02 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 1, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ആത്മ-അഭിമാനിയായി മാറുന്നതിന്റ അഭ്യാസം ചെയ്യൂ, എത്രയും ആത്മാഭിമാനിയായി മാറുന്നുവോ അത്രയും ബാബയോട് സ്നേഹമുണ്ടായിരിയ്ക്കും.

ചോദ്യം: -

ദേഹീ അഭിമാനിയാകുന്ന കുട്ടികളില് ഏതൊരു വിവേകമാണ് സഹജമായിത്തന്നെ വന്നുചേരുന്നത്?

ഉത്തരം:-

തന്നെക്കാളും വലിയവരെ എങ്ങിനെ ബഹുമാനിക്കണമെന്ന തിരിച്ചറിവ് ദേഹീ അഭിമാനികുട്ടികളിലുണ്ടാകുന്നു. ദേഹാഭിമാനം തികച്ചും മൃതസമാനമാക്കി മാറ്റുന്നു. ബാബയെ ഓര്മ്മിക്കാന് പോലും കഴിയുകയില്ല. ദേഹീയഭിമാനിയായിരിക്കുകയാണെങ്കില് വളരെ സന്തോഷമുണ്ടാകും, നല്ല ധാരണയുമുണ്ടാകും. വികര്മ്മവും വിനാശം നടക്കും മാത്രമല്ല, തന്നെക്കാള് വലിയവരെ ബഹുമാനിക്കുകയും ചെയ്യും. ബാബയോട് സ്നേഹമുള്ള കുട്ടികള് മനസ്സിലാക്കും, അതായത് എത്രസമയം ബാബയുടെ ഓര്മ്മയിലിരിക്കുന്നുവെന്ന്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭഗവാന് ഒരിക്കലും നമ്മളില് നിന്ന് വേര്പിരിയുകയില്ല………

ഓം ശാന്തി. ഇതാരാണ് പറഞ്ഞത്? ആത്മാവാണ് പറഞ്ഞത്, എന്തുകൊണ്ടെന്നാല് ഡ്രാമയുടെ പദ്ധതിയനുസരിച്ച് നിങ്ങളിപ്പോള് ദേഹീയഭിമാനിയായി മാറിക്കൊണ്ടിരിക്കുകയാണ്. അരക്കല്പം ദേഹാഭിമാനിയായിരുന്നു, പിന്നെ അരക്കല്പം ആത്മാഭിമാനിയായി മാറുന്നു. ഇപ്പോള് നിങ്ങള്ക്ക് ആത്മാഭിമാനിയായിരിക്കേണ്ട അഭ്യാസം ചെയ്യണം. ബാബ ഇടക്കിടെ കുട്ടികളോട് പറയുകയാണ്, അശരീരി ഭവ, ആത്മ-അഭിമാനി ഭവ. നിങ്ങള് കുട്ടികള് സന്മുഖത്തിരിക്കുകയാണ്, മറ്റുള്ളവര് ദൂരെയാണ്. നിങ്ങളിതു മനസ്സിലാക്കുകയാണ് നമുക്കിപ്പോള് ആത്മാഭിമാനിയായി ബാബയെ ഓര്ക്കണം. ബാബയുടെ ശ്രീമത്തുപ്രകാരം തന്നെ നടക്കണം. ഇതിനെയാണ് പറയുന്നത് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതമെന്ന്. ബാബയോട് വളരെ സ്നേഹമുണ്ടായിരിക്കണം. ഇപ്പോള് ബാബ പറയുകയാണ് ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും ഉപേക്ഷിയ്ക്കൂ. ആത്മാഭിമാനിയായി മാറുന്നതിന്റെ വളരെ വളരെ അഭ്യാസം ചെയ്യണം. ശരീരമാണെങ്കില് വിനാശം പ്രാപിക്കും, ആത്മാവ് അവിനാശിയാണ്. വിനാശി ശരീരത്തെ ഓര്മ്മിക്കുക കാരണം