02 April 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
1 April 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - മാതാപിതാവിന്റെ കുലത്തിലേക്ക് വരുന്നതിന് പൂര്ണ്ണമായും അനുകരിക്കൂ, ബാബയെ പോലെ മധുരമാകൂ, നല്ല രീതിയില് പഠിപ്പ് പഠിക്കൂ.
ചോദ്യം: -
ഏതൊരു ഗുഹ്യവും രഹസ്യയുക്തവുമായ കാര്യങ്ങളെ മനസ്സിലാക്കാന് വളരെ നല്ല ബുദ്ധി വേണം?
ഉത്തരം:-
ബ്രഹ്മാവും സരസ്വതിയും വാസ്തവത്തില് മാതാവും പിതാവുമല്ല, ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതി, അവരും ബ്രഹ്മാകുമാരിയാണ്. ബ്രഹ്മാവ് തന്നെയാണ് നിങ്ങളുടെ വലിയ അമ്മ, പക്ഷെ പുരുഷനാണ് അതിനാല് മാതാവ് എന്ന് ജഗദംബയെ വിളിക്കുന്നു. ഇത് വളരെ രഹസ്യയുക്തമായ കാര്യമാണ്, ഇത് മനസ്സിലാക്കുന്നതിന് വളരെ നല്ല ബുദ്ധി വേണം. സൂക്ഷ്മവതനവാസിയായ ബ്രഹ്മാവിനെ പ്രജാപിതാവ് എന്ന് പറയില്ല. ഇവിടെയാണ് പ്രജാപിതാവ് ഉള്ളത്. വ്യക്തത്തില് നിന്നും എപ്പോഴാണോ സമ്പൂര്ണ്ണ പവിത്രമാകുന്നത് അപ്പോള് സമ്പൂര്ണ്ണ അവ്യക്ത രൂപത്തില് കാണപ്പെടും. അവിടെ ആംഗ്യ ഭാഷയാണ് ഉണ്ടാവുക. ദേവതകളുടെ സഭ ഉണ്ടാകുമല്ലോ. ഇതും മനസ്സിലാക്കാനുള്ള ഗുഹ്യമായ കാര്യമാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
മാതാ ഓ മാതാ.
ഓം ശാന്തി. കുട്ടികള്ക്ക് അറിയാം ഇത് ഈശ്വരീയ വിശ്വവിദ്യാലയമാണ്. ആരാണ് പഠിപ്പിക്കുന്നത്? ഈശ്വരന്. ഈശ്വരന് ഒന്നേയുള്ളൂ, അതിനാല് ബാബയുടെ ശാസ്ത്രവും ഒന്നായിരിക്കും. ഏതുപോലെയാണോ ധര്മ്മ സ്ഥാപകന് ഒന്നായിരിക്കുമ്പോള് അവരുടെ ശാസ്ത്രവും ഒന്നായിരിക്കുന്നത്. പിന്നെ ധാരാളം ചെറുതും വലുതുമായ പുസ്തകങ്ങള് ഉണ്ടാക്കിയിട്ടുണ്ട്, എന്നാല് ഒരു ശാസ്ത്രമാണ് ഉള്ളത്. അതിനാല് ഇതാണ് ഗോഡ് ഫാദറിന്റെ വിശ്വവിദ്യാലയം. വാസ്തവത്തില് അച്ഛന്റെ വിശ്വവിദ്യാലയമൊന്നും ഉണ്ടാകില്ല, സര്ക്കാറിന്റേതായിരിക്കും