01 April 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
31 March 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - സദ്ഗതിയിലേക്ക് പോകണമെങ്കില്‍ ബാബയോട് പ്രത്ജ്ഞ ചെയ്യൂ- ബാബാ ഞങ്ങള്‍ അങ്ങയെ തന്നെ ഓര്‍മ്മിച്ചുകൊണ്ടിരിക്കും.
ചോദ്യം: -
ഏത് പുരുഷാര്‍ത്ഥത്തിന്റെ ആധാരത്തിലാണ് സത്യയുഗീ ജന്മസിദ്ധ അധികാരം പ്രാപ്ത മാകുന്നത്?
ഉത്തരം:-
ഇപ്പോള്‍ പൂര്‍ണ്ണമായും യാചകനാകുന്നതിന്റെ പുരുഷാര്‍ത്ഥം ചെയ്യൂ. പഴയ ലോകത്തു നിന്ന് മമത്വം ഇല്ലാതാക്കി എപ്പോള്‍ പൂര്‍ണ്ണമായ യാചകനാകുന്നുവോ അപ്പോള്‍ മാത്രമേ സത്യയുഗീ ജന്മസിദ്ധ അധികാരം പ്രാപ്തമാകൂ. ബാബ പറയുന്നു, മധുരമായ കുട്ടികളെ ഇപ്പോള്‍ സൂക്ഷിപ്പുകാരനാകൂ. പഴയ മോശമായ എന്തെല്ലാമുണ്ടോ എല്ലാം ട്രാന്‍സ്ഫര്‍ ചെയ്യൂ, ബാബയേയും സമ്പത്തിനേയും ഓര്‍മ്മിക്കൂ എങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ വന്നു ചേരും. വിനാശം മുന്നില്‍ നില്‍ക്കുകയാണ് അതിനാല്‍ പഴയ ഭാണ്ഡം മുറുക്കി വെക്കൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഭോലാനാഥനെക്കാള് വിചിത്രനായി വേറെയാരും തന്നെയില്ല..
ഓം ശാന്തി. നിങ്ങള്‍ വിദ്യാര്‍ത്ഥികളാണ്. ഉയര്‍ന്നതിലും ഉയര്‍ന്ന നോളേജ്ഫുളായ ബാബ നിങ്ങളെ പഠിപ്പിക്കുകയാണ്, അതിനാല്‍ തീര്‍ച്ചയായും നോട്ടെഴുതണം എന്തുകൊണ്ടെന്നാല്‍ പിന്നീട് റിവൈസ് ചെയ്യിക്കണം, മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നിലും സഹജമാകുന്നു. ഇല്ലായെങ്കില്‍ മായ അങ്ങിനെയാണ് അത് ഒരുപാട് പോയിന്റുകള്‍ മറപ്പിക്കുന്നു. ഈ സമയം നിങ്ങള്‍ കുട്ടികളുടെ യുദ്ധം മായാ രാവണനോടൊപ്പമാണ്. നിങ്ങള്‍ എത്രത്തോളം ശിവബാബയെ ഓര്‍മ്മിക്കുന്നുവോ അത്രത്തോളം മായ മറപ്പിക്കുന്നതിന്റെ പരിശ്രമം ചെയ്യും. ജ്ഞാനത്തിന്റെ പോയിന്റും മറപ്പിക്കുന്നതിന്റെ പരിശ്രമം ചെയ്യും. ഇടക്കിടക്ക് നല്ല പോയിന്റുകള്‍ ഓര്‍മ്മ വരും, പിന്നീട് അവിടവിടെ അപ്രത്യക്ഷമാകും എന്തുകൊണ്ടെന്നാല്‍ ഇത് പുതിയ ജ്ഞാനമാണ്. ബാബ പറയുന്നു കല്പം മുമ്പും ഈ ജ്ഞാനം നിങ്ങള്‍ ബ്രാഹ്മണര്‍ക്ക് നല്‍കിയിരുന്നു. ബ്രാഹ്മണരെ തന്നെയാണ് തന്റെതാക്കി മാറ്റുന്നത്, ബ്രഹ്മാവിന്റെ മുഖത്തിലൂടെ. ഈ കാര്യങ്ങള്‍ ഒരു ഗീതയിലും എഴുതിയിട്ടില്ല. ശാസ്ത്രങ്ങളെല്ലാം പിന്നീടാണ് ഉണ്ടാക്കുന്നത്. എപ്പോള്‍ ധര്‍മ്മം സ്ഥാപിക്കുന്നുവോ, ആ സമയം എല്ലാ ശാസ്ത്രങ്ങളും ഉണ്ടാക്കുന്നില്ല. കുട്ടികള്‍ക്ക് മനസ്സിലായി ആദ്യമാദ്യം ജ്ഞാനം, പിന്നീടാണ് ഭക്തി. ആദ്യം സതോപ്രധാനം പിന്നീട് സതോ രജോ തമോയില്‍ വരുന്നു അതിനാല്‍ മനുഷ്യര്‍ എപ്പോഴാണോ രജോയില് വരുന്നത് അപ്പോള്‍ ഭക്തി ആരംഭിക്കുന്നു. സതോപ്രധാന സമയത്ത് ഭക്തിയുണ്ടാകുന്നില്ല. ഡ്രാമയില്‍ ഭക്തിമാര്ഗ്ഗത്തിന്റെയും പാര്ട്ടടങ്ങിട്ടുണ്ട്. ഈ ശാസ്ത്രം മുതലായ എല്ലാം ഭക്തിമാര്‍ഗ്ഗത്തില്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ഈ ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ഏതെല്ലാം പുസ്തകമുണ്ടാക്കുന്നുവോ, ഇത് വീണ്ടും പഠിച്ച് റീഫ്രഷാകുന്നതിന് വേണ്ടിയാണ്. ബാക്കി ടീച്ചര്‍ക്കല്ലാതെ വേറെയാര്‍ക്കും മനസ്സിലാക്കി തരാന്‍ സാധിക്കില്ല. ഗീതയുടെ ടീച്ചറാണ് ശ്രീമദ് ഭഗവാന്. അവര്‍ വിശ്വത്തിന്റെ രചയിതാവാണ്, സ്വര്‍ഗ്ഗം രചിക്കുന്നു. അവര്‍ എല്ലാവരുടെയും അച്ഛനാണെങ്കില്‍ തീര്‍ച്ചയായും അച്ഛനില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തി പദവിയുടെ സമ്പത്ത് ലഭിക്കണം. സത്യയുഗത്തില്‍ ദേവീ-ദേവതകളുടെ രാജ്യമാണ്. ഇപ്പോള്‍ നിങ്ങള്‍ സംഗമയുഗീ ബ്രാഹ്മണരാണ്. വിഷ്ണുവിന്റെ ചിത്രത്തില്‍ 4 വര്‍ണ്ണങ്ങള്‍ കാണിച്ചിട്ടുണ്ടല്ലോ. ദേവതാ, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന്….. അഞ്ചാമത്തെ വര്‍ണ്ണമാണ് ബ്രാഹ്മണന്റെ. എന്നാല്‍ അവര്‍ക്കിത് ഒട്ടും തന്നെ അറിയുകയില്ല. ഉയര്‍ന്നതിലും ഉയര്‍ന്നതാണ് ബ്രാഹ്മണ വര്‍ണ്ണം. ഉയര്‍ന്നതിലും ഉയര്‍ന്ന പരംപിതാ പരമാത്മാവിനെയും മറന്നു പോയി. അത് ശിവനാണ് ബ്രഹ്മാ, വിഷ്ണു, ശങ്കറിന്റെ രചയിതാവ്. ത്രിമൂര്‍ത്തി ബ്രഹ്മാവെന്ന് പറയുന്നു, പക്ഷെ ഇതിന്റെയൊന്നും അര്‍ത്ഥം തന്നെ പിടിയില്ല. അഥവാ ബ്രഹ്മാ, വിഷ്ണു, ശങ്കര്‍ മൂന്ന് പേരും സഹോദരന്മാരാണങ്കില് ഇവരുടെ അച്ഛനും വേണമല്ലോ. അതിനാല്‍ ബ്രാഹ്മണന്, ദേവീ-ദേവതാ, ക്ഷത്രിയന്….. മൂന്ന് ധര്‍മ്മത്തിന്റെയും രചയിതാവ് ആ നിരാകാരനായ ബാബയാണ്, ആരെയാണോ ഗീതയുടെ ഭഗവാന് എന്ന് പറയുന്നത്. ദേവതകളെ പോലും ഭഗവാന് എന്ന് പറയാന്‍ സാധിക്കില്ല അപ്പോള്‍ മനുഷ്യനെ എങ്ങനെ പറയാന്‍ കഴിയും. ഉയര്‍ന്നതിലും ഉയര്‍ന്നത് ശിവബാബ പിന്നീട് സൂക്ഷ്മവതനവാസികളായ ബ്രഹ്മാ, വിഷ്ണു, ശങ്കര്‍, പിന്നീട് ഈ വതനത്തില്‍ ആദ്യമാദ്യം ശ്രീ കൃഷ്ണന്. ആദ്യമാദ്യം ശിവജയന്തി മഹിമയുണ്ട്, ത്രിമൂര്‍ത്തീ ജയന്തി എവിടെയും കാണിക്കുന്നില്ല എന്തുകൊണ്ടെന്നാല്‍ മൂന്ന് പേര്‍ക്കും ആരാണ് ജന്മം നല്‍കുന്നത്, ഇതാര്‍ക്കും അറിയുകയില്ല. ഇത് ബാബ തന്നെയാണ് വന്ന് പറഞ്ഞു തരുന്നത്. ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയാണ് വിശ്വത്തിന്റെ അധികാരീ, പുതിയ ലോകത്തിന്റെ രചയിതാവ്. സ്വര്‍ഗ്ഗത്തില്‍ ഈ ലക്ഷ്മീ നാരായണന് രാജ്യം ഭരിക്കുന്നു. സൂക്ഷ്മവതനത്തില് രാജധാനിയുടെ പ്രശ്നം തന്നെയില്ല. ഇവിടെ ആരാണോ പൂജ്യരായി മാറുന്നത്, അവര്‍ക്ക് തന്നെ പൂജാരിയായി മാറണം. ദേവതാ, ക്ഷത്രിയന്….. ഇപ്പോള്‍ വീണ്ടും ബ്രാഹ്മണരാകുന്നു. ഈ വര്‍ണ്ണം ഭാരതത്തിന്റെ തന്നെയാണ് വേറെയാരും ഈ വര്‍ണ്ണങ്ങളില്‍ വരാന്കഴിയുകയില്ല. ഈ 5 വര്‍ണ്ണങ്ങളില്‍ കേവലം നിങ്ങള്‍ ചക്രം കറങ്ങുന്നു. നിങ്ങള്‍ക്കാണ് പൂര്‍ണ്ണമായും 84 എടുക്കേണ്ടത്. നിങ്ങള്‍ക്കറിയാം ശരിക്കും നമ്മള് ഭാരതവാസികള്‍ ആരാണോ ദേവീ-ദേവതാ ധര്മ്മത്തിലുള്ളവര്, അവരേ 84 ജന്മങ്ങളെടുക്കൂ. നിങ്ങള്‍ ബ്രാഹ്മണരുടെ തന്നെയാണ് ജ്ഞാനത്തിന്റെ ഈ മൂന്നാമത്തെ നേത്രം തുറക്കുന്നത്, പിന്നീട് ഈ ജ്ഞാനം തന്നെയാണ് പ്രായലോപമായി പോകുന്നത്. പിന്നെ ഗീതാശാസ്ത്രം എവിടെ നിന്ന് വന്നു. ക്രിസ്തു ധര്‍മ്മം