02 October 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
1 October 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, ഇപ്പോള് ഈ മൃത്യു ലോകത്തിന്റെ അവസാനമാണ്, അമരലോകത്തിന്റെ സ്ഥാപന നടക്കുകയാണ്, അതിനാല് മൃത്യുലോകത്തില് ഉള്ളവരെ ഓര്മ്മിക്കരുത്.
ചോദ്യം: -
ബാബ തന്റെ ദരിദ്രരായ കുട്ടികള്ക്ക് ഏതൊരു സ്മൃതിയാണ് ഉണര്ത്തി തരുന്നത്?
ഉത്തരം:-
കുട്ടികളേ, നിങ്ങള് പവിത്രരായി ജീവിച്ചിരുന്നപ്പോള് വളരെ സുഖമുള്ളവരായിരുന്നു. നിങ്ങളെ പോലെ ധനവാന്മാരായി വേറെയാരും ഉണ്ടായിരുന്നില്ല, നിങ്ങള് അപാരമായ സുഖം അനുഭവിച്ചിരുന്നു. ഭൂമിയും ആകാശവുമെല്ലാം നിങ്ങളുടെ കൈകളിലായിരുന്നു. ഇപ്പോള് ബാബ വീണ്ടും നിങ്ങളെ ധനവാനാക്കുന്നതിന് വന്നിരിക്കുകയാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
കണ്ണു കാണാത്തവര്ക്ക് വഴി കാണിച്ചു കൊടുക്കൂ പ്രഭോ……
ഓം ശാന്തി. മധുര മധുരമായ ആത്മീയ കുട്ടികളേ, ആത്മാക്കള് ഗീതം കേട്ടോ. ആരാണ് പറയുന്നത്? ആത്മാക്കളുടെ ആത്മീയ അച്ഛനാണ് പറയുന്നത്. ആത്മീയ അച്ഛനെ ആത്മീയ കുട്ടികളാണ് വിളിക്കുന്നത് – അച്ഛനെന്ന്. പിതാവാണെന്നും ഈശ്വരനാണെന്നും പറയുന്നുണ്ട്. ഏത് അച്ഛനാണ്? പരംപിതാവാണ്. നിങ്ങള്ക്ക് രണ്ട് അച്ഛന്മാരുണ്ട്. ഒന്ന് ലൗകിക അച്ഛനും രണ്ട് പാര്ലൗകിക അച്ഛനുമാണ്. ലൗകിക അച്ഛന്റെ കുട്ടികള് പാര്ലൗകിക അച്ഛനെ വിളിക്കുന്നു, ബാബാ, അച്ഛന്റെ പേര് എന്താണ്? ശിവന് എന്നാണ്. ആ അച്ഛനാണ് നിരാകാരി പൂജ കൊടുക്കുന്നത്. പറയുന്നുണ്ട് പരംപിതാവ് എന്ന്. ലൗകിക അച്ഛനെ പരമമായ അച്ഛനെന്ന് പറയില്ല. ഉയര്ന്നതിലും ഉയര്ന്ന സര്വ്വ ആത്മാക്കളുടേയും അച്ഛന് ഒന്നാണ്. എല്ലാ ജീവാത്മാക്കളും ആ അച്ഛനെയാണ് ഓര്മ്മിക്കുന്നത്. തന്റെ അച്ഛന് ആരാണ് എന്നത് എല്ലാ ആത്മാക്കളും മറന്നിരിക്കുകയാണ്. വിളിക്കുന്നുണ്ട് അല്ലയോ ഗോഡ് ഫാദര്, കണ്ണു കാണാത്തവര്ക്ക് കാഴ്ച തരൂ എങ്കിലെ ഞങ്ങള്ക്ക് അച്ഛനെ തിരിച്ചറിയാന് കഴിയുകയുള്ളൂ. ഭക്തി മാര്ഗ്ഗത്തില് ഞങ്ങള് അന്ധരായി എത്ര ബുദ്ധിമുട്ടുകള് അനുഭവിക്കുകയായിരുന്നു, ഇനിയെങ്കിലും ആ ബുദ്ധിമുട്ടുകളില് നിന്നും മോചിപ്പിക്കൂ. ബാബ തന്നെയാണ് കല്പ കല്പം വന്ന് ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നത്. ഇപ്പോള് കലിയുഗമാണ്, സത്യയുഗം