02 May 2022 Malayalam Murli Today | Brahma Kumaris

02 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

1 May 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ശാന്തി നിങ്ങളുടെ കഴുത്തിലെ മാലയാണ്, ആത്മാവിന്റെ സ്വധര്മ്മമാണ്, അതിനാല് ശാന്തിക്ക് വേണ്ടി അലഞ്ഞുതിരിയേണ്ട കാര്യമില്ല, നിങ്ങള് തന്റെ സ്വധര്മ്മത്തില് സ്ഥിതി ചെയ്യൂ.

ചോദ്യം: -

മനുഷ്യന് ഏതെങ്കിലും വസ്തുവിനെ ശുദ്ധമാക്കുന്നതിന് വേണ്ടി ഏതൊരു യുക്തിയാണ് പ്രയോഗിക്കുന്നത്, എന്നാല് ബാബ എതൊരു യുക്തിയാണ് രചിച്ചിരിക്കുന്നത്?

ഉത്തരം:-

മനുഷ്യര് ഏതെങ്കിലും വസ്തുവിനെ ശുദ്ധമാക്കുന്നതിന് വേണ്ടി അതിനെ അഗ്നിയില് ഇടാറുണ്ട്. യജ്ഞം രചിക്കുമ്പോള് അതിലും അഗ്നി കത്തിക്കാറുണ്ട്. ഇവിടെയും ബാബ രുദ്ര യജ്ഞം രചിച്ചിരിക്കുകയാണ് പക്ഷെ ഇത് ജ്ഞാന യജ്ഞമാണ്, ഇതില് സര്വ്വരുടേയും ആഹൂതി നടക്കും. നിങ്ങള് കുട്ടികള് ദേഹസഹിതം എല്ലാം ഇതില് സ്വാഹാ ചെയ്യുന്നുണ്ട്. നിങ്ങള്ക്ക് യോഗം ചെയ്യണം. യോഗത്തിന്റെ തന്നെയാണ് പന്തയം നടക്കുന്നത്. ഇതിലൂടെ നിങ്ങള് ആദ്യം രുദ്രന്റെ കഴുത്തിലെ മാലയാകും പിന്നെ വിഷ്ണുവിന്റെ കഴുത്തിലെ മാലയില് കോര്ക്കപ്പെടും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ…

ഓം ശാന്തി. ആരുടെ മഹിമയാണ് കേട്ടത്? പാരലൗകിക പരംപിതാ പരമാത്മാവ് അര്ത്ഥം പരമാത്മാവിന്റെ മഹിമയാണ്. സര്വ്വ ഭക്തരും അഥവാ സാധന ചെയ്യുന്നവരും ബാബയെയാണ് ഓര്മ്മിക്കുന്നത്. ബാബയെ പതിത പാവനന് എന്നാണ് പറയാറുള്ളത്. കുട്ടികള്ക്ക് അറിയാം ഭാരതം പാവനമായിരുന്നു. ലക്ഷ്മി നാരായണന്റേത് പവിത്ര പ്രവൃത്തി മാര്ഗ്ഗത്തിന്റെ ധര്മ്മമായിരുന്നു, അതിനെയാണ് ആദി സനാതന ദേവി ദേവതാ ധര്മ്മം എന്ന് പറയുന്നത്. ഭാരതത്തില് പവിത്രതയും സുഖവും ശാന്തിയും സമ്പത്തുമെല്ലാം ഉണ്ടായിരുന്നു. പവിത്രത ഇല്ലെങ്കില് ശാന്തിയും ഉണ്ടാകില്ല, സുഖവുമുണ്ടാകില്ല. ശാന്തിക്കു വേണ്ടി ചുറ്റിത്തിരിയുകയാണ്. കാടുകളില് കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരാള്ക്ക് പോലും ശാന്തിയില്ല എന്തുകൊണ്ടെന്നാല് അച്ഛനെ അറിയുന്നില്ല, മാത്രമല്ല സ്വയം ആത്മാവാണെന്നും, ഇത് എന്റെ ശരീരമാണെന്നും അറിയുന്നില്ല. ഇതിലൂടെ കര്മ്മം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്റെ സ്വധര്മ്മം തന്നെ ശാന്തിയാണ്, ഇത് ശരീരത്തിലെ അവയവങ്ങളാണ്. നമ്മള് ആത്മാക്കള് നിര്വ്വാണം അഥവാ പരംധാമ നിവാസിയാണ് എന്നത് പോലും അറിയുന്നില്ല. ഈ കര്മ്മക്ഷേത്രത്തില് നമ്മള് ശരീരത്തെ ആധാരമാക്കി പാര്ട്ട് അഭിനയിക്കുകയാണ്. ശാന്തിയുടെ മാല കഴുത്തില്ഇരിക്കുന്നുണ്ട് എന്നിട്ട് പുറത്ത് അലഞ്ഞുകൊണ്ടിരിക്കുന്നു. ചോദിക്കുകയാണ് മനസ്സിന് എങ്ങനെയാണ് ശാന്തി കിട്ടുക? അവര്ക്ക് അറിയില്ല മനസ്സും ബുദ്ധിയും അടങ്ങിയതാണ് ആത്മാവ്. ആത്മാവ് പരംപിതാ പരമാത്മാവിന്റെ സന്താനമാണ്. ബാബ ശാന്തിയുടെ സാഗരനാണ്, നമ്മള് ബാബയുടെ കുട്ടികളുമാണ്. ഇപ്പോള് മുഴുവന് ലോകത്തിലും അശാന്തിയാണ്. എല്ലാവരും ശാന്തി വേണം എന്ന് പറയുകയാണ്. അപ്പോള് മുഴുവന് ലോകത്തിന്റേയും അധികാരി ശിവായ നമ: എന്ന് വിശേഷിപ്പിക്കുന്ന ആ ഒന്നിനെയാണ്. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്, ശിവന് ആരാണ്? ഇതും ഒരു മനുഷ്യര്ക്കും അറിയില്ല പൂജയും ചെയ്യുന്നുണ്ട്, ചിലര് സ്വയത്തെ ശിവോഹം എന്ന് പറയുന്നുണ്ട്. ശിവന് ഒരേ ഒരു അച്ഛനാണല്ലോ. മനുഷ്യര് സ്വയത്തെ ശിവന് എന്ന് പറയുക, ഇത് വലിയ പാപമാകുമല്ലോ. ശിവനെ തന്നെയാണ് പതിത പാവനന് എന്ന് പറയുന്നത്. ബ്രഹ്മാ വിഷ്ണു ശങ്കരന് അഥവാ ഏതെങ്കിലും മനുഷ്യനെ പതിത പാവനന് എന്ന് പറയില്ല. പതിത പാവനനും സദ്ഗതി ദാതാവും ആ ഒന്ന് തന്നെയാണ്. മനുഷ്യന് മനുഷ്യനെ പാവനമാക്കാന് കഴിയുകയില്ല എന്തുകൊണ്ടെന്നാല് ഇത് മുഴുവന് ലോകത്തിന്റേയും പ്രശ്നമാണല്ലോ. ബാബാ മനസ്സിലാക്കി തരുകയാണ് – എപ്പോഴാണോ സത്യയുഗം ഉണ്ടായിരുന്നത് അപ്പോള് ഭാരതം പാവനമായിരുന്നു, ഇപ്പോള് പതിതമായിരിക്കുന്നു. അതിനാല് മുഴുവന് സൃഷ്ടിയേയും ആരാണോ പാവനമാക്കി മാറ്റുന്നത് അവരെത്തന്നെ ഓര്മ്മിക്കണം. ബാക്കി ഇത് പതിത ലോകമാണ്. മഹാത്മാവ് എന്ന് നിങ്ങള് ആരെയാണോ വിളിക്കുന്നത് അവരൊന്നും അല്ല. പാരലൗകിക അച്ഛനേപ്പോലും അറിയുന്നില്ല. ഭാരതത്തില് ശിവജയന്തിക്ക് മഹിമയുണ്ടെങ്കില് തീര്ച്ചയായും ഭാരതത്തില് വന്നിട്ടുണ്ടാകും, പതിതരെ പാവനമാക്കുകയും ചെയ്യും. പറയുകയാണ് ഞാന് സംഗമത്തിലാണ് വരുന്നത്, അതിനെയാണ് കുംഭമേള എന്ന് പറയുന്നത്. ആ ജലത്തിന്റെ സാഗരവും നദികളും തമ്മിലുള്ള കുംഭമേളയല്ല ഇത്. ജ്ഞാന സാഗരനും പതിത പാവനനായ ബാബയും വന്ന് സര്വ്വ ആത്മാക്കളേയും പാവനമാക്കി മാറ്റുന്നുണ്ട് അതാണ് കുംഭമേള. ഇതും അറിയാം ഭാരതം എപ്പോള് സ്വര്ഗ്ഗമായിരുന്നോ അപ്പോള് ഒരേഒരു ധര്മ്മമാണ് ഉണ്ടായിരുന്നത്. സത്യയുഗത്തില് സൂര്യവംശി രാജ്യമായിരുന്നു പിന്നെ ത്രേതയില് ചന്ദ്രവംശിയും, അതുകൊണ്ടാണ് മഹിമ പാടുന്നത് – രാമനെ പോലെയുള്ള രാജാവും, രാമനെപ്പോലെയുള്ള പ്രജയും…ത്രേതയെ കുറിച്ച് തന്നെ ഇത്രയധികം മഹിമ ഉണ്ടെങ്കില് അതിനെക്കാള് മഹിമ സത്യയുഗത്തിന് ഉണ്ടാകും. ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം, പവിത്രമായ ജീവാത്മാക്കളാണ് അവിടെ ജീവിച്ചിരുന്നത് ബാക്കി മറ്റു ധര്മ്മങ്ങളിലുള്ള ആത്മാക്കളെല്ലാം നിര്വ്വാണധാമത്തിലായിരുന്നു. ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ് – ഇതും ഒരു മനുഷ്യര്ക്കും അറിയില്ല. ആത്മാവ് വളരെ ചെറിയ ബിന്ദുവാണ്, അതില് 84 ജന്മങ്ങളുടെ പാര്ട്ടാണ് അടങ്ങിയിരിക്കുന്നത്. 84 ലക്ഷം ജന്മങ്ങളൊന്നും ഉണ്ടാവുകയില്ല. 84 ലക്ഷം ജന്മങ്ങള് കല്പകല്പം കറങ്ങിക്കൊണ്ടിരിക്കുക, ഇത് ഒരിക്കലും ഉണ്ടാവുകയില്ല. 84 ജന്മങ്ങളുടെ ചക്രം തന്നെയാണ് ഇത്, അതും എല്ലാവര്ക്കും ഇത്രയും ജന്മമില്ല. ആരാണോ ആദ്യം ഉണ്ടായിരുന്നത് അവരിപ്പോള് പുറകിലാണ്, വീണ്ടും അവര് ആദ്യം വരും. വൈകി വരുന്ന സര്വ്വ ആത്മാക്കളും നിര്വ്വാണധാമത്തില് വസിക്കും. ഈ കാര്യങ്ങളെല്ലാം ബാബയാണ് മനസ്സിലാക്കി തരുന്നത്. ബാബയെ തന്നെയാണ് സര്വ്വ ശക്തിവാന് എന്ന് പറയുന്നത്.

ബാബ പറയുകയാണ് ഞാന് വന്ന് ബ്രഹ്മാവിലൂടെ എല്ലാ വേദ ശാസ്ത്രങ്ങളുടേയും ഗീതയുടേയുമെല്ലാം സാരമാണ് മനസ്സിലാക്കി തരുന്നത്. ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങളെ കുറിച്ചുള്ള ശാസ്ത്രങ്ങളാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ഞാന് വന്ന് എങ്ങനെയാണ് യജ്ഞം രചിച്ചിരിക്കുന്നത്, ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളില് ഇല്ല. ഇതിന്റെ പേരാണ് രാജസ്വ അശ്വമേധ രുദ്ര ജ്ഞാന യജ്ഞം. രുദ്രന് ശിവനാണ്, ഇതില് സര്വ്വര്ക്കും സ്വാഹാ ആകണം. ബാബ പറയുകയാണ് ദേഹസഹിതം ഏതെല്ലാം മിത്രങ്ങളും ബന്ധുക്കളുമുണ്ടോ അവരെയെല്ലാം മറക്കൂ. ഒരു ബാബയെ ഓര്മ്മിക്കൂ. ഞാന് സന്യാസിയാണ്, ക്രിസ്ത്യനാണ്….