04 April 2022 Malayalam Murli Today | Brahma Kumaris

04 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

3 April 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - നിങ്ങള് കര്മ്മയോഗികളാണ്, നിങ്ങള്ക്ക് നടക്കുമ്പോഴും-കറങ്ങുമ്പോഴും ഓര്മ്മയുടെ അഭ്യാസം ചെയ്യണം, ഒരു ബാബയുടെ ഓര്മ്മയില് കഴിഞ്ഞ് നരനില് നിന്ന് നാരായണനാകാനുള്ള പുരുഷാര്ത്ഥം ചെയ്യൂ

ചോദ്യം: -

നിശ്ചബുദ്ധികളായ കുട്ടികളുടെ മുഖ്യമായ അടയാളം എന്തായിരിക്കും?

ഉത്തരം:-

അവര്ക്ക് ബാബയോട് പൂര്ണ്ണമായ സ്നേഹമുണ്ടായിരിക്കും, ബാബയുടെ ഓരോ ആജ്ഞയെയും പൂര്ണ്ണമായും പാലിക്കും. അവരുടെ ബുദ്ധി പുറമെ അലയുകയില്ല. അവര് രാത്രിയില് ഉണര്ന്നിരുന്നും ബാബയെ ഓര്മ്മിക്കും. ഓര്മ്മയിലിരുന്ന് ഭക്ഷണമുണ്ടാക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നിങ്ങള് രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി..

