02 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 1, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഇതുവരെ നിങ്ങള് കേട്ടു കേള്പ്പിച്ച കാര്യങ്ങളനുസരിച്ച് ശീലിച്ചു വന്നു, ഇപ്പോള് ബാബ നിങ്ങള്ക്ക് നേരിട്ട് കേള്പ്പിച്ച് തനിക്കു സമാനം നോളേജ്ഫുള്ളാക്കി മാറ്റുന്നു.

ചോദ്യം: -

നല്ല പുരുഷാര്ത്ഥി കുട്ടികളുടെ അടയാളവും അവരുടെ അവസ്ഥയുടെ മഹിമയുമെന്താണ്?

ഉത്തരം:-

നല്ല പുരുഷാര്ത്ഥി കുട്ടികള് മാതാ-പിതാക്കളെ പൂര്ണ്ണമായും ഫോളോ ചെയ്യും. തന്റെ ജീവിതത്തോട് ദയ കാണിക്കും. പൂര്ണ്ണമായ ശ്രദ്ധ വെയ്ക്കും. കുറച്ചെങ്കിലും സമയം കണ്ടെത്തി തീര്ച്ചയായും ബാബയുടെ ഓര്മ്മയിലിരിക്കും. അവരുടെ അവസ്ഥയുടെ മഹിമയാണ് – അചഞ്ചലം, ദൃഢം, സ്ഥിരം. അവരെ തന്നെയാണ് മഹാവീരനെന്ന് പറയുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

 ഭോലാനാഥനെ പോലെ വിചിത്രനായി വേറെയാരും തന്നെയില്ല..

ഓം ശാന്തി. ഭക്തിമാര്ഗ്ഗത്തില് ലോകര് കേവലം പാടുന്നു. നിങ്ങള് കുട്ടികള് ഇപ്പോള് മനസ്സിലാക്കുകയാണ് – ഭക്തിമാര്ഗ്ഗത്തില് നമ്മളും പാടിയിരുന്നു. ഇപ്പോള് അതേ ഭോലാനാഥന് സന്മുഖത്താണ്, ഭോലാനാഥന് എന്ന അക്ഷരം ഭക്തിമാര്ഗ്ഗത്തിലെതാണ്. ജ്ഞാനമാര്ഗ്ഗത്തിലെ അക്ഷരമാണ് ശിവബാബ. നിങ്ങള്ക്കറിയാം അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമാപ്ലാന് അനുസരിച്ച് ഇപ്പോള് സംഗമയുഗത്തില് ബാബയ്ക്ക് വന്ന് നമ്മളെകൊണ്ട് ഈ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുക തന്നെ വേണം. കല്പ-കല്പം പുരുഷാര്ത്ഥം ചെയ്യിപ്പിച്ച് വരുന്നു. എത്ര സമയം നിങ്ങള് കുട്ടികള് ഭക്തി ചെയ്യുന്നു, ഇതും തെളിയിച്ച് പറഞ്ഞു തരുന്നു. ആരാണ് ആദ്യമാദ്യം ഭക്തി ആരംഭിച്ചത് അവരേ വന്ന് ജ്ഞാനം എടുക്കൂ, പിന്നീട് സൂര്യവംശിയായി മാറൂ. സത്യയുഗത്തില് കേവലം ഒരു ലക്ഷ്മീ നാരായണന് മാത്രമല്ല വരുന്നത്, അവരുടെ കുലവുമുണ്ടല്ലോ. അതിനെ ദൈവീക വര്ണ്ണമെന്ന് പറയുന്നു. ഭാരതത്തില് ദൈവീക വര്ണ്ണമായിരുന്നു. ഇപ്പോള് ആസൂരീയ വര്ണ്ണമാണ്. ഇതാണ് സംഗമം. ഇപ്പോള് ആസൂരീയതയില് നിന്ന് ദൈവീക വര്ണ്ണത്തിലേയ്ക്ക് പോകണം. ശരിക്കും ഈ മഹാഭാരത യുദ്ധവും അത് തന്നെയാണ് ഏതാണോ മഹിമ പാടപ്പെട്ടിട്ടുള്ളത്. കേവലം ശിവന്റെ പേരിന് പകരം