02 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 1, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഏതുപോലെയാണോ ബാബ അപകാരികളിലും ഉപകാരം ചെയ്യുന്നത് അതുപോലെ നിങ്ങളും ബാബയെ പിന്തുടരൂ, സുഖദായിയാകൂ, ഈ ദേഹത്തെ മറക്കൂ

ചോദ്യം: -

ദേഹീ അഭിമാനികളായി കഴിയുന്ന കുട്ടികളുടെ മുഖ്യമായ അടയാളങ്ങള് എന്തെല്ലാമായിരിക്കും?

ഉത്തരം:-

1- അവര്ക്ക് പരസ്പരം വളരെ-വളരെ ആത്മീയ സ്നേഹമുണ്ടായിരിക്കും. 2- അവര് ഒരിക്കലും മറ്റുള്ളവരുടെ കുറവുകളുടെ വര്ണ്ണന നടത്തില്ല. 3- അവര് വളരെ-വളരെ സുഖദായിയായിരിക്കും. 4- അവരുടെ സന്തോഷം ഒരിക്കലും അപ്രത്യക്ഷമാകില്ല. സദാ അപാര സന്തോഷത്തില് കഴിയും. 5- ഒരിക്കലും മതഭേതത്തിലേക്ക് വരില്ല. 6- നമ്മള് ആത്മാക്കള് സഹോദരങ്ങളാണ്, ഈ സ്മൃതിയിലൂടെ ഗുണഗ്രാഹിയാകും, അവര്ക്ക് സര്വ്വരുടെയും ഗുണം മാത്രമായിരിക്കും കാണപ്പെടുക. അവര് സ്വയം ഗുണവാനായിരിക്കും മറ്റുള്ളവരെയും ഗുണവാനാക്കി മാറ്റും. 7- അവര്ക്ക് ഒരു ബാബയല്ലാതെ മറ്റൊന്നും ഓര്മ്മ വരില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഉയര്ന്നതിലും ഉയര്ന്ന പരിധിയില്ലാത്ത ബാബയുടെ മുന്നിലാണ് നിങ്ങള് എല്ലാ കുട്ടികളും ഇരിക്കുന്നത്. ഇങ്ങനെ ഒരു ബാബയെ ലഭിച്ച നിങ്ങള് എത്ര ഭാഗ്യശാലികളാണ്. നിങ്ങള് സമ്പാദിക്കുന്നതിനായി, ജ്ഞാന രത്നങ്ങളാല് സഞ്ചി നിറക്കുന്നതിനായി ബാബയുടെ അടുത്ത് വന്നിരിക്കുന്നു. ബാബ നിങ്ങള് മധുര-മധുരമായ കുട്ടികളെ എത്ര ഉയരത്തിലേക്കാണ് കൊണ്ടുപോകുന്നത്. ബാബ കേവലം നിങ്ങള് കുട്ടികളെ മാത്രമാണ് കാണുന്നത്, ബാബയ്ക്ക് ആരെയും ഓര്മ്മിക്കേണ്ടതില്ല. ബ്രഹ്മാവിന്റെ ആത്മാവിന് ബാബയെ ഓര്മ്മിക്കണം. ബാബ പറയുന്നു ഞങ്ങള് രണ്ട് പേരും നിങ്ങള് കുട്ടികളെയാണ് കാണുന്നത്. ഞാനാകുന്ന ആത്മാവിന് (ബ്രഹ്മാ) സാക്ഷിയായി നോക്കേണ്ടതില്ല എന്നാല് ബാബയുടെ സംഗത്തില് ഞാനും അങ്ങനെ കാണുന്നു. ബാബയുടെ കൂടെയല്ലേ ഇരിക്കുന്നത്. ആ ബാബയുടെ കുട്ടിയാണ് അതുകൊണ്ട് കൂടെ കാണുന്നു. ഞാന് വിശ്വത്തിന്റെ അധികാരിയായി ചുറ്റിക്കറങ്ങുന്നു. ഏതുപോലെയാണോ ബാബ ചെയ്യുന്നത്. അതുപോലെ സ്വയം ഞാനും അതെല്ലാം ചെയ്യുന്നത് പോലെ. ഞാന് ദൃഷ്ടി നല്കുന്നു. ദേഹ സഹിതം എല്ലാം മറക്കേണ്ടതായുണ്ട്. ബാക്കി ബാബയും കുട്ടിയും ഒന്നാകുന്നത് പോലെ. ബാബ മനസ്സിലാക്കി തരുന്നു മധുരമായ കുട്ടികളേ നന്നായി പുരുഷാര്ത്ഥം ചെയ്യൂ. ഏതുപോലെയാണോ ബാബ അപകാരികളിലും ഉപകാരം ചെയ്യുന്നത്, അതുപോലെ നിങ്ങളും ബാബയെ പിന്തുടരൂ, സുഖദായിയാകൂ. ഒരിക്കലും പരസ്പരം കലഹിക്കരുത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ദേഹത്തെ മറക്കൂ. ബാബയല്ലാതെ മറ്റാരെയും ഓര്മ്മ വരരുത്. ഇതും ജീവിച്ചിരിക്കെ മരിച്ചതുപോലുള്ള അവസ്ഥയാണ്. ഈ ലോകത്തില് നിന്ന് മരിച്ചത് പോലെ. പറയാറുണ്ട് താങ്കള് മരിച്ചാല് ലോകവും മരിച്ചു. ഇവിടെ നിങ്ങള്ക്ക് ജീവിച്ചിരിക്കെ മരിക്കണം, ശരീരത്തിന്റെ ബോധം ഇല്ലാതാക്കികൊണ്ടേ പോകൂ. ഏകാന്തതയിലിരുന്ന് അഭ്യസിച്ചുകൊണ്ടേയിരിക്കൂ. അതിരാവിലെ ഏകാന്തതയിലിരുന്ന് തന്നോട് സംസാരിക്കൂ. വളരെ ഉത്സാഹത്തോടെ ബാബയെ ഓര്മ്മിക്കൂ. ബാബാ ഞാന് അങ്ങയുടെ മടിത്തട്ടില് വന്നിരിക്കുന്നു. ഇങ്ങനെ ഒരാളുടെ ഓര്മ്മയില് ശരീരത്തിന്റെ അന്ത്യം ഉണ്ടാകണം… ഇതിനയാണ് പറയുന്നത് ഏകാന്തം. ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് ശരീരമാകുന്ന തോല് വേര്പെടും.

നിങ്ങള്ക്കറിയാം ഈ പഴയ ലോകവും പഴയ ശരീരവും അവസാനിക്കണം. ബാക്കി പുരുഷാര്ത്ഥത്തിന് വേണ്ടി സംഗമത്തിന്റെ അല്പം സമയമാണുള്ളത്. കുട്ടികള് ചോദിക്കാറുണ്ട് ബാബാ ഈ പഠിത്തം ഏതുവരെ നടക്കും? ബാബ പറയുന്നു ഏതുവരെ രാജധാനി സ്ഥാപിതമാകുന്നോ അതുവരെയ്ക്കും കേള്പ്പിച്ചുകൊണ്ടിരിക്കും. പിന്നീട് പുതിയ ലോകത്തിലേക്ക് ട്രാന്സ്ഫറാകും. ഇത് പഴയ ശരീരമാണ്, എന്തെങ്കിലുമെല്ലാം കര്മ്മഭോഗുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു, ഇതില് ബാബ സഹായിക്കും- ഈ പ്രതീക്ഷ വയ്ക്കരുത്. സമ്പത്ത് നഷ്ടമായി, രോഗം വന്നു – ബാബ പറയും ഇത് നിങ്ങളുടെ കര്മ്മ കണക്കാണ്. ശരിയാണ് യോഗത്തിലൂടെ ആയുസ്സ് വര്ദ്ധിക്കും. സ്വയം പരിശ്രമിക്കൂ, കൃപ യാചിക്കരുത്. ബാബയെ എത്രത്തോളം ഓര്മ്മിക്കുന്നോ അതില് തന്നെയാണ് മംഗളമുള്ളത്. എത്ര സാധിക്കുമോ യോഗബലത്തിലൂടെ കാര്യം നേടൂ. ഭക്തിമാര്ഗ്ഗത്തില് പാടാറുണ്ട് എന്നെ നയനങ്ങളില് ലയിപ്പിക്കൂ… പ്രിയപ്പെട്ട വസ്തുവിനെ അമൂല്യ രത്നം, ജീവന് തുല്യം എന്നെല്ലാം പറയാറുണ്ട്. ഈ ബാബ വളരെ പ്രിയങ്കരനാണ്, എന്നാല് ഗുപ്തമാണ്. ആ ബാബയോട് അത്രയുമധികം സ്നേഹമുണ്ടായിരിക്കണം. കുട്ടികളെ അച്ഛന് കണ്ണുകളില് തന്നെ വയ്ക്കും. ഈ ശരീരത്തിന്റെ കണ്ണുകളല്ല, ഇത് ബുദ്ധിയുടെ കാര്യമാണ്. അതി സ്നേഹി നിരാകാരനായ ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരന്, സുഖത്തിന്റെ സാഗരന്, സ്നേഹത്തിന്റെ സാഗരനാണ്. ഇങ്ങനെയുള്ള അതി സ്നേഹിയായ ബാബയോട് എത്ര സ്നേഹമുണ്ടായിരിക്കണം. കുട്ടികളുടെ എത്ര നിഷ്കാമമായ സേവനമാണ് ചെയ്യുന്നത്. നിങ്ങള് കുട്ടികളെ വജ്ര സമാനമാക്കി മാറ്റുന്നു. എത്ര മധുരമായ ബാബയാണ്. എത്ര നിരഹങ്കാരിയായാണ് നിങ്ങള് കുട്ടികളുടെ സേവനം ചെയ്യുന്നത്, നിങ്ങള് കുട്ടികള്ക്കും അത്രയും സ്നേഹത്തോടെ സേവനം ചെയ്യണം. ശ്രീമതത്തിലൂടെ നടക്കണം. എവിടെയെങ്കിലും തന്റെ മതം കാണിച്ചാല് ഭാഗ്യത്തിന് വര വീഴും.

