03 June 2021 Malayalam Murli Today – Brahma Kumaris

June 2, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ശിവബാബ നിങ്ങള് നല്കുന്ന പുഷ്പങ്ങളൊന്നും സ്വീകരിക്കില്ല എന്തുകൊണ്ടെന്നാല് ബാബ പൂജ്യനുമാകുന്നില്ല, പൂജാരിയുമാകുന്നില്ല, നിങ്ങള്ക്കും സംഗമത്തില് പുഷ്പ മാലയൊന്നും അണിയേണ്ട ആവശ്യമില്ല.

ചോദ്യം: -

ആരാണ് ഭാവിയിലെ രാജ്യസിംഹാസനത്തിന്റെ അധികാരിയാകുന്നത്?

ഉത്തരം:-

ആരാണോ ഇപ്പോള് മാതാ പിതാവിന്റെ ഹൃദയ സിംഹാസനത്തെ ജയിക്കുന്നവര്, അവരാണ് ഭാവിയിലെ സിംഹാസനധാരിയാകുന്നത്. കുട്ടികള് മാതാ പിതാവിനേക്കാളും മുകളില് വിജയം പ്രാപ്തമാക്കുന്നു എന്നത് അത്ഭുതം തന്നെയാണ്. പരിശ്രമം ചെയ്ത് മാതാ പിതാവിനെക്കാളും മുന്നോട്ട് പോകുന്നുണ്ട്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആകാശ സിംഹാസനം ഉപേക്ഷിച്ച് വരൂ……..

ഓം ശാന്തി. മധുര മധുരമായ ഓമനകളായ കുട്ടികള് ഗീതം കേട്ടോ. ഈ ഗീതത്തിലൂടെ സര്വ്വവ്യാപിയുടെ ജ്ഞാനം തന്നെ ശൂന്യമാവുകയാണ്. എല്ലാവരും ബാബയെ ഓര്മ്മിക്കുന്നുണ്ട്, ഇപ്പോള് ഭാരതം വളരെ ദു:ഖിയാണ്. ഡ്രാമ അനുസരിച്ച് ഈ ഗീതങ്ങളെല്ലാം ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്. ലോകര്ക്ക് ഇത് അറിയില്ല. പതിതരെ പാവനമാക്കുന്നതിനും അഥവാ ദു:ഖികളെ ദു:ഖത്തില് നിന്നും മോചിപ്പിച്ച് സുഖം നല്കുന്നതിന് വേണ്ടിയാണ് ബാബ വന്നിരിക്കുന്നത്. കുട്ടികള് അറിഞ്ഞു കഴിഞ്ഞു- അതേ അച്ഛന് തന്നെയാണ് വന്നിരിക്കുന്നത്. കുട്ടികള്ക്ക് തിരിച്ചറിവ് ലഭിച്ച് കഴിഞ്ഞു. ബാബയിരുന്ന് സ്വയം പറയുകയാണ് – ഞാന് സാധാരണ ശരീരത്തിലേക്ക് പ്രവേശിച്ച് മുഴുവന് സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം കേള്പ്പിക്കുകയാണ്. സൃഷ്ടി ഒന്നു തന്നെയാണ് ഉള്ളത്, കേവലം പുതിയതും പഴയതുമാകുന്നു. ഏതുപോലെയാണോ കുട്ടിയായിരിക്കുമ്പോള് ശരീരം പുതിയതായിരിക്കും പിന്നെ പഴയതാകുന്നു. പുതിയ ശരീരം, പഴയ ശരീരം ഇങ്ങനെ രണ്ട് ശരീരങ്ങളെ കുറിച്ച് പറയാറില്ലല്ലോ. ശരീരം ഒന്നു തന്നെയാണ് ഉള്ളത്, കേവലം പുതിയതില് നിന്നും പഴയതാകുന്നുണ്ട്. അതുപോലെ ലോകവും ഒന്നു തന്നെയാണ് ഉള്ളത്. പുതിയതില് നിന്നും ഇപ്പോള് പഴയതായി. എപ്പോഴാണ് പുതിയതായിരുന്നത്? ഇത് വീണ്ടും വേറെയാര്ക്കും പറഞ്ഞു തരാന് സാധിക്കില്ല. ബാബ വന്ന് മനസ്സിലാക്കി