03 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 2, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, അതിരാവിലെ എഴുന്നേറ്റ് ബാബയോട് ഗുഡ് മോര്ണിംഗ് പറയൂ, എഴുന്നേറ്റ ഉടനെ ശിവബാബയുടെ ഓര്മ്മ വരണം, ഒരു ദേഹധാരിയുടേയും ഓര്മ്മ വരരുത്.

ചോദ്യം: -

ഏതൊരു കരാറാണ് ഒരേയൊരു ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഏറ്റെടുക്കാന് സാധിക്കാത്തത്?

ഉത്തരം:-

ലോകത്തെ പാവനമാക്കുന്നതിനുള്ള കരാര് ഒരേയൊരു ബാബയുടേതാണ്. ഈ കരാര് മറ്റാര്ക്കും ഏറ്റെടുക്കാന് സാധിക്കില്ല. സന്യാസിമാര് പാവനമായി ഈ ലോകത്തെ തീര്ച്ചയായും താങ്ങി നിര്ത്തുന്നുണ്ട് എന്നാല് ലോകത്തെ പാവനമാക്കുന്നതിനുള്ള കരാര് ഏറ്റെടുക്കുന്നില്ല. ബാബ കുട്ടികളെ പാവനമാക്കുന്നതിനുള്ള യുക്തി പറഞ്ഞു തരുന്നു. കുട്ടികളേ, ജോലി ചെയ്യുമ്പോഴും ഒരേയൊരു ബാബയെ ഓര്മ്മിക്കൂ. ബാബയുമായി ബുദ്ധിയോഗം വെയ്ക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആരാണ് ഇന്ന് അതിരാവിലെ വന്നിരിക്കുന്നത്. Audio Player

 
 
 

ഓം ശാന്തി. ആത്മീയ കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തരുന്നു. ശിവ ഭഗവാനു വാചാ എന്നു പറയുകയാണെങ്കിലും, ശിവന് എന്ന പേരുള്ള മനുഷ്യര് വളരെയധികം ഉണ്ട്. അതിനാല് പറയുന്നു- ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് ആദ്യമാദ്യം സ്നേഹ സ്മരണകള് നല്കി കൊണ്ടിരിക്കുന്നു. പ്രഭാതത്തില് ആദ്യം ഗുഡ്മോര്ണിംഗ് പറയുന്നു. നിങ്ങളും ഗുഡ്മോര്ണിംഗ് കേട്ടു. അതിരാവിലെ ആരാണ് വന്ന് ഗുഡ്മോര്ണിംഗ് പറയുന്നത്. ബാബ വരുന്നത് തന്നെ അതിരാവിലെയുള്ള സമയത്താണ്. ഇതാണ് പരിധിയില്ലാത്ത ദിനവും രാത്രിയും, ഇത് ഒരു മനുഷ്യനും മനസ്സിലാക്കുന്നില്ല. കുട്ടികളും പുരുഷാര്ത്ഥത്തിന്റെ നമ്പറനുസരിച്ച് മനസ്സിലാക്കുന്നു. കുട്ടികളായി തീര്ന്നു, പക്ഷെ അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കുന്നില്ല. രാവിലെ എഴുന്നേറ്റ് ആദ്യം ബാബയോട് ഗുഡ്മോര്ണിംഗ് പറയണം അര്ത്ഥം ഓര്മ്മിക്കണം എങ്കില് വളരെ സന്തോഷമുണ്ടായിരിക്കും. എന്നാല്വളരെ കുട്ടികള് രാവിലെ എഴുന്നേറ്റ് ബാബയെ തീര്ത്തും ഓര്മ്മിക്കുന്നേയില്ല. ഭക്തിമാര്ഗ്ഗത്തിലും മനുഷ്യര് അതിരാവിലെ എഴുന്നേറ്റ് ഭക്തി ചെയ്യുന്നു, പൂജ ചെയ്യുന്നു, മാല ജപിക്കുന്നു, മന്ത്രം ജപിക്കുന്നു. അവര് സാകാരിയുടെ ഭക്തി ചെയ്യുന്നു. മൂര്ത്തിയെ മുന്നില് കാണുന്നു. ശിവന്റെ പുജാരിമാര്ക്കും വലിയ ശിവലിംഗത്തിന്റെ മൂര്ത്തിയാണ് ഓര്മ്മ വരുന്നത്. അത് തെറ്റാണ്. ഇപ്പോള് നിങ്ങള് കുട്ടികള് സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യണം, രാവിലെ എഴുന്നേറ്റ് ബാബയോട് സംസാരിക്കണം. ബാബാ ഗുഡ്മോര്ണിംഗ്. എന്നാല് ബാബ മനസ്സിലാക്കുന്നു- ഈ ശീലം ആര്ക്കും ഇല്ല. ബാബ പറയുന്നു- കുട്ടികളെ നിങ്ങളുടെ ശിരസ്സില് അരകല്പത്തെ ഭാരമുണ്ട്, അത് ഇല്ലാതാകുന്നില്ലേയില്ല കാരണം ഓര്മ്മിക്കുന്നേയില്ല. ചിലരുടെ പാപങ്ങള് ഒന്നും കൂടി വര്ദ്ധിപ്പിക്കുന്നു. ഏതു പോലെ എലി ഊതി ഊതി കടിക്കുന്നതുപോലെ മായയും എലിയെ പോലെ കടിച്ചു കൊണ്ടിരിക്കുന്നു. തലയിലെ മുടി മുറിച്ചു കളയുന്നു, അറിയാന് പോലും സാധിക്കില്ല. ആര് സ്വയത്തെ ജ്ഞാനിയാണെന്ന് മനസ്സിലാക്കിയാലും, ബാബയ്ക്ക് നല്ല രീതിയില് അറിയാം കുട്ടികള് ഓര്മ്മയില് പാകമായിട്ടില്ല എന്ന്. സ്വന്തം ഹൃദയത്തോട് ചോദിക്കണം- ഞാന് അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കാറുണ്ടോ? പരിധിയില്ലാത്ത ബാബ നിങ്ങളെ പരിധിയില്ലാത്ത പ്രഭാതത്തില് വന്ന് കണ്ടിരിക്കുകയാണ്. സന്യാസിമാരും എഴുന്നേറ്റ് ബ്രഹ്മത്തെ ഓര്മ്മിക്കുന്നു. മനുഷ്യര് എഴുന്നേല്ക്കുമ്പോള് തന്നെ മിത്രസംബന്ധികളെയും, കൂട്ടുകാരെയും ഓര്മ്മിക്കുന്നു. ഏതെങ്കിലും ഭക്തനാണെങ്കില് തന്റെ ദേവതമാരെ ഓര്മ്മിക്കും. പാപാത്മാക്കള് പാപാത്മാക്കളോട് ഗുഡ്മോര്ണിംഗ് പറയുന്നു അഥവാ ഓര്മ്മിക്കുന്നു. ഓര്മ്മിക്കേണ്ടത് അതിരാവിലെയാണ്. ഭക്തിയും അതിരാവിലെയാണ് ചെയ്യുന്നത്. എന്നാല് ഭഗവാന്റെ ഭക്തി ആരും ചെയ്യുന്നില്ല, കാരണം ഭഗവാനെ അറിയുന്നില്ല. ഭക്തിയുടെ ഫലം ഭഗവാനാണ് നല്കുന്നതെന്ന് പറയുന്നുണ്ട്. ഹേ- ഗോഡ് ഫാദര് എന്നും വിളിക്കുന്നുണ്ട്. ഇത് ആത്മാവാണ് പറയുന്നത്- എന്നാല് പരമാത്മാവിനെ യഥാര്ത്ഥ രീതിയില് ആരും മനസ്സിലാക്കുന്നില്ല. ഭഗവാന് സ്വയം വന്ന് തന്റെ പരിചയം നല്കിയാലേ ഇതെല്ലാം മനസ്സിലാക്കാന് സാധിക്കൂ. ഇല്ലായെങ്കില് സര്വ്വരും നേതി നേതി അര്ത്ഥം ഞങ്ങള്ക്ക് അറിയില്ല എന്നു പറയുന്നു. അതിനാല് പരമാത്മാവ് ഈ സമയത്ത് വന്ന് മനസ്സിലാക്കി തരുന്നു- ഞാന് ആരാണ്?