ആത്മാവാണെന്ന കാര്യം മറന്നിരിക്കുകയാണ്. ആത്മാവ് എന്ത് വസ്തുവാണെന്നുള്ളതും കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. പറയാറുമുണ്ട് ആത്മാവ് ഒരു ചെറിയ നക്ഷത്രം പോലെയാണെന്ന്. ഈ സ്ഥൂലനേത്രങ്ങള് കൊണ്ട് കാണാന് കഴിയുകയില്ല, അതിനെ ദിവ്യബുദ്ധിയാകുന്ന കണ്ണുകള് കൊണ്ടേ കാണാന് കഴിയൂ. ആത്മാവിനെ കാണാനുള്ള പരിശ്രമം വളരെയധികം ചെയ്യുന്നു, എന്നാല് കാണാന് കഴിയുകയില്ല. ചിലര് ദിവ്യദൃഷ്ടികൊണ്ട് കാണുന്നുമുണ്ട,് എന്നാലും ഇതെന്തു വസ്തുവാണെന്ന് മനസ്സിലാക്കുവാന് കഴിയുകയില്ല. വലിയ വസ്തുവൊന്നുമല്ലല്ലോ. ആത്മാവ് സൂക്ഷ്മാതിസൂക്ഷ്മമായ നക്ഷത്രം പോലെയാണ്. എത്ര ചെറിയ ബിന്ദുവാണ്! ഈ കാര്യങ്ങളെല്ലാം ഒരാളുടെ ബുദ്ധിയിലിരിക്കുകയെന്നത് വളരെ പ്രയാസമാണ്, എന്തെന്നാല് അരക്കല്പം ദേഹാഭിമാനത്തിലായിരുന്നു.

ബാബ പറയുകയാണ് നിങ്ങള് സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ, ഞാന് ആത്മാവ് പരംധാം നിവാസിയാണ്. ഈ ശരീരമാണെങ്കില് ഇവിടെ നിന്ന് എടുക്കുകയാണ്. ഇത് പഞ്ചതത്വ നിര്മ്മിതമാണ്. പിണ്ഡം (ശരീരം) തയ്യാറാകുമ്പോള്, സൂക്ഷ്മാതിസൂക്ഷ്മമായ ആത്മാവ് അതില് പ്രവേശിക്കുന്നു, ചൈതന്യത വരുന്നു. ആത്മാവ് സത്യവും, ചൈതന്യവുമാണ്, പരംപിതാ പരമാത്മാവും സത്യമാണ്, ചൈതന്യമാണ്. പരം ആത്മാവാണ്, എന്നാല് അതൊരു വലിയ വസ്തുവൊന്നുമല്ല. ആത്മാവും ചെറിയതാണ്. ഏതുപോലെ പരമാത്മാവില് ജ്ഞാനമുണ്ട്, അതേ പോലെ നിങ്ങളുടെ ആത്മാവിലും ജ്ഞാനമുണ്ട്. ഇത്രയും ചെറിയ ആത്മാവില് മുഴുവന് ജ്ഞാനവുമുണ്ട്, ഇത് വലിയ അത്ഭുതം തന്നെ. എന്നാല് കുട്ടികള് ഇടക്കിടെ ഈ കാര്യങ്ങളെല്ലാം മറന്നു പോകുകയാണ്; ദേഹാഭിമാനത്തില് വരികയാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ഈ ശരീരം മുഖേന വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്, അതായത് ദേവീ-ദേവതകളായി മാറുന്നു. ബാബയാണെങ്കില് ഗോഡ്-ഫാദറാണ്. എന്നാല് ഭാരതത്തില് ഈ ലക്ഷ്മീ-നാരായണന്മാരെ ഗോഡ്-ഗോഡസ്സെന്നു പറയുന്നു, എന്തുകൊണ്ടെന്നാല് ബാബ ഇവരെ ഇത്രയും ഉയര്ന്നവരാക്കിമാറ്റുന്നു. നോക്കൂ, ഈ ജ്ഞാനം കൊണ്ടെന്തായി മാറുന്നു! ആരാണോ നല്ലരീതിയില് പഠിച്ച് പരീക്ഷ പാസാകുന്നത്, അവര് നല്ല