കൃഷ്ണന്റെത് വെച്ചിരിക്കുകയാണ്. ഒരു ഗീത ഖണ്ഡിക്കപ്പെടുന്നതിലൂടെ എല്ലാ ശാസ്ത്രങ്ങളും ഖണ്ഡിക്കപ്പെടുന്നു. മുഖ്യമായ കാര്യം ഗീതയുടെതാണ്. ഗീതാ പാഠശാലകള് അഥവാ ഗീതാ ഭവനങ്ങള് എത്രയാണ്! ഗീതാ ജ്ഞാനം കേള്ക്കുന്നതിനുള്ള പാഠശാല. സ്വയം കേള്പ്പിക്കുന്നയാളില്ല. ആരാണോ ആയിത്തീര്ന്ന് കടന്ന് പോയത് അവരുടെ മഹിമ പിന്നീട് പാടുന്നു. കുട്ടികള്ക്കാണെങ്കില് ബാബ ദിവസവും വളരെ സ്നേഹത്തോടുകൂടി മനസ്സിലാക്കി തരുന്നു. കുട്ടികള്ക്കറിയാം- ബാബ സ്നേഹസാഗരനാണ്, എല്ലാവരേയും സ്നേഹത്തോടെ പഠിപ്പിക്കുന്നു. ബാബ ഒരിക്കലും ദ്വേഷ്യപ്പെടാറില്ല, സദാ സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുക്കുന്നു, കുട്ടികളെ നിങ്ങള് സതോപ്രധാനമായിരുന്നു പിന്നീട് പുനര്ജന്മമെടുത്ത് വന്നിരിക്കുകയാണ്. നിങ്ങള് ഭാരതവാസികള് തന്നെയാണ് യഥാര്ത്ഥ ദേവീ ദേവതാ ധര്മ്മത്തിലുള്ളവര്. ഇതും പറഞ്ഞു തരുന്നു. ആദ്യമാദ്യം ആര് സമ്പത്തെടുക്കാന് വരും? ആരാണോ കല്പം മുമ്പ് എടുത്തത്, അവരേ പറയൂ ബാബാ ഞങ്ങളുടെ സഹായി അങ്ങല്ലാതെ വേറെയാരുമല്ല. ബാബ ക്ഷമിക്കുന്നതും അപ്പോഴാണ് എപ്പോളാണോ സംഗമയുഗമാകുന്നത്. ഇതും കുട്ടികള്ക്കറിയാം രാമരാജ്യവും രാവണ രാജ്യവും ഇവിടെ തന്നെയാണുണ്ടാവുന്നത്. രാവണ രാജ്യമാകുമ്പോഴാണ് രാമരാജ്യമാഗ്രഹിക്കുന്നത്. നിങ്ങള് എപ്പോള് ശിവബാബയെന്ന് പറയുന്നുവോ അപ്പോള് ബുദ്ധി നിരാകാരന്റെ നേര്ക്ക് തന്നെയാണ് പോകുന്നത്. നിരാകാരനെ തന്നെയാണ് ഓര്മ്മ വരുന്നത്. ആത്മാവ് തന്നെയാണ് ബാബയെ വിളിക്കുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ആ സമയം വരുന്നു, കുട്ടികള് വിളിക്കാന് തുടങ്ങുന്നു. ഇതൊന്നും എവിടെയും എഴുതിയിട്ടില്ല എപ്പോള് വരുമെന്ന്. അവര് കല്പത്തിന്റെ ആയുസ്സ് തെറ്റായി എഴുതിയിരിക്കുന്നു. ഈ ചിത്രം എല്ലാ വീടുകളിലും ഉണ്ടായിരിക്കണം അപ്പോള് ദിവസവും നോക്കുകയും ഓര്മ്മിക്കുകയും ചെയ്യും ഇത് ബാബ, ഇത് ദാദ, ഇത് സമ്പത്ത്. ബാബ പറയുന്നു കുട്ടികളെ സതോപ്രധാനമായി മാറുന്നതിന് വേണ്ടി എന്നെ ഓര്മ്മിക്കൂ എങ്കില് കറയിളകി പോകും. ഈ യുക്തി ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ഈ ബാബയും പറയുന്നു ഞാനും പുരുഷാര്ത്ഥം ചെയ്യുകയാണ്. കുട്ടികളെ പരസ്പരം മുന്നറയിപ്പ് നല്കി