02 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
1 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
വാചാ സേവനത്തിനൊപ്പം മനസ്സാ സേവനത്തെയും ശീലമാക്കൂ, ശുഭഭാവനാ സമ്പന്നരാകൂ
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് നവ വിശ്വ നിര്മ്മാതാവ്, വിശ്വത്തിന്റെ ബാബ തന്റെ സമീപത്തുള്ള സാഥികള് അഥവാ നവ-നിര്മ്മാണം ചെയ്യുന്ന കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു, താങ്കള് സര്വ്വ കുട്ടികളും ബാബയുടെ നവ നിര്മ്മാണം ചെയ്യുന്ന കാര്യത്തില് സമീപ സംബന്ധികളാണ്, വിശ്വ നവ നിര്മ്മാണത്തിന്റെ കാര്യത്തില് പ്രകൃതിയും സഹയോഗിയായി മാറുന്നു, വര്ത്തമാന സമയത്തെ പ്രശസ്തരായ ശാസ്ത്രജ്ഞരായ കുട്ടികളും സഹയോഗിയായി തീരുന്നു എന്നാല് നിങ്ങള് സര്വ്വരും സമീപത്തുള്ള സാഥിയാണ്. സര്വ്വ കുട്ടികളുടെയും ഈ ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷ കര്ത്തവ്യം അഥവാ സേവനമെന്താണ്? രാപകല് സേവനത്തിന്റെ ഉണര്വ്വിലും ഉത്സാഹത്തിലും പറന്നു കൊണ്ടിരിക്കുന്നു. ഏത് കാര്യത്തിന് വേണ്ടി? വിശ്വത്തെ പനവീകരിക്കുന്നതിന് വേണ്ടി. ലോകത്തിലുള്ളവര് പുതു വര്ഷം ആഘോഷിക്കുന്നു എന്നാല് നിങ്ങളുടെ ഹൃദയത്തില് ഈ ലഹരിയുണ്ട്- ഈ വിശ്വത്തെ നവീകരിക്കുന്നതിലൂടെ, സര്വ്വ കാര്യങ്ങളും പുതിയതാകണം. മനുഷ്യാത്മാക്കളും, പ്രകൃതിയും സതോപ്രധാനവും പുതിയതുമാകണം. പഴയ ലോകത്തെ കാണുന്നുണ്ടല്ലോ… നാനാ ഭാഗത്തും നിലവിളിയാണ്. അതിനാല് നിലവിളിയുടെ ലോകത്തില് നിന്നും ജയാരവത്തിന്റെ ലോകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു, അതില്ഓരോ നിമിഷവും. ഓരോ കര്മ്മവും, ഓരോ വസ്തുവും പുതിയതായി മാറും. അല്ലെങ്കിലും ഓരോ വ്യക്തിക്കും സര്വ്വതും പുതിയത് തന്നെയാണ് ഇഷ്ടപ്പെടുന്നത്. പഴയ വസ്തുക്കള് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അത് ഓര്മ്മയ്ക്ക് മാത്രമായിട്ടാണ്, ഉപയോഗിക്കുന്നതിന് ഇഷ്ടപ്പെടുന്നില്ല. കേവലം മ്യൂസിയത്തില് സ്മരണയ്ക്കായി വയ്ക്കുന്നു എന്നാല് പുതിയ വസ്തു സര്വ്വര്ക്കും ഇഷ്ടപ്പെടുന്നു. ഈ സമയത്ത് നിങ്ങള് ബ്രാഹ്മണാത്മാക്കള് പഴയ ലോകത്തിലിരുന്ന് കൊണ്ടും പുതിയ ലോകത്തിലാണ്. മറ്റാത്മാക്കള് പഴയ ലോകത്തിലാണ് എന്നാല് നിങ്ങള് എവിടെയാണ്? നിങ്ങള് പുതിയ യുഗം സംഗമത്തില് വസിക്കുന്നു. പഴയ ജീവിതം സമാപ്തമായി, ഇപ്പോള് പുതിയ ബ്രാഹ്മണ ജീവിതത്തിലാണ്. ലോകത്തിലുള്ളവര് ഒരു വര്ഷം പുതു വര്ഷമായി ആഘോഷിക്കുന്നു എന്നാല് നിങ്ങളുടേത് പുതിയ യുഗമാണ്, പുതിയ ജീവിതമാണ്, ഓരോ കര്മ്മവും, ഓരോ നിമിഷവും പുതിയതാണ്. നിങ്ങള് സംഗമത്തിലാണ്. ഒരു ഭാഗത്ത് പഴയ ലോകം, മറു ഭാഗത്ത് പുതിയ ലോകത്തെ കണ്ടു കൊണ്ടിരിക്കുന്നു. അതിനാല് ബുദ്ധി ഏത് ഭാഗത്തേക്ക് പോകുന്നു? പുതിയതിലേക്കാണോ അതോ ഇടയ്ക്കിടയ്ക്ക് പഴയ ലോകത്തിലേക്ക് പോകുന്നുണ്ടോ? പഴയ ലോകം ഇഷ്ടപ്പെടുന്നുണ്ടോ? ഇഷ്ടപ്പെടാത്ത വസ്തുവിന്റെ നേര്ക്ക് ബുദ്ധി എന്ത് കൊണ്ട് പോകുന്നു? പഴയ ലോകത്തില് ദുഃഖം, അശാന്തി, പരവശത അനുഭവിച്ചു അതോ ഇപ്പോഴും ഇനിയും കുറച്ച് അനുഭവിക്കണോ?
