01 July 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
30 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - നിങ്ങള്ക്ക് മാസ്റ്റര് സ്നേഹസാഗരമാകണം, ഒരിക്കലും ആര്ക്കും ദു:ഖം കൊടുക്കരുത്, പരസ്പരം വളരെ സ്നേഹത്തോടെ ജീവിക്കണം.
ചോദ്യം: -
മുന്നോട്ട് പോകവേ ഏത് കുട്ടികളെയാണ് മായ ഒറ്റയടിക്ക് കഴുത്ത് ഞെരിക്കുന്നത്?
ഉത്തരം:-
ആരാണോ അല്പമെങ്കിലും ഏതെങ്കിലും കാര്യത്തില് സംശയിക്കുന്നത്, കാമം അഥവാ ക്രോധത്തിന്റെ ഗ്രഹപിഴയിരിക്കുകയാണെങ്കില് മായ അവരുടെ കഴുത്ത് ഞെരിക്കുന്നു. അവരുടെ മേല് പിന്നീട് പഠിപ്പ് ഉപേക്ഷിക്കുന്ന തരത്തില് എന്തെങ്കിലും ഗ്രഹപിഴയുണ്ടാകുന്നു. ആരാണോ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നത് അവര് എങ്ങനെയാണ് എല്ലാം മറക്കുന്നതെന്ന് അറിയാനേ കഴിയില്ല. ബുദ്ധി തന്നെ പൂട്ടപ്പെടുന്നു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങ് സ്നേഹത്തിന്റെ സാഗരനാണ്…
ഓം ശാന്തി. ഇത് ബാബയുടെ മഹിമയാണ്, കുട്ടികള്ക്കറിയാം ഭക്തരാണെങ്കില് ഇപ്രകാരമാണ് മഹിമ പാടുന്നത്. നിങ്ങള് കുട്ടികള്ക്കറിയാം ബാബ പരിധിയില്ലാത്ത സ്നേഹത്തിന്റെ സാഗരനാണ്. എല്ലാ പതിതരെയും പാവനമാക്കുന്നു. എല്ലാ കുട്ടികള്ക്കും സുഖധാമത്തിന്റെ സമ്പത്ത് നല്കുന്നു. നിങ്ങള്ക്കറിയാം നമ്മള് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. പകുതി കല്പം മായയുടെ രാജ്യമായിരുന്നപ്പോള് അങ്ങിനെയുള്ള സ്നേഹിയായ ബാബ ഉണ്ടായിരുന്നില്ല. പരിധിയില്ലാത്ത ബാബ സ്നേഹത്തിന്റെ സാഗരമാണ്. സ്നേഹത്തിന്റെ, ശാന്തിയുടെ, സുഖത്തിന്റെ സാഗരം എങ്ങനെയാണ്, എന്നിപ്പോള് നിങ്ങള്ക്കറിയാം. പ്രത്യക്ഷമായി നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് എല്ലാം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തിലുള്ളവര്ക്ക് ഒന്നും ലഭിക്കുന്നില്ല. അവര് കേവലം മഹിമ പാടുന്നു, ഓര്മ്മിക്കുന്നു. ഇപ്പോള് നിങ്ങളുടെ ആ പാര്ട്ട് പൂര്ത്തിയായിരിക്കുന്നു. കുട്ടികള് സന്മുഖത്തിരിക്കുകയാണ്. മനസ്സിലാക്കുന്നു, പരിധിയില്ലാത്ത ബാബയുടെ മഹിമയാണിതെന്ന്. തീര്ച്ചയായും ബാബ ഇത്രയും സ്നേഹം നല്കിയതാണ്. സത്യയുഗത്തിലും