04 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 3, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ദേഹാഭിമാനമാണ് നിങ്ങളെ വളരെ ദുഃഖിപ്പിക്കുന്നത്, അതുകൊണ്ട് ദേഹി അഭിമാനിയാകൂ, ദേഹിഅഭിമാനിയാകുന്നതിലൂടെ മാത്രമേ പാപങ്ങളുടെ ഭാരം ഇല്ലാതാകൂ.

ചോദ്യം: -

സത്യയുഗത്തില് സമ്പന്ന പദവി എന്ത് ആധാരത്തിലാണ് ലഭിക്കുന്നത്?

ഉത്തരം:-

ജ്ഞാനത്തിന്റെ ധാരണയുടെ ആധാരത്തിലാണ് സമ്പന്നനാകുന്നത്. ജ്ഞാന ധനം എത്രത്തോളം ധാരണ ചെയ്യുന്നുവോ, ദാനം ചെയ്യുന്നുവോ അതിനനുസരിച്ച് അവര് സമ്പന്ന പദവി നേടും, സദാ സമ്പന്നനാകും. പഠിപ്പ് പഠിക്കണം പഠിപ്പിക്കുകയും വേണം. വിശ്വമഹാരാജാവാകുന്നതിന് വളരെ രാജകീയമായ സേവനം ചെയ്യണം. എല്ലാ ബലഹീനതകളും കളയണം. പൂര്ണ്ണമായും ദേഹി അഭിമാനിയാകണം. ബാബയെ വളരെ ക്ഷമയോടെയും ഗംഭീതരയോടെയും ഓര്മ്മിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ക്ഷമയോടിരിക്കൂ മാനവാ….

ഓം ശാന്തി .ഇതാരാണ് പറഞ്ഞത്? ക്ഷമയോടിരിക്കൂ എന്ന് ബാബ കുട്ടികളോട് പറഞ്ഞു. ലോകത്തിലുള്ള എല്ലാവരോടുമല്ല പറഞ്ഞത്. സര്വ്വരും കുട്ടികളാണ്. എന്നാല് എല്ലാവരും ഇവിടെ ഇരിക്കുന്നില്ല. ഈ ദുഃഖധാമം മാറിക്കൊണ്ടിരിക്കുകയാണെന്ന് കുട്ടികള്ക്കറിയാം. സുഖധാമത്തിലേക്ക് പോകുന്നതിനു വേണ്ടി നാം പഠിച്ചുകൊണ്ടിരിക്കുകയാണ് അഥവാ ശ്രീമത്തനുസരിച്ച് നടക്കുകയാണ്. കുട്ടികള്ക്ക് ധൈര്യം നല്കുന്നു. വാസ്തവത്തില് ലോകത്തിലുള്ള സര്വ്വര്ക്കും ഗുപ്തമായി ധൈര്യം ലഭിക്കുന്നു. ഞങ്ങള് നേരിട്ട് കേള്ക്കുകയാണെന്ന് നിങ്ങള്ക്കറിയാം. എല്ലാവരും കേള്ക്കുന്നില്ല. ബാബ പരിധിയില്ലാത്ത അച്ഛനാണ്, പരിധിയില്ലാത്ത ദുഃഖഹര്ത്താ സുഖകര്ത്താവാണ്. ദുഃഖത്തെ ഇല്ലാതാക്കി സുഖത്തിന്റെ വഴി പറഞ്ഞു തരുന്നു. നിങ്ങള്ക്ക് സുഖമുണ്ടായിരിക്കുമ്പോള് ദുഃഖത്തിന്റെ പേര് പോലും കാണില്ല. സുഖത്തിന്റെ ലോകത്തെ സത്യയുഗമെന്നും ദുഃഖത്തിന്റെ ലോകത്തെ കലിയുഗമെന്നും പറയുന്നു. ഇതും കുട്ടികള്ക്ക് മാത്രമേ അറിയാവൂ. സത്യയുഗത്തില് സമ്പൂര്ണ്ണ സുഖമായിരിക്കും, 16 കലാസമ്പൂര്ണ്ണരായിരിക്കും. ചന്ദ്രനും 16 കലാ സമ്പൂര്ണ്ണമായിരിക്കും. പിന്നീട് കലകള് കുറഞ്ഞ് കുറഞ്ഞ് അമാവാസി ദിവസം എത്ര നേരിയ രേഖയായി മാറുന്നു. പൂര്ണ്ണമായും അന്ധകാരമാകുന്നു. 