എന്നാല് കുട്ടികളിലും നിറയെ പേര് ഉണ്ട്, സേവാകേന്ദ്രം സംരക്ഷിക്കുന്ന വലിയ വലിയ മഹാരഥികള് പോലും യഥാര്ത്ഥ രീതിയില് ബാബയെ തിരിച്ചറിയുന്നില്ല. ആ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കുന്നില്ല. അതിരാവിലെ എഴുന്നേറ്റ് സ്നേഹത്തോടെ ഗുഡ്മോര്ണിംഗ് പറയുക, ജ്ഞാനത്തിന്റെ ചിന്തനത്തില് ഇരിക്കുക, ഇതൊന്നും ചെയ്യുന്നില്ല. ഓര്മ്മിക്കുന്നുണ്ടെങ്കില് സന്തോഷത്തിന്റെ ലഹരി കയറും. പക്ഷെ മായ കയറാന് അനുവദിക്കുന്നില്ല. ബാബയോട് എന്തെങ്കിലും അവജ്ഞ ചെയ്തുവെങ്കില് മായ തീര്ത്തും ബുദ്ധിയോഗത്തെ തിരിപ്പിച്ചു കളയുന്നു. പിന്നെ അനാവശ്യമായ കാര്യങ്ങളില് ബുദ്ധി പൊയ്ക്കൊണ്ടിരിക്കും. സ്വര്ഗ്ഗത്തിന്റെ അധികാരിയാകുക എന്നുള്ളത് അമ്മായിയുടെ വീട്ടില് പോകുന്നത് പോലെയുള്ള ( അത്ര എളുപ്പമുള്ള) കാര്യമല്ല. പ്രജയാകാന് സഹജമാണ്. പോകുന്തോറും നിങ്ങള് കാണും- 30-40 വര്ഷങ്ങളായവര് പോലും വീണു പോകും. മായ തീര്ത്തും സമാപ്തമാക്കി കളയുന്നു. രാജ്യപദവി നേടാന് സാധിക്കില്ല. ആദ്യമേ തന്നെ മരിച്ച് പോകുകയാണെങ്കില് പിന്നെ രാജ്യപദവി എങ്ങനെ ലഭിക്കും. ഈ രഹസ്യം ബാബ വെളിപ്പെടുത്തുന്നില്ല. മായയും കാണുന്നു- ഞാന് ആരുടെ മേലാണൊ അര കല്പം രാജ്യം ഭരിച്ചിരുന്നത്, അവര് ഇപ്പോള് എന്റെ മേല് വിജയം നേടുന്നു. പിന്നെ ശിവബാബയെ തീര്ത്തും മറന്നു പോകുന്നു. ചില സമയത്ത് ബ്രഹ്മാവിന്റെ പോലും നാമരൂപത്തില് കുടുങ്ങുന്നുണ്ട്. ശിവാബാബയെ ഓര്മ്മിക്കുന്നില്ല. ആരിലാണൊ ക്രോധം, ലോഭം, മോഹം എന്നീ ഭൂതങ്ങളുള്ളത് അവര് എങ്ങനെ ബാബയെ ഓര്മ്മിക്കും? അത്രയും നാമരൂപത്തില് കുടുങ്ങുന്നുണ്ട്. ദേഹാഭിമാനത്തില് കുടുങ്ങി പോകുന്നു. ശിവബാബ പറയുന്നു- കുടുംബത്തിലിരുന്ന് കൊണ്ടും പ്രിയതമനെ ഓര്മ്മിക്കൂ, എങ്കില് അവസ്ഥ കര്മ്മാതീതമാകും. മുഖ്യമായ കാര്യം ഓര്മ്മയാണ്, ഇതില് തന്നെയാണ് പരിശ്രമമുള്ളത്. ഓര്മ്മയിലൂടെയല്ലാതെ സതോപ്രധാനമാകാനും ഉയര്ന്ന പദവി നേടാനും സാധിക്കില്ല. ബുദ്ധിയോഗം പല