01 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
31 October 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - നിങ്ങളുടെ പെരുമാറ്റം വളരെ വളരെ മധുരവും റോയലുമാകണം, ക്രോധത്തിന്റെ ഭൂതം ഒട്ടും പാടില്ല.
ചോദ്യം: -
21 ജന്മങ്ങളുടെ പ്രാപ്തി നേടുന്നതിന് വേണ്ടി കുട്ടികള്ക്ക് ഏത് കാര്യത്തിന്റെ ശ്രദ്ധ തീര്ച്ചയായും വെയ്ക്കണം?
ഉത്തരം:-
ഈ ലോകത്തില് ജീവിച്ചും, എല്ലാ കാര്യങ്ങളും ചെയ്തും, ബുദ്ധിയുടെ യോഗം ഒരു സത്യമായ പ്രിയതമനോടൊപ്പം വെയ്ക്കണം. ബാബയുടെ മാനം നഷ്ടപ്പെടുത്തുന്ന തരത്തില് ഒരു മോശമായ ശീലവുമുണ്ടാകരുത്. കുടുംബത്തിലിരുന്നും ഇത്രയും സ്നേഹമുണ്ടായിരിക്കണം, ഇവരില് വളരെ നല്ല ദൈവീക ഗുണമുണ്ടെന്ന് മറ്റുള്ളവര് മനസ്സിലാക്കണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഉണരൂ സജനിമാരെ ഉണരൂ….
ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടല്ലോ. ഇതിന്റെ അര്ത്ഥവും കുട്ടികള് തീര്ച്ചയായും മനസ്സിലാക്കിയിട്ടുണ്ടാവും. ബാബ വന്ന് പുതിയ-പുതിയ കാര്യങ്ങള് കേള്പ്പിക്കുകയാണ്. പുതിയ ലോകത്തിന്റെ പുതിയ യുഗത്തിലേയ്ക്ക് വേണ്ടി ഈ കാര്യങ്ങള് 5000 വര്ഷങ്ങള്ക്ക് മുമ്പും കുട്ടികള് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോള് വീണ്ടും കേട്ടുകൊണ്ടിരിക്കുകയാണ്. ബാക്കി ഇടയ്ക്ക് കേവലം ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങള് തന്നെയാണ് കേള്ക്കുന്നത്. സത്യയുഗത്തില് ഈ കാര്യങ്ങള് ഉണ്ടായിരിക്കുകയില്ല. അവിടെ ജ്ഞാന മാര്ഗ്ഗത്തിലെ പ്രാലബ്ദമാണ്. ഇപ്പോള് നിങ്ങള് കുട്ടികള് പുതിയ ലോകത്തിലേയ്ക്ക് വേണ്ടി സത്യമായ സമ്പാദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ജ്ഞാനത്തെ വരുമാന മാര്ഗ്ഗം എന്ന് പറയുന്നു. പഠിപ്പിലൂടെ ചിലര് വക്കീല്, എന്ജിനിയര് മുതലായവയാകുന്നു. വരുമാനവും ഉണ്ടാകുന്നു. നിങ്ങള് ഈ പഠിപ്പിലൂടെ രാജാക്കന്മാരുടെയും രാജാവായി മാറുന്നു. ഇത് എത്ര ശക്തിശാലിയായ സമ്പാദ്യമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഇത് നിശ്ചയമുണ്ട്, അഥവാ കുറച്ച് സംശയമുണ്ടെങ്കില് മുന്നോട്ട് പോകവേ നിശ്ചയമുണ്ടാകും. സെക്കന്റില് ജീവന് മുക്തി എന്ന് മഹിമ പാടപ്പെട്ടിരിക്കുന്നു. ബാബയുടെതായി മാറി, സമ്പത്തിന് അധികാരിയായി മാറി. സ്വര്ഗ്ഗത്തിന്റെ രചയിതാവായ ബാബ വന്നിരിക്കയാണ് നമ്മേ അധികാരിയാക്കി മാറ്റാന്. ഇതാണെങ്കില് കുട്ടികള്ക്ക് നിശ്ചയമുണ്ടാവണം. ഇതും അറിയാം രണ്ടച്ഛനാണെന്ന്. ഒന്ന് ലൗകിക അച്ഛന്, രണ്ടാമത് പാരലൗകിക അച്ഛന്, അവരെ പരംപിതാ പരമാത്മാവ്, ഓ ഗോഡ് ഫാദര് എന്ന് പറയുന്നു. ലൗകിക അച്ഛനെ ഒരിക്കലും പരംപിതാവെന്ന് പറയുകയില്ല. എല്ലാവരുടെയും സുഖ ദാതാവ്, ശാന്തി ദാതാവ് അവര് ഒരേയൊരു പാരലൗകിക പിതാവാണ്. സത്യയുഗത്തില് എല്ലാവരും സുഖികളായിരിക്കുന്നു. ബാക്കി ആത്മാക്കള് ശാന്തിധാമത്തിലിരിക്കുന്നു. സത്യയുഗത്തില് നിങ്ങള്ക്ക് സുഖം-ശാന്തി, ധനം-സമ്പത്ത്, നിരോഗീ ശരീരം എല്ലാമുണ്ടായിരുന്നു. അതിനാല് അങ്ങനെയുള്ള അതി സ്നേഹിയായ ബാബയെ എല്ലാവരും വിളിക്കുന്നു. ഋഷി-മുനിമാരും സാധന ചെയ്യുന്നു, എന്നാല് ആരുടെ സാധനയാണ് ചെയ്യുന്നത്, ഇതറിയുകയില്ല. അവര് ബ്രഹ്മത്തിന്റെ സാധന ചെയ്യുന്നു. അതിനാല് നമ്മള് ബ്രഹ്മത്തില് ലീനമാകും, പക്ഷെ ലീനമാവാനൊന്നും സാധിക്കില്ല. ബ്രഹ്മത്തെ ഓര്മ്മിക്കുന്നതിലൂടെ പാപം മുറിയുകയില്ല. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. സര്വ്വ ശക്തിവാന് ഞാനാണോ അതോ വസിക്കുന്ന സ്ഥാനമായ ബ്രഹ്മമാണോ? ബ്രഹ്മ മഹതത്വത്തില് എല്ലാ ആത്മാക്കളും വസിക്കുകയാണ്. അതിനാല് ബ്രഹ്മത്തെ അവര് ഭഗവാന് എന്ന് മനസ്സിലാക്കിയിരിക്കുന്നു. എങ്ങനെയാണോ ഭാരതവാസികള് ഹിന്ദുസ്ഥാനില് വസിക്കുന്നത് കാരണം തന്റെ ധര്മ്മം ഹിന്ദുവാണെന്ന് മനസ്സിലാക്കിയിരിക്കുന്നത്, അതേപോലെ ബ്രഹ്മ തത്വം വസിക്കുന്ന സ്ഥാനത്തെ പരമാത്മാവാണെന്ന് മനസ്സിലാക്കിയിരിക്കുന്നു, അത് ബ്രഹ്മാണ്ഡമാണ്. അവിടെ ആത്മാക്കള്, ജ്യോതി ബിന്ദു അണ്ഡാകാരത്തിലിരിക്കുന്നു, അതിനാല് അതിനെ ബ്രഹ്മാണ്ഡമെന്ന് പറയുന്നു. ഇതാണ് മനുഷ്യ സൃഷ്ടി. ബ്രഹ്മാണ്ഡം വേറെയാണ്, മനുഷ്യ സൃഷ്ടി വേറെയാണ്. ആത്മാവെന്താണ് – ഇത് ആര്ക്കും തന്നെ അറിയുകയില്ല. പറയുന്നുമുണ്ട് – ഭൃകുടിയുടെ മധ്യത്തില് തിളങ്ങുന്ന അത്ഭുത നക്ഷത്രം. പിന്നീട് പറയുന്നു ആത്മാവ് പെരുവിരല് പോലെയാണ്. പക്ഷെ ബാബ പറയുന്നു – ആത്മാവ് തികച്ചും സൂക്ഷ്മമായ ബിന്ദുവാണ്, അതിനെ ഈ കണ്ണുകള് കൊണ്ട് കാണാന് സാധിക്കില്ല, ഇതിനെ കാണാന്, പിടിക്കാന് വളരെയധികം പരിശ്രമിക്കുന്നു. പക്ഷെ ആര്ക്കും അറിയാന് പറ്റില്ല. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് നിങ്ങള്ക്ക് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നതിന് ബാബയുടെ സഹായിയായും മാറേണ്ടതുണ്ട്. ബാബ വരുന്നത് തന്നെ ഭാരതത്തിലാണ്. ശിവ ജയന്തി ഭാരതത്തില് തന്നെയാണ് ആഘോഷിക്കുന്നത്. എങ്ങനെയാണോ ക്രിസ്തു വന്ന് പോയത് അതുകൊണ്ട് ക്രിസ്ത്യാനികള് ക്രിസ്തുമസ്സ് ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ക്രിസ്തു എപ്പോള് വന്നു അതും അറിയാം. പക്ഷെ ഭാരതവാസികള്ക്ക് അറിയുക പോലുമില്ല ബാബ എപ്പോഴാണ് വന്നത്, കൃഷ്ണന് എപ്പോള് വന്നു? ആര്ക്കും അവരെ അറിയുകയില്ല. മഹിമ മുഴുവന് കൃഷ്ണന്റെ പാടുന്നു. കൃഷ്ണനെ ഊഞ്ഞാലില് ആട്ടുന്നു, സ്നേഹിക്കുന്നു പക്ഷെ ഇതറിയുകയില്ല കൃഷ്ണന്റെ ജന്മം എപ്പോഴുണ്ടായി. പറയുന്നു ദ്വാപരത്തില് ഗീത കേള്പ്പിച്ചു. പക്ഷെ കൃഷ്ണന് ദ്വാപരത്തില് വരുന്നില്ല. ലീല ഒരു ബാബയുടെയാണ്. അതിനാല് ബാബയെക്കുറിച്ച് പറയുന്നു അങ്ങയുടെ ഗതിയും മതവും….. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്. ആദ്യം തന്നെ മാതാവിന് സാക്ഷാത്ക്കാരമുണ്ടാകുന്നു യോഗബലത്തിലൂടെ കുട്ടി ജന്മമെടുക്കുന്നതാണ്. അവിടെ ശരീരവും അങ്ങനെയാണ് വിടുന്നത്. ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു. സര്പ്പത്തെ പോലെ. വാസ്തവത്തില് സന്യാസിക്ക് ഈ ഉദാഹരണം നല്കാന് സാധിക്കില്ല. നിങ്ങള് വികാരീ മനുഷ്യരെയിരുന്ന് ജ്ഞാനത്തിന്റെ ഭൂം ഭൂം ചെയ്ത് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി മാറ്റുന്നു. ഇത് നിങ്ങളുടെ ഉത്തരവാദിത്വമാണ് – ഭൂം ഭൂം ചെയ്ത് മനുഷ്യനെ ദേവതയാക്കി മാറ്റുന്നു. ആമ മുതലായവയുടെ ഉദാഹരണവും ഈ സമയത്തിന്റെയാണ്. കര്മ്മം ചെയ്തും പിന്നെ എത്ര സമയം