16 കലാ സമ്പൂര്ണ്ണമായിരിക്കുമ്പോള് സമ്പൂര്ണ്ണ സുഖമുണ്ടായിരിക്കും. കലിയുഗത്തില് 16 കലകള് അപൂര്ണ്ണമായതിനാല് ദുഃഖമുണ്ടാകുന്നു. ഈ മുഴുവന് ലോകത്തിനും മായയാകുന്ന ഗ്രഹണം ബാധിച്ചിരിക്കുന്നു. അതുകൊണ്ട് ബാബ പറയുന്നു – ആദ്യം നിങ്ങളുടെ ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ. ഈ ദേഹാഭിമാനമാണ് നിങ്ങള്ക്ക് വളരെ ദുഃഖം നല്കുന്നത്. ആത്മാഭിമാനിയായിരുന്നാല് ബാബയെ ഓര്മ്മിക്കാന് സാധിക്കും. ദേഹാഭിമാനത്തില് ഇരിക്കുന്നതുകൊണ്ട് ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ല. ഇത് അരകല്പമായുള്ള ദേഹാഭിമാനമാണ്. ഈ അന്തിമജന്മത്തില് ദേഹിഅഭിമാനി ആയാല് ഒന്ന്, പാപഭാരം ഇല്ലാതാകും, പിന്നെ 16 കലാ സമ്പൂര്ണ്ണം, സതോപ്രധാനമാകും. വളരെയധികം പേര് ദേഹാഭിമാനത്തെക്കുറിച്ച് മനസ്സിലാക്കുന്നില്ല. മനുഷ്യരെ ദുഃഖിപ്പിക്കുന്നത് ദേഹാഭിമാനമാണ്. പിന്നീടുള്ളതാണ് മറ്റ് വികാരങ്ങള്. ദേഹിഅഭിമാനിയാകുമ്പോള് ഈ സര്വ്വ വികാരങ്ങളും ഇല്ലാതാകും അല്ലെങ്കില് മോചിതനാകാന് പ്രയാസമാകും. ദേഹാഭിമാനത്തിന്റെ അഭ്യാസം പക്കാ ആയതുകൊണ്ട് തന്നെ ദേഹിഅഭിമാനിയായി മനസ്സിലാക്കുന്നില്ല. ഇവിടെ സര്വ്വ വികാരങ്ങളെയും ദാനം ചെയ്യണം. ഏറ്റവും ആദ്യം ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. കാമം, ക്രോധം തുടങ്ങി സര്വ്വതും പുറകെ വരുന്നു. നിങ്ങളുടെ അച്ഛന് പരമാത്മാവാണ്. ദേഹാഭിമാനം കാരണം ലൗകിക അച്ഛനെ മാത്രം അച്ഛനായി കാണുന്നു. നാം എങ്ങനെ പാവനമാകും എന്നുള്ളതാണ് ഇപ്പോളത്തെ മുഖ്യമായ കാര്യം. പതീത ലോകത്തില് സര്വ്വരും പതീതമാണ്. പാവനമായി ആരും തന്നെയുണ്ടാകാന് സാധ്യമല്ല. ഒരേഒരു ബാബ സര്വ്വരേയും പാവനമാക്കി വളരെ സന്തോഷത്തോടെ തിരിച്ചു കൂട്ടി കൊണ്ടുപോകുന്നു.