ഉന്നതി നേടണം. ഈ ചിത്രങ്ങളുടെ അറിവ് വളരെ നല്ലതാണ്. ശിവബാബ ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. മുന്നില് ഏറ്റവും വലിയ മഹാഭാരതയുദ്ധം നില്ക്കുന്നു. ഇത്രയും അനേക ധര്മ്മം വിനാശമാകും, അതിന് വേണ്ടി തീര്ച്ചയായും യുദ്ധം ആവശ്യമാണ്. ഈ കാര്യങ്ങള് കുട്ടികള് മറക്കരുത്. കലിയുഗം ഇപ്പോള് കൂരാ കൂരിരുട്ടിലാണ്. എത്രയധികം മനുഷ്യരാണ്, തീര്ച്ചയായും വിനാശമുണ്ടാകണം. സത്യയുഗത്തില് ഒരു ധര്മ്മമായിരിക്കും. തീര്ച്ചയായും 84 ജന്മങ്ങളുടെ ചക്രവും അവര് തന്നെയാണ് കറങ്ങിയിട്ടുണ്ടാവുക. ഇതാണെങ്കില് സഹജമാണ്. ബാക്കി ഇത്രയും എല്ലാ ധര്മ്മങ്ങളുടെയും വിനാശം തീര്ച്ചയായും ഉണ്ടാകും. പിന്നീട് ഒരു ധര്മ്മത്തിന്റെ സ്ഥാപന ശരിക്കും നടന്നുകൊണ്ടിരിക്കുന്നു. സര്വ്വരുടെയും സദ്ഗതി ദാതാവ് ബാബയാണ്. ബാബയില് നിന്ന് തന്നെയാണ് കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുന്നത്. കുട്ടികള്ക്കറിയാം – നമ്മള് ആരാണോ ഈ പഠിപ്പ് പഠിക്കുന്നത് അവര് ഭാവിയിലെ 21 ജന്മത്തേയ്ക്ക് വേണ്ടി പഠിക്കുന്നു. ഭഗവാന്റെ വാക്കാണ് – ഞാന് നിങ്ങളെ പഠിപ്പിച്ച് 21 ജന്മത്തേയ്ക്ക് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. സൂര്യവംശീ, ചന്ദ്രവംശീ കുലത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ആര് എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവോ, അത്രയും ഉയര്ന്ന പദവി നേടും, അതിനാല് ശിവബാബ പറയുന്നു ഈ അച്ഛനെയും അമ്മയേയും ഫോളോ ചെയ്യൂ. ഇവരെ സൂക്ഷ്മവതനം, വൈകുണ്ഠത്തില് കാണണം. സ്വയത്തേയും കാണണം, നമ്മളും മഹാരാജാവും മഹാറാണിയുമായി മാറുന്നു. വൈകുണ്ഠത്തിന്റെയും സാക്ഷാത്ക്കാരമുണ്ടാകുന്നു. അംഗീകരിക്കുന്നുമുണ്ട് ഭാരതം വൈകുണ്ഠമായിരുന്നു, ശ്രീകൃഷ്ണപുരിയായിരുന്നു. ഇന്ന് കംസപുരിയാണ്, നാളെ കൃഷ്ണപുരിയാകും. രാത്രി മാറി പകല് ആകണം. ഇതാണ് പകുതി കല്പം പരിധിയില്ലാത്ത പകലും പകുതി കല്പം പരിധിയില്ലാത്ത രാത്രിയും. രാത്രിയില് കഷ്ടം സഹിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മാവിന്റെ രാത്രി അര്ത്ഥം ബ്രാഹ്മണരുടെ രാത്രി. പിന്നീട് നിങ്ങള് ബ്രാഹ്മണനില് നിന്ന് ദേവതയായി മാറുന്നു. സത്യയുഗത്തില് ബ്രാഹ്മണരുണ്ടാവില്ല, ദേവതയാണുണ്ടാവുക.