ലഭിക്കുന്നുവോ ബാബയെ ഓര്മ്മിക്കണം. നിങ്ങള്ക്കറിയാം ഇത് നമ്മുടെ അന്തിമ ജന്മമാണ്. ഇപ്പോള് നാടകം പൂര്ത്തിയാകണം, പഴയ ശരീരമാണ്. ഇതിന്റെ കര്മ്മ ഭോഗ് ഇല്ലാതാക്കണം. എപ്പോള് സതോപ്രധാനമായി മാറുന്നുവോ അപ്പോള് പിന്നീട് കര്മ്മാതീത അവസ്ഥയുണ്ടാകും, പിന്നെ നമുക്ക് ഈ ശരീരത്തിലിരിക്കാന് സാധിക്കില്ല. കര്മ്മാതീത അവസ്ഥയുണ്ടായി പിന്നീട് ശരീരം ഉപേക്ഷിക്കും. കൊതുകുകളെ പോലെ എല്ലാ ശരീരവും നശിച്ച് ആത്മാക്കള് തിരിച്ച് പോകും. പവിത്രമായി മാറാതെ ആര്ക്കും പോകാന് സാധിക്കില്ല. ഇത് രാവണന് സ്ഥാപിച്ചിട്ടുള്ള ദു:ഖധാമമാണ്, ശിവാലയം രാമന് സ്ഥാപിച്ചതാണ്. വാസ്തവത്തില് പരമാത്മാവിന്റെ പേരാണ് ശിവന്, രാമന്റെയല്ല. സത്യയുഗമാകുന്ന ശിവാലയത്തില് എല്ലാ ദേവതകളും വസിക്കുന്നു. പിന്നീട് ഭക്തിമാര്ഗ്ഗത്തില് ശിവന്റെ പ്രതിമയ്ക്ക് വേണ്ടി ക്ഷേത്രം, ശിവാലയം മുതലായവ ഉണ്ടാക്കുന്നു. ഇപ്പോള് ഇത് ശിവബാബയുടെ സിംഹാസനമാണ്. ആത്മാവ് ഈ സിംഹാസനത്തില് വിരാജിതനാണ്. ബാബയും ഇവിടെ അടുത്ത് വന്ന് വിരാജിതനായി വന്ന് പഠിപ്പിക്കുന്നു. സദാ ഒന്നും ഇരിക്കുന്നില്ല. ഓര്മ്മിക്കുമ്പോള് വരുന്നു. ബാബ പറയുന്നു – ഞാന് നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ്. സമ്പത്ത് എന്നിലൂടെ നിങ്ങള്ക്ക് ലഭിക്കണം. ബ്രഹ്മാവ് പരിധിയില്ലാത്ത അച്ഛനല്ല അതിനാല് നിങ്ങള് എന്നെ ഓര്മ്മിക്കൂ. മധുരമായ കുട്ടികള്ക്കറിയാം ബാബ ജ്ഞാനത്തിന്റെ സാഗരനാണെന്ന്, സ്നേഹത്തിന്റെ സാഗരമാണ്. അതിനാല് നിങ്ങള് കുട്ടികള്ക്കും സ്നേഹത്തിന്റെ സാഗരമായി മാറണം. സ്ത്രീയും പുരുഷനും പരസ്പരം സത്യമായ സ്നേഹം വെയ്ക്കുന്നില്ല, അവരാണെങ്കില് കാമ വികാരത്തെയാണ് സ്നേഹമെന്ന് മനസ്സിലാക്കുന്നത് പക്ഷെ ബാബ പറഞ്ഞിട്ടുണ്ട് കാമം മഹാ ശത്രുവാണ്. ഇത് ആദി-മധ്യ-അന്ത്യം ദു:ഖം തരുന്നതാണ്. ദേവതകള് നിര്വികാരിയായിരുന്നു, അപ്പോഴാണ് പറയുന്നത് – കൃഷ്ണനെ പോലത്തെ കുട്ടിയെ വേണം, കൃഷ്ണനെ പോലത്തെ പതിയെ വേണം. കൃഷ്ണപുരിയെയല്ലേ ഓര്മ്മിക്കുന്നത്. ഇപ്പോള് ബാബ കൃഷ്ണപുരി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് സ്വയം ശ്രീകൃഷ്ണനെ പോലെ അഥവാ മോഹനനെ പോലെ ആകാന് സാധിക്കുമോ. രാജകുമാരനും രാജകുമാരിയും വേറെയുമുണ്ടാകും. അതിനാല് ഇതെല്ലാം ഇവിടെയാണ് ആയികൊണ്ടിരിക്കുന്നത്. അവരുടെയും ലിസ്റ്റ് ഉണ്ടാകുന്നു. മാലയിലെ 8 മുത്തുകളുമുണ്ട്, 108 ന്റെ മുത്തുമുണ്ട്. ജനങ്ങള് 9 രത്നങ്ങളുടെ മോതിരം ധരിക്കുന്നു. ഇപ്പോള് ഈ 8 ആരാണ്? മധ്യത്തില് ആരാണ്? ഇതും നിങ്ങള്ക്കറിയാം മധുരത്തിലും മധുരമായ ബാബയിലൂടെ നമ്മള് രത്നമായി മാറികൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു – കുട്ടികളെ പരസ്പരം വളരെ സ്നേഹത്തോടെ നടക്കണം. ഇല്ലായെങ്കില് ബാബയുടെ പേര് മോശമാകും. പിന്നീട് സത്ഗുരുവിന്റെ നിന്ദ ചെയ്യുന്നവര്ക്ക് നില്ക്കാന് സാധിക്കില്ല. എല്ലാവര്ക്കും മന്ത്രവും പറഞ്ഞു കൊടുക്കണം ഒരു ബാബയെ ഓര്മ്മിക്കൂ എങ്കില് കറ ഇളകി പോകും. വീട്ടിലും ഇത്രയും സ്നേഹത്തോടെ നടക്കണം അപ്പോള് ഇവരില് ക്രോധമില്ലായെന്ന് മറ്റുള്ളവര് മനസ്സിലാക്കും. വളരെ സ്നേഹം വന്നിരിക്കുകയാണ്. മദ്യം, സിഗരറ്റ് മുതലായവ കുടിക്കുന്നത് മോശമായ ശീലമാണ്, അങ്ങനെയുള്ള മോശമായ ശീലങ്ങള് ഉപേക്ഷിക്കണം. ദൈവീക ഗുണങ്ങള് ഇവിടെ നിന്ന് തന്നെ ധാരണ ചെയ്യണം. രാജധാനി സ്ഥാപിക്കുന്നതില് പ്രയത്നമുണ്ടാകുന്നു. മറ്റു ധര്മ്മത്തിലുള്ളവര് രാജധാനി സ്ഥാപിക്കുന്നില്ല. അവര് മുകളില് നിന്ന് പിന്നീട് വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങള് 21 ജന്മത്തിന്റെ പ്രാപ്തി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഇതില് മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരും. എന്നാലും ദൈവീക ഗുണം ധാരണ ചെയ്യണം. അഥവാ ക്രോധത്തോടെ സംസാരിക്കുകയാണെങ്കില് ആളുകള് പറയും ഇവരില് ഭൂതമുണ്ട്. അതിലൂടെ പരിധിയില്ലാത്ത ബാബയുടെ മാനം നഷ്ടപ്പെടുത്തി. പിന്നെ അങ്ങനെയുള്ള ഉയര്ന്ന പദവി എങ്ങനെ നേടും? വളരെ മധുരമായ അനാസക്തരാകണം. ഇവിടെയിരുന്നും, എല്ലാം ചെയ്തും ഒരു പ്രിയതമനോടൊപ്പം യോഗം വെയ്ക്കണം. ബാബ പറഞ്ഞിട്ടുണ്ട് എന്നെ ഓര്മ്മിക്കൂ എങ്കില് പാപം ഭസ്മമാകും, ഇതിനെ യോഗാഗ്നിയെന്ന് പറയുന്നു. ഇവിടെ ഹഠയോഗത്തിന്റെ ആവശ്യമില്ല. തന്റെ ശരീരം ആരോഗ്യമുള്ളതാക്കി വെയ്ക്കണം, വളരെ മൂല്യമുള്ള ശരീരമാണ്. ഭോജനവും ശുദ്ധമായത് കഴിക്കണം. ദേവതകള്ക്ക് എങ്ങനെയുള്ള ഭോഗാണ് കൊടുക്കുന്നത്. ശ്രീനാഥന്റെയടുത്ത് പോയി നോക്കൂ, ബംഗാളില് കാളിക്ക് ആടിനെ ഭോഗ് വെയ്ക്കുന്നു. അവര് തന്റെ പിതൃക്കള്ക്കും മത്സ്യം കൊടുക്കുന്നു. ഇല്ലായെങ്കില് മനസ്സിലാക്കുകയാണ് പിതൃക്കള് ദേഷ്യപ്പെടും. ആരോ ആചാരം ഉണ്ടാക്കിവെച്ചു, അത് തുടരുന്നു. ദേവീ ദേവതകളുടെ രാജ്യത്തില് ഒരു പാപവും ഉണ്ടാകില്ല. അത് രാമ രാജ്യമാണ്. ഇവിടെ കര്മ്മം വികര്മ്മമാകുന്നു. അവിടെ കര്മ്മം അകര്മ്മമാകുന്നു. ഇപ്പോള് ഹരിദ്വാറില് പോയി ഇരിക്കുന്നു. കൃഷ്ണനെയാണ് ഹരിയെന്ന് പറയുന്നത്. ഇപ്പോള് കൃഷ്ണനാണെങ്കില് സത്യയുഗത്തിലാണ്. വാസ്തവത്തില് ഹരി എന്ന പേര് ശിവന്റെയാണ്. ദു:ഖം ഇല്ലാതാക്കുന്നയാള്. പക്ഷെ ഗീതയില് കൃഷ്ണന്റെ പേരിട്ട്, കൃഷ്ണനെ ഹരിയെന്ന് മനസ്സിലാക്കിയിരിക്കുന്നു. വാസ്തവത്തില് ദുഖം ഹരിക്കുന്നയാള് ശിവബാബയാണ്. ഹരിയുടെ വാതില് സത്യയുഗത്തെയാണ് പറയുന്നത്. ഭക്തിമാര്ഗ്ഗത്തില് എന്തെല്ലാമാണോ തോന്നുന്നത് അത് പറഞ്ഞു കൊണ്ടിരിക്കുന്നു.
ബാബ പറയുന്നു – ഞാന് സംഗമയുഗത്തില് വരുന്നു, പഴയ ലോകത്തെ പുതിയതാക്കാന്. രാവണനാണ് പഴയ ശത്രു. ഓരോ വര്ഷവും അതിനെ കത്തിക്കുന്നു. എത്ര പൈസ ചിലവ് ചെയ്യുന്നു. എല്ലാം വേസ്റ്റ് ഓഫ് ടൈം, വേസ്റ്റ് ഓഫ് മണി. ബംഗാളില് എത്ര ദേവിമാരെ ഉണ്ടാക്കുന്നു, അതിനെ കഴിപ്പിച്ച് കുടിപ്പിച്ച് പൂജ ചെയ്ത് പിന്നീട് പോയി മുക്കുന്നു. ഇതില് ഒരു പാട്ടുണ്ട്. കുട്ടികള്ക്ക് വളരെ മധുരമായി മാറണം. ഒരിക്കലും ദേഷ്യത്തോടെ സംസാരിക്കരുത്. ബാബയോട് ഒരിക്കലും ദേഷ്യപ്പെടരുത്. ദേഷ്യപ്പെട്ട് അഥവാ പഠിപ്പ് ഉപേക്ഷിച്ചുവെന്നാല് തന്റെ കാലിനെ കോടാലി കൊണ്ട് അടിക്കുകയാണ്. ഇവിടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയാകാന് വന്നിരിക്കുകയാണ്. മഹാരാജാവ് ശ്രീ നാരായണന്, മഹാറാണി ശ്രീ ലക്ഷ്മിയെ പറയുന്നു. ബാക്കി ശ്രീ ശ്രീ ശിവബാബയുടെ ടൈറ്റിലാണ്. ശ്രീയെന്ന് പറയുന്നത് ദേവതകളെയാണ്. ശ്രീ അര്ത്ഥം ശ്രേഷ്ഠം.