വരാനിരിക്കുകയാണ്. കലിയുഗത്തിന്റേയും സത്യയുഗത്തിന്റേയും ഇടയിലുള്ള സമയത്തെയാണ് സംഗമം എന്ന് പറയുന്നത്. ഇത് പുരുഷോത്തമ സംഗമമാണ്. പരിധിയില്ലാത്ത ബാബ വന്ന് ഭ്രഷ്ടാചാരി ആയിരിക്കുന്നവരെ പുരുഷോത്തമരാക്കി മാറ്റുകയാണ്. ലക്ഷ്മി നാരായണന് പുരുഷോത്തമരായിരുന്നു. ലക്ഷ്മി നാരായണന്റെ കുലമുള്ള രാജ്യമായിരുന്നു. ഇത് ബാബ വന്ന് സ്മൃതി ഉണര്ത്തി തരുകയാണ്. നിങ്ങള് ഭാരതവാസികള് ഇന്നേക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പ് സ്വര്ഗ്ഗവാസികളായിരുന്നു, ഇപ്പോള് നരകവാസിയായിരിക്കുന്നു. ഇന്നേക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു, ഭാരതത്തിന്റെ മഹിമ വളരെ ഉയര്ന്നതായിരുന്നു. സ്വര്ണ്ണത്തിന്റേയും വജ്രത്തിന്റേയും കൊട്ടാരങ്ങളുണ്ടായിരുന്നു. ഇപ്പോഴാണെങ്കില് ഒന്നുമില്ല. ആ സമയത്ത് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല, കേവലം സൂര്യവംശികളാണ് ഉണ്ടായിരുന്നത്. അതിനു ശേഷമാണ് ചന്ദ്രവംശികള് വരുന്നത്. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് സൂര്യവംശികളായിരുന്നു. ഇപ്പോള് വരേക്കും ലക്ഷ്മി നാരായണന്റെ ക്ഷേത്രങ്ങള് ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ലക്ഷ്മി നാരായണന്റെ രാജ്യം എന്നുണ്ടായിരുന്നു? അവര് എങ്ങനെയാണ് രാജ്യം നേടിയത്? ഇത് ആര്ക്കും അറിയില്ല, പൂജ ചെയ്യുന്നുണ്ട് പക്ഷെ അറിയുന്നില്ലെങ്കില് അത് അന്ധവിശ്വാസമല്ലേ. ശിവന്റെയും, ലക്ഷ്മി നാരായണന്റേയും പൂജ ചെയ്യുന്നുണ്ട്, എന്നാല് ജീവചരിത്രം ആര്ക്കും അറിയില്ല. ഭാരതവാസികള് സ്വയം ഞങ്ങള് പതിതരാണ് എന്ന് പറയുകയാണ്. അല്ലയോ പതിത പാവനനായ ബാബാ വരൂ, വന്ന് ഞങ്ങളെ ദു:ഖങ്ങളില് നിന്നും, രാവണ രാജ്യത്തില് നിന്നും മോചിപ്പിക്കൂ. ബാബ വന്ന് സര്വ്വരേയും മോചിപ്പിക്കുകയാണ്. കുട്ടികള്ക്ക് അറിയാം സത്യയുഗത്തില് ഒരു രാജ്യമാണ് ഉണ്ടായിരുന്നത്. കോണ്ഗ്രസുകാരും ബാപ്പുജിയും യാചിച്ചത് ഞങ്ങള്ക്ക് വീണ്ടും രാമരാജ്യം വേണം എന്നായിരുന്നു. ഞങ്ങള് സ്വര്ഗ്ഗവാസിയാകാന് ആഗ്രഹിക്കുന്നു എന്നായിരുന്നു. ഇപ്പോള് നരകവാസികളുടെ അവസ്ഥ എന്താണ്, കാണുന്നില്ലേ? ഇതിനെയാണ് നരകം എന്ന് പറയുക, പൈശാചിക ലോകം. ഇതേ ഭാരതം ദേവി ദേവതകളുടെ രാജ്യമായിരുന്നു. ഇപ്പോള് പൈശാചിക ലോകമായി മാറിയിരിക്കുകയാണ്.
ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് 84 ജന്മങ്ങള് എടുത്തിട്ടുണ്ട്, 84 ലക്ഷമൊന്നുമില്ല. ബാക്കി ശാസ്ത്രങ്ങളില് തോന്നിയത് എഴുതി വെച്ചിട്ടുണ്ട്. ഇന്നേക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പ് സദ്ഗതിയുടെ മാര്ഗ്ഗമുണ്ടായിരുന്നു. അവിടെ ഭക്തി ഉണ്ടായിരുന്നില്ല, ദു:ഖത്തിന്റെ പേരോ അടയാളമോ ഉണ്ടായിരുന്നില്ല, അതിനെ സുഖധാമം എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് വാസ്തവത്തില് ശാന്തിധാമത്തില് വസിച്ചവരായിരുന്നു. നിങ്ങള് ഇവിടെ പാര്ട്ട് അഭിയിക്കുന്നതിന് വന്നിരിക്കുകയാണ്. 84 തവണ പുനര്ജന്മം എടുത്തിരിക്കുകയാണ്, 84 ലക്ഷമൊന്നുമില്ല. ഇപ്പോള് പരിധിയില്ലാത്ത ബാബ വന്നിരിക്കുകയാണ്, നിങ്ങള്ക്ക് ബാബയിലൂടെ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നുണ്ട്. ബാബ നിങ്ങള് ആത്മാക്കളോട് സംസാരിക്കുകയാണ്. മറ്റു സത്സംഗങ്ങളിലെല്ലാം മനുഷ്യര് മനുഷ്യര്ക്ക് ഭക്തിയുടെ കാര്യങ്ങള് കേള്പ്പിക്കുമായിരുന്നു. അരകല്പം എന്ന് ഭാരതം സ്വര്ഗ്ഗമായിരുന്നോ, അന്ന് ഒരു പതിതമായവര് പോലും ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കില് ഒരു പാവനമായവര് പോലും ഇല്ല. ഇത് പതിത ലോകമാണ്. ബാബ മനസ്സിലാക്കി തരുകയാണ് – ഗീതയില് കൃഷ്ണ ഭഗവാനുവാച എന്ന് എഴുതിയിട്ടുണ്ട്. കൃഷ്ണന് ഭഗവാനല്ല, കൃഷ്ണന് ഗീതയും കേള്പ്പിച്ചിട്ടില്ല. ഇവര്ക്ക് തന്റെ ധര്മ്മ ശാസ്ത്രത്തെ കുറിച്ചു പോലും അറിയില്ല. തന്റെ ധര്മ്മത്തെ പോലും മറന്നിരിക്കുകയാണ്. മുഖ്യമായും നാല് ധര്മ്മങ്ങളാണ് ഉള്ളത്, ആദ്യം ആദി സനാതന ദേവി ദേവതാ ധര്മ്മം സൂര്യവംശമുണ്ടായിരുന്നു, പിന്നെ ചന്ദ്രവംശികള് വന്നു, രണ്ടും കൂട്ടിച്ചേര്ത്തതാണ് ദേവിദേവതാ ധര്മ്മം എന്ന് പറയുന്നത്. അവിടെ ദു:ഖത്തിന്റെ പേര് പോലും ഉണ്ടായിരുന്നില്ല. 21 ജന്മങ്ങളില് നിങ്ങള് സുഖധാമത്തിലായിരുന്നു. പിന്നീട് രാവണ രാജ്യം, ഭക്തി മാര്ഗ്ഗം ആരംഭിച്ചു. ശിവബാബ എപ്പോഴാണ് വരുന്നത്? എപ്പോഴാണോ രാത്രി വരുന്നത് അപ്പോഴാണ് ബാബ വരുന്നത്. ഭാരതവാസികള് ഘോരമായ അന്ധകാരത്തിലേക്ക് വരുമ്പോഴാണ് ബാബ വരുന്നത്. പാവകളുടെ പൂജയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരാളുടെ പോലും ജീവചരിത്രം അറിയുന്നില്ല. ഭക്തി മാര്ഗ്ഗത്തില് അനേകം ബുദ്ധിമുട്ട് അനുഭവിച്ചു, തീര്ത്ഥാടനങ്ങള്ക്ക് പോയി പ്രദക്ഷിണമെല്ലാം ചെയ്യാറുണ്ട്. ഒരു