്യത്തെ നമ്പര് അര്ത്ഥം ആദി ദേവന് എന്നു പറയാം അഥവാ ബ്രാഹ്മണ ആത്മാക്കളുടെ രചയിതാവ് ബ്രഹ്മാവെന്ന് പറയാം. അതിനാല് സംഗമയുഗത്തില് സൃഷ്ടിയുടെ ആദിയില്- രണ്ട് സമയത്തിന്റെയും ആദിയാണ്,, അതുകൊണ്ട് ആദി ദേവന് എന്ന് പറയുന്നു.

ബ്രഹ്മാവ് തന്നെയാണ് ആദ്യം കര്മ്മാതീത ഫരിസ്ഥയാകുന്നത്. ബ്രഹ്മാവ് തന്നെ ഫരിസ്ഥ, ഫരിസ്ഥ തന്നെ ദേവത- സര്വ്വതിലും നമ്പര്വണ്. ഇങ്ങനെ നമ്പര്വണ് എന്ത് കൊണ്ടായി? ഏത് വിധിയിലൂടെ നമ്പര്വണ് സിദ്ധിയെ പ്രാപ്തമാക്കി? നിങ്ങള് സര്വ്വ ബ്രാഹ്മണ ആത്മാക്കള് ബ്രഹ്മാവിനെ തന്നെ അനുകരിക്കണം. എന്താണ് അനുകരിക്കേണ്ടത്? ഇതിന്റെ ആദ്യത്തെ ചുവടാണ്- സമര്പ്പണത, ഇത് നേരത്തെ കേള്പ്പിച്ചു. ആദ്യത്തെ ചുവടിലും സര്വ്വ രൂപത്തിലൂടെ സമര്പ്പണമായി കാണിച്ചു. രണ്ടാമത്തെ ചുവടാണ്- സഹനശീലത. സമര്പ്പണമായപ്പോള് ബാബയില് നിന്നും സര്വ്വ ശ്രേഷ്ഠമായ സമ്പത്ത് ലഭിച്ചു എന്നാല് ലോകത്തിലുള്ളവരില് നിന്നും എന്ത് ലഭിച്ചു? ഏറ്റവും കൂടുതല് ആക്ഷേപം സഹിക്കേണ്ടതായി വന്നത് ആര്ക്കാണ്? താങ്കള് ആത്മാക്കള്ക്കും ആക്ഷേപം ലഭിച്ചിട്ടുണ്ടാകാം, അത്യാചാരം ഉണ്ടായിട്ടുണ്ടാകാം എന്നാല് കൂടുതല് ക്രോധം അഥവാ ദേഷ്യം ബ്രഹ്മാവിന് തന്നെയാണ് ലഭിച്ചത്. ലൗകീക ജീവിതത്തില് ഒരിക്കലും ഒരു അപശബ്ദം പോലും കേട്ടിട്ടില്ല എന്നാല് ബ്രഹ്മാവായപ്പോള് അപശബ്ദം കേള്ക്കുന്നതിലും നമ്പര്വണ് ആയി. ഏറ്റവും കൂടുതല് സര്വ്വരുടെയും സ്നേഹിയായി ജീവിച്ചു എന്നാല് എത്രത്തോളം ലൗകികജീവിതത്തില് സര്വ്വരുടെയും സ്നേഹിയായി ജീവിച്ചോ, അത്രത്തോളം തന്നെ അലൗകീക ജീവിതത്തില് സര്വ്വരുടെയും ശത്രുവായി. കുട്ടികള്ക്ക് അത്യാചാരം ഉണ്ടായപ്പോള് സ്വതവേ തന്നെ ബാബയ്ക്കും അത്യാചാരം ഉണ്ടായി. എന്നാല് സഹനശീലതയുടെ ഗുണത്തിലൂടെ അഥവാ സഹനശീലതയുടെ ധാരണയിലൂടെ പുഞ്ചിരിച്ചു കൊണ്ടിരുന്നു, ഒരിക്കലും വാടിപോയില്ല.

ആരെങ്കിലും പ്രശംസിക്കുമ്പോള് പുഞ്ചിരിച്ചാല് അതിനെ സഹനശീലതയെന്ന് പറയില്ല. എന്നാല് ശത്രുവായി, ക്രോധിയായി അപശബ്ദം വര്ഷിച്ചാലും അങ്ങനെയുള്ള സമയത്തും സദാ പുഞ്ചിരിച്ചു കൊണ്ടിരിക്കണം, സങ്കല്പത്തില് പോലും വാടി തളര്ന്നതിന്റെ ചിഹ്നം മുഖത്ത് കാണപ്പെടരുത്, ഇതിനെയാണ് സഹനശീലത എന്നു പറയുന്നത്. ശത്രുവായ ആത്മാവിനെ പോലും ദയാ ഭാവനയിലൂടെ കാണണം, സംസാരിക്കണം, സമ്പര്ക്കത്തില് വരണം, ഇതിനെയാണ് സഹനശീലതയെന്ന് പറയുന്നത്. സ്ഥാപനയുടെ കാര്യത്തില്, സേവനത്തില് ഇടയ്ക്കിടയ്ക്ക് ചെറുതും വലുതുമായ കൊടുങ്കാറ്റ് വന്നു. ഓര്മ്മചിഹ്നമായി ശാസ്ത്രങ്ങളില് മഹാവീരനായ ഹനുമാനെ കാണിക്കുന്നുണ്ട്- ഇത്രയും വലിയ പര്വ്വതത്തെ പോലും ഒരു പന്തിന് സമാനം കൈയ്യില് കൊണ്ടു വന്നു, അതേപോലെ എത്ര തന്നെ വലിയ പര്വ്വതത്തിന് സമാനമായ പരിതസ്ഥിതിയാകട്ടെ, കൊടുങ്കാറ്റാകട്ടെ, വിഘ്നമാകട്ടെ പക്ഷെ പര്വ്വതം അര്ത്ഥം വലിയ കാര്യത്തെ ചെറിയ കളിപ്പാട്ടത്തിന് സമാനമാക്കി കളിയുടെ രീതിയിലൂടെ സദാ മറി കടന്നു അഥവാ വലിയ ഭാരമുള്ള കാര്യത്തെ ഭാര രഹിതമാക്കി സ്വയം ഭാര രഹിതമായിരിന്നു, മറ്റുള്ളവരെയും ഭാര രഹിതമാക്കി, ഇതിനെയാണ് സഹനശീലത എന്ന് പറയുന്നത്. ചെറിയൊരു കല്ലിനെ പര്വ്വതമല്ല എന്നാല് പര്വ്വതത്തെ പന്താക്കി, വിസ്താരത്തെ സാരത്തില് കൊണ്ടു വന്നു, ഇതാണ് സഹനശീലത. വിഘ്നങ്ങളെ, പ്രശ്നങ്ങളെ തന്റെ മനസ്സില് അഥവാ മറ്റുള്ളവരുടെ മുന്നില് വിസ്തരിക്കുക അര്ത്ഥം പര്വ്വതമാക്കുക. എന്നാല് വിസ്താരത്തില് പോകാതെ ഒന്നും പുതിയതല്ല എന്ന് മനസ്സിലാക്കി വിരാമ ബിന്ദുവിട്ട് ബിന്ദുവായി മുന്നോട്ട് പോകുക- ഇതിനെയാണ് പറയുന്നത് വിസ്താരത്തെ സാരത്തില് കൊണ്ടു വരിക എന്ന്. സഹനശീലതയുള്ള ശ്രേഷ്ഠ ആത്മാവ് ബ്രഹ്മാബാബയ്ക്ക് സമാനം സദാ ജ്ഞാന യോഗത്തിന്റെ സാരത്തില് സ്ഥിതി ചെയ്ത് വിസ്താരത്തെ, പ്രശ്നത്തെ, വിഘ്നങ്ങളെ സാരത്തിലേക്ക് കൊണ്ടു വരുന്നു. നീണ്ട വഴി മറി കടക്കുമ്പോള് സമയം, ശക്തികളെല്ലാം ചിവഴിക്കുന്നു അര്ത്ഥം കൂടുതല് ഉപയോഗപ്പെടുന്നു, അതേപോലെ നീണ്ട മാര്ഗ്ഗം എന്ന് പറയുന്നത് വിസ്താരമാണ്, കുറുക്ക് വഴിയിലൂടെ മറി കടക്കുക എന്നതാണ് സാരം. രണ്ടു പേരും മറി കടക്കുന്നുണ്ട് എന്നാല് കുറുക്ക് വഴിയിലൂടെ പോകുന്നവര് സമയത്തെയും ശക്തികളെയും ലാഭിക്കുന്നത് കാരണം നിരാശപ്പെടുന്നില്ല, സദാ ആനന്ദത്തില് പുഞ്ചിരിച്ച് മറി കടക്കുന്നു, ഇതിനെയാണ് സഹനശീലത എന്ന് പറയുന്നത്.

