01 July 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
30 June 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - യാചകനില് നിന്നും രാജകുമാരനായി മാറുന്നതിന്റെ ആധാരം പവിത്രതയാണ്, പവിത്രമായി മാറുന്നതിലൂടെത്തന്നെയാണ് പവിത്രമായ ലോകത്തിന്റെ രാജ്യപദവി ലഭിക്കുന്നത്.
ചോദ്യം: -
ഈ പാഠശാലയില് ഏതൊരു പാഠമാണ് നിങ്ങളെ മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നത്?
ഉത്തരം:-
നമ്മള് ശരീരമല്ല ആത്മാവാണ്, എന്ന പാഠമാണ് നിങ്ങള് ദിവസവും ഈ പാഠശാലയില് പഠിക്കുന്നത്. ആത്മാഭിമാനിയായി മാറുന്നതിലൂടെയാണ് നിങ്ങള് മനുഷ്യനില് നിന്നും ദേവത, നരനില് നിന്നും നാരായണനായി മാറുന്നത്. ഈ സമയം എല്ലാ മനുഷ്യരും പൂജാരിമാരാണ് അര്ത്ഥം പതിതവും ദേഹാഭിമാനികളുമാണ്. അതുകൊണ്ടാണ് പതിത-പാവനനായ ബാബയെ വിളിച്ചുകൊണ്ടിരിക്കുന്നത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ആകാശ സിംഹാസനം ഉപേക്ഷിച്ചു വന്നാലും….
ഓം ശാന്തി. ഓം ശാന്തി എന്ന് ആരാണ് പറഞ്ഞത് എന്ന് കുട്ടികള്ക്കറിയാം. ഏത് കുട്ടികള്? ഓം ശാന്തി എന്ന് ആരുടെ ആത്മാവാണ് പറഞ്ഞത് എന്ന് ആത്മാക്കള്ക്കറിയാം. പരമപിതാ പരമാത്മാവാണ് പറഞ്ഞത്. മനുഷ്യരുടെ ആത്മാവല്ല പറഞ്ഞത്, പരമപിതാ പരമാത്മാവാണ് പറഞ്ഞത്. പരമപിതാ പരമാത്മാവ് എല്ലാവരുടെയും അച്ഛനും ഉയര്ന്നതിലും വെച്ച് ഉയര്ന്നതുമാണ്. ഭാരതത്തില് മായയുടെ ഗ്രഹണം വളരെയധികം ബാധിച്ചിരിക്കുകയാണെന്ന് ഗീതത്തില് കേട്ടു. ഒരുപാട് പതിതമായി മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് വിളിക്കുന്നത്-അല്ലയോ പതിത-പാവനാ, ഞങ്ങളെ പാവനമാക്കി മാറ്റാന് വീണ്ടും വരൂ. ആത്മാവാണ് ഭഗവാനാകുന്ന തന്റെ അച്ഛനെ വിളിക്കുന്നത്. ഭഗവാനെ പതിത-പാവനന് എന്നാണ് പറയുന്നത്. ഒരാളുടെ മഹിമയാണ് ഉള്ളത്. ബാബ എല്ലാ ആത്മാക്കളുടെയും പരിധിയില്ലാത്ത അച്ഛനാണ്. ഈ ലോകത്തില് എല്ലാവരും പതിതമായി മാറിയതു കൊണ്ടാണ് വിളിക്കുന്നത്-അല്ലയോ പരമപിതാ പരമാത്മാവേ എന്ന്. ബാബയാണ് ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനും. ബാബ പിതാവുമാണ്, അതുപോലെ തന്നെ ശിക്ഷകനുമാണ്. കാരണം ജ്ഞാനത്തിന്റെ സാഗരനും, മുഴുവന് വിശ്വത്തിന്റെയും