02 June 2021 Malayalam Murli Today – Brahma Kumaris

June 1, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ബാബയോടൊപ്പം പറക്കുന്നതിന് വേണ്ടി പൂര്ണ്ണമായി പവിത്രമായി മാറൂ, സമ്പൂര്ണ്ണമായി സമര്പ്പണമാകൂ, ഈ ദേഹം എന്റെതല്ല - തികച്ചും അശരീരിയായി മാറൂ.

ചോദ്യം: -

ഉയര്ന്ന ലക്ഷ്യത്തിലെത്തിച്ചേരുന്നതിന് വേണ്ടി ഏതൊരു ഭയം ഇല്ലാതാകണം?

ഉത്തരം:-

ചില കുട്ടികള് മായയുടെ കൊടുങ്കാറ്റിനെ വളരെ ഭയക്കുന്നു. പറയുകയാണ് ബാബാ, കൊടുങ്കാറ്റ് വളരെ ബുദ്ധിമുട്ടിക്കുകയാണ് ഇതിനെ തടയൂ. ബാബ പറയുന്നു കുട്ടികളെ, ഇത് ബോക്സിംഗാണ്. ആ ബോക്സിംഗിലും ഒരു ഭാഗത്ത് നിന്ന് മാത്രം യുദ്ധം ഉണ്ടായികൊണ്ടിരിക്കുക, ഇങ്ങനെയായിരിക്കില്ല. അഥവാ ഒരാള് 10 ഇടി ഇടിച്ചുവെങ്കില് രണ്ടാമത്തെയാള് തീര്ച്ചയായും 5 എങ്കിലും ഇടിക്കും, അതിനാല് നിങ്ങള് ഭയക്കേണ്ടതില്ല. മഹാവീരനായി മാറി വിജയിയാകണം, അപ്പോള് ഉയര്ന്ന ലക്ഷ്യത്തിലെത്തിച്ചേരാന് സാധിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ശപഥമെടുത്ത് വാതിക്കല് വന്നിരിക്കുന്നു……

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടല്ലോ. തീര്ച്ചയായും ഗീതത്തില് എന്തെങ്കിലും രഹസ്യം അടങ്ങിയിട്ടുണ്ട്. അതിന്റെ റിക്കാര്ഡ് വാങ്ങി ബാബ അതിന്റെ അര്ത്ഥം മനസ്സിലാക്കി തരികയാണ്. ഇതിനെയാണ് പറയപ്പെടുന്നത് – ജീവിച്ചിരിക്കെ മരിച്ച് ബാബയുടെതായി മാറുക. ബാബയുടെതായി മാറിയതിന് ശേഷം ടീച്ചറുടെതായി മാറുക, ടീച്ചറിന് ശേഷം പിന്നീട് ഭൂരിഭാഗവും ഗുരുക്കന്മാരുടെയടുത്ത് പോകുന്നു. ക്രിസ്ത്യാനികള്ക്കും കുട്ടി ജനിച്ചാല് ക്രിസ്ത്യാനിയാക്കുന്നു. ഗുരുവിന്റെ മടിയിലിരുത്തുന്നു, അത് പാതിരിയായാലും മറ്റാരായാലും. പാതിരി ക്രിസ്തുവല്ല. നിങ്ങള് ക്രിസ്തുവിന്റെ നാമത്തില് ക്രിസ്ത്യനായി മാറുന്നു എന്ന് അവര് പറയും.