ഓം ശാന്തി. ബാബ ഇവിടുത്തെ നിവാസിയല്ല എന്നത് ആദ്യം നിങ്ങള് കുട്ടികള്ക്ക് നിശ്ചയ മുണ്ടായിരിക്കണം. പരംധാമത്തില് നിന്ന് ഇവിടെ വന്ന് നമ്മളെ പഠിപ്പിക്കുകയാണ്. എന്താണ് പഠിപ്പിക്കുന്നത്? ഉയര്ന്നതിലും ഉയര്ന്ന ബാബ മനുഷ്യനില് നിന്ന് ദേവതയാക്കുന്ന ഉയര്ന്നതിലും ഉയര്ന്ന പഠിത്തമാണ് പഠിപ്പിക്കുന്നത്. ഈ പഠിത്തം പ്രസിദ്ധമാണ്, ഇതിലൂടെ അസുരനില് നിന്ന് ദേവത, അഥവാ വാനരനില് നിന്ന് ക്ഷേത്രത്തിലേക്ക് യോഗ്യരാകുന്നു. ഈ സമയം മനുഷ്യരുടെ മുഖം മനുഷ്യന്റേത് പോലെ തന്നെയാണ് എന്നാല് വികാരം വാനരനെക്കാളും കൂടുതലാണ്. വാനരനെക്കാളും വളരെയധികം ശക്തി മനുഷ്യനിലുണ്ട്, പഠിച്ച് ശക്തി നേടുന്നു. ഇവിടെയും ചിലര് ബാബയില് നിന്ന് പഠിച്ച് സ്വര്ഗ്ഗത്തിന്റെ രാജധാനി സ്ഥാപിക്കുന്നു. മറ്റുചിലര് ശാസ്ത്രം (സയന്സ്) പഠിച്ച് നരകത്തിന്റെ വിനാശവും ചെയ്യുന്നു. ശരിക്കും ഇപ്പോള് സ്ഥാപനയുടെയും വിനാശത്തിന്റെയും കാര്യം നടന്നുകൊണ്ടിരിക്കുന്നു. വിനാശമുണ്ടാകുന്നത് എപ്പോഴും പഴയ വസ്തുവിനാണ്. അവരെല്ലാവരും രാവണന് നമസ്ക്കാരം പറയുന്നു. കേവലം നിങ്ങള് മാത്രമാണ് രാമന് നമസ്ക്കാരം പറയുന്നത്. നിങ്ങള് കുട്ടികള്ക്ക് രാമനെയും രാവണനെയും രണ്ട് പേരെയും അറിയാം. മനുഷ്യര് വ്യാസന്ഗീത കേള്പ്പിച്ചു എന്നാണ് പറയുന്നത്. അതില് ഭഗവാനുവാചയെന്ന ശബ്ദമെഴുതിയിട്ടുണ്ട്, അത് സത്യമാണ്. എന്നാല് ഭഗവാന്റെ പേര് മാറ്റി അസത്യമാക്കി. ബാബ എത്രയാണ് മനസ്സിലാക്കി തരുന്നത്, പ്രദര്ശിനിയില് കേവലം ഒരേയൊരു കാര്യം മനസ്സിലാക്കണം, ഗീതയുടെ ഭഗവാന് നിരാകാരനായ ശിവനാണ്, അല്ലാതെ മനുഷ്യനല്ല, ഇതും മനസിലാക്കുന്നില്ല. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. കേവലം സന്യാസി മാത്രമാണ് സ്വയം ദുഃഖിയല്ല എന്ന് മനസ്സിലാക്കുന്നത്. വാസ്തവത്തില് അവരും തീര്ച്ചയായും ദുഃഖിയാണ്, എന്നാല് പറയുന്നു ഞാന് ദുഃഖിയല്ല അല്ലെങ്കില് പറയുന്നു ശരീരമാണ് ദുഃഖിയാകുന്നത്. ആത്മാവ് ദുഃഖിയാകുന്നില്ല. ആത്മാവ് തന്നെയാണ് പരമാത്മാവ്, അതെങ്ങനെ ദുഃഖിയാകും! ഇത് തലതിരിഞ്ഞ ജ്ഞാനമാണ്. ഈ ദേശം തന്നെ അസത്യ ഖണ്ഢമാണ്. ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് സത്യഖണ്ഢമായിരുന്നു. ബാബ മനസ്സിലാക്കി തരുന്നു ഡ്രാമയനുസരിച്ച് ദിനം-പ്രതിദിനം ദുഃഖം വര്ദ്ധിക്കുക തന്നെ ചെയ്യും. വളരെയധികം യജ്ഞ ദാന പുണ്യങ്ങള് ചെയ്തെങ്കിലും പരിണാമം എന്തായിരുന്നു! താഴേക്ക് വീഴുക തന്നെയല്ലേ ചെയ്തത്. ഈ സമയം 100 ശതമാനം ഭ്രഷ്ടാചാരിയും നരകവാസിയുമായിരിക്കുന്നു, ബാബയുടെ വരവും അതുകൊണ്ട് ഇങ്ങനെയുള്ള സമയത്താണ്, എപ്പോഴാണോ എല്ലാ അഭിനേതാക്കളും എത്തിച്ചേരുകയും എല്ലാവരും ദുഃഖികളുമാകുന്നത്. കുറച്ച് പേര് വന്നുകൊണ്ടുമിരിക്കുന്നുണ്ട്. ഭൂരിപക്ഷവും വന്നുകഴിഞ്ഞിരിക്കുന്നു, ഇപ്പോഴാണെങ്കില് വളരെ പേര് ദുഃഖികളായിരിക്കും. ഭഗവാനെ ഓര്മ്മിക്കും. നിങ്ങളെയാണെങ്കില് സ്വയം ഭഗവാന് പഠിപ്പിക്കുന്നു. അപ്പോള് എത്ര നന്നായി പഠിക്കണം. അച്ഛനെയും, ടീച്ചറെയും, ഗുരുവിനെയും ഒരുമിച്ച് ലഭിച്ചിരിക്കുന്നു. ഇപ്പോള് ഇനി മറ്റാരുടെയടുത്തേക്കാണ് പോകേണ്ടത്? ബാബ പറയുന്നു നിങ്ങള് ഗൃഹസ്ഥ വ്യവഹാരത്തില് തന്നെ കഴിയൂ എന്നാല് നിരാകാരനും പരമാത്മാവുമായ എന്റെ നിര്ദ്ദേശത്തിലൂടെ നടക്കുകയാണെങ്കില് നിങ്ങള്ക്ക് ശ്രേഷ്ഠരാകാന് സാധിക്കും