സഹനശീലതയുടെ ശക്തിയുള്ളവര് ഒരിക്കലും – ഇങ്ങനെയും സംഭവിക്കുമോ എന്നോര്ത്ത് ഭയപ്പെടില്ല, സദാ സമ്പന്നമായത് കാരണം ജ്ഞാനത്തിന്റെ, ഓര്മ്മയുടെ ആഴത്തിലേക്ക് പോകുന്നു. വിസ്താരത്തില് പോകുന്നവര് ശൂന്യമായിരിക്കും, ശൂന്യമായ വസ്തു സദാ കുലുങ്ങി കൊണ്ടിരിക്കും. അതിനാല്വിസ്താരത്തില് പോകുന്നവര് സദാ എന്ത് കൊണ്ട്, ഇതെന്ത്, ഇങ്ങനെയല്ല, ഇങ്ങനെയുണ്ടാകാന് പാടില്ലായിരുന്നു……ഇങ്ങനെയുള്ള സങ്കല്പങ്ങളില് ആടിക്കൊണ്ടിരിക്കും, വാക്കുകളിലും സര്വ്വരുടെയും മുന്നില് ചഞ്ചലമായിക്കൊണ്ടിരിക്കും. ഒരു പരിധി വിട്ട് ശരീരം ഇളകിക്കൊണ്ടിരുന്നാല് എന്ത് സംഭവിക്കും? കിതച്ചു കൊണ്ടിരിക്കും. സ്വയം ചഞ്ചലമാകും, സ്വയം കിതക്കും, പിന്നീട് സ്വയം തന്നെ ക്ഷീണിക്കും. സഹനശീലരായവര് ഈവക കാര്യങ്ങളില് നിന്നെല്ലാം മുക്തമാകുന്നു, അതിനാല് സദാ ആനന്ദത്തിലിരിക്കുന്നു, ചഞ്ചലമാകുന്നില്ല, പറക്കുന്നു.

രണ്ടാമത്തെ ചുവട്- സഹനശീലത. ഇത് ബ്രഹ്മാബാബ ചെയ്ത് കാണിച്ചു. സദാ അഖണ്ഡം, അചഞ്ചലം, സഹജമായ സ്വരൂപത്തില് ആനന്ദത്തിലിരുന്നു, പരിശ്രമത്തിലൂടെയല്ല, ഇതിന്റെ അനുഭവം 14 വര്ഷം തപസ്സ് ചെയ്ത കുട്ടികള്ക്കുണ്ടായിരുന്നു. 14 വര്ഷം എന്നുള്ളത് അനുഭവപ്പെട്ടോ അതോ കുറച്ച് നിമിഷങ്ങളായി തോന്നിയോ? ആനന്ദത്തിലിരുന്നോ അതോ പരിശ്രമം അനുഭവപ്പെട്ടോ? സ്ഥൂലമായ പരിശ്രമത്തിന്റെ പേപ്പര് നിറയേ വന്നു. രാജകീയമായി ജീവിച്ചിരുന്നവരെയും ചാണകവരളിയുണ്ടാക്കാനും, വാഹനം നന്നാക്കാനും ചെരുപ്പ് തുന്നാനും ബാബ പഠിപ്പിച്ചു. പൂന്തോട്ടക്കാരനുമാക്കി, എന്നാല്പരിശ്രമമായി തോന്നിയോ അതോ ആനന്ദം അനുഭവപ്പെട്ടോ? സര്വ്വതിനെയും മറി കടന്നു എന്നാല് സദാ ആനന്ദത്തിന്റെ ജീവിതത്തിന്റെ അനുഭവം ഉണ്ടായിരുന്നു. സംശയം വന്നവര് വിട്ടു പോയി, ആനന്ദത്തിലിരുന്നവര് അനേകര്ക്കും ആനന്ദത്തിന്റെ ജീവിതത്തിന്റെ അനുഭവം ചെയ്യിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള് അതേ 14 വര്ഷം ആവര്ത്തിച്ചാല് ഇഷ്ടപ്പെടില്ലേ. ഇപ്പോള് സെന്ററില് എന്തെങ്കിലുംസ്ഥൂലമായ സേവനം ചെയ്യേണ്ടി വന്നാല് ചിന്തിക്കുന്നു- ഈ കാര്യത്തിന് വേണ്ടിയാണൊ ഞാന് സന്യസിച്ചത്? സന്തോഷത്തോടെ ജീവിക്കുക തന്നെയാണ് ബ്രാഹ്മണ ജീവിതം. സ്ഥൂലമായ സാധാരണ കാര്യമാകട്ടെ, ആയിരക്കണക്കിന് ആളുകളുടെ ഇടയില് പ്രഭാഷണം ചെയ്യണമാകട്ടെ- രണ്ടും സന്തോഷത്തോടെ ചെയ്യണം. ഇതിനെയാണ് ആനന്ദത്തോടെ ജീവിക്കുക എന്ന് പറയുന്നത്. സംശയം പാടില്ല- സമര്പ്പണമാകുമ്പോള് ഇതെല്ലാം ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു, ഞാന് ടീച്ചറായിട്ടാണ് വന്നിരിക്കുന്നത്, സ്ഥൂലമായ കാര്യം ചെയ്യാനല്ല സന്യസിച്ചിരിക്കുന്നത്, ബ്രഹ്മാകുമാരി ജീവിതം ഇങ്ങനെയാണോ? ഇതിനെയാണ് പറയുന്നത് ആശയക്കുഴപ്പത്തില്പ്പെട്ട് ജീവിക്കുക എന്ന്.