ഇതും കുട്ടികള്ക്കറിയാം ഭാരതം പവിത്ര രാജസ്ഥാനായിരുന്നു പിന്നീട് അപവിത്ര രാജസ്ഥാനായി മാറുന്നു. ഭാരതം സദാ രാജസ്ഥാനമായിരിക്കുന്നു. രാജ്യഭാഗ്യം നടന്നു വരുന്നു മറ്റു ധര്മ്മത്തിലുള്ളവരുടെ ആരംഭത്തില് രാജ്യഭാഗ്യം നടക്കുന്നില്ല. ഭഗവാന് തന്നെയാണ് രാജ്യഭാഗ്യം സ്ഥാപിക്കുന്നത്. ഭഗവാന് തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ഭഗവാനാണ് നിരാകാരനായ ജ്ഞാനത്തിന്റെ സാഗരന്, സുഖത്തിന്റെ സാഗരന്….. നിങ്ങള്ക്കറിയാം ബാബയില് നിന്ന് നമുക്ക് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്. തീര്ച്ചയായും നമ്മുടെ പുരുഷാര്ത്ഥത്തിന്റെ താമസമാണ്. എത്ര ആര് പുരുഷാര്ത്ഥം ചെയ്യുന്നുവോ, അത്രയും വഴി പറഞ്ഞുകൊടുക്കും. ബാബ പറയുന്നു – അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പതിതത്തില് നിന്ന് പാവനമായി മാറി പാവന ലോകത്തിന്റെ അധികാരിയായി മാറും, എത്ര സഹജമാണ്. ലൗകിക അച്ഛനും അമ്മയും അഥവാ ജ്ഞാനത്തിലുണ്ടെങ്കില് കുട്ടികളെയും തനിക്കു സമാനമാക്കി മാറ്റണം. അച്ഛനും അമ്മയും സത്യമായ സമ്പാദ്യമുണ്ടാക്കുന്നുവെങ്കില് കുട്ടികളെയും സത്യമായ സമ്പാദ്യം ചെയ്യിപ്പിക്കണം. ചില ചില കുട്ടികള് നല്ലവരാണ്, പറയുകയാണ് ഞങ്ങള് ആത്മീയ പഠിപ്പ് പഠിച്ച് വീട് വീടുകളില് ഈ സന്ദേശം നല്കികൊണ്ടിരിക്കും. ബാബയും പറയുന്നു സന്ദേശവാഹകനും മെസഞ്ചറുമാണ് ഞാന്, നിങ്ങള്ക്ക് സന്ദേശം നല്കുകയാണ് വീട്ടിലേയ്ക്ക് പോകൂ. മറ്റുള്ള ധര്മ്മ സ്ഥാപകരാണെങ്കില് കേവലം വന്ന് അവരവരുടെ ധര്മ്മം സ്ഥാപിക്കുന്നു. ഞാന് എല്ലാവര്ക്കും സന്ദേശം നല്കുകയാണ് ഇപ്പോള് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ഈ ലോകം ഇപ്പോള് വസിക്കാന് യോഗ്യമല്ല. എന്നെ ഓര്മ്മിക്കുകയാണെങ്കില് പാവനമായി മാറും. നിങ്ങള് പാവനമായിരുന്നു പിന്നീട് രാവണന് പതിതമാക്കി മാറ്റിയിരിക്കുന്നു. ഞാന് വീണ്ടും പാവനമാക്കി മാറ്റാന് വന്നിരിക്കുന്നു. കുറച്ച് സമയത്ത് തന്നെ ഈ ബോംബുകളെല്ലാം പ്രയോഗിക്കുമ്പോള് മനസ്സിലാക്കും ഇത് അതേ മഹാഭാരത യുദ്ധമാണ്. അപ്പോള് തീര്ച്ചയായും ഭഗവാനും ഉണ്ടാകും. പക്ഷെ അവര് മനസ്സിലാക്കുന്നു ഗീതയുടെ ഭഗവാന് കൃഷ്നാണെന്ന്. എത്ര ആശയക്കുഴപ്പമാണ്. അല്ലായെങ്കില് ഭഗവാന് വരേണ്ടതിന്റെ ആവശ്യമെന്താണ്. ഭക്തി മാര്ഗ്ഗത്തെ ഭൂല്-ഭുലയ്യ കളിയെന്ന് പറയുന്നു. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കുന്നതിലൂടെ എല്ലാ തെറ്റും ഇല്ലാതെയാകും. മുമ്പ് സ്വയം ദേഹമാണെന്ന് മനസ്സിലാക്കിയിരുന്നു. ഇപ്പോള് സ്വയം ദേഹിയാണെന്ന് മനസ്സിലാക്കുകയാണ്. ഈ മുന്നറിയിപ്പ് ബാബ തന്നെയാണ് നല്കുന്നത് കുട്ടികളെ ദേഹീ അഭിമാനിയായി മാറൂ. ഇവിടെ നിങ്ങള് ബാബയുടെ സന്മുഖത്തിരിക്കുകയാണ്. അവിടെ സെന്ററുകളില് പെണ്കുട്ടികളിരുന്ന് മനസ്സിലാക്കിത്തരുന്നു, ശിവബാബ ഇങ്ങനെ പറയുന്നു. ഇവിടെയാണെങ്കില് ബാബ നേരിട്ട് പറയുകയാണ് ഞാന് ആത്മാക്കളോട് ഇരുന്ന് സംസാരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം ബാബ ഇദ്ദേഹത്തിലൂടെ നമുക്ക് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. ഇത് മംഗളകാരിയായ വലിയ മേളയാണ്. ബാബ പറയുന്നു നിരന്തരം എന്നെ ഓര്മ്മിക്കൂ. ബാബയില് നിന്ന് നമുക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടണം. ബാബയേയും സ്വര്ഗ്ഗത്തേയും ഓര്മ്മിക്കണം. ഒരു വികര്മ്മവും ചെയ്യരുത്. അഥവാ വികര്മ്മം ചെയ്യുകയാണെങ്കില് നൂറ് മടങ്ങായി മാറും. വികര്മ്മം ചെയ്യിപ്പിക്കുന്നത് മായയാണ്, അതിന് മേല് വിജയിക്കണം അതിനാല് മഹാവീരനായ ഹനുമാന്റെ കഥയുണ്ട്. നിങ്ങള് മഹാവീര ഹനുമാനാണല്ലോ. നമ്മളാണെങ്കില് ബാബയുടെതായി മാറി. മായയോട് തോല്ക്കാന് സാധിക്കില്ല. അതിനാല് ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് സതോപ്രധാനം, വികര്മ്മാജീത്തായി മാറും. മാറിയില്ലായെങ്കില് തന്റെ പദവി ഭ്രഷ്ടമാകും. പുരുഷാര്ത്ഥി കുട്ടികള് തങ്ങളുടെ ജീവിതത്തോട് ദയ കാണിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും, ഓര്മ്മയുടെ യാത്രയിലിരിക്കും, അചഞ്ചലരും ദൃഢതയുള്ളവരും സ്ഥിരവുമായിരിക്കും. വിനാശമാണെങ്കില് സംഭവിക്കുക തന്നെ വേണം. എല്ലാവരുടെയും ചെറിയച്ഛന്, മാമന്, ഗുരു, സന്യാസി മുതലായ എല്ലാം ഇല്ലാതെയാകും. സത്ഗുരു പറയുകയാണ് ഞാന് നിങ്ങളെ കൂടെ കൂട്ടികൊണ്ട് പോകുന്നയാളാണ്. മനുഷ്യരാണെങ്കില് തികച്ചും കൂരിരുട്ടിലാണ്, നിങ്ങള്ക്കറിയാം ശിവബാബ നമ്മേ കൂടെ കൂട്ടികൊണ്ട് പോകും. പറയാറുണ്ടല്ലോ – കാലന് വിഴുങ്ങി. പക്ഷെ ഞാനാണെങ്കില് നിങ്ങളെ ശാന്തിധാമത്തിലേയ്ക്കാണ് കൂട്ടികൊണ്ട് പോകുന്നത്. ആത്മാവ് ശരീരം ഉപേക്ഷിച്ച് പോകുന്നു. കാലന് കൂട്ടികൊണ്ട് പോകുന്നില്ല, ആത്മാവിന് പുറത്ത് പോകേണ്ടി വരുന്നു. ഇപ്പോഴാണെങ്കില് ഞാന് സ്വയം വന്നിരിക്കുകയാണ് – നിങ്ങളെ തിരിച്ച് കൂട്ടികൊണ്ട് പോകാന്. ബാബാ ആരെയെങ്കിലും കൊല്ലാനാണോ വന്നിരിക്കുന്നത്? ഇല്ല. നിങ്ങള്ക്ക് പഴയ ശരീരം ഉപേക്ഷിക്കണം. ആത്മാവ് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറുന്നു. ഇപ്പോള് 5 തത്വവും തമോപ്രധാനമാണ്, അതിനാല് ശരീരവും അങ്ങനെയായി മാറുന്നു. അവിടെ സതോപ്രധാന തത്വത്താല് നിങ്ങളുടെ ശരീരവും വെളുത്തതാകും. ബാബ പറയുന്നു ഞാന് വീണ്ടും സത്യയുഗീ ആദി സനാതന ദേവീ ദേവതാ ധര്മ്മം സ്ഥാപന ചെയ്യുന്നു. നിങ്ങള് തന്നെയാണ് 84 ജന്മം അനുഭവിക്കുന്നത്. നിങ്ങള് നിങ്ങളുടെ ധര്മ്മത്തെ മറന്നു പോയിരിക്കുന്നു വേറെയാരും തങ്ങളുടെ ധര്മ്മത്തെ മറക്കുന്നില്ല. നിങ്ങള്ക്കിപ്പോള് അറിയാം നമ്മള് യഥാര്ത്ഥത്തില് ദേവീ ദേവതാ ധര്മ്മത്തിലുള്ളവര് ഇത്രയും ഉയര്ന്നതില് നിന്ന് പിന്നീടെങ്ങനെ നീചരായി മാറി. ബാബയിരുന്ന് കല്പ – കല്പം നിങ്ങള്ക്ക് തന്നെയാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള് പിന്നീട് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കും. ഇപ്പോള് 84ന്റെ ചക്രം പൂര്ത്തിയാകുന്നു, വിനാശം മുന്നില് നില്ക്കുകയാണ്. സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുന്നതിന് വേണ്ടി സ്വയത്തെ യോഗ്യതയുള്ളതാക്കി മാറ്റണം. ഓര്മ്മയിലൂടെ അതായി മാറണം. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കൂ. ബാബ അത്ഭുതമാണ് – അങ്ങ് എങ്ങനെ വരുന്നു. ഗീതയില് കൃഷ്ണന്റെ പേര് നല്കിയിരിക്കുന്നു പക്ഷെ ഇതാണെങ്കില് ഇപ്പോള് അറിയാം – താങ്കള് സന്മുഖത്ത് സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അത് ഭക്തിമാര്ഗ്ഗത്തിലെ കേട്ട് കേള്വിയാണ്. ഇപ്പോഴാണെങ്കില് നമ്മള് ആത്മാക്കള്ക്ക് ബാബയെ ലഭിച്ചിരിക്കുകയാണ്, ആത്മാവിന് ബാബയെ ലഭിക്കുകയാണെങ്കില് ആ സ്നേഹത്താല് വന്ന് കാണുന്നു. കുട്ടികള് ബാബയോടൊപ്പം വളരെ സ്നേഹത്തോടെ കാണുന്നു. ഇവിടെയാണെങ്കില് നിരാകാരനായ ബാബ ഗുപ്തമാണ് അതിനാല് ബാബ എപ്പോഴും