നിങ്ങള് കുട്ടികള്ക്ക് പരസ്പരം വളരെ-വളരെ ആത്മീയ സ്നേഹം ഉണ്ടായിരിക്കണം, എന്നാല് ദേഹ അഭിമാനത്തില് വരുന്നത് കാരണം ആ സ്നേഹം പരസ്പരമില്ല. പരസ്പരം കുറവുകള് കണ്ടെത്തിക്കൊണ്ടിരിക്കുന്നു, അവര് ഇങ്ങനെയാണ്, ഇവര് ഇങ്ങനെ ചെയ്യുന്നു…. എപ്പോള് നിങ്ങള് ദേഹീ അഭിമാനിയായിരുന്നോ അപ്പോള് ആരുടെയും കുറവുകള് കണ്ടെത്തിയിരുന്നില്ല. പര്പരം വളരെ സ്നേഹമുണ്ടായിരുന്നു, ഇപ്പോള് വീണ്ടും അതേ അവസ്ഥ ധാരണ ചെയ്യണം. മുന്പ് നിങ്ങള് എത്ര മധുരമായിരുന്നു വീണ്ടും അതുപോലെ മധുരവും സുഖദായിയുമാകൂ. ദേഹ അഭിമാനത്തില് വരുന്നതിലൂടെ യാണ് ദുഃഖദായിയാത് അങ്ങനെ നിങ്ങളുടെ ആത്മീയ സന്തോഷം അപ്രത്യക്ഷമായി. ആയുസ്സും ചെറുതായി. ഇപ്പോള് വീണ്ടും ബാബ വന്നിരിക്കുന്നു നിങ്ങളെ സതോപ്രധാനമാക്കി സദാ സുഖദായിയാക്കുന്നതിന്. നിങ്ങള് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നോ അത്രത്തോളം കുറവുകള് ഇല്ലാതായിക്കൊണ്ടിരിക്കും. മതഭേതം ഇല്ലാതായിക്കൊണ്ടിരിക്കും. നമ്മള് സഹോദര-സഹോദരങ്ങളാണ് ഈ ഉറച്ച ഓര്മ്മ ഉണ്ടായിരിക്കണം. ആത്മ സഹോദര-സഹോദരനായി നോക്കുന്നതിലൂടെ സദാ ഗുണം മാത്രമായിരിക്കും കാണപ്പെടുക. എല്ലാവരെയും ഗുണവാനാക്കുന്നതിന്റെ പരിശ്രമം ചെയ്യൂ. അവഗുണങ്ങളെ ഉപേക്ഷിച്ച് ഗുണം ധാരണ ചെയ്യൂ. ഒരിക്കലും ആരുടെയും ഗ്ലാനി ചെയ്യരുത്. ചിലരില് ഇങ്ങനെയുള്ള കുറവുകളുണ്ട് അത് അവര്ക്ക് പോലും മനസ്സിലാക്കാന് സാധിക്കുന്നില്ല, അവര് സ്വയത്തെ വളരെ നല്ലതെന്ന് മനസ്സിലാക്കുന്നു എന്നാല് കുറവുകള് ഉള്ളതു കാരണം എവിടെയെങ്കിലുമെല്ലാം തെറ്റായ വാക്കുകള് വരുന്നു. സതോപ്രധാന അവസ്ഥയില് ഈ കാര്യങ്ങള് ഉണ്ടായിരിക്കില്ല. സ്വയം സ്വയത്തെ നോക്കൂ ഞാന് എത്രത്തോളം മധുരമായിട്ടുണ്ട്? എനിക്ക് ബാബയോട് എത്ര സ്നേഹമുണ്ട്? ബാബയോടുള്ള സ്നേഹം ഇങ്ങനെയായിയിരിക്കണം, തീര്ത്തും ചേര്ന്നിരിക്കണം. ബാബാ അങ്ങ് ഞങ്ങളെ എത്ര ഉയര്ന്ന വിവേകശാലിയാക്കിയാണ് മാറ്റുന്നത്, സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഇങ്ങനെ ഉള്ളില് ബാബയുടെ മഹിമ ചെയ്ത് ഗദ്ഗതമുണ്ടാകണം. ആത്മീയ സന്തോഷത്തില് കഴിയണം. പാടാറുണ്ട് സന്തോഷം പോലൊരു ഔഷധമില്ല. ബാബയെ ലഭിച്ചതിന്റെ തന്നെ എത്ര സന്തോഷമുണ്ടായിരിക്കണം. സംഗമത്തില് തന്നെയാണ് നിങ്ങള് കുട്ടികള്ക്ക് 21 ജന്മങ്ങളിലേക്ക് സദാ സന്തോഷത്തില് കഴിയുന്നതിന്റെ ടോണിക്ക് ലഭിക്കുന്നത് പിന്നീട് ആര്ക്കും ഒരു കാര്യത്തിന്റെയും ചിന്ത ഉണ്ടായിരിക്കില്ല. ഇപ്പോള് എത്ര ചിന്തകളാണ് അതുകൊണ്ട് അതിന്റെ പ്രഭാവം ശരീരത്തിലും വരുന്നു. നിങ്ങള്ക്ക് ഒരു കാര്യത്തിന്റെയും ചിന്തയില്ല. ഈ സന്തോഷത്തിന്റെ ടോണിക്ക് നിങ്ങള് എല്ലാവരെയും കഴിപ്പിച്ചുകൊണ്ടിരിക്കൂ. ഈ ഉയര്ന്ന സത്ക്കാരം പരസ്പരം നടത്തണം. ഇങ്ങനെയുള്ള സത്ക്കാരം മനുഷ്യര്ക്ക് പരസ്പരം ചെയ്യാന് കഴിയില്ല. നിങ്ങള് ബാബയുടെ ശ്രീമതത്തിലൂടെയാണ് ഈ സത്ക്കാരം ചെയ്യുന്നത്. സന്തോഷവും നന്മയും ഇതാണ് – ആര്ക്കെങ്കിലും ബാബയുടെ പരിചയം നല്കുക. ജ്ഞാന യോഗത്തിന്റെ ഈ ഫസ്റ്റ്ക്ലാസ്സ് വായുമണ്ഢലം ടോണിക്കാണ്. ഈ ടോണിക്ക് ഒരേഒരു ആത്മീയ സര്ജനിലൂടെ മാത്രമാണ് ലഭിക്കുന്നത്. മന്മനാഭവ, മദ്ധ്യാജിഭവ – അത്രമാത്രം കേവലം ഈ രണ്ട് തരത്തിലുള്ളതാണ് ഈ ടോണിക്ക്. അതി സ്നേഹിയായ ബാബയില് നിന്ന് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി ലഭിക്കുന്നു, ഇത് തീര്ത്തും ചെറിയ കാര്യമല്ല. ഈ രണ്ട് വാക്കുകള് തന്നെയാണ് പ്രസിദ്ധം. ഈ രണ്ട് വാക്കുകളിലൂടെ നിങ്ങള് എവര് ഹെല്ത്തിയും, എവര് വെല്ത്തിയുമായി മാറുന്നു. അതുകൊണ്ട് നിങ്ങള് കുട്ടികള്ക്ക് ഈ കാര്യങ്ങളെ സ്മരിച്ച് ഹര്ഷിതമായി കഴിയണം. ഈശ്വരീയ വിദ്യാര്ത്ഥി ജീവിതമാണ് ഏറ്റവും ശ്രേഷ്ഠം – ഈ മഹിമയും ഇപ്പോഴത്തേതാണ്. എത്ര സാധിക്കുമോ മറ്റുള്ളവര്ക്ക് ഈ ആത്മീയ ടോണിക്ക് എത്തിക്കൂ, പരസ്പരം ഉന്നതി ചെയ്യൂ, സമയം പാഴാക്കരുത്. വളരെ ക്ഷമയോടെ, ഗംഭീരതയോടെ, വിവേകത്തോടെ ബാബയെ ഓര്മ്മിക്കൂ, തന്റെ ജീവിതം വജ്ര സമാനമാക്കൂ.