ബ്രഹ്മാകുമാരിയാകുക അര്ത്ഥം ഹൃദയത്തിന്റെ സന്തോഷത്തിലിരിക്കുക, അല്ലാതെ സ്ഥൂലമായ സന്തോഷത്തിലല്ല. ഹൃദയത്തിന്റെ സന്തോഷത്തിലൂടെ ഏതൊരു പരിതസ്ഥിതിയിലും, ഏതൊരു കാര്യത്തിലും സംശയത്തെ ആനന്ദത്തിലേക്ക് പരിവര്ത്തനപ്പെടുത്തുന്നു. ഹൃദയം കൊണ്ട് ആശയക്കുഴപ്പത്തിലിരിക്കുന്നവര് ശ്രേഷ്ഠമായ സാധനങ്ങളുണ്ടായിട്ടും അവര്ക്ക് അതിലൂടെ ആനന്ദം കണ്ടെത്താന് സാധിക്കില്ല. ഇതെങ്ങനെ സംഭവിക്കും, ഇങ്ങനെയല്ല അങ്ങനെയാണ്- ഇതില് സ്വയവും സംശയിക്കും, മറ്റുള്ളവരെയും സംശയത്തില് കൊണ്ടു വരും. പറയാറില്ലേ- നൂല് കെട്ടിപിണഞ്ഞ് കിടന്നാല് നേരെയാകാന് പ്രയാസമാണ് എന്ന്. നല്ല കാര്യത്തിലും സംശയിക്കും, ഭയപ്പെടുന്ന കാര്യത്തിലും സംശയിക്കും കാരണം മനോഭാവനയില് തന്നെ സംശയമുണ്ട്, മനസ്സ് ആശയക്കുഴപ്പത്തിലാണ് അതിനാല് സ്വതവേ തന്നെ മനോഭാവനയുടെ പ്രഭാവം ദൃഷ്ടിയിലും, ദൃഷ്ടി കാരണം സൃഷ്ടിയിലും ആശയക്കുഴപ്പം കാണപ്പെടും. ബ്രഹ്മാകുമാരി ജീവിതം അര്ത്ഥം ബ്രഹ്മാബാബയ്ക്ക് സമാനം ആനന്ദത്തിന്റെ ജീവിതം. എന്നാല് ഇതിന്റെ ആധാരമാണ്- സഹനശീലത. അപ്പോള് സഹനശീലതയ്ക്ക് ഇത്രയും വിശേഷതയുണ്ട്. ഈ വിശേഷത കാരണം ബ്രഹ്മാബാബ സദാ അചഞ്ചലവും അഖണ്ഡവുമായി ജീവിച്ചു.

രണ്ട് പ്രകാരത്തിലുള്ള സഹനശീലതയുടെ പേപ്പറിനെ കുറിച്ച് കേള്പ്പിച്ചു. ആദ്യത്തെ പേപ്പറാണ്- മനുഷ്യരിലൂടെ അപശബ്ദം അഥവാ അത്യാചാരം. രണ്ടാമത്തേത്- യജ്ഞത്തിന്റെ സ്ഥാപനയില് വന്നിട്ടുള്ള വ്യത്യസ്ഥമായ വിഘ്നങ്ങള്, മൂന്നാമത്തേത്- ചില ബ്രാഹ്മണ കുട്ടികളിലൂടെ ട്രേറ്ററാകുക അഥവാ ചെറിയ വലുതുമായ കാര്യങ്ങളില് അസന്തുഷ്ടത നേരിടുക. എന്നാല് ഇതിലും സദാ അസന്തുഷ്ടരായവരെ സന്തുഷ്ടരാക്കുന്നതിന്റെ ഭാവനയിലൂടെ പരവശരാണെന്ന് മനസ്സിലാക്കി സദാ മംഗളത്തിന്റെ ഭാവനയിലൂടെ, സഹനശീലതയുടെ സൈലന്സിന്റെ ശക്തിയിലൂടെ സര്വ്വരെയും മുന്നോട്ടുയര്ത്തി. നേരിടാന് വന്നവരെ പോലും മധുരത, ശുഭ ഭാവന, ശുഭ കാമനയിലൂടെ സഹനശീലതയുടെ പാഠം പഠിപ്പിച്ചു. ഇന്ന് നേരിടാന് വന്നവര് നാളെ ക്ഷമ ചോദിക്കുന്നു, അവരുടെ വായിലൂടെ ഇതേ വാക്കുകള് വരുന്നു- ബാബ ബാബ തന്നെയാണ്…. ഇതിനെയാണ് പറയയുന്നത് സഹനശീലതയിലൂടെ തോറ്റവരെയും വിജയിപ്പിച്ച് വിഘ്നത്തെ മറി കടക്കുക എന്ന്. അപ്പോള് രണ്ടാമത്തെ ചുവട് കേട്ടില്ലേ? എന്തിന് വേണ്ടി? ചുവടിന്മേല് ചുവട് വയ്ക്കൂ. ഇതിനെയാണ് പറയുന്നത്- ഫോളോ ഫാദര് അര്ത്ഥം ബാബയ്ക്ക് സമാനമാകുക എന്ന്. ആകണോ അതോ കേവലം ദൂരെ നിന്ന് മാത്രം നോക്കണോ? ധൈര്യശാലികളല്ലേ? പഞ്ചാബ്, മഹാരാഷ്ട്ര രണ്ട് പേരും ധൈര്യശാലികളാണ്. സര്വ്വരും ധൈര്യശാലികളാണ്. ദേശ വിദേശത്തുള്ള സര്വ്വരും സ്വയത്തെ മഹാവീര് എന്ന് പറയുന്നു. ആരെയെങ്കിലും കാലാള്പ്പടയാണെന്ന് പറഞ്ഞാല് അംഗീകരിക്കുമോ? ഇതിലൂടെ തെളിയുന്നത് സര്വ്വരും സ്വയത്തെ മഹാവീരരാണെന്ന് മനസ്സിലാക്കുന്നു എന്നാണ്. മഹാവീര് അര്ത്ഥം ബാബയ്ക്ക് സമാനമാകുക. മനസ്സിലായോ? ശരി.

ദേശ വിദേശത്തിലെ ബാബയ്ക്ക് സമാനമായ, സദാ ബുദ്ധികൊണ്ട് സമര്പ്പിതരായ സര്വ്വ ആത്മാക്കള്ക്ക്, സദാ ഓരോ പരിതസ്ഥിതിയിലും ഓരോ വ്യക്തിയിലൂടെ സഹനശീലരായി ഓരോ വലിയ കാര്യത്തെയും ചെറുതാണെന്ന് മനസ്സിലാക്കി സഹജമായി മറി കടക്കുന്ന, സദാ വിസ്താരത്തെ സാര രൂപത്തിലേക്ക് കൊണ്ടു വരുന്ന, സദാ ബ്രാഹ്മണ ജീവിതം ആനന്ദത്തോടെ ജീവിക്കുന്ന, അങ്ങനെയുള്ള ബാബയ്ക്ക് സാമനമാകുന്ന മഹാവീരനായയ ശ്രേഷ്ഠ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സമാനമായി ഭവിക്കട്ടെ- എന്നതിന്റെ സ്നേഹ സമ്പന്നമായ സ്നേഹ സ്മരണയും നമസ്തേ.

