02 May 2021 Malayalam Murli Today – Brahma Kumaris
1 May 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മനന ശക്തിയും മഗ്ന സ്ഥിതിയും
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് ഡബിള് കിരീടധാരിയും, ഡബിള് രാജ്യ അധികാരിയുമാക്കുന്ന ബാബ വിശേഷിച്ചും തന്റെ ഡബിള് വിദേശി കുട്ടികളെ മിലനം ചെയ്യാന് വേണ്ടി വന്നിരിക്കുന്നു. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- നാല് ഭാഗത്തുമുള്ള ഡബിള് വിദേശി സ്നേഹി, സഹയോഗി, സദാ സേവനത്തിന്റെ ഉണര്വ്വിലും ഉത്സാഹത്തിലൂടെ സ്നേഹത്തിലും സേവനത്തിലും രണ്ടിലും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. എനിക്ക് ബാപ്ദാദയുടെ പ്രത്യക്ഷതയുടെ കൊടി പാറിപ്പിക്കണം എന്ന ഉത്സഹം ഓരോരുത്തരുടെയും മനസ്സിലുണ്ട്. ഓരോ ദിനവും ഉത്സാഹം കാരണം, സംഗമയുഗത്തെ ഉത്സവമായി അനുഭവിച്ച് പറന്നു കൊണ്ടിരിക്കുന്നു കാരണം സദാ ഉത്സാഹമുള്ളയിടത്ത്, ബാപ്ദാദായുടെ ഓര്മ്മയിലൂടെ മിലനം ആഘോഷിക്കുന്നതിന്റെ, അല്ലെങ്കില് സേവനത്തിലൂടെ പ്രത്യക്ഷ ഫലം പ്രാപ്തമാകുന്നതിന്റെ അനുഭവത്തിന്റെ ഉത്സാഹത്തില്- രണ്ട് ഉത്സാഹവും ഓരോ നിമിഷം, ഓരോ ദിനം ഉത്സവത്തിന്റെ അനുഭവം ചെയ്യിക്കുന്നു. ലോകത്തിലെ മനുഷ്യര് വിശേഷിച്ചും ഉത്സവത്തിന്റെ ദിനത്തില് ഉത്സാഹം അനുഭവിക്കുന്നു എന്നാല് ബ്രാഹ്മണ ആത്മാക്കള്ക്ക് സംഗമയുഗം തന്നെ ഉത്സാഹത്തിന്റെ യുഗമാണ്. ഓരോ ദിനം പുതിയ ഉത്സാഹം, ഉണര്വ്വും ഉത്സാഹവും സ്വതവേ തന്നെ അനുഭവപ്പെടുന്നു അതിനാല് സംഗമയുഗത്തിലെ ഓരോ ദിനവും സന്തോഷത്തിന്റെ മരുന്ന് കഴിച്ച്, ബാബയിലൂടെ അനേക പ്രാപ്തികളുടെ മഹിമ പാടി ഡബിള് ലൈറ്റായി സദാ ഉത്സാഹത്തില് നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു. ഉത്സവത്തിന് എന്താണ് ചെയ്യുന്നത്? കഴിക്കുന്നു, പാടുന്നു, നൃത്തം ചെയ്യുന്നു. ഇപ്പോള് വിദേശത്തില് വിശേഷിച്ച് ക്രിസ്തുമസ്സ് ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള് ചെയ്തു കൊണ്ടിരിക്കുന്നു. കഴിക്കുക, പാടുക, നൃത്തം ചെയ്യുക- ഇതല്ലേ ചെയ്യുന്നത്, മിലനവും ആഘോഷിക്കുന്നു. നിങ്ങള് ഓരോ ദിവസവും എന്ത് ചെയ്യുന്നു? അമൃതവേള മുതല് രാത്രി വരെ ഇതേ കാര്യമല്ലേ ചെയ്യുന്നത്. സേവനവും ചെയ്യുന്നു, സേവനം അര്ത്ഥം ജ്ഞാന നൃത്തം ചെയ്യുന്നു. ബാപ്ദാദയുടെ ഗുണങ്ങളുടെ ഗീതം ആത്മാക്കളെ കേള്പ്പിക്കുന്നു. അതിനാല് ദിവസവും ഉത്സവം ആഘോഷിക്കുകയല്ലേ. സത്യമായ ബ്രാഹ്മണരായി നിങ്ങള് ഈ കാര്യം ചെയ്യാത്ത ഒരു ദിവസം പോലുമില്ലല്ലോ. സംഗമയുഗത്തിലെ ഓരോ ദിനം ഉത്സാഹം നിറഞ്ഞ ഉത്സവത്തിന്റെ ദിനമാണ്. അവര് ഒന്നോ രണ്ടോ ദിനമാണ് ആഘോഷിക്കുന്നത്. എന്നാല് ബാപ്ദാദ സര്വ്വ ബ്രാഹ്മണകുട്ടികളെയും ഇത്രയും ശ്രേഷ്ഠമാക്കുന്നു, ഗോള്ഡന് ഗിഫ്റ്റ് നല്കുന്നു, ഇതിലൂടെ അവര് സദാ സമ്പന്നവും, സദാ നിറഞ്ഞവരുമായി മാറുന്നു. അവര് ക്രിസ്തുമസ്സ് ദിനം കാത്തിരിക്കുന്നു- ക്രിസ്തുമസ്സ് ഫാദര് വന്ന് ഇന്ന് ഗിഫ്റ്റ് നല്കുമല്ലോ…. അവര് ക്രിസ്തുമസ്സ് ഫാദറിനെ ഓര്മ്മിക്കുന്നു, നിങ്ങള് കിസ്മിസ്സിനെ പോലെ മധുരമുള്ളതാക്കി മാറ്റുന്ന ബാബയെ ഓര്മ്മിക്കുന്നു. അത്രയും ഗിഫ്റ്റ് ലഭിക്കുന്നു- 21 ജന്മം ഈ ഗിഫ്റ്റ് നില നില്ക്കുന്നു. ആ വിനാശി ഗിഫ്റ്റ് കുറച്ച് സമയത്തിന് ശേഷം സമാപ്തമാകുന്നു, ഈ അവിനാശി ഗിഫ്റ്റ് അനേക ജന്മം നിങ്ങളുടെ കൂടെയുണ്ടായിരിക്കും. അവര് ക്രിസ്തമസ്സ് ട്രീ അലങ്കരിക്കുന്നു. ബാപ്ദാദ ഈ പരിധിയില്ലാത്ത വിശ്വമാകുന്ന വൃക്ഷത്തില് നിങ്ങള് തിളങ്ങുന്ന നക്ഷത്രങ്ങളെ, സംഗമയുഗീ ശ്രേഷ്ഠമായ ഭൂമിയിലെ നക്ഷത്രങ്ങളെ അവിനാശി ലൈറ്റ്-മൈറ്റ് സ്വരൂപത്തില് സ്ഥിതി ചെയ്യുന്നതിന്റെ അനുഭവം ചെയ്യിക്കുന്നു. അവരും നക്ഷത്രത്തെ അംഗീകരിക്കുന്നു, നക്ഷത്രത്തെ അലങ്കരിക്കുന്നു. നിങ്ങള് നക്ഷത്രങ്ങളുടെ സ്മരണയായി സ്ഥൂലമായ തിളങ്ങുന്ന ലൈറ്റിന്റെ രൂപത്തില് കാണിക്കുന്നു അഥവാ ലൈറ്റ് കൊണ്ട് അലങ്കരിക്കുന്നു, പൂക്കള് കൊണ്ട് അലങ്കരിക്കുന്നു, ഇത് ആരുടെ സ്മരണയാണ്? ആത്മീയ സുഗന്ധമുള്ള പുഷ്പങ്ങളുടെ- ബ്രാഹ്മണാത്മാക്കളുടെ. ഈ ഉത്സവമെല്ലാം നിങ്ങള് സംഗമയുഗീ ബ്രാഹ്മണരുടെ ഉത്സാഹം നിറഞ്ഞ ഉത്സവങ്ങളുടെ സ്മരണയാണ്. സംഗമയുഗത്തില് കല്പവൃക്ഷത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങള്, ആത്മീയ റോസാപൂക്കള് നിങ്ങള് ബ്രാഹ്മണാത്രമാക്കളാണ്. തന്റെ തന്നെ സ്മരണ സ്വയം കണ്ടു കൊണ്ടിരിക്കുന്നു. അവിനാശി ബാബയിലൂടെ അവിനാശി രത്നമായി മാറുന്നു, അതിനാല് അന്തിമ ജന്മം വരെ തന്റെ സ്മരണ കണ്ടു കൊണ്ടിരിക്കുന്നു. ഡബിള് രൂപത്തിന്റെ സ്മരണ കണ്ടു കൊണ്ടിരിക്കുന്നു. സംഗമയുഗത്തിലെ രൂപത്തിന്റെ സ്മരണ വ്യത്യസ്ഥമായ രൂപത്തിലൂടെ, രീതിയിലൂടെ കാണിക്കുന്നുണ്ട്, രണ്ടാമത് ഭാവിയിലെ ദേവതാ പദവിയുടെ സ്മരണ കണ്ടു കൊണ്ടിരിക്കുന്നു. തന്റെ രൂപത്തിന്റെ സ്മരണ മാത്രമല്ല കാണുന്നത് എന്നാല് നിങ്ങള് ശ്രേഷ്ഠ ആത്മാക്കളുടെ ശ്രേഷ്ഠ കര്മ്മത്തിന്റെയും സ്മരണയുണ്ട്. ബാബയുടെയും കുട്ടികളുടെയും ചരിത്രത്തിന്റെയും സ്മരണയുണ്ട്. അതിനാല് തന്റെ സ്മരണ കണ്ട് സഹജമായി ഓര്മ്മ വരുന്നില്ലേ- ഓരോ കല്പം നമ്മള് അങ്ങനെയുള്ള വിശേഷ ആത്മാക്കളായി മാറുന്നു. ആയിരുന്നു, ആണ്, ഇനിയും ആയിക്കൊണ്ടിരിക്കും.
