03 April 2022 Malayalam Murli Today | Brahma Kumaris

03 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

2 April 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

സംഗമത്തില് പരമാത്മാവും ആത്മാക്കളുമായുള്ള വിചിത്രമായ മിലനം

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് അനേക പ്രാവശ്യം മിലനം ചെയ്ത സിക്കിലധേ കുട്ടികള് വീണ്ടും മിലനം ആഘോഷിക്കുവാന് വേണ്ടി വന്നിരിക്കുന്നു. ബാബയും അതേ തിരിച്ചറിവിലൂടെ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയാണ്, കുട്ടികളും അനേക പ്രാവശ്യം മിലനം ചെയ്തിട്ടുള്ള സ്മൃതിയിലൂടെ മിലനം ആഘോഷിച്ചുകൊണ്ടിരിക്കുന്നു. ഇത് ആത്മാവും പരമാത്മാവായ ബാബയുമായുളള വിചിത്രമായ മിലനമാണ്. അനേക പ്രാവശ്യത്തെ മിലനത്തിന് ശേഷം വീണ്ടും മിലനം ചെയ്യാന് വന്നിരിക്കുന്നുവെന്ന സ്മൃതിയിലൂടെ, മുഴുവന് കല്പത്തിലും ഒരാത്മാവും മിലനം ചെയ്യുന്നില്ല. സമയത്തിനനുസരിച്ച് ധര്മ്മാത്മാക്കള് വന്നിട്ടുണ്ടെങ്കിലും, അവര് തന്റെ ശിഷ്യന്മാരെ മുകളില് നിന്നും താഴേയ്ക്ക് കൊണ്ടു വന്നു എന്നാല് ധര്മ്മപിതാക്കന്മാരും, അനേക കല്പത്തിന് ശേഷം വീണ്ടും മിലനം ചെയ്തു കൊണ്ടിരിക്കുന്നുവെന്ന സ്മൃതിയിലല്ല മിലനം ചെയ്യുന്നത്. ഈ സ്പഷ്ടമായ സ്മൃതിയോടെ പരമാത്മാവുമായല്ലാതെ മറ്റൊരാത്മാവുമായും മിലനം ചെയ്യാന് സാധിക്കില്ല. ഈ കല്പത്തില് ആദ്യത്തെ പ്രാവശ്യമാണ് മിലനം ആഘോഷിക്കുന്നതെങ്കിലും മിലനം ചെയ്തപ്പോള് തന്നെ പഴയ സ്മൃതി, പഴയ തിരിച്ചറിവ് ഏതെല്ലാമാണോ ആത്മാക്കളില് സംസ്ക്കാരത്തിന്റെ രൂപത്തില് റെക്കോഡായി അടങ്ങിയിരിക്കുന്നത്- അത് പ്രത്യക്ഷത്തില് വരുന്നു, ഹൃദയത്തില് നിന്നും ഇതേ സ്മൃതിയുടെ ശബ്ദം മുഴങ്ങുന്നു- ഇത് എന്റെ അതേ അച്ഛനാണ്. കുട്ടികള് പറയുന്നു- അങ്ങ് എന്റേതാണ്, ബാബ പറയുന്നു- നിങ്ങള് എന്റേതാണ്. എന്റെ എന്ന സങ്കല്പം ഉത്പന്നമായി, അതേ നിമിഷം തന്നെ ശക്തിശാലി സ്മൃതിയിലൂടെ സങ്കല്പത്തിലൂടെ പുതിയ ജീവിതം, പുതിയ ലോകം ലഭിച്ചു. സദാ കാലത്തേക്ക്- എന്റെ ബാബ, എന്ന സ്മൃതി സ്വരൂപത്തില് സ്ഥിതി ചെയ്തു. സ്മൃതി സ്വരൂപരായി അതിനാല് സ്മൃതിയുടെ റിട്ടേണായി(പകരം) സമര്ത്ഥ സ്വരൂപരായി മാറി. സമര്ത്ഥ സ്വരൂപരായില്ലേ, ശക്തിഹീനരല്ലല്ലോ? ആര് എത്രത്തോളം സ്മൃതിയിലിരിക്കുന്നുവൊ, അത്രയും