അധികാരിയുമാണ്. ബാബക്ക് സര്വ്വ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും ഗ്രന്ഥങ്ങളുടെയും അറിവുമുണ്ട്. ബാബയെ നോളേജ്ഫുള്ളെന്നും പറയുന്നു. അതിനാല് ഈ സമയം എല്ലാവരും ദുഃഖിയായതുകൊണ്ടാണ് പാരലൗകീക അച്ഛനെ വിളിക്കുന്നത്. ഗോഡ് ഫാദറെന്നാണ് പറയുന്നത്. അച്ഛന് പേരും വേണമല്ലോ. ശിവബാബ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബാബയാണ് ഉയര്ന്നതിലും വെച്ച് ഉയര്ന്നതും, ജ്ഞാനത്തിന്റെ സാഗരനും, ശാന്തിയുടെ സാഗരനും, സുഖത്തിന്റെ സാഗരനും. മനുഷ്യരുടെ ആത്മാവാണ് അച്ഛന്റെ മഹിമ പാടുന്നത്. ഉയര്ന്നതിലും വെച്ച് ഉയര്ന്ന ആത്മാവ് ആരാണ്? പരമപിതാ പരമാത്മാവ്. ബാബ പരമമാണ്, പതിതമായ മനുഷ്യര് ബാബയെ ഓര്മ്മിക്കുന്നു. സത്യയുഗത്തില് ഭാരതം പാവനമായിരുന്നപ്പോള് ദേവീ-ദേവതകളുടെ രാജ്യമായിരുന്നു. പതിതരായി ആരുമുണ്ടായിരുന്നില്ല. ഈ തമോപ്രധാനമായ ലോകത്തില് വസിക്കുന്ന മനുഷ്യരെല്ലാം പാപാത്മാക്കളാണ്. പാവനമായ ഭാരതം പതിതമായി മാറിക്കഴിഞ്ഞു. കലിയുഗത്തില് എല്ലാവരും പതിതരാണ്. ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനുമായ പരമാത്മാവ് പരമധാമത്തില് നിന്നും വന്ന് ബ്രഹ്മാവിലൂടെയാണ് നമ്മളെ പഠിപ്പിക്കുന്നത് എന്ന് നിങ്ങള്ക്കറിയാം. ബാബക്ക് തീര്ച്ചയായും ശരീരം വേണമല്ലോ. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. അധികാരിയും, ജ്ഞാനത്തിന്റെ സാഗരനുമായ ബാബക്കു മാത്രമാണ് എല്ലാം അറിയുന്നത്. വിഷ്ണുവിന്റെ നാഭിയില് നിന്നും ബ്രഹ്മാവുണ്ടായി എന്ന് ഭാരതത്തില് ചിത്രവും കാണിക്കുന്നുണ്ട്. ബ്രഹ്മാവിന്റെ കൈയ്യിലാണ് ശാസ്ത്രങ്ങളെല്ലാം കാണിക്കുന്നത്. വിഷ്ണു ശാസ്ത്രങ്ങളുടെ സാരമൊന്നും കേള്പ്പിക്കുന്നില്ല. ജ്ഞാനത്തിന്റെ സാഗരനായ പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ എല്ലാ ശാസ്ത്രങ്ങളുടെയും സാരാംശം മനസ്സിലാക്കിതരുന്നു. ബാബ ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെയും രചയിതാവാണ്. ബ്രഹ്മാവിനെയോ വിഷ്ണുവിനെയോ ജ്ഞാനത്തിന്റെ സാഗരനെന്നു പറയാന് സാധിക്കില്ല. ശങ്കരനെയും ഒട്ടും പറയാന് സാധിക്കില്ല. ആരാണ് ജ്ഞാനത്തിന്റെ സാഗരന്? നിരാകാരനായ പരമപിതാ പരമാത്മാവാണ് ഉയര്ന്നതിലും