ഭാഗത്തേയ്ക്കും അലഞ്ഞു കൊണ്ടിരിക്കും. ചില കുട്ടികള് ഹൃദയത്തില് നിന്നും സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കുന്നു. ബാബയോട് പറയണം- ബാബാ ഗുഡ്മോര്ണിംഗ്, ഞാന് അങ്ങയുടെ ഓര്മ്മയില് ഇരിക്കുന്നു കാരണം ശിരസ്സില് നിറയെ പാപഭാരങ്ങളുണ്ട്. ബാബയുടെ ഓര്മ്മയിലിരിക്കുന്നില്ലായെങ്കില് പാപങ്ങളുടെ ഭാരം എങ്ങനെയില്ലാതാകും? അര കല്പത്തെ ദേഹാഭിമാനമുണ്ട്, അത് പോകുന്നേയില്ല. ദേവതമാര് അവിടെ ആത്മാഭിമാനികളായിരിക്കും. എന്നാല് പരമാത്മാവിനെ മനസ്സിലാക്കുന്നില്ല. ആത്മാവ് ഒരു ശരീരം വിട്ട് മറ്റൊന്ന് എടുക്കുന്നു എന്ന് മനസ്സിലാക്കുന്നു. രചയിതാവിനെ മനസ്സിലാക്കിയെങ്കില് രചനയെയും, ബാബയുടെ സമ്പത്തിനെയും മനസ്സിലാക്കിയിരിക്കണം. അവിടെ ഈ അറിവ് ഉണ്ടായിരിക്കില്ല. ബാബ പറയുന്നു- ഈ അറിവ് ഞാനാണ് നിങ്ങള്ക്ക് നല്കുന്നത്. പിന്നീട് ഈ ജ്ഞാനം പ്രായേണ ലോപിക്കുന്നു. ഇത് പരമ്പരയായി ഉണ്ടാകേണ്ടതല്ല. ആത്മാവിനേയൊ പരമാത്മാവിനേയൊ മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള്ക്കറിയാം സര്വ്വ ആത്മാക്കള്ക്കും എങ്ങനെയാണ് അവരവരുടെ പാര്ട്ട് ലഭിച്ചിട്ടുള്ളത് എന്ന.് ഏറ്റവും ശ്രേഷ്ഠമായ പാര്ട്ട്ധാരികള് നിങ്ങളാണ്. ഈ സമയത്ത് വിശ്വത്തെ നിങ്ങള് തന്റെ സാമ്രാജ്യമാക്കി മാറ്റുന്നു. നായകന്റെയും നായികയുടെയും പാര്ട്ട് നിങ്ങളുടേതാണ്. ഏറ്റവും മുഖ്യമായ കാര്യം ബാബയെ ഓര്മ്മിക്കുക എന്നുള്ളതാണ്. ബാബയ്ക്കറിയാം പ്രദര്ശിനിയില് വളരെ കുട്ടികള് നന്നായി സേവനം ചെയ്യുന്നുണ്ട്. എന്നാല് ഓര്മ്മയില് വളരെ ശക്തിഹീനമാണ്. അതിരാവിലെ എഴുന്നേറ്റ് എങ്ങനെ ബാബയോട് ഗുഡ്മോര്ണിംഗ് പറയണം എന്ന സാമാന്യ ബോധം പോലുമില്ല. പല വിഷയങ്ങളെ കുറിച്ച് ചിന്തിക്കുന്നുണ്ട്. അത് സാധാരണ കാര്യമാണ്. ദിവസേന പുതിയ പുതിയ വിഷയങ്ങളെ കുറിച്ച് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. പക്ഷെ മുഖ്യമായ കാര്യമാണ്- ബാബയെ സ്നേഹത്തോടെ ഓര്മ്മിക്കണം, എങ്കിലേ പാപം നശിക്കുകയുള്ളു.