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് യോഗത്തിനെക്കുറിച്ചുള്ള വിചാരം നടന്നുകൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കെ മരിക്കണം. ദേഹാഭിമാനം ത്യജിക്കുക എന്നാല് മരിക്കുക എന്നാണ്. നാം ആത്മാക്കള് ബാബയെ ഓര്മ്മിച്ച് പതീതത്തില് നിന്നും പാവനമായിത്തീരും. ഈ പാവനമാകുവാനുള്ള യുക്തി ബാബയാണ് മനസിലാക്കി തന്നത്. ഇപ്പോള് വീണ്ടും മനസിലാക്കി തരുന്നു. കല്പകല്പങ്ങളില് വീണ്ടും മനസ്സിലാക്കി തരും. ലോകത്തിലാര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ശിവനെ ഓര്മ്മിക്കണമെന്നുളളതാണ് അടിസ്ഥാന കാര്യം. അതും ഇവിടെ വന്ന് ബ്രഹ്മാകുമാരികളിലൂടെ കേള്ക്കണം, കാരണം മുത്തച്ഛന്റെ സ്വത്ത് ലഭിക്കണം. എങ്കില് തീര്ച്ചയായും അച്ഛനുണ്ടായിരിക്കണം, അച്ഛനിലൂടെയാണ് മുത്തച്ഛന്റെ സ്വത്ത് ലഭിക്കുന്നത്. സാകാരിയിലൂടെ നിര്ദ്ദേശങ്ങള് തീര്ച്ചയായും എടുക്കണം. ഞങ്ങള് ശിവബാബയോട് മാത്രം യോഗം വെയ്ക്കാം, ബ്രഹ്മാവിനെ വേണ്ട എന്ന് വളരെയധികം കുട്ടികള് ചിന്തിക്കുന്നു. എങ്കില് ശിവബാബയില് നിന്ന് എങ്ങനെ കേള്ക്കും? ഞങ്ങള്ക്ക് ബ്രഹ്മാബാബയുമായി ഒരു ബന്ധവും ഇല്ല എന്ന് പറയുന്നു. ശരി, നിങ്ങള് സ്വയം ആത്മാവെന്ന് മനസ്സിലാക്കി ശിവബാബയെ ഓര്മ്മിക്കു, വീട്ടില് പോയിരിക്കൂ. എന്നാല് ഈ സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം പറഞ്ഞു തരുന്നത് നിങ്ങള് എങ്ങനെ കേള്ക്കും? ഇത് മനസ്സിലാക്കാതെ ശിവബാബയെ മാത്രം ഓര്മ്മിച്ചുകൊണ്ടിരിക്കാന് എങ്ങനെ സാധിക്കും? ജ്ഞാനം ഈ ബ്രഹ്മാവിലൂടെയല്ലേ സ്വീകരിക്കേണ്ടത്. പിന്നീടൊരിക്കലും ജ്ഞാനം ലഭിക്കുകയില്ല. ദിവസവും പുതിയ പുതിയ കാര്യങ്ങള് ബാബയിലൂടെ ലഭിക്കുന്നു. ബ്രഹ്മാവും ബ്രഹ്മാകുമാരിമാരെയും കൂടാതെ എങ്ങനെ മനസ്സിലാക്കാന് സാധിക്കും. ഇതെല്ലാം പഠിക്കേണ്ടതായുണ്ട്. വീട്ടില് ഇരുന്ന് പുരുഷാര്ത്ഥം ചെയ്ത് കര്മ്മാതീത അവസ്ഥ വേണമെങ്കില് നേടാന് സാധിക്കും, മുക്തിയിലേക്ക് പോകാന് സാധിക്കും എന്നാല് ജീവന് മുക്തിയിലേക്ക് പോകാന് സാധിക്കില്ല