ഇന്ന് മിലനം നടത്താനും ആഘോഷിക്കാനുമാണ് വന്നിരിക്കുന്നത്. നിങ്ങള് സര്വ്വരും ദൂര ദേശത്ത് നിന്ന് പുതു വര്ഷം ആഘോഷിക്കാന് എത്തി ചേര്ന്നിരിക്കുന്നു. അതിനാല് പുതു വര്ഷത്തിന് വേണ്ടി, സ്വയത്തിന് വേണ്ടി, വിശ്വ സേവനത്തിനായി തന്റെ സമീപ സാഥികള്ക്ക് വേണ്ടി, പ്രകൃതിക്ക് വേണ്ടി, തന്റെ ദൂരെയുള്ള പരിവാരത്തിന് വേണ്ടി എന്ത് ചിന്തിച്ചു? പുതു വര്ഷത്തില് പുതിയതായി എന്ത് ചെയ്യും? കേവലം സ്വയത്തിന് വേണ്ടി മാത്രമല്ലല്ലോ ചിന്തിക്കേണ്ടത്. പരിധിയില്ലാത്ത ബാബയുടെ കുട്ടികള് നിങ്ങളും പരിധിയില്ലാത്തതാണ്. അതിനാല് സര്വ്വരെ കുറിച്ചും ചിന്തിക്കില്ലേ, കാരണം ഈ സമയത്ത് ബാപ്ദാദയോടൊപ്പം നിങ്ങള് സര്വ്വര്ക്കും ഉത്തരവാദിത്വമുണ്ട്. ബാബ ചെയ്യിക്കുന്നവനാണ് എന്നാല് ചെയ്യുന്നതിന് നിമിത്തം നിങ്ങളല്ലേ.
ബാപ്ദാദ രണ്ട് വര്ഷം മുമ്പ്- പുതു വര്ഷത്തില് എന്ത് നവീനതയാണ് കൊണ്ട് വരേണ്ടതെന്നുള്ള നിര്ദ്ദേശം നല്കിയിരുന്നു. ഇടയ്ക്ക് ഒരു വര്ഷം എക്സ്ട്രാ ലഭിച്ചു. അതിനാല് ഇന്ന് അമൃതവേളയില് ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ഓരോ കുട്ടിയും സ്വയത്തില് എത്രത്തോളം നവീനത കൊണ്ടു വന്നു? മനസ്സാ, വാചാ, കര്മ്മണാ എന്ത് നവീനത കൊണ്ടു വന്നു, സേവനത്തിന്റെ സമ്പര്ക്കത്തില് എന്ത് നവീനത കൊണ്ടു വന്നു? കഴിഞ്ഞ വര്ഷം വച്ച മനസ്സാ ചാര്ട്ട് എന്താണ്? അങ്ങനെ സര്വ്വ കാര്യങ്ങളുടെയും ചാര്ട്ട് ചെക്ക് ചെയ്യൂ. നവീനത അര്ത്ഥം വിശേഷത. സര്വ്വ കാര്യങ്ങളിലും വിശേഷത കൊണ്ടു വന്നോ? മനസ്സാ വിശേഷത പറക്കുന്ന കലയുടെ കണക്ക് വച്ച് നോക്കുമ്പോള് എങ്ങനെയുണ്ട്? പറക്കുന്ന കലയിലുള്ളവരുടെ വിശേഷത അര്ത്ഥം സദാ ഓരോ ആത്മാവിനെ പ്രതിയും സ്വതവേ ശുഭ ഭാവന ശുഭ കാമനയുടെ ശുദ്ധമായ വൈബ്രേഷന് സ്വയത്തിനും മറ്റുള്ളവര്ക്കും അനുഭവപ്പെടണം അര്ത്ഥം മനസ്സ് കൊണ്ട് സദാ സര്വ്വാത്മാക്കളെ പ്രതി സ്വതവേ ആശീര്വാദങ്ങള് വന്നു കൊണ്ടിരിക്കണം. മനസ്സ് സദാ ഇതേ സേവനത്തില് ബിസിയായിട്ടിരിക്കണം. ഏതു പോലെ വാചാ സേവനത്തില് സദാ ബിസിയായിട്ടരിക്കുന്നതിന്റെ അനുഭവിയായി. സേവനം ലഭിക്കുന്നില്ലായെങ്കില് സ്വയം ശൂന്യമാണെന്ന അനുഭവം ഉണ്ടാകുന്നു. അതേപോലെ സദാ വാണിയോടൊപ്പം മനസ്സാ സേവനവും സ്വതവേ നടക്കണം. വാചാ സേവനത്തിനായി വളരെ നല്ല പ്ലാനുകള് ഉണ്ടാക്കുന്നു. ഈ സമ്മേളനം ചെയ്യും, ദേശീയ തലത്തില് ചെയ്യും, അന്താരാഷ്ട്രീയ തലത്തില് ചെയ്യും, വിഭാഗങ്ങളായി ചെയ്യും. വാചാ സേവനത്തില് സ്വയത്തെ ബിസിയാക്കി വയ്ക്കുന്നതിന് ഒന്നിന് പിന്നില് അടുത്ത പ്ലാന് ആദ്യമേ തന്നെ ചിന്തിക്കുന്നു, ഇതില് ബിസിയായിരിക്കാന് പഠിച്ചു. ഭൂരിപക്ഷം പേരും നല്ല ഉത്സാഹത്തില് ഈ സേവനത്തില് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ബിസിയായിട്ടിരിക്കാനുള്ള വിധി മനസ്സിലാക്കി. എന്നാല് മനസ്സാ സേവനത്തിലും ബിസിയായിട്ടിരിക്കണം- ഇതില് ന്യൂനപക്ഷമാണ്, ഭൂരിപക്ഷമില്ല. അങ്ങനെയുള്ള കാര്യം എന്തെങ്കിലും മുന്നില് വരുമ്പോള് ആ സമയത്ത് വിശേഷിച്ച് മനസ്സാ സേവനത്തിന്റെ സ്മൃതി വരുന്നു. എന്നാല് നിരന്തരം ഏതു പോലെ വാചാ സേവനം സ്വാഭാവികമായോ, അതേപോലെ മനസ്സാ സേവനവും ഒപ്പത്തിനൊപ്പം നാച്ചുറലാകണം. ഈ വിശേഷത കൂടുതലായി ഉണ്ടാകണം. വാണിയോടൊപ്പം മനസ്സാ സേവനവും ചെയ്യൂ എങ്കില് നിങ്ങള് കുറച്ച് സംസാരിച്ചാല് മതിയാകും. സംസാരിക്കുന്നതിന് എത്ര ഊര്ജ്ജമാണോ വേണ്ടത് അത് മനസ്സാ സേവനത്തിന്റെ സഹയോഗം കാരണം വാക്കുകളുടെ ഊര്ജ്ജം ശേഖരിക്കപ്പെടുന്നു, മനസ്സാ സേവനം ശക്തിശാലിയായതിനാല് കൂടുതല് സഫലതയുടെ അനുഭവം ഉണ്ടാകുന്നു. ഇപ്പോള് എത്രത്തോളം ശരീരം, മനസ്സ്, ധനം, സമയം അര്പ്പിക്കുന്നുവൊ, അതിനേക്കാള് കുറച്ച് സമയത്തില് കൂടുതല് സഫലത ലഭിക്കും, സ്വയത്തെ പ്രതി പോലും ഇടയ്ക്ക് പ്രയത്നിക്കേണ്ടി വരുന്നുണ്ട്- തന്റെ സ്വഭാവത്തെ പരിവര്ത്തനപ്പെടുത്തുന്നതിന് അഥവാ സംഘഠനയില് മുന്നോട്ട് പോകുന്നതിന് അഥവാ സേവനത്തില് ഇടയ്ക്ക് സഫലത കുറയുന്നത് കണ്ട് നിരാശരാകുന്നു. ഇതെല്ലാം സമാപ്തമാകും. വലുതായി മാറുന്ന ചെറിയ ചെറിയ കാര്യങ്ങള്, നിങ്ങള് ജാലവിദ്യയാണെന്ന് ചിന്തിക്കുന്ന രീതിയില് അതെല്ലാം സമാപ്തമാകും. . ഇപ്പോള് ജലവിദ്യ ഇഷ്ടമല്ലേ. അതിനാല് ഈ അഭ്യാസം ജാലവിദ്യയുടെ മന്ത്രമായി മാറും. മന്ത്രമുള്ളയിടത്ത് വ്യത്യാസം പെട്ടെന്ന് ഉണ്ടാകുന്നു അതിനാലാണ് ജാലവിദ്യയുടെ മന്ത്രമെന്ന് പറയുന്നത്. അതു കൊണ്ട് പുതു വര്ഷത്തില് ജാല വിദ്യയുടെ മന്ത്രം