02 February 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

February 2, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, നിങ്ങള് ഇപ്പോള് ഈശ്വരീയ ഖജനാവിനാല് പാലിക്കപ്പെടുന്നു, നിങ്ങളുടെ കര്ത്തവ്യമാണ് - ജ്ഞാനത്തിന്റെ ഖജനാവ് വിതരണം ചെയ്ത് സര്വ്വരുടെയും മംഗളം ചെയ്യുക

ചോദ്യം: -

മായയുടെ ഗ്രഹപ്പിഴ പിടിക്കുമ്പോള് കുട്ടികള് ഏതൊരു വിചിത്രമായ കളി കളിക്കുന്നു?

ഉത്തരം:-

ഗ്രഹപ്പിഴ വരുമ്പോള് കുട്ടികള് ഇത്രയും വളരെ ശ്രേഷ്ഠമായ അച്ഛനെ, അധ്യാപകനെ, സത്ഗുരുവിനെ മൂന്ന് പേരെയും മറക്കുന്നു. ഞങ്ങള് അംഗീകരിക്കില്ല എന്ന് വളരെ നല്ല നിശ്ചയബുദ്ധികളായ കുട്ടികള് പറയുന്നത് അത്ഭുതമാണ്. ആശ്ച ര്യത്തോടെ കേട്ട്, പറഞ്ഞുനടന്ന്, ഓടിപോകുന്നു. ഇന്ന് മമ്മാ ബാബ എന്ന് വിളിച്ച് നാളെ അപ്രത്യക്ഷമാകുന്നു, അഡ്രസ്സ് പോലും ഉണ്ടാകില്ല. എന്നാല് ബാബ പറയുന്നു അവര് വീണ്ടും വരും, കാരണം സര്വ്വര്ക്കും ശരണാഗതി ഒരേ ഒരു ബാബയുടെ അടുത്തേ ലഭിക്കുകയുള്ളൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമഃ ശിവായ..

ഓം ശാന്തി. ഈ പാട്ട് കുട്ടികള് എപ്പോഴും കേള്ക്കുന്നുണ്ട്. ഒപ്പം തന്റെ പാരലൗകീക പരമപിതാ പരമാത്മാവിനെ ഓര്മ്മിക്കുന്നുമുണ്ട്. ആരില് നിന്നാണോ എന്തെങ്കിലും സുഖത്തിന്റെ പ്രാപ്തിയുണ്ടാകുന്നത് അവരെയാണ് സാധാരണ ഓര്മ്മിക്കാറുള്ളത്. ബനാറസില് ശിവന്റെ ക്ഷേത്രമുണ്ട് അവിടെ അനേകര് പോകുന്നു, നിരാകാരനായ ബാബയെ ഓര്മ്മിക്കുന്നു. ലക്ഷ്മീ നാരായണനെ സര്വ്വരും ഓര്മ്മിക്കാന് കാരണം അവരുടെ രാജ്യത്തില് സുഖമുണ്ടായിരുന്നതുകൊണ്ടാണ്, അപ്പോളാണ് രാജാവിന്റെയും റാണിയുടെയും മഹിമ ഉണ്ടാകുന്നത്. ഓ ഗോഡ് ഫാദര് എന്ന് പറഞ്ഞ് ലോകത്തിലുള്ളവര് ഓര്മ്മിക്കുന്നു. വിശ്വപിതാവ് ഒന്നുമാത്രമാണ് മറ്റാരും വിശ്വപിതാവല്ല. വിശ്വപിതാവ് നിരാകാരിയായ ഗോഡാണ്. ആ ഒന്നിനെയാണ് അവതാരം അതായത് റി-ഇന്കാര്നേഷന് എന്ന് പറയുന്നത്. ആ ഒരേ ഒരു അച്ഛനാണ് തന്റേതായ സൂക്ഷ്മവും സ്ഥൂലവുമായ ശരീരമില്ലാത്തത്. ബ്രഹ്മാ, വിഷ്ണു, ശങ്കരനും സൂക്ഷ്മ ശരീരമുണ്ട്. അവരെയും അവതാരമെന്ന് പറയാന് സാധിക്കില്ല. അവതാരമെന്ന വാക്ക് വളരെ ശ്രേഷ്ഠമായതാണ്. ബാബ സര്വ്വരുടേയും അച്ഛനാണ്. സര്വ്വര്ക്കും സുഖം നല്കുന്ന പതീത പാവനനാണ്. സര്വ്വ മനുഷ്യാത്മാക്കളും ആദ്യം വരുമ്പോള് സതോ പ്രധാനമാണ്. പിന്നെ സതോ രജോ തമോയിലേക്ക് വരുന്നു. എല്ലാവര്ക്കും പതീതം ദുഃഖിതരാകണം. എല്ലാവരും പുനര് ജന്മം എടുക്കുമല്ലോ. ബ്രഹ്മാവിനെയും മനുഷ്യനെന്ന് പറയുന്നു. വിഷ്ണുവിന്റെ രണ്ട് രൂപങ്ങളായ ലക്ഷ്മീ നാരായണനെയും മനുഷ്യന് എന്ന് പറയുന്നു. അപ്പോള് അവരെയും നമുക്ക് അവതാരമെന്ന് പറയാന് സാധിക്കില്ല. അവതാരം കേവലം ഒന്നുമാത്രമാണ്. ബാബ വരുന്നത് കുട്ടികള്ക്ക് ആസ്തി നല്കാനാണ്. മുഴുവന് ലോകവും പതീതമാകുമ്പോളാണ് ബാബ വരുന്നത്. എല്ലാ മനുഷ്യരും ഗോഡ് ഫാദറിന്റെ രചനകളാണ്. ഭിന്നനാമ രൂപത്തില് സര്വ്വരും ഗോഡ് ഫാദര് എന്ന് തീര്ച്ചയായും പറയുന്നു. ഓരോ ആത്മാവിന്റെയും ബുദ്ധി ആ അച്ഛനെ ഓര്മ്മിക്കുന്നു. ബ്രഹ്മാ വിഷ്ണു ശങ്കരനെ ഓര്മ്മിക്കുന്നില്ല. ബ്രഹ്മാ വിഷ്ണു ശങ്കരനെ അച്ഛനെന്ന് വിളിക്കില്ല. അച്ഛനെന്ന് ഒരേ ഒരു രചയിതാവിനെയാണ് പറയുന്നത്. സംഗമയുഗമാകുമ്പോള് സര്വ്വ മനുഷ്യരും പതീതമാകുന്നു, അപ്പോള് ബാബ അവതാരമെടുക്കുന്നു, കല്പത്തിലെ സംഗമയുഗത്തില് കലിയുഗത്തെ സത്യയുഗമാക്കാന്. രചയിതാവാണല്ലോ. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യിപ്പിക്കുന്നു, ശങ്കരനിലൂടെ വിനാശം, വിഷ്ണുവിലൂടെ പാലന ചെയ്യിപ്പിക്കുന്നതായി കാണിക്കുന്നു. ബാബ വരുന്നതും ഭാരതത്തിലാണ്. ശിവരാത്രിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത്. എന്നാല് ശിവന്റെ നാമ രൂപ ദേശ കാലമെന്താണെന്ന് അറിയില്ല. ബാബ പറയുന്നു -എന്നെ മനസ്സിലാക്കാതെ സര്വ്വ വ്യാപിയെന്ന് പറയുന്നു, എന്നെ വളരെ ഗ്ലാനി ചെയ്യുന്നു. അതുകാരണം ഭാരതവാസികള് സര്വ്വരും പതീത ആത്മാക്കളാകുമ്പോള് ഞാന് വരുന്നു. കലിയുഗത്തില് ആരുംതന്നെ പുണ്യാത്മാക്കളായി പവിത്രാത്മാക്കളായി ഉണ്ടാവുകയില്ല. പവിത്ര ലോകത്തില് പവിത്ര ആത്മാക്കള് വസിക്കുന്നു. അതിനെ സമ്പൂര്ണ്ണ നിര്വികാരി ലോകമെന്ന് പറയുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള് കലിയുഗം വികാരീലോകമാണ്. കലിയുഗത്തിന്റെ അന്ത്യം സത്യയുഗത്തിന്റെ ആദിയെ സംഗമം എന്ന് പറയുന്നു. ദ്വാപര ത്രേതായെ ചേര്ത്ത് പറയാറില്ല. അന്ത്യമെന്നാല് പഴയ ലോകത്തിന്റെ മുഴുവന് അന്ത്യവും പുതിയ ലോകത്തിന്റെ ആദിയും. സത്യയുഗം പാവന ലോകമാണ് പിന്നെ കലകള് കുറഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. സത്യ-ത്രേതായെ ഒരുപോലെയാണെന്ന് പറയാന് സാധിക്കില്ല. ബാബ പറയുന്നു- എന്നെ കുട്ടികള് സംഖ്യാക്രമമായി തിരിച്ചറിയുന്നു. ഇങ്ങനെ ഇപ്പോളാണ് പറയുന്നത്. കാരണം മായ മുന്നിലുണ്ട്. ഇടയ്ക്ക് മറവിപ്പിക്കുന്നു. ഞങ്ങള് ബ്രഹ്മാവിന്റെ കുട്ടികളും ശിവന്റെ പേരക്കുട്ടികളുമാണെന്ന് പറയുന്നു. ഇങ്ങനെ പറഞ്ഞിട്ടും മറന്നുപോകുന്നു. അജ്ഞാനത്തില് ഇങ്ങനെയുള്ള കാര്യങ്ങള് ഒരിക്കലും മറക്കില്ല. ഇവിടെ മുന്നില് വന്നുപറയുന്നു ഞങ്ങള് ബ്രഹ്മാവിന്റെ കുട്ടികളല്ല. പൂര്ണ്ണമായും മറന്നുപോകുന്നു. പിന്നെ ഒരിക്കലും ഓര്മ്മ വരാത്ത രീതിയില് മറക്കുന്നു. ഇത് ഒരു വലിയ അത്ഭുതമാണ്. സ്വര്ഗ്ഗമുണ്ടാക്കുന്നത് പരമപിതാപരമാത്മാവാണ്. നരകമുണ്ടാക്കുന്നത് മായാ രാവണനാണെന്ന് ഭാരതവാസികള്ക്കറിയാം. പിന്നെ രണ്ട് കാര്യങ്ങളും മറക്കുന്നു. ബാബയെ അറിയില്ല. രാവണനെ അറിയില്ല. ശിവനെ പൂജിക്കുന്നു. രാവണനെ കത്തിക്കുന്നു. ആരെയാണോ പൂജിക്കുന്നത് അവരുടെ കര്ത്തവ്യം, ബയോഗ്രഫി അറിയില്ല. കൂടാതെ കത്തിക്കുന്ന രാവണന് എന്താണെന്ന് രാവണനെക്കുറിച്ചുമറിയില്ല. മനുഷ്യര് എല്ലാവരും തന്നെ യഥാ രാജാ റാണി തഥാ പ്രജാ സര്വ്വരും തന്നെ തുച്ഛ ബുദ്ധികളാണ്. മറ്റ് ധര്മ്മങ്ങള് സ്ഥാപിക്കാന് വരുന്നവരെ അവതരണം എന്ന് പറയാന് സാധിക്കില്ലെന്ന് ബാബ മനസ്സിലാക്കി തരുന്നു. ഒരേ ഒരു ബാബയുടെ മാത്രമാണ് ഭാരതത്തില് അവതരണമുണ്ടാകുന്നത്. എന്നാല് ഭാരതവാസികള് തന്നെ മറന്നു പോകുന്നു. പരമ പിതാ പരമാത്മാവിന്റെ പൂജ ചെയ്യുന്നുണ്ട്. എന്നാല് പരമാത്മ എപ്പോള് വന്നു, എന്തു ചെയ്തു ഒന്നും തന്നെ അറിയില്ല. ബാബയെ രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച്, ദേവീ ദേവതകളുടെ ബയോഗ്രഫിയെക്കുറിച്ച് അറിയില്ല. അതുകൊണ്ടാണ് ദുഃഖിതരായിരിക്കുന്നത്. ഭാരതവാസികള് ആദ്യം എത്ര സുഖം അനുഭവിച്ചിരുന്നവരാണ്. വിശ്വത്തിന്റെ പൂര്ണ്ണ അധികാരികളായിരുന്നു. ഞങ്ങള് സര്വ്വരും പാവനമായ ശ്രേഷ്ഠാചാരികളായിരുന്നു എന്ന് ഇപ്പോള് ആ ഭാരതവാസികള്ക്കറിയില്ല. ആയിരുന്നുവെങ്കില് എങ്ങനെയാണ് ആയത്. ഒന്നുമറിയില്ല. ഇതാണ് അത്ഭുതം. ബാബ എത്ര വ്യക്തമായാണ് മനസ്സിലാക്കി തരുന്നത്. ആര്ക്കാണ് മനസ്സിലാക്കി തരുന്നത്? തന്റെ കുട്ടികള്ക്കാണ് മനസ്സിലാക്കി തരുന്നത്. കുട്ടികളുടെ മുന്നിലാണ് പ്രത്യക്ഷമാകുന്നത് എന്നാല് കുട്ടികള് പ്രത്യക്ഷമായിട്ട്, മമ്മാ ബാബ എന്ന് വിളിച്ചിട്ട് പിന്നെ മറന്നുപോകുന്നു ഇതാണ് അത്ഭുതം. അജ്ഞാനകാലത്തില് ഒരിക്കലും അച്ഛന്, അധ്യാപകന് ഗുരുവിനെ മറക്കാന് സാധിക്കില്ല. ഇവിടെ ഇത്ര വലിയവനായ സര്വ്വ ദുഃഖങ്ങളും ഇല്ലാതാക്കുന്ന ഈ പാരലൗകിക അച്ഛനെ മറന്നുപോകുന്നു. അപ്പോളാണ് പറയുന്നത് ആശ്ചര്യത്തോടെ കേട്ടു, പറഞ്ഞു നടന്നു, ഹാ മായേ നീ എത്ര ബലവാനാണ്. പരിധിയില്ലാത്ത അച്ഛന്റേതായിട്ടും അധ്യാപകനായി മനസ്സിലാക്കി പഠിച്ചിട്ടും പതീത-പാവനനായ സത്ഗുരുവിനെ പൂര്ണ്ണമായി മനസ്സിലാക്കിയിട്ടും പിന്നെ മൂന്നുപേരെയും മറന്നുപോകുന്നു. ഒന്നിനെ മറന്നാല് മൂന്നിനേയും മറക്കും, ഒന്നിനെ ഓര്മ്മിച്ചാല് മൂന്നും ഓര്മ്മയിലിരിക്കും. കാരണം ഇത് മൂന്നും ഒന്നിച്ചിരിക്കുന്നു. സ്വയം ബാബ അധ്യാപകനാണ്, സത്ഗുരുവാണ്. അതും കൃത്യമായിട്ടുള്ളതാണ്. പറയുന്നു -ഞാന് അച്ഛനാണ് നിങ്ങളെ തീര്ച്ചയായും നമ്മുടെ പരംധാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഞാന് നിങ്ങളുടെ അധ്യാപകനാണ്, പഠിപ്പിച്ച് നിങ്ങളെ തീര്ച്ചയായും രാജാക്കന്മാരുടെയും രാജാവാക്കും. ഞാന് സത്ഗുരുവാണ്. നിങ്ങള് കുട്ടികളെ സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ച് സര്വ്വരേയും തീര്ച്ചയായും തിരിച്ചുകൊണ്ടുപോകും. ഇത് ഗ്യാരന്റി തരുന്നു. ഇങ്ങനെയുള്ള ബാബയെ മുന്നോട്ടു പോകവെ മറന്നുപോകുന്നു. ഇന്ന് ബാബ എന്ന് പറയുന്നവര് മായയുടെ ഗ്രഹചാരം പിടിക്കുമ്പോള് നാളെ പറയും ഞങ്ങള്ക്ക് സംശയമുണ്ടാക്കുന്നു. ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതെ, ചിലര് പിന്നീട് അന്ത്യത്തില് വന്ന് ആസ്തി എടുക്കും, ഗ്രഹചാരം ഇറങ്ങുമ്പോള് വരും. ഇങ്ങനെ ഡ്രാമയില് എഴുതപ്പെട്ടിട്ടുള്ളതാണ്. വിനാശം സംഭവിക്കുക തന്നെ ചെയ്യും പിന്നെ ആരെ ശരണം പ്രാപിക്കും? സര്വ്വരുടേയും സത്ഗതി ദാതാവ് ഒന്നാണ്. സര്വ്വരേയും ശരണത്തില് എടുക്കുന്നവനാണ്. സര്വ്വരും വന്ന് തല കുനിക്കും എന്നാല് ആ സമയം എന്ത് ചെയ്യാന് സാധിക്കും. ഇങ്ങനെ പിന്നെ സംഭവിച്ചാല് ഇത്ര വലിയ കൂട്ടത്തിന് ഒന്നിച്ച് വരാന് സാധിക്കില്ല. ഈ കളിയും വളരെ അത്ഭുതകരമായി ഉണ്ടാക്കിയിരിക്കുന്നു. ഇത്ര വലിയ ജനകൂട്ടം വന്ന് എന്ത് ചെയ്യാനാണ്? പിന്നെ പെട്ടെന്ന് തന്നെ വിനാശം എത്തിച്ചേരും. അതെ, ബാബ പറയുന്നു എന്നെ ഓര്മ്മിക്കു, ഇപ്പോള് തിരിച്ച് പോകണം എന്ന ശബ്ദം കേള്ക്കും. ബാക്കി കണ്ടുമുട്ടുന്നതിലൂടെ എന്താണ് പ്രയോജനം. ബാബ നിര്ദ്ദേശം നല്കുന്നു. വിദേശത്തിലാണെങ്കിലും ബാബയെ ഓര്മ്മിച്ചുകൊണ്ടിരുന്നാല് വികര്മ്മം വിനാശമാകും. അന്ത്മതീ സോ ഗതി (അന്ത്യത്തില് എന്ത് ഓര്മ്മിക്കുന്നുവോ അതിനനുസരിച്ച് ഗതി) ആകും. സര്വ്വര്ക്കും സന്ദേശം ലഭിക്കണം. ഒരു സ്ഥലത്ത് ഒരുമിച്ച് എല്ലാവര്ക്കും കണ്ടുമുട്ടാന് സാധിക്കില്ല. എന്നാല് ഡ്രാമ വളരെ അതിശയകരമായി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. എല്ലാവരും അറിയും അച്ഛന് വന്നു. ക്രിസ്ത്യന്സ് എല്ലാവരുമൊന്നും പോപ്പിനെ കണ്ടുമുട്ടാറില്ല. എല്ലാവര്ക്കും എത്തിച്ചേരാന് സാധിക്കില്ല. ബാബ വന്നു സര്വ്വരേയും