എന്ന് ബാബ പറയുന്നു. ജ്ഞാനധനം ധാരണ ചെയ്ത് ദാനം ചെയ്താല് ധനവാനാകും അല്ലെങ്കില് എങ്ങനെ സദാ സമ്പന്നനാകും? മുരളിയുടെയും ആധാരം തീര്ച്ചയായും എടുക്കേണ്ടതായുണ്ട്. പഠിത്തം പഠിക്കണ്ടേ. മുക്തിയിലേക്ക് മാത്രം ലക്ഷ്യം നേടി പോകുന്ന അനേകം പേര് വരും. നിങ്ങള് ബാബയെ മാത്രം ഓര്മ്മിച്ചാല് സതോപ്രധാനം, പവിത്രമായി തീരും എന്ന് നിങ്ങള് സര്വ്വ മനുഷ്യര്ക്കും മനസ്സിലാക്കി കൊടുക്കുന്നു. ജ്ഞാനധനം സ്വീകരിച്ചാല് സത്യയുഗത്തിലെ സമ്പന്നനാകാന് സാധിക്കും ഇല്ലെങ്കില് മുക്തിയിലേക്ക് പോയിട്ട് പിന്നീട് ഭക്തിമാര്ഗ്ഗത്തിന്റെ സമയം വന്ന് ഭക്തി ചെയ്യും. മനുഷ്യരെ ദേവതയാക്കുവാനുള്ള ജ്ഞാനം ഇല്ലായെങ്കില് ആരുടെയും മംഗളം ചെയ്യുവാന് സാധിക്കില്ല. ജ്ഞാനം കേട്ടിട്ട് പിന്നീട് കേള്പ്പിച്ചു കൊടുക്കണം. നോക്കൂ, പ്രദര്ശിനിയില് എത്രയാണ് പ്രയത്നിക്കുന്നത് എന്നിരുന്നാലും ആരുടെയും ബുദ്ധിയില് ഇരിക്കുന്നില്ല. ആത്മാവ് എത്ര ചെറിയ ബിന്ദുവാണ്. ഓരോ ആത്മാവിനും തന്റേതായ പാര്ട്ട് ലഭിച്ചിട്ടുണ്ടെന്ന് നിങ്ങള്ക്കിപ്പോള് അറിയാം. സര്വ്വ മനുഷ്യരും പാര്ട്ട് ധാരികളാണ്. ഇത് നേരത്തെ ഉണ്ടാക്കപ്പെട്ട നാടകമാണ്. പഴയ ലോകത്തിന്റെ വിനാശം സംഭവിക്കണം. രാമനും പോയി രാവണനും പോയി… എന്ന് പാടാറുണ്ട്, ആര് പോയാലും കുട്ടികള്ക്ക് ദുഃഖമുണ്ടാകില്ല. നിങ്ങള്ക്കറിയാം ഇത് നേരത്തെ ഉണ്ടാക്കപ്പെട്ട ഡ്രാമയാണ്, എല്ലാവരുടെയും വിനാശം സംഭവിക്കണം. രാജാവും റാണിയും, സന്ന്യാസികളും സര്വ്വരും മരിക്കും പിന്നെ ആര് ഇരുന്ന് ഇവരുടെ ചാരമെടുക്കും. പേര് പ്രശസ്തമാക്കാന് ഇതൊക്കെ ചെയ്യുന്നു, അല്ലാതെ പ്രയോജനമൊന്നുമില്ല. ആ ആത്മാവിന് സുഖമൊന്നും ലഭിക്കില്ല. മനുഷ്യര് ഭക്തിമാര്ഗ്ഗത്തില് സര്വ്വകാര്യങ്ങളും അറിവില്ലായ്മയോടെ ചെയ്യുന്നു. ഇപ്പോള് ബാബ നിങ്ങളെ എത്ര ബോധമുള്ളവരാക്കി. ഇടയ്ക്കിടയ്ക്ക് ഈ ചിത്രങ്ങള് നോക്കണം. ബാബ നമ്മളെ പഠിപ്പിച്ച് എന്താണാക്കുന്നത്, എന്നാല് ഭാഗ്യത്തില് ഇല്ലെങ്കില് പ്രയോഗത്തില് കൊണ്ടുവരില്ല. ബാബ വളരെയധികം കാര്യങ്ങള് മനസിലാക്കി തരുന്നുണ്ട്. അതൊക്കെ അഭ്യാസം ചെയ്യണം. ബാബയുടെ കുട്ടിയായിട്ട് സേവനം ചെയ്യാന് സാധിക്കില്ലേ. ബാബ മംഗളകാരിയാണ്. ചില കുട്ടികള് വളരെയധികം പേരുടെ അമംഗളമാണ് കൂടുതല് ചെയ്യുന്നത്. മറ്റുള്ളവര്ക്ക് ഇങ്ങോട്ടുള്ള ഭാവനയെപോലും ഇല്ലാതാക്കുന്നു. ഇങ്ങനെയുള്ള വികര്മ്മം ചെയ്യുന്നു. ഭൂതങ്ങളുടെ പ്രവേശനം ഉണ്ടാകുമല്ലോ, അതുകൊണ്ടാണ് പറയുന്നത് സത്ഗുരുവിനെ നിന്ദിച്ചാല് ഇടം ലഭിക്കില്ല. ഇതില് ബാപ്ദാദ രണ്ട് പേരും വരുന്നു. നിരാകാരനെ ആര്ക്കും ഒന്നും ചെയ്യാന് സാധിക്കില്ല. നിരാകാരനെ എന്ത് പറയാനാണ്. ഭഗവാനാണ് ദുഃഖം നല്കുന്നത് എന്ന് ഭക്തിമാര്ഗ്ഗത്തില് പറയുന്നു. അജ്ഞത കാരണമാണ് അങ്ങനെ വിശ്വസിച്ചത്. അജ്ഞതയ്ക്ക് വശപ്പെട്ട് എത്രയാണ് ബാബയെ തിരസ്കരിച്ചതെന്ന് ഇപ്പാള് കുട്ടികള്ക്ക് മനസ്സിലായി. തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കുന്ന ആരും തന്നെയില്ല. പരമാത്മ സര്വ്വവ്യാപിയാണെന്ന തലതിരിഞ്ഞ നിര്ദ്ദേശമാണ് കൂടുതലായി നല്കുന്നത്. മനുഷ്യര് എത്രയാണ് വഞ്ചിതരാകുന്നത്. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ ശരീരത്തില് എങ്ങനെ പരമാത്മാവിന് വരാന് സാധിക്കും എന്ന് ചോദിക്കുന്നത്. പിന്നെ ആരുടെ ശരീരത്തില് വരും? കൃഷ്ണന്റെ ശരീരത്തില് വരുമോ? എങ്കില് പിന്നെ എങ്ങനെ ബ്രഹ്മാകുമാര് കുമാരിയാകും. അങ്ങനെയാണെങ്കില് ദേവകുമാരന്മാരും കുമാരികളുമാകും. ബ്രാഹ്മണര് തീര്ച്ചയായും ബ്രഹ്മാകുമാര്, കുമാരികളായിരിക്കും. ബ്രാഹ്മണരില്ലാതെ ബാബയ്ക്ക് ഒന്നും ചെയ്യാന് സാധിക്കില്ല. അതുകൊണ്ട് തീര്ച്ചയായും ഇവരെ ചിത്രത്തില് കാണിക്കണം. ഈ ബ്രഹ്മാവും ബ്രാഹ്മണനാണ്. ഭാരതത്തിലാണ് പ്രജാപിത ബ്രഹ്മാവ് വേണ്ടത്. ദിനംപ്രതിദിനം ബ്രഹ്മാവിന്റെ സാക്ഷാത്കാരം വീട്ടില് ഇരിക്കുമ്പോള് തന്നെ വളരെയധികം പേര്ക്ക് ലഭിക്കുന്നു. വൃദ്ധിയുണ്ടായിക്കൊണ്ടിരിക്കും. പാര്ട്ടുള്ളവര് ഓടിയെത്തും. ഭഗവാന് ഏതെങ്കിലും രൂപത്തില് തീര്ച്ചയായും