ഇപ്പോള് നിങ്ങള് ചിന്തിക്കൂ നമ്മള് എന്തായിരുന്നു? മായ നമ്മുടെ തല തിരിച്ച് നമ്മേ എന്താക്കി മാറ്റിയിരിക്കുന്നു. ഭാരതം എത്ര സമ്പന്നമായിരുന്നു. പിന്നീട് എങ്ങനെ കളങ്കിതമായി? എന്ത് സംഭവിച്ചു? ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് തന്നെയായിരുന്നു ദേവത, പിന്നീട് ക്ഷത്രിയരായി. അവര് പറയുന്നു ആത്മാവ് തന്നെയാണ് പരമാത്മാവ്. ഇല്ലായെങ്കില് ഹം സോയുടെ അര്ത്ഥം എത്ര സഹജമാണ്. അവര് പറയുന്നു മനുഷ്യ ജന്മം കേവലം ഒന്ന് മാത്രമാണെന്ന്. പക്ഷെ ബാബ മനസ്സിലാക്കി തരുന്നു മനുഷ്യന് 84 ജന്മമുണ്ടാകുന്നു. ആ 84 ജന്മത്തില് നിങ്ങളുടെ സംഗമത്തിലെ ഈ ഒരു ജന്മം ദുര്ലഭമാണ്. ഇപ്പോളാണ് നിങ്ങള് പരിധിയില്ലാത്ത ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടുന്നത്. നിങ്ങള് വളരെ റോയലായ ബാബയുടെ കുട്ടികളാണ്, അതിനാല് നിങ്ങളില് എത്ര റോയല്റ്റി ഉണ്ടായിരിക്കണം. റോയലായ മനുഷ്യര് ഒരിക്കലും ഉറക്കെ സംസാരിക്കുകയില്ല. ലോകത്തില് വീടു വീടുകളില് എത്ര ബഹളമാണ് നടക്കുന്നത്. സ്വര്ഗ്ഗത്തില് അങ്ങനെയുള്ള ഒരു കാര്യവുമില്ല. ഈ ബാബയും വല്ലഭാചാരി കുലത്തിലെയായിരുന്നു. എങ്കിലും എവിടെ സത്യയുഗത്തിലെ ദേവതകള്, എവിടെ ഇന്നത്തെ വൈഷ്ണവര്. വൈഷ്ണവരാണെങ്കില് വികാരത്തില് പോകില്ല എന്നല്ല. രാവണ രാജ്യത്തില് എല്ലാവരും വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. സത്യയുഗത്തില് സമ്പൂര്ണ്ണ നിര്വികാരിയാണ്. ഇപ്പോള് നിങ്ങള് സമ്പൂര്ണ്ണ നിര്വികാരിയായി മാറികൊണ്ടിരിക്കുകയാണ് അതുകൂടാതെ യോഗബലത്തിലൂടെ വിശ്വത്തിലെ അധികാരിയായി മാറികൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പെരുമാറ്റം വളരെ മധുരവും റോയലുമാകണം. ഒരു വാദ പ്രതിവാദവും ശാസ്ത്രവാദവും ചെയ്യരുത്. അവര് എപ്പോഴെങ്കിലും ശാസ്ത്രവാദം ചെയ്യാന് ഇരിക്കുകയാണെങ്കില് പരസ്പരം അടിക്കുകയും ചെയ്യുന്നു. ആ പാവങ്ങളുടെ ഒരു ദോഷമൊന്നുമല്ല. ഈ ജ്ഞാനത്തെ അറിയുകയേയില്ല. ഇതാണ് ആത്മീയ ജ്ഞാനം, ഏതാണോ ആത്മീയ ബാബയില് നിന്ന് ലഭിക്കുന്നത്. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ബാബയുടെ ശരീരത്തിന്റെ പേരില്ല, ബാബ അവ്യക്ത മൂര്ത്തിയാണ്. പറയുന്നു എന്റെ പേര് ശിവനെന്നാണ്. ഞാന് സ്ഥൂലം അഥവാ സൂക്ഷ്മ ശരീരം എടുക്കുന്നില്ല. ജ്ഞാനത്തിന്റെ സാഗരം, ആനന്ദത്തിന്റെ സാഗരമെന്ന് എന്നെ തന്നെയാണ് പറയുന്നത്. ശാസ്ത്രങ്ങളില് എന്തെല്ലാമാണ് എഴുതിയിരിക്കുന്നത്. ഹനുമാന് പവന പുത്രനായിരുന്നു, ഇപ്പോള് പവനനില് നിന്ന് എങ്ങനെ കുട്ടികള് ജനിക്കും. പിന്നീട് പരമാത്മാവിനെ പറയുന്നു ആമയുടെയും മത്സ്യത്തിന്റെയും അവതാരം, എത്ര നിന്ദയാണ് ചെയ്യുന്നത്. ബാബ വന്ന് പരിഭവം പറയുകയാണ് നിങ്ങള് ആസൂരീയ മതത്തിലൂടെ എനിക്ക് ഇത്രയും ഗ്ലാനി നല്കി. 24 അവതാരത്തിലൂടെ വയറ് നിറഞ്ഞില്ല, പിന്നെ കണ-കണം, കല്ലിലും മണ്ണിലുമെല്ലാം ആരോപിച്ചു. ഈ എല്ലാ ശാസ്ത്രവും ദ്വാപരം മുതല് ഉണ്ടാക്കിയതാണ്. ആദ്യമാദ്യം കേവലം ശിവന്റെ പൂജയായിരുന്നു. ഗീതയും പിന്നീടാണ് ഉണ്ടാക്കിയത്. ഇപ്പോള് ബാബ മനസ്സിലാക്കി തന്നു കൊണ്ടിരിക്കുകയാണ്, ഇത് മുഴുവന് അനാദിയായ കളിയാണ്. ഇപ്പോള് ഞാന് വന്നിരിക്കുന്നു നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കാന്, അതിനാല് ബാബയെ പൂര്ണ്ണമായും ഫോളോ ചെയ്യണം. ലക്ഷണവും വളരെ നല്ലതായിരിക്കണം. ഇതും അത്ഭുതമല്ലേ. കലിയുഗത്തിന്റെ അവസാനത്തില് എന്താണ് പിന്നീട് സത്യയുഗത്തില് എന്ത് കാണും. കലിയുഗത്തില് ഭാരതം അപവിത്രമാണ്, സത്യയുഗത്തില് ഭാരതം പവിത്രമാണ്. ആ സമയം വേറെ ഒരു ഖണ്ഡവും ഉണ്ടാവില്ല. ഈ ഗീതാ എപ്പിസോഡ് ആവര്ത്തിച്ചു കൊണ്ടിരിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നമ്മള് റോയല് ബാബയുടെ കുട്ടികളാണ് അതിനാല് തന്റെ പെരുമാറ്റം വളരെ റോയലാക്കി വെയ്ക്കണം. ശബ്ദത്തില് സംസാരിക്കരുത്. വളരെ മധുരമായി മാറണം.
2. ഒരിക്കലും ബാബയുമായോ പരസ്പരമോ പിണങ്ങരുത്. പിണങ്ങി പഠിപ്പ് ഒരിക്കലും ഉപേക്ഷിക്കരുത്. ഏതെല്ലാം മോശമായ ശീലങ്ങളുണ്ടോ അതെല്ലാം ഉപേക്ഷിക്കണം.
വരദാനം:-
പരമാത്മാ സ്നേഹികളായ കുട്ടികള് സ്നേഹിയെ സദാ കൂടെ വെക്കുന്നു, അതിനാല് ഏതൊരു സമസ്യയും അടുത്ത് വരില്ല. ആരോടൊപ്പമാണോ സ്വയും സര്വ്വശക്തിവാന് ഉള്ളത് അവരോടൊപ്പം സമസ്യക്ക് ഇടം ലഭിക്കില്ല. സമസ്യ ജനിച്ചു, അവിടെ വെച്ചുതന്നെ കൊന്നുവെങ്കില് പിന്നെ വളരുകയില്ല. ഇപ്പോള് സമസ്യകളുടെ ജനന നിയന്ത്രണം നടത്തൂ. സദാ ഓര്മ്മയിലിരിക്കണം സമ്പൂര്ണ്ണതയെ സമീപത്ത് കൊണ്ടുവരികയും സമസ്യകളെ ദൂരെ ഓടിക്കുകയും വേണം.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!