ഉപയോഗിക്കൂ. ഈ നവീനത അഥവാ വിശേഷത കാണിക്കൂ, ജാലവിദ്യയുടെ മന്ത്രം എന്താണ്? മനസ്സാ വാചാ രണ്ടും മിലനം ചെയ്യിക്കൂ. രണ്ടിന്റെയും ബാലന്സ്, രണ്ടിന്റെയും മിലനം- ഇത് തന്നെയാണ് ജാല വിദ്യയുടെ മന്ത്രം. മനസ്സില് സദാ ശുഭ ഭാവന അഥവാ ശുഭമായ ആശീര്വാദങ്ങള് നല്കുന്നതിന്റെ സ്വാഭാവിക അഭ്യാസമുണ്ടാകുമ്പോള് നിങ്ങലുടെ മനസ്സ് ബിസിയാകും. മനസ്സില് ഉണ്ടാകുന്ന ചഞ്ചലത സ്വതവേ തന്നെയില്ലാതാകും. തന്റെ പുരുഷാര്ത്ഥത്തില് ഒരിക്കലും നിരാശരാകില്ല. ജാലവിദ്യയുടെ മന്ത്രമായി മാറും. സംഘഠനയില് ഇടയ്ക്കിടയ്ക്ക് ഭയപ്പെടുന്നുണ്ട്. ചിന്തിക്കുന്നു- ഞാന് പ്രതിജ്ഞയെടുത്തിരുന്നു- ബാബയും ഞാനും- എന്നാല്, സംഘഠനയിലിരിക്കും എന്ന് പ്രതിജ്ഞയെടുത്തില്ലായിരുന്നു. ബാബ വളരെ നല്ലതാണ്, ബാബയോടൊപ്പം ഇരിക്കുന്നതും വളരെ നല്ലതാണ് എന്നാല് സംഘഠനയില് സര്വ്വരുടെയും സംസ്ക്കാരത്തെ മനസ്സിലാക്കി മുന്നോട്ട് പോകുക എന്നത് പ്രയാസമാണ്. പക്ഷെ ഇതും വളരെ സഹജമായി തീരും കാരണം മനസ്സില് നിന്നും, ഹൃദയത്തില് നിന്നും ഓരോ ആത്മാവിനെ പ്രതി ആശീര്വാദങ്ങള്, ശുഭ ഭാവന, ശുഭ കാമന ശക്തിശാലിയായത് കാരണം മറ്റുള്ളവരുടെ സംസ്ക്കാരം മുകളിലേക്ക് വരില്ല. അവര് നിങ്ങളോട് നേരിടാന് വരില്ല, അത് പതുക്കെ പതുക്കെയില്ലാതാകും. പിന്നെ പറയും- എനിക്ക് 40 പേരുടെ കൂടെയും ജീവിക്കാന് സാധിക്കും. ഈ വര്ഷം നാനാ ഭാഗത്തെയും, ദേശ വിദേശത്തെ കുട്ടികള്ക്ക് ഓരോ സമയത്തെ നവീനത അഥവാ വിശേഷത സ്വയത്തില് കൊണ്ടു വരണം. ഇടയ്ക്കിടയ്ക്ക് ചിന്തിക്കാറില്ലേ- ഇപ്പോള് 9 ലക്ഷം പൂര്ത്തിയായിട്ടില്ല. എന്നാല് അവസാനം വരെ 33കോടി ദേവീ ദോവതമാരുണ്ട്- അതിനെക്കുറിച്ച് ചിന്തിക്കേണ്ട. 9 ലക്ഷം ശ്രേഷ്ഠരായ ആത്മാക്കളെയാണ് വേണ്ടത്. ആദ്യത്തെ രാജധാനിയില് ശ്രേഷ്ഠ ആത്മാക്കള് വേണം. നല്ല നമ്പര്വണ് പ്രജകളും ഉണ്ടാകണം കാരണം ഒന്ന്- ഒന്ന്-ഒന്ന് ആരംഭിക്കും. അവിടെയുള്ള വ്യക്തി, പ്രകൃതി, വൈഭവങ്ങള് സര്വ്വതും നമ്പര്വണ് ആയിരിക്കും. അതിനാല് ഇപ്പോള് നമ്പര്വണ്ണായ 9 ലക്ഷം പ്രജകളെ കൊണ്ടു വന്നോ? എത്ര ലക്ഷം തയ്യാറാക്കി? നിങ്ങള് ഉണ്ടാക്കുന്ന റിപ്പോര്ട്ടില് ഇടയ്ക്കിടയ്ക്കുള്ളവരും ആഡ് ആകുന്നുണ്ടല്ലോ. എന്നാല് ഇപ്പോള് പകുതി