തരുകയാണ്, കുട്ടികളേ എപ്പോഴാണോ പുതിയ ലോകം ഉണ്ടായിരുന്നത് അപ്പോള് ഭാരതവും പുതിയതായിരുന്നു. സത്യയുഗം എന്നാണ് പറഞ്ഞിരുന്നത്. അതേ ഭാരതമാണ് പിന്നെ പഴയതായത്. ഇതിനെ പഴയ ലോകം എന്നാണ് പറയാറുള്ളത്. പുതിയ ലോകത്തില് നിന്നും പഴയതായി പിന്നെ ഇതിന് തീര്ച്ചയായും പുതിയതാകണം. പുതിയ ലോകത്തിന്റെ സാക്ഷാത്കാരം കുട്ടികള്ക്ക് കിട്ടിയിട്ടുണ്ട്. ശരി, ആരാണ് ആ പുതിയ ലോകത്തിന്റെ അധികാരികള്? തീര്ച്ചയായും ഈ ലക്ഷ്മി നാരായണനായിരിക്കും. ആദി സനാതന ദേവി ദേവതകളായിരുന്നു ആ ലോകത്തിന്റെ അധികാരികള്. ഇത് ബാബയാണ് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നത്. ബാബ പറയുകയാണ് – ഇപ്പോള് നിരന്തരമായും ഇത് തന്നെ ഓര്മ്മിക്കൂ. ബാബ പരംധാമത്തില് നിന്നും നമ്മെ പഠിപ്പിക്കാനാണ് വന്നിരിക്കുന്നത്. രാജയോഗം അഭ്യസിപ്പിക്കുന്നതിനാണ് വന്നിരിക്കുന്നത്. മഹിമ മുഴുവനും ബാബയുടേതാണ്, ബ്രഹ്മാബാബയുടേതല്ല. ഈ സമയത്ത് എല്ലാവരും തുച്ഛബുദ്ധികളായി, അതിനാലാണ് ഞാന് വന്നിരിക്കുന്നത് അതുകൊണ്ടാണല്ലോ ഗീതവും ഉണ്ടാക്കിയിരിക്കുന്നത്. സര്വ്വവ്യാപിയുടെ ജ്ഞാനം ഇല്ലാതാകും. ഓരോരുത്തരുടേയും പാര്ട്ട് അവരവരുടേതാണ്. ബാബ വീണ്ടും വീണ്ടും പറയുകയാണ്- ദേഹാഭിമാനത്തെ ഉപേക്ഷിച്ച് നിങ്ങള് ആത്മാഭിമാനിയായി മാറണം അതോടൊപ്പം ഈ അവയവങ്ങളിലൂടെ പഠിപ്പ് പഠിച്ചോളൂ. കേവലം നടക്കുമ്പോഴും കറങ്ങുമ്പോഴും നിങ്ങള് ബ്രഹ്മാബാബയെ ആയിരിക്കും കാണുന്നത് എന്നാല് ശിവബാബയെ വേണം ഓര്മ്മിക്കാന്. ശിവബാബ തന്നെയാണ് എല്ലാം ചെയ്യുന്നത് എന്ന് തന്നെ മനസ്സിലാക്കി കൊള്ളൂ, ബ്രഹ്മാവല്ല. കേവലം ഇദ്ദേഹത്തിന്റെ രൂപം ഈ കണ്ണുകളിലൂടെ കാണുന്നുണ്ട് എന്നാല് ബുദ്ധി ശിവബാബയുടെ അടുത്തേക്ക് പോകണം. ശിവബാബ ഇല്ലെങ്കില് ഈ ആത്മാവിനെക്കൊണ്ടോ ഈ ശരീരത്തെക്കൊണ്ടോ ഒരു ഉപയോഗവും ഉണ്ടാകില്ല. എപ്പോഴും മനസ്സിലാക്കണം ഈ ശരീരത്തില് ശിവബാബയുണ്ട്. ഈ ശരീരത്തിലൂടെ ശിവബാബയാണ് പഠിപ്പിക്കുന്നത്. ഇദ്ദേഹം നിങ്ങളുടെ അധ്യാപകനൊന്നുമല്ല. പരമമായ അധ്യാപകന് ശിവബാബയാണ്. ഓര്മ്മിക്കേണ്ടതും ശിവബാബയെ ആണ്. ഒരിക്കലും ശരീരത്തെ ഓര്മ്മിക്കരുത്. ബുദ്ധിയോഗത്തെ ബാബയുടെ കൂടെ ചേര്ക്കണം. കുട്ടികള് ഓര്മ്മിക്കുന്നുണ്ട് വീണ്ടും വരൂ ബാബാ വന്ന് ഞങ്ങളെ ജ്ഞാനവും യോഗവും പഠിപ്പിക്കൂ, പരംപിതാ പരമാത്മാവിനല്ലാതെ വേറെയാര്ക്കും രാജയോഗം