ഇപ്പോള് നിങ്ങള് കുട്ടികള് ആദ്യം ബാബയുടെതായി മാറിയിരിക്കുകയാണ്, അശരീരിയായിരിക്കുകയാണ്. നമ്മുടെ ശരീരം, മനസ്സ്, ധനം എന്തു തന്നെയായാലും അത് ബാബയ്ക്ക് അര്പ്പണം ചെയ്യുന്നു. ജീവിച്ചിരിക്കെ മരിക്കുന്നു അര്ത്ഥം നമ്മള് ആത്മാവ് ബാബയുടെതായി മാറുന്നു. ഇത് ബുദ്ധിയിലുണ്ടായിരിക്കണം. നമ്മുടെ ഏതെല്ലാം വസ്തുക്കളുണ്ടോ, എന്റെ ശരീരം, എന്റെ ധനം, സമ്പത്ത്, സംബന്ധികള് എന്തെല്ലാമുണ്ടോ എല്ലാത്തിനെയും മറക്കണം. മരിച്ചതിന് ശേഷം എല്ലാം മറക്കുമല്ലോ. എത്ര ഉയര്ന്ന ലക്ഷ്യമാണ്. നമ്മള് അശരീരീ ആത്മാവാണ്, ഇത് ഉറപ്പിക്കണം. നിങ്ങള് ശരീരം ഉപേക്ഷിക്കുകയും മരിക്കുകയും ചെയ്യുന്നു അങ്ങനെയല്ല. ഇല്ല, ആത്മാവ് പൂര്ണ്ണമായും പവിത്രമാകുന്നില്ല. കേവലം ബാബയുടെതായി മാറുകയാണ,് പക്ഷെ ബാബ പറയുന്നു – നിങ്ങളുടെ ആത്മാവ് അപവിത്രമാണ്. ആത്മാവിന്റെ ചിറക് മുറിഞ്ഞിരിക്കുകയാണ്. ഇപ്പോള് ആത്മാവിന് പറക്കാന് സാധിക്കില്ല. തമോപ്രധാനമായതു കാരണം ഒരു മനുഷ്യന് പോലും തിരിച്ച് പോകാന് സാധിക്കില്ല. മായ ചിറക് പാടെ മുറിച്ചിരിക്കുകയാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ആത്മാവ് ഏറ്റവും വേഗത്തില് പോകുന്നു. അതിനേക്കാള് വേഗത വേറെയൊരു വസ്തുവിനുമുണ്ടായിരിക്കില്ല. ആത്മാവിനൊപ്പം ഒരു വസ്തുവിനും എത്താന് സാധിക്കില്ല. അവസാനം കൊതുകിന് കൂട്ടങ്ങളെ പോലെ എല്ലാ ആത്മാക്കളും ഓടി പോകുന്നു. എവിടെയ്ക്ക് പോകുന്നു? വളരെ ദൂരെ സൂര്യനും ചന്ദ്രനും ഉപരി. അവിടെ നിന്ന് പിന്നെ തിരിച്ച് വരില്ല. അവരുടെ റോക്കറ്റ് മുതലായവ പോയി പിന്നീട് തിരിച്ച് വരുന്നു. സൂര്യന്റെയടുത്ത് വരെയൊന്നും എത്താന് സാധിക്കില്ല. നിങ്ങള്ക്കാണെങ്കില് അതിനെക്കാള് വളരെ ദൂരെയ്ക്ക് പോകണം. സൂക്ഷ്മ വതനത്തിനും അപ്പുറം മൂലവതനത്തിലേയ്ക്ക് പോകണം. ആത്മാവിന് ചിറക് ലഭിക്കുന്നു. കണക്കു വഴക്കുകള് തീര്പ്പാക്കി ആത്മാവ് പവിത്രമായി മാറുന്നു. കണക്കെടുപ്പിന്റെ സമയത്തിന്റെ മഹിമ വളരെയധികം എഴുതിയിട്ടുണ്ട്. എല്ലാ ആത്മാക്കള്ക്കും കണക്ക് സെറ്റില് ചെയ്ത് പോകണം. ഇപ്പോഴാണെങ്കില് എല്ലാ ആത്മാക്കളും പതീതം, പാപാത്മാക്കളാണ്. വലിയ ഗുരു, സന്യാസിമാരൊക്കെയുണ്ട്, മനസ്സിലാക്കുന്നു ഞാന് ഗുരുവാണ്, അഹം ബ്രഹ്മാസ്മി…. അഹം ബ്രഹ്മോഹം, ഞാന് ബ്രഹ്മത്തില് എത്തിച്ചേര്ന്നിരിക്കുന്നു. ഇപ്പോള് ഇരിക്കുന്നത് ഇവിടെയും, ബ്രഹ്മത്തില് പിന്നെ എവിടെയെത്തിച്ചേരും. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ബ്രഹ്മത്തില് വസിക്കുന്നവരാണ്. പക്ഷെ ഇപ്പോള് അവിടെയ്ക്ക് ആര്ക്കും പോകാന് സാധിക്കില്ല. ആത്മാക്കള് ഇവിടെ പുനര്ജന്മമെടുക്കുന്നു. ഇത് പരിധിയില്ലാത്ത നാടകമാണ്. എല്ലാ അഭിനേതാക്കള്ക്കും പാര്ട്ടഭിനിയിക്കുന്നതിന് വേണ്ടി അവിടെ നിന്ന് ഇവിടെയ്ക്ക് തീര്ച്ചയായും വരണം. എല്ലാവരുടെ ആത്മാക്കളും സ്റ്റേജില് വന്നിരിക്കുകയാണ്. എപ്പോള് വിനാശത്തിന്റെ സമയമുണ്ടാകുന്നുവോ അപ്പോള് എല്ലാവരും വരുന്നു, അവിടെയിരുന്ന് എന്ത് ചെയ്യും! അഭിനേതാവിന് പാര്ട്ടഭിനയിക്കാതെ വീട്ടിലിരിക്കാനാവില്ല. നാടകത്തില് തീര്ച്ചയായും വരേണ്ടി വരും. അവിടെ നിന്ന് എല്ലാവരും എപ്പോഴാണോ വരുന്നത് അപ്പോള് ബാബ വീണ്ടും എല്ലാവരെയും തിരിച്ച് കൂട്ടികൊണ്ടു പോകും. ബാബ പറയുന്നു ഞാന് ഇവിടെയാണെങ്കില് പോലും ആത്മാക്കള് വന്നു കൊണ്ടിരിക്കുകയാണ്, എണ്ണം വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു, നമ്പര്വൈസായി. പിന്നീട് നിങ്ങള് പോകുന്നതും നമ്പര്വൈസായാണ്. മുഴുവന് ആധാരവും നിങ്ങളുടെ അവസ്ഥയിലാണ്, അതിനാല് നിങ്ങള്ക്ക് ജീവിച്ചിരിക്കെ മരിച്ചവരായി മാറണം. നമ്മള് ആത്മാവാണ്- ഈ നിശ്ചയം ചെയ്യുന്നതില് പരിശ്രമമുണ്ട്. കുട്ടികള് ഇടയ്ക്കിടയ്ക്ക് ദേഹാഭിമാനത്തില് വന്ന് മറന്ന് പോവുകയാണ്. ദേഹീ അഭിമാനിയായി അപ്പോഴേയിരിക്കൂ എപ്പോഴാണോ സമ്പൂര്ണ്ണ സമര്പ്പണമാവുന്നത്, ബാബാ ഇതെല്ലാം അങ്ങയുടെതാണ്, ഞാനും അങ്ങയുടെതാണ്. ഈ ദേഹം എന്റെതല്ല, ഇതിനെ ഞാന് ഉപേക്ഷിക്കുകയാണ്. ബാബാ ഞാന് അങ്ങയുടെതാണ്. ബാബ പറയുന്നു എന്റെതായി മാറി എല്ലാ മമത്വത്തെയും വിടൂ. ബാക്കി, ഇവിടെ വന്നിരിക്കണം അങ്ങനെയൊന്നുമില്ല. നിങ്ങള്ക്ക് നിങ്ങളുടെ ജോലിക്കാര്യങ്ങള് നിര്വ്വഹിക്കണം. വീട് സംരക്ഷിക്കണം. കുട്ടികള്ക്ക് മാതാപിതാക്കളെ സേവിച്ച് അവരോടുള്ള കടമ നിര്വ്വഹിക്കണം. മാതാപിതാക്കളുടെ സംരക്ഷണച്ചുമതല കുട്ടികള്ക്കാണ്. ഇപ്പോള് ബാബ നിങ്ങളുടെ പാലന ചെയ്തുകൊണ്ടിരിക്കുകയാണ്. തുടക്കത്തില് ആരെല്ലാം വന്നിരുന്നോ അവരെല്ലാം പെട്ടെന്ന് സറണ്ടര് ചെയ്തു, തന്റെ പക്കല് ഒന്നും വെച്ചില്ല, സമര്പ്പണം ചെയ്തു, ആ ധനത്തിലൂടെയാണ് നിങ്ങള് കുട്ടികള് ഭാരതത്തെ പാവനമാക്കി കൊണ്ടിരിക്കുന്നത്. ഭാരതം