മുക്തമാക്കി കൂട്ടിക്കൊണ്ടുപോകുമെന്ന് അന്തിമത്തിലേ സര്വ്വരും അറിയുകയുള്ളൂ. എത്ര വലിയ വിനാശമാണ് ഉണ്ടാകാന് പോകുന്നത്. രുദ്രമാല എത്ര ശക്തമായതാണ്. അതുമായി താരതമ്യം ചെയ്യുമ്പോള് വിഷ്ണുവിന്റെ മാല എത്ര ചെറുതാണ്. എല്ലാ മാലയും വിഷ്ണുവിന്റെയാണെന്ന് പറയാം. മാലയില് ആദ്യം വിഷ്ണു ഇരിക്കുന്നു. മനുഷ്യരുടെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദറാണ് ബ്രഹ്മാവ്. ബ്രഹ്മാവാണ് പിന്നെ വിഷ്ണു ആകുന്നത്. വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ് ലക്ഷ്മീ-നാരായണന്. വ്യത്യാസമൊന്നുമില്ല. ഇത് വലിയ അതിശയകരമായ കാര്യമാണ്. ഇത് സ്മരിച്ചുകൊണ്ടിരുന്നാല് സന്തോഷമായിരിക്കാന് സാധിക്കും. ബാബ മനസ്സിലാക്കി തന്നു അവതരണം എന്ന് ഒന്നിനെ മാത്രമേ പറയാന് സാധിക്കൂ. കാരണം ബാബയ്ക്ക് തന്റേതായ ശരീരമില്ല. ബാക്കി എല്ലാവര്ക്കും തന്റേതായ ശരീരമുണ്ട്. ബാബയ്ക്ക് ശരീരം ലോണായി എടുക്കേണ്ടി വരുന്നു. മറ്റുളളവര്ക്ക് തന്റേതായ ശരീരമുണ്ട്. ലോണായി എടുക്കുന്നത് മറ്റുള്ളവരുടെ വസ്തുവിനെയാണ്. ഞാന് ലോണ് എടുത്തിരിക്കുന്നു എന്ന് ഒരു ആത്മാവും പറയില്ല. എന്റെ ശരീരമെന്നാണ് ആത്മാവ് പറയുന്നത്. ഇത് എന്റെ ശരീരമാണെന്ന് ശിവ ബാബയ്ക്ക് പറയാന് സാധിക്കില്ല. കുട്ടികള്ക്ക് ജ്ഞാനം നല്കാനും യോഗം പഠിപ്പിക്കുവാനും ഒരു ആധാരത്തെ സ്വീകരിക്കുന്നു. കുട്ടിക്കും അറിയാം ബാബ ആധാരം എടുത്തിരിക്കുന്നു, എന്നിരുന്നാലും ഇടയ്ക്ക് ഇടയ്ക്ക് മറന്നു പോകുന്നു. ദേഹാഭിമാനിയാകുമ്പോള് ആ ബഹുമാനം കുറഞ്ഞു പോകുന്നു. അല്ലെങ്കില് ബാബ എന്തെന്നറിഞ്ഞാല് ബാബയുടെ ആജ്ഞയനുസരിച്ച് തീര്ച്ചയായും നടക്കും. ഓരോരോ ചുവടിലും ശ്രീമത്തെടുക്കും. എന്നാല് മായ മറവിപ്പിക്കുന്നു. ചിലപ്പോള് ശ്രീമത്തനുസരിച്ച് നടക്കുന്നു. ചിലപ്പോള് ആസുരീക മതമനുസരിച്ച് നടക്കുന്നു. ചിലപ്പോള് ഭാരിച്ചതാകുന്നു. ചിലപ്പോള് ഭാരരഹിതമാകുന്നു. ചിലപ്പോള് അവരുടെ മതം, ചിലപ്പോള് വേറൊരാളുടെ മതമനുസരിക്കുന്നു. ഒരേ ഒരു ശിവ ബാബയുടെ ശ്രീമത്തനുസരിച്ച് നടക്കുന്നതാണ് ശരി, മുകളിലേക്ക് കയറാന് സാധിക്കും. എന്നാല് സ്വന്തം മതമനുസരിച്ച് നടക്കുന്നു. ബാബ തരുന്ന നിര്ദ്ദേശങ്ങള് തീര്ച്ചയായും പ്രാവര്ത്തികമാക്കണം. പിന്നെ എന്തെങ്കിലും സംഭവിച്ചാല് പറയും ഡ്രാമയില് ഇങ്ങനെയായിരുന്നു. രാജധാനി സ്ഥാപിക്കപ്പെടുക തന്നെ ചെയ്യും, അതില് അല്പം പോലും മാറ്റമുണ്ടാകില്ല. കാണാന് ഒരുപാട് പേര് വരും, എന്നാല് വീട്ടില് പോകുന്നതോടെ എല്ലാം തീര്ന്നു. പൂര്ണ്ണമായ നിശ്ചയത്തോടെ കുറച്ചു പേര് മാത്രമാണ് വരുന്നത്. ചിലര്ക്ക് നിശ്ചയം 5 ശതമാനമാണ്, ചിലര്ക്ക് 15 ശതമാനം. അജ്ഞാത കാലത്തില് പോലും ഇത് എന്റെ ചെറിയച്ഛനാണ്, മാമനാണ് എന്ന് അറിഞ്ഞാല് പിന്നെ അല്പം പോലും സംശയമുണ്ടാകില്ല. ഇവിടെ മായ സംശയത്തില് കൊണ്ടുവന്ന് വീഴ്ത്തുന്നു. കാരണം നിശ്ചയമായിട്ടില്ല. നിശ്ചയത്തോടെയിരിക്കുന്നവര് പോലും പിന്നെ അപ്രത്യക്ഷമാകുന്നു. അത്ഭുതമല്ലേ. ഈ ഒരേ ഒരു ബാബ അച്ഛനാണ്, അദ്ധ്യാപകനാണ്, സത്ഗുരുവാണ്. ഓരോരുത്തരും സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ച് കല്പം മുന്പത്തെപ്പോലെ ഉയരുന്നു. കല്പം മുമ്പ് ആര് എത്രത്തോളം ആസ്തി എടുത്തുവോ അതേ വേഷം ഇപ്പോള് ഓരോരുത്തരുടെയും നടക്കുന്നു. ഇപ്പോള് നമ്മള് ബ്രാഹ്മണരുടെ മാലയുണ്ടാക്കാന് സാധിക്കില്ല. കാരണം ഗ്രഹപ്പിഴ വരുമ്പോള് പൊട്ടിപോകുന്നു. പിന്നെ പ്രജകളുടെ മാലയിലേക്ക് വരുന്നു. പ്രജയിലും അങ്ങനെ ഇങ്ങനെയായിരിക്കുന്നു. തീര്ച്ചയായും മാലയുണ്ട്. രുദ്രമാല കൂടാതെ വിഷ്ണുവിന്റെ മാലയുണ്ട്. അത് ആത്മീയ മാല, മറ്റേത് ഭൗതിക മാല. ഇത് മനസ്സിലാക്കാന് വളരെ നല്ല വിശാലവും സ്വച്ഛവുമായ ബുദ്ധി വേണം. ശ്രീമത്തില് പൂര്ണ്ണമായും ശ്രദ്ധ കൊടുക്കുന്ന വിശ്വസ്തരും ആജ്ഞാകാരികളുമായിട്ടുള്ളവരെയാണ് ആവശ്യം. ശിവബാബയുടേത് എത്ര വലിയ സേവയാണ്. പതീത-പാവനാ വരൂ എന്ന് പറയുന്നു. ബാബ പാവനലോകം സ്ഥാപിക്കുന്നു. അവര് പിന്നെ പതീതമാകുന്നു. പിന്നെ അവരെ പാവനമാക്കാന് ബാബയ്ക്ക് വരേണ്ടിവരുന്നു. ഇപ്പോള് എത്ര