സ്ഥാപിക്കുമ്പോള്‍ ബൈബിള്‍ കേള്‍പ്പിക്കുന്നില്ല. അവര്‍ പവിത്രതയുടെ ബലത്തിലൂടെ ധര്‍മ്മം സ്ഥാപിക്കുകയാണ്. ബൈബിള്‍ മുതലായവ പിന്നീടാണ് ഉണ്ടാക്കുന്നത്, എപ്പോള്‍ അവരുടെ വര്‍ദ്ധനവ് ഉണ്ടാകുന്നുവോ അപ്പോള്‍ ചര്‍ച്ച് മുതലായവ ഉണ്ടാക്കുന്നു. അതുപോലെയാണ് അരകല്പത്തിന് ശേഷം ഭക്തിമാര്‍ഗ്ഗം ആരംഭിക്കുന്നത്. ആദ്യം ഒന്നിന്റെ മാത്രം അവ്യഭിചാരി ഭക്തിയാണുണ്ടാവുന്നത്, പിന്നീട് ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെ. ഇപ്പോഴാണെങ്കിലോ നോക്കൂ 5 തത്വങ്ങളുടെയും പൂജ ചെയ്തുകൊണ്ടിരിക്കുന്നു, ഇതിനെ തമോപ്രധാന പൂജയെന്ന് പറയുന്നു. അതും തീര്‍ച്ചയായും ഉണ്ടാവണം. ഭക്തിമാര്‍ഗ്ഗത്തില്‍ ശാസ്ത്രവും വേണം. ദേവീ-ദേവതാ ധര്‍മ്മത്തിന്റെ ശാസത്രമാണ് ഗീത. ബ്രാഹ്മണ ധര്‍മ്മത്തിന്റെ ഒരു ശാസ്ത്രവുമില്ല. ഇപ്പോള്‍ മഹാഭാരത യുദ്ധത്തിന്റെ വൃത്താന്തവും ഗീതയിലാണ്. പാടപ്പെടുന്നു രുദ്ര ജ്ഞാന യജ്ഞത്തിലൂടെ വിനാശത്തിന്റെ ജ്വാല പുറത്തു വന്നു. തീര്‍ച്ചയായും എപ്പോഴാണോ വിനാശം അപ്പോഴാണ് സത്യയുഗീ രാജധാനീ സ്ഥാപിതമാകുന്നത്. അതിനാല്‍ ഭഗവാനാണ് ഈ യജ്ഞം രചിച്ചത്, ഇതിനെ രുദ്ര ജ്ഞാന യജ്ഞം എന്ന് പറയുന്നു. ജ്ഞാനവും ശിവബാബ തന്നെയാണ് നല്‍കുന്നത്. വാസ്തവത്തില്‍ ഭാരതത്തിന്റെ ശാസ്ത്രം ഒന്ന് മാത്രമാണ്. ക്രിസ്തുവിന്റെ ബൈബിള്‍ ഉണ്ട് – ക്രിസ്തുവിന്റെ ജീവിത കഥയെ ജ്ഞാനമെന്ന് പറയുകയില്ല. ബാബയുടേതാണ് ജ്ഞാനം. ജ്ഞാനം നല്‍കുന്നതും ഒന്ന് മാത്രമാണ്, അവരാണ് വിശ്വത്തിന്റെ അധികാരി. എന്നാല്‍ ബാബയെ ബ്രഹ്മാണ്ഡത്തിന്റെ അധികാരിയെന്നും പറയാം. ബാബ സൃഷ്ടിയുടെ അധികാരിയാകുന്നില്ല. നിങ്ങള്‍ കുട്ടികള്‍ സൃഷ്ടിയുടെ അധികാരിയായി മാറുന്നു. ബാബ പറയുന്നു ഞാന്‍ തീര്‍ച്ചയായും ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ്. നിങ്ങള്‍ കുട്ടികളോടൊപ്പം ബ്രഹ്മലോകത്തില്‍ വസിക്കുന്നു. എപ്രകാരമാണോ ബാബ അവിടെ വസിക്കുന്നത്, നമ്മളും അവിടെ പോകും അപ്പോള്‍ നമ്മളും അധികാരിയായി.