തികച്ചും പവിത്രമായിരുന്നു. ഭാരതവാസികളെ പോലെ പവിത്രവും സുഖിയുമായി വേറെയാര്ക്കും ആകാന് സാധിക്കില്ല. ഭാരതം ഏറ്റവും വലിയ തീര്ത്ഥസ്ഥാനമാണ്. അവിടെയാണ് പതിത പാവനനായ ബാബ വന്ന് മുഴുവന് സൃഷ്ടിയേയും, പതിതരെയും പാവനമാക്കി മാറ്റുന്നത്. ഇപ്പോള് ഈ തത്വം മുതലായ എല്ലാം ശത്രുവാണ്. ഭൂമികുലുക്കം ഉണ്ടാകും, കൊടുങ്കാറ്റുണ്ടാകും എന്തുകൊണ്ടെന്നാല് തമോപ്രധാനമാണ്. പ്രകൃതി ക്ഷോഭം വരും, വളരെയധികം ദുഖം നല്കും. ഈ സമയം എല്ലാ വസ്തുക്കളും ദുഖം നല്കുന്നതാണ്. സത്യയുഗത്തിലെല്ലാം സുഖത്തിന്റെ വസ്തുക്കളാണ്. അവിടെ ഈ കൊടുങ്കാറ്റ് അഥവാ ഉഷ്ണക്കാറ്റ് മുതലായവയൊന്നും ഉണ്ടായിരിക്കില്ല. നിങ്ങളിലും ഈ കാര്യങ്ങള് വളരെ കുറച്ച് പേരെ മനസ്സിലാക്കുന്നുള്ളൂ. ഇന്ന് വരും, നാളെയില്ല അതിനാല് പറയും ഒന്നും മനസ്സിലായില്ല. കേവലം ഇവിടെ വരുന്നു പക്ഷെ എല്ലാവരും സ്ഥിരമായിരിക്കുന്നില്ല. ഇവിടെ നിന്ന് പോയി 10 ദിവസങ്ങള്ക്ക് ശേഷം വാര്ത്തയെഴുതും – ബാബാ ഇന്നയാളെ മായ വിഴുങ്ങി. ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ചെറിയ പൂവ് വലുതാകുമ്പോള്അതില് ഫലം വരും. അവരില് പിന്നീട് മറ്റുള്ളവരെ തനിക്കു സമാനമാക്കി മാറ്റുന്നതിനുള്ള ശക്തിയുണ്ടാകുന്നു. അതിന്റെ ഫലം ഉണ്ടാകുന്നു.

ബാബയുടെയതായി മാറിയതിനുശേഷം പ്രജകളെയും ഉണ്ടാക്കണം, അവകാശിയേയും ഉണ്ടാക്കണം. വഴികാട്ടിയായി മാറി ബാബയുടെയടുത്തെത്തും, ഞങ്ങള് എത്തിച്ചേര്ന്നു എന്നു കരുതും. ഇല്ല, ലക്ഷ്യം വലുതാണ്. പറയുന്നു മായയുടെ കൊടുങ്കാറ്റ് വളരെയധികം വരുന്നു. നിങ്ങള് ബാബയുടെതായി മാറിയോ, കൊടുങ്കാറ്റ് വരും. പറയുകയാണ്, ബാബാ ഞങ്ങള് അങ്ങയുടെതായിരുന്നു. അങ്ങയില് നിന്ന് സമ്പത്തെടുത്തിരുന്നു പിന്നീട് പുനര്ജന്മം എടുത്ത് 84 ജന്മം പിന്നിട്ട് പിന്നീട് വന്ന് അങ്ങയുടെതായി മാറി. ഞാനാണെങ്കില് അങ്ങയില് നിന്ന് സമ്പത്ത് നേടിയേ വിടൂ. അതിനാല് അങ്ങനെയുള്ള ബാബയെ ഇത്രയും ഓര്മ്മിക്കേണ്ടതുണ്ട് തനിക്കു സമാനമാക്കി മാറ്റി ഫലം നല്കണേണ്ടതുണ്ട്. ഇല്ലായെങ്കില് മാലയെങ്ങനെ ഉണ്ടാക്കും. ബാബയുടെ അവകാശിയെ എങ്ങനെയുണ്ടാക്കും. പ്രജയും വേണം, സിംഹാസനത്തിലിരിക്കാന് അവകാശിയും വേണം. ബാബയുടെയടുത്താണെങ്കില് അനേകര് വരുന്നുണ്ട് പിന്നീട് ആശ്ചര്യപ്പെടുത്തി ഓടിപ്പോകുന്നു. ബുദ്ധിയുടെ യോഗം മുറിഞ്ഞു, കളി അവസാനിച്ചു.

