04 August 2021 Malayalam Murli Today | Brahma Kumaris

04 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

3 August 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഓര്മ്മയിലിരിക്കുന്നതിലൂടെ നല്ല ദശയുണ്ടാകുന്നു, ഇപ്പോള് നിങ്ങള്ക്ക് ബൃഹസ്പതിയുടെ ദശയാണ്, അതുകൊണ്ട് നിങ്ങളുടേത് ഉയരുന്ന കലയാണ്.

ചോദ്യം: -

യോഗത്തില് പൂര്ണ്ണമായ ശ്രദ്ധയില്ലെങ്കില് അതിന്റെ ഫലമെന്തായിരിക്കും? നിരന്തരമായി ഓര്മ്മയിലിരിക്കാനുള്ള യുക്തികള് എന്തെല്ലാമാണ്?

ഉത്തരം:-

യോഗത്തില് പൂര്ണ്ണമായ ശ്രദ്ധയില്ലെങ്കില് മുന്നോട്ട് പോകുന്തോറും മായയുടെ പ്രവേശിക്കുന്നു, വീണു പോകുന്നു. ദേഹാഭിമാനത്തില് വന്ന് ഒരുപാട് തെറ്റുകള് ചെയ്തുകൊണ്ടേയിരിക്കുന്നു. മായ തലതിരിഞ്ഞ കര്മ്മങ്ങളെല്ലാം ചെയ്യിച്ചുകൊണ്ടേയിരിക്കും. പതിതമാക്കി മാറ്റുന്നു. നിരന്തരം ഓര്മ്മയില് ഇരിക്കുന്നതിനുവേണ്ടി വായില് നാണയമിടൂ (മിണ്ടാതിരിക്കൂ), ക്രോധിക്കരുത്, ദേഹ സഹിതം എല്ലാം മറന്ന്, ഞാന് ആത്മാവ് പരമാത്മാവിന്റെ സന്താനമാണ് എന്ന അഭ്യാസം ചെയ്യൂ. യോഗബലത്തിലൂടെ യുണ്ടാകുന്ന പ്രാപ്തികളെയെല്ലാം സ്മൃതിയില് വെയ്ക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ….

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് തന്റെ ആത്മീയ അച്ഛനായ ശിവബാബയുടെ മഹിമ കേട്ടു. പാപങ്ങള് വര്ദ്ധിക്കുമ്പോള് അര്ത്ഥം മനുഷ്യരെല്ലാവരും പാപാത്മാക്കളായി മാറുമ്പോഴാണ് പതിതരെ പാവനമാക്കി മാറ്റാന് പതിത-പാവനനായ ബാബ വരുന്നത്. ആ പരിധിയില്ലാത്ത ബാബയുടെ മാത്രമാണ് മഹിമയുള്ളത്. ബാബയെ വൃക്ഷപതിയെന്നും പറയുന്നു. ഈ സമയം നിങ്ങളില് പരിധിയില്ലാത്ത ബാബയിലൂടെ പരിധിയില്ലാത്ത ബൃഹസ്പതിയുടെ ദശയാണ്. വിശേഷിച്ചും, പൊതുവെയും എന്ന് രണ്ട് വാക്കുകളുണ്ടല്ലോ. ഈ രണ്ട് വാക്കുകളുടെയും അര്ത്ഥം ഇവിടെയാണ് തെളിയിക്കപ്പെടുന്നത്. ബൃഹസ്പതിയുടെ ദശയിലൂടെ പ്രത്യേകിച്ചും ഭാരതം ജീവന്മുക്തമായി മാറുന്നു അര്ത്ഥം തന്റെ സ്വരാജ്യ പദവി പ്രാപ്തമാക്കുന്നു. കാരണം, സത്യമായ ബാബ വന്ന് നമ്മളെ നരനില് നിന്നും നാരായണനാക്കി മാറ്റുന്നു. ബാബയെ സത്യം എന്നും പറയുന്നു. ബാക്കിയുള്ള എല്ലാ മനുഷ്യരും സംഖ്യാക്രമമനുസരിച്ച് പരംധാമത്തില് അവനവന്റെ വിഭാഗങ്ങളിലേക്ക് പോകും. പിന്നീട് ഈ സൃഷ്ടിയിലേക്ക് സംഖ്യാക്രമമനുസരിച്ച് വരും. കലിയുഗത്തിന്റെ അവസാനം വരെ വന്നുകൊണ്ടേയിരിക്കും. ഓരോ ആത്മാവിനും അവനവന്റെ ധര്മ്മത്തില് അവനവന്റെ പാര്ട്ടാണ് ലഭിച്ചിട്ടുള്ളത്. രാജ്യപദവിയിലും രാജാവു മുതല് പ്രജകള്ക്കു വരെ അവനവന്റെ പാര്ട്ടാണ് ലഭിച്ചിട്ടുള്ളത്. നാടകവും രാജാവു മുതല് പ്രജകള് വരെയാണ്. എല്ലാവര്ക്കും അവനവന്റെ പാര്ട്ട് അഭിനയിക്കുക തന്നെ വേണം. ഇപ്പോള് നമ്മളില് ബൃഹസ്പതിയുടെ ദശയാണ് എന്ന് കുട്ടികള്ക്കറിയാം. ഒരു ദിവസം മാത്രമല്ല ബൃഹസ്പതിയുടെ ദശയുണ്ടാകുന്നത്. ഇപ്പോള് നിങ്ങള്ക്ക് ബൃഹസ്പതിയുടെ ദശ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള് നിങ്ങളുടേത് ഉയരുന്ന കലയാണ്. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം ഉയരുന്ന കലയായിരിക്കും. ബാബയുടെ ഓര്മ്മ മറന്നുപോകുമ്പോഴാണ് മായായുടെ വിഘ്നങ്ങളുണ്ടാകുന്നത്. ഓര്മ്മയിലൂടെ ദശ നല്ലതാകും. നല്ല രീതിയില് ഓര്മ്മിക്കുന്നില്ലെങ്കില് താഴെ വീഴുക തന്നെ ചെയ്യും. പിന്നീട് അവരില് നിന്നും എന്തെങ്കിലുമൊക്കെ തെറ്റുകളുണ്ടായിക്കൊണ്ടേയിരിക്കും. ബാബ മസ്സിലാക്കിതന്നിട്ടുണ്ട്, ഡ്രാമയനുസരിച്ച് മറ്റെല്ലാ ധര്മ്മത്തിലുള്ളവരും പാര്ട്ടഭിനയിക്കാനായി വരുന്നു. കുട്ടികള്ക്കറിയാം സ്വര്ഗ്ഗത്തിന്റെ ദശ അല്ലെങ്കില് നിങ്ങള്ക്ക് ജീവന്മുക്തിയുടെ ദശയാണ് ഉള്ളത്. ഡ്രാമയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്നും വിശദീകരിച്ച് മനസ്സിലാക്കണം. സൃഷ്ടിയാകുന്ന ഡ്രാമയുടെ ചക്രം വിശേഷിച്ച് ഭാരതത്തിന് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാബ ഭാരതത്തിലാണ് വരുന്നത്. പറയാറുണ്ട്-ആശ്ചര്യത്തോടു കേട്ട്, പറഞ്ഞുകൊടുത്ത്, പിന്നീട് ഓടിപ്പോവുകയും ചെയ്യും. മുന്നോട്ട് പോകുന്തോറും മായയുടെ പ്രവേശത കാരണം വീണു പോകുന്നു. യോഗത്തില് പൂര്ണ്ണമായ ശ്രദ്ധ നല്കുന്നില്ല, ബാബ വന്ന് സഞ്ജീവനി മരുന്ന് നല്കുന്നു അര്ത്ഥം ബോധമുണര്ത്താനുള്ള മരുന്ന് നല്കുന്നു. നിങ്ങളാണ് ഹനുമാന്. ബാബ മനസ്സിലാക്കിതരുന്നു- ഈ സമയം രാവണനെ ഓടിക്കുന്നതിനുവേണ്ടിയാണ് ഈ മരുന്ന് നല്കുന്നത്. ബാബ നിങ്ങള്ക്ക് എല്ലാ സത്യമായ കാര്യങ്ങളും മനസ്സിലാക്കിതരുന്നു. സത്യമായ ബാബയാണ് നിങ്ങള്ക്ക് സത്യനാരായണന്റെ കഥ കേള്പ്പിച്ച് സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. ബാബയെ പറയുന്നത്, സത്യം എന്നാണ്, അര്ത്ഥം സത്യം പറയുന്നു. നിങ്ങളോട് ചോദിക്കുന്നു-നിങ്ങള് ശാസ്ത്രങ്ങളെ അംഗീകരിക്കുന്നുണ്ടോ? പറയൂ-ഉണ്ട്, ഞങ്ങള് എന്തുകൊണ്ട് ശാസ്ത്രങ്ങളെ അംഗീകരിക്കാതിരിക്കണം. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ് എന്ന് ഞങ്ങള്ക്കറിയാം. ഇത് നമ്മള് അംഗീകരിക്കുന്നുണ്ട്. ജ്ഞാനവും ഭക്തിയും രണ്ട് കാര്യങ്ങളാണ്. ജ്ഞാനം ലഭിച്ചാല് ഭക്തിയുടെ ആവശ്യമെന്താണ്! ഭക്തി എന്നാല് ഇറങ്ങുന്ന കല. ജ്ഞാനം എന്നാല് കയറുന്ന കല. ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത് ഭക്തിയാണ്. ഇപ്പോള് ഞങ്ങള്ക്ക് ലഭിച്ചിരിക്കുന്നു ജ്ഞാനത്തിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. ഭക്തരുടെ രക്ഷകന് ഒരു ഭഗവാനാണ്. ശത്രുവില് നിന്നാണ് രക്ഷിക്കുന്നത്. ബാബ പറയുന്നു- ഞാന് വന്നാണ് നിങ്ങളെ രാവണനില് നിന്നും രക്ഷിക്കുന്നത്. രാവണനില് നിന്ന് എങ്ങനെയാണ് രക്ഷിക്കുന്നതെന്ന് കാണുന്നുണ്ടല്ലോ. രാവണന്റെ മേല് വിജയം പ്രാപ്തമാക്കണം. ബാബ മനസ്സിലാക്കി തരുന്നു-മധുരമായ കുട്ടികളെ, രാവണനാണ് നിങ്ങളെ തമോപ്രധാനമാക്കി മാറ്റിയത്. സത്യയുഗത്തെ സതോപ്രധാനമായ സ്വര്ഗ്ഗമെന്നാണ് പറയുന്നത്. പിന്നീട് കലകള് കുറയാന് ആരംഭിക്കുന്നു. അവസാനം തികച്ചും ദേഹാഭിമാനത്തിലേക്ക് വരുമ്പോള് പതിതമായി മാറുന്നു. പുതിയ കെട്ടിടമുണ്ടാക്കുന്നു. ഒരു മാസത്തിനു ശേഷം അഥവാ 6 മാസത്തിനു ശേഷം എന്തെങ്കിലും കലകള് കുറഞ്ഞുകൊണ്ടേയിരിക്കും. ഓരോ വര്ഷത്തിലും കെട്ടിടത്തെ പുതുക്കിക്കൊണ്ടിരിക്കുന്നു. കലകള് കുറയുമല്ലോ. പുതിയതില് നിന്നും പഴയത് പിന്നീട് വീണ്ടും പഴയതില് നിന്നും പുതിയത്, ഓരോ വസ്തുവിനും ഇങ്ങനെയാണ് സംഭവിക്കുന്നത്. ഈ പഴയ കെട്ടിടം 100, 150 വര്ഷം വരെ നിലനില്ക്കും എന്നാണ് മനസ്സിലാക്കുന്നത്. ബാബ പറയുന്നു- സത്യയുഗം എന്ന് പുതിയ ലോകത്തെയാണ് പറയുന്നത്. പിന്നീട് ത്രേതായുഗത്തെ 25 ശതമാനം കുറവാണെന്ന് പറയും, കാരണം അല്പം പഴയതാകുന്നു. ചന്ദ്രവംശികളുടെ അടയാളമായിട്ടാണ് ക്ഷത്രിയരെ കാണിക്കുന്നത്. കാരണം അവര് പുതിയ ലോകത്തിന് യോഗ്യരായി മാറിയില്ല. അതുകൊണ്ട് അവരുടെ പദവി