03 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 2, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഇപ്പോള് നിങ്ങള്ക്ക് പുതിയ ലോകത്തിലേക്ക് പോകണം. ഈ ദുഃഖത്തിന്റെ ദിനങ്ങള് പൂര്ത്തിയാവുകയാണ്. അതിനാല് പഴയ കഴിഞ്ഞുപോയ കാര്യങ്ങളെ മറക്കണം.

ചോദ്യം: -

നിങ്ങള് കര്മ്മയോഗികളായ കുട്ടികള്ക്ക് നിരന്തരമായി ഏതൊരു അഭ്യാസം ചെയ്യണം ?

ഉത്തരം:-

ഈ നിമിഷം ശരീരനിര്വ്വഹണത്തിനുവേണ്ടി ശരീരത്തിലേക്ക് വന്നു അടേുത്ത നിമിഷം ദേഹീ അഭിമാനിയുമായി മാറൂ. ദേഹത്തിന്റെ സ്മൃതി ഇല്ലാതെ കര്മ്മം ചെയ്യാന് സാധിക്കില്ല. അതിനാല് അഭ്യാസം ചെയ്യണം കര്മ്മം ചെയ്തും, ദേഹാഭിമാനിയായി വീണ്ടും ദേഹീഅഭിമാനിയായി മാറണം. ഇങ്ങനെയുള്ള അഭ്യാസം നിങ്ങള് കുട്ടികള്ക്കല്ലാതെ ലോകത്തില് വേറെ ആര്ക്കും ചെയ്യാന് സാധിക്കില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഉണരൂ സജിനിമാരേ, ഉണരൂ…

ഓം ശാന്തി. ആത്മീയ അച്ഛന് പറയുകയാണ് മധുരമധുരമായ ആത്മാക്കള് അഥവാ കുട്ടികള് ഈ ഗീതം കേട്ടുവോ? ഇതിനെയാണ് പറയുന്നത്, ജ്ഞാനത്തിന്റെ ഗീതം. ഈ ഗീതം വളരെ നല്ലതാണ് നിങ്ങള് ആത്മാക്കള് ഇപ്പോള് ഉണര്ന്നു. ഡ്രാമയുടെ രഹസ്യത്തെ ഇപ്പോള് നിങ്ങള് മനസ്സിലാക്കി ഭക്തിമാര്ഗ്ഗത്തിന്റെ വിനോദവും നിങ്ങള് കണ്ടതാണ് – എന്തെല്ലാം കഴിഞ്ഞുപോയോ അത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങള്ക്ക് തന്റെ കഴിഞ്ഞുപോയ 84 ജന്മങ്ങളുടെ ചരിത്രമറിയാം. 84 ജന്മങ്ങളുടെ കഥ ബാബ കേള്പ്പിച്ചു തന്നു. ഇത് പുതിയ ലോകത്തിലേക്കുള്ള പുതിയ കാര്യമാണ്. ബാബയിലൂടെ നിങ്ങള് പുതിയ കാര്യങ്ങളാണ് കേള്ക്കുന്നത്. ബാബ കുട്ടികള്ക്ക് ധൈര്യം നല്കുകയാണ്, കുട്ടികളേ ഇപ്പോള് പുതിയ ലോകത്തിലേക്ക് പോകുന്നതിന് പഴയ കാര്യങ്ങളെ മറക്കൂ. എന്തെല്ലാം ഭക്തിമാര്ഗ്ഗത്തിലെ വേദങ്ങളും ശാസ്ത്രങ്ങളും ഉണ്ടോ അതെല്ലാം ഇല്ലാതാകും. അവിടെ ഭക്തിമാര്ഗ്ഗത്തിന്റെ അടയാളം ഉണ്ടാകില്ല. അവിടെ ഭക്തിയുടെ ഫലമാണ് പ്രാപ്തമാകുന്നത്. ബാബ വന്ന് ഭക്തര്ക്ക് ഫലം നല്കുകയാണ് കുട്ടികള്ക്കറിയാം ബാബ എങ്ങനെയാണ് ഭക്തിയുടെ ഫലം നല്കുന്നത്, ആരാണോ ഏറ്റവും കൂടുതല് ഭക്തി ചെയ്തത് അവര്ക്ക് തീര്ച്ചയായും കൂടുതല് ഫലം കിട്ടും. ജ്ഞാനത്തിന്റെ പുരുഷാര്ത്ഥവും അവര് കൂടുതല് ചെയ്യും. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കളാണ് കൂടുതല് ഭക്തി ചെയ്തത്. തീര്ച്ചയായും ജ്ഞാനത്തിലും അവര് ശക്തിശാലികളായി മുന്നോട്ട് പോകും. അപ്പോള് ലക്ഷ്മീനാരായണനെ പോലെ ഉയര്ന്ന പദവി പ്രാപ്തമാകും. ഇപ്പോള് നിങ്ങളുടേത് ജ്ഞാനത്തിന്റേയും യോഗത്തിന്റേയും പുരുഷാര്ത്ഥമാണ്. ദേഹി അഭിമാനിയായി കഴിയണം. പിന്നീട് ദേഹധാരിയുമാകണം. കര്മ്മം ചെയ്തുകൊണ്ടും ബാബയെ ഓര്മ്മിക്കണം. ശരീരമില്ലാതെ നമുക്ക് കര്മ്മം ചെയ്യാന് സാധിക്കില്ല. ബാബയെ ഓര്മ്മിക്കണം എന്നത് ശരിയാണ് പക്ഷേ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ദേഹത്തെ മറക്കുന്നതിലൂടെ ജോലികളൊന്നും നടക്കില്ല, കര്മ്മം ചെയ്യുക തന്നെ വേണം. ബാബയുടെ ഓര്മ്മയില് വളരെ ആനന്ദമുണ്ട്. ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കൂ. പക്ഷേ ശരീരത്തിന് ഭക്ഷണം തന്നെ വേണം. ദേഹീ അഭിമാനിയായി കഴിയണം. ഈ സമയത്ത് നിങ്ങള് കുട്ടികളല്ലാതെ ദേഹീ അഭിമാനികളായി വേറെ ആരും ഇല്ല. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടാകും പക്ഷേ പരമാത്മാവിന്റെ പരിചയം ഇല്ല. കേവലം മനസ്സിലാക്കുന്നുണ്ട് ഞാന് ആത്മാവ് അവിനാശിയാണ്, ഈ ശരീരം നശിക്കുന്നതാണ് പക്ഷേ ഇത് മനസ്സിലാക്കുന്നതിലൂടെ വികര്മ്മം വിനാശമാകും. പുണ്യാത്മാവ് പതിതമായ ആത്മാവ് എന്നെല്ലാം പറയാറുണ്ട്. ഞാന് ആത്മാവാണ് ഇത് എന്റെ ശരീരമാണ് ഇത് സാധാരണ കാര്യമാണ്. ബാബ മുഖ്യമായ കാര്യം മനസ്സിലാക്കി തരികയാണ് എന്നെ ഓര്മ്മിക്കൂ. ശരീരനിര്വ്വഹണാര്ത്ഥം ദേഹത്തിന്റെ അഭിമാനത്തിലേക്കും വരേണ്ടിവരും. ശരീരത്തിനും ഭക്ഷണം കൊടുക്കണം. ശരീരമില്ലെങ്കില് ഒന്നും ചെയ്യാന് കഴിയില്ല. ഓരോ ജന്മത്തിലും തന്റെ ശരീരനിര്വ്വഹണം ചെയ്തുവന്നു, കര്മ്മം ചെയ്തു കൊണ്ടും തന്റെ പ്രിയതമനെ ഓര്മ്മിക്കണം. ആ പ്രിയതമനെ പൂര്ണ്ണമായും ആര്ക്കും അറിയില്ല. ആ പ്രിയതമന് അഥവാ ബാബയിലൂടെ നമുക്ക് സമ്പത്ത് കിട്ടും അതോടൊപ്പം ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകും. ഇത് ആരും മനസ്സിലാക്കി തരുന്നില്ല. നിങ്ങള് കുട്ടികള് പുതിയ കാര്യങ്ങളാണ് കേള്ക്കുന്നത്. നിങ്ങള്ക്കറിയാം വീട്ടിലേക്ക് പോകുന്നതിനുള്ള വഴി നമുക്ക് കിട്ടി. തന്റെ വീട്ടിലേക്ക് പോയി പിന്നെ രാജധാനിയിലേക്ക് മടങ്ങും. അച്ഛന് പുതിയ വീടുണ്ടാക്കുമ്പോള് തീര്ച്ചയായും അവിടെ പോയി ഇരിക്കണമെന്ന് മനസ്സിലുണ്ടാകും. ഇപ്പോള് നിങ്ങള്ക്ക് വഴി കിട്ടി കഴിഞ്ഞു ഇത് വേറെ ആര്ക്കും അറിയില്ല. എത്ര യജ്ഞങ്ങളും തപസ്സുമെല്ലാം ചെയ്യുന്നു, തലയിട്ടടിക്കുന്നു എന്നാല് സദ്ഗതി ആര്ക്കും കിട്ടുന്നില്ല. ഈ ലോകത്തില് നിന്നും ആ ലോകത്തിലേക്ക് പോകാന് സാധിക്കുന്നില്ല. ഇതും മനസ്സിലാക്കണം. ശാസ്ത്രങ്ങളില് ലക്ഷക്കണക്കിന് വര്ഷം എന്ന് എഴുതിയിട്ടുണ്ട്. അതിനാല് മനുഷ്യരുടെ ബുദ്ധി പ്രവര്ത്തിക്കുന്നില്ല. നിങ്ങള്ക്ക് നല്ല രീതിയില് മനസ്സിലാക്കാന് കഴിയും ഇത് ഇന്നലെയുടെ കാര്യമാണ്. ഭാരതം സ്വര്ഗ്ഗമായിരുന്നു നമ്മള് ആദി സനാതന ദേവീദേവതാ ധര്മ്മത്തിലുള്ളവരായിരുന്നു. ദേവീദേവതാ ധര്മ്മം വളരെ സുഖം തരുന്നതാണ്. ഭാരതത്തിനു പ്രാപ്തമാകുന്ന സുഖം വേറെ ആര്ക്കും പ്രാപ്തമാകില്ല. സ്വര്ഗ്ഗത്തിലേക്ക് മറ്റു ധര്മ്മത്തിലുള്ളവര്ക്ക് പോകാന് സാധിക്കില്ല. നിങ്ങള്ക്ക് പ്രാപ്തമാകുന്ന സുഖം വേറെ ആര്ക്കും പ്രാപ്തമാകുന്നില്ല. എത്ര തന്നെ പ്രയത്നിച്ചാലും ധനം ചിലവാക്കിയാലും സ്വര്ഗ്ഗത്തില് ഏത് സുഖമാണോ ഉള്ളത്, അത് പ്രാപ്തമാകില്ല. ചിലര്ക്ക് ആരോഗ്യമുണ്ടെങ്കില് അവര്ക്ക് സമ്പത്തുണ്ടാകില്ല. ചിലര്ക്ക് സമ്പത്തുണ്ടെങ്കില് അവര്ക്ക് ആരോഗ്യമുണ്ടാകില്ല. ഇത് ദുഖത്തിന്റെ ലോകമാണ്, ഇപ്പോള് ബാബ പറയുകയാണ് അല്ലയോ ആത്മാക്കളേ ഉണരൂ… നിങ്ങള്ക്ക് ഇപ്പോള് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചു. എത്ര ഉണര്വ്വ് വന്നു. നിങ്ങള് മുഴുവന് ലോകത്തിന്റേയും ചരിത്രവും