പാര്ട്ടികളുമായുള്ള മിലനം-

കുമാരന്മാരോട്- കുമാരന്മാരുടെ വിശേഷതയെന്താണ്? കുമാര് ജീവിതം ശ്രേഷ്ഠ ജീവിതമാണ് കാരണം പവിത്രമായ ജീവിതമാണ്, പവിത്രതയുള്ളയിടത്ത് മഹാനതയുണ്ട്. കുമാരന് അര്ത്ഥം ശക്തിശാലി, സങ്കല്പിക്കുന്നത് ചെയ്യാന് സാധിക്കും. കുമാരന് അര്ത്ഥം സദാ ബന്ധനമുക്തമാകുകയും ആക്കുകയും ചെയ്യുന്നവര്. ഇങ്ങനെയുള്ള വിശേഷതകള് ഇല്ലേ? സങ്കല്പ്പിക്കുന്നതിനെ കര്മ്മത്തില് കൊണ്ടു വരാന് സാധിക്കണം. സ്വയം പവിത്രമായിരുന്ന് മറ്റുള്ളവര്ക്കും പവിത്രമായിരിക്കുന്നതിന്റെ മഹത്വം പറഞ്ഞു കൊടുക്കാം. ഇങ്ങനെയുള്ള സേവനത്തിന് നിമിത്തമാകാം. ലോകത്തിലുള്ളവര് അസംഭവ്യമെന്ന് മനസ്സിലാക്കുന്നത് ബ്രഹ്മാകുമാരന്മാര് വെല്ലുവിളിക്കുന്നു- ഞങ്ങളെ പോലെ പാവനമായി മറ്റാരും ഉണ്ടാകില്ല, എന്ത് കൊണ്ട്? എന്തുകൊണ്ടെന്നാല് ആക്കിമാറ്റുന്നത് സര്വ്വശക്തിവാനാണ്. ലോകത്തിലുള്ളവര് എത്ര പ്രയത്നിച്ചാലും നിങ്ങളെ പോലെ പാവനമാകാന് സാധിക്കില്ല. നിങ്ങള് സഹജമായി തന്നെ പാവനമായി. സഹജമായി അനുഭവപ്പെടുന്നില്ലേ? അതോ ലോകത്തിലുള്ളവര് പറയുന്നത് പോലെ സ്വാഭാവികമല്ല എന്ന് തോന്നുന്നുണ്ടോ? കുമാരന്മാരുടെ പരിഭാഷ തന്നെ വെല്ലുവിളിക്കുന്നവര് എന്നാണ്, പരിവര്ത്തനം ചെയ്ത് കാണിക്കുന്നവര്, അസംഭവ്യത്തെ സംഭവ്യമാക്കുന്നവര്. ലോകത്തിലുള്ളവര് തന്റെ കൂടെയുള്ളവരെ മോശമായ കൂട്ട്കെട്ടിലേക്ക് കൊണ്ടു വരുന്നു, നിങ്ങള് ബാബയുടെ കൂട്ട്കെട്ടിലേക്ക് കൊണ്ടു വരുന്നു അല്ലാതെ തന്റെ പ്രഭാവത്തിലേക്ക് കൊണ്ടു വരുന്നില്ല, ബാബയുടെ കൂട്ട്കെട്ടിന്റെ പ്രഭാവത്തിലേക്കു കൊണ്ടുവരുന്നു. ബാബയ്ക്ക് സമാനമാക്കി മാറ്റുന്നു. അങ്ങനെയല്ലേ? ശരി…