ശക്തികളുടെ അധികാരം സ്വതവേ പ്രാപ്തമാകുന്നു. സ്മൃതിയുള്ളയിടത്ത് സ്വതവേ ശക്തിയും ഉണ്ടാകും. ലേശമെങ്കിലും വിസ്മൃതിയുണ്ടെങ്കില് വ്യര്ത്ഥമാണ് ഉള്ളത്. വ്യര്ത്ഥ സങ്കല്പമായിക്കോട്ടെ, വ്യര്ത്ഥമായ വാക്കുകളാകട്ടെ, കര്മ്മമാകട്ടെ, അതിനാല് ബാപ്ദാദ സര്വ്വ കുട്ടികളെയും ഇതേ ദൃഷ്ടിയിലാണ് കാണുന്നത്- ഓരോ കുട്ടിയും സ്മൃതി സ്വരൂപര് തന്നെ സമര്ത്ഥ സ്വരൂപരുരാണ്. ഇന്ന് വരെയും തന്റെ സ്മരണ ഭക്തരിലൂടെ കേട്ടു കൊണ്ടിരിക്കുന്നു. നിങ്ങള് തന്റെ സ്മൃതിയില് കൊണ്ടു വന്നു- എന്റെ ബാബ എന്ന്, അപ്പോള് ഭക്താത്മാക്കളും ഇത് തന്നെ നിങ്ങളെ പ്രതി സ്മരിക്കുന്നു- എന്റെ ഇഷ്ട ദേവന് അഥവാ ദേവി എന്ന്. ഏതു പോലെ നിങ്ങള് വളരെ സ്നേഹത്തോടെ, ഹൃദയം കൊണ്ട് ബാബയെ ഓര്മ്മിച്ചു, അത്രയും ഭക്താത്മാക്കള് നിങ്ങള് ഇഷ്ട ആത്മാക്കളെ ഹൃദയത്തില് നിന്നും വളരെ സ്നേഹത്തോടെ ഓര്മ്മിക്കുന്നു. നിങ്ങള് ബ്രാഹ്മണാത്മാക്കളിലും ചിലര് ഹൃദയത്തിന്റെ സ്നേഹത്തിന്റെ സംബന്ധത്തിലൂടെ ഓര്മ്മിക്കുന്നു, ചിലര് ബുദ്ധിയിലൂടെ ജ്ഞാനത്തിന്റെ ആധാരത്തില് സംബന്ധത്തെ അനുഭവം ചെയ്യുന്നതിന് അടിക്കടി പ്രയത്നിക്കുന്നു. ഹൃദയത്തില് നിന്നുള്ള സ്നേഹം, സംബന്ധം വളരെ പ്രിയപ്പെട്ടത് അര്ത്ഥം വളരെ സമീപത്താണ് എങ്കില് അവിടെ ഓര്മ്മിക്കാതിരിക്കുവാന് പ്രയാസമായിരിക്കും. ജ്ഞാനത്തിന്റെ ആധാരത്തിലാണ് സംബന്ധം. പക്ഷെ ഹൃദയത്തില് നിന്നുള്ള അളവറ്റ സ്നേഹമില്ലായെങ്കില് അവിടെ ഓര്മ്മ ഇടയ്ക്ക് സഹജവും ഇടയ്ക്ക് പ്രയാസവുമായിരിക്കും. ശരീരത്തില് ഓരോ ഞരമ്പിനുള്ളിലും രക്തം അടങ്ങിയിരിക്കുന്നത് പോലെ ആത്മാവില് ഓരോ നിമിഷവും ഓര്മ്മയും അടങ്ങിയിരിക്കുന്നു. ഇതിനെയാണ് പറയുന്നത്- ഹൃദയത്തിന്റെ സ്നേഹം നിറഞ്ഞ നിരന്തരമായ ഓര്മ്മ. ഭക്താത്മാക്കള് ബാബയെ കുറിച്ച് പറയുന്നു- എവിടെ നോക്കിയാലും നീ തന്നെ നീയെന്ന്. അതേപോലെ ബാബയുടെ സ്നേഹി സമാനരായ ആത്മാക്കളെ ആരെ കണ്ടാലും അനുഭവപ്പെടണം- ഇവരുടെ ദൃഷ്ടിയില്, വാക്കുകളില്, കര്മ്മത്തില് പരമാത്മാ ബാബ തന്നെയാണ് അനുഭവപ്പെടുന്നത്. അവരെയാണ് സ്നേഹി അഥവാ ബാബയ്ക്ക് സമാനമായവര് എന്ന് പറയുന്നത്. അതിനാല് സര്വ്വരും സ്മൃതി സ്വരൂപരാണ്, സര്വ്വര്ക്കും സംബന്ധവുമുണ്ട്. അധികാരവും സര്വ്വര്ക്കുമുണ്ട് എന്തുകൊണ്ടെന്നാല് സര്വ്വരുടെയും ഫുള് അധികാരത്തിന്റെ സംബന്ധം ബാബയും കുട്ടികളുടേതുമാണ്. സര്വ്വരും പറയുന്നു- എന്റെ ബാബ എന്ന്. എന്റെ ഇളയച്ഛന്, എന്റെ അമ്മാവന് എന്ന് പറയാറില്ല. അധികാരത്തിന്റെ സംബന്ധമായത് കാരണം സര്വ്വ പ്രാപ്തികളുടെ സമ്പത്തിന്റെ അധികാരികളാണ്. 