ബാപ്ദാദ അങ്ങനെ സദാ ഓര്മ്മയിലിരിക്കുന്ന, സദാ ഇപ്പോഴും സ്മരണയ്ക്കു യോഗ്യരായ കുട്ടികളെ കണ്ട് ഹര്ഷിതമായിക്കൊണ്ടിരിക്കുന്നു. ഓര്മ്മയിലിരിക്കുന്നവരുടെ സ്മരണയാണിത്. ഓര്മ്മയുടെ മഹത്വമാണ് സ്മരണയായി കണ്ടു കൊണ്ടിരിക്കുന്നത്. അതിനാല് ഡബിള് വിദേശി കുട്ടികള് തന്റെ സ്മരണ കണ്ട് സന്തോഷിക്കുന്നില്ലേ. ബാപ്ദാദായ്ക്ക് ഡബിള് വിദേശി കുട്ടികളെ കാണുമ്പോള് സന്തോഷമുണ്ടാകുന്നു, എന്ത് കൊണ്ട്? ഒന്ന് ഓരോ കോണിലുമുളള കല്പം മുമ്പത്തെ കാണാതെ പോയ കുട്ടികളെ വീണ്ടും തിരിച്ചു കിട്ടി. കളഞ്ഞു പോയത് തിരികെ ലഭിക്കുമ്പോള് സന്തോഷമുണ്ടാകുന്നില്ലേ. ബാബ സര്വ്വ കുട്ടികളെയും കണ്ട് സന്തോഷിക്കുന്നു, ഭാരതവാസികളായിക്കോട്ടെ, വിദേശികളായിക്കോട്ടെ. രണ്ടാമത്തെ കാര്യം ഡബിള് വിദേശി കുട്ടികളുടെ വ്യത്യസ്ഥമായ ധര്മ്മം, രീതി സമ്പ്രദായം ഈ മൂടുപടത്തിനുള്ളില് മറഞ്ഞിട്ടും, ഇതിനെയെല്ലാം സഹജമായി സമാപ്തമാക്കി ബാബയുടേതായി മാറി. ഈ കര്ട്ടണ്(മൂടുപടം) മാറ്റിയത് തന്നെ വിശേഷതയാണ്. കര്ട്ടണ്ന്റെ ഉള്ളില് നിന്ന് പോലും ബാബയെ മനസ്സിലാക്കുന്നതിന്റെ വിശേഷത ഡബിള് വിദേശികള്ക്കുണ്ട്. അതിനാല് ഡബിള് സന്തോഷമുണ്ടല്ലോ. ഡബിള് വിദേശി കുട്ടകളുടെ നിശ്ചയവും ലഹരിയും അലൗകീകമാണ്. ബാപ്ദാദ ഇന്ന് നാല് ഭാഗത്തുമുള്ള ഡബിള് വിദേശി കുട്ടികളെ, വിശേഷിച്ചും സദാ ഉത്സാഹത്തിലിരിക്കുന്ന, ഓരോ ദിനവും ഉത്സവമായി ആഘോഷിക്കുന്ന, ഓരോ ദിനം വരദാതാവായ ബാബയിലൂടെ വിശേഷ വരദാനം അഥവ വിശേഷ ആശീര്വാദം പ്രാപ്തമാക്കുന്നതിന്റെ ഡയമണ്ഡ് ഗിഫ്റ്റ് വിശാല ഹൃദയത്തോടെ ഈ ദിനത്തില് നല്കി കൊണ്ടിരിക്കുന്നു. സദാ ഉത്സാഹം നിറഞ്ഞ ജീവിതമുള്ളവരായി ഭവിക്കട്ടെ, സദാ സഹജമായി പറക്കുന്ന കലയുടെ അനുഭവി ശ്രേഷ്ഠ ജീവിതമുള്ളവരായി ഭവിക്കട്ടെ. ശരി.
ഇന്ന് ബാപ്ദാദ വതനത്തില് മൂന്ന് പ്രകാരത്തിലുള്ള കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. മൂന്ന് പ്രകാരം ഏതൊക്കെയാണ് കണ്ടത്. 1) വര്ണ്ണിക്കുന്നവര് 2) മനനം ചെയ്യുന്നവര് 3) അനുഭവത്തില് മുഴുകിയിരിക്കുന്നവര്. ഈ മൂന്ന് പ്രകാരത്തിലെ കുട്ടികള് ദേശ വിദേശത്തിലെ സര്വ്വ കുട്ടികളിലും കണ്ടു. വര്ണ്ണിക്കുന്ന അനേകം ബ്രാഹ്മണരെ കണ്ടു, മനനം ചെയ്യുന്നവരെ ഇടയ്ക്കുള്ള സംഖ്യയില് കണ്ടു, അനുഭവത്തില് മുഴുകിയിരിക്കുന്നവര് അതിലും കുറഞ്ഞ സംഖ്യയില് കണ്ടു. വര്ണ്ണിക്കുക അതി സഹജമാണ്, കാരണം 63 ജന്മങ്ങളുടെ സംസ്ക്കാരമാണ്. ഒന്ന് കേള്ക്കുക, രണ്ട് കേട്ടതിനെ വര്ണ്ണിക്കുക- ഇതാണ് ചെയ്ത് വന്നത്. ഭക്തി മാര്ഗ്ഗം എന്ന് പറയുന്നത് തന്നെ കേള്ക്കുക അഥവാ കീര്ത്തനങ്ങളിലൂടെ, പ്രാര്ത്ഥനയിലൂടെ വര്ണ്ണിക്കുക. അതോടൊപ്പം ദേഹാഭിമാനത്തില് വരുന്നത് കാരണം വ്യര്ത്ഥം സംസാരിക്കുക- ഈ സംസ്ക്കാരം പക്കാ ആയിട്ടുണ്ട്. വ്യര്ത്ഥമായ വാക്കുകളുള്ളയിടത്ത് സ്വതവേ വിസ്താരം ഉണ്ടായിരിക്കും. സ്വചിന്തനം അന്തര്മുഖിയാക്കുന്നു, പരചിന്തനം വര്ണ്ണിക്കുന്നതിന് പകരം വിസ്താരത്തില് കൊണ്ടു വരുന്നു. അതിനാല് വര്ണ്ണിക്കുന്നതിന്റെ സംസ്ക്കാരം അനേക ജന്മങ്ങളിലായി ഉള്ളത് കാരണം, ബ്രാഹ്മണ ജീവിതത്തിലും അജ്ഞാനത്തില് നിന്നും ജ്ഞാനത്തിലേക്ക് വരുന്നുണ്ട്. ജ്ഞാനത്തെ വര്ണ്ണിക്കുന്നതില് പെട്ടെന്ന് തന്നെ സമര്ത്ഥരായി മാറുന്നു. വര്ണ്ണിക്കുന്നവര് വര്ണ്ണിക്കുന്ന സമയത്ത് വരെ മാത്രം സന്തോഷം അഥവാ ശക്തി അനുഭവിക്കുന്നു എന്നാല് സദാകാലത്തേക്കില്ല. വായിലൂടെ ജ്ഞാന ദാതാവിനെ വര്ണ്ണിക്കുന്നതിനാല് ശക്തിയും സന്തോഷവും- ജ്ഞാനത്തിന്റെ ഈ പ്രത്യക്ഷ ഫലം പ്രാപ്തമാകുന്നു എന്നാല് ശക്തിശാലി സ്വരൂപം, സദാ സന്തോഷത്തിന്റെ സ്വരൂപമാകാന് സാധിക്കുന്നില്ല. എന്നാലും ജ്ഞാനം രത്നമാണ്, ഡയറക്ട് ഭഗവാന്റെ വാക്കുകളാണ്, അതിനാല് യഥാശക്തി പ്രാപ്തി സ്വരൂപമായി മാറുന്നു.