രീതിയില് സമ്പാദിക്കുകയും ചെയ്യുന്നു. ലോകത്തില് ആരെങ്കിലും വളരെ സൗന്ദര്യമുള്ളവരാണെങ്കില് അവര്ക്ക് വളരെയധികം പാരിതോഷികങ്ങള് ലഭിക്കുന്നു, പിന്നെപ്പറയുന്നു – മിസ് ഇന്ത്യ, മിസ് അമേരിക്ക….. ശരീരം കൊണ്ട് അവര് എത്രയാണ് പ്രയത്നിക്കുന്നത്! സത്യയുഗത്തിലാണെങ്കില് പ്രകൃത്യായുള്ള ആകര്ഷണീയമായ സൗന്ദര്യമുണ്ടാകുന്നു. സതോപ്രധാന പ്രകൃതികൊണ്ടാണല്ലോ ശരീരമുണ്ടാകുന്നത്. അത് എത്ര ആകര്ഷണീയമായിരിക്കും. ലക്ഷ്മീ-നാരായണനന്, രാധാ-കൃഷ്ണന് എന്നിവരുടെ ചിത്രങ്ങള് എല്ലാവരെയും ആകര്ഷിക്കുന്നു. ആ ചിത്രങ്ങളും കൃത്യമായി ഉണ്ടാക്കിയതല്ല. അവിടെയാണെങ്കില് എല്ലാം തന്നെ സതോ പ്രധാനമാണ്, പ്രകൃതി സൗന്ദര്യമുണ്ടാകുന്നു. ഇതെല്ലാം ബാബയാണ് മനസ്സിലാക്കിത്തരുന്നത്. അവര് പാടുകയാണ് പതിത-പാവന്…. എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. വിളിക്കുന്നതും ഒന്നും അറിയാത്തവരെപ്പോലേയാണ്, അല്ലയോ ഭഗവാനെ ദയവുചെയ്യൂ, കരുണ കാണിക്കൂ. . . .എന്നാല് ഭഗവാന് എന്ത് വസ്തു വാണെന്ന് ഒട്ടും തന്നെ അറിയുകയില്ല. അച്ഛനെ മനസ്സിലായി എങ്കില് സൃഷ്ടിയും മനസ്സിലാകും, അതുകൊണ്ടാണ് ഋഷി, മുനിമാര് അറിയില്ല, അറിയില്ല, എന്ന് പറഞ്ഞിരുന്നത്. അത് വളരെ സത്യമാണ്. രചയിതാവിനെയും രചനയേയും ആര്ക്കും തന്നെ അറിയുകയില്ല. അറിയാമായിരുന്നെങ്കില് വിശ്വത്തിന്റെ അധികാരിയായി മാറുമായിരുന്നു.

നിങ്ങള് കുട്ടികള് ഇപ്പോള് മനസ്സിലാക്കുകയാണ് – ഈ ലക്ഷ്മീ-നാരായണനെയും ഇങ്ങനെയാക്കിമാറ്റുന്നത് ബാബ തന്നെയാണെന്ന്. ഇപ്പോള് നിങ്ങള് ബാബയ്ക്കു സമ്മുഖമിരിക്കുകയാണ്, പക്ഷെ അരക്കല്പം ദേഹാഭിമാനത്തിലിരിക്കുക കാരണം അത്രയും ബഹുമാനം നല്കാന് കഴിയുന്നില്ല. ആത്മാഭിമാനിയായി മാറുന്നതേയില്ല. ദേഹീയഭിമാനിയായി മാറിയാല് ദിനം തോറും നിങ്ങളുടെ ബഹുമാനം വര്ദ്ധിച്ചു കൊണ്ടിരിക്കും. പൂര്ണ്ണ ദേഹീയഭിമാനിയായി മാറിയാല് ബഹുമാനവും വെയ്ക്കും. അവസ്ഥയും നന്നായിക്കൊണ്ടിരിക്കും, സന്തോഷവുണ്ടാകും. എന്നാല് എല്ലാവരും സംഖ്യാക്രമത്തിലാണല്ലോ. ഏതുപോലെ ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നു അതേപോലെ നിങ്ങളും