2) കുമാര് അര്ത്ഥം സദാ അചഞ്ചലം- സുദൃഢം, എങ്ങനെയുള്ള പരിതസ്ഥിതി വന്നാലും കുലുങ്ങുന്നവരല്ല കാരണം നിങ്ങളുടെ സാഥി സ്വയം ബാബയാണ്. ബാബയുള്ളയിടത്ത് സദാ അചഞ്ചലവും സുദൃഢവുമായിരിക്കും. സര്വ്വശക്തിവാനുള്ളയിടത്ത് സര്വ്വ ശക്തികളും ഉണ്ടായിരിക്കും. സര്വ്വശക്തികളുടെ മുന്നില് മായക്ക് ഒന്നും ചെയ്യാനാകില്ല അതിനാല് കുമാര് ജീവിതം അര്ത്ഥം സദാ ഏകരസ സ്ഥിതിയുള്ളവര്, ചഞ്ചലതയില് വരുന്നവരല്ല. ചഞ്ചലതയില് വരുന്നവര്ക്ക് അവിനാശി രാജ്യ ഭാഗ്യം പ്രാപ്തമാക്കാന് സാധിക്കില്ല, കുറച്ച് സുഖം ലഭിക്കും എന്നാല് സദായില്ല, അതിനാല് കുമാര്ജീവിതം അര്ത്ഥം സദാ അചഞ്ചലം, ഏകരസ സ്ഥിതിയില് സ്ഥിതി ചെയ്യുന്നവര്. ഏകരസ സ്ഥിതിയുണ്ടോ അതോ മറ്റ് രസങ്ങളില് ബുദ്ധി പോകുന്നുണ്ടോ? സര്വ്വ രസങ്ങളും ബാബയിലൂടെ അനുഭവം ചെയ്യുന്നവര്- ഇവരെയാണ് ഏകരസം അര്ത്ഥം അചഞ്ചലവും സുദൃഢമായിട്ടുള്ളവര് എന്ന് പറയുന്നത്. അങ്ങനെ ഏകരസ സ്ഥിതിയുള്ള കുട്ടികള് തന്നെയാണ് ബാബയ്ക്ക് പ്രിയപ്പെട്ടവരാകുന്നത്. അപ്പോള് സദാ ഇത് തന്നെ ഓര്മ്മിക്കണം- ഞാന് അചഞ്ചലവും സുദൃഢവുമായ, ഏകരസ സ്ഥിതിയിലിരിക്കുന്ന ആത്മാവാണ്.

മാതാക്കളോട്- 1) മാതാക്കള്ക്ക് ബാപ്ദാദ സഹജമായി തന്നെ ബാബയുടെ ഓര്മ്മയുടെ അനുഭവം ചെയ്യുന്നതിന് സഹജമായ ഏതൊരു മാര്ഗ്ഗമാണ് കേള്പ്പിച്ചിട്ടുള്ളത്? ഓര്മ്മയെ സഹജമാക്കുന്നതിനുള്ള ഉപായം എന്താണ്? ഹൃദയം കൊണ്ട് പറയൂ- എന്റെ ബാബ. എന്റെ എന്ന് പറയുന്നയിടത്ത് സഹജമായി ഓര്മ്മയുണ്ടാകുന്നു. മുഴുവന് ദിനത്തില് എന്റേതായിട്ടുള്ളത് തന്നെയല്ലേ ഓര്മ്മ വരുന്നത്. എന്തു തന്നെ എന്റേതാണെങ്കിലും അത് – വ്യക്തിയാകട്ടെ, വസ്തുവാകട്ടെ…. എന്റേതായത് തന്നെയാണ് ഓര്മ്മ വരുന്നത്. ഇതേപോലെ ബാബയെ എന്റെ എന്ന് പറയുമ്പോള് , എന്റെ എന്ന് മനസ്സിലാക്കുമ്പോള് ബാബയുടെ തന്നെ ഓര്മ്മയുണ്ടാകുന്നു. അതിനാല് ബാബയെ ഓര്മ്മിക്കുന്നതിനുള്ള സഹജമായി വിധിയാണ്- ഹൃദയം കൊണ്ട് പറയൂ- എന്റെ ബാബ. കേവലം വായിലൂടെ എന്റെ എന്റെ എന്നല്ല പറയേണ്ടത്, അധികാരത്തോടെ പറയണം. ഇതേ സഹജമായ പുരുഷാര്ത്ഥം ചെയ്ത് മുന്നോട്ട് പോകൂ. സദാ ഇതേ വിധിയിലൂടെ സഹജയോഗിയാകൂ. എന്റെ എന്ന് പറയൂ, ബാബയുടെ ഖജനാവിന്റെ അധികാരിയാകൂ.