ഭൂമിശാസ്ത്രവും അറിഞ്ഞു കഴിഞ്ഞു. ബാബ എല്ലാം അറിയുന്നവനാണ്. ഇതിന്റെ അര്ത്ഥം ഇതല്ല, ബാബ എല്ലാവരുടേയും മനസ്സ് അറിയുന്നുണ്ടെന്ന്. ഇത് ആരാണ് എത്ര മനസ്സിലാക്കിത്തരുന്നുണ്ട്. ഇവര് എത്രത്തോളം പവിത്രമായി ജീവിക്കുന്നുണ്ട്, എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നു. ഞാന് എന്തിനാണ് ഓരോരുത്തരെക്കുറിച്ചും ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യം… ഞാന് വഴി പറഞ്ഞു തരികയാണ്. നിങ്ങള് ആത്മാക്കള്ക്ക് തന്റെ പരംപിതാ പരമാത്മാവിനെ ഓര്മ്മിക്കണം. ഈ സൃഷ്ടി ചക്രത്തിനെ ബുദ്ധിയില് വെക്കണം. തീര്ച്ചയായും ദേഹി അഭിമാനിയായി മാറണം. ദേഹാഭിമാനിയായി മാറിയതു കൊണ്ടാണ് നിങ്ങള്ക്ക് ദുര്ഗ്ഗതിയുണ്ടായത്. ഇപ്പോള് നിങ്ങള്ക്ക് ബാബയെ ഓര്മ്മിക്കണം. ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞ് കമലപുഷ്പത്തിന് സമാനമായി മാറണം. സ്വദര്ശനചക്രധാരി നിങ്ങളാണ്, ദേവതകളുടെ കയ്യില് ശംഖൊന്നുമില്ല. ഈ ജ്ഞാനത്തിന്റെ ശംഖെല്ലാം ബ്രാഹ്മണരുടേതാണ്. സിഖ് ധര്മ്മത്തിലുള്ളവര് വളരെ ശബ്ദത്തില് ശംഖധ്വനി മുഴക്കാറുണ്ട്. നിങ്ങളും ഈ ജ്ഞാനം കൊടുക്കുമ്പോള് വലിയ സഭയില് ലൗഡ്സ്പീക്കര് വെക്കാറുണ്ട്. നിങ്ങള്ക്കിവിടെ ലൗഡ്സ്പീക്കര് വെക്കേണ്ട ആവശ്യമില്ല. ടീച്ചര് പഠിപ്പിക്കാന് ലൗഡ്സ്പീക്കര് വെക്കാറുണ്ടോ. ഇവിടെ കേവലം ശിവബാബയെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാകുന്നു. ഞാന് സര്വ്വശക്തിവാനല്ലേ. നിങ്ങള് ലൗഡ് സ്പീക്കര് വെക്കുന്നത് ദൂരത്തേക്ക് ശബ്ദം കേള്ക്കുന്നതിനാണ്. ഭാവിയില് അതും ആവശ്യം വന്നേക്കും. മരണം അടുത്താണെന്ന കാര്യം നിങ്ങള് കേള്പ്പിക്കണം. ഇപ്പോള് എല്ലാവര്ക്കും തിരികെ പോകണം. മഹാഭാരതയുദ്ധവും അടുത്തു തന്നെയുണ്ട്. ഗീതയിലും എഴുതിയിട്ടുണ്ട് മഹാഭാരതയുദ്ധം നടന്നു, വിനാശം നടന്നു എന്ന്. പിന്നീടെന്തുണ്ടായി?. പാണ്ഢവരും മരിച്ചു, ബാബ മനസ്സിലാക്കിത്തരുന്നു – ഒരു പക്ഷേ വിനാശം വന്ന് ഭാരതഖണ്ഡവും ശൂന്യമായാല്. ഭാരതം അവിനാശി ഖണ്ഡമാണ്. ഒരിക്കലും