മനനം ചെയ്യുന്നവര് സദാ എന്ത് കേള്ക്കുന്നുവൊ അതിനെ മനനം ചെയ്ത് സ്വയം ജ്ഞാനത്തിന്റെ ഓരോ പോയിന്റിന്റെ സ്വരൂപമായി മാറുന്നു. മനന ശക്തിയുള്ളവര് ഗുണ സ്വരൂപം, ശക്തി സ്വരൂപം, ജ്ഞാന സ്വരൂപം, ഓര്മ്മയുടെ സ്വരൂപം സ്വതവേയായി മാറുന്നു. കാരണം മനനം ചെയ്യുക അര്ത്ഥം ബുദ്ധിയിലൂടെ ജ്ഞാനത്തിന്റെ ഭോജനത്തെ ദഹിപ്പിക്കുക. സ്ഥൂലമായ ഭോജനം ദഹിക്കാതെ വന്നാല് ശക്തിയായി മാറില്ല, കേവലം നാവിലെ സ്വാദായി അവശേഷിക്കുന്നു. അതേപോലെ വര്ണ്ണിക്കുന്നവരിലും ജ്ഞാനം കേവലം മുഖത്തിലെ വര്ണ്ണിക്കല് മാത്രമായി തീരുന്നു. എന്നാല് അവര് ബുദ്ധിയിലൂടെ മനന ശക്തിയിലൂടെ ധാരണ ചെയ്ത് ശക്തിശാലിയായി മാറുന്നു. മനന ശക്തിയുള്ളവര് സര്വ്വ കാര്യങ്ങളിലും ശക്തിശാലി ആത്മാവായി മാറുന്നു. മനനശക്തിയുള്ളവര് സദാ സ്വചിന്തനത്തില് ബിസിയായിരിക്കുന്നത് കാരണം മായയുടെ അനേക വിഘ്നങ്ങളില് നിന്നും സഹജമായി മുക്തമാകുന്നു കാരണം ബുദ്ധി ബിസിയാണ്. അതിനാല് ബിസിയായിരിക്കുന്നത് കണ്ട് മായയും അകന്നു പോകുന്നു. രണ്ടാമത്തെ കാര്യം- മനനം ചെയ്യുന്നതിലൂടെ ശക്തിശാലിയാകുന്നത് കാരണം സ്വസ്ഥിതി ഒരു പരിതസ്ഥിതിയിലും പരാജയപ്പെടുത്തില്ല. അതിനാല് മനന ശക്തിയുള്ളവര് അന്തര്മുഖി സദാ സുഖിയായിട്ടിരിക്കുന്നു. സമയത്തിനനുസരിച്ച് ശക്തികളെ കാര്യത്തില് ഉപയോഗിക്കുന്നതിന്റെ ശക്തിയുള്ളതിനാല്, എവിടെയാണൊ ശക്തിയുള്ളത് അവിടെ മായയില് നിന്നും മുക്തിയുണ്ട്. അപ്പോള് അങ്ങനെയുള്ള കുട്ടികള് വിജയി ആത്മാക്കളുടെ ലിസ്റ്റില് വരുന്നു.