കുറഞ്ഞുപോയി. കൃഷ്ണപുരിയിലേക്ക് പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രാമപുരിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കില്ലല്ലോ. എല്ലാവര്ക്കും കൃഷ്ണപുരിയിലേക്ക് പോകാനാണ് ആഗ്രഹം. വൃന്ദാവനത്തലേക്ക് പോകാന് രാധയേയും ഗോവിന്ദനേയും ഭജിക്കൂ എന്നാണ് പാടുന്നത്. അയോദ്ധ്യയെക്കുറിച്ചല്ല പറയുന്നത്. എല്ലാവര്ക്കും ശ്രീകൃഷ്ണനോടാണ് വളരെ സ്നേഹമുള്ളത്. ശ്രീകൃഷ്ണനെ വളരെ സ്നേഹത്തോടു കൂടി ഓര്മ്മിക്കുന്നു. കൃഷ്ണനെ കാണുമ്പോള് പറയുന്നു-കൃഷ്ണനെ പോലെയുള്ള പതി വേണം, കുട്ടി വേണം, സഹോദരനെ വേണം എന്നെല്ലാം. കൃഷ്ണന്റെ മൂര്ത്തിയെ വെച്ച് വിവേകശാലികളായ ആണ്കുട്ടികള് അഥവാ പെണ്കുട്ടികള് പറയുന്നു-കൃഷ്ണനെ പോലെ ഒരു കുട്ടിയെ വേണം എന്ന്. കൃഷ്ണനോടാണ് ഒരുപാട് പേര്ക്ക് സ്നേഹം. എല്ലാവരും ആഗ്രഹിക്കുന്നത് കൃഷ്ണപുരിയാണ്. ഇപ്പോള് കംസപുരിയാണ്, രാവണ പുരിയാണ്. കൃഷ്ണപുരിക്ക് ഒരുപാട് മഹത്വമുണ്ട്. എല്ലാവരും ഓര്മ്മിക്കുന്നത് കൃഷ്ണനെയാണ്. ഇപ്പോള് ബാബ പറയുന്നു- നിങ്ങള് ഇത്രയും സമയമായി ഓര്മ്മിച്ചു വന്നു. ഇനി കൃഷ്ണ പുരിയിലേക്ക് പോകുന്നതിനുവേണ്ടി, കൃഷ്ണന്റെ കുലത്തിലേക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ. സൂര്യവംശി രാജ്യപദവിയില് രാജകുമാരന്റെ കൂടെ ഊഞ്ഞാലാടുന്നതിനുവേണ്ടിയും, 8 ന്റെ കുലത്തിലേക്ക് വരുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ. ഇത് മനസ്സിലാക്കേണ്ട കാര്യമല്ലേ. ബാബ പറയുന്നു- എത്രത്തോളം സാധിക്കുന്നുവോ മന്മനാഭവ സ്ഥിതിയില് കഴിയൂ. ഓര്മ്മയിലിരിക്കുന്നില്ലെങ്കിലാണ് താഴേക്ക് വീഴുന്നത്. ജ്ഞാനം ഒരിക്കലും താഴേക്ക് വീഴ്ത്തുന്നില്ല. ഓര്മ്മയില് ഇരിക്കുന്നില്ലെങ്കില് വീണു പോകും. ഇതിനെക്കുറിച്ചാണ് അല്ലാഹുവിന്റെയും അലാവുദീനിന്റെയും, ഹാത്മതായിയുടെയും നാടകമുണ്ടാക്കി യിട്ടള്ളത്. ഓര്മ്മയില് ഇരിക്കുന്നതിനവേണ്ടി വായില് നാണയമിടുമായിരുന്നു. ആര്ക്കെങ്കിലും ക്രോധം വരുമ്പോള് എന്തെങ്കിലുമൊക്കെ പറയുന്നു, അതുകൊണ്ടാണ് പറയുന്നത്-വായില് എന്തെങ്കിലും ഇടൂ എന്ന്. സംസാരിക്കുന്നല്ലെങ്കില് ക്രോധം വരില്ല. ബാബ പറയുന്നു-ഒരിക്കലും ആരോടും ക്രോധിക്കരുത്. എന്നാല് ഈ കാര്യങ്ങളെയൊന്നും പൂര്ണ്ണമായും മനസ്സിലാക്കാതെയാണ് ശാസ്ത്രങ്ങളില് എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നത്. ബാബ യാഥാര്ത്ഥ്യമാണ് മനസ്സിലാക്കിതരുന്നത്. ബാബ വരുമ്പോഴാണ് മനസ്സിലാക്കിതരാനും സാധിക്കുന്നത്. കാലം, കടന്നുപോയവരുടെ മഹിമയാണ് പാടുന്നത്. കടന്നു പോയ ടാഗോറിന്റെയും, ഝാന്സി റാണിയുടെയും നാടകവുമുണ്ടാക്കിയിട്ടുണ്ട്. ശിവബാബയും ഈ ഭൂമിയില് വന്നുപോയതു കാരണമാണല്ലോ ശിവജയന്തിയും ആഘോഷിക്കുന്നത്. എന്നാല് ശിവന് എപ്പോഴാണ് വന്നത്, വന്നിട്ട് എന്താണ് ചെയ്തത് എന്നറിയില്ല. ബാബ മുഴുവന് സൃഷ്ടിയുടെയും അച്ഛനാണ്. ബാബ വന്ന് എല്ലാവര്ക്കും സത്ഗതി നല്കിയിട്ടുണ്ടായിരിക്കും. ഇസ്ലാം, ബുദ്ധധര്മ്മം മുതലായ ഏതെല്ലാം ധര്മ്മം സ്ഥാപിച്ചുപോയവരുടെയും ജയന്തി ആഘോഷിക്കുന്നുണ്ട്. എല്ലാവരുടെയും ദിവസവും തിയ്യതിയുമുണ്ട്, എന്നാല് ശിവബാബയുടെ തിയ്യതി മാത്രമില്ല. ക്രിസ്തുവിന്റെ ഇത്രയും വര്ഷം മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു എന്ന് പറയുന്നു. സ്വസ്തിക ചിഹ്നം വരയ്ക്കുമ്പോള് 4 ഭാഗങ്ങള് കാണിക്കാറുണ്ട്. 4 യുഗങ്ങളാണ്. ഒരു യുഗത്തിന്റെയും ആയുസ്സ് കുറവോ കൂടുതലോ ആയിരിക്കില്ല. ജഗന്നാഥപുരിയില് അരിയുടെ പ്രസാദമുണ്ടാക്കാറുണ്ട്. കൃത്യമായി 4 ഭാഗങ്ങളാക്കുന്നു. ബാബ പറയുന്നു- ഇതെല്ലാം ഭക്തിമാര്ഗ്ഗത്തില് തലകീഴാക്കി മാറ്റി. ഇപ്പോള് ബാബ പറയുന്നു-ദേഹ സഹിതം ഇതെല്ലാം മറക്കൂ. ഞാന് ആത്മാവ് പരമപിതാ പരമാത്മാവിന്റെ സന്താനമാണ്. ഈ അഭ്യാസം ചെയ്യൂ. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില് നമ്മളെ തീര്ച്ചയായും സ്വര്ഗ്ഗത്തിലേക്ക് അയച്ചിട്ടുണ്ടായിരിക്കും. നരകത്തിലേക്ക് അയക്കില്ലല്ലോ. അച്ഛന് ആരെയും നരകത്തിലേക്ക് അയക്കില്ല. ആദ്യമാദ്യം എല്ലാവരും സുഖമാണ് അനുഭവിക്കുന്നത്. ആദ്യം സുഖം, പിന്നീടാണ് ദുഃഖം അനുഭവിക്കുന്നത്. ബാബ എല്ലാവരുടെയും ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നു. ആത്മാവ് ആദ്യം സുഖവും പിന്നീടാണ് ദുഃഖം കാണുന്നത്. വിവേകവും പറയുന്നു-നമ്മള് ആദ്യം സതോപ്രധാനവും പിന്നീടാണ് സതോ, രജോ, തമോയിലേക്ക് വരുന്നത്. മനുഷ്യരും മനസ്സിലാക്കുന്നു- വിദേശത്തുള്ളവര് വിവേകശാലികളാണെന്ന്. വിദേശത്തുണ്ടാക്കുന്ന ബോംബുകളിലൂടെ എല്ലാം പെട്ടെന്ന് നശിക്കും. ഇക്കാലത്ത് എങ്ങനെയാണോ ശവത്തിനെ കറന്റില് പെട്ടെന്ന് തന്നെ ദഹിപ്പിക്കുന്നത്, അതുപോലെ ബോംബുകള് ഇടുന്നതിലൂടെയുള്ള