01 May 2021 Malayalam Murli Today – Brahma Kumaris

April 30, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - നമ്മള് ഈശ്വരീയ പരിവാരത്തിലേതാണ് എന്ന ഈ ആത്മീയ ലഹരിയില് ഇരിക്കൂ, നമ്മള് നമ്മുടെ ഗുപ്തമായ ദൈവീക രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

ചോദ്യം: -

കുട്ടികളില് ഏതൊരു സ്വഭാവം ഉറപ്പാക്കുകയാണെങ്കില് മുഴുവന് ദിവസവും സന്തോഷത്തോടുകൂടി ഇരിക്കും?

ഉത്തരം:-

അതിരാവിലെ എഴുന്നേറ്റ് വിചാരസാഗര മഥനം ചെയ്യുന്ന സ്വഭാവമുണ്ടെങ്കില് മുഴുവന് ദിവസവും അപാര സന്തോഷത്തില് ഇരിക്കാം. ബാബയുടെ ശ്രീമതമാണ്, കുട്ടികളെ, അമൃതവേളയില് എഴുന്നേറ്റ് തന്റെ അച്ഛനുമായി മധുരമധുരമായി സംസാരിക്കൂ. ചിന്തനം ചെയ്യൂ-നാം ഇപ്പോള് ഏതു കുടുംബത്തി ലേതാണ് , എന്റെ കര്ത്തവ്യം എന്താണ്, ഇത് എന്റെ ഈശ്വരീയ കുടുംബമാണ്, ഞാന് എന്റെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ബുദ്ധിയില് ഉണ്ടായിരിക്കുമെങ്കില് മുഴുവന് ദിവസവും സന്തോഷത്തോടെയിരിക്കാം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. കുട്ടികള്ക്കറിയാം ഇത് ആത്മീയ പരിവാരമാണ്. ബാക്കിയെല്ലാം തന്നെ ഭൗതിക പരിവാരമാണ്. ഇത് ആത്മീയ പരിവാരമാണ്. ഇത് ആത്മീയ അച്ഛന്റെ പരിവാരമാണ്, ലൗകിക കുടുംബത്തില് അച്ഛനും അമ്മയും കുട്ടികളും ഉള്ളതെല്ലാം തന്നെ പരിധിയുള്ള പരിവാരമാണ്. നിങ്ങള് ഇപ്പോള് പരിധിയില്ലാത്ത പരിവാരത്തിലാണ് ഇരിക്കുന്നത്. കുട്ടികള് പാടാറുണ്ട്, അങ്ങു തന്നെയാണ് മാതാവും പിതാവും….. അപ്പോള് ഇതൊരു കുടുംബമായില്ലേ. രചയിതാവിന്റെ രചനകളാണ.് എല്ലാ കുട്ടികളും ബാബയുടെ രചനകള് തന്നെയാണ്, എന്നാല് അറിയുന്നേയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം പരിധിയില്ലാത്ത ബാബയുടെ കുടുംബമാണിത്. ഈശ്വരീയ വിശ്വവിദ്യാലയം. വിനാശകാലെ പ്രീതബുദ്ധി വിജയന്തിയെന്ന് ഇതിനെക്കുറിച്ചുള്ള കാര്യം തന്നെയാണ് പാടിയിട്ടുള്ളത്. ഇങ്ങനെയുള്ള കുടുംബത്തെ കുറിച്ച് ഗീതയിലൊന്നും പാടിയിട്ടില്ല. നിങ്ങള് ഈശ്വരീയ കുടുംബമാണ്. ഗുപ്തമായി ദൈവീക രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊരാള്ക്കും അറിയുകയില്ല. നിങ്ങള്ക്ക് ലഹരിയുണ്ടായിരിക്കണം, ആരെല്ലാമാണോ ബാബയെ ഓര്മ്മിക്കുന്നത്, അവര്ക്ക് ലഹരി കയറിക്കൊണ്ടിരിക്കും. ദേഹാഭിമാനത്തില് വരുന്നതിലൂടെ ആ ലഹരി ഇറങ്ങിപ്പോവുകയും ചെയ്യും. ഇത് ഈശ്വരീയ കുടുംബമാണ്. നമുക്ക് വീട്ടിലേക്ക് പോകണം. പിന്നീട് ദൈവീക രാജധാനിയിലേക്ക് വരണം. അവിടെയാണ് ദൈവീക കുടുംബം. മറ്റേത് ആസുരീയ കുടുംബവും ഇത് നിങ്ങളുടെ ഈശ്വരീയ കുടുംബവുമാണ്. ആത്മീയ ബാപ്ദാദയുടെ കുട്ടികള് സഹോദരീ സഹോദരന്മാരാണ്. ഇതാണ് ആത്മീയ കുടുംബം. സത്യയുഗത്തില് ഈശ്വരീയ കുടുംബം എന്ന് പറയുകയില്ല. അവിടെ ദൈവീക കുടുംബമായിരിക്കും. ഈ ഈശ്വരീയ കുടുംബം വളരെ ശക്തിശാലിയാണ്. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് ഈശ്വരീയ കുടുംബത്തിലേതാണ്, ദൈവീക രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ യിങ്ങനെ സ്വയം സ്വയത്തോടു സംസാരിക്കണം, വിചാരസാഗരമഥനം ചെയ്യണം. അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയില് ഇരിക്കുകയാണെങ്കില് വിചാരസാഗരമഥനം ചെയ്യുന്ന സ്വഭാവം ഉണ്ടാകും. ഉത്സാഹത്തിലേക്ക് വന്നുകൊണ്ടിരിക്കും. എല്ലാ മനുഷ്യരും ഉറങ്ങുമ്പോള് നിങ്ങള് ഉണര്ന്നിരിക്കുന്നു. നിങ്ങള് അതിരാവിലെ എഴുന്നേറ്റ് ഇങ്ങനെ ഇങ്ങനെ ചിന്തിക്കണം, പിന്നീട് നോക്കൂ നിങ്ങള് എത്ര സന്തോഷത്തോടുകൂടി ഇരിക്കും. ശ്രീമതമെന്താണോ ലഭിച്ചിട്ടുള്ളത് നിങ്ങള്ക്ക് അതു പ്രകാരം നടക്കണം. പിന്നീട് നിങ്ങള്ക്ക് വളരെയധികം സന്തോഷം ഉണ്ടാകും, ഈശ്വരീയ കുടുംബത്തിന്റെ ഓര്മ്മ വരും. ആസുരീയ കുടുംബത്തില് നിന്നും മനസ്സ് വിട്ട് പോകും. പുതിയ കെട്ടിടം പൂര്ണ്ണമായും തയ്യാറാകുന്നതോടെ പഴയതിനോടുള്ള ആസക്തി ഇല്ലാതാകും. ഏത് വരെ പുതിയതു തയ്യാറാക്കുന്നില്ലയോ അതുവരെ കുറച്ചു കുറച്ചു മരാമത്ത് ചെയ്തുകൊണ്ടിരിക്കും. പിന്നീട് മനസ്സ് അവിടെ നിന്നും മാറുന്നു. ഈ പഴയ ലോകവും അതുപോലെ തന്നെയാണ്.