മറ്റുള്ളവര്ക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം, അതായത് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ഇപ്പോള് നിങ്ങളുടെ 84 ജന്മം പൂര്ത്തിയായി, തിരിച്ച് വീട്ടിലേക്ക് പോകണം. നമ്മള് ആത്മാക്കള് വീട്ടില്നിന്ന് ഇവിടെ വന്ന് ശരീരം ധാരണചെയ്ത് പാര്ട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ എത്ര ജന്മമെടുത്തു എന്നും ബുദ്ധിയിലുണ്ട്. ദേഹീയഭിമാനിയായി മാറുന്നതിലാണ് പരിശ്രമം. ഇടക്കിടെ മായ ദേഹാഭിമാനിയാക്കി മാറ്റുകയാണ്. ഇപ്പോള് നിങ്ങള്ക്ക് മായയുടെ മുകളില് വിജയം പ്രാപ്തമാക്കി ദേഹീയഭിമാനിയായി മാറണം. ഏകാന്തതയിലിരുന്ന് ഞാന് ആത്മാവാണെന്ന് വിചാരിക്കൂ. ബാബ പറഞ്ഞിട്ടുണ്ട് എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് വികര്മ്മ വിനാശം നടക്കും. ഈ ദേഹത്തില് മോഹം വെക്കരുത്. നാം ആത്മാക്കള് അവിനാശിയാണ്, നമ്മുടെ ബുദ്ധി സഹോദര ആത്മാക്കളിലും കുടുങ്ങരുത്. സഹോദരന്, സഹോദരനില് നിന്ന് സമ്പത്ത് ലഭിക്കുകയില്ല. ഒരാളും ഒരു സഹോദരന്റേയും ശരീരത്തെ ഓര്ക്കരുത്. ഒരു ബാബയെ മാത്രമാണ് ഓര്ക്കേണ്ടത്. സമ്പത്തും ഒരു ബാബയില് നിന്നേ ലഭിക്കുകയുള്ളൂ. നാം ആത്മാക്കളിപ്പോള് നമ്മുടെ വീട്ടില് പോകുന്നു, പിന്നീട് സത്യയുഗത്തില് വന്ന് തന്റെ രാജ്യഭാഗ്യമെടുക്കും. അവിടെ ആത്മാഭിമാനിയായിരിക്കും. ഇവിടെ മായാ രാവണനന് ദേഹാഭിമാനിയാക്കി മാറ്റുന്നു. ഇപ്പോള് നിങ്ങള് വീണ്ടും ആത്മാഭിമാനിയായി മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. തന്റെ മംഗളം ചെയ്തുകൊണ്ടേയിരിക്കൂ. ഇവിടെ ചിത്രങ്ങളുടെ മുന്നില് വന്നിരിക്കൂ. ഏതുപോലെ പട്ടാളക്കാരെ ഫീല്ഡില് പ്രാക്ടീസ് ചെയ്യിപ്പിക്കുന്നു, അതുപോലെ നിങ്ങള്ക്കിപ്പോള് ആത്മാഭിമാനിയായി ബാബയുടെ ഓര്മ്മയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യണം. ബാബ പറയുകയാണ് – നിങ്ങള് എന്റെ കുട്ടികളാണല്ലോ. ദേഹാഭിമാനിയായി മാറിയതുകൊണ്ടാണ് നിങ്ങള് മായയുടേതായി മാറിയത്. വിളിക്കുന്നുമുണ്ട് … അല്ലയോ പതിത പാവനാ, ജ്ഞാനസാഗരാ ….