50 വര്ഷങ്ങളായവരാകട്ടെ, 6 മാസമായവരാകട്ടെ, എന്റെ എന്ന് പറഞ്ഞതിലൂടെ അധികാരികളായി. എന്നാല് വ്യത്യാസമെന്താണ്. ബാബ സര്വ്വര്ക്കും അധികാരം സമാനമായാണ് നല്കുന്നത്- കാരണം അളവറ്റ സമ്പത്ത് നല്കുന്ന ദാതാവാണ്. ലക്ഷ കണക്കിന് ആത്മാക്കള് മാത്രമല്ല സര്വ്വാത്മാക്കളും അധികാരിയായി, അതിനേക്കാള് അളവറ്റ ഖജനാവ് ബാബയുടെയടുത്തുണ്ട്. അപ്പോള് എന്തിന് കുറച്ച് നല്കണം? അതിനാല് ദാതാവ് സര്വ്വര്ക്കും സമാനമായാണ് നല്കുന്നത് എന്നാല് എടുക്കുന്നതിലാണ് വ്യത്യാസം ഉണ്ടാകുന്നത്. ചിലര് പ്രാപ്തികളുടെ സമ്പത്തിനെ അഥവാ ഖജനാക്കളെ സമയത്തിനനുസരിച്ച് സ്വയത്തെ പ്രതി അഥവാ സേവനത്തിനായി കാര്യത്തിലുപയോഗിച്ച് അതിന്റെ ലാഭം അനുഭവിക്കുന്നു അതിനാല് ബാബയുടെ ഖജനാവ് തന്റെ ഖജനാവാക്കി മാറ്റുന്നു അര്ത്ഥം സ്വയത്തില് ഉള്ക്കൊള്ളുന്നു. അതിനാല് ഓരോ ഖജനാവിനെയും ഉപയോഗിക്കുന്നതിനുള്ള അനുഭവത്തിലൂടെ സന്തോഷത്തിലും ലഹരിയിലുമിരിക്കുന്നു. ശുദ്ധമായ ലഹരിയാണ്, വിപരീതമായുള്ളതല്ല. രണ്ടാമത്തേത്- ഖജനാവ് ലഭിച്ചിരിക്കുന്നു എന്ന സന്തോഷത്തിലിരിക്കുന്നു, എന്റേതാണ് എന്ന്. പക്ഷെ കേവലം എന്റേത് മാത്രമാണ്, അതിനെ കാര്യത്തില് ഉപയോഗിക്കുന്നില്ല. തന്റെ സ്റ്റോക്കിലുളള ഏതൊരു അമൂല്യമായ വസ്തുവിനെയും കേവലം തന്റെ സ്റ്റോക്കില് വയ്ക്കുന്നതും അതിനെ ഉപയോഗിക്കുന്നതും തമ്മില് അനുഭവത്തില് വ്യത്യാസമുണ്ട്. എത്രത്തോളം കാര്യത്തില് ഉപയോഗിക്കുന്നുവൊ അത്രയും ശക്തി വര്ദ്ധിക്കുന്നു, അവര് സദാ ചെയ്യുന്നില്ല, ഇടയ്ക്കിടയ്ക്ക് ചെയ്യുന്നു, അതിനാല് സദാ ചെയ്യുന്നവരിലും ഇടയ്ക്കിടയ്ക്ക് ചെയ്യുന്നവരിലും വ്യത്യാസമുണ്ടാകുന്നു. കാര്യത്തില് ഉപയോഗിക്കുന്നതിനുള്ള വിധിയെ പ്രയോഗിക്കുന്നില്ല. അതിനാല് ദാതാവ് വ്യത്യാസം കാണിക്കുന്നില്ല പക്ഷെ എടുക്കുന്നതിലാണ് വ്യത്യാസം വരുന്നത്. നിങ്ങളെല്ലാവരും ആരാണ്? കാര്യത്തില് ഉപയോഗിക്കുന്നവരാണോ അതോ കേവലം സമ്പാദ്യം കണ്ട് സന്തോഷിക്കുന്നവരാണോ? ആദ്യത്തെ നമ്പറില് വരുന്നവരാണോ അതോ രണ്ടാമത്തേതിലാണോ?

ബാപ്ദാദായ്ക്ക് സന്തോഷമുണ്ട്- സര്വ്വരും നമ്പര്വണ് ആണോ അതോ ഈ സമയത്ത് സമ്പര്വണ് ആണോ? ബാപ്ദാദ സദാ പറയുന്നു, സദാ കുട്ടികളുടെ വായില് ഗുലാബ് ജാമൂന്. എന്ത് പറഞ്ഞു അത് ചെയ്തു അര്ത്ഥം വായില് സദാ ഗുലാബ് ജാമൂന്. ലോകത്തിലുള്ളവര് പറയുന്നു- വായില് റോസാ പൂവെന്ന്. പക്ഷെ റോസാപൂവിലൂടെ വായ മധുരിക്കില്ല, അതിനാല് വായില് ഗുലാബ് ജാമൂന് ആയിരിക്കണം എങ്കില് സദാ ഇങ്ങനെ പുഞ്ചിരിച്ചു കൊണ്ടിരിക്കും. ശരി.

പല പുതിയ പുതിയ കുട്ടികള് വീണ്ടും മിലനമാഘോഷിക്കുവാന് എത്തിയിരിക്കുന്നു. ഈ കല്പത്തില് വീണ്ടും മിലനം ചെയ്യാന് എത്തിയിരിക്കുന്ന കുട്ടികള്ക്ക് വിശേഷിച്ച് ബാപ്ദാദ സ്നേഹത്തിന്റെ വരദാനം നല്കുന്നു- സദാ തന്റെ മസ്തകത്തില് ബാബയുടെ കൈ അനുഭവം ചെയ്യൂ. ആരുടെ ശിരസ്സിലാണോ ബാബയുടെ കൈയ്യുള്ളത്, അവര് സദാ ഈ വരദാനത്തിന്റെ അനുഭൂതിയിലൂടെ സര്വ്വ കാര്യങ്ങളിലും സുരക്ഷിതരായിരിക്കും. ഈ വരദാനത്തിന്റെ കൈ ഓരോ കാര്യത്തിലും നിങ്ങളുടെ സുരക്ഷയുടെ സാധനമാണ്. ഏറ്റവും വലുതിലും വച്ച് വലിയ സുരക്ഷയിതാണ്.

ബാപ്ദാദ സര്വ്വ ടീച്ചേഴ്സിന്റെ നിമിത്തമാകുന്നതിനുള്ള ധൈര്യം കണ്ട് സന്തോഷിക്കുന്നു. ധൈര്യം വച്ച് നിമിത്തമായി മാറിയില്ലേ. നിമിത്തമായ ടീച്ചറാകുക അര്ത്ഥം പരിധിയില്ലാത്ത സ്റ്റേജില് ഹീറോ പാര്ട്ടഭിനയിക്കുക. ഏതു പോലെ പരിധിയുള്ള സ്റ്റേജില് ഹീറോ പാര്ട്ടധാരി ആത്മാവിന്റെ നേര്ക്ക് സര്വ്വരുടെയും ശ്രദ്ധ വിശേഷിച്ച് പോകുന്നുവോ, അതേപോലെ ഏത് ആത്മാക്കള്ക്ക് നിമിത്തമാകുന്നുവൊ പ്രതേകിച്ച് ഇവരും മറ്റെല്ലാ ആത്മാക്കളും, നിങ്ങള് നിമിത്തമായ ടീച്ചേഴ്സിനെ അതേ ദൃഷ്ടിയിലൂടെ കാണുന്നു. സര്വ്വരുടെയും വിശേഷ ശ്രദ്ധയുണ്ടാകുന്നില്ലേ. അതിനാല് ടീച്ചേഴ്സ് സ്വയത്തിലും വിശേഷ ശ്രദ്ധ വയ്ക്കണം കാരണം സേവനത്തില് ഹീറോ പാര്ട്ടധാരിയാകുക അര്ത്ഥം ഹീറോയാകുക. ആശീര്വാദവും ടീച്ചേഴ്സിന് കൂടുതല് ലഭിക്കുന്നു. എത്രത്തോളം ആശീര്വാദം ലഭിക്കുന്നുവൊ അത്രത്തോളം സ്വയത്തില് ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. ഇതും ഡ്രാമയനുസരിച്ചുള്ള