ഇപ്പോള് നിങ്ങള്ക്കറിയാം ഇത് പഴയ വീടാണ്, നമ്മള് പുതിയ വീട്ടിലേക്ക് പോകും. പിന്നീട് പുതിയ വസ്ത്രം ധരിക്കും. ഈ ദേഹം തന്നെ പഴയതാണ്. ഇപ്പോള് നിങ്ങള് ഭാവിയിലെ 21 ജന്മത്തേക്ക് രാജ്യഭാഗ്യം നേടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ രാജ്യം ഭരിക്കേണ്ട. ഇവിടെ സ്ഥാപനയാണ് നടക്കുന്നത്. ഈ കാര്യങ്ങളെല്ലാം കേവലം നിങ്ങള്ക്കു മാത്രമാണ് അറിയുന്നത്. ഇതും ഒരു ഗീതയാണ്. രാജയോഗമാണല്ലോ. ഇതിനെയാണ് സഹജരാജയോഗമെന്ന് പറയുന്നത്. അനേക പ്രാവശ്യം നിങ്ങള് ഈ രാജയോഗ അഭ്യാസത്തിലൂടെ ദൈവീക രാജധാനി സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഈ കാര്യങ്ങളൊന്നും ഓര്മ്മയുണ്ടായിരിക്കുകയില്ല. അഥവാ ഈ കാര്യങ്ങളെല്ലാം ഓര്മ്മയുണ്ടാവുകയാണെങ്കില് സുഖം അനുഭവിക്കാനും സാധിക്കുകയില്ല. ചിന്തയില് മുഴുകിക്കൊണ്ടിരിക്കും. ഈ സമയം നിങ്ങള്ക്ക് ഗുപ്ത ലഹരിയാണുള്ളത്. ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ കുടുംബമാണിത്. ഇതിനെയാണ് പറയുന്നത് ഈശ്വരീയ ഗുപ്ത കുടുംബമെന്ന്. ഈശ്വരീയ വിശ്വ വിദ്യാലയം, ഈശ്വരീയ യജ്ഞമെന്നും പറയും. കുടുംബമാണ്, നമുക്ക് വളരെ സ്നേഹമുള്ളവരായിമാറണം. ഭാവിയില് നിങ്ങള് വളരെ സ്നേഹമുള്ളവരായി മാറും. നിങ്ങളാണ് രൂപ് ബസന്ത്. ആത്മാവ് രൂപുമാണ്, ബസന്തുമാണ്. ഇത്രയും ചെറിയ ആത്മാവാണ് അവിനാശീ പാര്ട്ട് അഭിനയിക്കുന്നത്. ഈ സമയം നിങ്ങള് രൂപ്- ബസന്ത് ആവുകയാണ്. ബാബ ജ്ഞാന സാഗരനാണ്. എപ്പോഴാണോ ഈ ശരീരത്തില് വരുന്നത് അപ്പോള് ജ്ഞാനം തീര്ച്ചയായും തരുന്നു. നിങ്ങള്ക്കറിയാമല്ലോ ജ്ഞാനത്തിന്റെ മഴ പെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോരോ ജ്ഞാനരത്നങ്ങളും ലക്ഷങ്ങള് വിലമതിക്കുന്നതാണ്. ഇപ്പോള് നിങ്ങള് ആത്മാക്കള്ക്ക് ബാബയുടെ പരിചയം ലഭിച്ചു കഴിഞ്ഞു. ബാബയാണ് സ്മൃതി ഉണര്ത്തി തരുന്നത്. നിങ്ങളുടെ ബുദ്ധിയില് ഉണ്ട്- ഈ 84 ന്റെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. അതിനാല് തന്നെ നിങ്ങളുടെ പേര് സ്വദര്ശന ചക്രധാരി