ബാക്കി എല്ലാവരും ഭക്തിയുടെ സാഗരമാണ്. ഭക്തിമാര്ഗ്ഗത്തിന്റെ എത്ര വിസ്താരമാണ്! ബാബ വരുന്നതുതന്നെ അസത്യത്തിന്റെ ലോകത്തിലാണ്, അതും സാധാരണരൂപത്തില്. ഡ്രാമയില് അടങ്ങിയിരിക്കുന്നതേ അങ്ങിനെയാണ്. പതിത ശരീരത്തില്ത്തന്നെയാണ് ബാബ വരുന്നത്. ലക്ഷ്മീ-നാരായണന്റെ ശരീരത്തില് വരാന് കഴിയുമോ? അവര്ക്കാണെങ്കില് രാജ്യഭാഗ്യം ലഭിച്ചിരിക്കുകയാണ്. അപ്പോള് എങ്ങിനെ അതില് വരാന് കഴിയും? എന്നെ സാധാരണരൂപത്തില് തിരിച്ചറിയുന്നില്ല. വിളിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല് ഇത് മനസ്സിലാക്കുന്നില്ല എനിക്ക് തീര്ച്ചയായും ഒരു ശരീരത്തില് വരണമെന്ന്. എന്റെ രൂപം നിരാകാര ബിന്ദുവിന്റേതാണ്. അങ്ങിനെയാണെങ്കില് തീര്ച്ചയായും ബ്രഹ്മാവിന്റെ ശരീരത്തില് തന്നെയാണ് വരിക. പ്രജാപിതാ തീര്ച്ചയായും ഇവിടെയാണല്ലോ ഉണ്ടാകുക, ശരീരവും തീര്ച്ചയായും പഴയതായിരിക്കും. ഈ ബ്രഹ്മാവ് പഴയതും, അടുത്ത് നില്ക്കുന്ന വിഷ്ണു പുതിയതുമാണ്. ത്രിമൂര്ത്തിയുടെ ചിത്രത്തില് എത്ര ജ്ഞാനമാണുള്ളത്. നിങ്ങള് കുട്ടികളും മുമ്പെ ഈ ദേവതകളെ വിളിച്ചിരുന്നു. ശ്രീനാരായണന്റെ എത്ര പൂജയാണ് ചെയ്തിരുന്നത്. അത്ഭുതം തന്നെ. സ്വയം ഞാന് നാരായണനെ എത്ര സ്നേഹിച്ചിരുന്നു. ശ്രീനാരായണന് വന്നിരിക്കുകയാണ്, അദ്ദേഹത്തെ കഴിപ്പിക്കൂ, കുടിപ്പിക്കൂ….ഇപ്പോള് ഉള്ളില് മനസ്സിലാക്കുകയാണ് ഞാന് ഇതായിക്കൊണ്ടിരിക്കുകയാണെന്ന്. ആരാണോ ആയിട്ടുള്ളത്, തീര്ച്ചയായും അവരുടെ പൂജചെയ്യും. അതായത് നാം ഇപ്പോള് നമ്മുടെ തന്നെ പൂജ ചെയ്യുകയാണ്. നിങ്ങള് കുട്ടികള് കണ്ടിട്ടുണ്ടല്ലോ, ഇത് വളരെ അത്ഭുതമായ കാര്യം തന്നെ. ഇത് വേറെ ആര്ക്കും മനസ്സിലാക്കിത്തരാന് കഴിയുകയില്ല; നിങ്ങള്ക്കുമാത്രമേ മനസ്സലാക്കിക്കൊടുക്കാന് കഴിയുകയുള്ളൂ. ഇത് തികച്ചും പുതിയ ജ്ഞാനമാണ്.

ബാബ പറയുകയാണ് ഞാന് വീണ്ടും ദേവീ-ദേവതാ ധര്മ്മം സ്ഥാപിക്കുകയാണ്. ആദ്യം ദേവീ-ദേവതകളുടെ രാജ്യമാണുണ്ടാകുന്നത്. മദ്ധ്യത്തില് രാവണരാജ്യം. ഇപ്പോള് അവസാനമാണ്. അവസാന സമയം ബാബ സ്വയം വരികയാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ആദി-മദ്ധ്യ-അന്ത്യത്തെ മനസ്സിലാക്കിയിരിക്കുന്നു. ഇനി ബാക്കി കുറച്ചു സമയത്തിനുള്ളില് എന്തെല്ലാമാണിവിടെ നടക്കാന് പോകുന്നത്. വിനാശം തീര്ച്ചയായും നടക്കുകതന്നെ ചെയ്യും. പറയുന്നുമുണ്ട് മഹാഭാരതയുദ്ധം നടന്നിരുന്നുവെന്ന്, ഇപ്പോള് വീണ്ടും നടക്കും. ഈ സമയത്ത് ഇത് ആര്ക്കും അറിയുകയില്ല. പതിത-പാവനന് ഒരേയൊരു ബാബ മാത്രമാണ്, അദ്ദേഹം വന്നിരിക്കുകയാണ്, എങ്കില് ഇനി ബാക്കിയെത്ര സമയമുണ്ടാകും. പതിതപാവനന് ഒരിക്കലും ശ്രീകൃഷ്ണനാകാന് കഴിയുകയില്ല, അദ്ദേഹമാണെങ്കില് സത്യയുഗത്തില് കൃഷ്ണനെന്ന പേരില് ഒരു ജന്മമെടുത്തു, പിന്നെ പേരും രൂപവും മാറി. ശരീരത്തിന്റെ ആകൃതി തന്നെ മാറുന്നു. ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്, അതായത്, നിങ്ങള് ആരാണോ പൂജ്യരായിരുന്നത്, അവര് തന്നെയാണ് പൂജാരിയായി മാറുന്നത്. 84 ജന്മമെങ്ങിനെ എടുക്കുന്നു, അതും ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്, മാത്രമല്ല, ബാബ പറയുകയാണ് നിങ്ങള് അരക്കല്പം ദേഹാഭിമാനത്തിലായിരുന്നു, ഇപ്പോള് ദേഹീയഭിമാനിയായി മാറണം. ഞാന് നിങ്ങളുടെ അച്ഛന് പരംപിതാ പരമാത്മാവാണ്. ഞാന് അശരീരിയാണ്, കുട്ടികള്ക്ക് എന്റെ പരിചയം നല്കുകയാണ്. അതീന്ദ്രിയസുഖം ഗോപഗോപികമാരോട് ചോദിക്കൂ എന്ന് പാടപ്പെട്ടിട്ടുള്ളത് അവസാനസമയത്തെ കാര്യമാണ്, അതായത് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാറാകുന്ന സമയം. ഏതു കുട്ടികളാണോ അധികം സേവനം ചെയ്യുന്നത്, അവര് തീര്ച്ചയായും സര്വ്വര്ക്കും പ്രിയപ്പെട്ടവരായിരിക്കും. പ്രദര്ശിനി മുതലായവയിലെല്ലാം അവരെയാണ് ആദ്യം ഓര്ക്കുന്നത്. എഴുതാറുമുണ്ട് ഇന്ന ആളെ അയച്ചു തരൂ. ഇതിന്റെ അര്ത്ഥം സ്വയം മനസ്സിലാക്കുകയാണ് ആ വ്യക്തി തന്നെക്കാളും കഴിവുള്ളവനാണെന്ന്. എന്നാല് ദേഹാഭിമാനം വളരെയുണ്ട്. തന്റെ മൂത്ത സഹോദരനോ സഹോദരിയോ ആണെങ്കില് അവര്ക്ക് ബഹുമാനവും നല്കേണ്ടതുണ്ട്. ഇങ്ങനെ ഒരിക്കലും പറയാറില്ല – ആ വ്യക്തി തന്നെക്കാളും നൂറിരട്ടി നല്ലതാണെന്ന്. ആര്ക്ക് ബഹുമാനം നല്കണമെന്ന വിവേകം പോലുമില്ല. ബാബ മനസ്സിലാക്കിത്തരുന്ന വഴിയെ നടക്കുന്നില്ലായെങ്കില് എന്തായിരിക്കും അവരുടെ ഗതി! ദേഹാഭിമാനം മൃതസമാനമാക്കുകയാണ്. ബാബ പറയുകയാണ് ദേഹീയഭിമാനിയായി മാറൂ. അതി രാവിലെ എഴുന്നേറ്റ് ശിവബാബയെ ഓര്മ്മിക്കൂ. അതും ചെയ്യുന്നില്ല. നല്ല-നല്ല മഹാരഥിമാര് യോഗത്തില് വളരെ കുറച്ച് സമയം മാത്രമേ ഇരിക്കുന്നുള്ളൂ. ജ്ഞാനം ചെറിയ കുട്ടികള്ക്കും പറഞ്ഞുകൊടുക്കാന് സാധിക്കും, എന്നാല് തത്ത പോലെയാകുന്നു. ഇതിനാണെങ്കില് യോഗത്തിലിരിക്കണം, ധാരണയും വേണം, അപ്പോഴേ സന്തോഷമുണ്ടാകുകയുള്ളൂ. യോഗമില്ലാതെ വികര്മ്മ വിനാശം നടക്കുകയില്ല. ഓര്മ്മിക്കേണ്ടത് പവിത്രമായ ബാബയെയാണ്, ബാബയോട് വളരെ സ്നേഹവും വേണം. ബാബ ഇടക്കിടക്ക് പറഞ്ഞുതരാറുണ്ട് – മന് മനാഭവ. അരക്കല്പ്പം ദേഹാഭിമാനിയായിരുന്നു, അതുകൊണ്ട് ദേഹീയഭിമാനിയായിരിക്കുവാന് പ്രയാസം തോന്നുകയാണ്. വളരെയധികം പരിശ്രമം വേണ്ടിവരികയാണ്. എത്ര വര്ഷമാണ് വേണ്ടിവരുന്നത് ദേഹീയഭിമാനി സ്ഥിതിയുണ്ടാക്കാന്. സ്വയം സൂക്ഷ്മ ആത്മാവാണെന്ന് മനസ്സിലാക്കി, ബാബയേയും ബിന്ദുരൂപത്തില് ഓര്മ്മിക്കൂ, ഇതില് പരിശ്രമം ആവശ്യമാണ്. ആരാണോ സത്യമായിട്ടുള്ളവര്, അവര് ഉള്ളിനുള്ളില് ചിന്തിക്കുന്നുണ്ടായിരിക്കും, എത്ര സമയം ഓര്മ്മയിലിരിക്കുന്നുവെന്ന്. ഈ അഭ്യാസം വളരെ പ്രയാസകരമാണ്. 21 ജന്മത്തേക്ക് സ്വര്ഗ്ഗത്തിന്റെ രാജപദവി ലഭിക്കുക എന്നത് ചില്ലറ കാര്യമാണോ! നിങ്ങള് മനസ്സിലാക്കുന്നു, നാം ഇത്രയും ചെറിയ ആത്മാവില് 84 ജന്മത്തിന്റെ പാര്ട്ട് അടങ്ങിയിട്ടുണ്ടെന്ന്. ആത്മാവുതന്നെയാണ് മുഖ്യ പാര്ട്ട് ധാരിയാകുന്നത്. എല്ലാം ആത്മാവുതന്നെയാണാകുന്നത്. എന്നാല് ദേഹാഭിമാനം കാരണം ആത്മാഭിമാനം അപ്രത്യക്ഷമായിരിയ്ക്കുകയാണ്. ഇതുതന്നെയാണ് മുഖ്യമായ അഭ്യാസം ചെയ്യേണ്ടത്. ഭാരതത്തിലെ ഈ യോഗം തന്നെയാണ് പ്രശസ്ഥമായിരിക്കുന്നത്. ഇതുതന്നെയാണ് ഗീത. അതില് നിരാകാരനുപകരം, പേര് ദേഹധാരി ദേവതയുടെത് എഴുതിയിരിക്കുകയാണ്.

ബാബ പറയുകയാണ് – ആരാണ് തുടക്കം മുതല് അവസാനം വരെ ഭക്തി ചെയ്തിട്ടുള്ളത്, അവര് തന്നെയായിരിക്കും ഒന്നാം നമ്പറായി പോകുക. നിങ്ങളും വളരെയധികം ഭക്തി ചെയ്തിട്ടുണ്ടെങ്കില്, നിങ്ങള് കുട്ടികള്ക്കും വളരെയധികം സന്തോഷമുണ്ടായിരിക്കേണ്ടതാണ് – നമുക്ക് ബാബയെ ലഭിച്ചിരിക്കുകയാണ്. ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഈ പഠനം കൊണ്ട് നാം വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. ഇപ്പോള് തീര്ച്ചയായും ബാബയുടെ നിര്ദ്ദേശപ്രകാരം നടക്കണം. ബാബയുടെ നിര്ദ്ദേശപ്രകാരം നടന്ന് എന്തെങ്കിലും തല കീഴായാല് അത് ബാബ തന്നെ ശരിയാക്കിക്കൊള്ളും. നിര്ദ്ദേശം തന്നാല് അതിന് ഉത്തരവാദിത്വവുമുണ്ട്. ഇടക്കിടെ ശിവബാബയുടെ ഓര്മ്മയുണ്ടായിക്കൊണ്ടിരിക്കും