പോലുമായിട്ടില്ല. നമ്പര്വണ് പ്രജകളും കുറഞ്ഞത് ബാബയുടെ സ്നേഹത്തിന്റെ അനുഭവം തീര്ച്ചയായും ചെയ്തിരിക്കും. സഹയോഗിയായിരിക്കും, അത് ആദ്യത്തെ ചുവടാണ്. എന്നാല് രണ്ടാമത്തെ ചുവടാണ് സഹയോഗി, സ്നേഹിയായി മാറും. സമര്പ്പണമാകില്ല, അത് വേറെ കാര്യമാണ്. സദാ ബാബയോട് സ്നേഹമുണ്ടായിരിക്കണം. കേവലം പരിവാരം അഥവാ സഹോദരി – സഹോദരന്മാരുടെ സ്നേഹമല്ല. ഇപ്പോള് ഇവിടെ വരെയെത്തി- ആരോടൊപ്പമാണോ സേവനം ചെയ്യുന്നത്, അവരെ പ്രതി സ്നേഹിയായി മാറുന്നു. എന്നാല് ബാബയുടെ സ്നേഹത്തിന്റെ അനുഭവം ചെയ്യണം. അവരുടെയും ഹൃദയത്തില് നിന്ന് ബാബ എന്ന ശബ്ദം വരണം എങ്കില് പ്രജയായി മാറും. ബ്രഹ്മാവിന്റെ പ്രജ, ആദ്യം വിശ്വ മഹാരാജാവിന്റെ പ്രജയായി മാറും. ആരുടെ പ്രജയാണോ ആകേണ്ടത്, അവരുടെ സ്നേഹം ഇപ്പോള് മുതലേ വേണമല്ലോ. ചിന്തിക്കുണ്ടല്ലോ- ഇനിയും വളരെ സേവനമുണ്ട്, അത് ഈ മനസ്സാ വാചാ ഒരുമിച്ചുള്ള സേവനത്തില് തീവ്രഗതിയുടെ സേവനത്തിന്റെ പ്രഭാവം കാണപ്പെടുന്നു. ആദ്യകാലത്തെ സേവനത്തേക്കാള് ഇപ്പോഴത്തെ സേവനത്തെ തീവ്ര ഗതിയുടെ സേവനമെന്ന് പറയുന്നു. മുന്നോട്ട് പോകുന്തോറും തീവ്രഗതിയുടെ സേവനത്തിന്റെ അനുഭവം ചെയ്യും. ബാപ്ദാദ കുട്ടികളുടെ സേവനത്തില് സന്തുഷ്ടമാണ്. ഓരോരുത്തരുടെയും സേവനം കാണുമ്പോള് ഓരോരുത്തരെ പ്രതി വളരെ സ്നേഹം ഉത്പന്നമാകുന്നു. ദേശ വിദേശത്തില് സേവനത്തിന്റെ അലകള് നന്നായി കാണപ്പെടുന്നു. എത്രയോ ഗ്രാമങ്ങളില് നാല് ഭാഗത്തും സേവനം വ്യാപിച്ചു കൊണ്ടിരിക്കുന്നു. പരിശ്രമിക്കുന്നുണ്ട് എന്നാല് സ്നേഹം കാരണം പരിശ്രമമായി അനുഭവപ്പെടുന്നില്ല. ഓടിയോടി സ്വയത്തെ ബിസിയാക്കി വയ്ക്കുന്നതിനുള്ള നല്ല യുക്തി രചിക്കുന്നുണ്ട്. ബാബയുടെ സ്നേഹവും സഹായവും അങ്ങനെ നടത്തിച്ചു കൊണ്ടിരിക്കുന്നു. ബാപ്ദാദ കുട്ടികളെ കണ്ട് സന്തോഷിക്കുന്നു- എത്ര സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എത്രത്തോളം ചെയ്തിട്ടുണ്ടോ വളരെ നല്ലത്. ഇപ്പോള് തീവ്ര ഗതിയിലുള്ള സേവനത്തിനായി ബാബ കേള്പ്പിച്ച വിധിയിലൂടെ സേവനം ചെയ്താല് ക്വാലിറ്റിയുള്ള ആത്മാക്കള് സമീപത്ത് വരും, ഈ ക്വാലിറ്റിയുള്ള ആത്മാക്കള് അനേകം പേര്ക്ക് നിമിത്തമായി മാറും. ഒന്നില് നിന്നും അനേകമായിട്ട് തീവ്ര ഗതിയിലുള്ള സേവനം നടക്കും. എന്നാല് ക്വാലിറ്റിയുടെ സേവനത്തില് അവരെ നിമിത്തമാക്കുന്നിന് അഥവാ അവരുടെ ബുദ്ധിയെ ടച്ച് ചെയ്യുന്നതിന് തന്റെ മനസ്സ് വളരെ ശക്തിശാലിയായിരിക്കണം കാരണം ക്വാലിറ്റിയുള്ള ആത്മാക്കള് വാക്കുകളില് ആദ്യമേ തന്നെ സമര്ത്ഥരായിരിക്കും എന്നാല് അനുഭവത്തില് ശക്തിഹീനരാകുന്നു തീര്ത്തും ശൂന്യമാകുന്നു. അതിനാല് ആര് ഏത് കാര്യത്തില് ശക്തിഹീനമാണോ, അവര്ക്ക് ആ കുറവ് മനസ്സിലാക്കി കൊടുക്കാന് സാധിക്കും, അനുഭവമുണ്ടാകുമ്പോള് മനസ്സിലാക്കും- ഇവര് എന്നേക്കാള് ഉയര്ന്നതാണ്. ഇല്ലായെങ്കില് ഇടയ്ക്കിടയ്ക്ക് മിക്സ് ചെയ്യുന്നു നിങ്ങള് വളരെ നല്ലവരാണ്, സര്വ്വരും നല്ലവരാണ്, നിങ്ങളെയും ഭഗവാന് ആശീര്വദിക്കട്ടെ. ഇത് പറഞ്ഞ് സമാപ്തമാക്കുന്നു. എന്നാല് ഇവര് ആശീര്വാദത്തിലൂടെയാണ് ജീവിക്കുന്നത്, പരമാത്മ ആശീര്വാദത്തിലൂടെയാണ് ഇവരുടെ ജീവിതം പോകുന്നത്- ഈ അനുഭവം ചെയ്യിക്കണം. ഇപ്പോള് കുറച്ച്-കുറച്ച് അഭിമാനം ഉണ്ടാകുന്നുണ്ട്. സ്വയത്തെ വലുതാണെന്ന് മനസ്സിലാക്കുന്നത് കാരണം ഇവര്ക്ക് ധൈര്യം നല്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാല് പിന്നീട് മനസ്സിലാക്കും ഇവരാണ് നമ്മുക്ക് ധൈര്യം നല്കുന്നതെന്ന്. ഇപ്പോള് അങ്ങനെയുള്ള ജാലവിദ്യ കാണിക്കൂ. ഇപ്പോള് വാണിയുടെ സേവനത്തിലൂടെ ഭൂമിയെ തയ്യാറാക്കി, ഭൂമിയെ ഉഴുത് തയ്യാറാക്കി. ഇത്രയും റിസള്ട്ട് കണ്ടെത്തി. വിത്തും വിതച്ചു എന്നാല് ഇപ്പോള് ഈ ബീജത്തിന് പ്രാപ്തിയുടെ ജലം ആവശ്യമാണ്. അതിനാല് ഫലം കണ്ടെത്തുന്നതിന്റെ അനുഭവം ചെയ്യും. മനസ്സാ ക്വാലിറ്റിയെ വര്ദ്ധിപ്പിക്കൂ എങ്കില് ക്വാലിറ്റി സമീപത്ത് വരും. ഇതില് ഡബിള് സേവനമാണ്. സ്വയത്തിന്റെയും മറ്റുള്ളവരുടെയും. സ്വയത്തിന് വേണ്ടി പ്രത്യേകിച്ച് സേവനം ചെയ്യേണ്ടി വരുന്നില്ല. ഫലം പ്രാപ്തമാണ് അങ്ങനെയുള്ള സ്ഥിതി അനുഭവപ്പെടും. ഭാവിയിലെ പ്രാപ്തിയാണ് വിശ്വ രാജ്യം എന്നാല് ഈ സമയത്തെ പ്രാപ്തിയാണ്- സദാ സ്വയം സര്വ്വ പ്രാപ്തികളാല് സമ്പന്നമായിരിക്കുക, സമ്പന്നമാക്കുക. ഈ സമയത്തെ പ്രാപ്തി വളരെ ശ്രേഷ്ഠമാണ്. ഭാവിയിലേത് ഗ്യാരന്റിയാണ്. ഭഗവാന്റെ ഗ്യാരന്റി ഒരിക്കലും