എന്നാണ്. വിഷ്ണു അല്ലെങ്കില് ലക്ഷ്മീനാരായണന് സ്വദര്ശന ചക്രധാരികള് ആയിരുന്നില്ല, അവരില് ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് ആത്മാവിന് ഈ ജ്ഞാനം ലഭിക്കുന്നത്. സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. കേവലം ത്രിമൂര്ത്തി എന്നു പറയും എന്നാല് ശിവനെ കാണിക്കുന്നില്ല. ത്രിമൂര്ത്തിയുടെ ചിത്രം വളരെയധികം കണ്ടിട്ടുണ്ടായിരിക്കും. അതിലെല്ലാം തന്നെ കാണിച്ചിട്ടുള്ള താടിയും മീശയുമുള്ള ബ്രഹ്മാവ് സൂക്ഷ്മവതനത്തില് ഉണ്ടാവുകയില്ല. ഇവിടെ കേവലം ബ്രഹ്മാവിനെ മാത്രമേ കാണിക്കുന്നുള്ളൂ. പ്രജാപിതാവ് ഇവിടെയാണല്ലോ. അതും വളരെ പഴയ മുതുമുത്തച്ഛന്. അതിനാല് ഇത് പ്രജാപിതാവിന്റെ പരമ്പരയാണ്. ബാബ ബ്രഹ്മാവിലൂടെയാണ് സൃഷ്ടി രചിക്കുന്നത്. അപ്പോള് ബ്രഹ്മാവ് വലുതാണല്ലോ. വൃദ്ധനായി തന്നെയാണ് കാണിക്കുന്നത്. 84 ജന്മങ്ങളുടെ ചക്രം കറങ്ങിയതാണ്. ഇപ്പോള് നിങ്ങള് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി കഴിഞ്ഞു. ഇതും നിങ്ങള്ക്കറിയാം എല്ലാവരും ബാബയുടെ കുട്ടികളാണ്. ആത്മാക്കള്ക്ക് ബാബയുടെ പരിചയം നല്കണം. ഇപ്പോള് ഭാരതത്തിന്റെ വളരെ നല്ല മംഗളം നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ആത്മാക്കളും പവിത്രമായി മുക്തിധാമത്തിലേക്ക് പോകും. നിങ്ങളും ഭാരതത്തിന്റെ സേവയിലാണ്. മുഴുവന് ലോകത്തിന്റെയും പ്രത്യേകിച്ച് ഭാരതത്തിന്റെ. ഇപ്പോള് നിങ്ങള് കുറച്ചുപേരെ ഉള്ളൂ ഈ കാര്യങ്ങളെ കുറിച്ചെല്ലാം മനസ്സിലാക്കുന്നത്, പിന്നെ ചുരുക്കത്തില് മനസ്സിലാക്കിത്തരുന്നു, കുട്ടികളെ, മന്മനാഭവ. വേറെയും മനസ്സിലാക്കിത്തരുന്നു, എന്തെല്ലാമുണ്ടോ, ദൈവീക രാജധാനി സ്ഥാപിക്കുന്നതില് ഉപയോഗിക്കൂ. ബാപ്പു ഗാന്ധിജി എന്താണ് ചെയ്തിരുന്നത്. അദ്ദേഹവും രാമരാജ്യം ആഗ്രഹിച്ചിരുന്നു. എത്ര അത്ഭുതകരമായ കളിയാണിത്. ഇപ്പോള് നിങ്ങള് സാക്ഷിയായി കളി കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കു ചിരി വരും, ഏതോ കാര്യം എന്തൊക്കെയോ ആക്കിമാറ്റിയിരിക്കുന്നു.