2) മാതാക്കള് സദാ സ്വയത്തെ കോടിമടങ്ങ് ഭാഗ്യശാലിയാണെന്ന് മനസ്സിലാക്കുന്നുണ്ടോ? വീട്ടിലിരിക്കെ ബാബയെ ലഭിച്ചു അപ്പോള് എത്ര വലിയ ഭാഗ്യമാണ്. ലോകത്തിലുള്ളവര് ബാബയെ അന്വേഷിക്കുന്നതിന് അലയുന്നു, നിങ്ങള്ക്ക് വീട്ടിലിരിക്കെ ലഭിച്ചു. അതിനാല് ഇത്രയും വലിയ ഭാഗ്യം പ്രാപ്തമാകും എന്ന് സ്വപ്നത്തിലെങ്കിലും ചിന്തിച്ചിരുന്നോ? വീട്ടിലിരിക്കെ ഭഗവാനെ പ്രാപ്തമാക്കി എന്ന മഹിമ ആരുടേതാണ്? നിങ്ങളുടേതല്ലേ. ആഹാ എന്റെ ശ്രേഷ്ഠമായ ഭാഗ്യം- സന്തോഷത്തിന്റെ ഈ ഗീതം പാടിക്കൊണ്ടിരിക്കൂ. സന്തോഷത്തിന്റെ ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കൂ. സന്തോഷത്തില് പാടൂ, നൃത്തം ചെയ്യൂ.

3) ശക്തികള്ക്ക് സദാ ഏതൊരു സന്തോഷം ഉണ്ടായിരിക്കും? സദാ ബാബയോടപ്പം കംബയിന്റാണ്. ശിവ ശക്തി എന്നതിന്റെ അര്ത്ഥം തന്നെ കംബയിന്റ് എന്നാണ്. ബാബയും താങ്കളും- രണ്ട് പേരെയും ചേര്ത്ത് ശിവശക്തിയെന്ന് പറയുന്നു. അതിനാല് കംബയിന്റ് ആയവരെ മറ്റാര്ക്കും വേര്പിരിക്കാനാകില്ല. അങ്ങനെയുള്ള സന്തോഷമുണ്ടോ? ദുര്ബലരായ ആത്മാവിനെ ബാബ ശക്തിയാക്കി. അതിനാല് സദാ ഇത് തന്നെ ഓര്മ്മിക്കൂ- ഞാന് കംബയിന്റായിരിക്കുന്നതിന്റെ അധികാരിയായി. ആദ്യം അന്വേഷിക്കുന്നവരായിരുന്നു, ഇപ്പോള് കൂടെ വസിക്കുന്നവര്- ഈ ലഹരി സദാ ഉണ്ടായിരിക്കണം. മായ എത്ര തന്നെ പരിശ്രമിച്ചാലും ശിവശക്തിയുടെ മുന്നില് മായക്ക് ഒന്നും ചെയ്യാന് സാധിക്കില്ല. വേറിട്ട് അകന്ന് നിന്നാല് മായ വരും, കംബയിന്റായിരിക്കൂ എങ്കില് മായക്ക് വരാന് സാധിക്കില്ല. അതിനാല് ഇതേ വരദാനം സദാ ഓര്മ്മിക്കണം- നമ്മള് കംബയിന്റായിരിക്കുന്ന ശിവശക്തികള്വിജയിയാണ്. ശരി.

വരദാനം:-

സര്വ്വ പ്രശ്നങ്ങളുടെയും മുഖ്യമായ കാരണമാണ് ലൂസ്(അയഞ്ഞ) കണക്ക്ഷന്. കേവലം കണക്കഷ്നെ ശരിയാക്കൂ എങ്കില് സര്വ്വ ശക്തികളും നിങ്ങളുടെ മുന്നില് കറങ്ങി കൊണ്ടിരിക്കും. കണക്ക്ഷന് യോജിപ്പിക്കുന്നതിന് ഒന്നോ രണ്ടോ മിനിറ്റ് എടുത്താലും ധൈര്യം കൈവെടിഞ്ഞ് ആശയക്കുഴപ്പത്തിലേക്ക് വരരുത്. നിശ്ചയത്തിന്റെ അടിത്തറയെ ഇളക്കരുത്. ഞാന് ബാബയുടേത്. ബാബ എന്റേത്- ഈ ആധാരത്തിലൂടെ അടിത്തറയെ പക്കാ ആക്കൂ എങ്കില് പ്രശ്നങ്ങളില് നിന്നും മുക്തമാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top