വിശേഷ ഭാഗ്യമാണ്. അതിനാല് സദാ പ്രാപ്തമായിട്ടുളള ഭാഗ്യത്തെ വര്ദ്ധിപ്പിക്കൂ. നൂറില് നിന്നും ആയിരം, ആയിരത്തില് നിന്നും ലക്ഷം, ലക്ഷത്തില് നിന്നും കോടി, കോടിയില് നിന്നും കോടിമടങ്ങ്, സദാ ഈ ഭാഗ്യത്തെ വര്ദ്ധിപ്പിക്കൂ. അങ്ങനെയുള്ളവരെയാണ് യോഗ്യതയുള്ള ടീച്ചര് എന്ന് പറയുന്നത്. ബാപ്ദാദ നിമിത്തമായ കുട്ടികളെ തീര്ച്ചയായും സ്മരിക്കുന്നുണ്ട്, സദാ അമൃതവേളയില് ആഹാ കുട്ടികളെ ആഹാ… ഈ ആശീര്വാദങ്ങള് നല്കുന്നു. സേവാധാരികള് കേട്ടോ. ടീച്ചര് അര്ത്ഥം നമ്പര്വണ് സേവാധാരി. ശരി.

നാനാ ഭാഗത്തുമുള്ള അനേക കല്പം സ്നേഹി നിര്മ്മോഹിയായി മിലനം ആഘോഷിക്കുന്ന, സദാ പ്രാപ്തമായ സമ്പത്തിന്റെ ഖജനാക്കളെ സദാ സമയത്തിനനുസരിച്ച് കാര്യത്തിലുപയോഗിക്കുന്ന, സദാ ഹൃദയം കൊണ്ട് അതി സ്നേഹി, ബാബയ്ക്ക് സാമനമായി സ്വയത്തിലൂടെ ബാബയുടെ അനുഭവം ചെയ്യിക്കുന്ന, സദാ സ്മൃതി സ്വരൂപര് തന്നെ ഭക്തരിലൂടെ സമര്ത്ഥ സ്വരൂപരാകുന്ന, സദാ തന്റെ പ്രാപ്തമായ ഭാഗ്യത്തെ മറ്റുള്ളവര്ക്ക് നല്കുന്ന അര്ത്ഥം വര്ദ്ധിപ്പിക്കുന്ന- അങ്ങനെയുളള മാസ്റ്റര് ദാതാവ് സമര്ത്ഥരായ കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

ഡബിള് വിദേശി സഹോദരീ സഹോദരന്മാരുടെ ഗ്രൂപ്പുമായുള്ള സംഭാഷണം..

1). സര്വ്വരും സ്വയത്തെ വളരെ വളരെ ഭാഗ്യവാനാണെന്ന് മനസ്സിലാക്കുന്നുണ്ടോ? കാരണം ഇങ്ങനെയുള്ള ശ്രേഷ്ഠാത്മാക്കളാകും എന്നത് സ്വപ്നത്തില് പോലും സങ്കല്പം ഉണ്ടായിരുന്നില്ല, എന്നാല് ഇപ്പോള് സാകാരത്തിലായി തീര്ന്നു. നോക്കൂ, എവിടെ നിന്നൊക്കെയാണ് ബാപ്ദാദ രത്നങ്ങളെ തിരഞ്ഞെടുത്ത്, രത്നങ്ങളുടെ മാലയുണ്ടാക്കുന്നത്. ബ്രാഹ്മണ പരിവാരത്തിന്റെ മാലയില് കോര്ക്കപ്പെട്ടു. ഇടയ്ക്ക് മാലയില് നിന്നും പുറത്തേക്ക് പോകുന്നില്ലല്ലോ? ഏതൊരു മാലയുടെയും വിശേഷതയും സൗന്ദര്യവും എന്താണ്? ഒരു മുത്ത് അടുത്ത മുത്തുമായി ചേര്ന്നിരിക്കണം. ഇടയില് നൂല് കാണപ്പെട്ടുവെങ്കില് , മുത്ത് മുത്തിനോട്േ ചേര്ന്നില്ലായെങ്കില് സുന്ദരമായി കാണപ്പെടില്ല. അതിനാല് നിങ്ങള് ബ്രാഹ്മണ പരിവാരത്തിലെ മാലയിലാണ് അര്ത്ഥം സര്വ്വ ബ്രാഹ്മണാത്മാക്കളുടെയും സമീപത്തായി. ഏതു പോലെ ബാബയുടെ സമീപത്താണ്, അതേപോലെ ബാബയോടൊപ്പം പരിവാരത്തിന്റെയും സമീപത്താകണം കാരണം ഈ പരിവാരവും പരിചയത്തിലൂടെ, തിരിച്ചറിവിലൂടെ ഇപ്പോഴാണ് ലഭിക്കുന്നത്. പരിവാരത്തില് ആനന്ദം അനുഭവപ്പെടുന്നില്ലേ? അതോ ബാബയുടെ ഓര്മ്മയില് മാത്രമാണോ അനുഭവപ്പെടുന്നത്… പരിവാരവുമായി യോഗം വയ്ക്കരുത് എന്നാല് പരസ്പരം സമീപത്തായിരിക്കണം. ഇത്രയും വലിയ രണ്ടര ലക്ഷത്തിന്റെ പരിവാരം മറ്റെവിടെയെങ്കിലും ഉണ്ടാകുമോ? ( ഇപ്പോള് 9-10 ലക്ഷത്തിനേക്കാള് വലിയ പരിവാരമാണ്) അതിനാല് പരിവാരം നല്ലതായി അനുഭവപ്പെടുന്നില്ലേ അതോ കേവലം ബാബ നല്ലതാണോ? ആര്ക്കാണോ ബാബ മാത്രം നല്ലത് അവര്ക്ക് പരിവാരത്തില് വരാന് സാധിക്കില്ല. ബാപ്ദാദ പരിവാരത്തെ കണ്ട് സദാ ഹര്ഷിതമാകുന്നു, സദാ ഓരോരുത്തരുടെയും വിശേഷതകളെ കണ്ട് ഹര്ഷിതമാകുന്നു. ഓരോ ബ്രാഹ്മണാത്മാവിനെ പ്രതി ഇതേ സങ്കല്പമാണ്- ആഹാ ബ്രാഹ്മണാത്മാവ്- ആഹാ…നോക്കൂ, ബാബയ്ക്ക് കുട്ടികളോട് അത്രയും സ്നേഹമുള്ളത് കൊണ്ടല്ലേ വരുന്നത്, ഇല്ലായെങ്കില് മുകളില് ഇരുന്ന് മിലനം ചെയ്യാമായിരുന്നു. കേവലം മുകളില് ഇരുന്നല്ല മിലനം ചെയ്യുന്നത്. നിങ്ങള് വിദേശത്ത് നിന്ന് വരുന്നു, ബാപ്ദാദായും വിദേശത്ത് നിന്നാണ് വരുന്നത്. ഏറ്റവും ദൂരെ ദൂരെ നിന്ന് വരുന്നു എന്നാല് എത്തുന്നത് സെക്കന്റിലാണ്. നിങ്ങളും സെക്കന്റില് പറക്കുന്ന കലയുടെ അനുഭവം ചെയ്യുന്നില്ലേ? സെക്കന്റില് പറക്കാന് സാധിക്കുമോ? അത്രയും ഡബിള് ലൈറ്റാകണം, സങ്കല്പ്പിച്ചു, എത്തി ചേര്ന്നു. പരംധാമം എന്ന് പറഞ്ഞു, എത്തി ചേര്ന്നു, അങ്ങനെ പ്രാക്ടിക്കലാണോ? എവിടെയും കുടുങ്ങുന്നില്ലല്ലോ? ഇടയക്ക് മേഘങ്ങളൊന്നും ശല്യപ്പെടുത്തുന്നില്ലല്ലോ? ശ്രദ്ധയുള്ളവരുമാകണം, വ്യക്തമായ ബോധമുളളവരുമായിരിക്കണം. അങ്ങനെയല്ലേ

ഡബിള് വിദേശി കുട്ടികള്ക്ക് വരുമ്പോള് തന്നെ സെന്റര് ലഭിക്കുന്നു. വളരെ പെട്ടെന്ന് തന്നെ ടീച്ചറായി തീരുന്നു. അതിനാല് സേവനത്തിന്റെയും ആശീര്വാദം ലഭിക്കുന്നു. ആശീര്വാദം ലഭിക്കുന്നതിന്റെ വിശേഷ ലിഫ്റ്റ് ലഭിക്കുന്നു, അതോടൊപ്പം വരുമ്പോള് തന്നെ അത്രയും ബിസിയായി മാറുന്നു, മറ്റ് കാര്യങ്ങള്ക്ക് സമയം ലഭിക്കുന്നില്ല, അതിനാല് ബിസിയായിട്ടിരിക്കുമ്പോള് ഭയപ്പെടരുത്, ഇത് നല്ല ലക്ഷണമാണ്. ചിലര് പറയാറില്ലേ- ലൗകീക കാര്യങ്ങളും ചെയ്യണം, അലൗകീക സേവനവും ചെയ്യണം, തന്റെ സേവനവും ചെയ്യണം- വളരെ ബിസിയായിരിക്കുന്നുവെന്ന്. എന്നാല് ബിസിയായിട്ടിരിക്കുക അര്ത്ഥം മായാജീത്താകുക. ഇതാണോ നല്ലത് അതോ ലൗകീക ജോലിയാണോ നല്ലത്? ലൗകീക ജോലിയിലെ സമ്പാദ്യം എന്ത് ചെയ്യുന്നു? സമയത്തെ അര്പ്പിക്കുന്നത് പോലെ ധനവും അര്പ്പിക്കാറില്ലേ. അതിനാല് ശരീരം, മനസ്സ്, ധനം മൂന്നും സമര്പ്പിക്കുന്നു. സഫലമാകുന്നില്ലേ, അതിനാല് ക്ഷീണിക്കരുത്. സെന്റര് തുറക്കുമ്പോള് എത്രയോ ആത്മാക്കള്ക്ക് സന്ദേശം ലഭിക്കുമ്പോള് തന്നെ മംഗളമുണ്ടാകുന്നു. അതിനാല് മനസ്സിനും ധനത്തിനും ബന്ധമുണ്ട്, ധനമുള്ളയിടത്ത് മനസ്സും ഉണ്ടാകും. ബാപ്ദാദ ഡബിള് വിദേശികള്ക്ക് സര്വ്വ പ്രകാരത്തിലൂടെ സഫലമാക്കുന്നതില് ബിസിയായി കണ്ട് സന്തോഷിക്കുന്നു. സര്വ്വരും ഗോള്ഡന് ചാന്സലറാണ്. സദാ ഓര്മ്മിക്കണം- സഫലതാ മൂര്ത്തിയാണ്- സദാ സഫലത എന്റെ കഴുത്തിലെ മാലയാണ്. ഏതൊരു കാര്യം ചെയ്യുമ്പോഴും ആദ്യം ഇത് ചിന്തിക്കൂ- സഫലത എന്റെ കഴുത്തിലെ മാലയാണ്. നിശ്ചയത്തിനനുസരിച്ച് പ്രത്യക്ഷ ഫലം ലഭിക്കും. ശരി.

2) ഈ സ്വീറ്റ് സയലന്സ് ഇഷ്ടപ്പെടുന്നില്ലേ? കാരണം ആത്മാവിന്റെ യഥാര്ത്ഥമായ സ്വരൂപം തന്നെ സ്വീറ്റ് സയലന്സാണ്(മധുരമായ ശാന്തി). അതിനാല് ആഗ്രഹിക്കുന്ന സമയത്ത് സ്വീറ്റ് സയലന്സിന്റെ സ്ഥിതിയുടെ അനുഭവം ചെയ്യാന് സാധിക്കില്ലേ? കാരണം ആത്മാവ് ഇപ്പോള് ഈ ബന്ധനങ്ങളില് നിന്നും മുക്തമായി അതിനാല് ആഗ്രഹിക്കുന്ന സമയത്ത് തന്റെ സ്വതസിദ്ധമായ സ്ഥിതിയില് സ്ഥിതി ചെയ്യാന് സാധിക്കണം. അപ്പോള് ബന്ധനമുക്തരായോ അതോ ആകണോ? ഈ പ്രാവശ്യം മധുബനില് രണ്ട് വാക്ക് ഉപേക്ഷിച്ച് പോകണം- സമ്ഥിംഗ്(ഒരംശം), സമ്വവാട്ട്(ഏതാനും). ഇത് ഇഷ്ടമല്ലേ? സര്വ്വരും ഉപേക്ഷിക്കുമോ? ധൈര്യം വയ്ക്കുന്നതിലൂടെ സഹയോഗം