മൂന്നാമത്തെ കുട്ടികളാണ്- സദാ സര്വ്വ അനുഭവങ്ങളില് മുഴുകിയിരിക്കുന്നവര്. മനനം ചെയ്യുക ഇത് രണ്ടാമത്തെ സ്റ്റേജാണ് എന്നാല് മനനം ചെയ്ത് കൊണ്ടും മുഴുകിയിരിക്കുക- ഇത് ഫസ്റ്റ് സ്റ്റേജാണ്. മുഴുകിയിരിക്കുന്നവര് സ്വതവേ തന്നെ വിഘ്ന-വിനാശകരായി സഹയോഗിയായി മാറുന്നു. അനുഭവം ഏറ്റവും വലിയ അധികാരമാണ്. അനുഭവത്തിന്റെ അധികാരത്തിലൂടെ ബാബയ്ക്ക് സമാനം മാസ്റ്റര് സര്വ്വശക്തിവാന്റെ സ്ഥിതിയുടെ അനുഭവം ചെയ്യുന്നു. മുഴുകിയിരിക്കുന്ന അവസ്ഥയുള്ളവര് തന്റെ അനുഭവത്തിന്റെ ആധാരത്തിലൂടെ മറ്റുള്ളവരെയും നിര്വിഘ്നമാക്കുന്നതിന് ഉദാഹരണമായി മാറുന്നു കാരണം ശക്തിഹീനരായ ആത്മാക്കള് അവരുടെ അനുഭവത്തെ കണ്ട് സ്വയവും ധൈര്യം വയ്ക്കുന്നു, ഉത്സാഹത്തില് വരുന്നു- എനിക്കും ഇങ്ങനെയാകാന് സാധിക്കും. മുഴുകിയിരിക്കുന്ന ആത്മാക്കള് ബാബയ്ക്ക് സമാനമായത് കാരണം സ്വതവേ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുള്ളവര്, പരിധിയില്ലാത്ത സേവാധാരി, പരിധിയില്ലാത്ത പ്രാപ്തിയുടെ ലഹരിയിലിരിക്കുന്നവരായി സഹജമായി മാറുന്നു. മുഴുകിയിരിക്കുന്ന ആത്മാക്കള് സദാ കര്മ്മാതീതം അര്ത്ഥം കര്മ്മ ബന്ധനത്തില് നിന്നും വേറിട്ട് സദാ ബാബയ്ക്ക് പ്രിയപ്പെട്ടവരായിരിക്കുന്നു. മുഴുകിയിരിക്കുന്ന ആത്മാവ് സദാ തൃപ്ത ആത്മാവ്, സന്തുഷ്ട ആത്മാവ്, സമ്പന്നമായ ആത്മാവ്, സമ്പൂര്ണ്ണതയുടെ അതി സമീപത്തെത്തിയ ആത്മാവാണ്. സദാ അനുഭവത്തിന്റെ അധികാരിയായതിനാല് സഹജയോഗി, സ്വതവേ യോഗി, അങ്ങനെയുള്ള ശ്രേഷ്ഠ ജീവിതം, നിര്മ്മോഹിയും പ്രിയപ്പെട്ടതുമായ ജീവിതത്തിന്റെ അനുഭവം ചെയ്യുന്നു. അവരുടെ മുഖത്തിലൂടെ അനുഭവത്തിന്റെ വാക്കുകള് വരുന്നതിനാല് ഹൃദയത്തില് പതിയുന്നു, വര്ണ്ണിക്കുന്നവരുടെ വാക്കുകള് ബുദ്ധി വരെയെത്തുന്നു. അപ്പോള് മനസ്സിലായോ ഫസ്റ്റ് സ്റ്റേജ് എന്താണ് എന്ന്. മനനം ചെയ്യുന്നവരും വിജയിയാണ് എന്നാല് സഹജവും സദായും തമ്മില് വ്യത്യാസമുണ്ട്. മുഴുകിയിരിക്കുന്നവര് സദാ ബാബയുടെ ഓര്മ്മയില് ലയിച്ചിരിക്കുന്നു. അതിനാല് അനുഭവത്തെ വര്ദ്ധിപ്പിക്കൂ എന്നാല് ആദ്യം വര്ണ്ണനയില് നിന്നും മനനത്തിലേക്ക് വരൂ. മനന ശക്തി, മുഴുകിയിരിക്കുന്ന സ്ഥിതിയെ സഹജമായി പ്രാപ്തമാക്കി തരുന്നു. മനനം ചെയ്ത് ചെയ്ത് അനുഭവം സ്വതവേ വര്ദ്ധിക്കും. മനനം ചെയ്യുന്നതിന്റെ അഭ്യാസം വളരെ ആവശ്യമാണ്. അതിനാല് മനന ശക്തിിയെ വര്ദ്ധിപ്പിക്കൂ. കേള്ക്കുന്നതും കേള്പ്പിക്കുന്നതും അതി സഹജമാണ്. മനന ശക്തിയുള്ളവര്, മുഴുകിയിരിക്കുന്നര് സദാ ചെയ്യുന്നവര് കേവലം മഹിമയ്ക്ക് യോഗ്യരായി മാറുന്നു. അതിനാല് സദാ സ്വയത്തെ മഹിമ-പൂജയ്ക്ക് യോഗ്യതയുള്ളവരാക്കി മാറ്റൂ. മനസ്സിലായോ? മൂന്ന് പേരും സേവാധാരികളാണ് എന്നാല് സേവനത്തിന്റെ പ്രഭാവം നമ്പര്വൈസാണ്. സമ്പര്വൈസിലേക്ക് വരരുത്, നമ്പര്വണ് ആകണം. ശരി.