ബാബ പറയുന്നു നിങ്ങള്‍ എല്ലാ ആത്മാക്കളും എന്നോടൊപ്പം ബ്രഹ്മാണ്ഡത്തില്‍ വസിക്കുന്നവരാണ്. അതിനാല്‍ ഞാനും നിങ്ങളും ബ്രഹ്മാണ്ഡത്തിന്റെ അധികാരികളാണ്. പക്ഷെ നിങ്ങളുടെ പദവി എന്നെക്കാള്‍ ഉയര്‍ന്നതാണ്. നിങ്ങള്‍ മഹാരാജാവും മഹാറാണിയുമാകുന്നു, നിങ്ങള്‍ തന്നെയാണ് പൂജ്യരില് നിന്ന് പൂജാരിയാകുന്നത്. നിങ്ങള്‍ പതിതരെ ഞാന്‍ വന്ന് പാവനമാക്കുന്നു. ഞാനാണെങ്കില്‍ ജനന-മരണ രഹിതനാണ്, പിന്നീട് സാധാരണ ശരീരത്തിന്റെ ആധാരമെടുത്ത് സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തിന്റെ രഹസ്യം നിങ്ങള്‍ക്ക് പറഞ്ഞു തരുന്നു. ബ്രഹ്മാണ്ഡം, സൂക്ഷ്മവതനം, സൃഷ്ടി ചക്രത്തിന്റെ രഹസ്യം അറിയുന്നവരായി നിങ്ങള്‍ കുട്ടികളല്ലാതെ ഇങ്ങനെ ഒരു വിദ്വാന്, പണ്ഡിതനുമുണ്ടാവില്ല. നിങ്ങള്‍ക്കറിയാം ജ്ഞാനത്തിന്റെ സാഗരം, പവിത്രതയുടെ സാഗരമാണെങ്കില്‍ പരംപിതാ പരമാത്മാവ് തന്നെയാണ്. അവരുടെ മഹിമ അപ്പോഴാണ് പാടപ്പെടുന്നത് എപ്പോഴാണോ നമുക്ക് ജ്ഞാനം നല്‍കുന്നത്. അഥവാ ജ്ഞാനം നല്കുന്നില്ലെങ്കില് മഹിമയെങ്ങനെ പാടും. ബാബ ഒരു തവണയാണ് വന്ന് കുട്ടികള്‍ക്ക് സമ്പത്ത് നല്‍കുന്നത് – 21 ജന്മത്തേക്ക് വേണ്ടി. 21 ജന്മങ്ങളുടെ പരിമിതിയുണ്ട്, സദാ കാലത്തേക്ക് വേണ്ടി നല്കുന്നു എന്നല്ല. 21 തലമുറ അര്‍ത്ഥം 21 വാര്‍ദ്ധക്യം വരെ. വാര്‍ദ്ധക്യത്തെയാണ് തലമുറ എന്ന് പറയപ്പെടുന്നത്. 21 തലമുറ നിങ്ങള്‍ക്ക് രാജ്യഭാഗ്യം ലഭിക്കുന്നു. ഒന്നിന് പുറകെ 21 കുലത്തിന്റെ ഉദ്ധാരമുണ്ടാകുന്നു എന്നല്ല. ഇതാണെങ്കില്‍ മനസ്സിലാക്കി തന്നിട്ടുണ്ട് ഈ രാജയോഗത്തിലൂടെ നിങ്ങള്‍ രാജാക്കന്മാരുടെയും രാജാവായി മാറുകയാണ്, പിന്നീട് അവിടെ ജ്ഞാനത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. അവിടെ നിങ്ങള്‍ സദ്ഗതിയിലാണ്. ആരാണോ ദുര്‍ഗതിയില്‍ അവര്‍ക്കാണ് ജ്ഞാനം വേണ്ടത്. ഇപ്പോള്‍ നിങ്ങള്‍ സദ്ഗതിയിലേക്ക് പോവുകയാണ്, ദുര്‍ഗതിയിലേക്ക് കൂട്ടികൊണ്ട് വരുന്നത് മായാ രാവണനാണ്. ഇപ്പോള്‍ സദ്ഗതിയിലേക്ക് പോകണമെങ്കില്‍ ബാബയുടെതായി മാറേണ്ടതുണ്ട്, പ്രതിജ്ഞ ചെയ്യേണ്ടതുണ്ട് – ബാബാ ഞങ്ങള്‍ സദാ അങ്ങയെ ഓര്‍മ്മിച്ചുകൊണ്ടിരിക്കും. ദേഹത്തിന്റെ അഭിമാനം വിട്ട് ഞങ്ങള്‍ ദേഹിയായിരിക്കും. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും ഞങ്ങള്‍ പവിത്രമായിരിക്കും. മനുഷ്യര്‍ പറയുന്നു ഇത് എങ്ങനെ സംഭവിക്കും. ബാബ പറയുന്നു, ഈ അന്തിമ ജന്മത്തില് പവിത്രമായി മാറി എന്നോടൊപ്പം യോഗം വെക്കൂ എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ വികര്‍മ്മം വിനാശമാകും, ചക്രത്തെ ഓര്‍മ്മിക്കുകയാണെങ്കില്‍ ചക്രവര്‍ത്തീ രാജാവായി മാറും. ബാബയില്‍ നിന്ന് തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. സത്യയുഗീ ദൈവിക സ്വരാജ്യം നിങ്ങളുടെ ജന്മ സിദ്ധ അധികാരമാണ്, അത് നേടികൊണ്ടിരിക്കുകയാണ്. പിന്നീട് ആര് എത്ര പ്രതിജ്ഞ ചെയ്ത് ബാബയോടൊപ്പം സഹായിയാകു ന്നുവോ….. ഇതാണെങ്കില്‍ നിങ്ങള്‍ക്കറിയാം വിനാശം മുന്നില്‍ നില്‍ക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങളും വന്നു കഴിഞ്ഞു, അതിനാല്‍ ബാബ പറയുന്നു തന്റെ പഴയ ഭാണ്ഡങ്ങളെല്ലാം ട്രാന്‍സ്ഫര്‍ ചെയ്യൂ. നിങ്ങള്‍ ട്രസ്റ്റിയായി മാറൂ. ബാബ സ്വര്ണ്ണവ്യാപാരിയുമാണ്, മൊത്തക്കച്ചവടം നടത്തുന്നു. മനുഷ്യര്‍ മരിച്ചാല്‍ പഴയ സാധനങ്ങള്‍ ശേഷക്രിയ ചെയ്യുന്നവര്‍ക്ക് കൊടുക്കുന്നു. നിങ്ങളുടെയും ഈ അഴുക്ക് സാധനങ്ങളെല്ലാം ശ്മശാനത്തിലേക്ക് പോകാനുള്ളതാണ് അതിനാല്‍ പഴയ വസ്തുക്കളില്‍ നിന്ന് മമത്വം വിടൂ, തികച്ചും യാചകനായി മാറൂ. യാചകനില് നിന്ന് രാജകുമാരന് ബാബയേയും സമ്പത്തിനെയും ഓര്‍മ്മിക്കൂ എങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിന്റെ അധികാരിയായി മാറും, അത് നിങ്ങളുടെ ജന്മ സിദ്ധ അധികാരമാണ്. ആരെങ്കിലും വന്നാല്‍ അവരോട് ചോദിക്കൂ വിശ്വത്തിന്റെ രചയിതാവാരാണ്? ഗോഡ് ഫാദറല്ലേ. സ്വര്‍ഗ്ഗം തന്നെയാണ് പുതിയ രചന. ബാബയിപ്പോള് സ്വര്‍ഗ്ഗം രചിക്കുന്നു എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നരകത്തില്‍? എന്തുകൊണ്ട് സ്വര്‍ഗ്ഗത്തിന്റെ അധികാരിയായി മാറുന്നില്ല! നിങ്ങളെ മായാ രാവണന് നരകത്തിന്റെ ചക്രവര്‍ത്തിയാക്കി മാറ്റിയിരിക്കുകയാണ്. ബാബയാണെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തിയാക്കി മാറ്റുന്ന ആളാണ്. രാവണന് ദു:ഖിയാക്കുന്നു അപ്പോള്‍ രാവണനെക്കൊണ്ടുള്ള ബുദ്ധിമുട്ട് കാരണം രാവണനെ കത്തിക്കുന്നതിന് ശ്രമിക്കുന്നു, പക്ഷെ രാവണന് കത്തുന്നില്ല. മനുഷ്യര്‍ മനസ്സിലാക്കുന്നില്ല രാവണന് എന്ത് വസ്തുവാണെന്ന്. പറയുന്നു ക്രിസ്തുവിന് 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ്….. ഗീത കേള്‍പ്പിച്ചു. പക്ഷെ ആ സമയത്ത് ഏത് രാജ്യമായിരുന്നു, അത് മനസ്സിലാക്കികൊടുക്കണമല്ലോ. മായ തികച്ചും പതിതമാക്കി