തീ പിടുത്തത്തില് എല്ലാ മനുഷ്യരും ഇല്ലാതാകും. വൈക്കോല് കൂനക്ക് തീ പിടിക്കണം. കൊടുങ്കാറ്റുകള് വരുന്നതിലൂടെ ഗ്രാമങ്ങളായ ഗ്രാമങ്ങളെല്ലാം കത്തി ഇല്ലാതാകും. പിന്നീട് ആ സമയത്ത് രക്ഷപ്പെടുത്താനുള്ള ഒരു വഴിയുമുണ്ടാകുകയില്ല. വിനാശമുണ്ടാവുക തന്നെ വേണം. പഴയ ലോകം ഇല്ലാതാവുക തന്നെ വേണം. ഗീതയിലും വിനാശത്തെക്കുറിച്ച് വര്ണ്ണിച്ചിട്ടുണ്ട്. ബാബ മനസ്സിലാക്കിതരുകയാണ്-യൂറോപ്പ്യന്മാര് ബോംബിടുന്നത് അറിയാന് തന്നെ സാധിക്കില്ല. നിങ്ങള് കുട്ടികള്ക്കിയാം, കല്പം മുമ്പും വിനാശമുണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ടാക്കും. നിങ്ങളും കല്പം മുമ്പത്തെ പോലെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. പതുക്കെ-പതുക്കെ വൃക്ഷം വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും.വൃദ്ധി യുണ്ടായിക്കഴിഞ്ഞാല് സ്ഥാപനയുമുണ്ടായിരിക്കും. മായയുടെ കൊടുങ്കാറ്റ് നല്ല-നല്ല പൂക്കളെക്കൂടി ഇല്ലാതാക്കുന്നു. പൂര്ണ്ണമായും യോഗത്തിലിരിക്കുന്നില്ലെങ്കില്മായ വിഘ്നമുണ്ടാക്കുന്നു. ബാബയുടെ കുട്ടിയായി പവിത്രമായി ജീവിക്കാമെന്ന പ്രതിജ്ഞ ചെയ്തതിനു ശേഷം വികാരത്തില് വീഴുകയാണെങ്കില് പേര് മോശമാക്കുന്നു. പിന്നെ മായയുടെ അടി വളരെ ശക്തിമായിട്ടുണ്ടാകുന്നു. ബാബ പറയുന്നു- കാമത്തിന്റെ മുറിവ് ഒരിക്കലും ഏല്ക്കരുത്. കുട്ടികള്ക്കറിയാം, ഭാരതത്തില് രക്തത്തിന്റെ നദികള് ഒഴുകണം. സത്യയുഗത്തില് പാലിന്റെ നദികള് ഒഴുകുന്നു. സത്യയുഗം പുതിയ ലോകമാണ്. കലിയുഗം പഴയ ലോകമാണ്. കലിയുഗത്തില് നോക്കൂ, എന്തൊക്കെയാണ്! പുതിയ ലോകത്തിന്റെ വൈഭവങ്ങളൊന്ന് നോക്കൂ! ഈ ലോകത്തില് ഒന്നുമില്ല. കുട്ടികള് വൈകുണ്ഠത്തില് പോയി സാക്ഷാത്കാരം ചെയ്തിട്ട് വരുന്നു. സൂക്ഷ്മവതനത്തില് പഴച്ചാറ് കുടിച്ചു, ഇത് ചെയ്തു, എന്നെല്ലാം സാക്ഷാത്കാരവുമുണ്ടാകുന്നു. നമ്മള് മൂലവതനത്തിലേക്കാണ് പോകുന്നത് എന്ന് പറയുന്നു. ബാബ വൈകുണ്ഠത്തിലേക്ക് അയക്കുന്നു. ഈ സാക്ഷാത്കാരങ്ങളെല്ലം ഡ്രാമയുടെ തുടക്കത്തില് അടങ്ങിയിട്ടുണ്ട്. ഈ സാക്ഷാത്കാരത്തില് ഒന്നുമില്ല. ഒരുപാട് കുട്ടികള് സൂക്ഷ്മവതനത്തിലേക്ക് പോയി പഴച്ചാറെല്ലാം കുടിക്കുമായിരുന്നു. എന്നാല് അവരൊന്നും ഇന്നില്ല. നല്ല-നല്ല ഒന്നാന്തരമായ കുട്ടികളാണ് അപ്രത്യക്ഷമായത്. ധ്യാനത്തിലേക്കെല്ലാം പോയി സാക്ഷാത്കാരമെല്ലാം ചെയ്യുന്നവര് പിന്നീട് പോയി വിവാഹമെല്ലാം കഴിച്ചു. മായ എന്താണെന്ന് അല്ഭുതം തോന്നും. ഭാഗ്യം തലകീഴായി മറിയുന്നു. ഒരുപാട് പേര് നല്ല-നല്ല പാര്ട്ട് അഭിനയിച്ചു. ആവശ്യസമയത്ത് അവര് ഒരുപാട് സഹായിച്ചു. അവരും ഇന്നില്ല. ബാബ പറയുന്നു- മായയും വളരെ ശക്തിശാലിയാണ്. നിങ്ങളുടെ യുദ്ധം മായയുമായിട്ടാണ്. ഇതിനെയാണ് യോഗബലത്തിലൂടെയുളള യുദ്ധമെന്ന് പറയുന്നത്. യോഗബലത്തിലൂടെ എന്ത് പ്രാപ്തിയാണ് ഉണ്ടാകുന്നതെന്ന് ആര്ക്കും അറിയില്ല. ഭാരതത്തിന്റെ പ്രാചീന യോഗമാണെന്ന് മാത്രം പറയുന്നു. മധുര-മധുരമായ കുട്ടികള്ക്ക് യോഗത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്നു-രാജയോഗം പ്രാചീനമാണെന്ന് പാടപ്പെട്ടിട്ടുണ്ട്. തത്വചിന്തകരിലൊന്നും ഈ ആത്മീയ ജ്ഞാനമില്ല. ജ്ഞാനത്തിന്റെ സാഗരന് ആത്മീയ അച്ഛനാണ്. ശിവായ നമ: എന്ന് പാടുന്നത് ശിവനെയാണ്. ശിവന്റെ മഹിമയാണ് പാടപ്പെട്ടിട്ടുള്ളത്. ബാബ വന്ന് നിങ്ങള്ക്ക് എത്ര ജ്ഞാനമാണ് മനസ്സിലാക്കിതരുന്നത്. ഇതിനെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമെന്നാണ് പറയുന്നത്. സ്വയത്തെ ത്രികാലദര്ശി എന്ന് പറയാനുള്ള ശക്തി ആരിലുമില്ല. ത്രികാലദര്ശികള് ബ്രാഹ്മണര് മാത്രമാണ്. ബ്രാഹ്മണരിലൂടെയാണ് യജ്ഞം രചിച്ചിട്ടുള്ളത്. രുദ്ര ജ്ഞാന യജ്ഞമെന്ന് പറയാറില്ലേ. രുദ്രനെന്ന് ശിവനെയാണ് പറയുന്നത്. ശിവന് ഒരുപാട് പേരുകള് വച്ചിട്ടുണ്ട്. ഓരോ ദേശത്തിലും ഒരുപാട് വ്യത്യസ്തമായ പേരുകളുണ്ട്. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഇത്രയും പേരില്ല. ബാബയെ തന്നെയാണ് ബബുള് നാഥനെന്ന് പറയുന്നത്. മുള്ളുകളെയാണ് ബബുള് എന്ന് പറയുന്നത്. ബാബ മുള്ളുകളെ പൂക്കളാക്കി മാറ്റുന്നു, അതുകൊണ്ടാണ് ബാബുടെ പേര് ബബുള് നാഥനെന്ന് വച്ചിരിക്കുന്നത്. ബോംബെയില് ബബുള് നാഥ ക്ഷേത്രത്തില് ഒരുപാട് മേളകളുണ്ടാകുന്നു, എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിതരുന്നു, ബാബയുടെ യഥാര്ത്ഥ പേര് ശിവനെന്നാണ്. കച്ചവടക്കാരും ബിന്ദുവിനെ ശിവനെന്നാണ് പറയുന്നത്. ഒന്ന്, രണ്ടെന്ന് എണ്ണി പത്താകുമ്പോള് ശിവനെന്ന് പറയും. ബാബ പറയുന്നു- ബിന്ദുവാകുന്ന ഞാന് ഒരു നക്ഷത്രമാണ്. ഒരുപാട് പേര് ഡബിള് തിലകമെല്ലാം