സദാ സ്വയത്തെ ഡബിള് രാജ്യ അധികാരി, ഡബിള് കിരീടധാരി ശ്രേഷ്ഠ ആത്മാവാണെന്ന അനുഭവം ചെയ്യുന്ന, സദാ മനന ശക്തിയിലൂടെ മുഴുകിയിരിക്കുന്ന സ്ഥിതിയുടെ അനുഭവം ചെയ്യുന്ന, സദാ ബാബയ്ക്ക് സമാനം അനുഭവി, മാസ്റ്റര് സര്വ്വശക്തിവാന്റെ സ്ഥിതിയുടെ അനുഭവി മൂര്ത്ത് ആകുന്ന, സദാ തന്റെ ശക്തിശാലി പൂജ്യനീയ സ്ഥിതിയെ പ്രാപ്തമാക്കുന്ന- അങ്ങനെയുള്ള നമ്പര്വണ്, സദാ വിജയി കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
വിദേശി സഹോദരി സഹോദരങ്ങളുടെ ഗ്രൂപ്പിനോട്- വിദേശത്തിരുന്നും സ്വദേശം, സ്വരൂപത്തിന്റെ സ്മൃതിയില് സദാ ഇരിക്കുന്നവരാണോ? ബാബ പരംധാമില് നിന്നും ഈ പഴയ അന്യ ദേശത്തില് പ്രവേശിച്ച് വരുന്നു, അതേപോലെ സര്വ്വരും പരംധാം നിവാസി ആത്മാക്കള് ഈ സാകാര ശരീരത്തില് പ്രവേശിച്ച് വിശ്വത്തിന്റെ കാര്യാര്ത്ഥം നിമിത്തമാണോ? നിങ്ങളും അവതരിച്ചിരിക്കുന്ന ബ്രാഹ്മണാത്മാക്കളാണ്. ശൂദ്ര ജീവിതം സമാപ്തമായി, ഇപ്പോള് ശൂദ്ര ബ്രാഹ്മണ ആത്മാക്കളാണ്. ബ്രാഹ്മണര് ഒരിക്കലും അപവിത്രമാകില്ല. ബ്രാഹ്മണര് അര്ത്ഥം പവിത്രം. അപ്പോള് ബ്രാഹ്മണരാണോ അതോ മിക്സാണോ? രണ്ട് വഞ്ചിയില് കാല് വയ്ക്കുന്നവരല്ലല്ലോ. ഒരു വഞ്ചിയില് തന്നെ രണ്ട് കാലും വയ്ക്കുന്നവരാണ്. അതിനാല് ബ്രാഹ്മണാത്മാക്കള് അവതരിച്ചിരിക്കുന്ന ആത്മാക്കളാണ്. ഏതെല്ലാം ആത്മാക്കളാണോ അവതാരമായിട്ട് വന്നിരിക്കുന്നത്, അവതാരത്തിന്റെ രൂപത്തില് പ്രസിദ്ധമായിട്ടുള്ളത്, അവര് എന്തിനാണ് വരുന്നത്? ശ്രേഷ്ഠമായ പരിവര്ത്തനത്തിന് വേണ്ടി. അതിനാല് നിങ്ങള് അവതാരങ്ങളുടെ കര്ത്തവ്യമെന്ത്? വിശ്വപരിവര്ത്തനം ചെയ്യുക, രാത്രിയെ ദിനമാക്കുക, നരകത്തെ സ്വര്ഗ്ഗമാക്കുക. ഇത്രയും വലിയ കാര്യം ചെയ്യുന്നതിന് അവതരിച്ചിരിക്കുന്നു അര്ത്ഥം ബ്രാഹ്മണനായി. ഈ കര്ത്തവ്യം ഓര്മ്മയുണ്ടോ? ലൗകീക സേവനവും എന്തിന് ചെയ്യുന്നു? സമ്പാദ്യം എന്തിന്? സെന്റര് ആരംഭിക്കാനാണൊ അതോ ലൗകീക പരിവാരത്തിന് വേണ്ടിയാണോ? സമ്പാദിക്കുന്നതും ഈശ്വരീയ കാര്യത്തിന് വേണ്ടിയാണ് എന്ന ലക്ഷ്യമുണ്ടെങ്കില്, ലൗകീക കാര്യം ചെയ്യുമ്പോഴും സേവനം തന്നെയല്ലേ ഓര്മ്മ വരുന്നത്? ആരുടെ നിര്ദ്ദേശത്തോടെ യാണ് ചെയ്യുന്നത്? ബാബയുടെ ശ്രീമത്തനുസരിച്ചാണ് ചെയ്യുന്നതെങ്കില് ആരുടെ ശ്രീമത്താണൊ അവരുടെ ഓര്മ്മ വരില്ലേ? അതിനാല് ബാപ്ദാദ പറയുന്നു ലൗകീക കാര്യം ചെയ്യുമ്പോഴും സദാ സ്വയത്തെ ട്രസ്റ്റിയാണെന്ന് മനസ്സിലാക്കൂ. ട്രസ്റ്റിയുമാകണം, അവകാശിയുമാകണം. എവിടെ വസിച്ചാലും മനസ്സ് കൊണ്ട് സമര്പ്പിതമാണെങ്കില് അവകാശിയാണ്. അവകാശിയുടെ അര്ത്ഥം മധുബനില് വന്ന് വസിക്കണം എന്നല്ല, സേവനത്തിന്റെ സ്ഥാനത്തിരുന്നും മനസ്സില് എന്റെ എന്ന ഭാവമില്ലായെങ്കില് അര്ത്ഥം സമര്പ്പിതമാണെങ്കില് അവകാശിയാണ്. അപ്പോള് സമര്പ്പിതമാണോ അതോ ഇപ്പോള് കര്മ്മബന്ധനത്തിനടിമയാണോ? മനസ്സ് കൊണ്ട് സമര്പ്പിതരാണെങ്കില് സമര്പ്പിതമായ ആത്മാവിന് ബന്ധനമായി തോന്നില്ല കാരണം സമര്പ്പിതമായി അര്ത്ഥം സര്വ്വ ബന്ധനങ്ങളെയും സമര്പ്പണമാക്കി. മനസ്സിനെ ഏതെങ്കിലും ബന്ധനം ആകര്ഷിക്കുന്നുവെങ്കില് മനസ്സിലാക്കൂ ബന്ധനമാണ്. എന്നാല് വരുന്നു-പോകുന്നുവെങ്കില് ബന്ധനമല്ല. അതിനാല് ഞാന് അവതാരമാണ്, മുകളില് നിന്നും വന്നിരിക്കുന്നു- ഇത് സദാ സ്മൃതിയില് വയ്ക്കൂ. അവതരിച്ച ആത്മാക്കള് ഒരിക്കലും ശരീരത്തിന്റെ കര്മ്മ കണക്കിന്റെ ബന്ധനത്തില് വരില്ല, വിദേഹിയായി കാര്യം ചെയ്യും. ശരീരത്തെ ആധാരമാക്കിയെടുക്കുന്നു, എന്നാല് ശരീരത്തിന്റെ ബന്ധനത്തില് ബന്ധിക്കപ്പെടില്ല. അപ്പോള് അങ്ങനെയായോ? സദാ സ്വയത്തെ ശരീരത്തിന്റെ ബന്ധനത്തില് നിന്നും വേര്പ്പെടുത്തുന്നതിന് അവതാരമാണെന്ന് മനസ്സിലാക്കൂ. ഈ വിധിയിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ എങ്കില് സദാ ബന്ധനമുക്തരും നിര്മ്മോഹിയും, സദാ ബാബയ്ക്ക് പ്രിയപ്പെട്ടവരുമായി മാറും.
വരദാനം:-
സദാ ബാബയില്, സ്വയം തന്റെ പാര്ട്ടില്, ഡ്രാമയുടെ ഓരോ നിമിഷത്തിലെ പാര്ട്ടിലും 100 ശതമാനം നിശ്ചയ ബുദ്ധിയായിട്ടുള്ള കുട്ടികള്ക്ക് വിജയം അഥവാ സഫലത നിശ്ചിതമാണ്. വിജയം നിശ്ചിതമായതിനാല് അവര് സദാ നിശ്ചിന്തമായിരിക്കും. അവരുടെ മുഖത്തില് ചിന്തയുടെ യാതൊരു രേഖയും കാണപ്പെടില്ല. ഈ കാര്യം അഥവാ ഈ സങ്കല്പം തീര്ച്ചയായും നടക്കും എന്ന നിശ്ചയം അവര്ക്ക് സദാ ഉണ്ടായിരിക്കും. അവര്ക്ക് ഒരിക്കലും ഒരു കാര്യത്തിലും ചോദ്യം ഉണ്ടാകില്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!