ബാബയ്ക്കറിയാം കുട്ടികളുടെ അവസ്ഥ ഇപ്പോള് അങ്ങനെയൊന്നും ആയിട്ടില്ല. ബാബ പേരെടുത്ത് പറയുന്നില്ല. ബാബ പേര് കേള്പ്പിക്കുകയാണെങ്കില് ഇപ്പോഴുള്ള ഒരു പൈസയുടെ അവസ്ഥയില് നിന്ന് കാല് കാശിനു വിലയില്ലാത്ത അവസ്ഥയിലേയ്ക്ക് വീണു പോകും. ഈ ജ്ഞാനം മനസ്സിലാക്കാന് വിവേകം വേണം. ആരെങ്കിലും പറയുന്നു.. നിങ്ങള് വിളറിയിരിക്കുകയാണ്, രോഗിയാണ്…എന്നു കേള്ക്കുമ്പോള് തന്നെ പനി കൂടുന്നു-ഇങ്ങനെയാകരുത്, അങ്ങനെ ശക്തിഹീനരാകരുത്. ധൈര്യം വേണം. സേവനയുക്തരായ കുട്ടികള് ഒരിക്കലും വീണു പോകില്ല. അവര് ലഹരിയിലിരിക്കും. ജോലി ചെയ്യുമ്പോഴും ബാബയുടെ ഓര്മ്മ ഉണ്ടായിരിക്കണം. ബാബയോട് ഗുഡ്മോര്ണിംഗ് പറയണം. വളരെ ഉയര്ന്ന ലക്ഷ്യമാണ്. രാജ്യപദവി പ്രാപ്തമാക്കണം അതിനാല് പരിശ്രമിക്കുകയും ചെയ്യണം. കഴിഞ്ഞ കല്പത്തില് ആയി തീര്ന്നവര്ക്ക് അവസാനം അറിയാന് സാധിക്കും. ആര്ക്കും മറഞ്ഞിരിക്കാന് സാധിക്കില്ല. സ്ക്കൂളില് ടീച്ചര്ക്ക് വിദ്യാര്ത്ഥിയെ അറിയാം, കുട്ടികളുടെ റജിസ്റ്ററും വയ്ക്കുന്നുണ്ട്. അതിലൂടെ അറിയാന് സാധിക്കുന്നു. അവിടത്തെ മുഖ്യമായ വിഷയമാണ് ഭാഷ. ഇവിടെ മുഖ്യമായ വിഷയം ഓര്മ്മയാണ്. ജ്ഞാനം സഹജമാണ്. കൊച്ചു കുട്ടികള്ക്ക് പോലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ചെറിയ പ്രായത്തില് ധാരണ ചെയ്യുന്നതിന് ബുദ്ധി തീവ്രമായിരിക്കും. വൃദ്ധരായ അമ്മമാര്ക്ക് അത്രയും മനസ്സിലാക്കി കൊടുക്കാന് സാധിക്കുകയില്ല. ഇവിടെയും കുമാരിമാരെ ബാബ കൂടുതല് ബഹുമാനിക്കുന്നു. കേവലം നാമ രൂപത്തില് കുടുങ്ങി തല തിരിഞ്ഞ് മൂങ്ങയെ പോലെയാകരുത്. ഈ സമയത്ത് സര്വ്വ മനുഷ്യരും മൂങ്ങയെ പോലെ തല കീഴായി തൂങ്ങി കിടക്കുന്നു. പിന്നെ നേരെയാകുമ്പോഴാണ് അള്ളാഹുവിന്റെ കുട്ടികളായി മാറുന്നത്. പരമാത്മാവിനെ സര്വ്വവ്യാപിയെന്നു പറഞ്ഞതിലൂടെ തന്നെയാണ് സര്വ്വ മനുഷ്യരും പരമാത്മാവില് നിന്നും വിമുഖരായി തീര്ന്നത്. സന്യാസിമാര് തന്റെ പൂജ ചെയ്യിക്കാറുണ്ട്. അല്ലായെങ്കില് ചോദിക്കണം- നിങ്ങള് ഞങ്ങളുടെ മേല് എന്തിന് പുഷ്പങ്ങള് അര്പ്പിക്കുന്നുവെന്ന്. സര്വ്വ സന്യാസിമാരെയും തന്റെ ഗുരുവാക്കുന്നു. ആ സന്യാസിമാര്, ആ ഗൃഹസ്ഥികള്ക്ക് എങ്ങനെ ശിഷ്യന്മാരാകാന് സാധിക്കും. സന്യസിച്ചാലേ ശിഷ്യനാകാന് സാധിക്കുകയുള്ളു. നിങ്ങളെ ശിഷ്യന് എന്നു വിളിക്കാന് സാധിക്കില്ല എന്ന് അവരെ ആര്ക്കും പറഞ്ഞു മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല. ബാബ ഒരിക്കലും നിങ്ങളെന്റെ ശിഷ്യന്മാരാണെന്ന് പറയുന്നില്ല. ആദ്യം പാവനമാകുന്നതിനുള്ള പ്രതിജ്ഞ എടുക്കണം. പ്രതിജ്ഞയെടുത്ത് എഴുതി ബാബയ്ക്ക് അയക്കുന്നുണ്ട്, പക്ഷെ വീഴുമ്പോള്, മുഖം കറുപ്പിക്കുമ്പോള് ബാബയ്ക്ക് എഴുതുന്നില്ല കാരണം ലജ്ജ തോന്നുന്നു. ഇത് വളരെ വലിയ മുറിവാണ്, പിന്നെ ബാബയുമായി ബുദ്ധിയോഗം വയ്ക്കാന് സാധിക്കുകയില്ല. പതിതരെ നമ്മള് വെറുക്കുന്നു. ബാബ പറയുന്നു- വിഷം(വികാരം) കഴിക്കുന്നവര് വളരെ മോശമായിട്ടുള്ളവരാണ്. പവിത്രമാകുന്നതല്ലേ നല്ലത്. ഞാന് വന്ന് പവിത്രമാക്കുന്നതിനുള്ള കരാര് ഏറ്റെടുക്കുന്നു- പവിത്രമായ ലോകത്തിന്റെ സ്ഥാപന ചെയ്ത് തന്നെ കാണിക്കും. കല്പ കല്പം കരാറുകാരനായ എന്നെ തന്നെയാണ് വിളിക്കുന്നത്- ഹേ, പതിത പാവനാ വരൂ. ഇതേ പോലെ മറ്റൊരു കരാറുകാരനും ഉണ്ടായിരിക്കുകയില്ല. എനിക്ക് തന്നെയാണ് കരാര് ലഭിച്ചിരിക്കുന്നത്, ഞാന് തന്നെയാണ് പാവന ലോകത്തെ സ്ഥാപിക്കുന്നത്. കല്പ കല്പം ഞാന് തന്നെ വന്ന് ഈ ഉടമ്പടി പൂര്ത്തീകരിക്കുന്നു. സന്യാസിമാര്ക്ക് ലഭിച്ചിട്ടുള്ള ഉടമ്പടിയാണ്- പവിത്രമായി ഭാരതത്തെ താങ്ങി നിറുത്തുക, കാരണം ഏറ്റവും പവിത്രം ഭാരതം തന്നെയായിരുന്നു, അതിനെയാണ് സ്വര്ഗ്ഗം എന്നു പറയുന്നത്. അവിടെ ദേവതമാര് സര്വ്വ ഗുണ സമ്പന്നരും, സമ്പൂര്ണ്ണ നിര്വ്വികാരികളുമായിരുന്നു. അവരുടെ മഹിമ പാടാറുണ്ട്. ഈ മഹിമ മറ്റ് ദേശങ്ങളില് ഇല്ല. അവിടെ ചിത്രങ്ങളെയില്ല. ഇവര് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു. ലക്ഷ്മീ നാരായണനെ ദേവീ ദേവതയെന്നാണ് പറയുന്നത്. വളരെ സ്നേഹത്തോടെ പഴയ ചിത്രങ്ങള് മേടിക്കുന്നു. കൃഷ്ണന്റെ ചിത്രം ആവശ്യപ്പെടാറുണ്ട്. ഏറ്റവും കൂടുതല് ആളുകള് കൃഷ്ണനെയാണ് ഇഷ്ടപ്പെടുന്നത്.