ചില കുട്ടികള് ബാബയുടെയടുത്ത് വന്ന് ചോദിക്കുകയാണ് – ബാബാ യാതൊരു കൊടുങ്കാറ്റും വരാത്ത രീതിയില് സ്ഥിതി എങ്ങനെ വര്ദ്ധിപ്പിക്കാം. ഇതിന്റെ വഴിയാണെങ്കില് പറഞ്ഞുകൊണ്ടേയിരിക്കുന്നു, ബാബയെ ഓര്മ്മിക്കൂ. കൊടുങ്കാറ്റെല്ലാം വരും. ബോക്സിംഗില് ഇങ്ങനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ആരെങ്കിലും ഒരാള് മാത്രം ഇടി വാങ്ങികൊണ്ടിരിക്കുന്നത്. തീര്ച്ചയായും രണ്ടു പേരിലും ധൈര്യമുണ്ടായിരിക്കും. 5 അടി അഥവാ ഒരാള് കൊടുത്താല് 10 അടുത്തയാള് കൊടുക്കും. ഇതും ബോക്സിംഗാണ്. ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് മായയും ഓടിപോകും പക്ഷെ പെട്ടെന്നൊന്നുമുണ്ടാവില്ല. മായയുമായി മല്ലയുദ്ധം നടത്തണം. ഇങ്ങനെ മനസ്സിലാക്കരുത് മായ അടിക്കുകയില്ലെന്ന്. ആരുമായിക്കോട്ടെ, വലിയ ബോഗ്സിംഗാണ്. പലരും പേടിച്ചുപോകുന്നു, മായ പെട്ടെന്ന് മൂക്കിനിടിക്കുന്നു. യുദ്ധസ്ഥലമാണല്ലോ. ബുദ്ധിയോഗം യോജിപ്പിക്കുന്നതില് മായ വളരെയധികം വിഘ്നമിടുന്നു. പരിശ്രമം മുഴുവനും യോഗത്തിലാണ്. ബാബ പറയുന്നു ജ്ഞാനീ തൂ ആത്മാവെനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷെ ഇങ്ങനെയല്ല കേവലം ജ്ഞാനം നല്കുന്നവര് പ്രിയപ്പെട്ടവര് എന്ന്. ആദ്യം യോഗം പൂര്ണ്ണമാകണം. ബാബയെ ഓര്മ്മിക്കണം. മായയുടെ വിഘ്നത്തില് ഭയപ്പെടരുത്. വിശ്വത്തിന്റെ അധികാരിയായി മാറുകയാണല്ലോ. എല്ലാവരും ആകുമോ? 16108 ന്റെ മാലയാണെങ്കില് വളരെ വലുതാണ്. അവസാനമാകുമ്പോള് പൂര്ത്തിയാകും. ത്രേതായുടെ അവസാനം വരെ എത്ര രാജകുമാരനും രാജകുമാരിയുമുണ്ടാകുന്നു, കുറച്ചെല്ലാം അടയാളങ്ങളുണ്ടല്ലോ. 8 ന്റെയും അടയാളമുണ്ട്. 108 ന്റെയും അടയാളമുണ്ട്. ഇത് തികച്ചും ശരിയാണ്. ത്രേതയുടെ അവസാനത്തില് ഇത്രയും 16108 രാജകുമാരനും രാജകുമാരിയുമുണ്ടാകുന്നു. തുടക്കത്തിലൊന്നുമുണ്ടാകില്ല. ആദ്യം കുറച്ചുണ്ടാകുന്നു പിന്നീട് വര്ദ്ധിക്കുന്നു. അതെല്ലാം ഉണ്ടാകുന്നത് ഇവിടെയാണ്. ചാന്സ് വളരെ നല്ലതാണ് പക്ഷെ പരിശ്രമം വളരെയധികമാണ്. ഗീതത്തിലും പറയുന്നു, ഒരിക്കലും വിടുകയില്ല, മരിച്ചാലും….. ബാബാ ഈ ശരീരം, മനസ്സ്, ധനം എല്ലാം അങ്ങയുടെതാണ്. ഞാന് അശരീരീയായി മാറി അങ്ങയെ ഓര്മ്മിക്കുന്നു. ബുദ്ധിയോഗം അങ്ങയില് തൂക്കിയിടും. ബാബ പിന്നെ പറയുന്നു – ഇതെല്ലാം നശിക്കാനുള്ളതാണ്. നിങ്ങളുടെയടുത്തെന്താണ്? ഈ ശരീരം പോലും നശിക്കും. ഇപ്പോള് ഞാന് വീണ്ടും നിങ്ങള്ക്ക് പകരം തരുന്നു. കേവലം എക്സ്ചേഞ്ച് ചെയ്യുകയാണല്ലോ. അതിനാല് ബാബ പറയുകയാണ് – കുട്ടികളെ അശരീരിയായി മാറൂ. എന്നെ ഓര്മ്മിക്കൂ. ബുദ്ധികൊണ്ട് എല്ലാം സമര്പ്പണം ചെയ്യൂ. രാജാ ഹരിശ്ചന്ദ്രന്റെ കഥയുണ്ടല്ലോ. പറഞ്ഞു, സൂക്ഷിക്കാനേല്പിച്ച മുതലായി വെയ്ക്കൂ.

ബാബ പറയുന്നു – ഈ ശാസ്ത്രം മുതലായ എല്ലാത്തിന്റെയും സാരം നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. ഞാന് തന്നെയാണ് നിങ്ങളെ ബ്രഹ്മാ മുഖത്തിലൂടെ രാജാവും റാണിയുമാക്കി മാറ്റിയത,് ഇപ്പോള് വീണ്ടും ആക്കുന്നു. ഒരിക്കലും മനുഷ്യന്, മനുഷ്യന് ഗീത കേള്പ്പിക്കുന്നില്ല, രാജയോഗം പഠിപ്പിച്ച് രാജാവും റാണിയുമാക്കി മാറ്റാന് സാധിക്കില്ല. പിന്നെ ഗീത കേള്ക്കുന്നത് കൊണ്ട് എന്താണ് ഫലം. ബാബ പറയുന്നു – ഞാന് കല്പ-കല്പം സ്വയം വന്ന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. എന്റെതായി മാറിയെങ്കില് അവകാശിയായല്ലോ. അതിനാല് എത്രത്തോളം യോഗത്തിലിരിക്കുന്നുവോ അത്രത്തോളം ശുദ്ധമായി മാറും. ബാബാ ഇതെല്ലാം അങ്ങയുടെതാണ്. ഞങ്ങളാണെങ്കില് സൂക്ഷിപ്പുകാരാണ്. അങ്ങയുടെ ആജ്ഞയില്ലാതെ ഞങ്ങളൊന്നും തന്നെ ചെയ്യില്ല. ശരീര നിര്വാഹം എങ്ങനെ ചെയ്യണം – അതിന്റെയും നിര്ദ്ദേശം നല്കുന്നു. മിക്കവാറും ദരിദ്രര് മാത്രമാണ് പൂര്ണ്ണമായ കണക്ക് നല്കുന്നത്. സമ്പന്നര്ക്ക് നല്കാന് സാധിക്കില്ല. സമര്പ്പണമാകാന് സാധിക്കില്ല, വിരളമായി ചിലര് വരുന്നു. ഒരു ജനകന്റെ പേരുണ്ടല്ലോ. ചെറിയ കുട്ടികളുണ്ട്, കൂട്ടുസ്വത്താണ് അത് എങ്ങനെ വേര്തിരിക്കും. സമ്പന്നര് സമര്പ്പണമായാല് തങ്ങളുടെ സ്വത്തുക്കള് എങ്ങനെ കൊണ്ടു വരും? ബാബ പാവങ്ങളുടെ തോഴനാണ്. ഏറ്റവും നിര്ദ്ധനര് മാതാക്കളാണ്, അവരെക്കാള് കന്യകമാരാണ് കൂടുതല് നിര്ദ്ധനര്. കന്യകയ്ക്ക് ഒരിക്കലും സമ്പത്തിന്റെ ലഹരിയുണ്ടാവില്ല. ആണ്മക്കള്ക്ക് അച്ഛന്റെ സ്വത്തിന്റെ ലഹരിയുണ്ടാകുന്നു. അതിനാല് അതെല്ലാം ഉപേക്ഷിച്ച് പിന്നെ വൈകുണ്ഠത്തിന്റെ സമ്പത്ത് നേടേണ്ടതുണ്ട്. ദാനം എപ്പോഴും ദരിദ്രര്ക്ക് തന്നെയാണ് നല്കേണ്ടത്. ഭാരതമാണ് ഏറ്റവും ദരിദ്രം, അമേരിക്ക വളരെ സമ്പന്നമാണ്. അവര്ക്ക് സമ്പത്ത് നല്കുമോ? ഭാരതം ഏറ്റവും സമ്പന്നമായിരുന്നു വേറെ ഒരു ധര്മ്മവുമുണ്ടായിരുന്നില്ല. കേവലം ഭാരതവാസികള് മാത്രമായിരുന്നു, ഒരു ഭാഷയായിരുന്നു. ഗോഡ് ഈസ് വണ്. ഞാന് ഒരു സ്വരാജ്യം, ഒരു ധര്മ്മം, ഒരു ഭാഷ സ്ഥാപന ചെയ്യുന്നു. ഒരു ആള്മൈറ്റി, ഒരു ഗവണ്മെന്റ് സ്ഥാപന ചെയ്യുന്നു. ഒന്നില് നിന്ന് പിന്നെ രണ്ട്, മൂന്ന് ഉണ്ടാകും. ഇപ്പോള് എത്ര ധര്മ്മമാണ് പിന്നീട് തീര്ച്ചയായും ഒരു ധര്മ്മം വരണം. 5000 വര്ഷത്തിന്റെ കാര്യമാണ്. ഒരു ധര്മ്മമായിരുന്നു. വിദ്വാന്മാര് സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷം നല്കിയിരിക്കുന്നു. മനസ്സിലാക്കുന്നില്ല സത്യയുഗമെന്താണ്. മനസ്സിലാക്കുന്നു, സ്വര്ഗ്ഗവാസിയായി, ഒരുപക്ഷെ മുകളിലേയ്ക്ക് പോയിട്ടുണ്ടാകും. ദില്വാഡ ക്ഷേത്രത്തിലും സ്വര്ഗ്ഗം മുകളില് മേല്ക്കുരയിലാണ് കാണിച്ചിരിക്കുന്നത്. അതിനാല് മനുഷ്യര് ആശയക്കുഴപ്പത്തിലാകുന്നു. വാസ്തവത്തില് സ്വര്ഗ്ഗം മുകളിലൊന്നുമല്ല. നിങ്ങള്ക്കിപ്പോള് അറിയാം ബാബയുടെയടുത്ത് പോയി പിന്നെ ഇവിടെ തന്നെ വന്ന് രാജ്യം ഭരിക്കും. ഈ ജ്ഞാനം ബുദ്ധിയിലുണ്ടായിരിക്കണം, അത് എല്ലാവര്ക്കും മനസ്സിലാക്കികൊടുക്കാന് പറ്റും. പാകപ്പെടാത്തവരെ മായയാകുന്ന പക്ഷി വിഴുങ്ങിക്കളയും, അതിനാല് ഫോട്ടോയും എടുക്കേണ്ടി വരുന്നു. രജിസ്റ്റര് വെയ്ക്കുന്നു.