വിശ്വവിദ്യാലയങ്ങള്. ഇവിടെ നിങ്ങള് കുട്ടികള് മാതാ പിതാവിന്റെ വിശ്വവിദ്യാലയത്തിലാണ്. ആരാണ് മാതാവും പിതാവും? പിന്നെ പറയും ദേവി ദേവതാ എന്നും. പാടുന്നുമുണ്ട് അങ്ങ് മാതാവും പിതാവുമാണ്……. ആദ്യം അച്ഛനാണല്ലോ വരുന്നത്. ഭഗവാനുവാച. ഭഗവാനിരുന്ന് പഠിപ്പിക്കുകയാണ് അതോടൊപ്പം ലോകത്തിലാണെങ്കില് മനുഷ്യര് മനുഷ്യരെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിരാകാരനായ ബാബ നിങ്ങള് ആത്മാക്കളെ പഠിപ്പിക്കുകയാണ്, ഈ വിചിത്രമായ കാര്യം മനുഷ്യര്ക്ക് സഹജമായി മനസ്സിലാക്കാന് കഴിയില്ല. നിരാകാരനായ പരംപിതാ പരമാത്മാവ് ഗോഡ് ഫാദറാണ് നമ്മളെ പഠിപ്പിക്കുന്നത് ഇങ്ങനെ ആരും പറയുകയില്ല. ഇവിടെ നിങ്ങളെ പരംപിതാ പരമാത്മാവാണ് പഠിപ്പിക്കുന്നത്. ആരുടേയും ബുദ്ധിയില് ഈ കാര്യങ്ങള് ഇരിക്കുന്നില്ല. പഠിക്കുന്നവരുടെ ബുദ്ധിയിലും ഉണ്ടാകില്ല, പഠിപ്പിച്ചു കൊടുക്കുന്നവരുടെ ബുദ്ധിയിലും ഉണ്ടാകില്ല. ഗോഡ് ഫാദറാണ് നിങ്ങളെ പഠിപ്പിക്കുന്നത് എന്നത് നിങ്ങള്ക്ക് അറിയാം. ഉയര്ന്നതിലും ഉയര്ന്നതാണ് സര്വ്വരുടേയും അച്ഛന് അതല്ലാതെ വേറെ അച്ഛനില്ല. ബ്രഹ്മാവിന്റെ പോലും അച്ഛനാണ്. നിങ്ങളെ പഠിപ്പിക്കുന്നതും ബാബയാണ,് ബ്രഹ്മാവല്ല പഠിപ്പിക്കുന്നത്. നിരാകാരനായ ബാബയാണ് പഠിപ്പിക്കുന്നത്. മനുഷ്യര്ക്ക് അറിയാം – ബ്രഹ്മാ സരസ്വതി തന്നെയാണ് ആദവും ഹവ്വയുമെന്ന്. പക്ഷെ അവരെക്കാളും ഉയര്ന്നത് നിരാകാരനാണ്. അവരാണെങ്കില് സാകാരികളാണല്ലോ. നിങ്ങള് കുട്ടികള്ക്ക് അറിയാം നിരാകാരനാണ് നിങ്ങളെ പഠിപ്പിക്കുന്നത്. നിങ്ങള്ക്ക് ജ്ഞാനം നല്കുന്നത് ഗോഡ് ഫാദറാണ്. പറയുകയാണ് നിങ്ങള്ക്ക് ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞ് കൊണ്ട് ജ്ഞാനം പഠിക്കണം. വാസ്തവത്തില് ഗൃഹസ്ഥ വ്യവഹാരത്തില് ആരും പഠിക്കാറില്ല. പരിശ്രമിച്ച് ചിലര് രണ്ടാമതും പഠിക്കുന്നുണ്ടാകും. ഇവിടെ നിങ്ങള്ക്ക് പൂര്ണ്ണമായ നിശ്ചയമുണ്ട് നമ്മളെ നിരാകാരനായ പരമാത്മാവാണ് പഠിപ്പിക്കുന്നത്. ഈ സാകാര മമ്മയും ബാബയും ശിവബാബയില് നിന്നാണ് പഠിച്ചത്. ഇത് വളരെ ഗുഹ്യമായ കാര്യമാണ്. ഏതുവരെ ബാബ വന്ന് മനസ്സിലാക്കി തരുന്നില്ലയോ അതുവരെ മനസ്സിലാകില്ല. നിങ്ങള് സരസ്വതിയെ മമ്മ എന്ന് വിളിക്കുന്നുണ്ട് എന്നാല് നിങ്ങള്ക്ക് അറിയാം സരസ്വതി പോലും ബ്രഹ്മാവിന്റെ ദത്തെടുക്കപ്പെട്ട പുത്രിയാണ്. നിങ്ങളും ദത്തെടുക്കപ്പെട്ട കുട്ടികളാണ് പക്ഷെ നിങ്ങളെ മമ്മ എന്ന് വിളിക്കില്ല. ഇത് ദൈവീക പരിവാരമാണ്. അമ്മ, അച്ഛന്, മുത്തച്ഛന്, സഹോദരി-സഹോദരന്, നിങ്ങള് ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമാണ്. ഇവിടെയുള്ള സരസ്വതിയും ബ്രഹ്മാകുമാരിയാണ്. പക്ഷെ ജഗദംബ എന്നാണ് വിളിക്കുന്നത് എന്തുകൊണ്ടെന്നാല് ഈ ബ്രഹ്മാവ് പുരുഷനാണല്ലോ. മമ്മയെ പോലും ബ്രഹ്മാവിലൂടെയാണ് രചിച്ചത്. പക്ഷെ നിയമമനുസരിച്ച് മാതാവ് വേണമല്ലോ, അതുകൊണ്ടാണ് മമ്മയെ നിമിത്തമാക്കിയത്. ഇത് വളരെ സുന്ദരമായ കാര്യമാണ്. പുതിയവര്ക്ക് ഇതൊന്നും മനസ്സിലാകില്ല. ഏതുവരെ അവര്ക്ക് ബാബയുടേയും രചനയുടേയും പരിചയം ഇല്ലാതിരിക്കുന്നോ അതുവരെ അവര്ക്ക് മനസ്സിലാക്കാന് വളരെ ബുദ്ധിമുട്ടാണ്. അവര്ക്ക് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കാനും കഴിയില്ല.
വേദ ശാസ്ത്രങ്ങള് പഠിക്കുക, വൈദ്യം പഠിക്കുക, ഇതെല്ലാം മനുഷ്യരുടെ പഠിപ്പാണ്. മനുഷ്യര് മനുഷ്യരെ പഠിപ്പിക്കുകയാണ്, ഞാന് ആത്മാവാണ്, ആത്മാക്കളെയാണ് ഞാന് പഠിപ്പിക്കുന്നത് എന്നും ആരും പറയുകില്ല. ഇവിടെ നിങ്ങള്ക്ക് ദേഹാഭിമാനിയില് നിന്നും ദേഹിഅഭിമാനിയായി മാറണം. ആദ്യത്തെ വികാരം ദേഹാഭിമാനമാണ്. ആരും ദേഹിഅഭിമാനിയല്ല. ആത്മാവും ശരീരവും വേറെ വേറെയാണ് എന്നെല്ലാം അറിയാം പക്ഷെ ആത്മാവ് എവിടെ നിന്നാണ് വരുന്നത്, ആത്മാവിന്റെ പിതാവ് ആരാണ്, ഇത് അറിയില്ല. ഇത് പുതിയ ലോകത്തിലേക്കുള്ള പുതിയ ജ്ഞാനമാണ്. ന്യൂ ഡല്ഹി എന്നാണല്ലോ പറയാറുള്ളത്. പക്ഷെ പുതിയ ലോകത്തില് ഇതിന്റെ പേര് ന്യൂ ഡല്ഹി എന്ന് ആയിരുന്നില്ല. ഇതിനെ സ്വര്ഗ്ഗം എന്ന് വിളിക്കും. ആദ്യമാദ്യം ഈ നിശ്ചയം ഉണ്ടായിരിക്കണം നമ്മള് ഈശ്വരീയ സമ്പത്തിന്റെ അവകാശികളാണ്. ദൈവീക അവകാശികളും ആസുരീയ അവകാശികളും തമ്മില് രാത്രി പകലിന്റെ വ്യത്യാസമുണ്ട്. അവര് ഭ്രഷ്ടാചാരികളാണ്. നിങ്ങള് ശ്രേഷ്ഠാചാരികളാണ്. പാടാറുണ്ട് അല്ലയോ പതിത പാവനാ വരൂ…വന്ന് ശ്രേഷ്ഠാചാരിയാക്കി മാറ്റൂ. ഗുരു നാനാക്കും പറഞ്ഞിട്ടുണ്ട് ഭഗവാന് വന്ന് അഴുക്ക് പിടിച്ച വസ്ത്രങ്ങളെ കഴുകും. നിങ്ങള് പൂജ്യരായിരുന്നു പിന്നീട് നിങ്ങള് തന്റെ തന്നെ പൂജാരികളായി. ഇതെല്ലാം മനസ്സിലാക്കാനുള്ള രഹസ്യങ്ങളാണ്. സദാ പൂജ്യനായിരിക്കുന്നത് ഒരു പരംപിതാ പരമാത്മാവാണ്. ലക്ഷ്മി നാരായണനെ പോലും ബാബയാണ് പൂജ്യനാക്കിയത്. മമ്മ ബാബയെ ദത്തെടുത്ത് മാതാ പിതാവിനെയാണ് ആദ്യം സൃഷ്ടിച്ചത്. പതിതരെ പാവനമാക്കി മാറ്റുകയാണ്. പഴയ ലോകത്തെ പാവനമാക്കാന് വന്നിരിക്കുകയാണ് അതിനാല് ബ്രഹ്മാവിനെ മുകളില് കാണിച്ചിട്ടുണ്ട്. താഴെ തപസ്സ് ചെയ്യുന്നു. പതിതമായവരെയാണ് ദത്തെടുക്കുന്നത്. ബ്രഹ്മാ സരസ്വതിയുടെയും കുട്ടികളുടെയും പേരിനെ വരുത്തി. നിങ്ങള്ക്ക് അറിയാം ബ്രഹ്മാ കുമാര് കുമാരിമാര് ദേവതകളാകാനുള്ള രാജയോഗത്തിന്റെ പഠിപ്പ് പഠിക്കുകയാണ്. ഇത് ഈശ്വരീയ കുലമാണ്, ഇവിടെ ഈശ്വരീയ സന്താനങ്ങളാണ് ഉണ്ടാകുന്നത്. ഇവിടെയുള്ളത് മനുഷ്യ കുലമാണ്. രുദ്ര മാല പോലും ആത്മാവിന്റെ കുലത്തിന്റേതാണ്, അപ്പോള് മനുഷ്യരുടെ കുലം ഏതാണ്? ദേവതാ, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന്……ഇതാണ്. രചയിതാവിന്റേയും രചനയുടേയും ജ്ഞാനമാണ്, ഇത് നിങ്ങള് കുട്ടികളാണ് കേള്ക്കുന്നത്. പക്ഷെ നമ്പര്വാര് ധാരണ ചെയ്യുന്നതിന്റെ കാരണത്താല് രാജാവും