മധുരമായ കുട്ടികളേ, ബാബയുടെ ഏതൊരു ശ്രീമതമാണോ ലഭിക്കുന്നത് അതില് പിഴവ് കാണിക്കരുത്. ബാബയുടെ സന്ദേശം എല്ലാവര്ക്കും എത്തിക്കണം. ബാബയുടെ സന്ദേശം എല്ലാവര്ക്കും ലഭിക്കേണ്ടതല്ലേ. സന്ദേശം വളരെ സഹജമാണ് – കേവലം പറയൂ സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ ഒപ്പം കര്മ്മേന്ദ്രിയങ്ങളിലൂടെ മനസ്സാ-വാചാ-കര്മ്മണാ ഒരു മോശം കര്മ്മവും ചെയ്യാതിരിക്കൂ. ഒരു ദിവസം നിങ്ങളുടെ ഈ ശാന്തിയുടെ ശക്തിയുടെ ശബ്ദം പരക്കും. ദിനംപ്രതിദിനം നിങ്ങളുടെ ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കും. നിങ്ങളുടെ പേര് പ്രസിദ്ധമായിക്കൊണ്ടിരിക്കും. എല്ലാവരും മനസ്സിലാക്കും ഇത് നല്ല സ്ഥാപനമാണ്, നല്ല കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്, വഴിയും സഹജമായതാണ് പറഞ്ഞുതരുന്നത്. ബ്രാഹ്മണരുടെ ഈ വൃക്ഷം വളരെ വലുതായിക്കൊണ്ടിരിക്കും, പ്രജകള് ഉണ്ടായിക്കൊണ്ടിരിക്കും. സേവാകേന്ദ്രങ്ങള് വളരെ വൃദ്ധി പ്രാപിക്കും, അതില് അനേകം മനുഷ്യര് വന്ന് തന്റെ ജീവിതം വജ്ര സമാനമാക്കിക്കൊണ്ടിരിക്കും നിങ്ങള്ക്ക് വളരെ സ്നേഹത്തോടെ ഓരോരുത്തരെയും സംരക്ഷിക്കണം. എവിടെയും ഒരു പാവത്തിന്റെയും കാല് തെറ്റരുത്. എത്ര കൂടുതല് സെന്ററുകളുണ്ടോ അത്രയും കൂടുതല് പേര് വന്ന് ജീവദാനം നേടും. എപ്പോള് താങ്കള് കുട്ടികളുടെ പ്രഭാവം ഉണ്ടാകുന്നോ അപ്പോള് ധാരാളം പേര് വിളിക്കും – ഇവിടെ വന്ന് ഞങ്ങളെ മനുഷ്യനില് നിന്ന് ദേവതയുന്നതിന്റെ രാജയോഗം പഠിപ്പിക്കൂ. മുന്നോട്ട് പോകവെ വളരെ ആന്തോളനമുണ്ടാകും, ഭഗവാന് ആബുവില് വന്നിരിക്കുന്നു.