അഭ്യസിപ്പിക്കാന് സാധിക്കില്ല. കുട്ടികളുടെ ബുദ്ധിയിലുണ്ട് ശിവബാബ തന്നെയാണ് നമുക്ക് ഗീതാ ജ്ഞാനം കേള്പ്പിക്കുന്നത് പിന്നീട് ഈ ജ്ഞാനം പ്രായലോപമാകും. അവിടെ ഇതിന്റെ ആവശ്യമില്ല. രാജധാനിയുടെ സ്ഥാപനയും നടന്നു കഴിഞ്ഞ് സദ്ഗതി ഉണ്ടാകുന്നു. ദുര്ഗതിയില് നിന്നും സദ്ഗതി പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് ജ്ഞാനം നല്കുന്നത്. ബാക്കി എല്ലാം ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. മനുഷ്യര് ജപിക്കാറുണ്ട്, തപസ്സ് ചെയ്യാറുണ്ട്, ദാന-പുണ്യം ചെയ്യാറുണ്ട്, ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങളാണ്, ഇതിലൂടെയൊന്നും ആര്ക്കും എന്നെ പ്രാപ്തമാകുന്നതല്ല. ആത്മാവിന്റെ ചിറക് മുറിഞ്ഞിരിക്കുകയാണ്. കല്ലു ബുദ്ധികളായി മാറി. കല്ലില് നിന്നും വീണ്ടും പവിഴമാക്കാന് എനിക്ക് വരണം. ബാബ പറയുകയാണ് – ഇപ്പോഴാണെങ്കില് എത്ര മനുഷ്യരാണ്. കടുകിനു സമാനം ലോകം മനുഷ്യരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇപ്പോള് എല്ലാം ഇല്ലാതാകും. സത്യയുഗത്തില് ഇത്രയും കൂടുതല് മനുഷ്യര് ഉണ്ടാകില്ല. പുതിയ ലോകത്തില് വൈഭവങ്ങള് കൂടുതലും കുറച്ച് മനുഷ്യരുമാണ് ഉണ്ടാവുക. ഇവിടെയാണെങ്കില് ഇത്രയധികം മനുഷ്യരാണ് അവര്ക്കെല്ലാം കഴിക്കാന് പോലും കിട്ടുന്നില്ല. പഴയ ഈ മണ്ണ് വീണ്ടും പുതിയതാകും. അവിടെ എല്ലാം പുതിയതായിരിക്കും. പേര് തന്നെ എത്ര മധുരമാണ് – സ്വര്ഗ്ഗം, വൈകുണ്ഠം, ദേവതകളുടെ പുതിയ ലോകം. പഴയത് പൊളിച്ച് പുതിയതില് ഇരിക്കാന് ഇഷ്ടമല്ലേ. ഇപ്പോള് പുതിയ ലോകം, സ്വര്ഗ്ഗത്തിലേക്ക് പോകുന്ന കാര്യമാണ് . ഇതില് പഴയ ശരീരത്തിന് ഒരു വിലയും ഇല്ല. ശിവബാബക്ക് ശരീരമൊന്നുമില്ല.

കുട്ടികള് പറയുകയാണ് – ബാബക്ക് മാല അണിഞ്ഞു കൊടുക്കട്ടേ എന്ന്. പക്ഷെ ബ്രഹ്മാബാബക്ക് മാല അണിഞ്ഞു കൊടുത്താല് നിങ്ങളുടെ ബുദ്ധിയോഗം ബ്രഹ്മാബാബയിലേക്ക് പോകും. ശിവബാബ പറയുകയാണ് – മാലയുടെ ആവശ്യമൊന്നുമില്ല. നിങ്ങളാണ് പൂജ്യരായി മാറുന്നത്. പൂജാരിയാകുന്നതും നിങ്ങളാണ്. നിങ്ങള് തന്നെയാണ് പൂജ്യരും പൂജാരിയും. അതുകൊണ്ടാണല്ലോ തന്റെ തന്നെ ചിത്രത്തിന്റെ പൂജ ചെയ്യുന്നത്. ബാബ പറയുകയാണ് ഞാന് പൂജ്യനുമാകുന്നില്ല, പുഷ്പങ്ങളുടെ ആവശ്യവുമില്ല. ഞാന് എന്തിനാണ് ഇതെല്ലാം അണിയുന്നത് അതിനാല് പുഷ്പങ്ങളുടെ മാലയൊന്നും