മാറ്റിയിരിക്കുന്നു. ആര്‍ക്കും അറിയുകയില്ല സ്വര്‍ഗ്ഗത്തിന്റെ രചയിതാവാരാണ്. അഭിനേതാവായിട്ടു പോലും നാടകത്തിന്റെ നിര്‍മ്മാതാവ്, സംവിധായകനെ അറിയില്ലെങ്കില്‍ എന്തു പറയും! വിനാശത്തിന് വേണ്ടിയുള്ള ഈ മഹാഭാരത യുദ്ധം ഏറ്റവും വലിയ യുദ്ധമാണ്. പാടപ്പെടുന്നുമുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന…. കൃഷ്ണനിലൂടെ സ്ഥാപന ഇങ്ങനെ പാടപ്പെടുന്നില്ല. രുദ്ര ജ്ഞാന യജ്ഞം പ്രശസ്ഥമാണ്, ഏതിലൂടെയാണോ വിനാശ ജ്വാല പ്രജ്ജ്വലിതമായത്. ബാബ പറയുന്നു ഞാനാണ് ഈ ജ്ഞാന യജ്ഞം രചിച്ചത്. നിങ്ങളാണ് സത്യമായ ബ്രാഹ്മണര്‍, ആത്മീയ വഴികാട്ടികള്‍. നിങ്ങള്‍ക്കിപ്പോള്‍ ബാബയുടെയടുത്ത് പോകണം. അവിടെ നിന്ന് പിന്നെ ഈ പതിത ലോകത്തില്‍ വരണം. ഇത്(സെന്ററുകള്‍) സത്യഖണ്ഡത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന സത്യം സത്യമായ തീര്‍ത്ഥസ്ഥാനമാണ് ആ തീര്‍ത്ഥസ്ഥാനങ്ങള്‍ അസത്യമായ ഖണ്ഡത്തിലേക്ക് വേണ്ടിയുള്ളതാണ്. അത് ഭൗതീകമായ ദേഹ അഭിമാനത്തിന്റെ യാത്രയാണ്. ഇത് ദേഹീ അഭിമാനീ യാത്രയാണ്.
നിങ്ങള്‍ക്കറിയാം വീണ്ടും പുതിയ ലോകത്തില്‍ വന്ന് തന്റെ സ്വര്‍ണ്ണത്തിന്റെ കൊട്ടാരമുണ്ടാക്കും. സാഗരത്തില്‍ നിന്ന് ഏതെങ്കിലും കൊട്ടാരം പുറത്ത് വരും,അങ്ങനെയല്ല. നിങ്ങള്‍ക്കാണെങ്കിലോ വളരെയധികം സന്തോഷമുണ്ടാവണം, വക്കീലാവും, ഇത് ചെയ്യും എന്ന് പഠിക്കുമ്പോള്‍ ചിന്തയുണ്ടാവുന്നത് പോലെ. നിങ്ങള്‍ക്കും തോന്നണം സ്വര്‍ഗ്ഗത്തില്‍ ഇങ്ങനെയിങ്ങനെയുള്ള കൊട്ടാരമുണ്ടാക്കുമെന്ന്. നമ്മള് പ്രതിജ്ഞ ചെയ്യുകയാണ് തീര്‍ച്ചയായും ലക്ഷ്മിയെ വരിക്കും, സീതയെ അല്ല. അതില്‍ വളരെ നല്ല പുരുഷാര്‍ത്ഥം വേണം. ബാബയിപ്പോള് സത്യമായ ജ്ഞാനം കേള്‍പ്പിക്കുകയാണ്, അത് ധാരണ ചെയ്യുന്നതിലൂടെ നമ്മള് ദേവതയായി മാറികൊണ്ടിരിക്കുന്നു. നമ്പര്വണ്ണില് വരുന്നത് ശ്രീകൃഷ്ണനാണ്. മെട്രിക്കുലേഷന്‍ പാസ്സാവുന്നവരുടെ ലിസ്റ്റ് ദിനപത്രങ്ങളില്‍ വരാറുണ്ടല്ലോ. നിങ്ങളുടെ സ്ക്കൂളിന്റെ ലിസ്റ്റും പാടപ്പെടുന്നതാണ്. 8 ഫുള്‍ പാസ്സ്, 8 രത്നങ്ങള്‍ പ്രസിദ്ധമാണ്, അവര്‍ തന്നെയാണ് കാര്യത്തില്‍ വരുന്നത്. 108 ന്റെ മാലയാണെങ്കില്‍ വളരെയധികം സ്മരിക്കുന്നു. ചിലരാണെങ്കില്‍ 16000 ത്തിന്റെയും ഉണ്ടാക്കുന്നു. നിങ്ങള്‍ പരിശ്രമം ചെയ്ത് ഭാരതത്തിന്റെ സേവനം ചെയ്യുന്നു, അതിനാല്‍ എല്ലാവരും പൂജിക്കുന്നു. ഒന്ന് ഭക്തമാലയാണ്, രണ്ടാമത്തെതാണ് രുദ്രമാല.
ഇപ്പോള്‍ നിങ്ങള്‍ക്കറിയാം ശ്രീമത് ഭഗവത് ഗീതയാണ് മാതാവ്, പിതാവ് ശിവനും. ദൈവീക കുലത്തില്‍ ആദ്യമാദ്യം ശ്രീകൃഷ്ണന് ജന്മമെടുക്കുന്നു. തീര്‍ച്ചയായും രാധയും ജന്മമെടുക്കും മറ്റുള്ളവരും കൂടെയുണ്ടാവും. പരംപിതാ പരമാത്മാവില്‍ നിന്ന് മുഖം തിരിച്ചത് കാരണം മുഴുവന്‍ ലോകവും അനാഥരായിരിക്കുകയാണ്. പരസ്പരം എല്ലാവരും വഴക്കടിച്ചുകൊണ്ടിരിക്കുന്നു. ആരും സനാഥരല്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് ബാബയുടെ പരിചയം നല്‍കണം. ശരി –
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേഹാഭിമാനം വിട്ട് ദേഹീ അഭിമാനിയായി മാറി ഓര്‍മ്മയുടെ യാത്രയില്‍ തത്പരരായിരിക്കണം, ഈ അന്തിമ ജന്മത്തില് പവിത്രമായി മാറി ബാബയുടെ പൂര്‍ണ്ണമായ സഹായിയായി മാറണം.
2. ഏതെല്ലാം പഴയ വസ്തുക്കളുണ്ടോ, അതില്‍ നിന്നെല്ലാം മമത്വം കളഞ്ഞ് ട്രസ്റ്റിയായി മാറി ബാബയേയും സമ്പത്തിനേയും ഓര്‍മ്മിച്ച് വിശ്വത്തിന്റെ അധികാരിയായി മാറണം.
വരദാനം:-
സദാ ഓര്‍മ്മയുണ്ടായിരിക്കണം സത്യതയുടെ അടയാളമാണ് സഭ്യത. അഥവാ താങ്കളില്‍ സത്യതയുടെ ശക്തിയുണ്ടെങ്കില്‍ സഭ്യത ഒരിക്കലും കൈവിടരുത്. സത്യതയെ തെളിയിച്ചോളൂ പക്ഷെ സഭ്യതാ പൂര്‍വ്വം. സഭ്യതയുടെ അടയാളമാണ് വിനയം, അസഭ്യതയുടെ അടയാളമാണ് നിര്‍ബ്ബന്ധബുദ്ധി. അതിനാല്‍ സഭ്യതാപൂര്വ്വമുള്ള വാക്കും പെരുമാറ്റവും ഉണ്ടെങ്കില്‍ സഫലത ലഭിക്കും. ഇത് തന്നെയാണ് മുന്നേറാനുള്ള മാര്‍ഗ്ഗം. അഥവാ സത്യതയുണ്ട് സഭ്യതയില്ലെങ്കില് സഫലത ലഭിക്കുക സാദ്ധ്യമല്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!