ഓരോരുത്തരും, പരസ്പരം വളരെയധികം സ്നേഹിക്കുന്നു. അവിടെ മൃഗങ്ങളിലും പരസ്പരം സ്നേഹമുണ്ട്. ഈ ലോകത്തില്അതില്ല. അവിടെ പര്സപരം സ്നേഹിക്കാത്ത ഒരു മൃഗം പോലുമുണ്ടാവില്ല. നിങ്ങള് കുട്ടികള്ക്കും പഠിപ്പിച്ച് തന്നിട്ടുണ്ട്, ഇവിടെ സ്നേഹത്തിന്റെ മാസ്റ്റര് സാഗരമാവുകയാണെങ്കില് അത് നിങ്ങളുടെ അവിനാശീ സംസ്ക്കാരമായി മാറും. ഇവിടെ എല്ലാവരും പരസ്പരം ശത്രുക്കളാണ് എന്തുകൊണ്ടെന്നാല് രാവണ രാജ്യമാണ്. ബാബ പറയുന്നു കല്പം മുമ്പെന്ന പോലെ വീണ്ടും നിങ്ങളെ ഇപ്പോള് വളരെ സ്നേഹിയാക്കി മാറ്റുകയാണ്. എപ്പോഴെങ്കിലും ആരുടെയെങ്കെിലും ശബ്ദം ഉയരുമ്പോള്, ദേഷ്യപ്പെടുകയാണെങ്കില് ബാബ ശിക്ഷണം നല്കും കുട്ടികളെ, ദേഷ്യപ്പെടുന്നത് ശരിയല്ല, ഇതിലൂടെ നിങ്ങള്ക്കും മറ്റുള്ളവര്ക്കും ദു:ഖമുണ്ടാകും. ലൗകിക അച്ഛന് കുട്ടികള്ക്ക് ശിക്ഷണം നല്കുന്നത് പോലെ, പരിധിയുള്ള സുഖം നല്കുന്നപോലെ, ഇവിടെ ഈ ബാബ പരിധിയില്ലാത്തതും സദാകാലത്തേക്കുമുളള സുഖമാണ് നല്കുന്നത്. അതിനാല് നിങ്ങള് കുട്ടികളും പരസ്പരം ദു:ഖം നല്കരുത്. പകുതി കല്പം വളരെയധികം ദു:ഖം നല്കി. രാവണന് വളരെയധികം പതിതമാക്കി. ആരാണോ രാവണന്റെ മേല് കയറുന്നത് അവരെ രാവണന് കൊള്ളയടിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് പ്രകാശം ലഭിച്ചു. ഡ്രാമയുടെ ഈ ചക്രം കറങ്ങികൊണ്ടിരിക്കുന്നു. അഥവാ നിങ്ങള്ക്ക് ജ്ഞാനത്തിന്റെ വിസ്താരത്തെ മനസ്സിലാക്കാന് കഴിയുന്നില്ലെങ്കില് രണ്ടു വാക്കെങ്കിലും ഓര്മ്മിക്കൂ. പരിധിയില്ലാത്ത ബാബയില് നിന്ന് നമുക്ക് ഈ സമ്പത്ത് ലഭിക്കുന്നു. ആര് എത്രത്തോളം ബാബയെ ഓര്മ്മിച്ച് കമലപുഷ്പത്തിനു സമാനം പവിത്രമായി ജീവിക്കുന്നുവോ അര്ത്ഥം വികാരത്തെ ജയിക്കുന്നുവോ അത്രത്തോളം സമ്പത്തിന് അധികാരിയായിത്തീരും. വികാരവും അനേക പ്രകാരത്തിലുണ്ട്. ശ്രീമതത്തിലൂടെ നടക്കാതിരിക്കുക, അതും വികാരമാണ്. ശ്രീമതത്തില് നടക്കുന്നതിലൂടെ നിങ്ങള് നിര്വികാരിയായി മാറുന്നു. എന്നെ മാത്രം ഓര്മ്മിക്കണം വേറെയാരെയും ഓര്മ്മിക്കരുത്, ബാബ ബ്രഹ്മാവിലൂടെ പറയുന്നു -അല്ലയോ കുട്ടികളെ ഞാന് വന്നിരിക്കുകയാണ്, എല്ലാവരെയും കൂട്ടികൊണ്ട് പോകുന്നു. ഓരോ ധര്മ്മത്തിലും സംഖ്യാക്രമമാണ്. പോപ്പിന് എത്ര അംഗീകാരമാണ്. ഈ സമയം എല്ലാവരും അന്ധവിശ്വാസത്തിലാണ്. നിങ്ങള്ക്ക് ബാബയെ അല്ലാതെ മറ്റാരെയും അംഗീകരിക്കാന് കഴിയുകയില്ല. എല്ലാം കൃത്രിമമാണ്. ഈ സമയം എല്ലാവരും പുനര്ജന്മം എടുത്തെടുത്ത് പതിതരായിരിക്കുന്നു. എല്ലാ മനുഷ്യര്ക്കും അവസാനം പതിതമാകുക തന്നെ വേണം. പതിത പാവനന് എന്ന് പറയുന്നുണ്ട് പക്ഷെ വിശദമായി മനസ്സിലാക്കുന്നില്ല. ഇത് പതിതരുടെ ലോകമാണ് അതിനാല് അവര്ക്ക് എന്ത് അംഗീകാരമുണ്ടാവാനാണ്. എങ്ങനെയാണോ പോപ് ഒന്നാമന്, രണ്ടാമന്, മൂന്നാമന് എന്നിങ്ങനെ വന്നത്, ഇറങ്ങിയാണ് വന്നത്. അവരെ സംഖ്യാക്രമത്തില് കാണിച്ചിരിക്കുന്നു അതുപോലെ സംഖ്യാക്രമത്തില് തന്നെയാണ് അവരുടെ പദവിയും നേടുന്നത്. ഈ ചക്രത്തെ നിങ്ങളിപ്പോള് നല്ല രീതിയില് അറിഞ്ഞിരിക്കുന്നു. ഇവിടെ പരിധിയില്ലാത്ത ബാബയുടെയടുത്ത് വന്നത് തന്നെ, സമ്പത്ത് നേടാനാണ്. സാകാരമില്ലാതെ സമ്പത്ത് ലഭിക്കുകയില്ല.
ബാബ പറയുന്നു ദേഹധാരിയെ ഓര്മ്മിക്കരുത്. ഉയര്ന്നതിലും ഉയര്ന്ന ഒരു ബാബയെ മാത്രം ഓര്മ്മിക്കണം. എത്ര വലിയ ആജ്ഞയാണ് – കുട്ടികളെ, എന്നെ മാത്രം ഓര്മ്മിക്കൂ. ദേഹധാരിയെ ഓര്മ്മിച്ചു എങ്കില് അവരുടെ ഓര്മ്മയില് വീണ്ടും പുനര്ജന്മം എടുക്കേണ്ടി വരും. നിങ്ങളുടെ ഓര്മ്മയുടെ യാത്ര നിന്നു പോകും. വികര്മ്മം വിനാശമാവുകയില്ല. വളരെയധികം നഷ്ടമുണ്ടാകും. ജോലിയില് ലാഭവുമുണ്ടാകുന്നു, നഷ്ടവുമുണ്ടാകുന്നു. നിരാകാരനായ ബാബയെ ഇന്ദ്രജാലക്കാരന്, കച്ചവടക്കാരന് എന്നും പറയുന്നു. നിങ്ങള്ക്കറിയാം ദിവ്യ ദൃഷ്ടിയുടെ ചാവി ബാബയുടെ കൈയ്യിലുണ്ടെന്ന്. ശരി എന്തെങ്കിലും കണ്ടു, കൃഷ്ണന്റെ സാക്ഷാത്ക്കാരമുണ്ടായി, ഇതിലൂടെ എന്താണ് നേട്ടം? ഒന്നും തന്നെയില്ല. ഇവിടെ ഡ്രാമയുടെ ചക്രത്തെ അറിയാനുള്ള പഠിപ്പാണല്ലോ. ബാബയെ എത്ര ഓര്മ്മിക്കുന്നുവോ, ചക്രത്തെ കറക്കുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. ഇപ്പോള് നിങ്ങള് എന്റെ കുട്ടിയായിരിക്കുന്നു. ഓര്മ്മ വരുന്നില്ലേ, ഞാന് അങ്ങയുടെതായിരുന്നു. നമ്മള് ആത്മാക്കള് പരംധാമത്തില് വസിച്ചവരായിരുന്നു. ഡ്രാമ സ്വയം കറങ്ങികൊണ്ടിരിക്കുന്നു. എങ്ങനെയാണോ മത്സ്യത്തിന്റെ കളിപ്പാട്ടം കാണിച്ചിരിക്കുന്നത്. അതില് മത്സ്യങ്ങള് വരിയായി