ലഭിക്കും കാരണം ഇതറിയാം 63 ജന്മം അനേക ബന്ധനങ്ങളിലായിരുന്നു, ഈ ഒരു ജന്മം സ്വതന്ത്രമാകുന്നതിനുള്ളതാണ്, ഇതിന്റെ തന്നെ ഫലമായി അനേക ജന്മം ജീവന്മുക്തി പ്രാപ്തമാക്കും. അതിനാല് ഇവിടെയാണ് അടിത്തറ പാകേണ്ടത്. അടിത്തറ അത്രയും പക്കാ ആകുമ്പോഴാണ് 21ജന്മം നിലനില്ക്കുന്നത്. എത്രത്തോളം സ്വയത്തില് നിശ്ചയം ഉണ്ടോ അത്രയും ലഹരിയുണ്ടായിരിക്കും. ബാബയിലും നിശ്ചയം, സ്വയത്തിലും നിശ്ചയം, പിന്നെ ഡ്രാമയിലും നിശ്ചയം. മൂന്ന് നിശ്ചയത്തിലും പാസാകണം. ശരി- ഓരോ രത്നത്തിനും അതിന്റേതായ വിശേഷതയുണ്ട്. ബാപ്ദാദ സര്വ്വരുടെയും വിശേഷതകളെ അറിയുന്നുണ്ട്. ഇനി മുന്നോട്ട് പോകുന്തോറും തന്റെ വിശേഷതയെ കൂടുതല് കാര്യത്തില് ഉപയോഗിക്കൂ അപ്പോള് വിശേഷത വര്ദ്ധിക്കും. ലോകത്തില് ധനം ചിലവാക്കുന്തോറും കുറയുന്നു എന്നാല് ഇവിടെ എത്രത്തോളം ധനത്തെ ഉപയോഗിക്കുന്നുവൊ ചിലവഴിക്കുന്നുവൊ അത്രയും വര്ദ്ധിക്കുന്നു. സര്വ്വരും അനുഭവികളല്ലേ. അതിനാല് ഈ വര്ഷത്തെ ഈ വരദാനം ഓര്മ്മിക്കണം- ഞാന് വിശേഷ ആത്മാവാണ്, വിശേഷതകളെ കാര്യത്തില് കൊണ്ടു വന്ന് കൂടുതല് വര്ദ്ധിപ്പിക്കും. ഏതു പോലെ ഇവിടെ സമീപത്തിരിക്കാന് ഇഷ്ടമാണോ അതേപോലെ അവിടെയും സദാ സമീപത്തിരിക്കണം. ബാപ്ദാദ സദാ ഓരോരുത്തരെയും ഇതേ ശ്രേഷ്ഠമായ ദൃഷ്ടിയിലൂടെ കാണുന്നു- ഓരോ കുട്ടിയും യോഗിയുമാണ് യോഗ്യതയുള്ളവരുമാണ്. ശരി.

വരദാനം:-

സ്വപരിവര്ത്തനം ചെയ്യുക തന്നെയാണ് ശുഭ ചിന്തകരാകുക. സ്വയത്തെ മറന്ന് മറ്റുള്ളവരുടെ പരിവര്ത്തനത്തെ കുറിച്ച് ചിന്തിക്കുന്നുവെങ്കില് ഇത് ശുഭ ചിന്തനമല്ല. ആദ്യം സ്വയം പിന്നെ സ്വയത്തിനോടൊപ്പം സര്വ്വരും. സ്വപരിവര്ത്തനം ചെയ്യാതെ, മറ്റുള്ളവരുടെ ശുഭ ചിന്തകരാകുന്നുവെങ്കില് സഫലത ലഭ്യമാകില്ല. അതിനാല് സ്വയത്തെ നിയമമനുസരിച്ച് നടത്തിച്ച് സ്വയത്തെ പരിവര്ത്തനപ്പടുത്തൂ, ഇതില് തന്നെയാണ് നേട്ടമുള്ളത്. പുറമേ നേട്ടങ്ങളൊന്നും കാണപ്പെടുന്നില്ലായെങ്കിലും ഉള്ളില് ഭാരരഹിതമായ സ്ഥിതിയും സന്തോഷവും അനുഭവപ്പെടുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top