ബാബയുടെയടുത്ത് വാര്ത്ത എത്തുന്നുണ്ട്, ഇന്നയാള് അങ്ങനെയൊരു ജ്ഞാനത്തിന്റെ അമ്പ് അയച്ചു അതിലൂടെ ഞാന് ബാബയുടെതായി മാറി. ശാസ്ത്രങ്ങളിലും എഴുതിയിട്ടുണ്ട് – കുമാരിമാരിലൂടെ ബാണം അയച്ചു. ബാബയെ എന്തുകൊണ്ടാണ് മറന്നത്? ഇതിനെ ജ്ഞാനബാണമെന്ന് പറയുന്നു. കേവലം ബാബയുടെ ഓര്മ്മ ഉണര്ത്തിക്കണം. ബാക്കി ഒരു ഹിംസകമായ ബാണത്തിന്റെ കാര്യമൊന്നുമില്ല. ബാബ പറയുന്നു – ഞാന്, ബ്രഹ്മാവിന്റെ മുഖത്തിലൂടെ എല്ലാ ശാസ്ത്രങ്ങളുടെയും രഹസ്യം നിങ്ങള്ക്ക് മനസ്സിലാക്കി തരുകയാണ്. ബ്രഹ്മാവാണെങ്കില് തീര്ച്ചയായും ഇവിടെയായിരിക്കണം. അവര് പിന്നെ വിഷ്ണുവിന്റെ നാഭി കമലത്തില് ബ്രഹ്മാവിനെ കാണിച്ചിരിക്കുന്നു. ഒന്നും തന്നെ അറിയുന്നില്ല. മനുഷ്യര്ക്കാണെങ്കില് എന്താണോ അറിയുന്നത് അത് എഴുതിയിരിക്കുന്നു. മോശമായത് ഒരുപാടുണ്ട്. മന്ത്ര – തന്ത്രക്കാരും ഒരുപാടുണ്ട്. സത്യം പുറത്തു വരുമ്പോള് അസത്യം അതിനെ നേരിടുന്നു. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി ശിവബാബ നിരാകാരനാണ് ഈ ബ്രഹ്മാവ് സാകാരനും. ബാക്കി നാഭീ മുതലായവയുടെയൊന്നും ഒരു കാര്യവുമില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഇപ്പോള് ജ്ഞാനം പ്രയോഗിക്കുന്ന ആത്മാവായി മാറണം, കേവലം ജ്ഞാനം കേള്ക്കുന്നവരും കേള്പ്പിക്കുന്നവരുമല്ല. ഓര്മ്മയുടെയും പരിശ്രമം ചെയ്യണം. അശരീരിയായി മാറി അശരീരീയായ ബാബയെ ഓര്മ്മിക്കണം.

2. ബാബയുടെതായി മാറിയതിന് ശേഷം മറ്റെല്ലാ കാര്യത്തില് നിന്നും മമത്വം കളയണം. ഈ ശരീരം പോലും എന്റെയല്ല. പൂര്ണ്ണമായ ദേഹീ അഭിമാനിയായി മാറി സംപൂര്ണ്ണ സമര്പ്പണമാകണം.

വരദാനം:-

എങ്ങനെയുള്ള പതീത വായുമണ്ഡലത്തെയും പരിവര്ത്തനപ്പെടുത്തുന്നതിന് വേണ്ടി അഥവാ പഴയ സംസ്കാരങ്ങളാകുന്ന കീടാണുക്കളെ ഭസ്മമാക്കുന്നതിന് വേണ്ടി ഈ സ്മൃതിയിലിരിക്കണം- ഞാന് മാസ്റ്റര് ജ്ഞാനസൂര്യനാണ്. സൂര്യന്റെ ജോലിയാണ് പ്രകാശം കൊടുക്കുക, അതിലൂടെ കീടാണുക്കളെ നശിപ്പിക്കുക. അതുപോലെ ജ്ഞാന-യോഗത്തിന്റെ ശക്തിയും ശ്രേഷ്ഠ ചലനങ്ങളിലൂടെയും ഈ ജോലി തന്നെ ചെയ്തുകൊണ്ടിരിക്കൂ. അഥവാ ശക്തി കുറവാണെങ്കില് ജ്ഞാനം കേവലം പ്രകാശമേ നല്കൂ, പക്ഷെ പഴയ സംസ്കാരങ്ങളാകുന്ന കീടാണുക്കള് നശിക്കുകയില്ല. അതിനാല് യോഗ-തപസ്യയിലൂടെ ശക്തിശാലിയാകൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top