ഇതെല്ലാം ദേഹത്തിന്റെ ധര്മ്മങ്ങളാണ് ഇതെല്ലാം ഉപേക്ഷിച്ച് മനസ്സു കൊണ്ട് എന്നെ ഓര്മ്മിക്കൂ. നിരാകാരനായ ബാബ വരുന്നുണ്ടെങ്കില് ശരീരത്തിലേക്കായിരിക്കുമല്ലോ. പറയുന്നുണ്ട് എനിക്കും പ്രകൃതിയുടെ ആധാരം എടുക്കേണ്ടി വരുന്നുണ്ട്. ഞാന് തന്നെയാണ് വന്ന് ഈ ശരീരത്തിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. പഴയ ലോകത്തിന്റെ വിനാശം സമീപത്താണ് നില്ക്കുന്നത്. പാടുന്നുണ്ട് പ്രജാപിതാ ബ്രഹ്മാവിലൂടെ സ്ഥാപന, ഫരിസ്തകളുടെ ലോകമാണ് സൂക്ഷ്മവതനം. അവിടെ എല്ലുകളോ മാംസമോ കൊണ്ടുള്ള ശരീരം ഉണ്ടാവുകയില്ല. അവിടെ സൂക്ഷ്മ ശരീരമാണ് ഉണ്ടാവുക, വെളുത്ത നിറത്തില് പ്രേതത്തെ പോലെ ഉണ്ടാകും. ശരീരം ലഭിക്കാത്ത ആത്മാക്കള് അലഞ്ഞു നടന്നുകൊണ്ടിരിക്കും. നിഴലു പോലെയുള്ള രൂപമായിരിക്കും, അതിനെ പിടിക്കാനൊന്നും കഴിയില്ല. ഇപ്പോള് ബാബ പറയുകയാണ് കുട്ടികളെ എന്നെ ഓര്മ്മിക്കൂ എങ്കില് ഓര്മ്മയിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും. പാടുന്നുണ്ട് വളരെ കഴിഞ്ഞുപോയി, അല്പം ബാക്കിയുണ്ട്…ഇപ്പോള് അവശേഷിക്കുന്നത് വളരെ കുറച്ച് സമയമാണ്. എത്ര കഴിയുമോ ബാബയെ ഓര്മ്മിക്കണം എങ്കില് അന്തിമ മനം പോലെ ഗതിയാകും. ഗീതയിലെ കുറച്ച് വാക്കുകള് ശരിയാണ്. ആട്ടയില് ഉപ്പ് ചേര്ക്കുന്നത് പോലെ ചില ചില വാക്കുകളെല്ലാം ശരിയാണ്. ആദ്യം ഭഗവാന് നിരാകാരനാണ് എന്നത് മനസ്സിലാക്കണം. നിരാകാരനായ ഭഗവാന് എങ്ങനെയാണ് സംസാരിക്കുന്നത്? പറയുന്നുണ്ട് സാധാരണ ബ്രഹ്മാ ശരീരത്തിലൂടെയാണ് രാജയോഗം അഭ്യസിപ്പിക്കുന്നത്. കുട്ടികളെ എന്നെ ഓര്മ്മിക്കൂ. ഒരു ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നതിനും ബാക്കി സര്വ്വ ധര്മ്മങ്ങളുടേയും വിനാശം ചെയ്യിപ്പിക്കാനാണ് ബാബ വന്നിരിക്കുന്നത്. ഇപ്പോള് അനേകം ധര്മ്മങ്ങളാണ് ഉള്ളത്. ഇന്നേക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പ് സത്യയുഗത്തില് ഒരു ആദി സനാതന ദേവി ദേവതാ ധര്മ്മം ഉണ്ടായിരുന്നു. എല്ലാ ആത്മാക്കളും അവരവരുടെ കര്മ്മകണക്കുകള് ഇല്ലാതാക്കി തിരിച്ച് പോകും. ഇതിനെ കണക്കെടുപ്പിന്റെ സമയം