അതുകൊണ്ട് ഈ ബാബയും സദാ പറയുകയാണ് നിങ്ങളെ കേള്പ്പിക്കുന്നത് ശിവബാബയാണെന്ന്. ഞാനും കേള്ക്കുകയാണ്, അതുകൊണ്ട് ഈ നിര്ദ്ദേശം തരുന്നത് ശിവബാബയാണെന്നോര്ക്കണം. ഞാന് അദ്ദേഹത്തിന്റെ നിര്ദ്ദേശപ്രകാരം നടക്കുകയാണ്. നിങ്ങളും അദ്ദേഹത്തെയാണ് ഓര്മ്മിക്കുന്നത്. നിങ്ങളും ശിവബാബയെ ഓര്മ്മിക്കൂ. ദേഹാഭിമാനം വിടൂ. നിങ്ങള് ഏതെങ്കിലും രത്നവ്യാപാരിയുടെ അടുത്താണോ വന്നിരിക്കുന്നത്? നിങ്ങള് ശിവബാബയുടെ അടുത്താണ് വന്നിരിക്കുന്നത്. ബാബയാണല്ലോ ജ്ഞാനസാഗരന്! നിങ്ങള് ശിവബാബയുടെ പക്കല് ജ്ഞാനാമൃതം കുടിക്കാന് വന്നിരിക്കുകയാണ്. ഇപ്പോഴും ജ്ഞാനാമൃതം കുടിച്ചുകൊണ്ടേയിരിക്കുകയാണ്. ദിവസേന ജ്ഞാനസാഗരനായ ബാബ ജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. ബാബയെത്തന്നെയാണ് ഓര്മ്മിക്കേണ്ടത്. ബാബ ഇങ്ങനെ പറയുന്നില്ല, ഭക്തി ഉപേക്ഷിക്കൂ. ജ്ഞാനത്തിന്റെ തിരിച്ചറിവ് വരുമ്പോള് സ്വയം മനസ്സിലാകും ഇത് ഭക്തിയാണ്, ഇത് ജ്ഞാനമാണെന്ന്. അരക്കല്പ്പം നിങ്ങള് ഭക്തി ചെയ്തു, എന്നാല് ആരും തിരിച്ചു പോയില്ല. തിരിച്ചുകൊണ്ടുപോകുന്നവന് ഒരേയൊരു ബാബയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബ നല്കുന്ന നിര്ദ്ദേശങ്ങളെ ശിവബാബ തരുന്ന ശ്രീമത്താണെന്ന് മനസ്സിലാക്കി നടക്കണം. ജ്ഞാനമാകുന്ന അമൃതം കുടിക്കുകയും കുടിപ്പിക്കുകയും വേണണം.

2. സര്വ്വര്ക്കും ബഹുമാനം കൊടുത്തുകൊണ്ട് സേവനത്തില് തല്പരരായിരിക്കണം. ദേഹാഭിമാനത്തെ വെടിഞ്ഞ് ദേഹീയഭിമാനിയായിരിക്കുന്നതിന്റെ അഭ്യാസം ചെയ്യണം.

വരദാനം:-

എത്ര സാധിക്കുമോ സേവനത്തിന്റെ സംബന്ധത്തില് ബാലകനും തന്റെ പുരുഷാര്ത്ഥത്തിന്റെ സ്ഥിതിയില് അധികാരി, സമ്പര്ക്കത്തിലും സേവനത്തിലും ബാലകന്, ഓര്മ്മയുടെ യാത്രയിലും മനനം ചെയ്യുന്നതിലും അധികാരി, കൂട്ടുകാരോടൊപ്പവും സംഘടനയിലും ബാലകന്, വ്യക്തിഗത കാര്യത്തില്അധികാരി- ഈ ബാലന്സിലൂടെ(സന്തുലനം) നടക്കുന്നത് തന്നെയാണ് യുക്തിയുക്തമായി നടക്കുകയെന്നത്. ഇതിലൂടെ സഹജമായിത്തന്നെ ഓരോ കാര്യത്തിലും സഫലത പ്രാപ്തമാകുന്നു, സ്ഥിതി ഏകരസമാകുന്നു, കൂടാതെ സഹജമായും സര്വ്വരുടെയും സ്നേഹിയായി മാറുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top