മാറില്ല. അതിനാല് അങ്ങനെ പുതു വര്ഷം ആഘോഷിക്കില്ലേ? ഏറ്റവും ആദ്യം സേവനം ആര് ആരംഭിക്കും? മധുബന്. കാരണം മധുബനിലുള്ളവരെ കുറിച്ച് പറയാറുണ്ട്- അകത്തുമാണ്, ബാബയുടെ ഹൃദയത്തിലുമാണ്, പരിധിയില്ലാത്ത ഭണ്ഡാരിയില് നിന്നും സദാ ബ്രഹ്മാഭോജനം കഴിക്കുന്നവര്. ഈ സമയത്ത് നിങ്ങളെല്ലാവരും മധുബനിലാണിരിക്കുന്നത്, മധുബന് നിവാസികളാണ്, നിങ്ങളോട് മേല്വിലാസം ആരെങ്കിലും ചോദിക്കുകയാണെങ്കില് നിങ്ങളുടെ സ്ഥിരമായ മേല്വിലാസം ഏതാണ്? മധുബന് എന്നല്ലേ പറയൂ. അതോ നിങ്ങള് താമസിക്കുന്ന സ്ഥലമാണോ മേല്വിലാസം? ബ്രഹ്മാകുമാര്/കുമാരി അര്ത്ഥം സ്ഥിരമായ മേല്വിലാസം ഒന്ന് തന്നെയാണ്.. ബാക്കി അവിടെ സേവനത്തിനായി അയച്ചിരിക്കുകയാണ്. നമ്മള് വിദേശിയാണ് എന്നല് നമ്മള് ബ്രാഹ്മണരാണ്, ബാബ സേവനത്തിനായി അവിടെ അയച്ചിരിക്കുന്നു. ബാബയുടെ സങ്കല്പത്തിലൂടെ അവിടെയെത്തി ചേര്ന്നിരിക്കുന്നു. രാജ്യം ഭരിക്കുന്നത് ഭാരതത്തിലായിരിക്കുമോ അതോ ലണ്ഡനിലാണോ? ഞാന് വിദേശത്ത് ജനിച്ചിരിക്കുന്നതിനാല് ഞാന് അവിടത്തേതാണ് എന്ന് ഒരിക്കലും ചിന്തിക്കരുത്. ബ്രഹ്മാവിലൂടെയാണ് ജനിച്ചത് അല്ലാതെ വിദേശത്തല്ല. ഇല്ലായെങ്കില് വിദേശ കുമാരി, വിദേശ കുമാരന് എന്ന് പറയപ്പെടണം. ബ്രഹ്മാകുമാര്/കുമാരിയല്ലേ. ഏതുപോലെ ഭാരതത്തില് ചിലര് യു പിയിലാണ്, ചിലര് ദില്ലിയിലും. അതേപോലെ നിങ്ങളും വിദേശത്ത് സേവനാര്ത്ഥമാണ് പോയിരിക്കുന്നത്. വിദേശിയേയല്ല. ഈ ലഹരിയുണ്ടല്ലോ. അത് സേവാസ്ഥാനമാണ്, ജന്മസ്ഥാനം മധുബന് ആണ്. ആ കര്മ്മകണക്ക് സമാപ്തമായതിനാലാണ് ബ്രാഹ്മണനായത്. കണക്കും കഴിഞ്ഞു, കണക്കിന്റെ പുസ്തകവും കത്തി പോയി. ഗവണ്മെന്റില് നിന്നും രക്ഷപ്പെടാന് പുസ്തകങ്ങള് കത്തിച്ചു കളയാറുണ്ടല്ലോ. അതിനാല് പഴയ കണക്ക് സമാപ്തമാക്കിയില്ലേ. ചില സമര്ത്ഥരായിട്ടുള്ളവര് തന്റെ മുഴുവന് കണക്കിനെയും സമാപ്തമാക്കുന്നു, അല്ലാത്തവര് എവിടെയെങ്കിലും കടത്തില് കുടുങ്ങി പോകുന്നു, കടം മേടിച്ചിതില് കുടുങ്ങുന്നു. സമര്ത്ഥരായിട്ടുള്ളവര് ഒരിക്കലും കുടുങ്ങിയിരിക്കില്ല. അതിനാല് കണക്കിന്റെ പുസ്തകം സമാപ്തം അര്ത്ഥം യാതൊരു കടവുമില്ല, സര്വ്വ കണക്കും ക്ലിയറായി. ഏറ്റവും നല്ല രീതി സമ്പ്രദായം ബ്രാഹ്മണരുടേതാണ്. ശരി.