ശൂന്യമാകില്ല. നിങ്ങള്ക്കറിയാം പ്രളയമൊന്നും ഉണ്ടാകില്ല. ബാബ അവിനാശിയാണെങ്കില് ബാബയുടെ ജന്മസ്ഥലവും അവിനാശിയാണ്. കുട്ടികള് സന്തോഷമായിരിക്കണം. ബാബ എല്ലാവരുടേയും സത്ഗതി ദാതാവാണ്. ആരു വന്ന് സുഖവും ശാന്തിയും ചോദിച്ചാലും സുഖവും ശാന്തിയും നല്കുന്നു. ആത്മാവിന് ഇത്രയും ശാന്തി എങ്ങനെ ഓര്മ്മ വരുന്നു. ശാന്തിധാമം ആത്മാക്കളുടെ വീടല്ലേ. വീട് എല്ലാവര്ക്കും ഓര്മ്മയുണ്ടാകില്ലേ. വിദേശത്ത് വച്ച് ആരെങ്കിലും മരിക്കുകയാണെങ്കില് ആഗ്രഹിക്കുന്നു ശരീരം സ്വരാജ്യത്തേക്ക് കൊണ്ടു പോകണമെന്ന്. എല്ലാവര്ക്കും സദ്ഗതിയും ദുഃഖത്തില്നിന്ന് മുക്തിയും തരുന്ന ബാബയുടെ ജന്മദേശമാണ് ഭാരതമെന്ന് എല്ലാവര്ക്കും അറിയുമെങ്കില് ഭാരതത്തെ എല്ലാവരും അംഗീകരിക്കുമായിരുന്നു. ഒരേ ഒരു ശിവന്റെ മുകളില് പുഷ്പം വര്ഷിക്കുമായിരുന്നു. ഇപ്പോള് എത്ര പേരുടെ മേലാണ് പുഷ്പങ്ങള് വര്ഷിക്കുന്നത്. എല്ലാവര്ക്കും സുഖ ശാന്തി തരുന്ന ആളുടെ പേര് മുങ്ങിപ്പോയിരിക്കുന്നു. ആരാണോ ബാബയെ നല്ല രീതിയില് അറിയുന്നത് അവര് സമ്പത്ത് എടുക്കുന്നതിന് പരിശ്രമിക്കുന്നു. എന്റെ പേരു തന്നെയാണ് ദുഃഖ ഹര്ത്താ സുഖകര്ത്താ. ദുഃഖത്തില്നിന്നും മോചിപ്പിച്ച് എന്തു ചെയ്യും. നിങ്ങള്ക്കറിയാം ശാന്തിധാമത്തില് ശാന്തമായിരിക്കുന്നു സുഖധാമത്തില് സുഖമാണ്. ശാന്തിധാമത്തിന്റെ സ്ഥലം എവിടെയാണ്, സുഖധാമത്തിന്റെ സ്ഥലം എവിടെയാണ്, ഇത് ദുഃഖത്തിന്റെ ലോകമാണ്. എല്ലാവര്ക്കും ഈ സമയം ദുഖം തന്നെ ദുഖമാണ്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ഇങ്ങനെയുള്ള സുഖത്തിലേക്കാണ് പോകുന്നത്, അവിടെ 21 ജന്മങ്ങളില് ഒരു പ്രകാരത്തിലുമുള്ള ദുഖമുണ്ടാകില്ല. സുഖധാമമെന്നാണ് പേര്. എത്ര മധുരമായ പേരാണ്. ബാബ പറയുന്നു നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കേവലം ബാബയെ അതോടൊപ്പം സമ്പത്തിനെ ഓര്മ്മിക്കൂ. ഈ ജ്ഞാനം നിങ്ങളെ ബാബയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. സത്യയുഗത്തില് ആത്മാവിന്റെ ജ്ഞാനമുണ്ട് ഞാന് ആത്മാവ് ഈ ശരീരത്തെ ഉപേക്ഷിച്ച് മറ്റൊരു ജന്മമെടുക്കും. ഇതിനെ ആത്മാഭിമാനി എന്ന് പറയുന്നു. ഇത് ആത്മീയജ്ഞാനമാണ്, ഇത് വേറെ ആര്ക്കും നല്കാന് സാധിക്കില്ല. ആത്മാവിന് ആത്മീയ അച്ഛന് ജ്ഞാനം നല്കുകയാണ് ഓരോ 5000 വര്ഷങ്ങള്ക്കു ശേഷവും നല്കും. മനുഷ്യന് തീര്ത്തും ഘോരമായ അന്ധകാരത്തിലാണ്. ഇപ്പോള് നിങ്ങള്ക്ക് പ്രകാശം കിട്ടി. നിങ്ങള് അജ്ഞാന നിദ്രയില്നിന്നും ഉണര്ന്നു. എല്ലാ പ്രിയതമകളുടേയും പ്രിയതമന് ഒരു ബാബയാണ്. ബാബ പറയുന്നു – ഞാന് നിങ്ങളുടെ അച്ഛനാണ്. പ്രിയതമനാണ് ഗുരുക്കന്മാരുടേയും ഗുരുവാണ്. പരമമായ അധ്യാപകനാണ്, സര്വ്വ ഗുരുക്കന്മാര്ക്കും സത്ഗതിദാതാവ് ഒരു സദ്ഗുരുവാണ്. പറയുന്നു കുട്ടികളേ, ഞാന് സര്വ്വരുടേയും സത്ഗതി ചെയ്യുന്നു. ഗതിക്കുശേഷം സദ്ഗതി ഉണ്ടാകും. ബാബ മനസ്സിലാക്കിത്തരുന്നു ഓരോ ആത്മാക്കള്ക്കും തിരിച്ചു പോകണം. ആത്മാവാണ് സതോപ്രധാനം, സതോ, രജോ തമോ ആയി മാറുന്നത്. ചിലര്ക്ക് വളരെ കുറച്ച് പാര്ട്ടേ ഉള്ളു. വരും അപ്പോള് തന്നെ പോകും. കൊതുകുകളെപ്പോലെ ജനിക്കും അപ്പോള് തന്നെ മരിക്കു. ഇതുപോലെ ബാബയില്നിന്ന് സമ്പത്ത് എടുക്കാന് സാധിക്കില്ല. ബാബയില് നിന്നും പവിത്രത, സുഖം, ശാന്തിയുടെ സമ്പത്താണ് എടുക്കുന്നത്. ബാബ ഓരോ ആത്മാക്കള്ക്ക് ബാബ മനസ്സിലാക്കിത്തരുന്നു, ബാബ നിരാകാരനാണ്. ഈ മുഖത്തിലൂടെയാണ് മനസ്സിലാക്കിത്തരുന്നത്. വളരെ ഉയര്ന്നതിലും ഉയര്ന്ന ക്ഷേത്രങ്ങളും ശിവബാബക്കു വേണ്ടി ഉണ്ടാക്കുന്നുണ്ട്. തീര്ത്ഥാടനങ്ങള്ക്ക് മേളകള്ക്ക് വളരെ ദൂരെ ദൂരെ പോകുന്നു. മുകളില് എന്തെങ്കിലും ജ്ഞാനത്തിന്റെ അമൃത് കുടിക്കാന് വേണ്ടി വച്ചിട്ടുണ്ടോ? എത്രയാണ് ചിലവു ചെയ്യുന്നത്. സര്ക്കാരും അവര്ക്കു വേണ്ടി എത്ര സൗകര്യങ്ങള് ചെയ്യുന്നു. ബുദ്ധിമുട്ടുകള് ഉണ്ടാകുന്നുണ്ട്. തീര്ത്ഥാടനങ്ങള്ക്ക് ചെറിയ കുട്ടികളെ കൂട്ടി എങ്ങനെ പോകും. കുട്ടികളെ സംരക്ഷിക്കുന്നതിനു വേണ്ടി ആരെയെങ്കിലും ഏര്പ്പെടുത്തും. കൂടെ കൊണ്ടു പോകില്ല. രണ്ടു മൂന്നു മാസങ്ങള് യാത്ര ചെയ്യുന്നു. ഇവിടെ നിങ്ങള് വരുന്നുണ്ട്, നിങ്ങള്ക്ക് കേള്ക്കണം, പഠിക്കണം. ചെറിയ കുട്ടികള് കേള്ക്കില്ലല്ലോ. യോഗവും ജ്ഞാനവും പഠിക്കാനാണ് നിങ്ങള് വരുന്നത്. ബാബ ഇരുന്ന് ജ്ഞാനം കേള്പ്പിക്കുമ്പോള് എന്തെങ്കിലും ശബ്ദത്തിന്റെ കാര്യമൊന്നുമില്ല. ഇല്ലെങ്കില് ശ്രദ്ധ മാറും. ശാന്തിയിലിരുന്ന് ശ്രദ്ധയോടെ കേള്ക്കണം. യോഗം വളരെ സഹജമാണ് ഏത് ജോലി ചെയ്യുകയാണെങ്കിലും ബുദ്ധിയുടെ യോഗം ബാബയുടെ കൂടെ വെക്കൂ. ബാബയെ ഓര്മ്മിക്കുന്നതിലൂടെ വളരെ ശക്തിശാലിയായ സമ്പാദ്യം കിട്ടും. നിങ്ങള്ക്ക് അറിയാം നമ്മള് സദാ ആരോഗ്യമുള്ളവരായി മാറും. സ്വയം തന്റെ കൂടെ സംസാരിക്കണം ബാബയെ ഓര്മ്മയിലൂടെ ഭോജനം തന്റെ കൈ കൊണ്ട് ഉണ്ടാക്കണം. കൈകള് കൊണ്ട് ജോലി ചെയ്തോളൂ ബാക്കി അച്ഛനെ ഓര്മ്മിക്കൂ. നിങ്ങളുടെ നന്മ ഉണ്ടാകും അതോടൊപ്പം ഓര്മ്മയില് കഴിയുന്നതിലൂടെ ആ വസ്തു നല്ലതായിത്തീരും. നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തിയായി മാറാം. ലക്ഷ്മീനാരായണനായി മാറുന്നതിനാണ് നിങ്ങള് ഇവിടെ വന്നത്. എല്ലാവരും പറയുന്നുണ്ട് നമ്മള് സൂര്യവംശിയായിത്തീരും. നിങ്ങള്ക്കറിയാം നമ്മുടെ മമ്മയും ബാബയും ഈ സമയത്ത് ബ്രഹ്മാവും സരസ്വതിയുമാണ്. അടുത്ത ജന്മത്തില് ലക്ഷ്മീനാരായണനായി തീരും. ഭാവിയില് ആര് ആരായിത്തീരും, ഇങ്ങനെ ആര്ക്കും ആരുടെ ജന്മത്തെക്കുറിച്ചും അറിയില്ല. നെഹ്റു ആരായിത്തീര്ന്നു എന്നത് ആര്ക്കറിയും. ശരിയാണ് ആരെങ്കിലും ദാനമെല്ലാം ചെയ്തിട്ടുണ്ടെങ്കില് അവര് നല്ല കുലത്തില് ജനിക്കും. ഇപ്പോള് നിങ്ങള്ക്ക് പൂര്ണ്ണമായും അറിയുന്നുണ്ട്. ഇപ്പോഴുള്ള പേരാണ് ആദിദേവനായ ബ്രഹ്മാവ്, ആദിദേവിയായ സരസ്വതി. ഇവര് തന്നെ പിന്നീട് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറും. അവരുടെ കുട്ടികളും അവരുടെ കൂടെയുണ്ടാകും അവരും പറയും ഞങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരികളാണ്. ഇത് ഉറപ്പാണ്. സൂക്ഷ്മവതനത്തിലും നിങ്ങള്കാണുന്നുണ്ട്. ദേവിമാരുടെ ക്ഷേത്രങ്ങളില് ധാരാളം മേളകള് നടക്കാറുണ്ട്. ഇപ്പോള് ജഗദംബ ഒന്നേയുള്ളു. അപ്പോള് ഗുണങ്ങളും ഒന്നു