വലിയ പാര്ട്ടാണ് അഭിനയിക്കുന്നത്. ഇപ്പോള് പരമപിതാ പരമാത്മ ചെയ്യുന്ന പാര്ട്ടിന്റെമേലാണ് ബലിയാകേണ്ടത്. നമ്പര് വണ് ഓര്മ്മ ചിഹ്നം ഒന്നിന്റെയാണ്. സര്വ്വതും ചെയ്യുന്നവരുടെ ജയന്തിയാണ് ആഘോഷിക്കാറുള്ളത്. ഇവരെ ഇങ്ങനെ പാവനമാക്കുന്ന ബാബയ്ക്ക് എത്ര മഹിമയുണ്ട്. ബാക്കി ഇപ്പോള് മനുഷ്യരെല്ലാം തന്നെ പതീതരും ഭ്രഷ്ടാചാരികളുമാണ്. സത്യയുഗത്തില് ശ്രേഷ്ഠാചാരി, പരിസ്ഥാനി. എത്ര രാത്രിയുടെയും പകലിന്റെയും വ്യാത്യാസമാണ് ഇപ്പോള് നാം ശിവബാബയില് നിന്ന് ആസ്തി എടുക്കുന്നു. ഇപ്പോള് നമുക്ക് എന്ത് ആഘോഷിക്കണം? ഭക്തി മാര്ഗ്ഗത്തിലാണ് ആഘോഷങ്ങള്. ഇപ്പോള് ശ്രീമത്തനുസരിച്ച് നിങ്ങള് നന്നായി പുരുഷാര്ത്ഥം ചെയ്യണം. സേവനം ചെയ്യണം. ഈ പ്രദര്ശിനി വെച്ച് മനസ്സിലാക്കികൊടുക്കുന്ന രീതി വളരെ നല്ലതാണ്. ഈശ്വരീയ സേവനത്തില് കുട്ടികള് പൂര്ണ്ണ ശ്രദ്ധവെയ്ക്കണം. ഈശ്വരീയ ഖജനാവിനാല് പാലിക്കപ്പെടുന്ന കുട്ടികള് പൂര്ണ്ണമായി സേവനം ചെയ്യണം അതിലൂടെ വേഗം-വേഗം മനുഷ്യരുടെ മംഗളം ഉണ്ടാകണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) കയറുന്ന കലയില് പോകുന്നതിനായി ഓരോ ചുവടിലും ശ്രീമത്തനുസരിച്ച് നടക്കണം. ബാബയെ യഥാര്ത്ഥ രീതിയില് തിരിച്ചറിഞ്ഞ്, ദേഹി അഭിമാനിയായി പൂര്ണ്ണ ആദരവ് കൊടുക്കണം.

2) ഈശ്വരീയ സേവനത്തില് പൂര്ണ്ണമായ ശ്രദ്ധ കൊടുക്കണം. ഓര്മ്മയിലൂടെ ബുദ്ധിയെ സ്വച്ഛവും വിശാലവുമാക്കണം.

വരദാനം:-

താങ്കളുടെ അനാദി രൂപം നിരാകാരീ ജ്യോതിസ്വരൂപ ആത്മാവും ആദി സ്വരൂപം ദേവാത്മാവുമാണ്. രണ്ട് സ്വരൂപവും സദാ സ്മൃതിയില് അപ്പോഴേ ഇരിക്കൂ എപ്പോഴാണോ ജ്ഞാനത്തിന്റെ ലൈറ്റ്-മൈറ്റ് ആധാരത്തില് ആത്മാഭിമാനി സ്ഥിതിയില് ഇരിക്കാനുള്ള അഭ്യാസം ഉള്ളത്. ബ്രാഹ്മണനാകുക അര്ത്ഥം ജ്ഞാനത്തിന്റെ ലൈറ്റ്-മൈറ്റിന്റെ സ്മൃതിസ്വരൂപമാകുക. ആരാണോ സ്മൃതി സ്വരൂപര്, അവര് സ്വയവും സന്തുഷ്ടരായിരിക്കും, മറ്റുള്ളവരെയും സന്തുഷ്ടരാക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top