പ്രാപ്തിയും ഇല്ല. ബാബ പറയുകയാണ് – ഞാന് വന്ന് നിങ്ങളെ ബ്രഹ്മാവിലൂടെ യഥാര്ത്ഥ ജ്ഞാനം കേള്പ്പിക്കുകയാണ്. വിളിക്കുന്നുണ്ട് ഞങ്ങള്ക്ക് സുഖധാമത്തിലേക്കും ശാന്തിധാമത്തിലേക്കുമുള്ള വഴി പറഞ്ഞു തരൂ. ബാബ പറയുകയാണ് – ഇന്നേക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പ് ഞാന് നിങ്ങളെ വളരെ സമ്പന്നരാക്കി മാറ്റിയിരുന്നു. ഇത്രയും ധനം നല്കിയിരുന്നു പിന്നെ എവിടെയാണ് അതിനെ നഷ്ടപ്പെടുത്തിയത്? നിങ്ങളെത്ര ധനവാനായിരുന്നു. ഭാരതം എന്ന് ആരെയാണ് വിളിച്ചിരുന്നത്. ഭാരതം തന്നെയാണ് ഏറ്റവും ഉയര്തിലും ഉയര്ന്ന ഖണ്ഡമായിരുന്നത്. വാസ്തവത്തില് സര്വ്വരുടേയും തീര്ത്ഥ സ്ഥാനമാണ് ഇത് എന്തുകൊണ്ടെന്നാല് പതിത പാവനനായ ബാബയുടെ ജന്മസ്ഥാനമാണ് ഇത്. ഏതെല്ലാം ധര്മ്മങ്ങളില് ഉള്ളവരുണ്ടോ സര്വ്വരുടേയും സദ്ഗതി ബാബയാണ് ചെയ്യുന്നത്. ഇപ്പോള് മുഴുവന് സൃഷ്ടിയിലും രാവണന്റെ രാജ്യമാണ് കേവലം ലങ്കയില് മാത്രമല്ല. എപ്പോള് സൂര്യവംശി രാജ്യം ഉണ്ടായിരുന്നോ അന്ന് ഈ വികാരങ്ങള് ഉണ്ടായിരുന്നില്ല. ഭാരതം നിര്വ്വികാരി ആയതിലൂടെ ഇപ്പോള് പതിതമാണ്. എല്ലാവരും നരകവാസികളാണ്. സത്യയുഗത്തില് ഏതൊരു ദൈവീക സമ്പ്രദായമാണോ ഉണ്ടായിരുന്നത് അവര് പിന്നീട് 84 ജന്മങ്ങള് എടുത്ത് ആസുരീയ സമ്പ്രദായത്തില് ഉള്ളവരായി വീണ്ടും ഇനി ദൈവീക സമ്പ്രദായത്തിലേക്ക് പോകണം. ഭാരതം വളരെ സമ്പന്നമായിരുന്നു. ഇപ്പോള് ദരിദ്രമാണ് അതുകൊണ്ടാണ് ഭിക്ഷ യാചിക്കുന്നത്. ബാബ നിങ്ങള് ദരിദ്രരായ കുട്ടികള്ക്ക് സ്മൃതി ഉണര്ത്തി തരികയാണ് കുട്ടികളെ, നിങ്ങള് വളരെ സുഖം അനുഭവിച്ചവരായിരുന്നു. നിങ്ങള് അനുഭവിച്ച അത്രയും സുഖം ആര്ക്കും കിട്ടില്ല. ഭൂമിയും ആകാശവും എല്ലാം നിങ്ങളുടെ കൈകളിലായിരുന്നു. ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സ് വളരെ നീണ്ടതായി കാണിച്ച് സര്വ്വരേയും കുംഭകര്ണ്ണന്റെ നിദ്രയില് ഉറക്കിയിരിക്കുകയാണ്. ഈ ഭാരതം ശിവബാബയിലൂടെ സ്ഥാപിക്കപ്പെട്ട ശിവാലയമായിരുന്നു. അവിടെ പവിത്രത ഉണ്ടായിരുന്നു, ആ പുതിയ ലോകത്തില് ദേവി ദേവതകള് രാജ്യം ഭരിച്ചിരുന്നു. മനുഷ്യര്ക്ക് ഇതു പോലുമറിയില്ല രാധയ്ക്കും കൃഷ്ണനും തമ്മില് എന്ത് സംബന്ധമാണ് ഉള്ളത്. രണ്ടുപേരും വേറെ വേറെ രാജധാനിയിലായിരുന്നു പിന്നെ സ്വയംവരത്തിനു ശേഷം ലക്ഷ്മി നാരായണനായി മാറി. ഈ ജ്ഞാനം ഒരു മനുഷ്യരിലും ഇല്ല. ആത്മീയ ജ്ഞാനം ഒരു ബാബക്കു മാത്രമെ നല്കാന് കഴിയുകയുള്ളൂ. ഇപ്പോള് ബാബ പറയുകയാണ് – ആത്മാഭിമാനിയാകൂ. അച്ഛനായ പരംപിതാവിനെ ഓര്മ്മിക്കണം. ഓര്മ്മയിലൂടെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകണം. മനുഷ്യനില് നിന്നും ദേവതയാകാന് അഥവാ പതിതത്തില് നിന്നു പാവനമാകാന് വേണ്ടിയാണ് നിങ്ങള് ഇവിടെ വന്നിരിക്കുന്നത്. ഇപ്പോള് ഇത് രാവണന്റെ രാജ്യമാണ്. ഭക്തിയോടെ രാവണന്റെ രാജ്യം ആരംഭിക്കും. എല്ലാവരും ഭക്തി ചെയ്തുകൊണ്ട് രാവണന്റെ വലയിലാണ്. മുഴുവന് ലോകവും 5 വികാരങ്ങളാകുന്ന രാവണന്റെ തടവിലാണ്, ശോക വാടികയിലാണ്. ബാബ വന്ന് സര്വ്വരേയും മുക്തമാക്കി വഴികാട്ടി ആയി കൂടെ കൂട്ടിക്കൊണ്ടു പോകും. അതിനാണ് ഈ മഹാഭാരത യുദ്ധം, എന്താണോ 5000 വര്ഷങ്ങള്ക്ക് മുമ്പ് നടന്നിരുന്നത് ഇപ്പോള് ബാബ വീണ്ടും സ്വര്ഗ്ഗത്തെ സ്ഥാപിക്കുകയാണ്. അല്ലാതെ ഇവിടെ ആര്ക്കാണോ ധാരാളം ധനം ഉള്ളത് അവരാണ് സ്വര്ഗ്ഗത്തില് ജീവിക്കുന്നത് എന്നൊന്നുമില്ല. ഇപ്പോള് നരകമാണ്. പതിത പാവനന് എന്ന് പറയുന്നത് ബാബയെയാണ്, നദിയെ ഒന്നുമല്ല. ഇതെല്ലാം ഭക്തി മാര്ഗ്ഗമാണ്. ഇതെല്ലാം ബാബയാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോള് നിങ്ങള്ക്ക് ഇത് അറിയാം ഒന്ന് ലൗകിക അച്ഛനാണ്, രണ്ട് പാര്ലൗകിക അച്ഛനാണ്, മൂന്നാമത്തേത് അലൗകിക അച്ഛനുമാണ്. ഇപ്പോള് പാര്ലൗകിക അച്ഛന് ശിവബാബ ബ്രഹ്മാവിലൂടെ ബ്രാഹ്മണ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ബ്രാഹ്മണരെ ദേവതയാക്കുന്നതിന് വേണ്ടി രാജയോഗം അഭ്യസിപ്പിക്കുകയാണ്. ആത്മാവാണ് പുനര്ജന്മം എടുക്കുന്നത്. ആത്മാവാണ് പറയുന്നത് ഞാന് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും. ബാബ പറയുകയാണ് – സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കണം എങ്കില് പാവനമാകും. ഒരു ദേഹധധാരിയേയു ഓര്മ്മിക്കരുത്. ഇപ്പോള് മൃത്യു ലോകത്തിന്റെ അസാനമാണ്. അമരലോകത്തിന്റെ സ്ഥാപന നടക്കുകയാണെന്ന്. ബാക്കി എല്ലാ അനേക ധര്മ്മങ്ങളും ഇല്ലാതാകും. സത്യയുഗത്തില് ഒരു ദേവ ദേവതാ ധര്മ്മം ഉണ്ടായിരുന്നു പിന്നെ ചന്ദ്രവംശി രാമനും സീതയും ത്രേതയില് ഉണ്ടായിരുന്നു. നിങ്ങള് കുട്ടികള്ക്ക് മുഴുവന് ചക്രത്തിന്റേയും ഓര്മ്മ ഉണര്ന്നിരിക്കുകയാണ്. ശാന്തിധാമത്തിന്റേയും സുഖധാമത്തിന്റേയും സ്ഥാപന ബാബ ചെയ്യുകയാണ്. മനുഷ്യന് മനുഷ്യന് സദ്ഗതി നല്കാന് സാധിക്കില്ല. അവരെല്ലാം ഭക്തി മാര്ഗ്ഗത്തിലെ ഗുരുക്കന്മാരാണ്.
ഇപ്പോള് നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്. ബാബയില് നിന്നും രാജ്യഭാഗ്യം നേടുകയാണ്. ഇപ്പോള് രാജധാനി സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രജകളും ധാരാളം വേണം. കോടിയില് ചിലരാണ് രാജാവാകുന്നത്. സത്യയുഗത്തെ പൂന്തോട്ടം എന്നാണ് പറയാറുള്ളത്. ഇപ്പോള് മുള്ക്കാടാണ്. രാവണന്റെ രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. വിനാശം സംഭവിക്കും. ഈ ജ്ഞാനം ഇപ്പോള് നിങ്ങള്ക്ക് ലഭിച്ചിരിക്കുകയാണ്. ലക്ഷ്മി നാരായണന് പോലും ഈ ജ്ഞാനം അറിയുമായിരുന്നില്ല. പ്രായ ലോപമാകുന്നു. ഭക്തി മാര്ഗ്ഗത്തില് യഥാര്ത്ഥത്തില് ആരും ബാബയെ അറിയുന്നില്ല. ബാബ രചയിതാവാണ്. ബ്രഹ്മാവ് വിഷ്ണു ശങ്കരനും രചനയാണ്. സര്വ്വവ്യാപി എന്ന് പറഞ്ഞതിലൂടെ സമ്പത്തിന്റെ അവകാശം ഇല്ലാതായി. ബാബ വന്ന് സര്വ്വര്ക്കും സമ്പത്ത് നല്കുകയാണ്. 84 ജന്മങ്ങള് അവരാണ് എടുക്കുന്നത് ആരാണോ ആദ്യമാദ്യം സത്യയുഗത്തിലേക്ക് വരുന്നത്. ക്രിസ്ത്യന് ധര്മ്മത്തിലുള്ളവര് 40 ജന്മങ്ങള് എടുത്തിട്ടുണ്ടാകും. ഒരു ഭഗവാനെ അന്വേഷിക്കുന്നതിന് വേണ്ടി എത്ര ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇനി നിങ്ങള്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. ഒരു ബാബയെ ഓര്മ്മിക്കൂ എങ്കില് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകാം. ഇത് യാത്രയാണ്. ഇത് ഈശ്വരനാകുന്ന അച്ഛനിലൂടെ സ്ഥാപിക്കപ്പെട്ട വിശ്വവിദ്യാലയമാണ്. നിങ്ങള് ആത്മാക്കളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. സന്യാസിമാര് പറയുന്നത് – ആത്മാവ് നിര്ലേപമാണ് എന്നാണ്. പക്ഷെ ആത്മാവാണ് കര്മ്മങ്ങള്ക്ക് അനുസരിച്ച് അടുത്ത ജന്മം എടുക്കുന്നത്. ആത്മാവാണ് നല്ലതും മോശവുമായ കര്മ്മവും ചെയ്യുന്നത്. ഈ സമയം കലിയുഗത്തില് നിങ്ങളുടെ കര്മ്മം വികര്മ്മമാകുന്നു, സത്യയുഗത്തില് നിങ്ങളുടെ കര്മ്മം അകര്മ്മമായിരുന്നു. അവിടെ വികര്മ്മം ഉണ്ടാകില്ല. അത് പുണ്യാത്മാക്കളുടെ ലോകമാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടണം. ശ്രേഷ്ഠമായ കര്മ്മം ചെയ്യണം. ബാബയെ കിട്ടിയതിനാല് ഇനി ഒരു പ്രകാരത്തിലുമുള്ള ബുദ്ധിമുട്ടിന്റെയും കാര്യമില്ല.
2) ബാബ ഏതൊരു സ്മൃതിയാണോ ഉണര്ത്തി തന്നിരിക്കുന്നത്, അത് സ്മൃതിയില് വെച്ച് അളവില്ലാത്ത സന്തോഷത്തില് കഴിയണം. ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്.
വരദാനം:-
നിമിത്തമാക്കപ്പെട്ട ആത്മാക്കളുടെ മേല് സര്വ്വരുടെയും ദൃഷ്ടി പോകുന്നു. ആയതിനാല് നിമിത്തമാക്കപ്പെട്ടവര്ക്ക് വിശേഷമായി തങ്ങളുടെ ഓരോ സങ്കല്പ്പത്തിന് മേലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അഥവാ നിമിത്തമായ കുട്ടികളും ഓരോരോ കാരണങ്ങള് കേള്പ്പിക്കുകയാണെങ്കില് അവരെ ഫോളോ ചെയ്യുന്നവരും അനേകം കാരണങ്ങള് കേള്പ്പിക്കും. അഥവാ നിമിത്തമായവരില് എന്തെങ്കിലും കുറവുകളുണ്ടെങ്കില് അത് ഒളിപ്പിച്ച് വെക്കാന് കഴിയില്ല, അതിനാല് വിശേഷമായി തങ്ങളുടെ സങ്കല്പം, വാക്ക്, കര്മ്മത്തിന് മേല് ശ്രദ്ധ കൊടുത്ത് നിവാരണ സ്വരൂപരാകൂ.
സ്ലോഗന്:-
മാതേശ്വരി ജിയുടെ അമൂല്യ മഹാവാക്യങ്ങള്
മനുഷ്യരുടെ ഉദ്ദേശ്യ ലക്ഷ്യം എന്താണ്? അത് പ്രാപ്തമാക്കാനുള്ള യഥാര്ത്ഥ വിധി
ഓരോ മനുഷ്യനും ഇത് ചിന്തിക്കേണ്ടതുണ്ട്, തനിക്കൊരു നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി ഉചിതമായിട്ടുള്ളതെന്താണ്? മനുഷ്യജീവിതം എന്തിനുവേണ്ടിയാണ്, അതില് എന്താണ് ചെയ്യേണ്ടത്? ഇപ്പോള് തന്റെ ഹൃദയത്തോട് ചോദിക്കണം, എന്റെ ജീവിതത്തില് പരിവര്ത്തനം നടക്കുന്നുണ്ടോ? മനുഷ്യജീവിതത്തില് ആദ്യം വേണ്ടത് ജ്ഞാനമാണ്, പിന്നെ ഈ ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യം എന്താണ്? ഇത് തീര്ച്ചയായും അംഗീകരിക്കും അതായത് ഈ ജീവിതത്തില് സദാ സുഖവും ശാന്തിയും വേണമെന്ന്. ഇപ്പോള് അവ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടോ? ഈ ഘോരമായ കലിയുഗത്തില് ദു:ഖവും അശാന്തിയുമൊഴിച്ച് മറ്റൊന്നും തന്നെയില്ല, ഇപ്പോള് സുഖവും ശാന്തിയും എങ്ങനെ കിട്ടുമെന്ന് ചിന്തിക്കേണ്ടതുണ്ട്.
സുഖം, ശാന്തി എന്ന ഈ രണ്ട് വാക്കുകള് തീര്ച്ചയായും ഈ ലോകത്തില് എപ്പോഴോ ഉണ്ടായിരുന്നിരിക്കണം, അതുകൊണ്ടാണ് ഈ വസ്തുക്കള്ക്ക് വേണ്ടി യാചിക്കുന്നത്. ഞങ്ങള് അങ്ങനെയുള്ള ലോകം കണ്ടിട്ടേയില്ല എന്ന് അഥവാ ആരെങ്കിലും പറയുകയാണെങ്കില് പിന്നെ നിങ്ങള് ആ ലോകത്തെ എങ്ങനെ അംഗീകരിക്കും? ഇക്കാര്യത്തില് മനസ്സിലാക്കിത്തരികയാണ്, അതായത് ഈ രാത്രിയും പകലും എന്ന രണ്ട് വാക്കുകളുണ്ടല്ലോ, എങ്കില് തീര്ച്ചയായും രാത്രിയും പകലും നടന്നിട്ടുണ്ടാകണം. ഇങ്ങനെ ആര്ക്കും പറയാന് കഴിയില്ല, അതായത് ഞങ്ങള് രാത്രിയേ കണ്ടിട്ടുള്ളു, അതിനാല് പകലിനെ എങ്ങനെ അംഗീകരിക്കും? പക്ഷെ രണ്ട് പേരുകളുള്ള സ്ഥിതിക്ക് അവയുടെ പാര്ട്ടും ഉണ്ടായിരിക്കും. അതേപോലെ ഈ കലിയുഗത്തേക്കാള് ശ്രേഷ്ഠമായ സ്ഥിതിയിലുള്ള സത്യയുഗമെന്ന് പറയുന്ന ഒന്ന് ഉണ്ടായിരുന്നു എന്ന് നമ്മളും കേട്ടിട്ടുണ്ട്! അഥവാ സമയം ഒരേപോലെത്തന്നെയാണ് പോയ്ക്കൊണ്ടിരുന്നതെങ്കില് പിന്നെ ആ കാലത്തെ സത്യയുഗമെന്ന് വിളിച്ചിരുന്നതെന്തുകൊണ്ടാണ്! അതിനാല് ഈ സൃഷ്ടി അതിന്റെ സ്ഥിതി മാറ്റിക്കൊണ്ടേയിരിക്കുന്നുണ്ട്. ശിശു, ബാലകന്, യുവാവ്, വൃദ്ധന്…. ഇങ്ങനെ മാറിക്കൊണ്ടേയിരിക്കുന്നത് പോലെ സൃഷ്ടിയും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നത്തെ ജീവിതവും അന്നത്തെ ജീവിതവും തമ്മില് എത്ര വ്യത്യാസമാണ്. അതിനാല് ആ ശ്രേഷ്ഠ ജീവിതം നേടിയെടുക്കാന് പ്രയത്നിക്കണം.