നിങ്ങള് കുട്ടികള്ക്ക് ഈ ചിന്തയുണ്ടായിരിക്കണം- എനിക്ക് സതോപ്രധാനമാകണം. മായ വളരെ കഷ്ടപ്പെടുത്തുന്നുണ്ട്. തീര്ത്തും നാമ രൂപത്തില് കുടുങ്ങുന്നു. ശിവബാബയെ ഓര്മ്മിക്കുന്നേയില്ല. ബാബ അടിക്കടി മനസ്സിലാക്കി തരുന്നു- സദാ മനസ്സിലാക്കൂ, ശിവബാബയാണ് എന്നെ പഠിപ്പിക്കുന്നത്. ഈ ബ്രഹ്മാവ് ഒന്നും പറയുന്നില്ല. എന്നിട്ടും ശിവബാബയെ മറന്ന് നാമരൂപത്തെ ഓര്മ്മിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയുള്ളവര് എന്ത് പദവി നേടും! ആദ്യം ശ്രീമത്തനുസരിച്ച് നടക്കണം. ശിവബാബ പറയുന്നു- ഭൂതങ്ങളെ ഓടിക്കൂ. ദേഹാഭിമാനത്തെ ഇല്ലാതാക്കൂ. ഞാന് ആത്മാവാണ്, വളരെ മധുരതയുള്ളവരാകണം. ബാബ പറയുന്നു- ദേഹ സഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളെയും മറക്കൂ. എന്നെ ഓര്മ്മിക്കൂ. കൈകള് കൊണ്ട് കര്മ്മം ചെയ്യുമ്പോഴും ഹൃദയം ബാബയിലായിരിക്കണം…ഞാന് പഴയ പ്രിയതമനാണ്. ഇങ്ങനെ വേറെയാര്ക്കും മനസ്സിലാക്കി തരാന് സാധിക്കുകയില്ല. ബാബ തന്നെയാണ് ഈ സമയത്ത് വന്ന് നിങ്ങളെ ആത്മീയ പ്രിയതമകളാക്കുന്നത്. ഇപ്പോള് നിങ്ങളുടെ ആത്മാവിനറിയാം നമ്മുടെ പ്രിയതമന് ശിവബാബയാണ് എന്ന്. ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടണം. അങ്ങനെയുള്ള ശിവബാബയോട് അതിരാവിലെ എഴുന്നേറ്റ് ഗുഡ്മോര്ണിംഗ് പറയൂ, ഓര്മ്മിക്കൂ. എത്രത്തോളം ഓര്മ്മിക്കുന്നുവൊ അത്രയും പാപവും ഭസ്മമാകും. ദേഹാഭിമാനം ഇല്ലാതാകും. അങ്ങനെയുള്ള അഭ്യാസം ചെയ്ത് ചെയ്ത് അവസ്ഥ ശ്രേഷ്ഠമാകും. ഓര്മ്മയിലിരിക്കുമ്പോള് കടയില് ഇടപാടുകാര് വന്നാല് പോലും ചിന്ത പോകില്ല. അവരോടും പറയാന് സാധിക്കും – ഞാന് ഓര്മ്മയില് ഇരിക്കുകയായിരുന്നുവെന്ന്. നല്ല ആനന്ദം അനുഭവിക്കുന്നു. ഇടപാടുക്കാരനുമായി വ്യാപാരം ചയ്തു, പിന്നീട് വീണ്ടും ബാബയുടെ ഓര്മ്മയിലിരിക്കണം. നിങ്ങള് കര്മ്മാതീതമാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. ബാബ വളരെ യുക്തികള് കേള്പ്പിക്കുന്നു. ബ്രഹ്മാവിനെ കുറിച്ച് പറയുന്നു- ഇദ്ദേഹത്തിന്റെ മേല് വളരെ ഉത്തരവാദിത്ത്വങ്ങളുണ്ട്. നിങ്ങള്ക്ക് ഓര്മ്മിക്കുന്നതിനുള്ള സമയം ലഭിക്കുന്നുണ്ട്. ബാബ ഉദാഹരണം പറയുന്നു- ഭക്ഷണം കഴിക്കാനിരിക്കുമ്പോള് ശിവബാബയെ ഓര്മ്മിച്ച് ഇരിക്കുന്നു- ഞങ്ങള് രണ്ട് പേരും ഒരുമിച്ച് കഴിക്കുന്നു എന്ന്, പിന്നെ മറന്നു പോകുന്നു. ഏറ്റവും കൂടുതല് ഉത്തരവാദിത്വം ബാബയുടെ മേലാണ്. ബാബയോട് വളരെ സ്നേഹം ഉണ്ടായിരിക്കണം. രാത്രി 12നു ശേഷം എ.എം ആരംഭിക്കുന്നു. രാത്രി വേഗം ഉറങ്ങിക്കോളൂ- എന്നിട്ട് അതിരാവിലെ എഴുന്നേറ്റ് ഓര്മ്മിക്കൂ. എഴുന്നേല്ക്കുമ്പോള് തന്നെ പറയൂ- ബാബ ഗുഡ്മോര്ണിംഗ്. വേറെയൊരു ഭാഗത്തും ബുദ്ധി പോകരുത്, ബാബയ്ക്ക് ഓരോ കുട്ടിയെയും അറിയാം.

