02 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 1, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, നിങ്ങള് മനസാ-വാചാ-കര്മ്മണാ കൃത്യതയുള്ളവരാകണം എന്തുകൊണ്ടെന്നാല് നിങ്ങള് ദേവതകളേക്കാള് ഉയര്ന്ന ബ്രാഹ്മണര് കുടുമിയാണ്.

ചോദ്യം: -

കുട്ടികള്ക്ക് മനസ്സിലാക്കാന് പ്രയാസമുള്ള ഏറ്റവും ഗുപ്തവും സൂക്ഷ്മവുമായ കാര്യമേതാണ്?

ഉത്തരം:-

ശിവബാബയും ബ്രഹ്മാബാബയും തമ്മിലുള്ള വ്യത്യാസം- ഇത് മനസ്സിലാക്കുകയെന്നതാണ് ഏറ്റവും ഗുപ്തവും സൂക്ഷ്മവുമായ കാര്യം. ഈ കാര്യത്തില് പല കുട്ടികളും ആശയക്കുഴപ്പത്തിലാകുന്നു. ഞാന് എന്നും അതിരാവിലെ ഈ ശരീരത്തിലൂടെ നിങ്ങള് കുട്ടികളെ പഠിപ്പിക്കുന്നു, എന്നാല് മുഴുവന് ദിവസവും ഞാന് ഇതില് യാത്ര ചെയ്യുന്നില്ല, ഈ രഹസ്യം സ്വയം ബാബതന്നെ പറയുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു. കുട്ടികള് ആരാണ്? ബ്രാഹ്മണര്. ഞങ്ങള് ബ്രാഹ്മണരാണ്, ദേവതകളാകാന് പോകുകയാണെന്ന് ഒരിക്കലും മറക്കരുത് വര്ണ്ണങ്ങളെയും ഓര്മ്മിക്കണം. ഇവിടെ നിങ്ങള് എല്ലാവരും ബ്രാഹ്മണരാണ്. ബ്രാഹ്മണരെ പഠിപ്പിക്കുന്നത് പരിധിയില്ലാത്ത അച്ഛനാണ്, ഈ ബ്രഹ്മാവല്ല പഠിപ്പിക്കുന്നത് ശിവബാബയാണ് പഠിപ്പിക്കുന്നത്. ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ മാത്രമാണ് പഠിപ്പിക്കുന്നത്. ശൂദ്രനില് നിന്ന് ബ്രാഹ്മണനാകാതെ ദേവതയാകാന് സാധിക്കില്ല. ആസ്തി ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. ശിവബാബ സര്വ്വരുടെയും അച്ഛനാണ്. ഈ ബ്രഹ്മാവിനെ ഗ്രാന്റ് ഫാദര് എന്ന് വിളിക്കുന്നു. എല്ലാവര്ക്കും ലൗകീക അച്ഛനുണ്ട്. പാരലൗകീക അച്ഛനെ ഭക്തിമാര്ഗ്ഗത്തില് ഓര്മ്മിക്കുന്നു. ഈ ബ്രഹ്മാവ് അലൗകീക അച്ഛനാണെന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി. ബ്രഹ്മാവിന്റെ ക്ഷേത്രമുണ്ടെങ്കിലും ഇത് മറ്റാര്ക്കും അറിയില്ല. ഇവിടെയും പ്രജാപിതാ ആദിദേവന്റെ ക്ഷേത്രമുണ്ട്. ആദിദേവനെ മഹാവീരനെന്നും പറയുന്നു. ചിലര് ഹൃദയം കവരുന്നവന് എന്നും വിളിക്കുന്നു. എന്നാല് വാസ്തവത്തില് ഹൃദയം കവരുന്നവന് ശിവബാബയാണ്, ബ്രഹ്മാവല്ല. ഒരേ ഒരു ബാബയാണ് സര്വ്വാത്മാക്കള്ക്കും സദാ സുഖം നല്കുന്നവന്, സന്തോഷം നല്കുന്നവന്. ഇതും നിങ്ങള് കുട്ടികള്ക്കുമാത്രമേ അറിയൂ ലോകത്തില് മനുഷ്യര്ക്ക് ഒന്നുംതന്നെ അറിയില്ല. നാം ബ്രാഹ്മണരാണ,് ശിവബാബയില് നിന്ന് ആസ്തിയെടുക്കുന്നു. നിങ്ങള് ഇടയ്ക്കിടയ്ക്ക് മറന്നുപോകുന്നു. ഓര്മ്മിക്കുക എന്നത് വളരെ സഹജമാണ്. യോഗം എന്ന വാക്ക് സന്ന്യാസിമാരാണ് ഇട്ടത്. നിങ്ങള് ബാബയെയാണ് ഓര്മ്മിക്കുന്നത്. യോഗം എന്നത് പൊതുവായ വാക്കാണ്, ഇവിടെ യോഗാശ്രമം എന്നും പറയില്ല. ഇവിടെ കുട്ടികളും അച്ഛനുമാണ് ഇരിക്കുന്നത്. പരിധിയില്ലാത്ത അച്ഛനെയാണ് ഓര്മ്മിക്കേണ്ടത് ഇത് കുട്ടികളുടെ കടമയാണ്. നമ്മള് ബ്രാഹ്മണരാണ്, മുത്തച്ഛന്റെ സ്വത്ത് ബ്രഹ്മാവിലൂടെ നേടുകയാണ്. അതുകൊണ്ടാണ് എത്ര സാധിക്കുന്നുവോ ഓര്മ്മിച്ചുകൊണ്ടിരിക്കൂ എന്ന് ശിവബാബ പറയുന്നത്. ചിത്രവും വേണമെങ്കില് ഓര്മ്മിച്ചുകൊള്ളു. ഞങ്ങള് ബ്രാഹ്മണരാണ്, ബാബയില് നിന്ന് ആസ്തിയെടുക്കാനുള്ള ഓര്മ്മയുണ്ടാകും. എന്താ! ബ്രാഹ്മണര് എപ്പോളെങ്കിലും തന്റെ ജാതിയെ മറന്നുപോകുമോ? നിങ്ങള് ശൂദ്രന്മാരുടെ കൂട്ടുകെട്ടില് വരുന്നതുകൊണ്ട് ബ്രാഹ്മണത്വം മറന്നുപോകുന്നു. ബ്രാഹ്മണര് നോളജ്ഫുള് ആണ് അതുകൊണ്ട് ബ്രാഹ്മണര് ദേവതകളേക്കാള് ഉയര്ന്നവരാണ്. ഭഗവാനെ എല്ലാം അറിയുന്നവന് എന്ന് പറയാറില്ലെ? ഇതിന്റെ അര്ത്ഥം സര്വ്വരുടെയും മനസ്സിലെ കാര്യങ്ങള് നോക്കിക്കൊണ്ടിരിക്കുന്നവന് എന്നല്ല. ഭഗവാന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ അറിവാണുള്ളത്. ബാബ ബീജരൂപനാണ്. ഈ ബീജത്തിന് വൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് അറിയാം. അപ്പോള് ഇങ്ങനെയുള്ള ബാബയെ വളരെ-വളരെ ഓര്മ്മിക്കണം ഈ ആത്മാവും എന്നെയാണ് ഓര്മ്മിക്കുന്നത്. ബാബ പറയുന്നു -ബ്രഹ്മാവും എന്നെ ഓര്മ്മിച്ച് ഈ പദവി നേടും. നിങ്ങളും ഓര്മ്മിച്ചാല് പദവി നേടും. ആദ്യമാദ്യം നിങ്ങള് ശരീരമില്ലാതെ (അശരീരി)യാണ് വന്നത്. ഇനി അശരീരിയായി തിരിച്ചുപോകണം. ദേഹത്തിന്റെ എല്ലാ സംബന്ധികളും നിങ്ങള്ക്ക് ദുഃഖം നല്കുന്നവരാണ്. നിങ്ങള്ക്ക് എന്നെ ലഭിച്ചില്ലേ, പിന്നെ എന്തുകൊണ്ടാണ് അവരെ ഓര്മ്മിക്കുന്നത്! ഞാന് നിങ്ങളെ പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാന് വന്നിരിക്കുകയാണ്. അവിടെ ഒരു ദുഃഖവും ഉണ്ടാകില്ല. അവിടെ ദൈവീക സംബന്ധമാണ.് ഇവിടെ ആദ്യം പതി – പത്നിയുടെ സംബന്ധത്തില് തന്നെ ദുഃഖവുമുണ്ടാകുന്നു കാരണം വികാരികളാകുന്നു. ഞാന് നിങ്ങളെ വികാരമില്ലാത്ത ലോകത്തിലേക്ക് പോകാന് യോഗ്യതയുള്ളവരാക്കുന്നു. കാമം മഹാശത്രു എന്നാണ് പാടാറ്. ഇത് ആദി മദ്ധ്യ അന്ത്യം ദുഃഖം നല്കുന്നു. ക്രോധം ആദി മദ്ധ്യ അന്ത്യം ദുഃഖം നല്കുന്നതാണെന്ന് പറയാറില്ല. കാമത്തെയാണ് ജയിക്കേണ്ടത്. അതാണ് ആദി മദ്ധ്യ അന്ത്യം ദു:ഖം നല്കുന്നത്, പതീതമാക്കുന്നു. പതീതമെന്ന വാക്ക് വികാരത്തെ കുറിക്കാനാണ് ഉപയോഗിക്കുന്നത്. ഈ ശത്രുവിന്റെ മേല് ജയിക്കണം. നിങ്ങള്ക്ക് മനസ്സിലായി, നമ്മള് സത്യയുഗത്തിലെ ദേവീ-ദേവതയാകുകയാണ്. ഈ നിശ്ചയം ഉണ്ടാകാതിടത്തോളം ഒന്നും നേടാന് സാധിക്കില്ല.

ബാബ മനസ്സിലാക്കി തരുന്നു – കുട്ടികളെ നിങ്ങള് മനസാ-വാചാ-കര്മ്മണാ കൃത്യതയുള്ളവരാകണം. പരിശ്രമമുണ്ട്. നിങ്ങള് ഭാരതത്തെ സ്വര്ഗ്ഗമാക്കുകയാണെന്ന് ലോകത്തിലുള്ള ആര്ക്കും അറിയില്ല. പിന്നീട് മനസ്സിലാക്കും. ഒരു ലോകം, ഒരു രാജ്യം, ഒരു മതം, ഒരു ഭാഷയാകണമെന്ന് അവര് ആഗ്രഹിക്കുന്നുണ്ട്. ഇന്നേയ്ക്ക് അയ്യായിരം വര്ഷം മുമ്പ് ഒരു രാജ്യം, ഒരു ധര്മ്മമായിരുന്നു, അതിനെ സ്വര്ഗ്ഗമെന്ന് പറയുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും. രാമരാജ്യം, രാവണ രാജ്യത്തെ ആര്ക്കും അറിയില്ല. നിങ്ങള്ക്കും അറിയില്ലായിരുന്നു. നിങ്ങള് ഇപ്പോള് സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ച് സ്വച്ഛബുദ്ധിയുള്ളവരായി. ബാബ നിങ്ങള്ക്കിരുന്നു മനസ്സിലാക്കി തരുകയാണ.് അപ്പോള് തീര്ച്ചയായും ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടക്കൂ. ബാബ പറയുന്നു – ഈ പഴയ ലോകത്തില് ഇരുന്നുകൊണ്ടും കമല പുഷ്പസമാനം പവിത്രമായിരിക്കൂ, എന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ബാബ ആത്മാക്കള്ക്കാണ് മനസ്സിലാക്കി തരുന്നത്. ഈ അവയവത്തിലൂടെ ആത്മാക്കളെയാണ് പഠിപ്പിക്കാന് വന്നിരിക്കുന്നത്. ഇത് പഴയ മോശമായ ലോകമാണ,് മോശമായ ശരീരമാണ്. നിങ്ങള് ബ്രാഹ്മണര് ഇപ്പോള് പൂജയ്ക്ക് അര്ഹതപ്പെട്ടവരല്ല. എന്നാല് മഹിമയ്ക്ക് യോഗ്യതയുള്ളവരാണ്. പൂജയ്ക്ക് അര്ഹതപ്പെട്ടവര് ദേവതകളാണ്. നിങ്ങള് ശ്രീമത്തനുസരിച്ച് വിശ്വത്തെ സ്വര്ഗ്ഗമാക്കുന്നതുകൊണ്ട് മഹിമയുണ്ട്, എന്നാല് പൂജ ലഭിക്കില്ല. മഹിമ തീര്ച്ചയായും നിങ്ങള് ബ്രാഹ്മണര്ക്കാണ്, ദേവതകള്ക്കല്ല. ബാബ നിങ്ങളെയാണ് ശൂദ്രനില്നിന്ന് ബ്രാഹ്മണനാക്കുന്നത്. ദേവതകളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. ഇപ്പോള് നിങ്ങള് ആത്മാക്കള് പവിത്രമാകുന്നു, ശരീരം പവിത്രമല്ല. നിങ്ങള് ഇപ്പോള് ഈശ്വരന്റെ നിര്ദ്ദേശത്തിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കുകയാണ്, നിങ്ങളും സ്വര്ഗ്ഗത്തിലേക്ക് പോകുവാന് യോഗ്യതയുള്ളവരാകുന്നു. തീര്ച്ചയായും