പറയുന്നു ഇദ്ദേഹത്തെ കാണുകയാണെങ്കില് ശിവബാബയെ ഓര്മ്മിച്ച് കാണൂ. മനുഷ്യര്ക്കാണെങ്കില് ഒന്നും തന്നെ അറിയുകയില്ല. നിങ്ങളിലും ആരാണോ അറിയുന്നത്, എന്റെതായി മാറി പിന്നെ മറന്നു പോകുന്നു. ദേഹാഭിമാനത്തില് വരുകയാണ്. പ്രതിജ്ഞയും ചെയ്യുന്നു – ബാബാ ഞാന് അങ്ങയുടെതായി മാറികഴിഞ്ഞു. പുരുഷനായാലും സ്ത്രീയാണെങ്കിലും, രണ്ടു പേരുടെയും ആത്മാവ് പറയുന്നു. പക്ഷെ ശരീരത്തിലാണെങ്കില് പുരുഷന് പറയുന്നു – അങ്ങയുടെതായി മാറികഴിഞ്ഞു. സ്ത്രീ പറയുന്നു – ഞാന് ആയിക്കഴിഞ്ഞു. ബാബാ ഞങ്ങള് അങ്ങയില് നിന്ന് പൂര്ണ്ണമായ സമ്പത്തെടുക്കും. പൂര്ണ്ണമായും ഓര്മ്മിക്കും. ഓര്മ്മിക്കാതെ കറയിളകാന് സാധിക്കില്ല, തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറാന് സാധിക്കില്ല. സത്യയുഗത്തില് നിങ്ങള്ക്ക് അഖണ്ഡവും ദൃഢവും സ്ഥിരവുമായ, സുഖം-ശാന്തി, സമ്പത്തിന്റെ രാജ്യം 21 ജന്മത്തേയ്ക്ക് ലഭിക്കുന്നു. സ്വര്ഗ്ഗത്തിന്റെ രചയിതാവായ ബാബ തീര്ച്ചയായും തന്റെ സമ്പത്ത് നല്കും. പാടുന്നുമുണ്ട് ചിന്തയുണ്ട് ദൂരെ ബ്രഹ്മത്തിലിരിക്കുന്ന പരംപിതാ പരമാത്മാവിന്റെ. അവരാണെങ്കില് ഒരു തവണയാണ് വരുന്നത്. ഇതും മനസ്സിലാക്കേണ്ട കാര്യങ്ങളാണല്ലോ. പലരും മനസ്സിലാക്കുന്നേയില്ല, മുന്നോട്ട് പോകവേ കണ്ണ് തുറക്കും. കുറച്ച് വലിയ യുദ്ധമുണ്ടാകും. വാസ്തവത്തില് ഈ യജ്ഞം രചിക്കപ്പെട്ടിട്ടുള്ളതാണ്. യുദ്ധവുമുണ്ട്. ഈ യജ്ഞത്തെ ആര്ക്കും അറിയുക പോലുമില്ല. രുദ്ര ജ്ഞാന യജ്ഞം രചിക്കുക തന്നെ ചെയ്തിരുന്നു വിനാശമുണ്ടാകുന്നതിന്. അവര് പിന്നെ യജ്ഞം രചിക്കുന്നു വിനാശമുണ്ടാകാതിരിക്കാനും ശാന്തിയുണ്ടാകാനും. ഈ യജ്ഞം വീണ്ടും രചിക്കും. അവര്ക്ക് ഇത് അറിയുകയില്ല വിനാശമുണ്ടാകും പിന്നീട് എന്ത് അവശേഷിക്കും? ഇപ്പോള് നിങ്ങള് കുട്ടികള് മുഴുവന് വിശ്വത്തിന്റെ ആദി-മധ്യ-അന്ത്യത്തെ അറിയുന്നു. എല്ലാവരുടെയും പരിധിയില്ലാത്ത ജന്മത്തിന്റെ കഥയറിയുന്നു. പരംപിതാ പരമാത്മാവിന്റെ ജീവിത കഥ ഞങ്ങള് പറഞ്ഞു തരാമെന്ന് പറയുന്ന ആരും തന്നെയില്ല. പരമാത്മാവിനെ തന്നെയല്ലേ എല്ലാവരും വിളിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഓര്മ്മിക്കുന്നു. പറയാറുണ്ടല്ലോ – ഭഗവാന് ഈ കുട്ടിയെ നല്കി, ഇത് ചെയ്തു. ചിലര് മനസ്സിലാക്കുന്നു – ആരുടെയോ വസ്തുവായിരുന്നു, അവര് എടുത്തു. ഇങ്ങനെയും ചില വിവേകശാലികളുണ്ട്. അനേക പ്രകാരത്തിലുള്ള മനുഷ്യരുണ്ട്. ഇപ്പോള് നിങ്ങള്ക്ക് ബാബയെ ലഭിച്ചു അതിനാല് ബാബയെ തന്നെ ഓര്മ്മിക്കണം. ഓര്മ്മയിലൂടെ മാത്രമേ സമ്പാദ്യമുണ്ടാകൂ. നിങ്ങള് വിഷ്ണുപുരിയുടെ അധികാരിയായി മാറും. നിങ്ങള് സത്യയുഗം മുതല് കലിയുഗത്തിന്റെ അവസാനം വരെ മുഴുവന് ചക്രത്തെയും അറിയുന്നു. നിങ്ങളുടെ ബുദ്ധിയിലും അങ്ങനെയാണ്, എങ്ങനെയാണോ ബാബയുടെ ബുദ്ധിയിലുള്ളത്, അതിനാല് ബാബയെ ജ്ഞാനത്തിന്റെ സാഗരന്, നോളേജ് ഫുള് എന്ന് പറയുന്നു. ഇപ്പോള് നിങ്ങള് ബാബയില് നിന്ന് സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് അചഞ്ചലരും സ്ഥിരവുമായിരിക്കണം. മായ ഇടയ്ക്കിടയ്ക്ക് വന്ന് ഇളക്കരുത്. തൊട്ടാവാടിയായി മാറരുത്. ബാബയെ ഓര്മ്മിക്കാത്തതിലൂടെ വാടിപോകുന്നു. ബാബയെ ഓര്മ്മിക്കുന്നതിന്റെ പുരുഷാര്ത്ഥം നിങ്ങള് ചെയ്തുകൊണ്ടിരിക്കുകയാണ്. സമയം അടുത്ത് വരും, പിന്നീട് നിങ്ങള് കാണും നമ്മുടെ പുരുഷാര്ത്ഥം ഇപ്പോള് പൂര്ത്തിയായി. അവസാനം വന്നു കഴിഞ്ഞു. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ആത്മീയ പഠിപ്പ് പഠിച്ച് സത്യമായ സമ്പാദ്യം ചെയ്യണം ചെയ്യിപ്പിക്കണം. വീട്ടിലേയ്ക്ക് പോകുന്നതിനുള്ള സന്ദേശം എല്ലാവര്ക്കും നല്കണം. ഇപ്പോള് ഒരു വികര്മ്മവും ചെയ്യരുത്.

2) അതിരാവിലെ എഴുന്നേറ്റ് സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം. ചെറുതും വലുതുമായ കാര്യത്തില് തൊട്ടാവാടിയാകരുത്. അവസ്ഥയെ അചഞ്ചലവും ദൃഢവുമാക്കി മാറ്റണം.

വരദാനം:-

എന്ത് സങ്കല്പം ചെയ്യുന്നുവോ, വാക്ക് പറയുന്നോ, കര്മ്മം ചെയ്യുന്നോ സംബന്ധ സമ്പര്ക്കത്തിലേക്ക് വരുന്നോ കേവലം ഇത് പരിശോധിക്കൂ ഇത് ബാബയ്ക്ക് സമാനമാണോ! ആദ്യം സമാനമാക്കൂ പിന്നീട് പ്രത്യക്ഷത്തില് കൊണ്ടുവരൂ. ഏതുപോലെയാണോ സ്ഥൂലത്തിലും പല ആത്മാക്കള്ക്കും സംസ്ക്കാരമുള്ളത്, ആദ്യം പരിശോധിക്കും ശേഷം സ്വീകരിക്കും. ഇതുപോലെ താങ്കളും മഹാന് പവിത്ര ആത്മാക്കളാണ്, അതുകൊണ്ട് പരിശോധയുടെ യന്ത്രം തീവ്രമാക്കൂ. ഇത് തന്റെ നിജ സംസ്ക്കാരമാക്കി മാറ്റൂ – ഇത് ഏറ്റവും വലിയ മഹാനതയാണ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top