മറ്റൊരു ഗുരുവിന്റെയോ സന്യാസിയുടെയോ നിര്ദ്ദേശത്തിലൂടെ നടക്കരുത്. നിങ്ങള് ചോദിക്കാറുണ്ട് പരംപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണുള്ളത്? ഗോഡ് ഫാദറാണെങ്കില് തീര്ച്ചയായും പുതിയ ലോകത്തിന്റെ സമ്പത്ത് ലഭിക്കണം. പിതാവെന്നാല് രചയിതാവാണെന്ന് ആരുടെയും ബുദ്ധിയിലേക്ക് വരുന്നില്ല. സ്വര്ഗ്ഗത്തിന്റെ രചയിതാവ്. എന്നാല് ഇത് നിരാകാരനാണ്. ആത്മാവും നിരാരനാണ്. ഇത് മനുഷ്യര്ക്കറിയില്ല. ആത്മാവിന്റെ രൂപം എന്താണ്? പരമാത്മാവിന്റെ രൂപം എന്താണ്? ആത്മാവ് അവിനാശിയാണ്, പരമാത്മാവും അവിനാശിയാണ്. ഓരോ ആത്മാവിലും അവിനാശീ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ഈ കാര്യങ്ങള് കേള്ക്കുമ്പോള് മനുഷ്യരുടെ ബുദ്ധി കറക്കത്തിലേക്ക് വരുന്നു. കല്പം മുന്പ് ആര് സമ്പത്തെടുത്തിട്ടുണ്ടോ, അവര് പുരുഷാര്ത്ഥമനുസരിച്ച് എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഉറച്ച നിശ്ചയവുമുണ്ട് ബാബയോട് സ്നേഹവുമുണ്ട്. ശിവബാബ ആജ്ഞ നല്കുന്നു കഴിക്കുമ്പോഴും കുടിക്കുമ്പോഴും എന്നെ ഓര്മ്മിക്കൂ. ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകും ഉയര്ന്ന പദവിയും നേടും. ചിലര് ഇരിക്കുന്നത് ഇവിടെയാണ് എന്നാല് ബുദ്ധി പുറമെ അലഞ്ഞുകൊണ്ടിരിക്കുന്നു. ഇതുപോലെ ഭക്തി മാര്ഗ്ഗത്തിലും സംഭവിക്കാറുണ്ട്. മായയുടെ രാജ്യമല്ലേ. ബുദ്ധി പുറമെ പോകുകയാണെങ്കില് ധാരണയുണ്ടാകുകയില്ല. വളരെ വിരളം പേരാണ് ബാബയുടെ ആജ്ഞയിലൂടെ നടക്കുന്നത്. ബാബ പറയുന്നു തലയില് പാപങ്ങളുടെ വളരെയധികം ഭാരമുണ്ട് അതുകൊണ്ട് രാത്രിയില് ഉണര്ന്നിരുന്ന് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള്ക്ക് വളരെയധികം സഹായം ലഭിക്കും. നടക്കുമ്പോഴും-കറങ്ങുമ്പോഴും ഓര്മ്മയുടെ അഭ്യാസം ചെയ്യൂ. ഓര്മ്മയില് കഴിഞ്ഞ് ഭക്ഷണമുണ്ടാക്കൂ, ഇതില് വളരെയധികം പരിശ്രമമുണ്ട്. അടിക്കടി മറന്ന് പോകുന്നു. കുട്ടികള്ക്ക് വളരെ നല്ല രീതിയില് അഭ്യസിക്കണം. 24 മണിക്കൂറില് 16 മണിക്കൂര് ഫ്രീയാണ്. ബാക്കി 8 മണിക്കൂര് തീര്ച്ചയായും ഓര്മ്മയില് കഴിയണം. നിങ്ങള് കര്മ്മയോഗിയാണ്. ബാബ പറയുന്നു എല്ലാം ചെയ്തുകൊണ്ടും എന്റെ ഓര്മ്മയില് കഴിയൂ. നരനില് നിന്ന് നാരായണനാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണെങ്കില് വീട്ടിലിരുന്നു കൊണ്ട് പോലും വളരെ വലിയ സമ്പാദ്യമുണ്ടാക്കാന് സാധിക്കും. വലിയ-വലിയ ആളുകളും വരും. എന്നാല് വളരെ വൈകിയിരിക്കും. നിങ്ങളിലും ധാരാളം പേരുണ്ട്, അവര് പറയുന്നു ഞങ്ങള് ലക്ഷ്മി അല്ലെങ്കില് നാരായണനെ വരിക്കും, പിന്നീട് അടിക്കടി മറക്കുകയും ചെയ്യുന്നു. ഇങ്ങനെയും ധാരാളം പേരുണ്ട് അവര് പറയുന്നു ശിവബാബ ഇദ്ദേഹത്തില് വരുന്നു, ഈ കാര്യം ഞങ്ങളുടെ ബുദ്ധിയിലിരിക്കുന്നില്ല. എന്തോ ശക്തിയുണ്ട്, ആകര്ഷണമുണ്ട്, എന്നാല് കുട്ടികള് ബാബയെ മനസ്സിലാക്കുന്നില്ല എന്തുകൊണ്ടെന്നാല് ശാസ്ത്രങ്ങളില് ബാബ വരുന്നുണ്ട് എന്നതരത്തിലുള്ള കാര്യങ്ങളില്ല. ഗീതയാണ് ഏറ്റവും വലിയ ശാസ്ത്രം. അതില് പോലും മനുഷ്യന്റെ പേരെഴുതി വച്ചു. പിന്നെങ്ങനെ ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ പേര് പിന്നീടുള്ള ശാസ്ത്രങ്ങളില് വരും. ബാബ പറയുന്നു എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഞാന് തന്നെയാണ് ഈ രുദ്ര യജ്ഞം രചിച്ചത്. കൃഷ്ണനെ പറയുന്നത് ശ്യാമ-സുന്ദരനെന്നാണ്. രാധയും-കൃഷ്ണനും തന്നെയാണ് ലക്ഷ്മിയും-നാരായണനുമാ കുന്നത്. അവരാണ് പൂര്ണ്ണമായും 84 ജന്മങ്ങളെടുക്കുന്നത്. 