വാങ്ങുന്നില്ല. നിങ്ങളാണ് പൂജ്യരാകുന്നത് പിന്നീട് എത്ര വേണോ അത്രയും പൂമാലകള് അണിഞ്ഞോളൂ. ഞാന് നിങ്ങള് കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ടതും ആജ്ഞാകാരിയുമായ അച്ഛനാണ്, അദ്ധ്യാപകനാണ്, സേവകനുമാണ്. വലിയ വലിയ റോയല് വ്യക്തികള് ഒപ്പിടുമ്പോള് അതിന് താഴെ …മെന്റൊ, കര്സന് (ബ്രിട്ടീഷ് വൈസ്രോയിമാര്) എന്നെല്ലാം എഴുതാറുണ്ട്, ഒരിക്കലും സ്വയം പ്രഭുവാണ് എന്നൊന്നും എഴുതാറില്ല. ഇവിടെയാണെങ്കില് ശ്രീ ലക്ഷ്മി- നാരായണന്, ശ്രീ എന്ന് കൂട്ടിച്ചേര്ത്ത് എഴുതാറുണ്ട്. ഇപ്പോള് ബാബയിരുന്ന് മനസ്സിലാക്കി തരികയാണ് ഇപ്പോള് ഈ ശരീരത്തെ ഓര്മ്മിക്കരുത്. സ്വയത്തെ ആത്മാവാണെന്ന നിശ്ചയം ചെയ്യൂ അതോടൊപ്പം ബാബയെ ഓര്മ്മിക്കൂ. ഈ പഴയ ലോകത്തില് ആത്മാവും ശരീരവും രണ്ടും പതിതമാണ്. 9 കാരറ്റ് സ്വര്ണ്ണമാണെങ്കില് ആഭരണവും 9 കാരറ്റിന്റേതായിരിക്കും. സ്വര്ണ്ണത്തില് തന്നെയാണ് ക്ലാവ് പിടിച്ചിരിക്കുന്നത്. ആത്മാവിനെ നിര്ലേപമാണ് എന്ന് ഒരിക്കലും കരുതരുത്. ഈ ജ്ഞാനം ഇപ്പോള് നിങ്ങള്ക്കുണ്ട്. നിങ്ങള് അരകല്പത്തേക്ക് 21 ജന്മങ്ങളിലേക്കുള്ള പ്രാലബ്ധമാണ് നേടുന്നത് അതിനാല് എത്ര പുരുഷാര്ത്ഥമാണ് ചെയ്യേണ്ടത്. പക്ഷെ കുട്ടികള് ഇടയ്ക്കിടക്ക് മറന്നു പോകുന്നു. ബ്രഹ്മാബാബയിലൂടെ ശിവബാബയാണ് നമുക്ക് പഠിപ്പ് നല്കുന്നത്. ബ്രഹ്മാവിന്റെ ആത്മാവും ശിവബാബയെ ആണ് ഓര്മ്മിക്കുന്നത്. ബ്രഹ്മാ വിഷ്ണു ശങ്കരന് സൂക്ഷ്മവതനവാസികളാണ്. ആദ്യം ബാബ സൂക്ഷ്മമായ സൃഷ്ടിയുടെ രചനയാണ് ചെയ്യുന്നത്, ഉയര്ന്നതിലും ഉയര്ന്ന ലോകമാണ് നിര്വ്വാണധാമം. ആത്മാക്കളുടെ നിര്വ്വാണധാമമാണ് ഏറ്റവും ഉയര്ന്നത്. ഒരു ഭഗവാനെ തന്നെയാണ് എല്ലാ ഭക്തരും ഓര്മ്മിക്കുന്നത്. പക്ഷെ തമോപ്രധാനമായതു കാരണത്താല് ബാബയെ മറന്ന്, കല്ലിനേയും തൂണിനേയുമെല്ലാം പൂജിക്കുകയാണ്. നമുക്ക് അറിയാം എന്തെല്ലാം നടക്കുന്നുവോ ഡ്രാമയില് ഷൂട്ട് ആയിക്കൊണ്ടിരിക്കുകയാണ്. ഡ്രാമയില് ഒരു തവണ ഷൂട്ട് ചെയ്യാറുണ്ട്. അഥവാ ഒരു പക്ഷി ഇടയില് പറന്നു പോയാല് അത് തന്നെ ആവര്ത്തിക്കും. പട്ടം പറത്തുന്നതാണ് ഷൂട്ടിങ്ങ് ചെയ്തതെങ്കില് അത് തന്നെ ആവര്ത്തിക്കപ്പെടും. ഈ ഡ്രാമയും സെക്കന്റ് സെക്കന്റില് ആവര്ത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുകയാണ്. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. അഭിനേതാക്കളായ നിങ്ങള് ഈ ഡ്രാമയെ സാക്ഷിയായി കാണുകയാണ്. ഓരോ സെക്കന്റും ഡ്രാമ അനുസരിച്ച് മുന്നോട്ട് പോകുന്നുണ്ട്. ഇല ഇളകുന്നു, ഡ്രാമയില് കടന്ന് പോകും. അതല്ലാതെ ഭഗവാന്റെ ആജ്ഞയിലൂടെയാണ് ഇല ഇളകുന്നത് എന്നൊന്നുമല്ല. അല്ല, ഇതെല്ലാം ഡ്രാമയില് അടങ്ങിയതാണ്. ഇതിനെ നല്ല രീതിയില് മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. ബാബ വന്നിട്ടാണ് രാജയോഗം അഭ്യസിപ്പിക്കുന്നത് അതോടൊപ്പം ഡ്രാമയുടെ ജ്ഞാനവും നല്കുന്നുണ്ട്. എത്ര നല്ല ചിത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. സംഗമയുഗത്തിലാണ് ക്ലോക്കിന്റെ സൂചി നില്ക്കുന്നത്. കലിയുഗത്തിന്റെ അവസാനവും സത്യയുഗത്തിന്റെ ആരംഭത്തിന്റേയും സംഗമമാണ് ഇത്. ഇപ്പോള് പഴയ ലോകത്തില് അനേകം ധര്മ്മങ്ങളുണ്ട്. പുതിയ ലോകത്തില് ഇതൊന്നും ഉണ്ടാകില്ല. നിങ്ങള് കുട്ടികള് എപ്പോഴും മനസ്സിലാക്കണം – നമ്മെ ബാബയാണ് പഠിപ്പിക്കുന്നത്, നമ്മള് ഈശ്വരീയ വിദ്യാര്ത്ഥികളാണ്. ഭഗവാനുവാചാ – ഞാന് നിങ്ങളെ രാജാക്കന്മാരുടേയും രാജാവാക്കി മാറ്റും. രാജാക്കന്മാര് പോലും ലക്ഷ്മി നാരായണനെ പൂജിക്കാറുണ്ട്. അവരെ പോലും പൂജ്യരാക്കി മാറ്റുന്നത് ഞാനാണ്. ആരാണോ പൂജ്യരായിരുന്നത് അവര് ഇപ്പോള് പൂജാരികളായി മാറി. നിങ്ങള് കുട്ടികള് മനസ്സിലാക്കി നമ്മള് പൂജ്യരായിരുന്നു പിന്നീട് നമ്മള് തന്നെയാണ് പൂജാരികളായി മാറിയത്. ബാബ ഇതൊന്നുമായി മാറില്ല,ബാബ പറയുന്നു ഞാന് പൂജാരിയുമാകുന്നില്ല, പൂജ്യനുമാകുന്നില്ല അതിനാല് ഞാന് മാല അണിയുന്നുമില്ല എന്നെ അണിയിക്കേണ്ട ആവശ്യവുമില്ല. പിന്നെ ഞാന് എന്തിനാണ് പുഷ്പങ്ങളെ സ്വീകരിക്കുന്നത്. നിങ്ങളും സ്വീകരിക്കരുത്. നിയമമനുസരിച്ച് ദേവതകള്ക്കാണ് അവകാശമുള്ളത്. അവരുടെ ആത്മാവും ശരീരവും പവിത്രമായിരുന്നു. അവര്ക്കാണ് പുഷ്പങ്ങളില് അവകാശമുള്ളത്. സ്വര്ഗ്ഗത്തിലാണെങ്കില് സുഗന്ധമുള്ള പുഷ്പങ്ങളാണ് ഉണ്ടാവുക. സുഗന്ധത്തിനാണല്ലോ പുഷ്പങ്ങളുടെ ആവശ്യം. അണിയുന്നതിനാണ് പൂമാലകള് ഉപയോഗിക്കാറുള്ളത്. ബാബ പറയുന്നു- ഇപ്പോള് നിങ്ങള് കുട്ടികള് വിഷ്ണുവിന്റെ കഴുത്തിലെ മാലയാവുകയാണ്. നമ്പര് അനുസരിച്ച് നിങ്ങള്ക്ക് സിംഹാസനത്തില് ഇരിക്കണം. ആര് കല്പം മുമ്പ് എത്രത്തോളം പുരുഷാര്ത്ഥം ചെയ്തിട്ടുണ്ടോ അവര് ഇപ്പോഴും ചെയ്യുന്നുണ്ട് അതോടൊപ്പം ഇപ്പോഴും ചെയ്യുകയാണ്. നമ്പര്വാറാണല്ലോ. ബുദ്ധി