2) നിരാകാരീ ലോകം, ആകാരീ ലോകം, സാകാരീ ലോകം ഇവയുടെ വിസ്താരം.
ഈ മുഴുവന് ബ്രഹ്മാണ്ഡത്തിനുള്ളില് മൂന്ന് ലോകങ്ങളുണ്ട്-ഒന്ന് നിരാകാരി ലോകം, രണ്ട് ആകാരി, മൂന്നാമത് സാകാരി. ഇപ്പോള് ഇത് മനസ്സിലായി അതായത് നിരാകാരി ലോകത്തില് ആത്മാക്കള് നിവസിക്കുന്നു, സാകാരി ലോകത്തില് സാകാര മനുഷ്യ സമ്പ്രദായക്കാരും വസിക്കുന്നു. ബാക്കിയുള്ളത് ആകാരി സൂക്ഷ്മ സൃഷ്ടിയാണ്, ഇപ്പോള് സങ്കല്പം വരുന്നുണ്ടാകും, അതായത് ഈ ആകാരി സൃഷ്ടി സദാ കാലത്തേക്കുണ്ടോ അതോ കുറച്ച് സമയത്തേക്കാണോ അതിന്റെ പാര്ട്ടുള്ളത്? ലോകത്തുള്ളവര് മനസ്സിലാക്കുന്നത് സൂക്ഷ്മലോകം മുകളില് എവിടേയോ ആണ്, അവിടെയാണ് ഫരിസ്തകള് വസിക്കുന്നത്, അതിനെത്തന്നെയാണ് സ്വര്ഗ്ഗം എന്ന് പറയുന്നത്, അവിടെ പോയി സുഖം അനുഭവിക്കാം എന്നാണ്. പക്ഷെ ഇത് സ്പഷ്ടമാണ് അതായത് സ്വര്ഗ്ഗവും നരകവും ഈ സൃഷ്ടിയില്ത്തന്നെയാണ്. പിന്നെ ഈ സൂക്ഷ്മ ആകാരി സൃഷ്ടിയാണ്, അവിടെ ശുദ്ധ ആത്മാക്കളുടെ സാക്ഷാത്കാരം ലഭിക്കുന്നു, അതാണെങ്കില് ദ്വാപരയുഗം മുതലേ തുടങ്ങിയതാണ്. ഭക്തി മാര്ഗ്ഗം ആരംഭിച്ചതോടെ നിരാകാര സൃഷ്ടിയും സാകാര സൃഷ്ടിയും സദാ കാലത്തേക്കുള്ളതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബാക്കി സൂക്ഷ്മലോകം സദാ ഉള്ളതാണെന്ന് പറയാന് കഴിയില്ല, അതില് തന്നെ വിശേഷിച്ച് ബ്രഹ്മാ, വിഷ്ണു, ശങ്കറിന്റെ സാക്ഷാത്കാരം ഈ സമയത്ത് തന്നെയാണ് നമുക്ക് ലഭിക്കുന്നത്, എന്തുകൊണ്ടെന്നാല് ഈ സമയത്ത് തന്നെയാണ് പരമാത്മാവ് മൂന്ന് കര്ത്തവ്യങ്ങള് ചെയ്യുന്നതിന് വേണ്ടി മൂന്ന് രൂപങ്ങള് രചിക്കുന്നത്.
ശരി- ഓം ശാന്തി.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!