നിങ്ങള് കുട്ടികള് കണ്ടുകൊണ്ടിരിക്കുന്നുണ്ട് ഈ സമയം പഴയലോകത്തില് ആഗോള തലത്തില് അനേകം പ്രശ്നങ്ങളുണ്ട്. ഇപ്പോള് ഈ എല്ലാ പ്രശ്നങ്ങളും സമാപ്തമാകണം, ഇതേക്കുറിച്ച് നിങ്ങള്ക്ക് യാതൊരു ചിന്തയും ഉണ്ടായിരിക്കരുത്. നിങ്ങള് എല്ലാവരെയും കേള്പ്പിക്കൂ, ഇതേക്കുറിച്ച് ചിന്ത വേണ്ട, ഇപ്പോള് ഈ പഴയ ലോകം പൊയ്ക്കഴിഞ്ഞു, ഇതില് മോഹം വയ്ക്കരുത്, അഥവാ മോഹമുണ്ടെങ്കില്, ഹൃദയം ശുദ്ധമാകില്ല അതുകൊണ്ട് അപാരമായ സന്തോഷവും ഉണ്ടായിരിക്കില്ല. കുട്ടികള്ക്ക് അളവില്ലാത്ത ജ്ഞാന ധനത്തിന്റെ ഖജനാവ് ലഭിച്ചുകൊണ്ടിരിക്കുന്നു അതുകൊണ്ട് അപാരമായ സന്തോഷവും ഉണ്ടായിരിക്കണം. എത്രത്തോളം ഹൃദയം ശുദ്ധമാകുന്നോ അത്രത്തോളം മറ്റുള്ളവരെയും ശുദ്ധമാക്കും. യോഗത്തിന്റെ സ്ഥിതിയിലൂടെയാണ് ഹൃദയം ശുദ്ധമാകുന്നത്. നിങ്ങള് കുട്ടികള്ക്ക് യോഗിയാകുന്നതിന്റെയും, ആക്കുന്നതിന്റെയും താത്പര്യം ഉണ്ടായിരിക്കണം. അഥവാ ദേഹത്തില്മോഹമുണ്ട്, ദേഹ അഭിമാനമുണ്ട് എങ്കില് മനസ്സിലാക്കൂ എന്റെ അവസ്ഥ അപക്വമാണ്. ദേഹീ അഭിമാനി കുട്ടികള് തന്നെയാണ് സത്യമായ വജ്രമാകുന്നത് അതുകൊണ്ട് എത്ര സാധിക്കുമോ ദേഹീ അഭിമാനിയാകുന്നതിന്റെ അഭ്യാസം ചെയ്യൂ. ശരി!