റാണിയുമായി തീരുന്നു അതോടൊപ്പം ചിലര് പ്രജയുമായി തീരും. മമ്മാ ബാബയെ ഫോളോ ചെയ്യാനുള്ള പുരുഷാര്ത്ഥം ചെയ്യണം. വളരെ മധുരമായിരിക്കണം. മമ്മ വളരെ മധുരമാണ് അതുകൊണ്ടാണ് എല്ലാവരും ഓര്മ്മിക്കുന്നത്. ഈ മമ്മയും ബാബയും കുട്ടികളേയും മധുരമാക്കി മാറ്റുന്നത് ശിവബാബയാണ്. മമ്മയും ബാബയും പിന്നെ നല്ല രീതിയില് പഠിക്കുന്ന കുട്ടികളുടെയും കുലമാണ്. അവര് വളരെ മധുരമായിരിക്കണം. സരസ്വതിയുടെ കൈയില് വീണ കാണിച്ചിട്ടുണ്ട്. കൃഷ്ണന്റെ കൈയില് ഓടക്കുഴലും കൊടുത്തിട്ടുണ്ട്, കേവലം പേരാണ് മാറ്റി എഴുതിയത്. ബാബ പറയുന്നു നല്ല രീതിയില് പഠിക്കണം. ഏതുപോലെയാണോ വിദ്യാര്ത്ഥികള് പഠിക്കുമ്പോള് അവരുടെ ബുദ്ധിയില് മുഴുവന് ചരിത്രവും ഭൂമിശാസ്ത്രവും ഉണ്ടാകും, എങ്ങിനെയാണ് മുഹമ്മദ് ഗസ്നി വന്നത്, എങ്ങനെ കൊള്ളയടിച്ചു. മുസ്ലീങ്ങള് അവിടെ യുദ്ധം നടത്തി. ഇസ്ലാം, ബുദ്ധ മത്തിലുള്ള ആരെല്ലാം വന്നിട്ടുണ്ടോ അവരുടെയെല്ലാം ചരിത്രം എല്ലാവര്ക്കും അറിയാം പക്ഷെ ഈ പരിധിയില്ലാത്ത ചരിത്രം ഭൂമിശാസ്ത്രവും ആര്ക്കും അറിയില്ല. പുതിയ ലോകം എങ്ങനെയാണ് പഴയതാകുന്നത്. എവിടെ നിന്നാണ് ഡ്രാമ ആരംഭിക്കുന്നത്. മൂലവതനം, സൂക്ഷ്മ വതനം, സ്ഥൂല വതനം. പിന്നെ ഈ ചക്രം കറങ്ങുന്നതിന്റെ പഠിപ്പ് നിങ്ങള് പഠിക്കുകയാണ്. മൂല വതനത്തില് ആത്മാക്കളുടെ നിവാസ സ്ഥാനമാണ്. സൂക്ഷ്മ വതനത്തില് ബ്രഹ്മാ വിഷ്ണു ശങ്കരനാണ്, പാവനമായി മാറുന്ന ആത്മാക്കള് അവര് എങ്ങനെയാണ് പതിതമാകുന്നത്, ഇതെല്ലാം മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. സൂക്ഷ്മ വതനവാസി ബ്രഹ്മാവിനെ പ്രജാപിതാവ് എന്ന് പറയില്ല. പ്രജാപിതാവ് ഇവിടെയാണ് ഉണ്ടാവുക. നിങ്ങള്ക്ക് സാക്ഷാത്കാരം ലഭിക്കുന്നുണ്ട് എപ്പോഴാണോ ഈ വ്യക്ത ബ്രഹ്മാവ് പവിത്രമായി മാറുന്നത് അപ്പോള് അവിടെ സമ്പൂര്ണ്ണ അവ്യക്ത രൂപം കാണപ്പെടുന്നു. ഏതുപോലെ എന്നാല് വെളുത്ത