എന്നാണ് പറയാറുള്ളത്. സര്വ്വരുടേയും ദു:ഖത്തിന്റെ കര്മ്മകണക്ക് ഇല്ലാതാകണം. പാപങ്ങളുടെ കാരണത്താലാണ് ദു:ഖം ഉണ്ടാകുന്നത്. പാപത്തിന്റെ കണക്ക് ഇല്ലാതാക്കിയതിനു ശേഷം പിന്നെ പുണ്യം ആരംഭിക്കും. ഓരോ വസ്തുവിനേയും ശുദ്ധമാക്കുന്നതിന് അഗ്നിയില് വെക്കാറുണ്ടല്ലോ. യജ്ഞം രചിക്കുമ്പോള് അതിലും അഗ്നി കത്തിക്കാറുണ്ട്. ഇത് വസ്തുക്കളുടെ യജ്ഞമൊന്നുമല്ല. ഇത് രുദ്ര ജ്ഞാന യജ്ഞമാണ്. കൃഷ്ണ ജ്ഞാന യജ്ഞമെന്ന് പറയാറില്ല. കൃഷ്ണന് ഒരു യജ്ഞവും രചിച്ചിട്ടില്ല, കൃഷ്ണന് രാജകുമാരനായിരുന്നു. ആപത്തുകളുടെ സമയത്താണ് യജ്ഞം രചിക്കാറുള്ളത്. ആ സമയത്ത് എല്ലായിടത്തും ആപത്തുകളാണ്, ധാരാളം മനുഷ്യര് രുദ്ര യജ്ഞവും രചിക്കുന്നുണ്ട്. രുദ്ര ജ്ഞാന യജ്ഞമൊന്നും രചിക്കുന്നില്ല. അത് രുദ്രനായ പരംപിതാ പരമാത്മാവ് വന്നിട്ടാണ് രചിക്കുന്നത്. പറയുകയാണ് ഇത് രുദ്ര ജ്ഞാന യജ്ഞമാണ്, ഇതില് സര്വ്വരുടേയും ആഹൂതി നടക്കും. ബാബ വന്നിരിക്കുകയാണ്, യജ്ഞത്തെ രചിക്കുകയും ചെയ്തിരിക്കുന്നു. ഏതുവരെ രാജധാനിയുടെ സ്ഥാപന പൂര്ത്തിയാകുന്നില്ലയോ അതോടൊപ്പം സര്വ്വരും പാവനമാകുന്നില്ലയോ അതു വരെ ഈ യജ്ഞം തുടരും. പെട്ടെന്ന് തന്നെ സര്വ്വരും പാവനമാവുകയില്ല. അവസാനം വരെ യോഗം ചെയ്യണം. ഇത് യോഗത്തിന്റെ ഓട്ടപന്തയമാണ്. എത്ര കൂടുതല് ബാബയെ ഓര്മ്മിക്കുന്നോ, അത്രയും വേഗം ഓടി രുദ്രന്റെ കഴുത്തിലെ മാലയില് കോര്ക്കപ്പെടും. പിന്നെ വിഷ്ണുവിന്റെ കഴുത്തിലെ മാലയാകും. ആദ്യം രുദ്രന്റെ മാല പിന്നെയാണ് വിഷ്ണുവിന്റെ മാല ഉണ്ടാകുന്നത്. ആദ്യം ബാബ സര്വ്വരേയും തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോകും. ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നോ അവര് നരനില് നിന്നും നാരായണനും, നാരിയില് നിന്നും ലക്ഷ്മിയുമായി രാജ്യം ഭരിക്കും. അതായത് ഇപ്പോള് ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടക്കുകയാണ്. നിങ്ങളെ ബാബ രാജയോഗം അഭ്യസിപ്പിക്കുകയാണ്. 5000 വര്ഷങ്ങള്ക്ക് മുമ്പ് എങ്ങനെയാണോ അഭ്യസിപ്പിച്ചിരുന്നത് പിന്നെ ഈ കല്പത്തിലും അതുപോലെ അഭ്യസിപ്പിക്കാന് വന്നിരിക്കുകയാണ്. ശിവജയന്തി അഥവാ ശിവരാത്രി ആഘോഷിക്കുന്നുണ്ട്. രാത്രി അര്ത്ഥം കലിയുഗി പഴയ ലോകത്തിന്റെ അവസാനവും, പുതിയ ലോകത്തിന്റെ ആരംഭവുമാണ്. സത്യത്രേതാ യുഗം പകലാണ്, ദ്വാപര കലിയുഗം രാത്രിയാണ്. ബ്രഹ്മാവിന്റെ പരിധിയില്ലാത്ത പകല്, പരിധിയില്ലാത്ത രാത്രി എന്ന് പറയുന്നുണ്ട്. കൃഷ്ണന്റെ പകലും രാത്രിയും എന്ന് പാടപ്പെട്ടിട്ടില്ല. കൃഷ്ണന് ഈ ജ്ഞാനം തന്നെ ഉണ്ടാവുകയില്ല. ശിവബാബയില് നിന്നാണ് ബ്രഹ്മാവിന് പോലും ജ്ഞാനം ലഭിച്ചത്. പിന്നെ ഈ ബ്രഹ്മാവിലൂടെ നിങ്ങള് കുട്ടികള്ക്കും ലഭിക്കും. അതായത് ശിവബാബ ബ്രഹ്മാ ശരീരത്തിലൂടെ ജ്ഞാനം നല്കുകയാണ്. നിങ്ങളെ ത്രികാലദര്ശി ആക്കുകയാണ്. മനുഷ്യ സൃഷ്ടിയില് ഒരാളു പോലും ത്രികാലദര്ശി അല്ല. അഥവാ ആയിരുന്നെങ്കില് ഈ ജ്ഞാനം നല്കാമായിരുന്നല്ലോ. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്? ആര്ക്കും ഈ ജ്ഞാനമൊന്നും നല്കാന് കഴിയുകയില്ല.

സര്വ്വര്ക്കും ഭഗവാന് ഒരാളാണ്. കൃഷ്ണനെ സര്വ്വരും ഭഗവാനാണെന്ന് പറയില്ല. കൃഷ്ണന് രാജകുമാരനാണ്. രാജകുമാരന് ഭഗവാനാകുമോ? അഥവാ രാജ്യം ഭരിക്കുന്നുണ്ടെങ്കില് പിന്നെ നഷ്ടപ്പെടുകയും ചെയ്യും. ബാബ പറയുകയാണ് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി ഞാന് നിര്വ്വാണധാമത്തിലേക്ക് പോകും. പിന്നെ എപ്പോഴാണോ ദു:ഖം ആരംഭിക്കുന്നത് അപ്പോള് എന്റെ പാര്ട്ടും ആരംഭിക്കും. ഞാന് കേള്ക്കുന്നുണ്ട്, എന്നെ ദയാമനസ്കന് എന്നാണല്ലോ വിളിക്കുന്നത്. ആദ്യം അവ്യഭിചാരിയായ ഭക്തിയാണ് ഉണ്ടായിരുന്നത് അര്ത്ഥം ഒരു ശിവന്റെയാണ് ഭക്തി ചെയ്തിരുന്നത് പിന്നെ ദേവതകളുടെ പൂജ ആരംഭിക്കുന്നു. ഇപ്പോള് ഭക്തിയും വ്യഭിചാരി ആയി. എപ്പോഴാണ് പൂജ ആരംഭിച്ചത് എന്നതും പൂജാരികള്ക്ക് അറിയില്ല. ശിവനാണെങ്കിലും സോമനാഥനാണെങ്കിലും കാര്യം ഒന്നാണ്. ശിവന് നിരാകാരനാണ്. സോമനാഥന് എന്ന് എന്തുകൊണ്ടാണ് പറയുന്നത്? എന്തുകൊണ്ടെന്നാല് സോമനാഥനായ ബാബ കുട്ടികള്ക്ക് ജ്ഞാനാമൃതം നല്കുകയാണ്. ധാരാളം പേരുകളുമുണ്ട്, ബബുല്നാഥ് എന്നും പറയുന്നുണ്ട് എന്തുകൊണ്ടെന്നാല് മുള്ളായിരുന്നവരെ പുഷ്പമാക്കി മാറ്റുന്നവന്, സര്വ്വരുടേയും സദ്ഗതി ദാതാവ് ബാബയാണ്. പിന്നെ ബാബയെ സര്വ്വവ്യാപി എന്ന് പറയുന്നത് ബാബയെ ഗ്ലാനി ചെയ്തതല്ലേ. ബാബ പറയുകയാണ് ഇത് സംഗമത്തിന്റെ സമയമാണ് ഇപ്പോള് ഞാന് ഒരു തവണ വരും, എപ്പോഴാണോ ഭക്തി