84 ലക്ഷമെന്ന് പറഞ്ഞാലും സ്വര്ഗ്ഗത്തില് ആദ്യം വരുന്നത് ലക്ഷ്മിയും നാരായണനും തന്നെയാണ്. ബാബ മനസ്സിലാക്കി തരുന്നു നിങ്ങള് ദേവീ-ദേവതാ ധര്മ്മത്തിലുള്ളവര് 84 ജന്മങ്ങളെടുത്തിട്ടുണ്ട്. നമ്പര്വണ് നിങ്ങള് തന്നെയായിരുന്നു. ഇപ്പോള് നിങ്ങളുടെ തന്നെ രാജധാനിയാണ് സ്ഥാപിതമായിക്കൊണ്ടിരിക്കുന്നത്. ലക്ഷ്മിയും-നാരായണനും നിങ്ങളുടെ തന്നെ മാതാ-പിതാക്കളായിരുന്നു. ഇപ്പോള് നിങ്ങളുടെ രാജധാനി നിര്മ്മിക്കപ്പെട്ടുകൊ ണ്ടിരിക്കുന്നു. നിങ്ങളിപ്പോള് സമ്പൂര്ണ്ണമായിട്ടില്ല. തീര്ച്ചയായും ആകണം. അപ്പോഴാണ് സൂക്ഷ്മവതനത്തില് സാക്ഷാത്ക്കാരമുണ്ടാകുന്നത്. സ്വയം സമ്പൂര്ണ്ണ ഫരിസ്തയെന്ന് മനസ്സിലാക്കും. ഫരിസ്തയായതിന് ശേഷമാണ് ലക്ഷ്മിയും-നാരായണനുമാകുന്നത്, അതിന്റെ സാക്ഷാത്ക്കാരവും ഉണ്ടാകുന്നു. തതത്വം, നിങ്ങളുമായിക്കൊണ്ടിരിക്കുന്നു. എത്ര നല്ലരീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഇന്ന് സ്കൂളുകളില് പോലും ഗീത പഠിപ്പിക്കാറുണ്ട്, ആര് പഠിച്ച് സമര്ത്ഥരാകുന്നോ അവര് പിന്നീട് മറ്റുള്ളവരെയും പഠിപ്പിക്കും. അങ്ങനെ പണ്ഢിതരാകുന്നു. കേള്ക്കുന്ന അനേകര് അനുഗാമികളാകുന്നു. ശബ്ദം മധുരമാണ്, നല്ല രീതിയില് ശ്ലോകങ്ങളെല്ലാം ചൊല്ലുന്നു. എന്നാല് ഒന്നും തന്നെ ലഭിക്കുന്നില്ല. തമോപ്രധാനമാകുന്നു. ബാബ തന്നെയാണ് വന്ന് സതോപ്രധാനമാക്കുന്നത് അതും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് തന്നെയാണ് ആകുന്നത്. എല്ലാ ആത്മാക്കളും ശക്തിവാനാകുക സാധ്യമല്ല. ബാബയെ സര്വ്വശക്തിവാനെന്ന് പറയും. ലക്ഷ്മീ-നാരായണനെ പറയില്ല. ശക്തിയുടെ കാര്യവും ഇപ്പോഴാണ്. ഇപ്പോള് നിങ്ങള് രാജ്യം നേടിക്കൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് വരം ലഭിച്ചുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു അമര് ഭവ, ജീവിച്ചുകൊണ്ടേയിരിക്കൂ. സത്യയുഗത്തില് നിങ്ങളെ കാലന് വിഴുങ്ങുകയില്ല. അവിടെ മരണമെന്ന ശബ്ദം തന്നെയില്ല. ഇന്നയാള് മരിച്ചു എന്ന് പറയില്ല, നിങ്ങള് പറയും ഞങ്ങള് പഴയ വൃദ്ധശരീരമുപേക്ഷിച്ച് പുതിയതെടുക്കുന്നു. മഹാകാലന്റെയും ക്ഷേത്രമുണ്ട്. അതില് കേവലം ശിവലിഗം വച്ചിട്ടുണ്ടായിരിക്കും എന്നിട്ടതില് ചെറിയ കൊടികളെല്ലാം വെച്ചിട്ടുണ്ടായിരിക്കും. സ്വര്ണ്ണമടങ്ങയിട്ടുള്ള ധാരാളം ശിലകളുണ്ട്. പിന്നീടത് ഉരച്ചുരച്ച് ഉണ്ടാക്കുന്നു. നേപ്പാളില് നദിയിലെ മണലില് സ്വര്ണ്ണം ഒഴുകി വന്നിരുന്നു. സത്യയുഗത്തില് നിങ്ങള്ക്ക് വളരെയധികം സ്വര്ണ്ണം ലഭിക്കുന്നു. ഇപ്പോള് സ്വര്ണ്ണമേയില്ല, തീര്ത്തും ഇല്ലാതായിരിക്കന്നു. ഖനികളെല്ലാം കാലിയായിരിക്കുന്നു. സ്വര്ഗ്ഗത്തില് സ്വര്ണ്ണത്തിന്റെ കൊട്ടാരമുണ്ടാക്കുന്നു. വീണ്ടും നമ്മള് നമ്മുടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. ബാബാ ഞങ്ങള് അങ്ങയുടേതായിരിക്കുന്നു, ഇങ്ങനെ ധാരാളം കുട്ടികള് എഴുതാറുണ്ട്. ഒരിക്കലും കണ്ടിട്ട് പോലുമില്ല. ഇപ്പോള് നിങ്ങള് അമരലോകത്തിലേക്കായി ശിവബാബയില് നിന്ന് അമര കഥ കേട്ടുകൊണ്ടിരിക്കുന്നു. നിശ്ചയത്തിലൂടെ തന്നെയാണ് വിജയമുണ്ടാകുന്നത്. നിശ്ചയവും ഉറച്ചതായിരിക്കണം. ശരി-