പറയുന്നുണ്ട് ഏത് കുട്ടിയാണ് കൂടുതല് സേവ ചെയ്യുന്നത് എന്നത്. ഏതുപോലെ കടയില് ചിലര് മുതലാളിയാകും, ചിലര് പാര്ട്ട്ണറാകും, മാനേജരാകും. താഴെ ഉള്ളവര്ക്കും കയറ്റം കിട്ടും. ഇവിടെയും അങ്ങനെയാണ്. നിങ്ങള് കുട്ടികള്ക്കും മാതാ പിതാവിനെ ജയിക്കണം. നിങ്ങള്ക്ക് അത്ഭുതം തോന്നുന്നുണ്ടാകും – മാതാ പിതാവിനേക്കാള് എങ്ങനെ നമുക്ക് മുന്നോട്ട് പോകാന് കഴിയും. ബാബ കുട്ടികളെ കൊണ്ട് പരിശ്രമം ചെയ്യിപ്പിച്ച് യോഗ്യരാക്കുകയാണ്. സിംഹാസനധാരിയാകുന്നതിന് പരിശ്രമം ചെയ്യിപ്പിക്കുകയാണ് അതുകൊണ്ടാണ് പറയുന്നത്, ഇപ്പോള് എന്റെ ഹൃദയസിംഹാസനത്തെ ജയിക്കുന്നതിലൂടെ ഭാവിയിലെ സിംഹാസനധാരിയാകാം. നരനില് നിന്നും നാരായണനാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ. മുഖ്യമായും ഒരു ലക്ഷ്യമാണ് ഉള്ളത്, പിന്നെ രാജധാനിയുടെ സ്ഥാപന നടക്കും. അപ്പോള് വിവിധ പദവികളും ഉണ്ടാകും. നിങ്ങള്ക്ക് മായയെ ജയിക്കുന്നതിനുള്ള പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. കുട്ടികളെ സ്നേഹം കൊടുത്ത് വളര്ത്തൂ, പക്ഷെ സൂക്ഷിപ്പുകാരനായി ജീവിക്കൂ. ഭക്തി മാര്ഗ്ഗത്തില് പറയാറുണ്ടല്ലോ- ഇതെല്ലാം അങ്ങ് നല്കിയതാണല്ലോ. അങ്ങയുടെ സമ്പത്തിനെ അങ്ങ് തന്നെ തിരിച്ചെടുത്തു. ശരി, പിന്നെ കരയേണ്ട കാര്യമില്ലല്ലോ, പക്ഷെ ഇത് കരച്ചിലിന്റെ ലോകമാണ്. മനുഷ്യര് ധാരാളം കഥകള് കേള്പ്പിക്കാറുണ്ട്, മോഹജീത്ത് രാജാവിന്റെ കഥയും കേള്പ്പിക്കാറുണ്ട്. പിന്നെ ദു:ഖത്തിന്റെ അനുഭവമൊന്നും ഉണ്ടാകില്ല. ഒരു ശരീരം വിട്ട് അടുത്തത് എടുക്കും. അവിടെ രോഗങ്ങള് ഒരിക്കലും ഉണ്ടാകില്ല. എപ്പോഴും ആരോഗ്യമുള്ളവരും, നിരോഗി ശരീരവുമുണ്ടാകും, 21 ജന്മങ്ങളിലേക്ക് കുട്ടികള്ക്ക് എല്ലാത്തിന്റേയും സാക്ഷാത്കാരം കിട്ടും. അവിടുത്തെ രീതി, ആചാരങ്ങള് എന്തായിരിക്കും, വസ്ത്രധാരണം എന്തായിരിക്കും, സ്വയംവരം എങ്ങനെയായിരിക്കും – എല്ലാം കുട്ടികള് സാക്ഷാത്കാരം കണ്ടിട്ടുണ്ട്. ആ പാര്ട്ടെല്ലാം കഴിഞ്ഞു പോയി. ആ സമയത്ത് ഇത്രയും ജ്ഞാനം ഉണ്ടായിരുന്നില്ല. ഇപ്പോള് ദിനംപ്രതിദിനം നിങ്ങള് കുട്ടികളില് കൂടുതല് ശക്തി വരുന്നുണ്ട്. ഇതെല്ലാം ഡ്രാമയില് അടങ്ങിയതാണ്. അത്ഭുതമില്ലേ. പരംപിതാ പരമാത്മാവിന്റെയും എത്ര ഉയര്ന്ന പാര്ട്ടാണ് സ്വയം ഇരുന്ന് മനസ്സിലാക്കി തരുകയാണ് – ഭക്തി മാര്ഗ്ഗത്തിന്റെ സമയത്തും മുകളില് ഇരുന്നു കൊണ്ട് ഞാന് എന്തെല്ലാം ചെയ്തിരുന്നു. താഴേക്കാണെങ്കില് കല്പത്തില് ഒരു തവണയാണ് വരുന്നത്. ധാരാളം നിരാകാരന്റെ പൂജാരികളുമുണ്ട് പക്ഷെ നിരാകാരനായ ബാബ വന്ന് എങ്ങനെയാണ് പഠിപ്പിക്കുന്നത്, ഈ കാര്യത്തെ മാത്രം ഒളിപ്പിച്ചു വെച്ചു. ഗീതയിലും കൃഷ്ണന്റെ പേര് എഴുതി വെച്ചതിലൂടെ നിരാകാരനോടുള്ള പ്രീതി തന്നെ ഇല്ലാതായി. ഇത് പരമാത്മാവ് സ്വയം തന്നെ വന്നാണ് സഹജ യോഗവും പഠിപ്പിച്ച് ലോകത്തെ പരിവര്ത്തനപ്പെടുത്തുകയും ചെയ്യുന്നത്. ലോകത്തിനും പരിവര്ത്തനം സംഭവിക്കുന്നുണ്ടല്ലോ. യുഗങ്ങള് കറങ്ങി കൊണ്ടിരിക്കുന്നുണ്ട്. ഈ ഡ്രാമയുടെ ചക്രത്തെ ഇപ്പോള് നിങ്ങള് മനസ്സിലാക്കി കഴിഞ്ഞു. മനുഷ്യര്ക്ക് ഒന്നും അറിയില്ല. സത്യയുഗത്തിലെ ദേവി ദേവതകളേയും അറിയില്ല. കേവലം ദേവി ദേവതകളുടെ അടയാളങ്ങളാണ് വെച്ചിരിക്കുന്നത്, അപ്പോള് ബാബ മനസ്സിലാക്കി തരുകയാണ്, എപ്പോഴും ഇങ്ങനെ മനസ്സിലാക്കൂ ഞങ്ങള് ശിവബാബയുടേതാണ്. ശിവബാബ നമ്മളെ പഠിപ്പിക്കുകയാണ്. ശിവബാബാ, ഈ ബ്രഹ്മാവിലൂടെ എപ്പോഴും പഠിപ്പിക്കുകയാണ്. ശിവബാബയുടെ ഓര്മ്മയിലിരുന്നാല് വളരെ ആനന്ദവും ഉണ്ടാകും. ഇങ്ങനെയുള്ള ഗോഡ് ഫാദര് ആരാണ്? ബാബ അച്ഛനാണ്, അദ്ധ്യാപകനാണ്, സദ്ഗുരുവാണ്. ചില അച്ഛന്മാര് തന്റെ കുട്ടികളെ പഠിപ്പിക്കാറുണ്ട് അപ്പോള് പറയാറുണ്ട് എന്റെ അച്ഛന് തന്നെയാണ് എന്റെ അദ്ധ്യാപകനും, പക്ഷെ അച്ഛന് തന്നെയാണ് ഗുരു എന്ന് പറയാറില്ല. നമുക്ക് അദ്ധ്യാപകരാകാം, അച്ഛനെ ഒരിക്കലും ഗുരുവാണെന്ന് പറയില്ല. ഇദ്ദേഹത്തിന്റെ (ബ്രഹ്മാബാബ)

അച്ഛന് അദ്ധ്യാപകനുമായിരുന്നു, പഠിപ്പിക്കുമായിരുന്നു. അത് പരിധിയുള്ള അച്ഛനും, അദ്ധ്യാപകനുമാണ്. ഇതാണ് പരിധിയില്ലാത്ത അച്ഛനും, അദ്ധ്യാപകനും. നിങ്ങള് സ്വയത്തെ ഈശ്വരീയ വിദ്ധ്യാര്ത്ഥിയാണെന്ന് മനസ്സിലാക്കൂ എങ്കില് അഹോ സൗഭാഗ്യമാണ്. ഗോഡ് ഫാദറാണ് പഠിപ്പിക്കുന്നത്, ഇത് എത്ര സ്പഷ്ടമാണ്, എത്ര മധുരമായ അച്ഛനാണ്. മധുരമായ വസ്തുവിനെ എപ്പോഴും ഓര്മ്മിക്കുമല്ലോ. ഏതുപോലെയാണോ പ്രിയതമന്റേയും പ്രിയതമയുടേയും സ്നേഹമുള്ളത്, അവര്ക്ക് വികാരത്തിനുള്ള സ്നേഹമല്ല, കേവലം പരസ്പരം നോക്കിക്കൊണ്ടിരിക്കും. നിങ്ങളുടേത് ആത്മാക്കള്ക്ക് പരമാത്മാവിനോടുള്ള യോഗം ആണ്. ആത്മാവ് പറയുകയാണ് ബാബ ജ്ഞാന സാഗരമാണ്, സ്നേഹ സാഗരമാണ്. ഈ പതിത ലോകം, ഈ പതിത