തന്നെയായിരിക്കും. മമ്മയെ നിങ്ങള് കാണുന്നുണ്ട് നിങ്ങള് കുട്ടികള്ക്ക് ഗുണങ്ങളുണ്ട്, അപ്പോള് ബാബ പേരു വച്ചു അദര് കുമാരി. നിങ്ങള്ക്കറിയാം ഇതും നിങ്ങള് തന്നെയാണ് ആയിത്തീരുന്നത്. നമ്മള് എല്ലാവരും ബ്രഹ്മാകുമാരന്മാരും കുമാരിമാരുമാണ്. കുടുംബത്തിലുള്ളവരും കുടുംബത്തില് ജീവിക്കുന്നവരും പറയുന്നുണ്ട് ഞങ്ങളും ബ്രഹ്മാകുമാരീ കുമാരന്മാരാണ്. ഒരു ബാബയുടെ മക്കളാണ്. നിങ്ങളുടെ ഓര്മ്മചിഹ്നമാണ് തീര്ച്ചയായും നിങ്ങള് ഇരുന്ന് ഈ ജ്ഞാനം കൊടുക്കുന്നു, അര്ത്ഥസഹിതം ഇത് ദില്വാഡാ ക്ഷേത്രത്തിലുണ്ട്. പക്ഷെ ഇത് നിങ്ങള്ക്കാണ് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുന്നത്. നിങ്ങള്ക്കറിയാം നമ്മള് സ്ഥാപന ചെയ്യുകയാണ്, രാജയോഗത്തിലൂടെ ശ്രീമത്തിലൂടെ നടന്ന് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ജ്ഞാനത്തിലും യോഗത്തിലും പൂര്ണ്ണമായ ശ്രദ്ധ കൊടുക്കണം, കേള്ക്കുന്ന സമയത്ത് വളരെ ശാന്തവും ഏകാഗ്രചിത്തവുമായിരിക്കണം. കര്മ്മയോഗിയായി മാറണം.

2) ബാബ വീട്ടിലേക്കുള്ള ഏത് വഴിയാണോ പറഞ്ഞു തന്നത് അത് എല്ലാവര്ക്കും പറഞ്ഞുകൊടുക്കൂ. സ്വദര്ശന ചക്രധാരിയാകുന്നതിനോടൊപ്പമൊപ്പം ധ്യാനത്തിന്റെ ശംഖധ്വനി മുഴക്കൂ.

വരദാനം:-

ڇഒരു ബാബ രണ്ടാമതാരുമില്ലڈ ഈ പാഠം നിരന്തരം ഓര്മ്മയുണ്ടെങ്കില് സ്ഥിതി ഏകരസമാകും എന്തുകൊണ്ടെന്നാല് മുഴുവന് ജ്ഞാനവും ലഭിച്ചിട്ടുണ്ട്, അനേകം പോയന്റുകളുണ്ട്, എന്നാല് പോയന്റുകളുണ്ടായിട്ടും പോയന്റ് രൂപത്തില് കഴിയണം – ഇതാണ് ആ സമയത്തെ അദ്ഭുതം ഏത് സമയത്താണോ എന്തെങ്കിലും താഴേക്ക് വലിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോള് പ്രശ്നങ്ങള് താഴേക്ക് വലിക്കും, ചിലപ്പോള് ഏതെങ്കിലും വ്യക്തി, ചിലപ്പോള് ഏതെങ്കിലും വസ്തു, ചിലപ്പോള് വായുമണ്ഢലം…. ഇത് നടക്കുക തന്നെ ചെയ്യും. എന്നാല് സെക്കന്റില് ഈ എല്ലാ വിസ്താരങ്ങളും സമാപ്തമായി ഏകരസ സ്ഥിതി ഉണ്ടായിരിക്കണം – അപ്പോള് പറയും ശ്രേഷ്ഠ ആത്മാ ഭവയുടെ വരദാനി.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top