കാണുമെന്ന് വളരെയധികം പേര് കരുതുന്നു. പരമപിതാ പരമാത്മാവിനല്ലാതെ മറ്റാര്ക്കും സാക്ഷാത്കാരം ചെയ്യിപ്പിക്കാന് സാധിക്കില്ല. ശിവബാബ ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നത്. ജ്ഞാനം നല്കുന്നു കൂടാതെ ബ്രാഹ്മണ ധര്മ്മം രചിക്കുന്നു. തീര്ച്ചയായും ബ്രാഹ്മണരുടെ ധര്മ്മം വേണം. അവരാണ് വളരെ ശ്രേഷ്ഠമായവര്. പ്രജാപിത ബ്രഹ്മാവ് വളരെ ശ്രേഷ്ഠനല്ലേ. അദ്ദേഹമാണ് ഈശ്വരന്റെ അടുത്ത സ്ഥാനത്തുളളത് എന്ന് പറയാം. സൂക്ഷ്മവതനത്തില് മറ്റാരും തന്നെയില്ല. ബ്രഹ്മാവിലൂടെ സ്ഥാപന നടക്കും. ബ്രഹ്മാവ് പിന്നീട് ദേവതയാകുന്നു. 84 ജന്മങ്ങള്ക്ക് ശേഷം ബ്രഹ്മാവാകുന്നു. ബ്രഹ്മാവും സരസ്വതിയും തന്നെ പിന്നീട് ലക്ഷ്മീനാരായണനാകുന്നു. ജ്ഞാന ജ്ഞാനേശ്വരി പിന്നീട് രാജരാജേശ്വരിയാകുന്നു. ബ്രഹ്മാവില് നിന്ന് വിഷ്ണു, വിഷ്ണുവില് നിന്ന് ബ്രഹ്മാവാകുന്നതെങ്ങനെയാണ് – ഇത് വളരെ ഒന്നാന്തരമായ പോയിന്റാണ്. ഇതിനെക്കുറിച്ച് നല്ല രീതിയില് മനസിലാക്കി കൊടുക്കാന് സാധിക്കും. ഈ ജ്ഞാനം ഒരേ ഒരു ബാബയിലൂടെയാണ് ലഭിക്കുന്നത്. നിങ്ങള് ബ്രഹ്മാവിന്റെ കാര്യത്തില് എന്തുകൊണ്ടാണ് ആശയകുഴപ്പത്തിലാകുന്നത് എന്ന് പ്രദര്ശനിയില് നല്ല രീതിയില് മനസ്സിലാക്കികൊടുക്കൂ. ഇത്രയും ബ്രാഹ്മണ ബ്രാഹ്മണികള് ഉണ്ട്. ആദ്യം ബ്രാഹ്മണന് ആയതിനുശേഷമാണ് പിന്നീട് വിഷ്ണു പുരിയുടെ അധികാരിയായ ദേവതയാകുന്നത്. ബ്രഹ്മാവിന്റെ പകലും ബ്രഹ്മാവിന്റെ രാത്രിയും പ്രശസ്ഥമല്ലേ. ഇപ്പോള് രാത്രിയാണ്. ഇങ്ങനെയുള്ള ചിത്രങ്ങളുടെ മുന്നിലിരുന്ന് അഭ്യസിക്കു. സേവനം ചെയ്യുന്ന കുട്ടികള്ക്ക് സേവനത്തിന്റെയല്ലാതെ മറ്റൊരു വിചാരവും വരില്ല. സേവനത്തിനായി ഓടിക്കൊണ്ടിരിക്കും. ബുദ്ധിയില് ജ്ഞാനം തുള്ളികളായി വീണുകൊണ്ടിരിക്കണം, സഞ്ചി നന്നായി നിറഞ്ഞാല് കവിഞ്ഞുകൊണ്ടിരിക്കും. സേവനത്തിനായി എപ്പോഴും ഓടിക്കൊണ്ടിരിക്കും. ജ്ഞാനമുണ്ട് എന്നാല് മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല എന്നത് അസംഭവ്യമാണ്. ജ്ഞാനമെന്തിനാണ് നേടുന്നത്? എടുക്കണമെങ്കില് ദാനം