നാനാഭാഗത്തുമുള്ള സേവനത്തിലെ സമീപത്തുള്ള സര്വ്വ സാഥികള്ക്ക്, സര്വ്വ ധൈര്യശാലികളായ ബാബയുടെ സഹായത്തിന് പാത്രരായ ആത്മാക്കള്ക്ക്, സദാ മനസ്സാ, വാചാ- ഡബിള് സേവനം ഒപ്പത്തിനൊപ്പം ചെയ്യുന്ന തീവ്രഗതിയിലുള്ള സേവാധാരികള്ക്ക്, സദാ ബാബയ്ക്ക് സമാനമായ സര്വ്വ ആത്മാക്കള്ക്ക് ആശീര്വാദം നല്കുന്ന മാസ്റ്റര് സത്ഗുരുവായ കുട്ടികള്ക്ക്, സദാ സ്വയത്തില് സദാ നവീനത അഥവാ വിശേഷത കൊണ്ടു വരുന്ന സര്വ്വ ശ്രേഷ്ഠരായ ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേ.
വരദാനം:-
ഡബിള് ലൈറ്റ് സ്ഥിതി തീവ്രഗതിയുടെ പുരുഷാര്ത്ഥത്തിന്റെ ലക്ഷണമാണ്, അവര്ക്ക് യാതൊരു പ്രകാരത്തിലുമുള്ള ഭാരം അനുഭവപ്പെടില്ല. പ്രകൃതിയിലൂടെ അഥവാ വ്യക്തികളിലൂടെ, ഏതെങ്കിലും പരിതസ്ഥിതികളിലൂടെ വന്നാലും ഓരോ പരിതസ്ഥിതി സ്വസ്ഥിതിയുടെ മുന്നില് ഒന്നും തന്നെയായി അനുഭവപ്പെടില്ല. ഡബിള് ലൈറ്റ് അര്ത്ഥം ഉയര്ന്നിരിക്കുന്നതിനാല് ഏതൊരു പ്രകാരത്തിലുമുള്ള പ്രഭാവം, പ്രഭാവിതമാക്കില്ല. താഴെ നടക്കുന്ന കാര്യങ്ങളില് നിന്നും, താഴെയുള്ള അന്തരീക്ഷത്തില് നിന്നും ഉപരിയായിരിക്കുന്നതിലൂടെ കുറച്ച് സമയത്തിനുള്ളില് സമ്പൂര്ണ്ണമാകുന്നതിന്റെ ശ്രേഷ്ഠമായ ലക്ഷ്യത്തെ പ്രാപ്തമാക്കും.
സ്ലോഗന്:-
ലവ്ലീന്(സ്നേഹത്തില് ലയിച്ച) സ്ഥിതിയുടെ അനുഭവം ചെയ്യൂ- നിങ്ങള് ലവ്ലീന് കുട്ടികളുടെ സംഘഠന തന്നെയാണ് ബാബയെ പ്രത്യക്ഷമാക്കുന്നത്. സംഘഠിത രൂപത്തില് അഭ്യാസം ചെയ്യൂ, ഞാന് ബാബയുടേതാണ്, ബാബ എന്റേതാണ്. സര്വ്വ സങ്കല്പങ്ങളെയും ഈയൊരു ശുദ്ധമായ സങ്കല്പത്തില് ഉള്ക്കൊള്ളൂ. ഒരു സെക്കന്റ് പോലും ഈ ലവ്ലീന് അവസ്ഥയില് നിന്നും താഴെക്ക് വരരുത്.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!