പ്രകാശത്തിന്റെ സൂക്ഷ്മ രൂപം പോലെ. വാര്ത്താവിനിമയവും ആംഗ്യത്തിലായിരിക്കും. സൂക്ഷ്മ വതനം എന്താണ്, അവിടെ ആരാണ് പോകുന്നത്, ഇത് നിങ്ങള്ക്കറിയാം. അവിടെ മമ്മയും ബാബയേയും കാണുന്നുണ്ട് അവിടെ ദേവതകളും വരുന്നുണ്ട്, സഭ കൂടാറുന്നുണ്ട്. എന്തുകൊണ്ടെന്നാല് പതിത ലോകത്തില് ദേവതകള്ക്ക് വരാന് കഴിയില്ല അതിനാല് സൂക്ഷ്മ വതനത്തില് കാണുന്നുണ്ട്. അച്ഛന്റെ വീട്ടുകാരുടെയും അമ്മായി അച്ഛന്റെ കുടുംബത്തിലു ള്ളവരുമായുള്ള മിലനമാണ് നടക്കുന്നത്, അല്ലെങ്കില് ബ്രഹ്മാവും ദേവതകളും എങ്ങനെ കാണും. ഇതാണ് കണ്ടുമുട്ടുന്നതിനുള്ള യുക്തി. സന്മുഖത്തില് സാക്ഷാത്കാരം ചെയ്യിക്കുന്നതും ബുദ്ധി കൊണ്ട് അറിയുന്നതാണ്, ഇത് ഡ്രാമയില് ഉള്ളതാണ്. ഏതുപോലെയാണോ മീരക്ക് വീട്ടിലിരിക്കുമ്പോള് വൈകുണ്ഠത്തിന്റെ സാക്ഷാത്കാരം കിട്ടുമായിരുന്നു. നൃത്തം ചെയ്യുമായിരുന്നു. ആരംഭത്തില് നിങ്ങളും ധാരാളം കണ്ടിട്ടുണ്ട്. രാജധാനി എങ്ങനെ നടക്കും, രീതികളും ആചാരങ്ങളും അറിയുമായിരുന്നു. ആ സമയത്ത് നിങ്ങള് കുറച്ചു പേരാണ് ഉണ്ടാകുന്നത്. മറ്റുള്ളവര് ഇതെല്ലാം അവസാനം കാണും. ലോകത്തിലുള്ളവര് യുദ്ധം ചെയ്തും വഴക്ക് കൂടിക്കൊണ്ടുമിരിക്കും, നിങ്ങള് സാക്ഷാത്കാരം ചെയ്യും. മനുഷ്യരാണെങ്കില് നിലവിളിക്കുകയാണ്, ചിലരുടെ ധനം മണ്ണിലേക്ക് പോകും……ഈ സമയം പ്രജ പ്രജയെ ഭരിക്കുന്ന സമയമാണ്. അവരുടെ പദവി എത്ര ഉയര്ന്നതാണ്. പക്ഷെ ഈ സമയത്ത് ആര്ക്കും പരമാത്മാവിനോടൊപ്പം ബുദ്ധിയോഗം ഇല്ലാത്തതിന്റെ കാരണത്താല് ബാബയെ തിരിച്ചറിയുന്നില്ല. കന്യക എപ്പോഴാണോ ഒരു തവണ തന്റെ വരനെ കാണുന്നത് അപ്പോള് സ്നേഹം വരുന്നു. തിരിച്ചറിഞ്ഞിട്ടില്ലെങ്കില് സ്നേഹം ഉണ്ടാകില്ല. നിങ്ങളിലും സ്നേഹം നമ്പര്വാറാണ്. നിരന്തരം ഓര്മ്മയിലൂടെ സ്നേഹം അഥവാ ബന്ധം ഉണ്ടാകുന്നു പക്ഷെ പ്രിയതമനെ മറക്കുന്നു. ബ്രഹ്മാ ബാബയും പറയുന്നു ഞാനും മറക്കുകയാണ്.
നിങ്ങള് കുട്ടികള്ക്ക് 5000 വര്ഷങ്ങള്ക്ക് ശേഷം ഈ പഠിപ്പ് ലഭിക്കുകയാണ് അതായത് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, പരമാത്മാവിനെ ഓര്മ്മിക്കൂ. ഈ ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകും. ഇപ്പോള് വികര്മ്മാജീത്താകണം. ആദ്യമാദ്യം ആരാണോ സത്യയുഗത്തില് വരുന്നത് അവരെ വികര്മ്മാജീത്ത് എന്നാണ് പറയുക, പതിതരെ വികര്മ്മം ചെയ്യുന്നവരെന്നും പാവനമായവരെ സുകര്മ്മം ചെയ്യുന്നവരാണെന്ന് പറയുന്നു. സത്യയുഗത്തില് വികര്മ്മാജീത്ത് രാജ്യം ഉണ്ടാകും. പിന്നീട് വികര്മ്മത്തിന്റെ സംവത്സരം നടക്കും. 2500 വര്ഷം വികര്മ്മാജീത്തായിരുന്നു. പിന്നീട് അവര് തന്നെ വികര്മ്മം ചെയ്യുന്നവരായി. വികര്മ്മാജീത്ത് രാജധാനിയിലേക്ക് വരുന്നതിന് നിങ്ങള് പുരുഷാര്ത്ഥം ചെയ്യുകയാണ്. മോഹജീത്ത് രാജാവിന്റെ കഥയുണ്ട്. എപ്പോഴാണ് പതിത രാജ്യം ഉണ്ടാകുന്നത്, പാവനമായ രാജ്യം ഉണ്ടാകുന്നത്, ഇതെല്ലാം നിങ്ങള്ക്കേ അറിയൂ. ശിവബാബ പാവനമാക്കി മാറ്റുന്നു. ബ്രഹ്മാവിന്റെ ചരിത്രമുണ്ട്. രാവണന് പതിതമാക്കി മാറ്റുന്നു, ആ ചിത്രവുമുണ്ട്. നിങ്ങള്ക്കറിയാം ഇപ്പോള് തീര്ച്ചയായും രാവണന്റെ രാജ്യമാണ് നടക്കുന്നത് അതിനാല് ഈ സൃഷ്ടി ചക്രത്തിന്റെ ചിത്രത്തില് എഴുതണം – ഇന്ന് ഭാരതം ഇതാണ്, നാളെ ഭാരതം ഇതായിരിക്കും. ആയി തീരും.
നിങ്ങള്ക്കറിയാം ഇത് മൃത്യു ലോകമാണ്. ഇവിടെ അകാലമൃത്യു നടക്കുന്നു. അവിടെ അങ്ങനെ ഉണ്ടാകില്ല അതുകൊണ്ടാണ് അതിനെ അമരലോകം എന്ന് വിളിച്ചത്. രാമരാജ്യം സത്യയുഗത്തോടെ ആരംഭിക്കും. ദ്വാപരത്തോടെ രാവണരാജ്യം ആരംഭിക്കും. ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്ക് അറിയാം. മനുഷ്യരെല്ലാം കുംഭകര്ണ്ണ നിദ്രയില് ഉറങ്ങുകയാണ്. ഞാന് കുട്ടികള്ക്ക് എല്ലാ രഹസ്യവും മനസ്സിലാക്കി തരുന്നു. നിങ്ങള് ബ്രഹ്മാ മുഖവംശാവലികളാണ്. നിങ്ങള്ക്കാണ് മനസ്സിലാക്കി തരുന്നത്. ഇതില് ബ്രഹ്മാവും സരസ്വതിയും വരും. ഇതാണ് ജഗദംബ. മഹിമ വര്ദ്ധിപ്പിക്കുന്നതിനാണ് ഇത്രയും പാടിക്കൊണ്ടിരിക്കുന്നത്. വാസ്തവത്തില് ഏറ്റവും വലിയ അമ്മ ബ്രഹ്മാവ് തന്നെയാണ് എന്നാല് ശരീരം പുരുഷന്റെയാണ് ഇത് വളരെ ഗുഹ്യമായ കാര്യമാണ്. ജഗദംബക്ക് തീര്ച്ചയായും ഒരു അമ്മ ഉണ്ടാവുക തന്നെ വേണം. ബ്രഹ്മാവിന്റെ പുത്രിയാണെങ്കിലും പിന്നെ സരസ്വതിയുടെ അമ്മ ആരാണ്. ആരിലൂടെ ഇവരെ രചിച്ചു? അതിനാല് വലിയ അമ്മ ബ്രഹ്മാവാണ്. ഇവര് മുഖേന ആണ്കുട്ടികളെയും പെണ്കുട്ടികളേയും രചിക്കുന്നു. ഈ കാര്യങ്ങളെ മനസ്സിലാക്കാന് വളരെ നല്ല ബുദ്ധി വേണം. കുമാരിമാര് വളരെ നല്ല രീതിയില് മനസ്സിലാക്കുന്നുണ്ട്. മമ്മയും കുമാരിയാണല്ലോ. എപ്പോഴാണോ ബ്രഹ്മചര്യം മുറിഞ്ഞു പോകുന്നത് അപ്പോള് ധാരണ ഉണ്ടാകില്ല. ഗൃഹസ്ഥ ധര്മ്മം സത്യയുഗത്തില് ഉണ്ടായിരുന്നു, പക്ഷെ അവരെ പാവനമായിരുന്നവര് എന്നാണ് പറഞ്ഞിരുന്നത്. ഇവിടെ പതിതരാണ് ഉള്ളത്. ശ്രീകൃഷ്ണന്റെ മഹിമയും പാടുന്നുണ്ട് സര്വ്വഗുണ സമ്പന്നനാണ്, 16 കലാ സമ്പൂര്ണ്ണനാണ്…..ഇവിടെ അങ്ങനെയുള്ള മനുഷ്യരൊന്നുമില്ല. അവിടെ രാവണരാജ്യമില്ല. ദേഹഅഹങ്കാരത്തിന്റെ പേരു പോലും ഉണ്ടാകില്ല. ഈ പഴയ ശരീരത്തെ ഉപേക്ഷിച്ച് പുതിയതെടുക്കും എന്ന ജ്ഞാനം അവിടെ ഉണ്ടാകും. ആത്മാഭിമാനി ആയിരിക്കും. ഇവിടെയാണെങ്കില് ദേഹാഭിമാനിയാണ്. ഇപ്പോള് നിങ്ങള്ക്ക് പഠിപ്പ് നല്കുകയാണ്, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. നിങ്ങള് ഈ പഴയ ശരീരം ഉപേക്ഷിക്കും, തിരിച്ച് പോകും. പിന്നീട് പുതിയ ശരീരം പുതിയ ലോകത്തില് ലഭിക്കും. മനസ്സിലായോ. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നിരന്തരമായി ഓര്മ്മയില് കഴിയുന്നതിന് മനസ്സിന്റെ പ്രീതി ഒരു ബാബയില് വെക്കണം. പ്രിയതമനെ ഒരിക്കലും മറക്കരുത്.
2) വികര്മ്മാജീത്ത് രാജധാനിയിലേക്ക് പോകുന്നതിന് വേണ്ടി മോഹജീത്താകണം, സുകര്മ്മം ചെയ്യണം. ഒരു വികര്മ്മവും ചെയ്യരുത്.
വരദാനം:-
അഥവാ ഏതെങ്കിലും അസത്യമോ വ്യര്ത്ഥമോ ആയ കാര്യം കാണുകയോ കേള്ക്കുകയോ ചെയ്ത്, അതിനെ അന്തരീക്ഷത്തില് വ്യാപിപ്പിച്ചു, കേട്ടശേഷം മനസ്സില് ഒതുക്കിയില്ല എങ്കില് ഇത് വ്യര്ത്ഥകാര്യങ്ങളെ വ്യാപിപ്പിക്കലാണ്- ഇതും പാപത്തിന്റെ അംശമാണ്. ഈ ചെറിയ ചെറിയ പാപങ്ങള് പറക്കുന്ന കലയുടെ അനുഭവത്തെ സമാപ്തമാക്കിക്കളയുന്നു. അങ്ങിനെയുള്ള പാപങ്ങള് കേള്ക്കുന്നവര്ക്കും പാപമുണ്ടാകും, മാത്രമല്ല കേള്പ്പിക്കുന്നവരില് അതിനേക്കാള് പാപം കയറുന്നു. അതിനാല് സൂക്ഷ്മ പരിശോധന നടത്തി അങ്ങനെയുള്ള പാപങ്ങളുടെ ഭാരത്തെ സമാപ്തമാക്കൂ അപ്പോള് ബാബക്ക് സമാനം അഥവാ സമ്പന്നമായി മാറും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!