കോര്ത്തിരിക്കുന്നു. അതിനെ കറക്കുന്നതിലൂടെ മത്സ്യങ്ങള് പതുക്കെ പതുക്കെ താഴെക്ക് ഇറങ്ങുന്നു. അതുപോലെ ഏതെല്ലാം ആത്മാക്കളുണ്ടോ എല്ലാവരും ഡ്രാമയുടെ വരിയില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ചക്രം കറങ്ങികൊണ്ടിരിക്കുമ്പോള്, കയറുന്നു പിന്നെ ഇറങ്ങേണ്ടി വരുന്നു. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മുടെ കയറുന്ന കലയാണ്. ജ്ഞാന സാഗരനായ ബാബ വന്നു കഴിഞ്ഞിരിക്കുന്നു – കയറുന്ന കലയേയും പിന്നെ ഇറങ്ങുന്ന കലയേയും നിങ്ങള് അറിഞ്ഞു കഴിഞ്ഞു. എത്ര സഹജമാണ്. ഇറങ്ങുന്ന കല എത്ര സമയമെടുക്കുന്നു. പിന്നീട് എങ്ങനെ കയറുന്ന കലയുണ്ടാകുന്നു. ബാബ വന്ന് പ്രതിഫലം നല്കുന്നവെന്ന് നിങ്ങള്ക്കറിയാം. ആദ്യമാദ്യം ആദി സനാതന ദേവീ ദേവതാ ധര്മ്മം പിന്നീട് മറ്റു ധര്മ്മങ്ങള് വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കയറുന്ന കലയാണെന്ന് നിങ്ങള് കുട്ടികള് അറിഞ്ഞു കഴിഞ്ഞു. ഇറങ്ങുന്ന കല പൂര്ത്തിയായി. തമോപ്രധാന ലോകത്തില് വളരെയധികം ദു:ഖമാണ്. ഇപ്പോഴുണ്ടാകുന്ന കൊടുങ്കാറ്റൊന്നും ഒന്നുമല്ല. കൊടുങ്കാറ്റിലൂടെ വലിയ വലിയ കെട്ടിടങ്ങള് തന്നെ താഴേക്ക് വീണ് പോകും. വരാന് പോകുന്ന സമയം വളരെ ദു:ഖത്തിന്റെയാണ്. ഇത് വിനാശത്തിന്റെ സമയമാണ്. അയ്യോ അയ്യോ, രക്ഷിക്കൂ രക്ഷിക്കൂ എന്ന് നിലവിളിച്ചു കൊണ്ടിരിക്കും. എല്ലാവരുടെയും മുഖത്ത് നിന്ന് അല്ലയോ രാമാ എന്ന് മാത്രം വരും. ഭഗവാനെ തന്നെ ഓര്മ്മിക്കും. വധശിക്ഷക്ക് കയറ്റുമ്പോഴും പാതിരിമാരും മറ്റും ഗോഡ്ഫാദറിനെ ഓര്മ്മിക്കാന് പറയും. പക്ഷെ അറിയുകയില്ല. തന്റെ ആത്മാവിനെ പോലും യഥാര്ത്ഥ രീതിയില് മനസ്സിലാക്കുന്നില്ല. ഞാന് ആത്മാവ് എന്ത് വസ്തുവാണ്? എന്ത് പാര്ട്ടാണ് അഭിനയിക്കുന്നത്? ഒന്നും അറിയുകയില്ല. ആത്മാവ് എത്ര ചെറുതാണ്. നക്ഷത്രത്തെ പോലെ ചെറുതാണെന്ന് പറയുന്നു. അനേകര്ക്ക് ആത്മാവിന്റെ സാക്ഷാത്ക്കാരമുണ്ടാകുന്നു. വളരെ ചെറിയ ലൈറ്റാണ്. ബിന്ദുവിന് സമാനം വെളുത്ത ലൈറ്റ്. അതിനെ ദിവ്യ ദൃഷ്ടിയില്ലാതെ കാണാന് കഴിയുകയില്ല. അഥവാ കണ്ടാലും മനസ്സിലാക്കാന് പറ്റില്ല. ജ്ഞാനമില്ലാതെ ഒന്നും മനസ്സിലാക്കാന് സാധിക്കില്ല. അനേകം സാക്ഷാത്ക്കാരമൊക്കെ ഉണ്ടാകുന്നുണ്ട്. ഇത് ഒരു വലിയ കാര്യമൊന്നുമല്ല. ഇവിടെയാണെങ്കില് ബുദ്ധി കൊണ്ട് അറിയാന് സാധിക്കും. ബാബ യഥാര്ത്ഥ രീതിയില് തന്നെയാണ് മനസ്സിലാക്കി തരുന്നത് മറ്റാരുടെ ബുദ്ധിയിലും ഈ കാര്യമില്ല നമ്മള് ആത്മാക്കളില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ആരാണോ ബ്രാഹ്മണ കുട്ടികളാകുന്നത്, അവര്ക്ക് തന്നെയാണ് ബാബ മനസ്സിലാക്കി കൊടുക്കുന്നത് കൂടാതെ അവര്ക്ക് തന്നെയാണ് 84 ജന്മങ്ങളുണ്ടാകുന്നത്. വേറെ ആരുടെ ബുദ്ധിയിലും ഇത് ഇരിക്കുകയില്ല. 84 ജന്മങ്ങളുടെ ചക്രത്തെ നിങ്ങള് കൃത്യമായി മനസ്സിലാക്കുന്നു. ആദ്യത്തെ മഹിമ ബ്രാഹ്മണരുടെയാണ്, മുഖ വംശാവലീ ബ്രാഹ്മണരാണല്ലോ. ഇത് വേറെയാര്ക്കും അറിയുകയില്ല. ബ്രഹ്മാകുമാരീ കുമാരന്മാര് എന്ന പേര് സാധാരണമായിക്കഴിഞ്ഞു. ആരും മനസ്സിലാക്കുന്നില്ല – ഈ സ്ഥാപനം എന്താണ്? എന്തു കൊണ്ട് ഈ പേരുണ്ടായി? പ്രജാപിതാ ബ്രഹ്മാ എന്ന പേരിടുന്നതിലൂടെ പിന്നെ എന്തുകൊണ്ട് എന്ന ചോദ്യം തന്നെ ഇല്ലാതാവുകയാണ്. ശിവബാബയുടെ കുട്ടികള് എല്ലാവരും സഹോദരങ്ങളാണെന്ന് നിങ്ങള്ക്ക് പറയാന് സാധിക്കും. പിന്നീട് പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് സഹോദരീ-സഹോദരന്മാരാണ്. ഇത് മനസ്സിലാക്കുന്നതിലൂടെ പിന്നെ ചോദ്യം വരില്ല. പുതിയ ലോകം സ്ഥാപിതമാകുന്നുവെന്ന് മനസ്സിലാക്കും. ബ്രഹ്മാവിലൂടെ നിങ്ങള് പതിതത്തില് നിന്നും പാവനമായികൊണ്ടിരിക്കുന്നു. ഈ രക്ഷാബന്ധനം മുതലായവ ആഘോഷിച്ച് വരുന്നു, പഴയ ഈ രീതി നടന്നു വരുന്നു. ഇപ്പോള് നിങ്ങള് അര്ത്ഥം മനസ്സിലാക്കി ഏതെല്ലാം ഓര്മ്മ ചിഹ്നമുണ്ടോ, എല്ലാത്തിനെക്കുറിച്ചും നിങ്ങള്ക്ക് ഈ സമയം ജ്ഞാനം ലഭിക്കുന്നു. സത്യയുഗത്തില് രാമ നവമി ആഘോഷിക്കുകയില്ല. അവിടെ ആഘോഷിക്കുന്നതിന്റെ കാര്യം തന്നെയില്ല. അവിടെ ജ്ഞാനവും ഇല്ല. ഇതും അറിയാന് കഴിയുകയില്ല നമ്മുടെ ഇറങ്ങുന്ന കലയാണെന്ന്. സുഖത്തോടെ ജന്മം എടുത്തു കൊണ്ടിരിക്കും. അവിടെ യോഗബലത്തിലൂടെയാണ് ജന്മമുണ്ടാകുന്നത്. വികാരത്തിന്റെ പേര് പോലും ഉണ്ടാകുകയില്ല എന്തുകൊണ്ടെന്നാല് രാവണ രാജ്യം അല്ല. അവിടെ സമ്പൂര്ണ്ണ നിര്വികാരിയാണ്. ശരീരം ഉപേക്ഷിക്കുന്നതിനു മുമ്പു തന്നെ സാക്ഷാത്ക്കാരമുണ്ടാകുന്നു. ഇല്ലായെങ്കില് ഒരു