ബാബ പറയുന്നു ഡ്രാമ അനുസരിച്ച് ലോകത്തിന്റെ ഗതി മോശമായിരിക്കുകയാണ്. പിന്നീട് ബാബ വന്ന് സദ്ഗതി ചെയ്യുന്നു. നിങ്ങള് കുട്ടികള്ക്ക് ലഹരി ഉണ്ടാകുന്നുണ്ട്. ഇത് മുഴുവന് ലോകത്തിന്റെയും നിരാകാരനായ ബാപ്പുജിയാണ്. ഈ ബ്രഹ്മാവും ആരുടെ കുട്ടിയാണ്? ശിവബാബയുടെ. ശിവബാബ ആരുടെ കുട്ടിയാണ്? ഈ മാതാക്കള് പറയും ശിവബാബ എന്റെ കുട്ടിയാണ്. ഇതാണ് ശിവബാബയുടെ കളി. ബാക്കി ധ്യാനം, സാക്ഷാത്ക്കാരം മുതലായവയില് മായ വളരെയധികം പ്രവേശിക്കും. ശിവബാബ എന്നില് പ്രവേശിച്ചു എന്നുവരെ പറയും, ശിവബാബ ഇങ്ങനെ പറയുന്നു. ഇതെല്ലാം ഭൂതത്തിന്റെ പ്രവേശനമാണ്. നിങ്ങള് കുട്ടികള്ക്ക് വളരെ ജാഗ്രതയോടെ ഇരിക്കണം. ഈ ഭൂതത്തിന്റെ അസുഖം അങ്ങിനെയാണ്, അത് രണ്ട് ലോകങ്ങളില് നിന്നും പറപ്പിച്ചുകളയുന്നു. ഞാന് സാക്ഷാത്ക്കാരം ചെയ്യുകയാണ് എന്ന ചിന്ത പോലും നിങ്ങള്ക്ക് വരരുത്. ഇതെല്ലാം ഭക്തിയിലെ സങ്കല്പങ്ങളാണ്. ജ്ഞാനമാര്ഗത്തെ നല്ല രീതിയില് മനസ്സിലാക്കണം. മായ അനേക പ്രകാരത്തിലൂടെ ചതിയില് വീഴ്ത്തും. സാക്ഷാത്ക്കാരം മുതലായവയിലൂടെ ഒരു പ്രയോജനവും ഇല്ല. ബാബ പറയുന്നു ഇദ്ദേഹം മുഖേന വിവാഹ നിശ്ചയം ചെയ്യിപ്പിക്കുന്നു. ബാബയുടെ നിര്ദേശമാണ്, നിങ്ങള് ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. നിങ്ങള് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. തന്റെ മംഗളത്തിനു വേണ്ടി ബാബയെ ഓര്മ്മിക്കണം. ഇത് വളരെയധികം മനസ്സിലാക്കേണ്ട കാര്യമാണ്. ബാബയ്ക്ക് എന്തു വാര്ത്തകള് വേണമെങ്കിലും എഴുതാം. പല കുട്ടികള്ക്കും ഇത്രപോലും ബുദ്ധിയില്ല, പരിധിയില്ലാത്ത ബാബക്ക് കത്തില് തന്റെ സന്തോഷ വാര്ത്തകള് കേള്പ്പിക്കണം എന്ന കാര്യം. ലൗകിക അച്ഛനു കത്ത് എഴുതിയില്ലെങ്കില് ഉറക്കം പോലും നഷ്ടപ്പെടും. ഇത് പരിധിയില്ലാത്ത ബാബയാണ്. ഒരു മാസമായി കത്തൊന്നും വരുന്നില്ലെങ്കില് മനസ്സിലാക്കും ഒരു പക്ഷെ അവരെ മായ വിഴുങ്ങിയിട്ടുണ്ടാകും, അതിനാലാണ് പാരലൗകിക അച്ഛന് കത്ത് എഴുതാത്തത്. ഇത്രയെങ്കിലും എഴുതണം ബാബാ, ഞാന് നാരായണി ലഹരിയില് സദാ ഇരിക്കുന്നുണ്ട്. അങ്ങ് നല്കിയ യുക്തിയില് തന്നെയാണ് ഞങ്ങള്ക്ക് താല്പര്യം. അപ്പോള് ബാബ മനസ്സിലാക്കും