ശരീരത്തിലേക്ക് വന്ന് നമ്മെ എത്ര ഉയര്ന്നതാക്കി മാറ്റുന്നു. പാട്ടുണ്ട് – മനുഷ്യരെ ദേവതയാക്കി മാറ്റി ഒരു യുദ്ധവും ചെയ്യാതെ. സെക്കന്റില് വൈകുണ്ഠത്തിലേക്ക് പോകുന്നുണ്ട്. സെക്കന്റില് മനുഷ്യനെ ദേവതയാക്കുന്നുണ്ട്, ഇതാണ് ലക്ഷ്യം. അതിനു വേണ്ടി പഠിക്കണം. ഗുരു നാനാക്കും പറഞ്ഞിട്ടുണ്ട് – അഴുക്കും കറയും പിടിച്ച വസ്ത്രത്തെ കഴുകി വൃത്തിയാക്കി……ലക്ഷ്യമാകുന്ന സോപ്പ് നല്കിയല്ലോ. ബാബ പറയുകയാണ് ഞാന് എത്ര നല്ല അലക്കുകാരനാണ്. നിങ്ങളുടെ വസ്ത്രം, നിങ്ങള് ആത്മാക്കളെ, നിങ്ങളുടെ ശരീരത്തെ എത്ര വൃത്തിയുള്ളതാക്കുന്നു. ദാദായെ നിങ്ങള്ക്ക് ഒരിക്കലും ഓര്മ്മിക്കേണ്ട, ഈ മുഴുവന് കാര്യവും ശിവബാബയുടേതാണ്, ബാബയെത്തന്നെ ഓര്മ്മിക്കൂ. ബ്രഹ്മാവിനേക്കാള് മധുരം ശിവബാബയാണ് ആത്മാവിനെ പറയാറുണ്ട് – നിങ്ങള്ക്ക് കണ്ണുകളിലൂടെ ബ്രഹ്മാവിന്റെ ശരീരത്തെ കാണാം, എന്നാല് ശിവബാബയെ ഓര്മ്മിക്കൂ. ശിവബാബ ഇദ്ദേഹത്തിലൂടെ കക്കയില് നിന്നും വജ്രസമാനമാക്കി മാറ്റുകയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബയുടെ ഹൃദയമാകുന്ന സിംഹാസനത്തെ ജയിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. കുടുംബത്തില് സൂക്ഷിപ്പുകാരനായി ജീവിച്ച് എല്ലാവരേയും സ്നേഹത്തോടെ കൊണ്ടു പോകണം.

മോഹജീത്തായി മാറണം.

2. യോഗ ബലത്തിലൂടെ ആത്മാവിനെ സ്വച്ഛമാക്കി മാറ്റണം. ഈ കണ്ണുകളിലൂടെ എല്ലാം കണ്ടു കൊണ്ടും ഒരു ബാബയെ ഓര്മ്മിക്കൂ. ഇവിടെ പൂമാലയൊന്നും സ്വീകരിക്കാതെ സ്വയം സുഗന്ധമുള്ള പുഷ്പമായി മാറണം.

വരദാനം:-

തങ്ങളുടെ ചഞ്ചലവൃത്തിയെ പരിവര്ത്തനം ചെയ്യുന്ന കുട്ടികള്ക്ക് തന്നെയാണ് സതോപ്രധാന വായുമണ്ഡലം സൃഷ്ടിക്കാന് സാധിക്കുക, എന്തുകൊണ്ടെന്നാല് വൃത്തിയിലൂടെയാണ് വായുമണ്ഡലം ഉണ്ടാവുക. വൃത്തി ചഞ്ചലമാവുക അപ്പോഴാണ് എപ്പോഴാണോ വൃത്തിയില് ഇത്രയും വലിയ കാര്യത്തിന്റെ സ്മൃതി ഇല്ലാതിരിക്കുന്നത്. അഥവാ ഏതെങ്കിലും അതി വികൃതികളായ കുട്ടികള് വളരെ തിരക്കുള്ള സമയത്തും വികൃതി വിടുന്നില്ലെങ്കില് അവരെ കെട്ടിയിടാറുണ്ട്. അതേപോലെ ജ്ഞാന-യോഗത്തില് ബിസിയായിരുന്നിട്ടും വൃത്തി ചഞ്ചലമാവുകയാണെങ്കില് ഒരു ബാബയോടൊപ്പം സര്വ്വ സംബന്ധങ്ങളുടെയും ബന്ധനത്തില് വൃത്തിയെ ബന്ധിക്കുകയാണെങ്കില് ചഞ്ചലത സഹജമായും സമാപ്തമാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top