പഴയ ശരീരം ഉപേക്ഷിച്ച് വേറെ പുതിയതെടുക്കുന്നുവെന്ന് എങ്ങനെ തെളിയും. ഇവിടെ നിന്ന് നിങ്ങള് ആദ്യം ശാന്തിധാമത്തിലേക്ക് പോകും. കുട്ടികള് മനസ്സിലാക്കുന്നു അത് നമ്മുടെ വീടാണ്, അതിനെ തന്നെയാണ് ശാന്തിധാമം എന്ന് പറയുന്നത്. അവിടെ നമ്മുടെ അച്ഛന്റെ വീടാണ്, ഏതൊരു അച്ഛനെയാണോ നാം ഓര്മ്മിച്ചിരുന്നത്. ബാബയില് നിന്ന് തന്നെയാണ് വേര്പ്പെട്ട് വന്നത്, അതിനാല് ഓര്മ്മിക്കുന്നു. സുഖത്തില് ബാബയെ ഓര്മ്മിക്കുന്നില്ല. സുഖത്തിന്റെ ലോകത്തിന്റെ സമയത്ത് ബാബ തന്റെ ധാമത്തില് വസിക്കുന്നു, വാനപ്രസ്ഥം സ്വീകരിക്കുന്നപോലെ. ലോകത്തിലുള്ളവര് വയസ്സാകുമ്പോള് വാനപ്രസ്ഥം സ്വീകരിക്കുന്നു. എന്നാല് പരംപിതാ പരമാത്മാവിനെ വൃദ്ധന് എന്ന് പറയുകയില്ല. വൃദ്ധന് അഥവാ യുവാവാകുന്നത് ശരീരമാണ്. ആത്മാവ് അത് തന്നെയാണ്. ആത്മാവിലാണ് മായയുടെ നിഴല് വീഴുന്നത്. നിങ്ങള് എല്ലാം അറിഞ്ഞു കഴിഞ്ഞു, മുമ്പ് അറിയുമായിരുന്നില്ല. രചയിതാവിന്റെയും രചനയുടെയും രഹസ്യം ബാബ മനസ്സിലാക്കി തന്നു.
നിങ്ങള് കുട്ടികള് മുന്നില് ഇരിക്കുകയാണ്. ബാബയുടെ മഹിമ വളരെയധികമുണ്ട്. പ്രസിഡന്റ്, പ്രസിഡന്റ് ആണ്. പ്രധാനമന്ത്രി, പ്രധാനമന്ത്രിയാണ്. എല്ലാവര്ക്കും അവരവരുടെ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ബാബയ്ക്ക് ഉയര്ന്നതിലും ഉയര്ന്ന മഹിമയാണ്. അതിനാല് നമുക്ക് തീര്ച്ചയായും ഉയര്ന്നതിലും ഉയര്ന്ന സമ്പത്ത് ലഭിക്കണമല്ലോ. ഇതെല്ലാം വിവേകത്തിന്റെ കാര്യമാണ്. ബാബ മനസ്സിലാക്കി തരുന്നത് പോലെ കുട്ടികളും മനസ്സിലാക്കി കൊടുക്കണം. ആദ്യം ബാബയുടെ പരിചയം നല്കണം, സമ്പത്തും ബാബയില് നിന്നാണ് ലഭിക്കുന്നത്. നിങ്ങളുടെ പ്രവൃത്തി മാര്ഗ്ഗമാണ് അതിനാല് ബുദ്ധിയില് ചക്രം കറക്കണം. തീര്ച്ചയായും സേവനം ചെയ്യണം. ദിനം-പ്രതിദിനം വളരെ സഹജമായിത്തീരും, അപ്പോഴാണല്ലോ പ്രജകള് വര്ദ്ധിക്കുന്നത്. സഹജമായി ലഭിക്കുന്നതിലൂടെ സഹജമായി നിശ്ചയവും ഉണ്ടാകും. പുതിയവര് സന്തോഷത്തോടുകൂടി വളരെയധികം തുള്ളിചാടുന്നു, പൂര്ണ്ണമായ നിശ്ചയമുണ്ടാകും. സംഖ്യാക്രമമനുസിച്ച് എല്ലാവരുടെയും പുരുഷാര്ത്ഥം നടന്നുകൊണ്ടിരിക്കുകയാണ്. ഓരോരുത്തരും സത്യമായ സമ്പാദ്യത്തിന്റെ പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. സത്യവും അസത്യത്തിന്റെയും സമ്പാദ്യത്തില് വ്യത്യാസമുണ്ടാകുമല്ലോ. സത്യമായ രത്നം ദൂരെ നിന്ന് തന്നെ തിളങ്ങുന്നു. ഇന്നത്തെക്കാലത്ത് മനുഷ്യര്ക്ക് പൈസ സൂക്ഷിച്ച് വെക്കുന്നതിന് എത്ര ബുദ്ധിമുട്ടാണ്. എവിടെ ഒളിപ്പിക്കും, എവിടെ വെക്കും. ധനം കൂടിക്കഴിഞ്ഞാല് അതിനെ ഒന്നും ചെയ്യാന് സാധിക്കാത്ത സമയവും വരും. നിങ്ങള് കുട്ടികളുടെയും സംഖ്യാക്രമമനുസരിച്ചാണ് ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടുന്നത്. ചിലപ്പോള് ഗ്രഹപിഴ ഉണ്ടാകുന്നു, അതിനാല് പല പല ആശയക്കുഴപ്പങ്ങളും വരുന്നു. പഠിപ്പ് തന്നെ ഉപേക്ഷിക്കുന്നു, മനസ്സിലാക്കാനേ സാധിക്കില്ല. ഇവരാണെങ്കില് പഠിച്ചിരുന്നു, പഠിപ്പിച്ചിരുന്നു, ഇപ്പോള് എന്ത് പറ്റി. അല്പമെങ്കിലും സംശയം വന്നാല് കഴുത്ത് തന്നെ ഞെരിഞ്ഞു പോകുന്നു. ബാബയില് സംശയമുണ്ടായി, വികാരത്തില് പോയി എങ്കില് പെട്ടെന്ന് വീണ് പോകുന്നു. കാമവും ക്രോധവും ഏറ്റവും വലിയ ശത്രുവാണ്. മോഹവും കുറവൊന്നുമല്ല. സന്യാസിമാര്ക്ക് അവരുടെ ജീവിതത്തെക്കുറിച്ചുളള സ്മൃതി ഉണ്ടായിരിക്കുകയില്ല എന്നൊന്നുമില്ല. എല്ലാ സ്മൃതിയുമുണ്ട്. ജ്ഞാനം പ്രയോഗത്തില് വരുത്തുന്ന കുട്ടികള് സൂചനയലൂടെ തന്നെ എല്ലാം മനസ്സിലാക്കുന്നു. എങ്ങനെയാണ് ഭോഗ് വെക്കുന്നത്. ആരാണ് വരുന്നത്, എന്താണ് സംഭവിക്കുന്നത്? സെക്കന്റ് ബൈ സെക്കന്റ് ഡ്രാമ നടന്നു കൊണ്ടിരിക്കുന്നു. ഡ്രാമയില് അടങ്ങിയിട്ടുണ്ട് എന്താണോ കല്പം മുമ്പ് സംഭവിച്ചത്, അതേ ചെയ്യൂ, ഇമര്ജാവും. ഡ്രാമയുടെ പാര്ട്ട് സെക്കന്റ് ബൈ സെക്കന്റ് തുറക്കപ്പെടുന്നു. മുഖ്യമായത് ബാബയുടെ ഓര്മ്മയാണ് അതിലൂടെ വികര്മ്മം വിനാശമാകും. ബാബയുടെ ഓര്മ്മയില് എത്ര മുഴുകിയിരിക്കുന്നുവോ വികര്മ്മം അത്രയും വിനാശമായി കൊണ്ടിരിക്കും. ഇല്ലായെങ്കില് ബാബ ധര്മ്മരാജന്റെ രൂപത്തില് സാക്ഷാത്ക്കാരം ചെയ്യിപ്പിക്കും. ഇപ്പോഴും അനേകരുണ്ട് പോകെ പോകെ അനേകം തെറ്റുകള് ചെയ്തുകൊണ്ടിരിക്കുന്നു. പറയുകയേയില്ല. പേരൊക്കെ വളരെ നല്ല രീതില് ലഭിക്കുമായിരിക്കും, പക്ഷെ ബാബക്കറിയാം എത്ര കുറഞ്ഞ പദവി ലഭിക്കുമെന്ന്. എത്ര ഗ്രഹപിഴയാണിരിക്കുന്നത്. വിപരീതമായ വികര്മ്മം ചെയ്ത് ബാബയില് നിന്ന് മറച്ചു വെക്കുന്നു. സത്യത്തിന്റെ മുന്നില് ഒരു കാര്യവും മറച്ചു വെക്കാന് കഴിയുകയില്ല. നിങ്ങളുടെ എല്ലാം മുകളില് അടങ്ങിയിരിക്കുന്നു. അന്തര്യാമിയായ ബാബയാണെങ്കില് അതാണല്ലോ. മനസ്സിലാക്കണം നമ്മള് ഒളിപ്പിച്ച് വികര്മ്മം ചെയ്യുകയാണെങ്കില് ഒരുപാട് ശിക്ഷ അനുഭവിക്കേണ്ടി വരും. നമ്മള് ബ്രാഹ്മണര് സംരക്ഷിക്കുന്നതിന് വേണ്ടി നിമിത്തമായവരാണ്. നമ്മളില് തന്നെ ഈ ശീലമുണ്ടെങ്കില് ശരിയല്ല. സ്ക്കൂളില് അദ്ധ്യാപകന്റെ റിപ്പോര്ട്ടുണ്ടാകുന്നു, അപ്പോള് പ്രധാനദ്ധ്യാപകന് വലിയ സഭയില് അത് വെളിപ്പെടുത്തുന്നു. അതിനാല് വളരെ പേടിക്കണം. നിങ്ങള്ക്ക് ഒരു ശിവബാബയെ ഓര്മ്മിക്കണം. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. നിങ്ങള്ക്ക് ബാബയുടെ അടുത്തേക്ക് പോകണം. ബാബയെ ഓര്മ്മിക്കണം കൂടാതെ സ്വദര്ശന ചക്രം കറക്കണം വേറെ ആരെയെങ്കിലും ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ ആത്മീയ യാത്ര അവസാനിക്കും. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായയുടെ ഗ്രഹപിഴയില് നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സത്യമായ ബാബയോട് സദാ സത്യമായിരിക്കണം. എന്തെങ്കിലും തെറ്റ് ചെയ്ത് ഒളിപ്പിച്ച് വെക്കരുത്. വിപരീതമായ കര്മ്മത്തില് നിന്ന് രക്ഷപ്പെട്ടിരിക്കണം.
2. ശ്രീമതമനുസരിക്കാതിരിക്കുന്നതും വികാരമാണ്, അതിനാല് ഒരിക്കലും ശ്രീമതം ലംഘിക്കരുത്. സമ്പൂര്ണ്ണ നിര്വികാരിയായിത്തീരണം.
വരദാനം:-
മഹാനാത്മാക്കള് അവരാണ് ആരിലാണോ സത്യതയുടെ ശക്തിയുള്ളത്. പക്ഷെ സത്യതയോടൊപ്പം സഭ്യതയും തീര്ച്ചയായും വേണ്ടതുണ്ട്. അങ്ങനെയുള്ള സത്യതയുടെ സഭ്യതയുള്ള മഹാനാത്മാക്കളുടെ വാക്കുകളിലും ദൃഷ്ടിയിലും പെരുമാറ്റത്തിലും കഴിക്കുന്നതിലും കുടിക്കുന്നതിലും ഇരിക്കുന്നതിലും എഴുന്നേല്ക്കുന്നതിലും എല്ലാ കര്മ്മങ്ങളിലും സഭ്യത സ്വതവേ കാണപ്പെടും. അഥവാ സഭ്യത ഇല്ല എങ്കില് സത്യതയില്ല. സത്യത ഒരിക്കലും തെളിയിക്കുന്നതിലൂടെ തെളിയുകയില്ല. അതിന് തെളിയിക്കാനുള്ള സിദ്ധി പ്രാപ്തമാണ്. സത്യതയുടെ സൂര്യനെ ആര്ക്കും ഒളിപ്പിച്ച് വെക്കാന് സാധ്യമല്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!