സുഖമാണെന്ന്. കത്തൊന്നും വരുന്നില്ലെങ്കില് രോഗമാണെന്ന് കരുതും. ഓര്മ്മയില് ഇരിക്കുന്നതേയില്ല. ഇല്ലെങ്കില് ബാബയ്ക്ക് വാര്ത്ത കേള്പ്പിക്കണം. ബാബാ ഞാന് ഈ സേവനം ചെയ്തു, ഇവര്ക്ക് മനസ്സിലാക്കി കൊടുത്തു, അവരുടെ ബുദ്ധിയില് പൂര്ണ്ണമായും ഒന്നും ഇരിക്കുന്നില്ല. അങ്ങനെയെങ്കില് പിന്നെ ഈ രീതിയില് അവര്ക്കു മനസ്സിലാക്കി കൊടുക്കൂ എന്നും പറഞ്ഞു കൊടുക്കും,

ഭക്തിമാര്ഗ്ഗത്തില് പറയുന്നതെന്താണെന്ന് മനസ്സിലാക്കുന്നുപോലുമില്ല. മുഖ്യമായ കാര്യം – ബാബയെ പോലും അറിയുന്നില്ല. ബാബയെ അറിയുന്നതിലൂടെ ഭാരതം സദ്ഗതി നേടുന്നു. ബാബയെ അറിയാത്തതുകാരണമാണ് ഭാരതത്തിന് ഇത്രയും ദുര്ഗതിയായത്. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്, ഞാന് നിങ്ങളെ സദ്ഗതിയിലേക്ക് കൂട്ടികൊണ്ടു പോകും, ബാക്കി എല്ലാവരെയും മുക്തിയിലേക്കും കൂട്ടികൊണ്ടുപോകും. ഭാരതം ജീവന്മുക്തിയിലായിരിക്കുന്ന സമയത്ത് ബാക്കി എല്ലാവരും മുക്തിയിലായിരിക്കും. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഈ മാറ്റം നടത്താന് സാധിക്കില്ല. സര്വ്വരുടെയും സദ്ഗതിദാതാവ് ഒരേ ഒരു ബാബയാണ്. തീര്ച്ചയായും കല്പ്പ കല്പ്പം സംഗമത്തില് തന്നെയാണ് സര്വ്വരുടെയും സദ്ഗതി ഉണ്ടാകുന്നത്.

നിങ്ങള്ക്കറിയാം നമ്മള് എല്ലാവരുടെയും ആത്മീയ അച്ഛന് ഒരേഒരു ശിവബാബയാണ്. ആത്മാവ് തന്നെയാണ് ബാബയെ ഓര്മ്മിക്കുന്നത്. ഭക്തിമാര്ഗത്തില് നിങ്ങള്ക്ക് രണ്ട് അച്ഛന്മാരുണ്ട്. സത്യയുഗത്തില് ഒരച്ഛനാണ് ഉള്ളത്. സംഗമത്തില് 3 അച്ഛന്മാരാണ്. പ്രജാപിതാ ബ്രഹ്മാവും അച്ഛനാണല്ലോ. ശിവനും അച്ഛനാണല്ലോ. ശിവനാണ് സര്വ്വ ആത്മാക്കളുടെയും പിതാവ്, പിതാവില് നിന്നു തന്നെ സമ്പത്തു നേടണം. ബാബയെ ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് വികര്മ്മം നശിക്കുന്നത്. ബ്രഹ്മാവിനെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാവുകയില്ല. അതിനാല് ശിവബാബയെ തന്നെ ഓര്മ്മിക്കണം. നമ്മള് ബാബയുടേതായിമാറി. ഇതാണ് സത്യം സത്യമായ യഥാര്ത്ഥ ജ്ഞാനം. ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്കു നല്കുന്ന ജ്ഞാനം. ബാക്കി എല്ലാവരും ദേഹ അഭിമാനികളാണ്. ദേഹ അഭിമാനി പതിത മനുഷ്യര് എന്തു കര്ത്തവ്യം ചെയ്താലും അവര് ചെയ്യുന്നത് പതിതം തന്നെയായിരിക്കും. ദാന-പുണ്യ കര്മ്മം എന്തു തന്നെ ചെയ്താലും അതെല്ലാം തന്നെ പതിതമാക്കിമാറ്റുക തന്നെയാണ്. രാവണരാജ്യത്തില് ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. ഇപ്പോള് ബാബ വന്ന് ഉത്തരവ് ഇറക്കുകയാണ്. പറയുന്നു- കുട്ടികളെ, ശ്രദ്ധിച്ചിരിക്കൂ, വികാരത്തിലേക്ക് പോകരുത്. കാമത്തിനു മുകളില് വിജയം നേടണം. കൊടുങ്കാറ്റുകള് മുതലായവ ധാരാളം വരും. ഇതില് കുടുങ്ങിപ്പോകരുത്. അജ്ഞാന കാലത്തുപോലും വരാത്ത തരത്തിലുള്ള വികല്പ്പങ്ങളെല്ലാം മായ കൊണ്ടു വരും. ഇങ്ങനെയുള്ള വികല്പ്പങ്ങളെല്ലാം വരും. പറയാറുണ്ട്- ഭക്തീമാര്ഗത്തില് വളരെ സന്തോഷം ഉണ്ടായിരുന്നു, ഇപ്പോള് ബാബയെ ഓര്മ്മിക്കാന് ആഗ്രഹിച്ചാല് പോലും ഓര്മ്മിക്കാന് സാധിക്കുന്നില്ല. ബിന്ദുവിനെ ഓര്മ്മ വരുന്നില്ല. വലിയ വസ്തുവായിരുന്നെങ്കില് ഓര്മ്മിക്കാമായിരുന്നു.

ബാബ പറയുന്നു നിങ്ങള് ശിവബാബ എന്നു പറഞ്ഞ് ഓര്മ്മിക്കൂ. ഈ പഴയ ലോകത്തെ മറക്കൂ. നിങ്ങള് ശാന്തീധാമത്തില് ഓര്മ്മിക്കൂ. കേവലം ശാന്തീധാമത്തെ മാത്രം ഓര്മ്മിക്കരുത്, ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ വികര്മ്മം വിനാശമാവുകയുള്ളൂ. ആത്മാവിന് മധുരമായ ബാബയോട് സ്നേഹമുണ്ടായിരിക്കണം. അരകല്പ്പത്തിലെ പ്രിയതമനാണ്. ആത്മാവാണ് പറയുന്നത്, ഞങ്ങള് അരകല്പ്പം അങ്ങയെ മറന്നിരിക്കുകയായിരുന്നു. ഇവിടെ ആരെയെല്ലാമാണോ ബ്രാഹ്മണിമാര് കൂട്ടിക്കൊണ്ടു വരുന്നത്, വളരെ ശ്രദ്ധയോടു കൂടി നിശ്ചയമുള്ളവരെ തന്നെ കൂട്ടികൊണ്ടു വരണം. അഥവാ ഇവിടെ വന്നതിനു ശേഷം വീണ്ടും പതിതമായിമാറിയെങ്കില് ശിക്ഷ ബ്രാഹ്മണിയ്ക്കായിരിക്കും ഉണ്ടാവുക. അതിനാല് ബ്രാഹ്മണിയുടെ മുകളില് വളരെയധികം ഉത്തരവാദിത്വം ഉണ്ട്. ബാബ ഈ രഥം എടുത്തിരിക്കയാണ്. എല്ലാ കാര്യങ്ങളുടെയും അനുഭവിയാണ്. ഇവിടെയാണെങ്കില് അഴുക്കിന്റെ ഒരു കാര്യവും ഇല്ല. പരസ്പരം ചിരി, കളി, സംസാരം ഇതിനൊന്നും ഒരു തടസ്സവും ഇല്ല. ബാക്കി അല്പമെങ്കിലും ഏതെങ്കിലും ആത്മാവിനോട് സ്നേഹം വെയ്ക്കുകയാണെങ്കില് അത് വര്ദ്ധിച്ചുകൊണ്ടിരിക്കും. അവരുടെ ഓര്മ്മ വന്നുകൊണ്ടേയിക്കും. അതിനാല് ഇതിലും ഉപരി പോകണം.