ചെയ്യണം. ദാനം ചെയ്യുന്നില്ല, തനിക്ക് സമാനം മറ്റുള്ളവരെ ആക്കാന് സാധിക്കില്ലെങ്കില് എന്ത് ബ്രാഹ്മണനാകുന്നു! മൂന്നാം തരം. ഒന്നാം തരത്തിലുള്ള ബ്രാഹ്മണരുടെ ജോലി തന്നെയിതാണ്. ബാബ ദിവസവും കുട്ടികള്ക്ക് മനസിലാക്കി തരുന്നു. സര്വ്വീസും ഡിസ്-സര്വ്വീസും കുട്ടികളില് നിന്നാണ് ഉണ്ടാകുന്നത്. സേവനം ചെയ്യാന് സാധ്യമല്ലെങ്കില് തീര്ച്ചയായും ഡിസ്-സര്വ്വീസ് ചെയ്യുന്നു. നല്ല നല്ല കുട്ടികള് എവിടെ പോയാലും തീര്ച്ചയായും സേവനം ചെയ്യും. ജ്ഞാനം പൂര്ണ്ണമായി കഴിയുമ്പോള് ചില വിരളം കുട്ടികളില് നിന്ന് തെറ്റുകള് ഉണ്ടാകാറില്ല അവര് മാലയിലെ മുത്തായി തീരും. മുഖ്യമായത് 8 മുത്തുകളാണ്. പരീക്ഷയും വളരെ വലുതാണ്. വലിയ പരീക്ഷകളില് എപ്പോഴും കുറച്ചു പേരെ ജയിക്കാറുള്ളു കാരണം ഗവണ്മെന്റിന് പിന്നെ ജോലികൊടുക്കേണ്ടി വരും. അതുപോലെ ബാബയ്ക്കും എല്ലാപേരെയും വിശ്വത്തിന്റെ അധികാരിയാക്കേണ്ടി വരും, അതുകൊണ്ട് കുറച്ച് പേരെ ജയിക്കുകയുള്ളു. പ്രജകള് ലക്ഷക്കണക്കിനാകുന്നു. അതുകൊണ്ടാണ് ബാബ ചോദിക്കുന്നത് മഹാരാജാവാകുമോ അല്ലെങ്കില് പ്രജയില് ധനികനാകുമോ? അല്ലെങ്കില് പാവപ്പെട്ടവനാകുമോ? പറയൂ എന്താകും? മഹാരാജാക്കന്മാരുടെയടുത്ത് ദാസ-ദാസികള് വളരെയധികം ഉണ്ടായിരിക്കും. അവരെ പിന്നെ സ്ത്രീധനമായി കൂടെനല്കും. പുര്ഷാര്ത്ഥം ചെയ്ത് നല്ല പദവി നേടണം. എല്ലാവരും സേവനത്തിനായി വിളിക്കത്തക്ക രീതിയില് സമര്ത്ഥന്മാരാകണം. സാധാരണ ചിലരെ മാത്രം വിളിക്കുന്നു. ഇതറിയാമല്ലോ. ലക്ഷണമില്ലാത്തവരെ ഒരിക്കലും ആരും വിളിക്കില്ല. ഞാന് മൂന്നാം തരമാണെന്ന് സ്വയം അറിയുന്നില്ല. ചിലരൊക്കെ സര്വ്വീസബിള് ആണ്, അവിടെയും ഇവിടെയുമെല്ലാം സേവനത്തിനായി ഓടിനടക്കുന്നു. ജോലിയുടെ പോലും വിചാരമില്ലാതെ സേവനത്തിനായി ഓടുന്നു. ചിലര്ക്ക് ജോലിയില്ലെങ്കിലും സേവ ചെയ്യാന് താല്പര്യമില്ല. ഭാഗ്യത്തിലില്ല അല്ലെങ്കില് ഗ്രഹപ്പിഴയിലാണ്. വളരെയധികം സേവനമുണ്ട്. പരിശ്രമവും ഉണ്ട്. ക്ഷീണിതനുമാകും. മനസിലാക്കി കൊടുത്ത് കൊടുത്ത് ശ്വാസം മുട്ടുന്നു. മൂന്നാം തരക്കാര്ക്കും ശ്വാസം മുട്ടാറുണ്ട് എന്നാല് അതിനര്ത്ഥം അവര് വളരെ നന്നായി സേവനം ചെയ്തു എന്നല്ല. ബാബയ്ക്കറിയാം ആരാണ് നല്ല റോയലായ സേവനം ചെയ്യുവരെന്ന്. എന്നാല് പലരിലും ദുര്ബ്ബലതകളുണ്ട്. നാമരൂപത്തില് കുടുങ്ങിപ്പോകുന്നു പിന്നെ അറിവ് നല്കി പരിവര്ത്തനപ്പെടുത്തുന്നു. നാമ രൂപത്തില് ഒരിക്കലും കുടുങ്ങരുത്. ദേഹി അഭിമാനിയാകണം. ആത്മാവ് ചെറിയ ബിന്ദുവാണ്. ബാബയും ബിന്ദുവാണ്. സ്വയം ചെറിയ ബിന്ദുവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുക എന്നത് വളരെ പ്രയാസമാണ്. ശിവബാബ ഞാന് അങ്ങയെ വളരെ ഓര്മ്മിക്കുന്നു എന്ന് സാധാരണമായി പറയുന്നു എന്നാല് കൃത്യമായി ബുദ്ധിയില് ഓര്മ്മയുണ്ടാകണം. വളരെ ക്ഷമയോടെ യും ഗംഭീരതയോടെയും ഓര്മ്മിക്കണം. ഈ രീതിയില് കുറച്ച് പേര് മാത്രം ചെയ്യുന്നു. ഇതില് വളരെ പരിശ്രമമുണ്ട്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) തന്റെ സഞ്ചി ജ്ഞാനരത്നങ്ങളാല് നിറച്ച് ദാനം ചെയ്യണം. ഈ ജോലിത്തിരക്കിലിരുന്ന് ഒന്നാം തരം ബ്രാഹ്മണനാകണം.

2) മംഗളകാരിയായ ബാബയുടെ കുട്ടിയായതുകൊണ്ട് സര്വ്വരുടെയും മംഗളം ചെയ്യണം. മറ്റുള്ളവരുടെ ഭാവനയെ ഇല്ലാതാക്കുക, തലതിരിഞ്ഞ നിര്ദ്ദേശം നല്കുക ഇങ്ങനെയുള്ള അമംഗളത്തിന്റെ കര്ത്തവ്യം ഒരിക്കലും ചെയ്യരുത്.

വരദാനം:-

ശരീര നിര്വ്വഹണത്തിന് വേണ്ടി അനേകമാര്ഗ്ഗങ്ങള് അവലംബിക്കുന്നത് പോലെ ആത്മീയ ഉന്നതിക്കുവേണ്ടിയും മാര്ഗ്ഗങ്ങള് സ്വായത്തമാക്കൂ. ഇതിന് വേണ്ടി സദാ അകാലമൂര്ത്തി സ്ഥിതിയില് സ്ഥിതി ചെയ്യാനുള്ള അഭ്യാസം ചെയ്യൂ. ആര് സ്വയത്തെ അകാലമൂര്ത്തി (ആത്മാവ്) എന്ന് മനസ്സിലാക്കി നടക്കുന്നുവോ അവര് അകാലമൃത്യുവില് നിന്ന്, കാലദോഷത്തില് നിന്ന്, സര്വ്വ സമസ്യകളില് നിന്ന് രക്ഷപ്പെടുന്നു. മാനസിക വിഷമതകളെയും മാനസിക പരിതസ്ഥിതികളെയും അകറ്റുന്നതിന് വേണ്ടി കേവലം തന്റെ പഴയ ശരീരബോധത്തെ കളഞ്ഞുകൊണ്ടേ പോകൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top