നിങ്ങളുടേത് ഭാവിയിലേയ്ക്കുള്ള വളരെ ഉയര്ന്ന സമ്പാദ്യമാണ്. കല്പ കല്പം ഈ സമ്പാദ്യം ഉപയോഗപ്പെടും. ഒരു ഭൂതവും വരരുത്. ക്രോധവും ചെറുതൊന്നുമല്ല, മോഹവും മോശമാണ്. എത്രത്തോളം സാധിക്കുന്നുവൊ ബാബയുടെ ഓര്മ്മയിലിരുന്ന് പാവനമാകണം. ഏതു പോലെ ബാബ ജ്ഞാന സാഗരനാണൊ, അതേ പോലെ കുട്ടികളും ആകണം. പക്ഷെ സാഗരം ഒന്നല്ലേയുള്ളു! ബാക്കി സര്വ്വതിനെയും നദികള് എന്നല്ലേ പറയൂ. ക്രോധമാണ് രണ്ടാമത്തെ ശത്രു. വലിയ നഷ്ടം വരുത്തുന്നു. മറ്റുള്ളവരുടെ ഹൃദയത്തെ ജ്വലിപ്പിക്കുന്നു. ലോഭവും ജ്വലിപ്പിക്കുന്നു, മോഹത്തിന്റെ ഭൂതം സത്യനാശം ചെയ്യിക്കുന്നു. മോഹം കാരണം ശിവബാബയെ മറന്ന് സ്വന്തം മക്കളെ ഓര്മ്മിച്ചു കൊണ്ടിരിക്കും. നഷ്ടോ മോഹയായിട്ടുള്ളവര് അചഞ്ചലമായ അവസ്ഥയിലിരിക്കും.ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. നല്ല സേവനം ചെയ്യുന്നതിനോടൊപ്പം ഹൃദയം കൊണ്ട് ബാബയെ ഓര്മ്മിക്കണം. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ സ്നേഹത്തോടെ പറയണം- ബാബാ ഗുഡ്മോര്ണിംഗ്. കര്മ്മം ചെയ്യുമ്പോഴും ഓര്മ്മയുടെ അഭ്യാസം ചെയ്യണം.

2. ഒരു ദേഹധാരിയുടെയും നാമരൂപത്തില് കുടുങ്ങരുത്. ജ്ഞാനത്തിന്റെ ചിന്തനത്തില് ഇരിക്കണം. വ്യര്ത്ഥമായ കാര്യങ്ങള് സംസാരിക്കരുത്.

വരദാനം:-

തിരമാലകളില് പെട്ട് മുങ്ങിത്താണുകൊണ്ടിരിക്കുന്ന ആത്മാക്കള് ഒരു പിടിവള്ളിയുടെ അഭയം തേടിക്കൊണ്ടിരിക്കുന്നത് പോലെ ദു:ഖത്തിന്റെ ഒരു തിരമാല വരട്ടെ, പിന്നെ കാണാം അനേകം സുഖ-ശാന്തിയുടെ ഭിക്ഷാംദേഹീ ആത്മാക്കള് പിടഞ്ഞുകൊണ്ട് താങ്കളുടെയടുത്ത് വരും. അങ്ങിനെയുള്ള ദാഹിച്ച് വലയുന്ന ആത്മാക്കളുടെ ദാഹം ശമിപ്പിക്കുന്നതിന് വേണ്ടി സ്വയത്തെ അതീന്ദ്രിയ സുഖത്താലും സര്വ്വ ശക്തികളാലും സര്വ്വ ഖജനാവുകളാലും നിറക്കൂ. സര്വ്വ ഖജനാവുകളും അത്രയും സമാഹരിച്ചിരിക്കണം, അതിലൂടെ തന്റെ സ്ഥിതിയും സ്ഥായിയായിരിക്കണം മറ്റാത്മാക്കളെയും സമ്പന്നമാക്കാന് കഴിയണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top