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) നിശ്ചയ ബുദ്ധിയായി ഒരു ബാബയില് പൂര്ണ്ണമായ സ്നേഹം വയ്ക്കണം. ബാബയുടെ ആജ്ഞയിലൂടെ നടന്ന് മായയുടെ മേല് വിജയം നേടണം.

2) ശരീര നിര്വ്വഹാര്ത്ഥം കര്മ്മം ചെയ്തുകൊണ്ടും കര്മ്മയോഗിയാകണം. 8 മണിക്കൂര് വരെയുള്ള ഓര്മ്മയുടെ ചാര്ട്ട് തീര്ച്ചയായും ഉണ്ടാക്കണം.

വരദാനം:-

മുഴുവന് ദിവസത്തിലും ഉണ്ടാകുന്ന വ്യര്ത്ഥസങ്കല്പങ്ങള്, വ്യര്ത്ഥ വാക്കുകള്, വ്യര്ത്ഥ കര്മ്മം, വ്യര്ത്ഥ സംബന്ധ-സമ്പര്ക്കം, ഈ വ്യര്ത്ഥത്തെ സമര്ത്ഥത്തിലേക്ക് പരിവര്ത്തനം ചെയ്യൂ. വ്യര്ത്ഥത്തെ ബുദ്ധിയിലേക്ക് സ്വീകരിക്കരുത്. അഥവാ ഒരു വ്യര്ത്ഥത്തെയെങ്കിലും സ്വീകരിച്ചാല് ആ ഒന്ന് അനേക വ്യര്ത്ഥങ്ങളുടെ അനുഭവം ചെയ്യിപ്പിക്കും. ഇക്കാരണത്താല് തന്നെയാണ് പറയാറുള്ളത് വികാരം വന്നു എന്ന്. അതിനാല് ഹോളീഹംസമായി മാറി വ്യര്ത്ഥത്തെ സമര്ത്ഥത്തിലേക്ക് പരിവര്ത്തനപ്പെടുത്തൂ എങ്കില് വികാര രഹിതരായി (ഫീലിങ്ങ് പ്രൂഫ്) മാറും. ആര് നിന്ദിച്ചാലും, കോപിച്ചാലും താങ്കള് അവര്ക്ക് ശാന്തിയുടെ ശീതള ജലം നല്കൂ, ഇതാണ് ഹോളീഹംസങ്ങളുടെ കര്ത്തവ്യം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top