സതോപ്രധാനമാകണം. നിങ്ങള് ബ്രാഹ്മണരെ മാത്രം ഇരുത്തിയാണ് ബാബ പഠിപ്പിക്കുന്നത്. ബ്രാഹ്മണരുടെ വൃക്ഷം വൃദ്ധി പ്രാപിക്കും. ബ്രാഹ്മണരില് പക്കാ ആയവര് പോയി ദേവതയാകും. ഇത് പുതിയ വൃക്ഷമാണ്. മായയുടെ കൊടുങ്കാറ്റുകള് അടിക്കുന്നു. സത്യയുഗത്തില് കൊടുങ്കാറ്റുണ്ടാകില്ല. ഇവിടെ ബാബയുടെ ഓര്മ്മയിലിരിക്കാന് മായ സമ്മതിക്കുന്നില്ല. ബാബയുടെ ഓര്മ്മയിലൂടെയാണ് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായതെന്ന് നമുക്കറിയാം. മുഴുവന് ആധാരവും ഓര്മ്മയിലാണ്. ഭാരതത്തിന്റെ പ്രാചീനയോഗം പ്രശസ്തമല്ലേ? പ്രാചീന യോഗം പഠിപ്പിക്കാന് ആരെങ്കിലും അവിടെ ചെല്ലണമെന്ന് വിദേശികളും ആഗ്രഹിക്കുന്നുണ്ട്.

ഇപ്പോള് രണ്ട് പ്രകാരത്തിലുളള യോഗമുണ്ട് – ഒന്ന് ഹഠയോഗി മറ്റൊന്ന് രാജയോഗി. നിങ്ങള് രാജയോഗികളാണ്. അതാണെങ്കില് വളരെക്കാലമായി നടന്നുവരുന്നു. രാജയോഗത്തെ കുറിച്ച് നിങ്ങള്ക്ക് ഇപ്പോള് മനസ്സിലാക്കാന് സാധിച്ചു. രാജയോഗത്തെക്കുറിച്ച് സന്ന്യാസികള്ക്ക് എന്തറിയാനാണ്? ബാബ വന്നു പറഞ്ഞു- ഞാനാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്, കൃഷ്ണന് പഠിപ്പിക്കാന് സാധിക്കില്ല. ഇത് ഭാരതത്തിന്റെ പ്രാചീനയോഗമാണ്. കേവലം ഗീതയില് എനിക്ക് പകരം കൃഷ്ണന്റെ പേര് ഇട്ടു. അതിലൂടെ എത്ര വ്യത്യാസം ഉണ്ടായി! ശിവജയന്തി ആകുമ്പോള് നിങ്ങളുടെ വൈകുണ്ഠത്തിന്റെ ജയന്തിയും ഉണ്ടാകുന്നു. അവിടെയാണ് കൃഷ്ണന്റെ രാജ്യം. ശിവബാബയുടെ ജയന്തി എന്നാല് ഗീതാജയന്തിയുമാണ്, വൈകുണ്ഠത്തിന്റെ ജയന്തി നടക്കുകയാണെന്നും നിങ്ങള്ക്കറിയാം. നിങ്ങള് പവിത്രമായി തീരും, കല്പം മുമ്പത്തെപ്പോലെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നുവെങ്കില് ശിവബാബയുടെ ജയന്തിയിലൂടെയാണ് സ്വര്ഗ്ഗത്തിന്റെ ജയന്തി. ബാബ തന്നെ വന്നാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്നത്. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. ഓര്മ്മിക്കാത്തതു കാരണമാണ് മായ ഏതെങ്കിലും വികര്മ്മങ്ങളൊക്കെ ചെയ്യിപ്പിക്കുന്നത്. ഓര്മ്മിക്കുന്നില്ല എങ്കില്, വീണു ചാട്ടവാറടി. ഓര്മ്മിക്കുന്നുവെങ്കില് ചാട്ടവാറടി കൊള്ളില്ല. ഈ ബോക്സിംഗ് നടക്കുന്നു. നമ്മുടെ ശത്രു മനുഷ്യരൊന്നുമല്ല. രാവണനാണ് ശത്രു എന്നു നിങ്ങള്ക്കറിയാം. വിവാഹത്തിനുശേഷം കുമാരീ-കുമാരന്മാര് പതീതമാകുന്നതുകൊണ്ട് പരസ്പരം ശത്രുക്കളാകുന്നു. വിവാഹത്തിന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നു. ബാബ പറയുന്നു-വിവാഹം നഷ്ടമാണ്. ഇപ്പോള് പാരലൗകീക അച്ഛന് ഈ ആജ്ഞ നല്കിയിരിക്കുന്നു-കുട്ടികളെ കാമം മഹാശത്രുവാണ്, ഇതിന്റെ മേല് ജയിക്കൂ കൂടാതെ പവിത്രമായിരിക്കാം എന്ന് പ്രതിജ്ഞയെടുക്കു. ആരും പതീതരാകരുത്. ജന്മജന്മാന്തരങ്ങളായി നിങ്ങള് വികാരത്താല് പതീതമായി, അതുകൊണ്ടാണ് കാമം മഹാശത്രു എന്ന് പറയുന്നത്. നിങ്ങള് എങ്ങനെയാണ് 84 ജന്മങ്ങള് എടുത്തത്? ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. ഇപ്പോള് തിരിച്ചു പോകണം. ഞങ്ങള് ആത്മാക്കള് ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടന്ന് ഭാരതത്തെ സ്വര്ഗ്ഗമാക്കുകയാണ്. ഞങ്ങള് തന്നെ സ്വര്ഗ്ഗത്തില് രാജ്യം ഭരിക്കും എന്ന് നിങ്ങള്ക്ക് വളരെ ശുദ്ധ അഹങ്കാരമുണ്ടായിരിക്കണം. പരിശ്രമത്തിനനുസരിച്ച് പദവി ലഭിക്കും. വേണമെങ്കില് രാജ-റാണി ആകൂ, അല്ല പ്രജ ആകണമെങ്കില് അതാകൂ. രാജാറാണി ആകുന്നതെങ്ങനെ എന്ന് കാണുന്നുണ്ട്. ഫോളോ ഫാദര് എന്ന് പറയാറുണ്ട്. ഇത് ഇപ്പോളത്തെ കാര്യമാണ്. ലൗകീക സംബന്ധത്തെക്കുറിച്ചല്ല പറയുന്നത്. ഈ ബാബ നിര്ദ്ദേശം നല്കുന്നു, എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ഇപ്പോള് നിങ്ങള്ക്കറിയാം നാം നല്ല നിര്ദ്ദേശമനുസരിച്ച് നടക്കുകയാണ്, വളരെയധികം പേരുടെ സേവനം ചെയ്യുന്നുണ്ട്. കുട്ടികള് ബാബയുടെ അടുത്ത് വരുമ്പോള് ശിവബാബ റിഫ്രഷ് ചെയ്യിപ്പിക്കുന്നു. ഒപ്പം ഈ ബ്രഹ്മാവും റിഫ്രഷ് ചെയ്യിപ്പിക്കുന്നു. ഇദ്ദേഹവും പഠിപ്പിക്കുന്നുണ്ടല്ലോ. ശിവബാബ പറയുന്നു ഞാന് രാവിലെ വരുന്നു. ആരെങ്കിലും പിന്നീട് കാണാന് വന്നാല് ഈ ബ്രഹ്മാവിനെന്താ മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ലേ? ബാബാ അങ്ങ് വന്ന് മനസിലാക്കി കൊടുക്കൂ, ഞാന് മനസിലാക്കി കൊടുക്കില്ല എന്നിങ്ങനെ പറയുമോ? ഇത് വളരെ ഗുപ്തമായ ഗുഹ്യ കാര്യങ്ങളല്ലേ? എനിക്ക് വളരെ നന്നായി മനസിലാക്കിക്കൊടുക്കാന് സാധിക്കും. എന്നാല് ശിവബാബ മാത്രമാണ് മനസിലാക്കി തരുന്നതെന്ന് എന്തുകൊണ്ടാണ് ചിന്തിക്കുന്നത്? ഈ ബ്രഹ്മാവും മനസ്സിലാക്കി തന്നിട്ടുണ്ടാകില്ലേ? കല്പം മുമ്പും ബ്രഹ്മാവ് മനസിലാക്കി തന്നിട്ടുണ്ട്. അങ്ങനെയാണ് ഈ പദവി നേടിയതെന്ന് ഇദ്ദേഹത്തിനറിയാം. മമ്മയും മനസ്സിലാക്കി തന്നിട്ടില്ലേ? മമ്മയും ഉയര്ന്ന പദവി നേടുന്നു. ബാബയെ അവിടെ സൂക്ഷ്മവതനത്തില് കാണുമ്പോള് കുട്ടികള് ഫോളോ ചെയ്യണം. പാവപ്പെട്ടവരാണ് സമര്പ്പണമാകുന്നത്. ധനികര്ക്ക് സമര്പ്പണമാകാന് സാധിക്കില്ല. ബാബാ ഇവയെല്ലാം നിന്റേതാണെന്ന് പാവപ്പെട്ടവരാണ് പറയുന്നത്. ശിവബാബ ദാതാവാണ്, ബാബ ഒരിക്കലും എടുക്കാറില്ല. കുട്ടികളോട് പറയുന്നു ഇതെല്ലാം നിങ്ങളുടെയാണ.് ബാബ തനിക്കുവേണ്ടി കൊട്ടാരം ഇവിടെയോ അവിടെയോ പണിയുന്നില്ല. നിങ്ങളെ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നത്. ഇപ്പോള് ഈ ജ്ഞാന രത്നങ്ങളാല് സഞ്ചി നിറയ്ക്കണം. ക്ഷേത്രത്തില് പോയി പറയുന്നു-സഞ്ചി നിറച്ചൂ തരൂ. എന്നാല് ഏത് വസ്തുവിനാല് ഏതു സഞ്ചിയാണ് നിറയ്ക്കേണ്ടത്? സഞ്ചി നിറച്ചു തരുന്നത് ലക്ഷ്മിയാണ്, കാരണം ലക്ഷ്മി ധനം നല്കുന്നു. ശിവന്റെയടുത്ത് പോകാറില്ല. കൃഷ്ണന് ഗീത കേള്പ്പിച്ചു എന്ന് പറയുന്നു എന്നാല് കൃഷ്ണന്റെ മുന്നില്പോയി സഞ്ചി നിറച്ച് തരൂ എന്ന് പറയാറില്ല. ശങ്കരന്റെയടുത്ത് പോയി പറയുന്നു സഞ്ചി നിറച്ച് തരൂ. ശിവനു ശങ്കരനും ഒന്നാണെന്ന് അവര് വിശ്വസിക്കുന്നു. എന്നാല് ശങ്കരന് സഞ്ചി കാലിയാക്കുന്നവനാണ്. നമ്മുടെ സഞ്ചി ആര്ക്കും കാലിയാക്കാന് സാധിക്കില്ല. വിനാശം സംഭവിക്കുക തന്നെ ചെയ്യും. ദുദ്രജ്ഞാന യജ്ഞത്തിലൂടെ വിനാശ ജ്വാല ഉണ്ടായി എന്ന് പാടാറുണ്ട്. എന്നാല് ഇതിനെക്കുറിച്ചൊന്നും ആരും മനസ്സിലാക്കുന്നില്ല.