ചാര്ത്താറുണ്ട്. മാതാവിന്റെയും പിതാവിന്റെയും. ജ്ഞാന സൂര്യന്റെയും ജ്ഞാന ചന്ദ്രന്റെയും അടയാളമാണ്. എന്നാല് അവര്ക്ക് അര്ത്ഥമറിയില്ല. ബാബ യോഗത്തെക്കുറിച്ച് മനസ്സിലാക്കിത്തരിക യായിരുന്നു. യോഗം എത്ര പ്രസിദ്ധമാണ്. ഇപ്പോള് നിങ്ങള് കുട്ടികള് യോഗം എന്ന വാക്കിനെ ഉപേക്ഷിക്കൂ, ഓര്മ്മിക്കൂ. ബാബ മനസ്സിലാക്കിതരുന്നു- യോഗം എന്ന വാക്കു പറഞ്ഞാല് മനസ്സിലാക്കാന് സാധിക്കില്ല, ഓര്മ്മ എന്ന് പറയൂ. ബാബയെ ഒരുപാട് ഓര്മ്മിക്കണം. ബാബയെ പ്രിയതമനെന്നും പറയുന്നു. ബാബ രാജ്ഞിയാക്കി മാറ്റുകയല്ലേ. ബാബയാണ് വിശ്വത്തിന്റെ രാജധാനിയുടെ സമ്പത്ത് നല്കുന്നത്. സത്യയുഗത്തില് ഒരച്ഛന് മാത്രമാണ് ഉള്ളത്. ഭക്തിമാര്ഗ്ഗത്തില് രണ്ടച്ഛനും, ജ്ഞാനമാര്ഗ്ഗത്തില് നിങ്ങള്ക്കിപ്പോള് മൂന്നച്ഛന്മാരുമാണ് ഉള്ളത്. എത്ര അത്ഭുതമാണ്. സത്യയുഗത്തില് എല്ലാവരും സുഖികളാണ് എന്ന് നിങ്ങള്ക്ക് അര്ത്ഥ സഹിതം അറിയാം. അതുകൊണ്ട് പാരലൗകീക ബാബയെ അറിയുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് മൂന്നച്ഛന്മാരെയും അറിയാം. എത്ര സഹജമായി മനസ്സിലാക്കേണ്ട കാര്യമാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ ലഭിച്ച മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഓര്മ്മയില് ഇരിക്കുന്നതിനായി വായിലൂടെ ഒന്നും ഉച്ചരിക്കേണ്ടതില്ല. വായില് നാണയമിടൂ അപ്പോള് ക്രോധം ഇല്ലാതാകും. ആരോടും ക്രോധിക്കരുത്.

2) ഇപ്പോള് ഈ ദുഃഖധാമത്തിന് തീ പിടിക്കണം. അതുകൊണ്ട് ഈ പഴയ ലോകത്തെ മറന്ന് പുതിയ ലോകത്തെ ഓര്മ്മിക്കണം. ബാബയോട് പവിത്രമായി ഇരിക്കാനുള്ള പ്രതിജ്ഞ ചെയ്തതില് ഉറച്ചിരിക്കണം.

വരദാനം:-

ഏത് കുട്ടികളാണോ ڇപവിത്രതڈ യുടെ പ്രതിജ്ഞയെ സദാ സ്മൃതിയില് വയ്ക്കുന്നത്, അവര്ക്ക് സുഖശാന്തിയുടെ അനുഭൂതി സ്വതവേ ഉണ്ടാകുന്നു. പവിത്രതയുടെ അധികാരം നേടുന്നതില് നമ്പര്വണ്ണാകുക അര്ത്ഥം സര്വ്വ പ്രാപ്തികളിലും നമ്പര്വണ്ണാകുക അതുകൊണ്ട് പവിത്രതയുടെ അടിത്തറയെ ഒരിക്കലും ദുര്ബലപ്പെടുത്തരുത് അപ്പോഴേ ലാസ്റ്റ് സോ ഫാസ്റ്റാകൂ. ഈ ധര്മ്മത്തില് സദാ കഴിയുക- എന്തും സംഭവിക്കട്ടെ – വ്യക്തിയോ, പ്രകൃതിയോ, പരിസ്ഥിതിയോ എത്രതന്നെ ഇളക്കട്ടെ, എന്നാല് ഭൂമി പിളര്ന്നാലും ധര്മ്മം കൈവിടരുത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top