വളരെക്കാലത്തെ വേര്പായിനു ശേഷം വീണ്ടുകിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയ്ക്കു സമാനം നിരഹങ്കാരിയായി വളരെ സ്നേഹത്തോടെ എല്ലാവരുടെയും സേവനം ചെയ്യണം. ശ്രീമതത്തിലൂടെ നടക്കണം. തന്റെ മതത്തിലൂടെ നടന്ന് ഭാഗ്യത്തിന് വരയിടരുത്.

2) സംഗമത്തില് ബാബയിലൂടെ സന്തോഷത്തിന്റെ ഏതൊരു ടോണിക്കാണോ ലഭിക്കുന്നത്, ആ ടോണിക്ക് കഴിച്ചും കഴിപ്പിച്ചും കഴിയണം. തന്റെ സമയം പാഴാക്കരുത്. വളരെ ക്ഷമയോടെ, ഗംഭീരതയോടെ, വിവേകത്തോടെ ബാബയെ ഓര്മ്മിച്ച് തന്റെ ജീവിതം വജ്ര സമാനമാക്കണം.

വരദാനം:-

സേവാധാരിക്ക് സേവനത്തില് സഫലതയുടെ അനുഭൂതി അപ്പോഴാണ് ചെയ്യാന് സാധിക്കുന്നത് എപ്പോഴാണോ ڇഞാന്ڈ എന്ന ഭാവത്തിന്റെ ത്യാഗമുണ്ടാകുന്നത്. ഞാന് സേവനം ചെയ്തുകൊണ്ടിരിക്കുന്നു, ഞാന് സേവനം ചെയ്തു – ഈ സേവാ ഭാവത്തിന്റെ ത്യാഗം. ഞാനല്ല ചെയ്തത് എന്നാല് ഞാന് ചെയ്യുന്നവനാണ് ചെയ്യിപ്പിക്കുന്നത് ബാബയാണ്. ڇഞാന്ڈ എന്ന ഭാവം ബാബയുടെ സ്നേഹത്തില് ലീനമാകണം – അവരെയാണ് പറയുന്നത് സേവനത്തില് സദാ മുഴുകി കഴിയുന്ന ത്യാഗമൂര്ത്തി സത്യമായ സേവാധാരി. ചെയ്യിപ്പിക്കുന്നവന് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നു, ഞാന് നിമിത്തമാണ്. സേവനത്തില് ڇഞാന്ڈ എന്ന ഭാവം കൂടിക്കലരുക അര്ത്ഥം മോഹകിരീടം ധരിക്കുക. സത്യമായ സേവാധാരിയില് ഈ സംസ്ക്കാരം ഉണ്ടായിരിക്കില്ല.

സ്ലോഗന്:-

*** Om Shanti ***

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം – ڇജീവിതത്തിന്റെ ആശ പൂര്ത്തിയാകുന്ന മനോഹരമായ സമയംڈ

നമ്മള് എല്ലാ ആത്മാക്കളുടെയും വളരെക്കാലമായുള്ള ആഗ്രഹമിതായിരുന്നു ജീവിതത്തതില് സദാ സുഖ ശാന്തി ലഭിക്കണം, വളരെക്കാലത്തെ ഈ ആഗ്രഹം എപ്പോഴെങ്കിലും പൂര്ത്തിയാകുമല്ലോ. ഇപ്പോള് ഇതാണ് നമ്മുടെ അന്തിമ ജന്മം, ഈ അന്തിമ ജന്മത്തിന്റെയും അന്തിമമാണ്. ഇങ്ങനെ ആരും മനസ്സിലാക്കരുത് ഞാന് ചെറുതാണ്, ചെറിയവര്ക്കും വലിയവര്ക്കും എല്ലാവര്ക്കും സുഖം വേണമല്ലോ, എന്നാല് ദുഃഖം ഏത് വസ്തുവില് നിന്നാണ് ലഭിക്കുന്നത്, ആദ്യം അതിന്റെ ജ്ഞാനവും ആവശ്യമാണ്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചിട്ടുണ്ട് അഞ്ച് വികാരങ്ങളില് അകപ്പെടുന്നതിലൂടെ ഈ ഏതൊരു കര്മ്മ ബന്ധനമാണോ ഉണ്ടായിരിക്കുന്നത്, അതിനെ പരമാത്മാവിന്റെ ഓര്മ്മയുടെ അഗ്നിയിലൂടെ ഭസ്മമാക്കണം, ഇതാണ് കര്മ്മ ബന്ധനത്തില് നിന്ന് മുക്തമാകുന്നതിനുള്ള സഹജമായ ഉപായം. സര്വ്വ ശക്തിവാനായ ബാബയെ നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ശ്വാസ ശ്വാസം ഓര്മ്മിക്കൂ. ഇപ്പോള് ഉപായം പറഞ്ഞു തരുന്നതിന്റെ സഹായവും സ്വയം പരമാത്മാവ് വന്നാണ് ചെയ്യുന്നത്, എന്നാല് ഇതില് പുരുഷാര്ത്ഥം ഓരോ ആത്മാവിനും ചെയ്യണം. പരമാത്മാവ് അച്ഛന്, ടീച്ചര്, സത്ഗുരുവിന്റെ രൂപത്തില് വന്ന് സമ്പത്ത് നല്കുന്നു. അപ്പോള് ആദ്യം ആ അച്ഛനെയാണ് അറിഞ്ഞത്, പിന്നീട് ടീച്ചറില് നിന്ന് പഠിക്കണം ആ പഠനത്തിലൂടെ ഭവിഷ്യ ജന്മ-ജന്മാന്തരം സുഖത്തിന്റെ പ്രാലബ്ധം ഉണ്ടാകും അര്ത്ഥം ജീവന്മുക്തീ പദവിയില് പുരുഷാര്ത്ഥമനുസരിച്ച് പദവി ലഭിക്കുന്നു. ഗുരുവിന്റെ രൂപത്തിലൂടെ പവിത്രമാക്കി മുക്തി നല്കുന്നു. അതുകൊണ്ട് ഈ രഹസ്യത്തെ മനസ്സിലാക്കി ഇങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്യണം, പഴയ കണക്ക് അവസാനിപ്പിച്ച് പുതിയ ജീവിതം ഉണ്ടാക്കുന്നതിനുള്ള സമയം ഇതാണ്, ഈ സമയം എത്രത്തോളം പുരുഷാര്ത്ഥം ചെയ്ത് തന്റെ ആത്മാവിനെ പവിത്രമാക്കുന്നോ അത്രത്തോളം ശുദ്ധമായ റെക്കോഡ് നിറയും പിന്നീട് മുഴുവന് കല്പത്തിലും അത് നടക്കും. അതുകൊണ്ട് മുഴുവന് കല്പത്തിന്റെ ആധാരം ഈ സമയത്തെ സമ്പാദ്യത്തിലാണ്. നോക്കൂ, ഈ സമയത്ത് മാത്രമാണ് നിങ്ങള്ക്ക് ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ലഭിക്കുന്നത്, നമുക്ക് തന്നെ ദേവതയാകണം നമ്മുടെ ഉയരുന്ന കലയാണ് പിന്നീട് അവിടെ പോയി പ്രാലബ്ധം അനുഭവിക്കും. അവിടെ ദേവതകള്ക്ക് ശേഷമുള്ള അറിവ് ഉണ്ടായിരിക്കില്ല, നമ്മള് താഴേക്ക് വരും, അഥവാ സുഖം അനുഭവിച്ച് പിന്നീട് താഴെയിറങ്ങണം, ഇത് അറിയുമായിരുന്നെങ്കില് വീഴുന്നതിന്റെ ചിന്തയില് സുഖവും അനുഭവിക്കാന് സാധിക്കില്ല. അതുകൊണ്ട് ഈ ഈശ്വരീയ നിയമം രചിച്ചിരിക്കുന്നു അതായത് മനുഷ്യര് സദാ ഉയരുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യുന്നു അര്ത്ഥം സുഖത്തിനായി സമ്പാദ്യമുണ്ടാക്കുന്നു. എന്നാല് ഡ്രാമയില് പകുതി-പകുതി പാര്ട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്, ആ രഹസ്യത്തെ നമുക്കറിയാം, എന്നാല് എപ്പോഴാണോ സുഖത്തിന്റെ ഊഴം അപ്പോള് പുരുഷാര്ത്ഥം ചെയ്ത് സുഖം നേടണം, ഇതാണ് പുരുഷാര്ത്ഥത്തിന്റെ മഹിമ. അഭിനേതാവിന്റെ കര്ത്തവ്യമാണ് അഭിനയിക്തുന്ന സമയം പൂര്ണ്ണമായും നന്നായി പാര്ട്ടഭിനയിക്കുക, അതിലൂടെ കാണുന്നവര് ആഹാ, ആഹാ എന്ന് പറയണം, അതനുസരിച്ച് നായികാ നായകന്റെ പാര്ട്ട് ദേവതകള്ക്കാണ് ലഭിച്ചിരിക്കുന്നത്, അവരുടെ ഓര്മ്മ ചിത്രങ്ങള് പൂജിക്കയും മഹിമപാടുകയും ചെയ്യുന്നു. നിര്വ്വികാരി പ്രവൃത്തിയില് കഴിഞ്ഞ് കമപുഷ്പ സമാന അവസ്ഥ ഉണ്ടാക്കുക, ഇതാണ് ദേവതകളുടെ മഹിമ. ഈ മഹിമയെ മറന്നതിലൂടെയാണ് ഭാരതത്തിന്റെ ഇങ്ങനെയുള്ള ദുര്ദശ ഉണ്ടായത്, ഇപ്പോള് വീണ്ടും ഇങ്ങനെയുള്ള ജീവിതമുണ്ടാക്കുന്ന സ്വയം പരമാത്മാവ് വന്നിരിക്കുന്നു, ഇപ്പോള് അവരുടെ കൈപിടിക്കുന്നതിലൂടെ ജീവിതമാകുന്ന തോണി അക്കരെയെത്തും. ശരി – ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top