പൂര്ത്തിയാകുന്നത് അപ്പോള് ഞാന് വരും. ഇത് നിയമമാണ്. ഞാന് ഒരു പ്രാവശ്യമാണ് വരുന്നത്. ബാബ ഒന്നാണ്, ഒരു തവണയാണ് അവതരിക്കുന്നതും. ഒരു തവണ വന്ന് സര്വ്വരേയും പവിത്രമായ രാജയോഗികളാക്കും. നിങ്ങളുടേത് രാജയോഗമാണ്, സന്യാസിമാരുടേത് ഹഠയോഗമാണ്, അവര്ക്ക് രാജയോഗം പഠിപ്പിക്കാനൊന്നും കഴിയുകയില്ല. ഭാരതത്തിന്റെ നിലനില്പിന് കാരണമായ ഒരു ധര്മ്മമാണ് ഹഠയോഗികളുടേത്. പവിത്രത വേണമല്ലോ. ഭാരതം 100 ശതമാനം പാവനമായിരുന്നു, ഇപ്പോള് പതിതമാണ്, അപ്പോഴാണ് വരൂ വന്ന് പാവനമാക്കൂ എന്നെല്ലാം പറയുന്നത്. പാവനമായ ജീവാത്മാക്കളുടെ ലോകമായിരുന്നു സത്യയുഗം. ഇപ്പോഴാണെങ്കില് ഗൃഹസ്ഥ ധര്മ്മം പതിതമാണ്. സത്യയുഗത്തിലെ ഗൃഹസ്ഥ ധര്മ്മം പാവനമായിരുന്നു. ഇപ്പോള് വീണ്ടും അതേ പാവനമായ ഗൃഹസ്ഥ ധര്മ്മത്തിന്റെ സ്ഥാപന നടക്കുകയാണ്. ഒരു ബാബ തന്നെയാണ് സര്വ്വരുടേയും മുക്തി ജീവന്മുക്തി ദാതാവ്. മനുഷ്യന് മറ്റു മനുഷ്യര്ക്ക് മുക്തിയോ ജീവന്മുക്തിയോ നല്കാന് കഴിയുകയില്ല.

നിങ്ങള് ജ്ഞാനസാഗരനായ ബാബയുടെ കുട്ടികളാണ്. നിങ്ങള് ബ്രാഹ്മണര് സത്യം സത്യമായ യാത്രയാണ് ചെയ്യിപ്പിക്കുന്നത്. ബാക്കി എല്ലാവരും അസത്യമായ യാത്ര ചെയ്യിപ്പിക്കുന്നവരാണ്. നിങ്ങള് ഡബിള് അഹിംസകരാണ്. ഒരു ഹിംസയും ചെയ്യുന്നില്ലല്ലോ- യുദ്ധവും ചെയ്യുന്നില്ല, കാമ വികാരത്തിലേക്ക് പോയി ഉപദ്രവിക്കുന്നുമില്ല. കാമവികാരത്തിനു മുകളില് വിജയം നേടാന് വളരെ പരിശ്രമമുണ്ട്. വികാരങ്ങളെ ജയിക്കണം, നിങ്ങള് ബ്രഹ്മാകുമാരന്മാരും കുമാരിമാരും ശിവബാബയില് നിന്നും സമ്പത്ത് നേടുകയാണ്, നിങ്ങള് പരസ്പരം സഹോദരീ-സഹോദരന്മാരായി മാറിയിരിക്കുന്നു. നമ്മള് നിരാകാരനായ ബാബയുടെ മക്കള് ഇപ്പോള് സഹോദര-സഹോദരരാണ് പിന്നെ ബ്രഹ്മാ ബാബയുടെ കുട്ടികളുമാണ്- അതിനാല് തീര്ച്ചയായും നിര്വ്വികാരി ആകണമല്ലോ അര്ത്ഥം വിശ്വത്തിന്റെ ചക്രവര്ത്തി പദവി നിങ്ങള്ക്കാണ് ലഭിക്കുന്നത്. ഇത് അനേകം ജന്മങ്ങളുടെ അന്തിമത്തിലെ ജന്മമാണ്. കമലപുഷ്പത്തിനു സമാനം പവിത്രമാകണം, അപ്പോഴാണ് ഉയര്ന്ന പദവി ലഭിക്കുന്നത്. ഇപ്പോള് ബാബയിലൂടെ നിങ്ങള് വളരെ വിവേകശാലികളാവുകയാണ്. സൃഷ്ടിയുടെ ജ്ഞാനം നിങ്ങളുടെ ബുദ്ധിയില് ഉണ്ട്. നിങ്ങള് സ്വദര്ശന ചക്രധാരികളാണ്. സ്വയം ആത്മാവിന്റെ ദര്ശനം ഉണ്ടാകുന്നു അര്ത്ഥം