നിങ്ങള് കുട്ടികള് ഗൃഹസ്ഥ വ്യവഹാരത്തിലും ഇരിക്കണം, ജോലിയും ചെയ്യണം. ബാബ ഓരോരുത്തരുടേയും നാഡി നോക്കിയാണ് നിര്ദ്ദേശം നല്കുന്നത്, എന്തുകൊണ്ടെന്നാല് ബാബയ്ക്കറിയാം, ഞാന് പറഞ്ഞിട്ടും ചെയ്യാന് സാധിക്കില്ല എങ്കില് പിന്നെ അങ്ങനെയുള്ള നിര്ദ്ദേശം എന്തിന് നല്കണം. നാഡി നോക്കിത്തന്നെയാണ് നിര്ദ്ദേശം നല്കുന്നത്. ഈ ബ്രഹ്മാവിന്റെയടുത്ത് വരികതന്നെ വേണം. ഇദ്ദേഹം പൂര്ണ്ണമായ നിര്ദ്ദേശം നല്കും. എല്ലാവരും ചോദിക്കണം- ബാബാ, ഈ അവസ്ഥയില് ഞങ്ങള് എന്തു ചെയ്യണം! ഇപ്പോള് എങ്ങനെ മുന്നോട്ട് പോകണം? ബാബ സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് നരകവാസികളാണ്,നാം സ്വര്ഗ്ഗവാസിയാകാന് പോവുകയാണ്. ഇപ്പോള് നിങ്ങള് നരകത്തിലുമല്ല, സ്വര്ഗ്ഗത്തിലുമല്ല. ബ്രാഹ്മണരായവരുടെ നങ്കൂരം ഈ മോശമായ ലോകത്തില് നിന്ന് എടുത്തിരിക്കുകയാണ്. നിങ്ങള് കലിയുഗമാകുന്ന ലോകത്തിന്റെ തീരം ഇപ്പോള് ഉപേക്ഷിച്ചിരിക്കുന്നു. ചില ബ്രാഹ്മണര് തീവ്രമായി പോകുന്നു എന്നാല് ചിലര് ഓര്മ്മയുടെ യാത്രയില് പിന്നിലാണ്. ചിലര് കൈവിടുന്നതുകൊണ്ട് ശ്വാസം മുട്ടി മുങ്ങി മരിക്കുന്നു. അതായത് വീണ്ടും കലിയുഗത്തിലേക്ക് പോകുന്നു. തോണിക്കാരന് ഞങ്ങളെ കൊണ്ടുപോകുന്നു എന്ന് നിങ്ങള്ക്കറിയാം. ആ യാത്ര അനേക പ്രകാരത്തിലുണ്ട്. നിങ്ങളുടെ യാത്ര ഒന്നു മാത്രം. ഇത് തികച്ചും വേറിട്ട യാത്രയാണ്. ഓര്മ്മ മുറിച്ചുകളയുന്ന കൊടുങ്കാറ്റുകളൊക്കെ വരും, ശരിയാണ് ഈ ഓര്മ്മയാകുന്ന യാത്രയെ നല്ല രീതിയില് ഉറച്ചതാക്കൂ, ഇതിനായി പരിശ്രമിക്കൂ. നിങ്ങള് കര്മ്മയോഗിയാണ്. സാധിക്കുന്നത്ര കൈകള് കൊണ്ട് കാര്യങ്ങള് ചെയ്യണം, ഹൃദയം കൊണ്ട് ബാബയെ ഓര്മ്മിക്കണം. ബാബാ ഞങ്ങള്ക്ക് ഇവിടെ വളരെ ദുഃഖമാണ്, ഇപ്പോള് ഞങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കൂ എന്ന് പകുതി കല്പമായി പ്രിയതമകളായ നിങ്ങള് പ്രിയതമനായ എന്നെ ഓര്മ്മിച്ചാണ് വന്നത്. ഈ ഓര്മ്മയുടെ യാത്രയില് ഇരിക്കുകയാണെങ്കില് നിങ്ങളുടെ പാപം ഇല്ലാതാകും. സ്വര്ഗ്ഗത്തിന്റെ ആസ്തി നേടിയിരുന്നത് നിങ്ങളായിരുന്നു എന്നാല് ഇപ്പോള് നഷ്ടപ്പെടുത്തി. ഭാരതം സ്വര്ഗ്ഗമായിരുന്ന സമയത്തെ പ്രാചീന ഭാരതം എന്നു പറയുന്നു. ഭാരതത്തിന് വളരെ മാന്യതയുണ്ടായിരുന്നു. ഭാരതം വളരെ വലുതാണ്, ഏറ്റവും പഴയതുമാണ്. നിങ്ങള്ക്കറിയാം വിനാശം മുന്നില് ഉണ്ട്. നന്നായി മനസ്സിലാക്കുന്നവര്ക്ക് ഉള്ളില് വളരെ സന്തോഷമുണ്ടായിരിക്കും. പ്രദര്ശനിയില് എത്ര