ഇപ്പോള് നിങ്ങള് വീട്ടിലാണോ ഇരിക്കുന്നത് അതോ സത്യയുഗത്തിലാണോ ഇരിക്കുന്നത്? (വീട്ടില്) ബാബ കുട്ടികളെ വീട്ടിലാണ് പഠിപ്പിക്കുന്നത്. ഇത് നിങ്ങളുടെ എല്ലാവരുടേയും വീടാണ്. പുറത്തേക്ക് പോകുമ്പോള് ഇങ്ങനെ പറയുകയില്ല. ഇവിടെ വളരെയധികം ലഹരി ഉണ്ടായിരിക്കും. ദേഹ അഭിമാനത്തെ ഉപേക്ഷിക്കണം. ദേഹീ അഭിമാനിയായിമാറുകയാണെങ്കില് ജാതി- മത ഭേദമെല്ലാം ഇല്ലാതാകും. പഴയ ലോകം തമോപ്രധാനമാണ്, അതില് ഭേദഭാവം വീണ്ടും വര്ദ്ധിച്ചു വരികയാണ്. ആദ്യം ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സമയത്ത് ഭാഷകളുടെ ഭിന്നത ഉണ്ടായിരുന്നില്ല. ഇപ്പോള് ദിനം പ്രതി വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് സത്യയുഗത്തില് ഒരു ഭാഷ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു ഭേദഭാവവും ഉണ്ടാവുകയില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഒരു ദേഹധാരിയുടെയും ഓര്മ്മ വരരുത്, ഇതിന് വേണ്ടി ഒരാളോടു പോലും സ്നേഹം വെയ്ക്കരുത്. ഇതില് നിന്നും ഉപരിയായിരിക്കണം. വളരെ ശ്രദ്ധാലുവായിരിക്കണം. മായയുടെ വികല്പ്പങ്ങളില് ഭയക്കരുത്, വിജയിയായി മാറണം.

2. ധ്യാന സാക്ഷാത്ക്കാരത്തില് മായ വളരെയധികം പ്രവേശിക്കും, ഈ ഭൂതത്തിന്റെ പ്രവേശനത്തില് നിന്നും സ്വയത്തെ സംരക്ഷിക്കണം. ബാബയ്ക്ക് തന്റെ സത്യം സത്യമായ വാര്ത്ത കേള്പ്പിക്കണം.

വരദാനം:-

സദാ തന്റെ ഈ സ്വരൂപം സ്മൃതിയിലിരിക്കണം, അതായത് ഞാന് സര്വ്വ ശസ്ത്രധാരി ശക്തിയാണ്, പതീത-പാവനിയായ എനിക്കുമേല് ഒരു പതീത ആത്മാവിന്റെയും ദൃഷ്ടിയുടെ നിഴല് പോലും പതിക്കുക സാധ്യമല്ല. പതീത ആത്മാവിന്റെ പതീത സങ്കല്പം പോലും നടക്കരുത് – അത്രയും തന്റെ ബ്രേക്ക് പവര്ഫുള്ളായിരിക്കണം. അഥവാ ഏതെങ്കിലും പതീത ആത്മാവിന്റെ പ്രഭാവത്തില് പെടുന്നുവെങ്കില് മനസ്സിലാക്കാം പ്രഭാവശാലിയല്ല. ആര് സ്വയം അസ്ത്രധാരിയാണോ അവര് ഒരിക്കലും ആരുടെയും ഇരയാവുകയില്ല. അതിനാല് അങ്ങനെയുള്ള കാളീരൂപമാകൂ, അതിലൂടെ ആര് തന്നെ താങ്കളുടെയടുത്ത് അങ്ങനെയുള്ള സങ്കല്പ്പം പോലും ചെയ്താല് അവരുടെ സങ്കല്പം നിര്വീര്യമായിപ്പോകണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top