വെച്ച് ഉയര്ന്നതും, പതിത-പാവനനും. ഇത് പരമപിതാ പരമാത്മാവിന്റെ മഹിമയാണ്. ഇവിടെയും ആത്മാവിന്റെ മഹിമ തന്നെയാണ് ഉള്ളത്. ആത്മാവാണ് ഈ ശരീരത്തിലൂടെ പറയുന്നത്- ഞാന് പ്രസിഡന്റാണ്, ഞാന് വക്കീലാണ്, ഞാന് ഈ മിനിസ്റ്ററാണ് എന്നെല്ലാം. ആത്മാവാണ് പദവി പ്രാപ്തമാക്കുന്നത്. ആത്മാവ് ശരീരത്തിലൂടെ പറയുന്നു-ഞാന് ഈ ശരീരം ഉപേക്ഷിച്ചാണ് മറ്റൊരു ശരീരം എടുക്കുന്നത്. ഈ സമയം ബാബ വരുമ്പോള് കുട്ടികളോട് പറയുന്നു-ആത്മാഭിമാനിയായി ഭവിക്കൂ. നിങ്ങളുടെ അച്ഛനായ ഞാന് വന്നിരിക്കുകയാണ്, നിങ്ങളെ ഈ പാഠം പഠിപ്പിക്കാന്. ഇത് മനുഷ്യനില് നിന്നും ദേവതയും, നരനില് നിന്നും നാരായണനും, നാരിയില് നിന്നും ലക്ഷ്മിയുമായി മാറാനുള്ള പാഠശാലയാണ്. ബാബയെ എല്ലാ ആത്മാക്കളും വിളിക്കുന്നു-അല്ലയോ പരമപിതാ പരമാത്മാവേ… നിരാകാരിയായ ലോകത്തില് നിന്നും ഇപ്പോള് സാകാര ലോകത്തിലേക്ക് വരൂ. രൂപം മാറ്റൂ. നിരാകാരിയായ നിങ്ങള് ആത്മാക്കള് ഗര്ഭത്തിലൂടെയാണ് ശരീരത്തിലേക്ക് വരുന്നത്,പിന്നീട് പുനര്ജന്മവും എടുക്കുന്നു. ബാബ മനസ്സിലാക്കി തരുന്നു- നിങ്ങള് 84 ജന്മങ്ങളും ഗര്ഭത്തിലൂടെയാണ് എടുത്തിട്ടുള്ളത്. ഒരു ശരീരം ഉപേക്ഷിക്കുമ്പോള് അടുത്ത ഗര്ഭത്തിലേക്ക് പോകുന്നു. ഇങ്ങനെയാണ് നിങ്ങള് 84 ജന്മങ്ങള് എടുക്കുന്നത്. ബാബ ഒരിക്കലും ഗര്ഭത്തിലേക്ക് വരുന്നില്ല. വാസ്തവത്തില് ഭാരതവാസികള് ദേവീ-ദേവത ധര്മ്മത്തിലുള്ളവരായിരുന്നു. അതിനുശേഷമാണ് ഏണിപ്പടി താഴേക്കിറങ്ങി വന്നത്, ക്ഷത്രിയ വര്ണ്ണത്തിലേക്കും, പിന്നീട് വൈശ്യരും, പിന്നെ ശൂദ്ര വര്ണ്ണത്തില് കലകള് കുറഞ്ഞുകൊണ്ടിരിക്കുന്നു. 16 കലാ സമ്പൂര്ണ്ണമായ ഭാരതം 14 കലയുള്ളതായി മാറി. ഭാരതവാസികള്ക്ക് തന്റെ ജന്മങ്ങളെക്കുറിച്ചറിയില്ല. മറ്റൊരു ധര്മ്മത്തിലുള്ളവരും 84 ജന്മങ്ങള് എടുക്കുന്നില്ല. നിങ്ങള് സ്വദര്ശന ചക്രധാരികളായി മാറിയിരിക്കുന്നു, ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. സ്വദര്ശന ചക്രധാരിയായി മാറുന്നതിലൂടെ നിങ്ങള് സ്വര്ഗ്ഗത്തില് ചക്രവര്ത്തി മഹാരാജാവായി മാറുന്നു. നമ്മള് ഇവിടെ വന്നിരിക്കുന്നത് പതിതത്തില് നിന്നും പാവനമായി മാറാനാണ് എന്ന് നിങ്ങള്ക്ക് നല്ല രീതിയില് അറിയാം. ഇത് പതിതമായ ലോകമാണ്. പതിത-പാവനനും, സര്വ്വരുടെയും സദ്ഗതി ദാതാവും ഒരു ബാബ മാത്രമാണ്. എല്ലാവരും ബാബയെയാണ് വിളിക്കുന്നത്. ബാബയെയാണ് ഓര്മ്മിക്കുന്നത്, കൃഷ്ണനെയല്ല. കൃഷ്ണന് ഗീതയൊന്നും കേള്പ്പിച്ചിട്ടില്ല. സര്വ്വ ശാസ്ത്രമയീ ശിരോമണി ഗീതയാണ്. ഭാരതത്തിന്റെ ഗീത ഏത് ധര്മ്മത്തിന്റെ ശാസ്ത്രമാണ്? ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ. ഗീത ആരാണ് ഉച്ചരിച്ചത്? ആരാണ് രാജയോഗം പഠിപ്പിച്ചത്? പരമപിതാ പരമാത്മാവും പതിത-പാവനനുമായ അച്ഛന്. നിരാകാരിയായ നിങ്ങളുടെ ആത്മാവാണ് ഇപ്പോള് സാകാരത്തില് ശരീരമെടുത്തിരിക്കുന്നത്. സാകാരത്തിലുള്ള മനുഷ്യനെ ഒരിക്കലും ഭഗവാന് എന്ന് പറയാന് സാധിക്കില്ല. സത്യയുഗത്തില് ലക്ഷ്മീ-നാരായണനാണെങ്കില് പോലും ഭഗവാന് എന്ന് പറയില്ല. ഇതൊരു ടൈറ്റിലായി നല്കിയിരിക്കുകയാണ്. നിയമമനുസരിച്ച് ഭഗവാന് ഒന്നാണ്. രചയിതാവ് ഒന്നാണ്. പിന്നീടുള്ളത് ദേവതകളാണ്. ഇത് 5000 വര്ഷത്തിന്റെ കാര്യമാണ്. ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോള് മഹാരാജാവെന്നും മഹാറാണിയെന്നുമാണ് പറയുന്നത്. ഭഗവാന് മഹാരാജാവാകുന്നില്ല. ബാബ അച്ഛന് തന്നെയാണ്, വന്ന് ഭാരതവാസികളെ ദേവീ-ദേവതയാക്കി മാറ്റുന്നു. ഇപ്പോള് ആരും ദേവീ-ദേവത ധര്മ്മത്തിലുള്ളവരില്ല. ഈ ലോകത്തെ രാവണ സമ്പ്രദായമെന്നാണ് പറയുന്നത്. കാരണം രാവണ രാജ്യമാണ്. വര്ഷ-വര്ഷം രാവണനെ കത്തിക്കുന്നു. കാരണം രാവണന് പഴയ ശത്രുവാണ്. എന്നാല് ഭാരതവാസികള്ക്ക് രാവണനെ അറിയില്ല. രാവണന് ആരാണ് എന്ന് ശാസ്ത്രങ്ങളില് പോലും വര്ണ്ണിച്ചിട്ടില്ല. എന്തുകൊണ്ടാണ് രാവണന് 10 തല കാണിച്ചിട്ടുള്ളത്? ഈ കാര്യങ്ങളെ നല്ല രീതിയില് മനസ്സിലാക്കണം. മനുഷ്യര് തികച്ചും കല്ലുബുദ്ധികളാണ്. ഈ ലക്ഷ്മീ-നാരായണനെയാണ് പവിഴബുദ്ധിയെന്ന് പറയുന്നത്. പവിഴനാഥന്റെയും പവിഴനാഥിനികളുടെയും രാജ്യമായിരുന്നു. എങ്ങനെയാണോ രാജാവും റാണിയും അതുപോലെയായിരുന്നു പ്രജകളും. ഭാരതത്തെ പോലെ സുഖധാമം മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് രോഗങ്ങളും ദുഃഖവുമൊന്നും ഉണ്ടായിരുന്നില്ല. സമ്പൂര്ണ്ണ സുഖമുണ്ടായിരുന്നു. ഈശ്വരന്റെ മഹിമ അപരം അപാരമാണ് എന്ന് പാടുന്നു. അതേപോലെ ഭാരതത്തിന്റെയും മഹിമ അപരം അപാരമാണ്. പവിത്രതയാണ് എല്ലാത്തിന്റെയും ആധാരം. എല്ലാവരും പതിതരാണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. ശാന്തിയും സമൃദ്ധിയുമില്ല. നമ്മള് ഭാരതവാസികള് സൂര്യവംശത്തിലെ ദേവീ-ദേവതകളായിരുന്നു, പിന്നീടാണ് പതുക്കെ-പതുക്കെ പതിതമായി മാറിയത് എന്ന് ഇപ്പോള് നിങ്ങള് മനസ്സിലാക്കി. ഈ ലോകത്തെ മൃത്യുലോകമെന്നാണ് പറയുന്നത്. ഈ ലോകത്തിന് തീ പിടിക്കണം. ഇത് ശിവന്റെ ജ്ഞാന യജ്ഞമാണ്. രുദ്ര ജ്ഞാന യജ്ഞമെന്നും പറയുന്നു. മനുഷ്യര് ഒരുപാട് പേരുകള് വെയ്ക്കുന്നു. ശിവന്റെ മൂര്ത്തി എവിടെയെല്ലാം കാണുന്നുണ്ടോ അവിടെയെല്ലാം ഭിന്ന-ഭിന്ന പേരുകള് ഇടുന്നു. ഒരു ശിവന്റെ പേരിലാണ് ക്ഷേത്രങ്ങളെല്ലാം ഉണ്ടാക്കുന്നത്. അതിനാല് ബാബ മനസ്സിലാക്കിതരുന്നു-ജ്ഞാനം, ഭക്തി, വൈരാഗ്യം. ഇപ്പോള് ഭക്തി പൂര്ത്തിയാകുന്നു, നിങ്ങള്ക്ക് ഭക്തിയോട് വൈരാഗ്യം വരുന്നു അര്ത്ഥം ഈ പഴയ ലോകത്തോട് വൈരാഗ്യമാണ് എന്നതാണ്. ഈ പഴയ ലോകം വിനാശമാകണം.
നമ്മള് എങ്ങനെ പതിതത്തില് നിന്നും പാവനമായി മാറും എന്ന് കുട്ടികള് ബാബയോട് ചോദിക്കുന്നു. പുതിയവര് വരുമ്പോള് അനുവദിക്കാറില്ല. കോളേജില് പുതിയവര് വന്നിരിക്കുകയാണെങ്കില് ഒന്നും മനസ്സിലാക്കാന് സാധിക്കില്ല. എങ്ങനെയാണ് മനുഷ്യനില് നിന്നും ദേവതയായി മാറുന്നതെന്ന് ആര്ക്കും അറിയില്ല. പതിതമായ മനുഷ്യരാണ് പാവനമായി മാറുന്നത്. ഈ സമയം ഭാരതം ദരിദ്രമാണ്. സത്യയുഗത്തില് ഭാരതം രാജകുമാരനെ പോലെ സമ്പന്നമായിരുന്നു. ശ്രീകൃഷ്ണന് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനായിരുന്നു. ശ്രീകൃഷ്ണനില് എല്ലാ ഗുണങ്ങളുമുണ്ട്. ലക്ഷ്മീ-നാരായണന്റെ രാജ്യമെന്നാണ് പറയുന്നത്. കൃഷ്ണന് രാജകുമാരനും, രാധ രാജകുമാരിയുമായിരുന്നു. രാജകുമാരനായ കൃഷ്ണന്റെ മഹിമയാണ് പാടുന്നത്- സര്വ്വഗുണ സമ്പന്നമെന്നും, 16 കലാ സമ്പൂര്ണ്ണമെന്നും….. എന്നാല് കൃഷ്ണന് ഗീതയൊന്നും ഉച്ചരിച്ചിട്ടില്ല. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനായിരുന്നു. പതിതമായ മനുഷ്യരെ പാവനമാക്കി മാറ്റുന്നതിനുവേണ്ടി കൃഷ്ണന് ഗീത കേള്പ്പിക്കാനൊന്നും സാധിക്കില്ല. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്. ശാസ്ത്രങ്ങള്ക്ക് എത്ര മഹിമയാണ് ഉള്ളത്. സത്യയുഗത്തില് ഭക്തിമാര്ഗ്ഗത്തിലെ ഒരു ശാസ്ത്രങ്ങളോ, ചിത്രങ്ങളോ ഒന്നും ഉണ്ടായിരിക്കില്ല. സത്യയുഗത്തില് ജ്ഞാനത്തിന്റെ പ്രാപ്തിയാണ് 21 ജന്മത്തേക്ക് വേണ്ടി ലഭിക്കുന്നത്. വീണ്ടും സത്യയുഗത്തിലെ രാജ്യഭാഗ്യം എടുത്തുകൊണ്ടിരിക്കുകയാണ്. 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതവാസികള് സത്യയുഗത്തില് വിശ്വത്തിന്റെ അധികാരികളായിരുന്നു. മറ്റൊരു വിഭജനമൊന്നും ഉണ്ടായിരുന്നില്ല. 5000 വര്ഷത്തിന്റെ കാര്യമാണ്. ഇത് കലിയുഗത്തിന്റെ അവസാനമാണല്ലോ. വിനാശം മുന്നില് നില്ക്കുകയാണ്. ഭഗവാനാണ് ഈ ജ്ഞാന യജ്ഞം രചിച്ചിട്ടുള്ളത്. പതിതമായ കലിയുഗത്തെ പാവനമായ സ്വര്ഗ്ഗമാക്കി മാറ്റണമെങ്കില് തീര്ച്ചയായും പതിതമായ ലോകത്തിന്റെ വിനാശമുണ്ടാകണം. ബ്രഹ്മാവിലൂടെ ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ശിവബാബ ഇപ്പോള് ചെയ്യിപ്പിക്കുകയാണ്. ഇപ്പോള് നിങ്ങള് ദേവതയായി മാറുകയാണ്. പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെയാണ് സ്ഥാപനയുടെ കാര്യം ചെയ്യിപ്പിക്കുന്നത്. പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളാണ് എല്ലാവരും. ബ്രഹ്മാവിലൂടെയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടായത്. 5000 വര്ഷം മുമ്പും ബാബ സംഗമയുഗത്തില് രാജയോഗം പഠിപ്പിക്കാന് വന്നിരുന്നു. ബാബയാണ് വന്നത്, കൃഷ്ണനല്ല. കൃഷ്ണന് പതിതമായ ലോകത്തിലേക്ക് വരാന് സാധിക്കില്ല. ബാബയാണ് എല്ലാവരുടെയും സത്ഗതി ദാതാവ്. ഒരു മനുഷ്യനും മറ്റൊരു മനുഷ്യന് സത്ഗതി നല്കാന് സാധിക്കില്ല. എല്ലാവരും ഓര്മ്മിക്കുന്നതും ഒരു ബാബയെ മാത്രമാണ്. പരമപിതാ പരമാത്മാവ് എവിടെയാണ് വസിക്കുന്നത്? പരമധാമത്തിലാണ് വസിക്കുന്നതെന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാം. പരമധാമം ബ്രഹ്മമാകുന്ന തത്വമാണ്. പരമധാമത്തില് ആത്മാക്കളെല്ലാവരും മഹാത്മാക്കളെ പോലെ പവിത്രമായിട്ടാണ് കഴിയുന്നത്. ഈ സാകാര ലോകത്തിലും മഹാന് ആത്മാവെന്നും, പതിതമായ ആത്മാവെന്നും പറയാറുണ്ടല്ലോ. ഈ ലോകത്തില് ഒരാളുപോലും മഹാന് ആത്മാവില്ല. ആത്മാവ് ജ്ഞാന-യോഗത്തിലൂടെയാണ് പാവനവും സതോപ്രധാനവുമായി മാറേണ്ടത്. അല്ലാതെ വെള്ളത്തിലൂടെയല്ല. ആത്മാവാണ് പതിതമായി മാറിയിരിക്കുന്നത്. ആത്മാവിലാണ് അഴുക്കുള്ളത്. ആത്മാവാണ് സ്വര്ണ്ണവും, വെള്ളിയും, ചെമ്പും, ഇരുമ്പുമായി മാറുന്നത്. പതിതമായ ആത്മാക്കളെ ആരാണ് പാവനമാക്കി മാറ്റുന്നത്! പരമപിതാ പരമാത്മാവിനല്ലാതെ ആര്ക്കും പവിത്രമാക്കി മാറ്റാന് സാധിക്കില്ല. ബാബയാണ് മനസ്സിലാക്കിതരുന്നത്-എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപങ്ങളെല്ലാം ഭസ്മമാകും. ഓര്മ്മിക്കുന്തോറും പതിതത്തില് നിന്നും പാവനമായി മാറും. ഇതിലാണ് പരിശ്രമമുള്ളത്. ജ്ഞാനം മുഴുവനും ബുദ്ധിയിലുണ്ട്. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, എങ്ങനെയാണ് നമ്മള് 84 ജന്മങ്ങള് എടുക്കുന്നത്, സത്യയുഗത്തില് എത്ര സമയമാണ് രാജ്യം ഭരിക്കുന്നത്, പിന്നീട് എങ്ങനെയാണ് രാവണന് വരുന്നത്! രാവണന് ആരാണ്! എന്നും ആര്ക്കും അറിയില്ല. രാവണനെ എപ്പോള് മുതലാണ് കത്തിക്കാന് ആരംഭിച്ചത്? ഇതും ആര്ക്കും അറിയില്ല. വര്ഷങ്ങളായി കത്തിച്ചുവരുന്നു. സത്യയുഗത്തില് രാവണനെ കത്തിക്കില്ല. ഇപ്പോള് രാവണ രാജ്യമാണ്. ആര്ക്കും രാമരാജ്യം സ്ഥാപിക്കാന് സാധിക്കില്ല. രാമരാജ്യം സ്ഥാപിക്കുന്നത് ബാബയുടെ മാത്രം കര്ത്തവ്യമാണ്. ഒരു പതിതമായ മനുഷ്യര്ക്കും ചെയ്യാന് സാധിക്കില്ല. പതിതമായ മനുഷ്യരെല്ലാം വിനാശമാകും. പതിതമായ ലോകം വിനാശമാകണം. സത്യയുഗത്തില് അല്ലയോ പതിത-പാവനാ വരൂ എന്ന് ആരും പറയില്ല. സത്യയുഗം പാവനമായ ലോകമല്ലേ. ഈ ലക്ഷ്മീ-നാരായണനെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയത് ആരാണ് എന്ന് നിങ്ങള്ക്ക് അറിയാം. പിന്നീട് ലക്ഷ്മീ-നാരായണനാണ് 84 ജന്മങ്ങള് എടുത്തത്. ആദി സനാതന ദേവീ-ദേവത ധര്മ്മത്തിലുള്ളവരാണ് 84 ജന്മങ്ങള് എടുത്തത്. ആദി സനാതന ദേവീ-ദേവത ധര്മ്മത്തിലുള്ളവരാണ് ശൂദ്ര വംശികളായി മാറിയത്. ഇപ്പോള് വീണ്ടും ബ്രാഹ്മണവംശികളായി മാറുന്നു. നിങ്ങള് ഉയര്ന്നതിലും വെച്ച് ഉയര്ന്ന കുടുമിയുള്ള ബ്രാഹ്മണര് ബ്രഹ്മാമുഖവംശാവലികളായ ബ്രാഹ്മണ കുലഭൂഷണരാണ്. ഇപ്പോള് നിങ്ങള് ശിവബാബയുടെ കുട്ടികളുമാണ്. പേരക്കുട്ടികളുമാണ്. ശിവവംശികളും ബ്രഹ്മാകുമാരനും കുമാരിമാരുമാണ്. മുത്തച്ഛനില് നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. ബാബ പറയുന്നു-എന്നെ നിരന്തരം ഓര്മ്മിക്കൂ. പാവനമായി മാറിയാല് നിങ്ങള് ബാബയോടൊപ്പം മുക്തിധാമത്തിലേക്ക് പോകും. ഈ കാര്യങ്ങളെ കല്പം മുമ്പ് മനസ്സിലാക്കിയവര് മാത്രമെ മനസ്സിലാക്കുകയുള്ളൂ. കല്പം മുമ്പ് മനസ്സിലാക്കിയവര് ഒരുപാട് പേരുണ്ട്. എത്ര ബ്രഹ്മാകുമാരനും-കുമാരിമാരുമുണ്ടെന്ന് ചിലര് ചോദിക്കുന്നു. ആയിരക്കണക്കിനുണ്ട് എന്ന് പറയൂ. ഈ ദൈവീക വൃക്ഷത്തിന്റെ വൃദ്ധിയുമുണ്ടാകുന്നു. ഇപ്പോള് വീണ്ടും ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ തൈകള് നട്ടുപിടിപ്പിക്കുകയാണ്. കാരണം ദേവത ധര്മ്മം ഇല്ല. എല്ലാവരും സ്വയത്തെ ഹിന്ദുവെന്നാണ് പറയുന്നത്. ദേവത ധര്മ്മത്തിലുള്ളവര് മറ്റ് ധര്മ്മങ്ങളിലേക്ക് മാറിയിരിക്കുന്നു. മറ്റു ധര്മ്മത്തിലുള്ളവരെല്ലാം ബാബയില് നിന്നും സമ്പത്തെടുക്കുന്നതിന് തിരിച്ച് തങ്ങളുടെ ധര്മ്മത്തിലേക്ക് വരും. പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് പ്രാപ്തമാക്കാന് അര്ത്ഥം മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനാണ് നമ്മള് വന്നിരിക്കുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പതിതത്തില് നിന്നും പാവനമായി മാറുന്നതിനുവേണ്ടി ജ്ഞാന-യോഗത്തില് ഉറച്ചിരിക്കണം. ആത്മാവിലുള്ള അഴുക്കിനെ ഓര്മ്മയുടെ പരിശ്രമത്തിലൂടെ ഇല്ലാതാക്കണം.
2) നമ്മള് ബ്രഹ്മാമുഖവംശാവലികളായ ബ്രാഹ്മണര് കുടുമയാണ്(ഉയര്ന്നവരാണ്) എന്ന ലഹരിയില് കഴിയണം. സമ്പത്തിന്റെ അധികാരി ബ്രാഹ്മണരാണ്. കാരണം ശിവബാബയുടെ പേരക്കുട്ടികളാണ്.
വരദാനം:-
ആത്മാവിന്റെ അനാദി ആദി രണ്ട് കാലങ്ങളിലെയും യഥാര്ത്ഥ സ്വരൂപം പവിത്രമാണ്. അപവിത്രത അയഥാര്ത്ഥവും, ശൂദ്രരുടെ ദാനവുമാണ്. ശൂദ്രരുടെ വസ്തു ബ്രാഹ്മണന് ഉപയോഗിക്കാന് സാധിക്കില്ല അതുകൊണ്ട് കേവലം ഈ സങ്കല്പം ചെയ്യൂ ആദി അനാദി യഥാര്ത്ഥ സ്വരൂപത്തില് ഞാന് പവിത്ര ആത്മാവാണ്, ആരെ കാണുകയാണെങ്കിലും അവരുടെ യഥാര്ത്ഥ സ്വരൂപത്തെ നോക്കൂ, യഥാര്ത്ഥമായതിനെ തിരിച്ചറിയൂ, അപ്പോള് സമ്പൂര്ണ്ണ പവിത്രമായി ഫസ്റ്റ്ക്ലാസ്സ് അഥവാ എയര്കണ്ടീഷന് ടിക്കറ്റിന് അധികാരിയായി തീരും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!