പേരാണ് വരുന്നത്. അഹമ്മദാബാദില് നോക്കൂ, എത്ര പ്രകാരത്തിലുള്ള സന്ന്യാസികളാണ് വന്നത്. നിങ്ങള് പറയുന്നത് സത്യമാണെന്ന് അവര് പറഞ്ഞു, എന്നാല് ഞങ്ങള്ക്കും ബാബയില് നിന്ന് ആസ്തിയെടുക്കണമെന്ന് ബുദ്ധിയില് ഇരിക്കുന്നില്ല. ഇവിടെ നിന്ന് വെളിയില് പോകുമ്പോള് എല്ലാം ഇല്ലാതാകുന്നു. നിങ്ങള്ക്കിപ്പോള് അറിയാം ബാബ നമ്മളെ സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെ ഗര്ഭ ജയിലില്ല, ആ ജയിലുമില്ല. പിന്നെ ഒരിക്കലും ജയിലിന്റെ വാതില് കാണേണ്ടി വരില്ല. രണ്ട് ജയിലും ഉണ്ടാകില്ല. ഇവിടെ ഇതെല്ലാം മായയുടെ പ്രകടനങ്ങളാണ്. ഇന്നത്തെ കാലത്ത് ഓരോ കാര്യവും പെട്ടെന്ന് നടക്കുന്നു. മരണം പോലും പെട്ടെന്ന് സംഭവിക്കുന്നു. സത്യയുഗത്തില് ഈ ഉപദ്രവങ്ങളൊന്നും ഉണ്ടാകുകയേ ഇല്ല. ഇവിടെ മരണം പെട്ടെന്നുണ്ടാകുന്നു, ദുഃഖവും വളരെ കുടുന്നു. സര്വ്വതും ഇല്ലാതാകും. മുഴുവന് ഭൂമിയും പുതിയതാകും. സത്യയുഗത്തില് ദേവീ ദേവതകളുടെ രാജധാനി ആയിരുന്നു അത് തീര്ച്ചയായും വീണ്ടും ഉണ്ടാകും മുന്നോട്ടു പോകുമ്പോള് എന്താണ് സംഭവിക്കാന് പോകുന്നതെന്ന് കാണൂ! വളരെ ഭയാനകമായ സീനുകള് ആണ്. നിങ്ങള് കുട്ടികള്ക്ക് സാക്ഷാത്കാരം കിട്ടിയിട്ടുണ്ട്. കുട്ടികള് മുഖ്യമായി ചെയ്യേണ്ടത് ഓര്മ്മയുടെ യാത്രയാണ്. ഇതാണ് കയറുന്ന കലയുടെ യാത്ര. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) നമ്മള് ബ്രാഹ്മണരാണ്, നമ്മള് ബ്രാഹ്മണരെത്തന്നെയാണ് ഭഗവാന് പഠിപ്പിക്കുന്നത്, നാം ഇപ്പോള് ബ്രാഹ്മണനില് നിന്ന് ദേവതയാകുകയാണ് എന്ന സ്മൃതിയില് സദാ ഇരിക്കണം.

2) ജ്ഞാന രത്നങ്ങളാല് തന്റെ സഞ്ചി നിറച്ച് ദാനം ചെയ്യണം. ഈ കലിയുഗമാകുന്ന പതീതലോകത്തിന്റെ തീരം ഉപേക്ഷിക്കണം. മായയുടെ കൊടുങ്കാറ്റുകളില് ഭയപ്പെടരുത്.

വരദാനം:-

മാസ്റ്റര് രചയിതാവ്, മാസ്റ്റര് നോളേജ്ഫുള്ളിന്റെ പവര്ഫുള് സ്ഥിതിയിലും ലഹരിയിലും സ്ഥിതി ചെയ്യുകയാണെങ്കില് രചനയുടെ സര്വ്വ ആകര്ഷണങ്ങളില് നിന്നും ഉപരിയായിരിക്കാന് കഴിയും, എന്തുകൊണ്ടെന്നാല് ഇപ്പോള് രചന ഓരോരോ ഭിന്ന-ഭിന്നമായ നിറപ്പകിട്ടുള്ള രൂപം രചിക്കും, അതിനാല് ഇപ്പോള് അവശേഷിച്ച കുട്ടിക്കാലത്തെ തെറ്റുകള്, അലസതയുടെ തെറ്റുകള്, ആലസ്യത്തിന്റെ തെറ്റുകള്, കൂസലില്ലായ്മയുടെ തെറ്റുകള്- ഇവ മറന്ന് തന്റെ പവര്ഫുള്, ശക്തിസ്വരൂപം, ശസ്ത്രധാരി സ്വരൂപം, സദാ തെളിഞ്ഞ ജ്യോതി സ്വരൂപത്തെ പ്രത്യക്ഷമാക്കൂ, അപ്പോള് പറയാം മാസ്റ്റര് രചയിതാവ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top