ജ്ഞാനം പരംപിതാ പരമാത്മാവില് നിന്നും ലഭിക്കുകയാണ്, ബാബയെ തന്നെയാണ് ജ്ഞാന സാഗരന് എന്ന് വിളിക്കുന്നത്. മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്, ചൈതന്യമാണ്. ഇപ്പോള് ജ്ഞാനം നല്കുന്നതിന് വന്നിരിക്കുകയാണ്. ഒരു ബീജമാണ് ഉള്ളത്, ഇതും അറിയാം. ബീജത്തില് നിന്നും എങ്ങനെയാണ് വൃക്ഷം വരുന്നത്, ഇത് തലകീഴായ വൃക്ഷമാണ്. ബീജം മുകളിലാണ്. ആദ്യമാദ്യം ദൈവീക വൃക്ഷം വരും, പിന്നെ ഇസ്ലാമി, ബൗദ്ധി…വൃദ്ധി പ്രാപിക്കുകയാണ്. ഇപ്പോഴാണ് ഈ ജ്ഞാനം നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നത് , ഇത് വേറെയാര്ക്കും നല്കാന് കഴിയുകയില്ല. എന്താണോ നിങ്ങള് കേള്ക്കുന്നത്, ഇത് നിങ്ങളുടെ ബുദ്ധിയില് ഇരിക്കും. സത്യയുഗത്തിന്റെ ആരംഭത്തില് ഈ ശാസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് 5000 വര്ഷത്തത്തിന്റെ എത്ര സഹജമായ കഥയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സമയം കുറവാണ്, വളരെ കഴിഞ്ഞു പോയി ബാക്കി കുറച്ചുണ്ട്……അതിനാല് എത്ര ശ്വാസം ബാക്കിയുണ്ടോ – അത് ബാബയുടെ ഓര്മ്മയില് സഫലമാക്കണം. പഴയ പാപത്തിന്റെ കര്മ്മകണക്കുകളെ ഇല്ലാതാക്കണം

2) ശാന്തിയാകുന്ന സ്വധര്മ്മത്തില് സ്ഥിതി ചെയ്യുന്നതിനു വേണ്ടി തീര്ച്ചയായും പവിത്രമാകണം. എവിടെയാണോ പവിത്രത ഉള്ളത് അവിടെ ശാന്തിയുണ്ടാകും. എന്റെ സ്വധര്മ്മം തന്നെ ശാന്തിയാണ്, ഞാന് ശാന്തി സാഗരനായ ബാബയുടെ സന്താനമാണ്…ഈ അനുഭവം ചെയ്യണം.

വരദാനം:-

സര്വ്വരുടെയും ബഹുമാനം പ്രാപ്തമാക്കാനുള്ള മാര്ഗ്ഗമാണ്- വിനയമുള്ളവരാകുക. സ്വയത്തെ സദാ വിനയചിത്തത്തിന്റെ വിശേഷതയിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ആത്മാക്കള്ക്ക് സഹജമായി സഫലത പ്രാപ്തമാകും. വിനയാന്വിതരാകുക എന്നത് തന്നെ സ്വമാനമാണ്. വിനയം എന്നാല് തല കുനിക്കലല്ല, മറിച്ച് സര്വ്വരെയും തങ്ങളുടെ വിശേഷതയും സ്നേഹവും കൊണ്ട് തല കുനിപ്പിക്കലാണ്. വര്ത്തമാന സമയപ്രമാണം സദായും സഹജവുമായ സഫലത പ്രാപ്തമാക്കുന്നതിനുള്ള മൂലാധാരം ഇതുതന്നെയാണ്. ഓരോ കര്മ്മത്തിലും സംബന്ധത്തിലും സമ്പര്ക്കത്തിലും വിനയമുള്ളവരാകുന്നവര് തന്നെയാണ് വിജയീരത്നമാകുന്നത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top